💞💕പ്രാണപ്രിയൻ ❤️💞: ഭാഗം 3

prana priyan

രചന: ആര്യ പൊന്നൂസ്

അവൾക്ക് ശിവേട്ടനോടും രുദ്രനോടും വെറുപ്പായിരിക്കും.... എന്നെ വെറുത്തലും കുഴപ്പല്യ..... രുദ്രൻ..... അവനെ അവള് വെറുക്കാതിരുന്നാൽ മതി.......... രുദ്രൻ എണീറ്റിട്ടും ശ്രീ എണീറ്റിരുന്നില്ല..... അവന്റെ പരിപാടികളൊക്കെ കഴിഞ്ഞു അവൻ അവളെ വന്ന് വിളിച്ചു...... ശ്രീ..... ശ്രീമോളെ........ ശ്രീമോളെ..... എണീക്ക്...... എടോ സമയം ഒരുപാടായി...... അവന്റെ കൈത്തട്ടി മാറ്റി അവള് തിരിഞ്ഞു കിടന്നു....... ശ്രീ നിന്നെയാ വിളിക്കുന്നത് സമയം ഒരുപാടായെന്ന്....... ശ്രീമോളെ....... ഒടുക്കം അവള് എണീച്ചിരുന്നു...... രുദ്രൻ അവളുടെ അടുത്തായി ഇരുന്നു...... ശ്രീമോളെ....... ശ്രീമോളെ..... അവള് ദേഷ്യത്തിൽ അവനെ നോക്കി..... നിനക്കറിയാലോ എനിക്ക് ആരും ഇല്ലെന്ന്..... ഇവിടെയൊരു സഹായത്തിന് നിൽക്കുന്നത് ശാരമ്മയാ..... അവരെനിക് എന്റെ അമ്മയെ പോലെയാ......... ശ്രീ ഞാൻ പറയുന്നത് നീ കേൾക്കുന്നുണ്ടോ..... ഇതൊക്കെ എന്നോട് എന്തിനാ പറയുന്നത്...... എനിക്കിതൊന്നും അറിയേണ്ട കാര്യമില്ല........ അതും പറഞ്ഞു അവള് മുഖം വെട്ടിച്ചു..... രുദ്രന് വല്ലായ്മ തോന്നിയെങ്കിലും ഒന്നും പറഞ്ഞില്ല..... ശരി.... നീ പോയി ഫ്രഷായി വാ...... ഇന്നലെ ഒന്നും കഴിച്ചില്ലല്ലോ....... ചായ ഒക്കെ ആയിട്ടുണ്ട്.......... ഞാൻ നിന്നെയും വെയിറ്റ് ചെയ്തിരിക്കയാ.....

താൻ കുടിച്ചോ..... എനിക്കിപ്പോ വേണ്ടാ...... ഞാൻ പിന്നെ കുടിച്ചോളും........ എന്താ ശ്രീമോളെ ഇത്...... നീ ഇങ്ങ് വന്നേ.... ഡോ തനിക് വേണേൽ താൻ പോയി കുടിച്ചോ...... എന്നെ ഊട്ടാൻ നിൽക്കണ്ട..... എനിക്കറിയാം എപ്പോ കുടിക്കണം എങ്ങനെ കുടിക്കണം എന്ന്...... താൻ അതാലോചിച്ചു ടെൻഷൻ ആകേണ്ട.......... അവളതും പറഞ്ഞു എണീറ്റ് ബാത്‌റൂമിലേക്ക് നടന്നു....... രുദ്രന് ദേഷ്യവും സങ്കടവും വന്നെങ്കിലും അതടക്കി .......... അവൻ വേഗം ചെന്ന് ചായ കുടിച്ചു..... കുഞ്ഞേ..... മോളെവിടെ..... അവള് റെഡിയാകുന്നെ ഉള്ളൂ.... ശാരമ്മ അവളെ കാക്കേണ്ട...... കുടിച്ചോളൂ....... അല്ല.... എന്നാലും ഇത് ശരിയല്ലല്ലോ ....... ഞാൻ പോയി മോളെ വിളിച്ചിട്ട് വരാം ...... ശാരമ്മേ അവള് കുളിക്കാൻ കയറിയിട്ടേ ഉള്ളൂ..... സമയമെടുക്കും..... ശാരമ്മ കുടിച്ചോ മരുന്നൊക്കെ കഴിക്കാൻ ഉള്ളതല്ലേ....... രുദ്രൻ നിർബന്ധിച്ചതും അവരിരുന്നു കഴിച്ചു ............ ശാരമ്മേ..... ഞാൻ പുറത്തേക്ക് പോവാ..... ഓഫീസിൽ കുറച്ചു എമർജൻസി ഉണ്ട്...... അല്ല മോനെ.... അപ്പോൾ ഇന്ന് വിരുന്ന് പോകുന്നില്ലേ നിങ്ങള്..... ഇല്ലാ.... ശിവേട്ടനും കുറച്ചു പ്രോഗ്രാംസ് ഉണ്ട്....... അവൻ വേഗം വീട്ടിൽ നിന്നിറങ്ങി....... ഓഫീസിലെ എല്ലാവരും ഒരുമാതിരി നോട്ടം നോക്കാൻ തുടങ്ങിയതും കുറച്ചു നേരം അവിടെയിരുന്നു അവനിറങ്ങി........

തിരിച്ചു വരുന്ന വഴി അവൾക്ക് വേണ്ടി ഫ്രൂട്ട്സും മറ്റും വാങ്ങിയിരുന്നു...... അവള് സാവധാനം കുളിയെല്ലാം കഴിഞ്ഞു താഴോട്ട് വന്ന് ഒരു പ്ളേറ്റിൽ ഫുഡ് എടുത്ത് റൂമിലേക്ക് നടന്നു...... ശാരമ്മ അങ്ങോട്ട് വന്നപ്പോഴേക്കും അവള് റൂമിലേക്ക് നടന്നു കഴിഞ്ഞിരുന്നു......... അവള് ആ ജനല്പടിയിൽ ചെന്നിരുന്നു........ ഒരു കഷ്ണം ഇഡ്ഡലി എടുത്തു കഴിച്ചു......പിന്നെയാവൾക്ക് കഴിക്കാൻ തോന്നിയില്ല ചായ മാത്രം കുടിച് അതങ്ങനെ അവിടെ വച്ചു........... കയ്യും വായും കഴുകി പിന്നെയും ജനല്പടിയിലിരുന്ന് പുറത്തേക്ക് നോക്കാൻ തുടങ്ങി.......... ഓരോന്ന് ഓർക്കും തോറും കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്.......... ഒരുപക്ഷെ കണ്ണേട്ടൻ ആയിരുന്നെങ്കിൽ ...... ഈയൊരു നിമിഷം എത്ര സന്തോഷം ആവുമായിരുന്നു തനിക്ക്....... എല്ലാം നശിച്ചില്ലേ..... അല്ല നശിപ്പിച്ചില്ലേ........ കണ്ണേട്ടൻ ഇനിയെന്നെ സ്വീകരിക്കോ...... സ്വീകരിക്കും..... ഞാനും രുദ്രനും തമ്മിൽ ഒന്നുമില്ലെന്ന് കണ്ണേട്ടന് ആലോചിച്ചാൽ മനസിലാകില്ലേ....... എങ്ങനെയാ കാര്യങ്ങൾ ഒന്ന് കണ്ണേട്ടനെ അറിയിക്കാ....... നാശം പിടിക്കാൻ..... ഒരു ഫോണ് കിട്ടിയിരുന്നെങ്കിൽ കണ്ണേട്ടനെ വിളിക്കായിരുന്നു......

എനിക്കുറപ്പുണ്ട് ഞാനൊന്ന് വിളിച്ചാൽ ആ പാവം ഇങ്ങോട്ട് വരും..... എന്നെയീ നരകത്തിൽ നിന്ന് രക്ഷിക്കും.............. രുദ്രൻ വന്നപ്പോൾ അവളിരുന്ന് കരയുന്നതാണ് കണ്ടത്...... ശ്രീമോളെ എന്ത് പറ്റി.... എന്തിനാ നീ കരയുന്നത്....... എടോ...... അറിയണോ....... because ഓഫ് you...... താനെന്റെ ലൈഫ് സ്പോയിൽ ചെയ്തില്ലേ....... എന്റെ കണ്ണേട്ടൻ ഉണ്ടായിരുന്നെങ്കിൽ....... ശ്രീ ഇനി അതിനെക്കുറിച്ചു ആലോചിച്ചിട്ട് എന്താ...... അതൊന്നും ഇനിയൊരിക്കലും നടക്കില്ല എന്ന് നിനക്കറിയില്ലേ പിന്നെയെന്താ....... ഇപ്പൊ നീ പറഞ്ഞതൊക്കെ മാറ്റി പറയും..... i'm sure....... ഇല്ലാ..... ഒരിക്കലുമില്ല ....... തന്റെ കൂടെ ജീവിക്കുന്നതിലും നല്ലത് മരിക്കുന്നതാ........ രുദ്രനൊന്ന് ശ്വാസം വിട്ടു ........ ശ്രീമോളെ ഞാൻ ഫ്രൂട്ട്സ്‌ കൊണ്ട് വച്ചിട്ടുണ്ട്..... അത് കഴിച്ചോ.... അതും പറഞ്ഞു തിരിഞ്ഞ് നടക്കാൻ ഒരുങ്ങിയപ്പോഴാണ് അവള് കഴിക്കാൻ കൊണ്ടുവച്ചത് കാണുന്നത്..... ഇതെന്താ ഫുഡ് ഇവിടെ കൊണ്ട് വച്ചത്....... ഇവിടെ വെക്കാൻ തോന്നി വച്ചു..... അതിനെന്താ ..... ഞാനെന്റെ സൗകര്യം പോലെ ചെയ്യും........ ഓക്കേ..... കഴിച് കഴിഞ്ഞെങ്കിൽ അതെടുത്തു കഴുകിയിട്ടു കൊണ്ടുവെക്ക്.....ഇങ്ങനെയിട്ട പ്രാണികൾ നിറയും..... അവളത് പുച്ഛിച്ചു തള്ളി........... എന്തെങ്കിലും കാട്ട്......

മനസ്സിൽ പറഞ്ഞുകൊണ്ട് അവൻ ചെന്ന് കുളക്കരയിലിരുന്നു.......... ഇങ്ങനെയൊക്കെ ആകുമെന്ന് അറിഞ്ഞിട്ട് തന്നെയാ ഇതിന് മുതിർന്നത്..... എന്നാൽ ........ എത്രകാലം ഇങ്ങനെ വേണ്ടി വരും........... അപ്പോഴാണ് കല്യാണിയമ്മ അങ്ങോട്ട്‌ വന്നത്....... അവിടെ അടുത്തുള്ളതാണ്..... അവരുടെ പശുവിനു പുല്ല് പറയ്ക്കാനും മറ്റുമായി അങ്ങോട്ട് വരും....... ആള് നാട്ടിലെ ചെറിയ റേഡിയോ ആണെന്ന് പറഞ്ഞാലും തെറ്റില്ല.......... രുദ്രൻ ഇരിക്കുന്നത് കണ്ടതും അവര് അവന്റെ അടുത്തേക്ക് വന്നു...... മോനേ രുദ്രാ ...... കല്യാണിയമ്മയോ....... കുറച്ചീസായല്ലോ കണ്ടിട്ട്....... നിക്ക് വയ്യേനീ....... പനീം നീർക്കെട്ടും.... ഇപ്പൊ മാറിയില്ലേ..... ഓ മാറി...... കല്യാണം ഒക്കെ കഴിഞ്ഞല്ലേ...... എവിടെ പുതിയപെണ്ണ്...... അവള് വീട്ടിലുണ്ട്...... എന്ന ഒന്ന് കാണിച്ചു താ കല്യാണിയമ്മയ്ക്ക്.......... ഉം..... കല്യാണിയമ്മ വാ..... വീട്ടിലേക്ക് ഇരിക്കാം...... അവനവരെയും കൂട്ടി വീട്ടിലേക്ക് നടന്നു...... ശ്രീ വിളിച്ചാൽ വരോ.....ഇല്ലേൽ ഇപ്പൊ എന്താ ചെയ്യാ....... വിളിക്കാം..... കാലുപിടിച്ചേലും സമ്മതിപ്പിക്കാ....... അവനോരോന്ന് ആലോചിച്ചു അങ്ങോട്ട് നടന്നപ്പോൾ കണ്ടു ശ്രീ അടുക്കളയിൽ നിന്ന് റൂമിലേക്ക് പോകാൻ തുടങ്ങുന്നത് അവൻ വേഗം അവൾക്ക് തടസമായി നിന്നു..... അവളെന്തോ പറയാൻ തുടങ്ങിയതും അവൻ കല്യാണിയമ്മയെ വിളിച്ചു........ ഇതാ ശ്രീപ്രിയ..... ശ്രീയ്ക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു...... ഇതാണല്ലേ..... ഇത് മ്മടെ ശിവന്റെ പെങ്ങളാണോ..... ആഹ്.......

കാണാൻ മൊഞ്ചക്കെ ഉണ്ട്...... ഞാനേ അപ്പുറത്ത്യ...... അവളൊന്നും മിണ്ടുന്നില്ല..... ഇതൊന്നും അവളെ ബാധിക്കുന്ന വിഷയമേ അല്ല എന്ന രീതിയിൽ ആണ് അവളുടെ നിൽപ്പ്...... അവര് അവളുടെ കയ്യിലും മുടിയിലും പിടിച്ചു.......... അവൾക്ക് ദേഷ്യം വരാൻ തുടങ്ങി...... അല്ല കുട്ട്യേ നീ മിണ്ടില്ലേ........ അവര് ചോദിച്ചതും അവള് രുദ്രനെയൊന്ന് നോക്കി..... എന്നിട്ടവരുടെ കൈ തട്ടി മാറ്റി റൂമിലേക്ക് നടന്നു..... അവരാകെ വല്ലാതായി ഒപ്പം രുദ്രനും....... എന്താ രുദ്രാ...... ഓഹ് വല്യ വീട്ടിലെ അല്ലേ അതാകും...... ഇപ്പോഴും ഉണ്ടോ ഈ തീണ്ടലൊക്കെ..... അവര് ചോദിച്ചതും അവൻ വല്ലാതായി..... അത് കല്യാണിയമ്മേ...... അവൾക്ക് വയ്യാ അതാകും ചിലപ്പോ...... ആ..... ഞാനങ്ങു പോവാ...... ശാരദ ഇല്ലേ ഇവിടെ..... ശാരമ്മ അടുക്കളയിൽ ഉണ്ട്..... എന്ന ഞാൻ പിന്നാമ്പുറത്തോടെ വരാം..... അവരതും പറഞ്ഞു ഇറങ്ങി..... രുദ്രൻ വേഗം ശ്രീയുടെ അടുത്തേക്ക് നടന്നു....... ശ്രീ...... കീപ് യുവർ behaviour...... വീട്ടിലൊരാള് വന്നാൽ ഇങ്ങനെയാണോ വേണ്ടത്..... അവരെന്താ കരുതാ....... i dont കെയർ....... അവരെന്തു കരുതിയാലും...... ശ്രീ...... പ്ലീസ്........ അവളൊന്നും പറയാതെ കയറി കിടന്നു....... ഇനി ഉച്ചയ്ക്കെന്നെ വിളിക്കാൻ നിൽക്കണ്ട..... എനിക്ക് ഫുഡ് വേണ്ടാ....... അവള് കമഴ്ന്നു കിടന്നതും രുദ്രൻ പുറത്തേക്കിറങ്ങി.......

. ശാരദേ...... ആ പെണ്ണ് എങ്ങനെയാ..... കണ്ടിട്ടിത്തിരി മുറ്റുകൂടിയ ഇനം ആണെന്ന തോന്നുന്നത്...... എന്നോടൊന്നും മിണ്ടേം കൂടെ ചെയ്തില്ല ....... നിന്നോട് എങ്ങനെയാ...... കല്യാണിയമ്മേ..... ഇങ്ങട് വന്ന് കയറിയല്ലേ ഉള്ളൂ....... അപ്പൊ അതിന്റെ സമയമെടുക്കേണ്ടാവും........ എന്നാലും ഒരാളോട് ഇങ്ങനെ ആണോ വേണ്ടത് ....... ശാരമ്മ ഒന്നും മിണ്ടിയില്ല..... അവരോടും അങ്ങനെ തന്നെ ആണല്ലോ..... കല്യാണിയമ്മ പിന്നെയും എന്തൊക്കയോ പറയുന്നും ചോദിക്കുന്നുമുണ്ട്..... ശാരമ്മ പലതും കേട്ടതായി നടിച്ചില്ല..... രുദ്രൻ ഉമ്മറത്തിരുന്നു പേപ്പർ വായിക്കുമ്പോഴാണ് ഫോൺ അടിഞ്ഞത് .... നോക്കുമ്പോൾ ശിവേട്ടനാണ്..... അവൻ വേഗം കോൾ അറ്റൻഡ് ചെയ്തു..... ശിവേട്ടാ...... രുദ്രാ...... മോള്..... അവള് കിടക്കാ...... എന്തെങ്കിലും കഴിച്ചോ അവള്..... ഉം...... നിന്നോട് ദേഷ്യം ആവുമല്ലേ..... ഏയ്‌ അതൊന്നും ഓർത്തു ശിവേട്ടൻ ടെൻഷനാകേണ്ട....... എല്ലാം ശരിയാവും....... ഹ്മ്....... ദിവസങ്ങൾ കടന്നുപോയെങ്കിലും അവൾക്ക് കാര്യമായ മാറ്റങ്ങൾ ഒന്നും ഉണ്ടായില്ല..... നിസാരകാര്യങ്ങൾക്ക്പോലും രുദ്രനുമായി വഴക്കിടും........ അവനെ വിലവെക്കുകപോലും ചെയ്യില്ല....... വീട്ടിൽ അങ്ങനെ ഇരുന്ന് മുഷിയുന്നത് കണ്ടപ്പോൾ രുദ്രൻ അവൾക്ക് ഫോൺ വാങ്ങി കൊടുത്തു.......... അത് കിട്ടിയതും അവൾക്ക് സന്തോഷമായി ........

കല്യാണം കഴിഞ്ഞ് ആദ്യമായാണ് അവളുടെ മുഖം തെളിഞ്ഞതവൻ കാണുന്നത് അവനും സന്തോഷം തോന്നി....... അവൻ കുളിക്കാൻ കയറിയതും അവള് വേഗം കണ്ണനെ വിളിച്ചു......... കുറേ നേരം വിളിച്ചിട്ടാണ് അവൻ ഫോണെടുത്തത്..... ഹലോ ആരാ...... കാ.... കണ്ണേട്ടാ........ ശ്രീ.......... നിനക്ക് സുഖാണോ.... അങ്ങനെ തോന്നുന്നുണ്ടോ........ കണ്ണേട്ടൻ എവിടെയാ..... ഇത്രയും ദിവസം ഞാനെങ്ങനെയാ ജീവിച്ചതെന്ന് ഓർത്തിട്ടുണ്ടോ...... നീയല്ലേ മറ്റൊരു കല്യാണം കഴിച്ചത് ഞാൻ ആണോ..... എല്ലാവരും കൂടെ എന്നെ ചതിച്ചതാ...... കണ്ണേട്ട....... എനിക്ക് ഏട്ടന്റെ കൂടെ ജീവിച്ചാൽ മതി....... കണ്ണേട്ടാ ...... പറ ശ്രീ......... എനിക്ക് പറ്റുന്നില്ല ഏട്ടാ...... ഏട്ടനില്ലാതെ എനിക്ക് പറ്റില്ല ....... ഏട്ടൻ വരോ എന്നെ കൊണ്ടുപോകാൻ...... ഇല്ലെങ്കിൽ ഞാൻ ചത്തു പോകും.......... കണ്ണേട്ടാ....... റൂമിലേക്ക് പെട്ടന്ന് എന്തിനോ വന്ന രുദ്രൻ എല്ലാം കേട്ടിരുന്നു..... അവൻ വേഗം അവളുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി വലിച്ചെറിഞ്ഞു.........അവളുടെ കണ്ണുകൾ നിറയുന്നുണ്ട്..... ഒരു ഞെട്ടലോടെ അവള് രുദ്രനെ നോക്കി........ നിനക്ക് ഫോണിന്റെ ആവശ്യമില്ല..... ഞാനൊരു പാവം തോന്നിയിട്ട് വാങ്ങിയതാ...... എന്റെ തെറ്റ്........... ഞാനെന്ത് തെറ്റാ നിങ്ങളോടൊക്കെ ചെയ്തത്....... എന്തിനാ എന്നോടിങ്ങനെ........ എന്നെ വിട്ടേക്ക്....... ഞാൻ കണ്ണേട്ടന്റെ കൂടെ പൊക്കോട്ടെ പ്ലീസ്..... ഞാൻ നിങ്ങടെ കാല് പിടിക്കാം............ അവൻ നല്ലവൻ ആയിരുന്നെങ്കിൽ ഞാൻ തന്നെ നിന്നെ കൊണ്ടുവിട്ടേനെ........

നീ കരുതുന്നപോലെ അവൻ അത്ര നല്ലവൻ അല്ല..... നിന്റെ മുൻപിൽ ആക്ട് ചെയ്യാ....... അവനു വേണ്ടത് നിന്നെയല്ല ....... ശ്രീ പെട്ടന്ന് രുദ്രന്റെ കുത്തിന് പിടിച്ചു...... ഇനിയെന്റെ കണ്ണേട്ടനെ കുറിച് എന്തേലും പറഞ്ഞാൽ......... നീ പിന്നെ വല്യ ആളാണല്ലോ........ നിന്നെക്കാൾ ഡീസന്റ് ആണ് ന്റെ കണ്ണേട്ടൻ...... ന്റെ മനസ്സിൽ നീയില്ല എന്നറിഞ്ഞിട്ടും നീയെന്നെ കൂടെ കൊണ്ടുവന്ന് താമസിപ്പിച്ചതല്ലേ...... അത്രയ്ക്ക് ചെറ്റത്തരമൊന്നും ഒരിക്കലും ന്റെ കണ്ണേട്ടൻ കാണിക്കില്ല............ രുദ്രൻ അവളുടെ പിടിവിടിവിപ്പിച്ചു കുളിക്കാൻ പോയി..... അവള് വേഗം ഫോണെടുത്ത് നോക്കി എന്നാൽ അത് അത്രയും നാശമായിട്ടുണ്ട്........... അവളവിടെയിരുന്നു പൊട്ടികരഞ്ഞു ..........രുദ്രന്റെ ഫോൺ അടിയുന്നത് കേട്ടതും അവളത് എടുത്തു നോക്കി....... ശിവേട്ടൻ എന്ന് കണ്ടതും അവളത് വലിച്ചെറിഞ്ഞു........ പിന്നെ റൂമിൽ നിന്നിറങ്ങി കുളത്തിന്റെ അവിടെ ചെന്നിരുന്നു........ രുദ്രൻ കുളിയെല്ലാം കഴിഞ്ഞു വന്നപ്പോൾ കണ്ടത്...... പൊട്ടിച്ചിതറിയ ഫോണാണ്..... അവനത് എടുത്തു നോക്കി..... പിന്നെ സിം ഊരിയെടുത്തു അവിടെയിട്ടു............ നല്ല ദേഷ്യം വന്നെങ്കിലും അതടക്കി...... സാധാരണ അവൻ ഭക്ഷണം കഴിക്കാൻ പോകുമ്പോൾ അവള് ചെന്നില്ലെങ്കിലും അവളെ നിർബന്ധിക്കുന്നത് പതിവാണ്....... ഇന്നവന് എന്തോ വിളിക്കാൻ തോന്നിയില്ല...... ശാരമ്മ അവരെയും കാത്തിരിക്കുന്നുണ്ട്...... മോനെ...... മോള്..... റൂമിലില്ല...... എന്നാൽ ആ കൊളത്തിന്റെ അവിടെ ഉണ്ടാകും..... ഞാൻ പോയി വിളിച്ചിട്ട് വരാം......

അവള് വരില്ല ശാരമ്മേ....... ശാരമ്മ കഴിക്കാൻ നോക്ക്...... ഞാൻ പോയി നോക്കിയിട്ട് വരാം....... അവരങ്ങോട്ട് പോയി.....അവള് കുളത്തിലേക്ക് കണ്ണും നട്ട് ഇരിക്കാണ്...... മോളെ...... മോളേ..... എന്താ ഇവിടെ ഇരിക്കുന്നത്........ അതാ ഭക്ഷണം എടുത്തു വച്ചിട്ട്...... വാ വന്ന് കഴിക്ക്....... മോളെ..... കേട്ടെങ്കിലും അവളത് മൈൻഡ് ചെയ്തില്ല......... അവര് വേഗം അവളുടെ അടുത്ത് ചെന്ന് അവളുടെ കൈപിടിച്ച് വലിച്ചു..... മോളിങ്ങ് എണീറ്റ് വന്നേ..... രുദ്രൻ കുഞ്ഞിന് നല്ല വിഷമം ആയിട്ടുണ്ട്..... മോള് വാ...... അവള് വേഗം അവരുടെ കൈത്തട്ടി മാറ്റി...... നിങ്ങള് നിങ്ങടെ പണിയെടുത്താൽ മതി..... എന്റെ കാര്യത്തിൽ ഇടപെടാൻ നിൽക്കണ്ട...... എനിക്കറിയാം എന്താ വേണ്ടതെന്നു..... ഇവിടെ പണിക്ക് വന്നതല്ലേ അല്ലാതെ ഇവിടുത്തെ കെട്ടിലമ്മ ഒന്നും അല്ലല്ലോ....... ഭരിക്കാൻ വന്നേക്കുവാ....... മേലാൽ എന്റെ കാര്യത്തിൽ ഇടപെട്ട് പോകരുത്..... നാശംപിടിക്കാൻ..... അവരാകെ വല്ലാതായി...... അവരുടെ കണ്ണ് നിറഞ്ഞു....... അവള് വേഗം അവിടുന്ന് എണീറ്റ് റൂമിലേക്ക് നടന്നു...... അവള് റൂമിലേക്ക് നടക്കുന്നത് കണ്ടെങ്കിലും രുദ്രൻ മൈൻഡ് ചെയ്തില്ല.......

അവൻ കഴിച് കഴിഞ്ഞിട്ടും ശാരമ്മ അങ്ങോട്ട്‌ എത്തിയില്ലായിരുന്നു....... അവൻ നോക്കിയപ്പോൾ അവര് കുളത്തിന്റെ അവിടെ തറഞ്ഞു നിൽക്കുന്നത് കണ്ടു....... അവൻ വേഗം അങ്ങോട്ട്‌ ചെന്നു..... ശാരമ്മേ..... എന്താ ഇവിടെ നിൽക്കുന്നത്..... വന്നേ.... വന്ന് ഭക്ഷണം കഴിക്ക്..... ഞാൻ പറഞ്ഞില്ലേ അവള് വരില്ലാന്ന്....... കുഞ്ഞു നടന്നോ ഞാൻ വന്നോളാം...... അവരുടെ സംസാരത്തിൽ നിന്നും അവര് കരയുകയാണെന് അവനു മനസിലായി...... അവൻ വേഗം അവരുടെ മുഖം പിടിച്ചു ഉയർത്തി..... എന്താ ശാരമ്മേ..... എന്തിനാ കരയുന്നത്..... അവളെന്താ പറഞ്ഞത്..... ഒന്നുല്ല കുഞ്ഞേ...... അത് കണ്ണിൽ പൊടി പോയതാ..... ഞാൻ ശാരമ്മയെ കുറേ ആയില്ലേ കാണുന്നു..... കാര്യം പറാ..... എന്താ ഉണ്ടായത്....... പറാ...... എന്താണെങ്കിലും പറാ........ അവരുണ്ടായത് അവനോട് പറഞ്ഞു..... അപ്പോഴും അവരുടെ കണ്ണ് നിറഞ്ഞൊലിക്കുന്നുണ്ടായിരുന്നു..... അതുകൂടെ കേട്ടപ്പോൾ അവനു ദേഷ്യം സഹിക്കാൻ കഴിഞ്ഞില്ല..... അവനവരെ അവിടുന്ന് കൂട്ടി....... അവരെ ചെയറിൽ ഇരുത്തി റൂമിലേക്ക് നടന്നു........ അവള് ജനല്പടിയിൽ ഇരിക്കുകയാണ്......................  തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story