💞💕പ്രാണപ്രിയൻ ❤️💞: ഭാഗം 4

prana priyan

രചന: ആര്യ പൊന്നൂസ്

അവരുടെ കണ്ണ് നിറഞ്ഞൊലിക്കുന്നുണ്ടായിരുന്നു..... അതുകൂടെ കേട്ടപ്പോൾ അവനു ദേഷ്യം സഹിക്കാൻ കഴിഞ്ഞില്ല..... അവനവരെ അവിടുന്ന് കൂട്ടി....... അവരെ ചെയറിൽ ഇരുത്തി റൂമിലേക്ക് നടന്നു........ അവള് ജനല്പടിയിൽ ഇരിക്കുകയാണ്....... ഡീ........ അവൻ വിളിച്ചെങ്കിലും അവള് മൈൻഡ് ചെയ്തില്ല....... നീ ശാരമ്മയോട് എന്താ പറഞ്ഞത്...... നിന്നോടാ ഞാൻ ചോദിക്കുന്നത്....... ഡീ പറയെടി ...... നീയെന്താ പറഞ്ഞത്...... നോക്കി പേടിപ്പിക്കാതെ പറയെടി പുല്ലേ...... പറഞ്ഞത് അറിഞ്ഞിട്ടുണ്ടാവുമല്ലോ പിന്നെ ചോദിക്കണ്ട കാര്യമെന്താ..... ഛീ നിർത്തേടി..... നീ കാണിക്കുന്നതും പറയുന്നതും കേട്ട് ഞാൻ മിണ്ടാതിരിക്കുന്നത് എന്താന്ന് അറിയോ..... നിന്റെ വയറ്റിലൊരു കുഞ്ഞുണ്ടല്ലോ എന്നാലോചിച്ചു.....

അല്ലായിരുന്നെങ്കിൽ നിന്റെ ചെകിടടിച്ചു ഞാൻ പൊട്ടിച്ചേനെ...... എന്റെ വയറ്റിൽ അല്ലേ...... അത് താൻ ആലോചിക്കേണ്ട കാര്യമില്ല...... അല്ലെങ്കിലും അത് താൻ എന്തിനാ നോക്കുന്നത്...... തന്റെയാണോ അല്ലല്ലോ....... അല്ല എന്റെ അല്ല....... കണ്ടവന്റെ കൂടെ....... ഞാനേ ബാക്കി പറയുന്നില്ല...... നീ വന്ന് ശാരമ്മയോട് മാപ്പ് പറാ...... മാപ്പ് പറയാൻ ഞാൻ തെറ്റൊന്നും ചെയ്തില്ല....... വന്ന് പറയെടി..... ഇല്ലാ..... ഇല്ലെന്ന് പറഞ്ഞാൽ ഇല്ലാ...... രുദ്രൻ ഫ്ലവർ വേസ് നിലത്തെറിഞ്ഞു ഉടച്ചതും അവളൊന്ന് ഞെട്ടി..... പോയി മാപ്പ് പറാ....... അവളൊരു ഭാഗത്ത് നിന്നതല്ലാതെ അവിടുന്ന് അനങ്ങിയില്ല..... ഡീ... ചെന്ന് പറയെടി മാപ്പ്........ ഇല്ലെങ്കിൽ ഞാൻ ഒന്നും നോക്കില്ല..... അവനവളുടെ കൈപിടിച്ച് അങ്ങോട്ട് നടന്നു...... അവളവിടെ പതുങ്ങി പതുങ്ങി നിന്നു..... പറയെടി.....

അവളനങ്ങാതെ നിൽക്കുന്നത് കണ്ടതും അവൻ ടേബിളിൽ ശക്തിയായി അടിച്ചു....അവള് ശരിക്കും പേടിച്ചു..... നിന്നെ അവിടുന്ന് കൂട്ടിവന്നത് കുന്തംപോലെ നിൽക്കാൻ അല്ല.... പറഞ്ഞില്ലെങ്കിൽ നിനക്കിപ്പോ പൊട്ടും അത് വേണ്ടേൽ പറഞ്ഞോ........ സോറി....... അവരോട് പറഞ്ഞു അവള് തിരിഞ്ഞു നടക്കാൻ തുടങ്ങിയതും അവൻ കൈ പിടിച്ചു വച്ചു....... ഇരുന്ന് കഴിക്ക്...... കഴിക്കെടി....... അവളൊന്ന് അവനെ നോക്കി..... അവനു യാതൊരു മയവും ഇല്ലായിരുന്നു..... അത് കണ്ടതും അവള് വേഗം ഒരു പ്ളേറ്റിൽ ഫുഡ് എടുത്ത് നടക്കാൻ തുടങ്ങി...... റൂമില് നിന്റെ മറ്റവൻ ഉണ്ടോ..... ഇവിടെയിരുന്നു കഴിക്ക്..... അവളുടെ കണ്ണ് നിറഞ്ഞു..... നിന്റെ കള്ള കണ്ണീരു കണ്ട് മയങ്ങാൻ ഞാൻ ശിവേട്ടൻ അല്ല..... മര്യാദക്ക് നിന്നാൽ നിനക്ക് കൊള്ളാം..... അല്ലെങ്കിൽ........ എനിക്കറിയാടി നിന്നെ എങ്ങനെ നന്നാക്കണം എന്നത്....... പോട്ടെ പോട്ടെ എന്ന് വെക്കുമ്പോൾ തലേൽ കേറുന്നോ.....

മോങ്ങാതെ ഇരുന്ന് തിന്ന്....... അവള് വേഗം അവിടെയിരുന്നു...... എങ്ങനെയോ രണ്ടുരുള കഴിച്ചു........ അവൻ ഉമ്മറത്തേക്ക് നടന്നതും വേഗം പത്രവുമെടുത്തു എണീറ്റ് കൈ കഴുകി റൂമിലേക്ക് നടന്നു....... രുദ്രൻ ഓഫീസിൽ ഇരിക്കുമ്പോഴാണ് ശിവൻ അങ്ങോട്ട് വന്നത്...... അവനെ കണ്ടതും രുദ്രൻ എണീറ്റ് നിന്നു....... രുദ്രാ ഫോണെന്താ ഓഫാക്കിയത്...... അപ്പോഴാണ് അവനു ഫോണവൾ വലിച്ചെറിഞ്ഞു പൊട്ടിച്ചത് ഓർമ വന്നത്...... അത് ശിവേട്ട.... ഫോൺ പൊട്ടി ........ ശ്രീമോള് പൊട്ടിച്ചതാണോ....... അവനതിന് മറുപടി പറയാതിരുന്നപ്പോൾ അവനു കാര്യം മനസിലായി...... രുദ്രാ അവൾക്ക് വേണ്ടി ഞാൻ നിന്നോട് മാപ്പ് പറയാം...... ഏയ്‌..... ഇങ്ങനെയൊന്നും പറയല്ലേ ശിവേട്ടാ....... അവളുടെ ഭാഗത്ത് നിന്ന് ആലോചിച്ചാൽ അവള് ചെയ്യുന്നതിന് ന്യായം ഉണ്ട്........

എന്നാൽ അവള് ഒരിക്കലെങ്കിലും സത്യം മനസിലാക്കിയിരുന്നേൽ........ ഞാൻ വന്ന് കാര്യങ്ങളൊക്കെ അവളോട് പറയാം..... പ്രയോജനം ഉണ്ടെന്ന് തോന്നുന്നില്ല.......നമ്മളെ വിശ്വാസമില്ല.... കാര്യങ്ങളൊക്കെ സ്വയം ബോധ്യപ്പെടണം....... ഞാനോ ശിവേട്ടനോ പറഞ്ഞാൽ നമ്മളെ ന്യായീകരിക്കുക ആണെന്നെ പറയൂ....... ഹ്മ്...... അതും ശരിയാ....... രുദ്രാ ഞാനിപ്പോ വന്നത്........ ശിവേട്ടൻ പറാ....... മോളെ ഇതുവരെ ഡോക്ടറെ കാണിച്ചിട്ടില്ല...... ഒന്നാമത്തെ കാര്യം..... കല്യാണം കഴിയാതെ..... അറിയാലോ...... പിന്നെ നമ്മുടെ ഹോസ്പിറ്റലിലെ സീനിയർ ഗൈനൊക്കോളജിസ്റ് ലീവായിരുന്നു.... ഇന്ന് ജോയിൻ ചെയ്തിട്ടുണ്ട്............ അപ്പൊ എങ്ങനെയാ വേണ്ടത്..... നിങ്ങള് ഹോസ്പിറ്റലിൽ വരോ അതോ അവരെ വീട്ടിലേക്ക് വിടണോ........ വീട്ടിലേക്ക് വരുന്നതല്ലേ നന്നാവാ.......

എന്നാൽ നാളെ രാവിലെ വരാൻ പറയാം...... ഉം......... രുദ്രാ....... മോള് വെറും പാവാ....... രുദ്രാ ഞാൻ..... ശിവേട്ടൻ പേടിക്കണ്ട........ അവൾക്ക് കുഴപ്പൊന്നും ഇല്ലാ........ എല്ലാം ശരിയാകും.......... എന്നാൽ പിന്നെ ഞാൻ ഇറങ്ങട്ടെ.... ശരി.......... പിറ്റേന്ന് രുദ്രൻ ഡോക്ടറെയും വെയിറ്റ് ചെയ്ത് ഇരിക്കാൻ തുടങ്ങി..... അവരെത്തുമ്പോൾ പത്തു മണി ആയിട്ടുണ്ട്......അവളപ്പോഴും എണീറ്റിരുന്നില്ല...... ഗുഡ് മോർണിംഗ് ഡോക്ടർ.... ഗുഡ് മോർണിംഗ്..... ശ്രീപ്രിയ? റൂമിലുണ്ട്....... ഞാൻ വിളിക്കാം...... its ഓക്കേ.... ഞാൻ പോയി കണ്ടോളാം..... റൂം എവിടെയാ...... രുദ്രൻ റൂം കാണിച്ചുകൊടുത്തു........ അവരങ്ങോട്ട് പോയി........ ഒരു പത്ത് മിനിറ്റ് കഴിഞ്ഞതും അവര് തിരിച്ചിറങ്ങി...... രുദ്രൻ ഉമ്മറത്ത് ടെൻഷനടിച്ചു ഇരിക്കുന്നുണ്ട്....... ഡോക്ടർ..... അവൾക്ക് കുഴപ്പൊന്നും ഇല്ലല്ലോ.......

കുഞ്ഞും ഓക്കേ അല്ലേ...... രുദ്രാ........ she is not പ്രെഗ്നന്റ്....... what......... യെസ്....... are you sure...... യെസ്...... ഞാൻ ഒരു ഡോക്ടർ ആണ്..... പിന്നെ ഞാൻ എന്തിനാ കള്ളം പറയുന്നത്..... i'm സോറി...... its ഓക്കേ...... സാറിനോട്... ശിവേട്ടനോട് ഞാൻ പറഞ്ഞോളാം...... എന്നാൽ പിന്നെ ഞാൻ ഇറങ്ങട്ടെ...... ഓക്കേ......... അവര് പോയതും രുദ്രനൊന്ന് ശ്വാസം എടുത്തു..... പിന്നെ റൂമിലേക്ക് നടന്നു....... അവള് ജനലിന്റെ അവിടുന്ന് പുറത്തേക്ക് നോക്കുകയാണ്..... അവൻ വേഗം കതക് അടച്ചു.......... എടീ....... അവള് മൈൻഡ് ചെയ്തില്ല...... അവൻ അവളെ തിരിച്ചു നിർത്തി മുഖമടക്കം ഒന്ന് കൊടുത്തു.......... എടോ താനെന്നെ തല്ലിയല്ലേ......ഞാൻ കാണിച്ചു തരാം......... നീ എന്ത് കാണിക്കാനാടി....... ഇത്രയും ദിവസം നീ കാണിച്ചുകൂട്ടിയല്ലോ...... ഇവിടുന്നങ്ങോട്ട് ഇനി ഞാനാ കാണിക്കാൻ പോകുന്നത്........ ഇപ്പൊ കിട്ടിയ അടി അത് വെറും സാമ്പിൾ ആണ്.......

ചോദിക്കുന്നതിന് മര്യാദക്ക് ഉത്തരം പറഞ്ഞില്ലെങ്കിൽ നിനക്ക് പിന്നെ വായിൽ പല്ലുണ്ടാകില്ല......... അവളവനെ തുറിച്ചു നോക്കി...... നീ എന്തിനാ പ്രെഗ്നന്റ് ആണെന്ന് പറഞ്ഞത്...... പറയെടി........ അവള് അവനെ നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല...... പെട്ടന്നാണ് അവൻ മുടി കൂട്ടി പിടിച്ചത്..... അവൾക്ക് വേദനയായതും അവള് കരഞ്ഞു ....... നീ കരഞ്ഞിട്ട് കാര്യമില്ല...... എന്താ കാര്യം എന്ന് പറാ........ കണ്ണേട്ടനുമായുള്ള കല്യാണത്തിന് സമ്മതിക്കാൻ..... അവൻ വേഗം മുടിവിട്ടു..... ഛേ...... ഇത്രയ്ക്ക് തരംതാഴാൻ പാടില്ലായിരുന്നു...... നിന്നെക്കാൾ അന്തസ് ഉണ്ടെടി തെരുവിൽ കിടക്കുന്ന വേശ്യകൾക്ക്.......... അവള് കണ്ണുരുട്ടി...... എടോ താൻ.... അതും പറഞ്ഞു അവനു നേരെ വിരൽ ചൂണ്ടിയതും അവൻ കൈപിടിച്ച് താഴ്ത്തി..... എന്താടി കിടന്ന് പിടയ്ക്കുന്നത്....... തോന്ന്യാസം പറയുമ്പോൾ നിനക്ക് അറിയില്ലായിരുന്നോ ഇങ്ങനെ കേൾക്കേണ്ടി വരുമെന്ന്............

ഞാൻ നിന്നെ കെട്ടിയതെ നീ പ്രെഗ്നന്റ് ആണെന്ന ഒറ്റകാരണം കൊണ്ടാടി പുല്ലേ..... ഇതപ്പോ അറിഞ്ഞിരുന്നെങ്കിൽ നീയെന്ന മാരണത്തെ ഞാൻ തലയിലെടുത്ത് വെക്കില്ലായിരുന്നു.......... ഞാൻ പറഞ്ഞോ നിന്നോട് എന്നെ കെട്ടാൻ...... നീയും ആ വൃത്തികെട്ട മനുഷ്യനും കൂടി എന്നെ ചതിച്ചതല്ലേ....... ആരാടി വൃത്തികെട്ടത്...... നിന്നെ ഇത്രയും കാലം പൊന്നുപോലെ വളർത്തിയ ആ പാവം മനുഷ്യനോ......... നീ പറഞ്ഞതിൽ ഒരു കാര്യമുണ്ട്..... നിന്റെ ഏട്ടന് ഒരടിയുടെ കുറവുണ്ട്..... നിന്നെ ഇങ്ങനെ വളർത്തി വഷളാക്കിയതിന്........ പിന്നെ ഇനി ഇങ്ങനെ വല്ലതും നീ പറഞ്ഞാൽ നിന്റെ നാവുണ്ടല്ലോ അതെന്റെ കയ്യിലിരിക്കും......... ഇവിടുന്നങ്ങോട്ട് ഞാൻ പറയുന്നപോലെ അനുസരിച്ചു ജീവിച്ചില്ലെങ്കിൽ........... നീ പറയുന്നപോലെ ഞാൻ അനുസരിക്കാനോ.... വേറെ ആളെ നോക്ക്......... അവള് പറഞ്ഞതും അവന്റെ കൈ നല്ല ശക്തിയിൽ തന്നെ അവളുടെ മുഖത്ത് പതിഞ്ഞു........

അവളുടെ ചുണ്ട് ചെറുതായി പൊട്ടി........ അനുസരിക്കും നീ...... അല്ലാതെ വേറെ വഴിയൊന്നും നിനക്കില്ല........ ഇനി തറുതല പറഞ്ഞാൽ......... കരയല്ലെടി കണ്ണ് തുടയ്ക്ക്...... അവള് വേഗം കണ്ണ് തുടച്ചു....... നാളെ മുതൽ രാവിലെ നേരത്തെ എണീക്കണം..... എന്നിട്ട് കുളിച്ചൊരുങ്ങി ഇതിനകത്ത് അടയിരിക്കാൻ അല്ല...... ഇവിടുത്തെ പണിയെടുക്കണം കേട്ടല്ലോ......... എന്തേയ് ഓക്കേ അല്ലേ...... അല്ലെങ്കിൽ നിനക്ക് വേദനയാകും എന്നെ ഉള്ളൂ........ അപ്പോ ഇന്ന് മുതൽ നന്നാവാൻ പോവല്ലേ............. അവള് പല്ല് കടിച്ചു അവനെ നോക്കി....... പോയി കുളിച്ചിട്ട് വാടി ........... എന്താടി നീ നോക്കി പേടിപ്പിക്കുന്നത്..... ന്റെ കണ്ണേട്ടൻ ആയിരുന്നെങ്കിൽ ഇതൊന്നും......... പറഞ്ഞു തീർക്കുന്നതിന് മുൻപേ അവന്റെ കൈ അവളുടെ കഴുത്തിൽ അമർന്നു........ അവനായിരുന്നെങ്കിൽ നിന്റെ ഈ സ്വഭാവത്തിന് നിന്റെ അടിയന്തരം ഇതിനോടകം നടത്തിയിട്ടുണ്ടാകും........

നീ എന്റെ കൈ മെനക്കെടുത്തതെ പോയി ഫ്രഷാവ്........ചെല്ല്....... അവള് ഡ്രെസെടുത്തു വേഗം ബാത്‌റൂമിൽ കയറി........ രുദ്രൻ ശിവനെ വിളിച്ചു....... ആഹ് രുദ്രാ..... ഡോക്ടർ വന്നോ എന്തായി..... കുഴപ്പൊന്നും ഇല്ലല്ലോ......... മോള് ഓക്കേ അല്ലേ ........ അവളിപ്പോ ഓക്കേ ആണ്..... പിന്നെ ശിവേട്ട അവള് പ്രെഗ്നന്റ് അല്ല..... കല്യാണം നടക്കാൻ കള്ളം പറഞ്ഞതാ..... സത്യം....... ഉം..... ഹാവു..... ഇപ്പോഴാ ശ്വാസം നേരെ വീണത്........... ഇതുവരെ ഒരാധി ആയിരുന്നു....... ശിവേട്ടൻ ഇനി ഒന്നും ആലോചിച്ചു ടെൻഷൻ ആകേണ്ട..... അവളെ നല്ല മിടുക്കി കുട്ടിയാക്കിയിട്ട് ശിവേട്ടന് ഞാൻ തരാം. ... പോരെ..... ഉം..... എനിക്കുറപ്പുണ്ട് അവള് മാറും...... നിനക്കവളെ മാറ്റാൻ കഴിയും....... ശരി..... ഞാൻ വിളിക്കാം........... അവനൊന്നു ശ്വാസം വലിച്ചു വിട്ടു........... അവള് കുളിച്ചു വന്നതും അവൻ അവളുടെ കയ്യും പിടിച്ചു താഴോട്ടു നടന്നു ...... ഇരുന്ന് ചായ കുടിക്ക് ........ എനിക്കൊന്നും വേണ്ടാ......

നിനക്ക് കിട്ടിയതൊന്നും മതിയായില്ലേ......... വേണേൽ ഞാൻ ഇനിയും തരാം...... ഇരുന്ന് കുടിക്ക്....... അവള് പേടിച്ചിട്ട് ഇരുന്ന് കുടിക്കാൻ തുടങ്ങി....... ഇത് കഴിഞ്ഞിട്ട് ഇവിടെ മുഴുവൻ അടിച്ചുവാരി തുടയ്ക്ക്........ ഞാനോ...... എനിക്കിതൊന്നും അറിയില്ല...... എന്നെകൊണ്ട് പറ്റേം ഇല്ലാ..... പറയുന്നതങ്ങ് അനുസരിച്ചാൽ മതി....... ശരി തുടയ്ക്കണ്ട..... അടിച്ചുവാരാലോ........ എനിക്കറിയില്ല..... ഞാനിതൊന്നും ചെയ്തിട്ടില്ല..... ഇനിയൊട്ട് ചെയ്യേം ഇല്ലാ...... അത്രയ്ക്ക് വാശി വേണോ ...... നീ ചെയ്യും..... ചെയ്യിക്കാൻ എനിക്കറിയാം....... അവള് ചായകുടിച്ചു വന്നതും അവൻ ചൂലും കൊണ്ട് അങ്ങോട്ട് വന്നു..... ഇന്നാ പിടി.... എന്നിട്ട് തുടങ്ങിക്കോ...... രുദ്രാ പ്ലീസ്...... എനിക്കറിയില്ല...... ഇങ്ങനെയല്ല ഓരോന്നും പഠിക്കാ ..... രണ്ടീസം ചെയ്‌താൽ പഠിക്കും...... എനിക്ക് ക്ലാസിൽ പോകാൻ ഉണ്ട്....... എന്റെ കോഴ്സ് കംപ്ലീറ്റ് ആയിട്ടില്ല........... ഇത്രയും ദിവസം നിനക്ക് ആ ബോധം ഇല്ലായിരുന്നല്ലോ......

ആദ്യം നീ നിന്റെ ക്യാരക്ടർ നന്നാക്കാൻ നോക്ക്...... എന്നിട്ട് കോഴ്സ്......വേഗം ഇത് പിടി.... എനിക്ക് ഓഫീസിൽ പോകാനുള്ളതാ....... അവളത് വാങ്ങി....... നേരെ നിന്ന് ചൂലോണ്ട് തറയിൽ വെറുതെ അടിച്ചു...... ഒന്ന് കുനിഞ്ഞേ ....... അവള് കുനിഞ്ഞു അടിച്ചുവാരി..... ജീവിതത്തിൽ ആദ്യമായി ആയതുകൊണ്ട് നടുവിന് നല്ല വേദന ഉണ്ടായിരുന്നു..... അത് കഴിഞ്ഞതും അവള് ചെന്ന് കിടന്നു...... രുദ്രൻ ഓഫീസിൽ പോയി....... തിരിച്ചു വന്നപ്പോഴും അവള് അതേ കിടത്തം തന്നെയാണ്........ എടീ...... ഡീ എണീക്ക്....... ശ്രീ.... എണീക്കെടി....... അവൾക്ക് തിരിച്ചു നല്ലത് പറയണം എന്നുണ്ടെങ്കിലും അടി കിട്ടുമോ എന്ന പേടി കാരണം അതടക്കി മര്യാദക്ക് എണീറ്റു...... നീ ഉച്ചയ്ക്ക് ഫുഡ് കഴിച്ചോ........ ഇല്ലാ..... അതെന്തേ..... വേണ്ടായിരുന്നു....... ഉം...... നാളെ മുതൽ രാവിലെ എണീറ്റ് അടുക്കളയിൽ കയറണം..... കേട്ടല്ലോ..... അതിനല്ലേ അവരെ നിർത്തിയത് ... പിന്നെ ഞാൻ എന്തിനാ ..... മെല്ലെ സംസാരിക്.....

എനിക്ക് കേൾക്കാനുള്ള സൗണ്ട് മതി.......... ശാരമ്മ എങ്ങനെ ചെയ്യണം എന്ത് ചെയ്യണം എന്നെല്ലാം പറഞ്ഞു തരും..... അതിനനുസരിച്ചു ചെയ്താൽ മതി....... എനിക്ക് പറ്റില്ല..... പിന്നെ നീയെന്താ ഉദ്ദേശിച്ചത് കെട്ടിലമ്മയായി വാഴാം എന്നോ........ മര്യാദക്ക് നിന്നിരുന്നേൽ ഇതിന്റെ വല്ല കാര്യവും ഉണ്ടായിരുന്നോ..... ഇത് നീ പണി ഇരന്നു വാങ്ങിയതാ........ ഇപ്പൊ ചെന്ന് എനിക്കൊരു ചായ എടുത്ത് വാ....... രുദ്രാ..... ഞാൻ നിന്റെ സെർവന്റ് അല്ലാ........ അങ്ങനെ ആവാൻ എനിക്ക് പറ്റുകയുമില്ല........... ഭർത്താവിന് ഒരു ചായ കൊണ്ട് തന്നെന്നു കരുതി സെർവെൻറ് ആവില്ല...... അതിന് ഞാൻ നിന്നെ എന്റെ ഭർത്താവായി അക്‌സെപ്റ്റ് ചെയ്തിട്ടില്ല...... നിനക്കും അതറിയാം....... ഓക്കേ..... then you are my സെർവെൻറ്..... ഭാര്യയാവാൻ താല്പര്യമില്ലാത്ത സ്ഥിതിക്ക് അങ്ങനെ തന്നെ ഇരിക്കട്ടെ ........... രുദ്രാ ഇതിന് നീ അനുഭവിക്കും...... നോക്കിക്കോ..... ആരാടി അനുഭവിക്കുന്നത് നീയല്ലേ..............

അവളുടെ കണ്ണ് നിറഞ്ഞു.......അവിടുന്ന് എണീറ്റ് അവള് കുളകരയിൽ പോയിരുന്നു.... രുദ്രൻ അത് കണ്ടിരുന്നു... അവൻ ശാരമ്മയുടെ അടുത്തേക്ക് ചെന്നു...... ശാരമ്മേ...... നാളെ ശ്രീയും ഉണ്ടാകും അടുക്കളയിൽ..... അത് വേണോ കുഞ്ഞേ..... മോൾക്ക് ഒന്നും അറിയില്ല..... വെറുതെ എന്തിനാ..... ശാരമ്മ പഠിപ്പിച്ചു കൊടുത്താൽ മതി..........അവള് എന്തേലും വേണ്ടാതീനം കാണിക്കോ പറയോ ചെയ്താലെന്നോട് പറഞ്ഞാൽ മതി....... എന്താ മോനെ ഇത്........... അത് മോന്റെ ഭാര്യാ അതോർമ വേണം..... ഒരാൾക്ക് മാത്രം ഓർമയുണ്ടായിട്ട് കാര്യമില്ല..... അവൻ അവര് കൊടുത്ത ചായയുമെടുത്ത് പുറത്ത് വന്നിരുന്നു.......... നേരം നന്നേ ഇരുട്ടിയശേഷമാണ് അവളവിടുന്ന് എണീറ്റത്............ ഫുഡ് കഴിക്കാതെ കിടക്കാൻ പോയെങ്കിലും രുദ്രൻ സമ്മതിച്ചില്ല......... പിറ്റേന്ന് രുദ്രൻ നേരത്തെ അവളെ എണീപ്പിച്ചു....... അവനെ പേടിച് അവള് അടുക്കളയിൽ കയറി ഒരു മൂലയ്ക്ക് ഇരുന്നു.......

നിന്നെ ഇവിടെ ഇരിക്കാൻ വിട്ടതല്ല ഞാൻ..... ശാരമ്മേ ആ പാത്രമൊക്കെ ഇവള് കഴുകിക്കോളും....... ചെല്ല്..... അവളതൊക്കെ ചെയ്യാൻ തുടങ്ങി...... ഓരോരോ ചെറിയ പണികൾ അവളെ കൊണ്ട് ചെയ്യിപ്പിച്ചു...... ദിവസങ്ങൾ കടന്നുപോയി....... അവള് അടുക്കളയിലാണ്...... മോളെ ആ അരി വെന്തോ എന്നൊന്ന് നോക്കിയേ...... അവര് പറഞ്ഞതും അവള് വേഗം ചെന്ന് ആ മൂടി തുറന്നു..... ആഹ്..... കൈ...... ന്റെ കുട്ട്യേ ഇയ്യ് കൈകൊണ്ട് ആണോ മൂടി തുറന്നേ..... നോക്കട്ടെ....... അവര് വേഗം ഒരു പാത്രത്തിൽ കല്ലുപ്പിട്ട് ഇത്തിരി വെള്ളവുമൊഴിച് അവളുടെ കൈ അതിലേക്ക് വച്ചു........ അവളുടെ കണ്ണ് നിറഞ്ഞൊഴുകുന്നുണ്ട്......... ശാരമ്മ അത് തുടച് കൊടുത്തു...... മോശട്ടോ ചെറിയ മക്കളെ പോലെ കരയുന്നത്....... അതിപ്പോ മാറും......

അവളുടെ തലയിൽ ഒന്ന് മാടി അവര് പറഞ്ഞതും അവളൊന്ന് ഞെട്ടി പിടഞ്ഞു ....... അവളറിയാതെ അവളുടെ കണ്ണുകൾ നിറയാൻ തുടങ്ങി...... അവരെ അവഗണിച്ചിട്ടേ ഉള്ളൂ ഇത്രയും കാലം..... രുദ്രൻ ഉണ്ടെങ്കിൽ മാത്രം മര്യാദക്ക് പറയും..... അല്ലെങ്കിൽ ചോദിക്കുന്നതിനത്രയും തറുതല മാത്രേ പറയൂ........അതിൽ അവൾക്ക് വല്ലായ്മ തോന്നി.... എന്തിനാ കരയുന്നെ..... അതിപ്പോ മാറും..... അല്ലേൽ മോളൊരു കാര്യം ചെയ്യ് രുദ്രനോട് പറഞ്ഞിട്ട് ആശുപത്രിയിൽ പൊക്കോ ....... അതൊന്നും വേണ്ടാ ശാരമ്മേ....... ഇത് മാറും...... അവള് ശാരമ്മേ വിളിച്ചതും അവര് ഞെട്ടി.... ആദ്യമായാണ് അങ്ങനെ.......... ഒരു പുഞ്ചിരിയോടെ അവര് ബാക്കി പണി എടുക്കാൻ തുടങ്ങി........ രുദ്രൻ വന്നപ്പോൾ അവളൊരു ഭാഗത്ത് ഇരിക്കുന്നതാണ് കണ്ടത്....... ഡീ...... കുളിച്ചൊരുങ്ങി ഇവിടെ വന്നിരിക്കാണോ..... മോനെ...... മോൾടെ കൈ പൊള്ളി.......

അടുക്കളയിൽ കയറിയാൽ ചിലപ്പോ കൈ മുറിഞ്ഞെന്നും പൊള്ളിയെന്നും ഒക്കെ വരും അത് വിചാരിച്ചു........ അവൻ പറഞ്ഞതും അവള് വേഗം അവിടുന്ന് എണീറ്റ് പണി ചെയ്യാൻ തുടങ്ങി........... അതൊക്കെ കഴിഞ്ഞു അവള് റൂമിലേക്ക് ചെന്നു.... രുദ്രൻ പോകാനുള്ള ഒരുക്കത്തിലാണ്......അവള് അവിടെ നിൽക്കുന്നത് കണ്ടതും അവൻ തിരിഞ്ഞു നോക്കി..... എന്താ...... എനിക്ക് കോളേജിൽ പോകണം...... എന്തിന്..... അതൊന്നും തന്നെ ബോധിപ്പിക്കേണ്ട കാര്യമില്ല...... എന്നാൽ നീ ഇവിടുന്ന് പോകുന്നുമില്ല ....... this is ടൂ much....... അവനത് മൈൻഡ് ചെയ്യാതെ ഇറങ്ങി...... രുദ്രാ....... എന്റെ പ്രൊജക്റ്റ്‌ വർക്ക്‌..... അതിന്റെ ആവശ്യത്തിനാ.... എനിക്ക് ഹെഡിനെ കാണണം......... അവനൊന്നു ചിരിച്ചു ...... ഓക്കേ.... പെട്ടന്ന് റെഡിയാവ്.... ഞാൻ ഡ്രോപ്പ് ചെയ്യാം......... അവനതും പറഞ്ഞു പുറത്തേക്കിറങ്ങി..... അവള് വേഗം റെഡിയായി അങ്ങോട്ട് ചെന്നു........

ഒരുമിച്ചിരുന്നാണ് ചായ കുടിച്ചത്....... ശാരമ്മേ ഞാൻ പോയിട്ട് വരാം....... താഴോട്ടു നോക്കിയാണ് അവളത് പറഞ്ഞത്...... അവർക്ക് ഒരുപാട് സന്തോഷായി.... രുദ്രനും......... അഹങ്കാരം തെല്ലൊന്ന് അടങ്ങിയിട്ടുണ്ട്...... ഇനിയും ഉണ്ട് നന്നാവാൻ...... രുദ്രൻ മനസിലോർത്തു.......... അവളെ കോളേജിൽ ഇറക്കി..... എപ്പോഴാ കഴിയാ...... അറിയില്ല...... ഓക്കേ..... ഈവെനിംഗ് ഞാൻ വരാം...... അതല്ല നേരത്തെ കഴിയുവാണേൽ നീയൊന്ന് വിളിച്ചാൽ മതി....... എങ്ങനെ..... കൈകൊണ്ടോ...... തോന്ന്യാസം കൊണ്ടല്ലേ ഫോൺ ഇല്ലാതായത്...... ഇനി അതിന് പ്രസംഗിക്കാൻ നിക്കണ്ട..... ഞാനിവിടെ ഇരുന്നോളാം താനിങ് വന്നാൽ മതി........ അവളതും പറഞ്ഞു കോളേജിലേക്ക് നടന്നു.............. വൈകുന്നേരം ആകുമ്പോഴേക്കും അവള് പോയ പരിപാടിയൊക്കെ കഴിഞ്ഞു..... പിന്നെ ചെന്ന് കോളേജിന്റെ ഫ്രന്റിൽ ഇരുന്നു......

അതിന്റെ നേരെ ഒപോസിറ്റ് ആണ് കണ്ണന്റെ ഫ്രണ്ടിന്റെ ഫാൻസി ഷോപ്പ്... അവളവിടെയിരിക്കുന്നത് കണ്ടതും അവൻ കണ്ണനെ വിളിച്ചു കാര്യം പറഞ്ഞു....... കുറച്ചു കഴിഞ്ഞതും കണ്ണൻ അങ്ങോട്ടെത്തി........ ശ്രീയ്ക്ക് വിശന്നിട്ടു തലവേദന ആകുന്നുണ്ട്...... കയ്യിലാണെങ്കിൽ അഞ്ചിന്റെ പൈസയും ഇല്ലാ.... അവളവിടെയിരുന്നു ഓരോന്ന് ഞൊടിയൊമ്പോഴാണ് കണ്ണൻ അവളുടെ അടുത്തേക്ക് വന്നത്...... ശ്രീ....... അവള് അവനെ നോക്കി........ ഞാനെത്രയായി നിനക്ക് വേണ്ടി വെയിറ്റ് ചെയ്യുന്നു എന്നറിയോ...... അന്ന് നീ വിളിച്ച നമ്പറിലേക്ക് കുറേ വിളിച്ചു ബട്ട്‌ അത് ഓഫാ..... ശ്രീ വാ നമ്മുക്ക് പോകാം..... നീ എപ്പോഴും പറയാറുള്ളത്പോലെ നീയും ഞാനും മാത്രം..... വേറാരും വേണ്ടാ...... പോകാം.........ഇനി മതി നീയവിടെ കിടന്ന് കഷ്ടപ്പെട്ടത്..... അവളൊരു പുഞ്ചിരിയോടെ എണീറ്റു.....................  തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story