💞💕പ്രാണപ്രിയൻ ❤️💞: ഭാഗം 5

prana priyan

രചന: ആര്യ പൊന്നൂസ്

ശ്രീ....... അവള് അവനെ നോക്കി........ ഞാനെത്രയായി നിനക്ക് വേണ്ടി വെയിറ്റ് ചെയ്യുന്നു എന്നറിയോ...... അന്ന് നീ വിളിച്ച നമ്പറിലേക്ക് കുറേ വിളിച്ചു ബട്ട്‌ അത് ഓഫാ..... ശ്രീ വാ നമ്മുക്ക് പോകാം..... നീ എപ്പോഴും പറയാറുള്ളത്പോലെ നീയും ഞാനും മാത്രം..... വേറാരും വേണ്ടാ...... പോകാം.........ഇനി മതി നീയവിടെ കിടന്ന് കഷ്ടപ്പെട്ടത്..... അവളൊരു പുഞ്ചിരിയോടെ എണീറ്റു......... പോകാം ശ്രീ....... പോകാം...... ബട്ട്‌ നീയൊറ്റയ്ക്ക് പോയാൽ മതി..... ഞാനില്ല....... ശ്രീ....... നീയെന്താ ഇപ്പൊ ഇങ്ങനെ പറയുന്നത്..... നീ തന്നെയല്ലേ നിനക്ക് പറ്റില്ലെന്ന് പറഞ്ഞത്..... എന്റൊപ്പം ജീവിക്കണം എന്ന് പറഞ്ഞത്.... അതൊക്കെ മറന്നോ.......... വാ ശ്രീ ഇനിയെങ്കിലും നമുക്ക് ഒരുമിച്ചു സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കാം........ കണ്ണാ ....... ഞാൻ വരില്ല ...... നീയിനി എന്തൊക്കെ പറഞ്ഞിട്ടും കാര്യമില്ല....... അവനൊന്നു നെറ്റിച്ചുളിച്ചു..... കുറേകാലങ്ങൾക്ക് ശേഷം ആദ്യമായാണ് അവള് അവന്റെ പേര് വിളിക്കുന്നത്....... അതെന്താ...... എനിക്കറിയണം....... ഓഹ് ഞാൻ മറന്നു എന്റെ കൂടെ വന്നാൽ ഇപ്പോഴത്തെ പോലെ നിനക്ക് കോലോത്തെ തമ്പുരാട്ടി ആയി വാഴാൻ കഴിയില്ലല്ലോ..... നമ്മള് പാവം....... അന്നന്നത്തെ അന്നത്തിനു വേണ്ടി കഷ്ടപ്പെടുന്നവർ...........

അതൊക്കെ അറിഞ്ഞിട്ട് തന്നെയാ ഞാൻ സ്നേഹിച്ചതും........ എന്നാൽ ഞാൻ കൂടെ വരില്ല എന്ന് പറഞ്ഞതിന് കാരണം ഇതല്ല..... എന്റെയും രുദ്രന്റെയും കല്യാണം കഴിഞ്ഞിട്ട് നാല് മാസം ആവാറായി...... ഇതിനിടയ്ക് ഞാൻ തന്നെ വിളിച്ചതല്ലാതെ താൻ ഒരിക്കലെങ്കിലും എന്നെ വിളിച്ചോ.... എന്റെ കാര്യങ്ങൾ അന്വേഷിച്ചോ ... ഇല്ലല്ലോ...... ശ്രീ ഫോണില്ലാതെ ഞാൻ എങ്ങനെ നിന്നെ കോൺടാക്ട് ചെയ്യും.... നീ തന്നെ പറ ...... നീയൊന്ന് ആലോചിച്ചു നോക്ക്....... നട്ടെല്ലുള്ള ആണായിരുന്നെങ്കിൽ നിനക്ക് വീട്ടില് വന്ന് എന്നെ വിളിക്കായിരുന്നു...... അത് ചെയ്തോ..... ഇല്ലല്ലോ...... ഇപ്പൊ ഞാൻ പുറത്തിറങ്ങിയപ്പോ വന്നേക്കുവാ........ വിളിക്കാൻ..... നാണമില്ലേ....... എടീ...... നീയെന്താ പറഞ്ഞു വരുന്നത്....... എനിക്ക് മനസിലായില്ല ............ ഞാൻ മലയാളത്തിൽ തന്നെയാ കാര്യങ്ങൾ പറഞ്ഞത്....... നിന്നെപ്പോലെ നട്ടെല്ലില്ലാത്തവന്റെ കൂടെ ഞാൻ വരില്ല ...... നാളെ പിറ്റേന്ന് എനിക്ക് എന്തേലും സംഭവിച്ചാൽ നീ കൂടെയുണ്ടാകുമെന്ന് എന്തുറപ്പാ എനിക്കുള്ളത്...... ഒരുറപ്പും ഇല്ലാ........ നീ നിന്റെ കാര്യം നോക്കുകയെ ഉള്ളൂ ..... അതുകൊണ്ട് താൻ വന്ന വഴി പോകാൻ നോക്ക് ............. അവള് അവനെ കടന്ന് പോകാൻ തുടങ്ങിയതും അവനവളുടെ കയ്യിൽ പിടിച്ചു വച്ചു ....... കൈ വിട്....... നിന്നോടാ പറഞ്ഞത്.....

കൈ വിടാൻ...... കിടന്ന് തുള്ളല്ലെടി........ ഞാൻ നിന്നെ കൊണ്ടുപോകാൻ ആണ് വന്നതെങ്കിലു കൊണ്ടുപോകുക തന്നെ ചെയ്യും............ നീയെന്താടി വിചാരിച്ചത്........ നീ ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഒന്നുകൂടെ നീ അറിഞ്ഞോ ........ നിന്നോട് ഞാൻ അടുത്തത് നിന്റെ ശരീരവും പൈസയും കണ്ടിട്ട് തന്നെയാ....... ഏതെങ്കിലും ഒന്ന് മുതലാക്കാതെ ഞാൻ എങ്ങനെയാ നിന്നെ വിടാ......... അവൾക്ക് കണ്ണില് ഇരുട്ട് കയറുന്നപോലെ തോന്നി........ അപ്പൊ എല്ലാവരും പറഞ്ഞത് സത്യമായിരുന്നു....... ഈശ്വരാ ഇവനെപോലൊരു ചെറ്റയെ ആണല്ലോ എനിക്ക്........... എന്താടി നോക്കി പേടിപ്പിക്കുന്നത്....... കൈവിടെടാ........ ഇല്ലെങ്കിൽ...... അവള് മറുകൈ കൊണ്ട് അവന്റെ കരണംപുകയുമാറ് ഒന്ന് കൊടുത്തു...... വിടെടാ........ നീ എന്റെ വീട്ടിൽ വന്ന് എന്നെ വിളിച്ചിറക്കാത്തിരുന്നത് ഏട്ടനെ പേടിച്ചല്ലേ......... അങ്ങോട്ട് വരാതിരുന്നത് രുദ്രനെ പേടിച്ചും....... ഇതവര് അറിഞ്ഞാൽ നിന്നെ വെറുതെ വിടും എന്ന് തോന്നുന്നുണ്ടോ........ അവരറിഞ്ഞാൽ അല്ലെടി....... അവര്തിന് അറിയുന്നില്ലല്ലോ........ അവളെ പിടിച്ചു വലിച്ചതും അവളവനെ ശക്തിയിൽ പുറകിലേക്ക് തള്ളി കോളേജിലേക്ക് ഓടി കയറി....... അവനങ്ങോട്ട് പോയെങ്കിലും അവള് ഏത് ഭാഗത്തേക്കാണ് പോയതെന്ന് മനസിലാവാഞ്ഞിട്ട് തിരിച്ചു പോന്നു......

രുദ്രന് ഒരു ഇമ്പോര്ടന്റ്റ്‌ മീറ്റിംഗ് ഉണ്ടായിരുന്നു അത് കഴിഞ്ഞു ഇറങ്ങുമ്പോഴേക്കും ലേറ്റ് ആയി....... നേരെ അവൻ കോളേജിലേക്കാണ് വന്നത്..... ഇവളുടെ പരിപാടി കഴിഞ്ഞില്ലേ...... ഇവിടെ ഇരിക്കാം എന്നാണല്ലോ പറഞ്ഞത്...... ഛേ ഒരു ഫോൺ ഉണ്ടായിരുന്നെങ്കിൽ....... രുദ്രൻ അവിടെ വെയിറ്റ് ചെയ്യാൻ തുടങ്ങി..... കുറേ കഴിഞ്ഞിട്ടാണ് അവളവിടുന്ന് പിന്നെയിറങ്ങുന്നത്..... മനസ്സിൽ നല്ല പേടിയുണ്ടായിരുന്നു...... രുദ്രന്റെ കാർ കണ്ടതും അവളൊന്ന് ശ്വാസം വിട്ടു...... വേഗം വന്ന് വണ്ടിയിൽ കയറി........ എന്തായി പ്രൊജക്റ്റ്‌....... ഇനിയും കുറച്ചു ചേഞ്ച്സ് വരുത്താനുണ്ട്...... അവള് വല്ലാതെ വിറയ്ക്കുന്നപോലെ തോന്നി അവനു...... നിനക്കെന്തുപറ്റി........ ഒന്നുല്ല...... നല്ല തലവേദന...... എനിക്കൊന്ന് ഉറങ്ങണം........ ഉം.......... അവൻ വേഗം വീട്ടിലേക്ക് വന്നു......അവള് വേഗം ബാത്‌റൂമിലേക്കോടി....... പൈപ്പ് തുറന്നിട്ട്‌ പൊട്ടിക്കരയാൻ തുടങ്ങി............. രുദ്രൻ ഡോറിന് തട്ടിയതും വേഗം കുളിച്ചിറങ്ങി...... അവന്റെ മുഖത്തേക്ക് പോലും നോക്കാൻ നിൽക്കാതെ അവള് കുളത്തിന്റെ അവിടെ ചെന്നിരുന്നു.......... ഇതിനിടയിൽ രുദ്രന്റെ ഒരു ഫ്രണ്ട് ഇതെല്ലാം കണ്ടിരുന്നു...... അവൻ അപ്പൊ വിളിച്ചെങ്കിലും രുദ്രനെ കണക്ട് ചെയ്യാൻ പറ്റിയില്ല..... ഒടുക്കം വീട്ടിലെത്തിയിട്ടാണ് വിളിക്കുന്നത്.......

കാര്യങ്ങളറിഞ്ഞതും രുദ്രന് ദേഷ്യവും സന്തോഷവും തോന്നി............. ഇത്രയും നല്ലൊരു ചാൻസ് കിട്ടിയിട്ടും അവളെന്താ അവന്റെയൊപ്പം പോകാത്തത്........... അവൾക്ക് അവനെ ഇഷ്ടമല്ലായിരിക്കും.........അതിനർത്ഥം....... യെസ്...... എന്നെ ഇഷ്ടാണോ...... ഏയ്‌..... അതൊക്കെ പിന്നെയല്ലേ ...... ഇപ്പൊ എനിക്കവനെയാ കാണേണ്ടത്....... അവളുടെ മേൽ കൈ വച്ച ആ നാറിയെ........... അവൻ വേഗം വീട്ടിൽ നിന്നുമിറങ്ങി..... നേരെ ചെന്നത് അവന്റെ വീട്ടിലേക്കാണ്........ അവന്റെ അച്ഛനും അമ്മയും അവനു പുറത്തിരിക്കുന്നുണ്ട്.......രുദ്രന്റെ വരവ് കണ്ടതും അവന്റെ ചങ്കൊന്ന് പിടഞ്ഞു ......... രുദ്രൻ ആരെയും വക വെക്കാതെ അവന്റെ കഴുത്തിന് കുത്തിപിടിച്ചു പുറത്തേക് വന്നു...... അവന്റെ അച്ഛനും അമ്മയും പേടിച്ചു..... എടാ...... നീയിന്നു ആരുടെ മേലാ കൈ വച്ചതെന്ന് അറിയോ...... ഈ രുദ്രന്റെ പെണ്ണിന്റെമേൽ...... ഇനി നിനക്കീ കയ്യ് ആവശ്യമില്ല........ രുദ്രനവന്റെ വലത്തെ കൈ പിടിച്ചു തിരിച്ചു........ അവൻ ആർത്തു കരഞ്ഞു..... ആ കൈ പിടിച്ചു ഒടിച്ചതും രുദ്രൻ അവനെ വിട്ടു..... അവൻ വാവിട് കരയുന്നുണ്ട്..... അവന്റെ അച്ഛനും അമ്മയും അങ്ങോട്ട് ഓടി വന്നു..... എടാ നീയെന്താടാ കാണിച്ചത് ..... എന്റെ വീട്ടിൽ വന്ന് എന്റെ മോനെ തല്ലുന്നോ....

ഇനിയെന്റെ പെണ്ണിന്റെ നേരെ വന്നാൽ തല്ലുകയല്ല കൊല്ലും ഞാനീ പുന്നാരമോനെ....... ഇവനെ ജീവനോടെ വേണെങ്കിൽ ശരിക്കൊന്ന് ഉപദേശിക്ക് അച്ഛനും അമ്മയും കൂടെ.......... രുദ്രൻ അവന്റെ കഴുത്തിൽ ഒന്നുകൂടെ കയ്യമർത്തി........ അവള് നിന്നെ വേണ്ടെന്ന് വച്ചതാ...... ഇനി ശല്യം ചെയ്താ..... വെള്ളപുതപ്പിച്ചു കിടത്തും ഞാൻ നിന്നെ കേട്ടല്ലോ............. അവനൊരു തൊഴിക്കൂടേ കൊടുത്ത് രുദ്രൻ അവിടുന്നിറങ്ങി........... ശ്രീ കുളത്തിന്റെ അവിടെ തന്നെ ആയിരുന്നു....... രുദ്രൻ റൂമിൽ പോയപ്പോൾ അവളെ കാണാത്തതുകൊണ്ട് അങ്ങോട്ട് ചെന്നു നോക്കി......... ശ്രീ..... നീയെന്താ ഇവിടെ ഇരിക്കുന്നത്..... ഇരുടായി വീട്ടിലേക്ക് നടക്ക്....... അവൻ പറഞ്ഞതും അവള് വേഗം എണീറ്റ് അവനു മുഖം കൊടുക്കാതെ വീട്ടിലേക്ക് നടന്നു........രുദ്രൻ ഒരു പുഞ്ചിരിയോടെ അവള് പോകുന്നതും നോക്കി അങ്ങനെ നിന്നു......... പിന്നെ കുളത്തിലൊന്ന് മുങ്ങി നുവർന്നു വീട്ടിലേക്ക് നടന്നു....... അവള് കട്ടിലിൽ ഇരുന്ന് കാര്യമായ എന്തോ ആലോചനയിലാണെന്ന് രുദ്രന് മനസിലായി....... ഡീ...... നീയെന്താ ഇങ്ങനെ ഇരിക്കുന്നത്..... എന്തേലും പ്രോബ്ലം ഉണ്ടോ....... എനിക്കെന്ത് പ്രോബ്ലം ഉണ്ടേലും നിനക്കെന്താ..... നീ നിന്റെ പണി എടുത്തോ ......... ഇവള് എന്നോട് തല്ല് കിട്ടി ചാവാം എന്ന് നേർച്ചവല്ലതും എടുത്തിട്ടുണ്ടോ ദൈവമേ ..............

ഡീ ഒന്ന് താഴ്ന്നു തന്നു എന്ന് കരുതി തലയിൽ കയറാൻ ആണ് ഉദ്ദേശമെങ്കിൽ........... അവള് അവനെ പുച്ഛിച്ചു....... ഇതൊരു നടയ്ക്ക് പോകുമെന്ന് എനിക്ക് തോന്നുന്നില്ല....... അവനോരോന്ന് ഓർത്തു അങ്ങനെ ഇരുന്നു ...... അവൾ കുറച്ച്നേരം കൂടെ ഇരുന്നശേഷം പുറത്തേക്ക് പോയ്‌.... അവൾക്ക് എവിടെയും ഇരിപ്പ് ഉറയ്ക്കുന്നുണ്ടായിരുന്നില്ല...... ഏട്ടനോട് പറഞ്ഞതും ചെയ്തതും ആലോചിച്ചു അവൾക്ക് സങ്കടം വന്നു....... അവള് റൂമിൽ ചെന്ന് നോക്കുമ്പോൾ രുദ്രൻ ആരോടോ കാര്യമായ സംസാരത്തിൽ ആണ്........ അവളവിടെ വെയിറ്റ് ചെയ്തു......... ഉം..... എന്താ....... എനിക്കൊന്ന് ഫോൺ തരോ...... എന്തിനാ അവനെ വിളിക്കാൻ ആണോ.,..... അവൻ ചോദിച്ചതും അവൾക്ക് ദേഷ്യം വന്നു..... അതേ അവനെ വിളിക്കാനാ....... ഇനി തരാലോ ..... നിന്റെ മറ്റവനെ വിളിക്കാൻ ഫോൺ തരാൻ നിൽക്കാ ഞാനിവിടെ....... അവള് തിരിഞ്ഞു നടക്കാൻ തുടങ്ങിയതും അവൻ വേഗം കൈ പിടിച്ചു ....... ദാ ഫോൺ....... ഇനി മറ്റവനെ വിളിക്കാതിരുന്നിട്ട് ഉറക്കം കിട്ടാതെ ആവണ്ട..... എനിക്ക് വേണ്ടാ തന്റെ ഫോൺ ...... താൻ കൊണ്ടുപോയി പുഴുങ്ങി തിന്ന്........... ശ്രീ...... ഇതാ..... i'm സോറി....... അവൻ ഫോൺ അവളുടെ കയ്യിൽ വച്ചു കൊടുത്തു പുറത്തേക്ക് നടന്നു....... അവള് വേഗം ശിവനെ വിളിച്ചു...........

രുദ്രാ....... പറാ..... മോൾക്ക് സുഖാണോ.......... അവൾക്ക് എന്തോ ശബ്ദം പുറത്ത് വരാത്തപോലെ........ രുദ്രാ..... എന്തേയ്..... എന്താ നീ മിണ്ടാത്തെ......... ഏട്ടാ ........... മോളെ...... ശ്രീ ...... അവളുടെ ശബ്ദം കേട്ടതും അവന്റെ കണ്ണ് നിറഞ്ഞു........ മോൾക്ക് സുഖാണോ......... സോറി ഏട്ടാ...... ഞാൻ കാരണം ഒരുപാട് വിഷമിച്ചല്ലേ...... എന്നോട് ക്ഷമിക്ക് ഏട്ടാ...... ഇങ്ങനെയൊന്നും പറയല്ലേ മോളേ നീയെന്നോട്....... നീ എന്നോട് സംസാരിച്ചല്ലോ അത് മതി ഏട്ടന്........ കരയല്ലേ മോളെ..... എന്തിനാ മോള് കരയുന്നത്...... എന്നോടല്ലേ നീ അങ്ങനെ ചെയ്തത്.... വേറാരോടും അല്ലല്ലോ ...... എന്നോടല്ലാതെ വേറെ ആരോടാ നീ ഇങ്ങനെയൊക്കെ കാണിക്കാ..... എന്നോട് ദേഷ്യമുണ്ടോ ഏട്ടന്..... എന്റെ മോളോട് എനിക്ക് ദേഷ്യപ്പെടാൻ പറ്റോ......... സങ്കടമായിരുന്നു ഏട്ടന്..... ഇത്രയും കാലം ഏട്ടനോട് മിണ്ടാതിരുന്നതിൽ.......... മോളേ രുദ്രൻ ....... ഇവിടുണ്ട്..... മോളേ അവനൊരു പാവാ...... അവൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്........ എന്റെ മോളത് അറിയാതെ പോകരുത് ........ ഏട്ടൻ എന്നാ വരാ...... അവളത് കേൾക്കാത്ത മട്ടിൽ ചോദിച്ചു ..... ഞാൻ നാളെ തന്നെ വരാം മോളെ ........ ഉം ശരി........ കോള് കട്ട്‌ ആക്കി അവളത് രുദ്രന് കൊണ്ടുകൊടുത്തു........... ശിവന് കണ്ണ് നിറയാൻ തുടങ്ങി.... എന്താ ശിവേട്ട....

എന്താ കരയുന്നെ.... കരഞ്ഞതല്ല..... സന്തോഷം കൊണ്ടാണ്...... ന്റെ മോളെന്നെ വിളിച്ചല്ലോ...... നാളെ അവളെ കാണാൻ പോണം....... അന്ന് നേരം വെളുക്കാൻ ഒരുപാട് സമയമെടുത്തപോലെ തോന്നി ശിവന്........ അങ്ങോട്ട് പോകുമ്പോൾ അവൾക്കിഷ്ടപ്പെട്ടതൊക്കെ വാങ്ങിയിരുന്നു.......... രുദ്രൻ ഇറങ്ങാൻ നേരമാണ് അവനെത്തിയത്...... ശിവേട്ടനോ...... കേറി ഇരിക്കൂ..... മോളെവിടെ....... അവളകത്തുണ്ട് ഞാൻ വിളിക്കാം...... രുദ്രൻ അങ്ങോട്ട്‌ ചെന്നു...... അവളിരുന്ന് പച്ചക്കറി മുറിക്കുകയാണ്..... ശ്രീ...... ശിവേട്ടൻ വന്നിട്ടുണ്ട്......... അവളങ്ങോട്ട് ഓടി..... അവളെ കണ്ടതും ശിവൻ അവളെ കെട്ടിപിടിച്ചു........ രണ്ടുപേരുടെയും കണ്ണ് നിറയുന്നുണ്ടായിരുന്നു..... രുദ്രൻ അതും നോക്കി നിന്നു........... രണ്ടുപേരുമിരുന്നു കുറേ നേരം സംസാരിച്ചു....... വൈകുന്നേരമാണ് ശിവൻ തിരിച്ചു പോയത്.......... പിറ്റേന്ന് പണിയൊക്കെ കഴിഞ്ഞ് അടുക്കളപ്പടിയിൽ ഇരിക്കുകയാണ് ശാരമ്മ....... ശ്രീ നോക്കിയപ്പോൾ മുറ്റത്തെ മാവില് നിറയെ മാങ്ങ കണ്ടു അവള് ഒരു വടിയുമെടുത്തു പോയി അത് തള്ളി താഴെയിട്ടു ...... അതൊക്കെ പെറുക്കിയെടുത്ത് ഒരു പ്ളേറ്റും കത്തിയും ഉപ്പുപൊടിയുമെടുത്ത് ശാരമ്മയുടെ അടുത്ത് വന്നിരുന്നു ....... അവരത് മുറിച് കൊടുത്തു.... രണ്ടുപേരും കൂടെയിരുന്നു അത് കഴിക്കുമ്പോഴാണ് കല്യാണിയമ്മ അങ്ങോട്ട് വന്നത്........ അവര് പശുവിനെ അവിടെ ഒരു മരത്തിൽ കെട്ടിയിട്ട് അവിടെ വന്നിരുന്നു ....... ഇതെന്താ ശാരദേ പുളി മാങ്ങ...... വിശേഷം വല്ലതും ഉണ്ടോ......

ആർക്കാ ശാരമ്മയ്ക്കോ....... ശ്രീ ചോദിച്ചതും ശാരമ്മ പതിയെ അവളുടെ ചെവിയിൽ പിടിച്ചു..... കല്യാണിമ്മേ ഇവള് അത് കണ്ടപ്പോൾ തള്ളിയിട്ടു കൊണ്ടുവന്നതാ ..... ഇതാ ഇങ്ങളും എടുത്തോളി....... അവര് ഒരു കഷ്ണം എടുത്തു...... രുദ്രൻ പോയോ...... അതിന് ശ്രീ ഒന്നും മിണ്ടിയില്ല..... പോയെന്ന് പറഞ്ഞത് ശാരമ്മയാണ്...... അല്ല മോളെ രുദ്രൻ എന്തിനാ അംബാലത്തെ ആ ചെറുക്കനെ തല്ലിയത്...... അത് കേട്ടതും അവള് നെറ്റിച്ചുളിച്ചു...... ഇങ്ങളെന്തൊക്കെയാ കല്യാണിയമ്മേ ഈ പറയുന്നത്....... സത്യ ശാരദേ...... രുദ്രൻ അമ്പാലത്തെ ആ ചെറിയ ചെക്കനെ തല്ലി കയ്യോ കാലോ ഒടിച്ചിക്കി...... എന്തിനാണ് എന്ന് ആർക്കറിയാം.......മോളോടൊന്നും പറഞ്ഞില്ലേ..... ഇല്ലാ........ രുദ്രൻ എന്തിനാവും...... അപ്പൊ രുദ്രനൊക്കെ അറിഞ്ഞിരുന്നോ..... അതിനാണോ........ കല്യാണിയമ്മയോട് ഇതാരാ പറഞ്ഞത്..... അതൊക്കെ ഞാൻ അറിഞ്ഞു ശാരദേ....... ന്നോട് തൊഴിലുറപ്പ് പെണ്ണുങ്ങൾ പറഞ്ഞതാ........ എന്നാലും എന്തിനാവും......... ശ്രീ ഒന്നും മിണ്ടിയില്ല........... രുദ്രന്റെ വണ്ടിയുടെ ശബ്ദം കേട്ടതും അവളവിടുന്ന് എണീറ്റ് അങ്ങോട്ട് നടന്നു...... ശാരമ്മയ്ക്ക് ടെൻഷനാകാൻ തുടങ്ങി........ അവനവളെ മൈൻഡ് ചെയ്യാതെ റൂമിലേക്ക് നടന്നു അവളും ഒപ്പം ചെന്നു........... എടോ...... ഉം.... എന്താ....... നീയെന്തിനാ അവനെ തല്ലിയത്........

എവനെ...... നിന്റെ..... എടോ..... അവനെ..... ഏതവൻ..... പേരില്ലേ...... ശ്രീ ഒന്ന് എരുവലിച്ചു...... ആ കണ്ണനെ..... കണ്ണനോ..... കണ്ണേട്ടൻ അല്ലേ..... എന്താണ് ഒരു മാറ്റം...... രുദ്രാ എനിക്ക് ദേഷ്യം വരുന്നുണ്ട്..... നീ കളിക്കാതെ പറയുന്നുണ്ടോ ...... അവള് പറഞ്ഞതും അവനത് മൈൻഡ് ചെയ്യാതെ ബാത്‌റൂമിലേക്ക് കയറാൻ തുടങ്ങി..... അവള് വേഗം അവനു തടസമായി നിന്നു...... നിന്റെ പ്രശ്നം എന്താ...... ഞാൻ എനിക്ക് തോന്നുന്നവരെയൊക്കെ തല്ലും അതിന് നിനക്കെന്താ...... ഓഹ് .... ഞാൻ മറന്നു .... അത് നിന്റെ കാമുകൻ ആണല്ലോ....... റിയലി സോറി..... അവൻ എന്റേന്ന് ഇരന്നു വാങ്ങിയതാ.... അപ്പൊ നിന്റെ കാമുകൻ ആണെന്നുള്ള കാര്യം ഞാനങ്ങു വിട്ടുപോയി...... അവന്റെ മുഖത്ത് ഒരെണ്ണം പൊട്ടിച്ചു അവളവിടുന്ന് മാറി..... ഒരു സെക്കന്റ്‌ എടുത്ത് അവനു കാര്യം മനസിലാകാൻ.... ഡീ നീയെന്തിനാ എന്നെ അടിച്ചത്.... എനിക്ക് അടിക്കാൻ തോന്നിയിട്ട്...... ഓഹ് നിന്റെ മറ്റവനെ ഞാൻ തല്ലിയത്തിന് പകരം തല്ലിയതല്ലേ നീയെന്നെ..... ശ്...... ഇനി അങ്ങനെ വല്ലതും പറഞ്ഞാൽ..... എങ്ങനെ..... എന്റെ മറ്റവൻ എന്നോ കാമുകൻ എന്നോ..... കേട്ടല്ലോ..... അപ്പൊ അല്ലേ.... അല്ല..... എന്തുപറ്റി ഇത്രപെട്ടന്ന് ഒരു മനമ്മാറ്റം.... അത് താൻ അന്വേഷിക്കേണ്ട കാര്യമില്ല..... വേണ്ടേൽ വേണ്ടാ.......ഞാൻ തല്ലിയത് നീയെങ്ങനെ അറിഞ്ഞു.....

അവള് ചുണ്ട് ചുള്ക്കി റൂമിൽ നിന്നുമിറങ്ങി ...... രുദ്രൻ ഒരു പുഞ്ചിരിയോടെ കുളിക്കാൻ കയറി............ ദിവസങ്ങൾ പിന്നെയും കടന്നുപോയി..... ഒരു ദിവസം രുദ്രൻ തിരിച്ചു വരുമ്പോൾ കണ്ടത് ശാരമ്മയോടും കല്യാണിയമ്മയോടും കഥ പറഞ്ഞു ചിരിക്കുന്ന ശ്രീയെ ആണ്....... പണ്ടത്തെ ആ അഹങ്കാരമൊക്കെ കുറഞ്ഞിട്ടുണ്ട് പെണ്ണിന് ....... ബട്ട്‌ ആ മനസ്സിൽ ഞാൻ ഉണ്ടോ...... അങ്ങനെയൊന്ന് ഇതുവരെ അവളുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.............. മോളെ രുദ്രൻ വന്നിട്ടുണ്ട്...... നീയാ സംഭാരം അവനു കൊടുക്ക് ...... അവളവിടുന്ന് എണീറ്റ് സംഭാരവുമെടുത്ത് റൂമിലേക്ക് നടന്നു...... എടോ ഇന്നാ..... താങ്ക്സ്....... അവളത് പുച്ഛിച്ചു...... ജാഡ കണ്ടുപിടിച്ചത് നീയാണോ..... അല്ല നിന്റെ...... ബാക്കി പറയെടി....... അവളെങ്ങോട്ടോ നോക്കി .......... അവള് പുറത്തേക്ക് പോയതും അവൻ സേഫ് തുറന്ന് താലിയെടുത്തു....... വൈകുന്നേരം അതുമായി കുടുംബക്ഷേത്രത്തിൽ പോയി അവിടെ പൂജിക്കാൻ കൊടുത്തു........... തിരിച്ചെത്തിയപ്പോൾ നല്ല മഴയാണ്.... ശ്രീ മുറ്റത്ത് നിന്ന് മഴ കൊള്ളുന്നുണ്ട്....... ശാരമ്മ വിളിക്കുന്നുണ്ടേലും അവളത് മൈൻഡ് ചെയ്യാതെ മഴയത്ത് കളിക്കുകയാണ്........ രുദ്രൻ വേഗം അവളുടെ കൈ പിടിച്ചു അകത്തേക്ക് വലിച്ചെങ്കിലും അവള് പോയില്ലാ..... രുദ്രാ വാ അവനൊന്നു തല കുടഞ്ഞു...... എന്താ...... മഴയത്ത് കളിക്കാം എന്ന്..... ശാരമ്മ വരുന്നില്ല........ ശ്രീ അതും പറഞ്ഞു ആകാശത്തേക്ക് നോക്കി കണ്ണടച്ചു നിന്ന്....... രുദ്രൻ അതും നോക്കി അങ്ങനെ നിന്ന്........പെട്ടന്ന് ഇടി വെട്ടിയതും അവള് വേഗം രുദ്രന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി അവനെ കെട്ടിപിടിച്ചു................  തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story