💞💕പ്രാണപ്രിയൻ ❤️💞: ഭാഗം 6

prana priyan

രചന: ആര്യ പൊന്നൂസ്

രുദ്രാ വാ അവനൊന്നു തല കുടഞ്ഞു...... എന്താ...... മഴയത്ത് കളിക്കാം എന്ന്..... ശാരമ്മ വരുന്നില്ല........ ശ്രീ അതും പറഞ്ഞു ആകാശത്തേക്ക് നോക്കി കണ്ണടച്ചു നിന്ന്....... രുദ്രൻ അതും നോക്കി അങ്ങനെ നിന്ന്........പെട്ടന്ന് ഇടി വെട്ടിയതും അവള് വേഗം രുദ്രന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി അവനെ കെട്ടിപിടിച്ചു....... ...അവനങ്ങനെ തറഞ്ഞു നിന്നു....... അവള് പെട്ടന്ന് അവനെ വിട്ട് വേഗം വീട്ടിലേക്ക് നടന്നു...... രുദ്രനും അങ്ങോട്ട് കയറി...... അവള് ഡ്രെസൊക്കെ മാറ്റി വന്ന് അവിടെ ഇരുന്ന് നടുമുറ്റത്ത് വെള്ളം നിറയുന്നത് നോക്കുകയാണ്..... ഇടയ്ക്ക് അതിലേക്ക് കാലും നീട്ടി ഇരിക്കാൻ തുടങ്ങി...... രുദ്രൻ അതും നോക്കിയിരുന്നു..... പിന്നെ അവളുടെ പിന്നിലൂടെ വന്ന് ഉറക്കെ ശബ്ദമുണ്ടാക്കിയതും അവള് ഞെട്ടി ആ വെള്ളത്തിലേക്ക് മറഞ്ഞു...... അവിടുന്ന് നേരെയിരുന്നു അവനെ കലിപ്പിൽ നോക്കി.... സോറി വീഴും എന്ന് ഞാൻ വിചാരിച്ചില്ല...... ഒന്നുകൂടെ മാറ്റിക്കോ കുഴപ്പല്യ........ഇങ്ങോട്ട് എണീറ്റ് പോരെ..... അവളവിടുന്ന് അനങ്ങുന്നില്ല എന്ന് കണ്ടതും അവൻ അടുത്തേക്ക് ചെന്നു...... അവളെ എണീപ്പിക്കാൻ നോക്കിയതും അവളവന്റെ കൈപിടിച്ച് വലിച്ചു....... അവൻ വീണതും അവളവിടുന്ന് എണീറ്റ് വേഗം നടന്നു....... സോറി ഇത്രപെട്ടന്ന് വീഴും കരുതിയില്ല...... അതും പറഞ്ഞു അകത്തേക്ക് ഓടി..... രുദ്രൻ ഒരു പുഞ്ചിരിയോടെ അവിടുന്ന് എണീറ്റു............ അവള് ഡ്രെസ് മാറ്റി പുറത്തേക്ക് നടക്കാൻ തുടങ്ങിയതും അവനവൾക്ക് വട്ടം നിന്നു.... മാറ്..... ഇല്ലാ... മാറെടോ....

നീയെന്തിനാ എന്നെ വെള്ളത്തിലേക്ക് വലിച്ചിട്ടത്... എന്തിനാ എന്നെ ഒച്ച ഉണ്ടാക്കി പേടിപ്പിച്ചത് പേടിപ്പിക്കാൻ തോന്നിയിട്ട്.... എന്ന എനിക്ക് വെള്ളത്തിലേക്കിടാൻ തോന്നിയിട്ട കൈ വലിച്ചത്...... നിന്നോട് ഞാൻ പറഞ്ഞതാ എന്നോട് തറുതല പറയാൻ നിൽക്കരുതെന്ന്..... അവൻ മീശപിരിച്ചു പറഞ്ഞതും അവള് പുച്ഛിച്ചു..... എന്നിട്ടവന്റെ താടിയിൽ പിടിച്ചു വലിച്ചു താഴേക്ക് ഓടാൻ തുടങ്ങിയതും അവനവളുടെ കൈ പിടിച്ചു..... കൈ വിട്..... ഇത്തിരി സൗകര്യക്കുറവ് ഉണ്ട്..... നീയെന്തിനാ എന്റെ താടി പിടിച്ചു വലിച്ചത്...... വലിക്കാൻ തോന്നിയിട്ട്...... എന്തേയ്...... അതേ ഇത് എക്സ്ട്രാ ഫിറ്റ്‌ ചെയ്തതൊന്നും അല്ല..... നല്ല വേദനയുണ്ട്.... എങ്കിൽ കണക്കായി പോയി ..... അങ്ങ് സഹിച്ചോ....... എന്നെ വേദനയാക്കിയതും പോരാ കഥപ്രസംഗം നടത്തുന്നോ........ ആരാ നടത്തിയത്....... ഡയലോഗ് അടിക്കാതെ കൈ വിടെടോ കാട്ടുമക്കാനേ.... നിന്റെ ഏട്ടനാടി കാട്ടുമാക്കാൻ..... ഞാനല്ല...... ന്റെ ഏട്ടനെ പറഞ്ഞാലുണ്ടല്ലോ ..... പറഞ്ഞാൽ നീയെന്നെ എന്ത് ചെയ്യും..... അവള് രണ്ട് കൈകൊണ്ടും അവന്റെ താടിപിടിച്ചു വലിച്ചു....... എന്നിട്ട് നാക്ക് നീട്ടി...... എങ്ങനെയുണ്ട്..... നല്ല സുഖമുണ്ടോ..... ഉം..... പുരികമുയർത്തി അവള് ചോദിച്ചതും അവനവളുടെ കവിള് പിടിച്ചു വലിച്ചു.... ആഹ് വിട്.... ഇപ്പൊ എങ്ങനെ സുഖമുണ്ടോ.....

ഈയൊരു സുഖമാ എനിക്കും തോന്നിയത്..... പോടാ കാട്ടുമാക്കാനെ.... അവനെ തട്ടിമാറ്റി ഓടുന്നതിനിടയിൽ അവള് വിളിച്ചു പറഞ്ഞു......രുദ്രനത് നോക്കി നിന്നു.... പിന്നെ ചെന്ന് മാറ്റി അവിടെയിരുന്നു ലാപ്പിൽ നോക്കാൻ തുടങ്ങി....... എടോ ഇന്ന ചായ...... അവളുടെ ജാടയോടെയുള്ള സംസാരം കേട്ടതും അവനു ചിരി വന്നു.... എങ്കിലും അതടക്കി....... അവിടെ വച്ചേക്കു തമ്പ്രാട്ടി...... അവൻ പറഞ്ഞതും ചുണ്ടുകൂർപ്പിച്ചു നെറ്റിച്ചുളിച് അവളവനെ നോക്കി....... എന്താ തമ്പ്രാട്ടി ഇങ്ങനെ നോക്കുന്നത്....... പുരികം പൊക്കി അവൻ ചോദിച്ചതും അവള് പുച്ഛിച്ചു........... താനെന്തിനാ തമ്പ്രാട്ടി വിളിച്ചത്..... എടോ...... ഞാൻ ഇവിടുത്തെ തമ്പുരാൻ ആടോ.... ഓഹ് കണ്ടാലും പറയും ഒരു തമ്പുരാൻ...... അല്ല അതിന് താൻ തമ്പുരാൻ ആണേൽ ന്നെ എന്തിനാ തമ്പ്രാട്ടി വിളിക്കുന്നത്....... പിന്നെ എന്റെ കെട്ടിയോളെ അല്ലാതെ അപ്പുറത്തെ വീട്ടിലെ പെണ്ണിനെപോയി തമ്പ്രാട്ടി വിളിക്കാൻ പറ്റോ..... എങ്ങനെ എങ്ങനെ..... മനസിലായില്ല..... അതായത് തമ്പ്രാട്ടി...... തമ്പുരാൻറെ ഭാര്യ ആണല്ലോ തമ്പ്രാട്ടി.... അപ്പൊ നീയാണല്ലോ എന്റെ ഭാര്യ..... അപ്പൊ നീയാണല്ലോ തമ്പ്രാട്ടി.........., ഇപ്പൊ മനസിലായോ...... അവള് പിന്നെയും പുച്ഛിച്ചു...... ഇതാണോ നിന്റെ സ്ഥായിഭാവം..... പുച്ഛം..... എനിക്ക് നിന്നോട് ഒരു കാര്യം ചോദിക്കാനുണ്ട്......

ഉം എന്താണ്....... അത്.....അത് പിന്നെ എടോ താൻ അന്ന് പറഞ്ഞില്ലേ...... താനെന്നെ കല്യാണം കഴിച്ചത് ഞാൻ പ്രെഗ്നന്റ് ആണെന്ന് പറഞ്ഞതുകൊണ്ടാണെന്ന്...... രുദ്രൻ നെറ്റിച്ചുളിച്ചു...... അതേ..... അതിന്...... അല്ല..... അതെന്തിനാ അങ്ങനെ ചെയ്തത്....... അപ്പൊ അങ്ങനെ തോന്നി..... ചെയ്തു...... എന്തേയ്....... അത്....... ഏട്ടൻ പറഞ്ഞിട്ടാണോ കല്യാണം കഴിച്ചത്........ തമ്പ്രാട്ടി കുറച്ചു നേരായല്ലേ നിൽക്കുന്നു..... ഇരിക്ക് ഇരുന്ന് സംസാരിക്കാം........ അവള് വേഗം അവന്റെ ഒപോസിറ്റ് ഇരുന്നു......... പറാ..... ആണോ.... അതും ഉണ്ടെന്ന് കൂട്ടിക്കോ.......... ഉം...... കഴിഞ്ഞോ ചോദ്യം ചെയ്യൽ..... ആ കഴിഞ്ഞെന്ന് കൂട്ടിക്കോ..... എന്തേ...... ഒന്നൂല്യ ന്റെ തമ്പ്രാട്ട്യേ........ എടോ രുദ്രാ....... താൻ വേറൊരു കാര്യം പറഞ്ഞില്ലേ........ എന്ത് കാര്യം.... പ്രെഗ്നന്റ് അല്ലായിരുന്നെങ്കിൽ എന്നെ കെട്ടില്ലായിരുന്നു എന്ന്.... ഞാനോ എപ്പോ..... ആഹ് പറഞ്ഞു...... ഞാൻ എന്ന മാരണത്തെ തലയിലെടുത്ത് വക്കില്ലായിരുന്നു എന്ന്....... അങ്ങനെ പറഞ്ഞോ ഞാൻ ..... ആ..... അതേ പറഞ്ഞു..... എങ്കിൽ പിന്നെ ആ ഫ്ലോയിൽ അറിയാതെ വന്ന് പോയതാകും...... അല്ലാതെ വേറൊന്നുമല്ല....... എന്താ..... മനസിലായില്ല.... അങ്ങനെ മീൻ ചെയ്ത് പറഞ്ഞതല്ല എന്ന്........ something ഫിഷി..... ഒരു ഫിഷിയും ഇല്ലാ തമ്പ്രാട്ട്യേ.......

എനിക്ക് തമ്പ്രാട്ടിയെ ഇഷ്ടമുള്ളതിന്റെ പേരിലാണ് ഞാൻ സമ്മതിച്ചത്........ ഓഹോ...... അതേ......... ശ്രീ...... ഞാനൊരു കാര്യം ചോദിച്ചാൽ ഫീലാകോ.... ഫീലാകും എന്നുണ്ടേൽ ചോദിക്കണോ..... വേണം..... ചോദിക്കണം...... എന്ന ചോദിക്ക്.......... നീയെന്ത് കണ്ടിട്ടാ അവനെ സ്നേഹിച്ചത്...... i മീൻ എന്ത് ക്വാളിറ്റി ആയിരുന്നു......... സ്നേഹിക്കാൻ എന്ത് ക്വാളിഫിക്കേഷൻ വേണമെന്ന് എനിക്കറിയില്ല....... പിന്നെ അവന്റെ സ്നേഹം ചതിയാണെന്ന് എന്തുകൊണ്ട് മനസിലാക്കിയില്ല എന്ന് ചോദിച്ചാൽ......... രുദ്രൻ അവളെ തന്നെ ഉറ്റു നോക്കുകയാണ്........ എനിക്ക് ഏട്ടന്റെ സ്നേഹം മാത്രേ അറിയൂ.... എല്ലാവരും അതുപോലെ ആകുമെന്ന് വിചാരിച്ചു........... പിന്നെ മനസ് ചൂഴ്ന്ന് നോക്കാനൊന്നും ആർക്കും കഴിയില്ലല്ലോ........ അവളതും പറഞ്ഞു എണീക്കാൻ തുടങ്ങിയതും അവനവളുടെ കൈ പിടിച്ചു......... എന്താ രുദ്രാ........ എന്നെ ഇഷ്ടാണോ....... അത്....... എനിക്കറിയില്ല...... അറിയില്ലെന്ന് വച്ചാൽ ഇഷ്ടല്ല എന്നാണോ........ നോ....... നിന്റെ കൂടെ ഞാൻ secure ആണെന്ന ഒരു ഫീലുണ്ട്...... അതേ ഉള്ളൂ....... അതിനപ്പുറം എന്തേലും തോന്നണേൽ മനുഷ്യപറ്റോടെ പെരുമാറണം........ അത് കേട്ടതും രുദ്രൻ ചിരിച്ചു..... what you മീൻ...... നീയെന്താ അങ്ങനെ പറഞ്ഞത്....... എങ്ങനെ ആയിരുന്നു എന്നോട് പെരുമാറിയത്......

ഓഹ് അതാണോ...... അപ്പോ മോളൊന്ന് മോൾടെ സ്വഭാവം ആലോചിച്ചു നോക്ക്..... ശ്രീ മോളെ ശ്രീമോളെ പറഞ്ഞു നിന്റെ പിന്നാലെ വന്നപ്പോൾ നിനക്ക് ജാട അഹങ്കാരം......തറുതല പറയാ...എന്തൊക്കെ കാട്ടിക്കൂട്ടി നീയിവിടെ........ അതിനൊന്നും കുഴപ്പല്യ ഞാൻ പറഞ്ഞതും ചെയ്തതും ആണോ പ്രശ്നം..... അതേ.......അത് തന്നെയാ പ്രശ്നം..... അപ്പൊ നിനക്ക് എന്നെ ഇഷ്ടല്ല..... ഞാൻ പറഞ്ഞല്ലോ...... എങ്ങനെ ഇഷ്ടപ്പെടാ എന്ന്...... അപ്പൊ നിനക്ക് ന്റെ തമ്പ്രാട്ടിയാവാൻ പറ്റില്ല....... അങ്ങനെയല്ല...... അതിന് മുൻപ് തന്റെ കൂടെ ജീവിക്കാൻ പറ്റോ എന്ന് എനിക്കറിയണ്ടേ...... അതേ..... മാഡം ഈ വളച്ചുകെട്ടില്ലാതെ കാര്യം പറഞ്ഞാൽ വല്യ ഉപകാരം ആവുമായിരുന്നു..... അതായത് തമ്പുരാനേ......... തന്റെ കൂടെ തന്നെ സ്നേഹിച്ചു ജീവിക്കാൻ പറ്റോ എന്നുള്ളത് ബോധ്പ്പെടണം എന്ന്......എന്നാൽ മാത്രേ തന്റെ തമ്പുരാട്ടി ആകൂ എന്ന്..... ചുരുക്കി പറഞ്ഞാൽ ഞാൻ നിന്നെ പ്രേമിച്ചു വീഴ്ത്തണം...... യെസ്........ ഓക്കേ..... ഡീൽ...... ഇന്നേക്ക് നല്പത്തിയൊന്നാം നാൾ ഞാൻ നിന്നെ പ്രേമിച്ചു കെട്ടിയിരിക്കും നോക്കിക്കോ...... ഇതെന്താ നാല്പത്തിയൊന്ന്..... ശബരിമലയ്ക്ക് പോകാണോ..... അതൊന്നും മോള് അന്വേഷിക്കണ്ട..... നീ നോക്കിക്കോ നിന്നെക്കൊണ്ട് എന്നെ പിരിഞ്ഞ് ഒരു നിമിഷം പോലും നിൽക്കാൻ വയ്യെന്ന് ഞാൻ പറയിപ്പിക്കും.....

ഉം..... നമുക്ക് നോക്കാം...... വെയിറ്റ് and സീ........നീ പറയും..... ഉവ്വ...... പോടാ കാട്ടുമാക്കാനേ...... അവള് വേഗം റൂമിൽ നിന്ന് പോന്നു........ രുദ്രൻ ലാപ്പൊക്കെ എടുത്ത് വച്ചു ഇരുന്ന് ആലോചിക്കാൻ തുടങ്ങി...... അവളെ വീഴ്ത്തനുള്ള വഴികൾ................... അവൻ ഹാളിലേക്ക് ചെന്നപ്പോൾ ശാരമ്മയിരുന്നു ടിവി കാണുന്നു..... അവള് അവരുടെ മടിയിലേക്ക് തലയും വച്ചു കിടന്നു എന്തോ വായിക്കുന്നു............. രുദ്രൻ അവരുടെ ഒപോസിറ്റ് ഇരുന്നു......... ഡീ....... അവളത് മൈൻഡ് ചെയ്യാതെ പുസ്തകവായന തുടർന്നു..... ശ്രീ എടീ..... എന്താ.... ഒന്നിങ്ങു വന്നേ...... എന്തിന് എന്റെ കണ്ണിൽപ്പൊടി പോയി ഒന്ന് എടുത്തു താ വേഗം...... അവള് ബുകവിടെ വച്ചു എണീറ്റതും അവൻ വേഗം ചെന്ന് ശാരമ്മയുടെ മടിയിൽ കിടന്ന് അവളെ നോക്കി പുരികം പൊക്കി......അവള് ചുണ്ട് ചുള്ക്കി അവനൊരു അടിയും കൊടുത്തു ബുകുമെടുത്ത് ഉമ്മറത്ത് വന്നിരുന്നു........... മഴ അപ്പോഴും തകൃതിയായി പെയ്യുന്നുണ്ട്...... ബുക്കവിടെ വച്ചു അവള് അതും നോക്കിയിരിക്കാൻ തുടങ്ങി....... കുറച്ചു കഴിഞ്ഞതും രുദ്രൻ അങ്ങോട്ട്‌ വന്നു........ അവളുടെ അടുത്തായി ഇരുന്നു........... ശ്രീ..... എന്താടോ.......പുതിയ വല്ല നമ്പറുമായി വന്നേക്കുവാണോ....... ഏയ്‌...... ശ്രീ നിനക്ക് മഴയത്തു ബൈക്കിൽ പോകാൻ ഇഷ്ടാണോ..... ഉം....

ഏട്ടൻ സമ്മതിക്കൂല..... അതിന് ഇവിടെ ഇപ്പൊ ഏട്ടനില്ലല്ലോ.... നീയും ഞാനുമല്ലേ ഉള്ളൂ....... വിട്ടാലോ നമുക്ക്..... സീരിയസ്‌ലി..... ആഹ്....... എന്ന വേഗം വാ പോകാം......... എന്ന ഇവിടെയിരിക്ക് ഞാൻ കീ എടുത്തിട്ടു വരാം........ ഓക്കേ..... അവൻ വേഗം പോയി കീ എടുത്തു വന്നു.... ശാരമ്മയോട് ഇപ്പൊ വരാം എന്നും പറഞ്ഞു അവളുടെ അടുത്ത് വന്നു...... പോകാം..... ആഹ്........ അവൻ വേഗം ചെന്ന് ബൈക്ക് സ്റ്റാർട്ട്‌ ആക്കി അവളുടെ അടുത്തേക്ക് വന്നു..... വാ കേറ്............ കുറച്ചു മുന്നോട്ട് പോയതും രണ്ടുപേരും നനഞ്ഞു കുളിച്ചു...... ബൈക്കിൽ ആയതുകൊണ്ട് തണുത്തു വിറയ്ക്കുന്നുണ്ടായിരുന്നു...... ഇടയ്ക്ക് വിറച്ചിട്ട് അവൾക്ക് പല്ല് കൂട്ടിയിടിക്കാൻ തുടങ്ങി........ കുറച്ചു പോയതും ഒരു തട്ടുകട കണ്ട് അവനവിടെ നിർത്തി....... ഇറങ്ങ്...... നല്ല ചൂട് ചായ കുടിക്കാം തണുപ്പ് മാറും....... അവൻ വേഗം ചെന്ന് ചായ വാങ്ങി വന്നു അവൾക്ക് കൊടുത്തു....... അത് കുടിച്ചതും കുറച്ചൊന്നു തണുപ്പ് കുറഞ്ഞപോലെ തോന്നി........... കുടിച് കഴിഞ്ഞു അവനാ ഗ്ലാസ് അവളുടെ മുഖത്തു വച്ചു കൊടുത്തതും അവള് കണ്ണടച്ചു....... മഴ അപ്പോഴേക്കും മാറിയിരുന്നു..... പിന്നെ രണ്ടുപേരും തിരിച്ചു പോയി..........എങ്കിലും നല്ല തണുത്ത കാറ്റ് വീശുന്നുണ്ട്...........പതിയെ അവള് അവനോട് ചേർന്നിരുന്നു...............  തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story