💞💕പ്രാണപ്രിയൻ ❤️💞: ഭാഗം 7

prana priyan

രചന: ആര്യ പൊന്നൂസ്

അവൻ വേഗം ചെന്ന് ചായ വാങ്ങി വന്നു അവൾക്ക് കൊടുത്തു....... അത് കുടിച്ചതും കുറച്ചൊന്നു തണുപ്പ് കുറഞ്ഞപോലെ തോന്നി........... കുടിച് കഴിഞ്ഞു അവനാ ഗ്ലാസ് അവളുടെ മുഖത്തു വച്ചു കൊടുത്തതും അവള് കണ്ണടച്ചു....... മഴ അപ്പോഴേക്കും മാറിയിരുന്നു..... പിന്നെ രണ്ടുപേരും തിരിച്ചു പോയി..........എങ്കിലും നല്ല തണുത്ത കാറ്റ് വീശുന്നുണ്ട്...........പതിയെ അവള് അവനോട് ചേർന്നിരുന്നു.......... രുദ്രാ........ അവള് വിറച്ചുകൊണ്ട് അവനെ വിളിച്ചു..... എന്താ തമ്പ്രാട്ടി...... ഞാൻ ഓടിച്ചു നോക്കട്ടെ......... അത് വേണോ........ മഴ ആയിട്ട് റോഡ് അത്ര നല്ലതല്ല.... വീഴാനുള്ള ചാൻസ് ഉണ്ട്...... വീഴാതെ നോക്കാനല്ലേ രുദ്രൻ..... ആണോ...... എന്താ അല്ലേ..... ഉം...... വീക്നെസ് നോക്കി തന്നെ പിടിക്കണം.... അതങ്ങനെയേ ഉള്ളൂ.... പ്ലീസ്..... ഞാനൊന്ന് ഓടിച്ചോട്ടെ ....... നിനക്കറിയോ.......... അങ്ങനെ ചോദിച്ചാൽ....... മ്ച്..... പിന്നെ....... ഏട്ടൻ വീഴും പറഞ്ഞു സമ്മതിക്കില്ല...... പ്ലീസ് രുദ്ര.... നീ പുറകിലിരിക്കില്ലേ ...... പ്ലീസ്... പ്ലീസ്.... ഓക്കേ.......ആദ്യായിട്ട് തമ്പ്രാട്ടി പറഞ്ഞിട്ട് അനുസരിച്ചില്ലെന്ന് വേണ്ടാ..... അവൻ വണ്ടി സൈഡ് ആക്കി നിർത്തി...... രണ്ടുപേരും ഇറങ്ങി...... ശ്രീയോട് ചേർന്ന് രുദ്രൻ ഇരുന്നു....... നോക്ക് ഇത് ബ്രേക്ക്‌...... ഇത് അക്‌സെലിറേറ്റർ...... പതിയെ കൊടുത്താൽ മതി.....

ഓക്കേ..... ഉം...... അപ്പൊ ഹോണോ.... അവൻ പതിയെ അവളുടെ തലയ്ക്ക് കൊട്ടി.... അത് ഞാൻ അടിച്ചോളാ...... നീ മെല്ലെ വണ്ടിയെടുക്ക്...... അവള് പതിയെ ഓടിക്കാൻ തുടങ്ങി..... രുദ്രൻ പുറകിലൂടെ കയ്യിട്ട് അവളുടെ കയ്യിന്റെ അടുത്തായി കൈ വച്ചിട്ടുണ്ട്....... വണ്ടിയുടെ കണ്ട്രോൾ മുഴുവൻ അവന്റെ കയ്യിലാണ്..... എന്നാൽ അവളുടെ വിചാരം അവളാണ് ഓടിക്കുന്നതെന്നും......... ...... കുറച്ചു പോയതും വളവിൽ നിന്ന് ഒരു ലോറി വരുന്നത് കണ്ടു...... അവള് രണ്ടുകയ്യും മാറ്റി മുഖം പൊത്തിയിരുന്നു..... രുദ്രൻ ഒരു വിധം വണ്ടി സൈഡ് ആക്കി നിർത്തി...... മോളൊന്ന് കണ്ണ് തുറന്നിട്ട് ഇങ്ങോട്ട് ഇറങ്ങിയേ...... വേണ്ടാ ഞാൻ ഓടിക്കാം...... നിനക്ക് ഞാൻ ഓടിക്കാൻ തരാം ഇപ്പൊ അല്ല പിന്നെ..... ഇറങ്ങ്..... രുദ്രാ........ എന്ത് പ്ലീസ് ....... ഇപ്പൊ ഡ്രൈവർ ചെയ്യുന്ന പണിയാണോ ചെയ്തത്...... കൈ രണ്ടും മാറ്റി കണ്ണും അടച്ചിരിക്കാ........ എന്റെ പൊന്നെ....... ഇങ്ങോട് വന്നേ........ ഓഹ് വല്യ ആള്...... അതും പറഞ്ഞു അവളിറങ്ങി പുറകിൽ കയറിയിരുന്നു...... അവനു ചിരി വരുന്നുണ്ടായിരുന്നു......... തമ്പ്രാട്ടി..... എന്താ......

നമുക്ക് നാളെ മുതൽ ബൈക്ക് ഓടിക്കാൻ പഠിക്കാം..... ഓക്കേ..... കാര്യം.... പിന്നെ ഞാൻ വെറുംവാക്ക് പറയോ.... അതും നിന്നോട്......... അവള് പല്ല് മുപ്പത്തിരണ്ടും കാട്ടി ചിരിച്ചു അവന്റെ ചുമലിലേക്ക് ചാരി ഇരുന്നു.......... ശാരമ്മ രണ്ടുപേരെയും കാത്ത് ഉമ്മറത്ത് ഇരിക്കുന്നുണ്ടായിരുന്നു...... ഇങ്ങള് എവിടെ പോയതാ മക്കളെ ഈ മഴയത്ത്..... അത് ശാരമ്മേ രുദ്രന് ചായ കുടിക്കണം എന്ന് പറഞ്ഞിട്ട് ഞാൻ ഒപ്പം പോയതാ....... അവള് പറഞ്ഞതും അവനൊന്നു അവളെ നോക്കി..... ആഹ് ശാരമ്മേ...... പിന്നെ ചിലോർക്ക് മഴ ബൈകിലിരുന്ന് നനയണം എന്ന് പറഞ്ഞ ഒരോർമ്മ........നടക്കെടി അങ്ങോട്ട് പോയി ഡ്രെസൊക്കെ മാറ്റിക്കോ........ അവള് വേഗം അകത്തേക്ക് ഓടി......... കിടക്കാൻ അവൻ ആട്ടുകട്ടിലിൽ ആണ്..... അതിൽ കിടന്ന് പതിയെ ആടി അവളെയും നോക്കി കിടക്കുന്നു........ എന്താണ്..... എന്തിനാ ഇങ്ങനെ നോക്കുന്നത് കണ്ണുള്ളതുകൊണ്ട്..... അതിന്...... തനിക് മാത്രേ കണ്ണുള്ളോ....... നീയും നോക്കിക്കോ..... പിന്നെ നോക്കാൻ പറ്റിയ ഒരു മങ്കനും........ മങ്കനല മങ്കി..... നിന്റെ....... പോടീ......... അണ്ണാച്ചി പോടാ കാട്ടുമക്കാനേ....... രുദ്രാ...... എന്തോ..... നീയൊന്ന് എണീറ്റെ.... എന്തിന്.... നീ ഇവിടെ കിടന്നോ അവിടെ ഞാൻ കിടക്കട്ടെ...... അതേ നിന്റെ മൂരി ഉറക്കമല്ലേ ഒടുക്കം നടുവും തല്ലി താഴെ കിടക്കും....

ഓഹ് പിന്നെ.... എണീക് പ്ലീസ് ...... ഞാൻ കിടക്കട്ടെ.... ഇന്ന് ഞാൻ നാളെ നീ..... മറ്റന്നാൾ പിന്നേം ഞാൻ....... ശരി..... വീണിട്ടു എന്നെ വിളിച്ചു കരയരുത്..... ഒച്ചയുണ്ടാക്കാതെ അവിടെ തന്നെ അങ്ങ് ചുരുണ്ടു കിടന്നാൽ മതി..... ഓക്കേ.... പോടാ..... മാറങ്ങോട്ട്.... ഞാൻ ചാച്ചട്ടെ.......... അവനെ അവിടുന്ന് എണീപ്പിച്ചു അവളവിടെ കിടന്നു..... അവൻ കട്ടിലിലും..... ഇടയ്ക്കെന്തോ ശബ്ദം കേട്ടാണ് അവൻ പിന്നെ എണീക്കുന്നത്..... നോക്കുമ്പോൾ അവള് ഇരുന്ന് നടു ഉഴിയുകയാണ്....... അവൻ വേഗം എണീറ്റ് അവളെയെടുത്ത് കട്ടിലിൽ ഇരുത്തി....... അവനു ചിരിയും സങ്കടവും ഒരുമിച്ച് വന്നു......... എന്തേയ് തമ്പ്രാട്ടി...... കളിയാക്കല്ലേ രുദ്രാ...... നിക്ക് വേദനയാകുന്നു.... ഇതാണ് പറയുന്നത് മൂത്തവർ ചൊല്ലും മുതിനെല്ലിക്കയും ആദ്യം കയ്‌ക്കും പിന്നെ മധുരിക്കുമെന്ന്........ കേട്ടോ.... അവള് ചിനുങ്ങിക്കൊണ്ട് ഉഴിയാൻ തുടങ്ങി..... നല്ല വേദനയുണ്ടോ....... ഉം...... ഓയിൻട്മെന്റ് ഇട്ട് തരണോ....... രുദ്രനോ..... ശാരമ്മയെ വിളിക്കോ...... അവനൊന്നു അവളെ നോക്കി..... നിന്റെ കാര്യം ഇത്തിരി കഷ്ടം തന്നെയാ ന്റെ തമ്പ്രാട്ടി.....

വേദന മാറണേൽ ഇട്ട് തരാം..... ഞാൻ കണ്ണടച്ചോളാ....... ഉം.... ഓക്കേ..... അവൻ വേഗം ചെന്ന് ഓയിൻട്മെന്റ് എടുത്തു അവള് തിരിഞ്ഞു ഇരുന്നു..... അവൻ കണ്ണടച്ചു ടോപിന്റെ ഉള്ളിൽ കൂടെ നടുവിന് പുരട്ടി കൊടുത്തു....... ഇപ്പൊ മാറും ന്റെ തമ്പ്രാട്ടിയെ...... കിടന്നോ....... ഇനിയും അവിടെ കിടക്കണോ.... ഉം... ഞാനില്ല കണ്ണുരുട്ടികൊണ്ട് അവള് പറഞ്ഞതും അവൻ ചിരിച്ചു......... രുദ്രനെന്താ വീഴാത്തേ.... അതാണോ നിന്റെ പ്രശ്നം.... അല്ല ചോദിച്ചതാ...... അതെങ്ങനെയാ........ ഉറങ്ങുമ്പോൾ ഇത്തിരി ബോധം വേണം....... എനിക്ക് നല്ല ബോധമൊക്കെ ഉണ്ട് അതാവും നടുതല്ലി വീണത്....... ന്റെ തമ്പ്രാട്ടിയുടെ ബോധം ഞാൻ എന്നും കാണുന്നതല്ലേ...... ഇനി കട്ടിലിൽ നിന്ന് ഉരുണ്ട് മറിഞ്ഞു വീഴണ്ട കരുതിയാ ആ തലയിണ അവിടെ എടുത്തു വച്ചു തരുന്നത്....... കേട്ടോ തമ്പ്രാട്ടിയെ.......... അവള് പുച്ഛിച്ചു...... അവൻ ചിരിച്ചോണ്ട് അവളെയും നോക്കി അങ്ങനെ കിടന്നു......................  തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story