💞💕പ്രാണപ്രിയൻ ❤️💞: ഭാഗം 8

prana priyan

രചന: ആര്യ പൊന്നൂസ്

ന്റെ തമ്പ്രാട്ടിയുടെ ബോധം ഞാൻ എന്നും കാണുന്നതല്ലേ...... ഇനി കട്ടിലിൽ നിന്ന് ഉരുണ്ട് മറിഞ്ഞു വീഴണ്ട കരുതിയാ ആ തലയിണ അവിടെ എടുത്തു വച്ചു തരുന്നത്....... കേട്ടോ തമ്പ്രാട്ടിയെ.......... അവള് പുച്ഛിച്ചു...... അവൻ ചിരിച്ചോണ്ട് അവളെയും നോക്കി അങ്ങനെ കിടന്നു.......... ഇടയ്ക്കവൾ കമഴ്ന്നു കിടന്നതും അവൻ കണ്ണടച്ചുകിടന്നുറങ്ങി............ പിറ്റേന്ന് അവളുടെ കുളി കഴിഞ്ഞിട്ടും അവൻ എണീറ്റില്ലായിരുന്നു.... അവള് വേഗം കൈകുമ്പിളിൽ വെള്ളമെടുത്തു വന്ന് അവന്റെ മുഖത്തോഴിച് കൊടുത്തതും അവൻ ഞെട്ടിപിടഞ്ഞു എണീറ്റു......... മുഖം തുടച് അവളെ നോക്കിയതും അവള് ഇളിച്ചു കൊടുത്തു...... ഡീ.... ഉം.... എന്താ സമയം എത്രയായി എന്ന തമ്പുരാന്റെ വിചാരം....... അവൻ പിന്നെയും അവിടെ കിടന്നു..... ചരിഞ്ഞാണ് കിടക്കുന്നത് ഒരു കൈ തലയ്ക്ക് കൊടുത്ത് അവളെയും നോക്കി അങ്ങനെ കിടന്നു..... താനാരുവാ..... മഹാവിഷ്ണുവോ അനന്തശയനത്തിൽ കിടക്കുവാൻ..... അല്ല..... രുദ്രൻ....... അതായത് സാക്ഷാൽ പരമശിവൻ.....എന്തേയ്..... ഉവ്വ് കണ്ടാലും പറയും..... ഈ രുദ്രന്റെ പാതിയാവാൻ സമ്മതമാണോ അവിടുത്തേക്ക്.... ഇമ്മിണി പുളിക്കും..... എണീക്കാൻ നോക്ക്....... ഇല്ലേൽ ബക്കറ്റിൽ വെള്ളമെടുത്തു കൊണ്ടുവന് നിന്റെ തലവഴി ഒഴിക്കും ഞാൻ.......

എന്ന പിന്നെ നിന്നെ ഞാൻ കുളിപ്പിക്കും..... പോടാ...... അവനവിടുന്ന് എണീറ്റ് അവളെ പിടിക്കാൻ തുടങ്ങിയതും അവളോടി..... അവനൊരു പുഞ്ചിരിയോടെ അവന്റെ പണി നോക്കി......... പിന്നെ മാറ്റി ചായകുടിക്കാൻ ചെന്നു....... ശ്രീ....... അവൻ നീട്ടിവിളിച്ചതും അവളും ശാരമ്മയും കൂടെ ചായയും കടിയും കൊണ്ടുവച്ചു...... എല്ലാവരും ഒരുമിച്ചിരുന്നു ചായകുടിച്ചു........ രുദ്രാ...... ഇറങ്ങാൻ തുടങ്ങുമ്പോഴാണ് അവള് അവനേം വിളിച്ചു പുറകെ പോയത്..... എന്താ തമ്പ്രാട്ടി.......... എനിക്ക് പെയിന്റ് കൊണ്ടുതരോ...... എന്താ ഇനി പെയിന്റ് പണിക്ക് പോകാൻ പോവാണോ....... അവൻ ചോദിച്ചതും അവളവന്റെ തലയിൽ തട്ടി..... ആഹ്..... എന്താടി....... ഉച്ചയ്ക്ക് വരോ...... ഇല്ല്യ തമ്പ്രാട്ട്യേ..... ഒരു മീറ്റിംഗ് ഉണ്ട്....... വൈകിട്ട് കാണാം..... ബൈ...... ബൈ....... അവൻ പോയതും അവള് അകത്തേക്ക് നടന്നു...... പണിയെല്ലാം ഒതുക്കി റൂമിൽ പോയപ്പോഴാണ് അവന്റെ ബൈക്കിന്റെ കീ കണ്ടത്...... കുറച്ചു നേരം അതും നോക്കി നിന്ന് പിന്നെ കിയും എടുത്ത് നടന്നു..... ശാരമ്മയും കല്യാണിയമ്മയും പിന്നാമ്പുറത്ത് കഥ പറഞ്ഞിരിക്കുകയാണ്....... അവള് വേഗം ബൈക്കിൽ കയറി ഇരുന്ന് സ്റ്റാൻഡ് ഒക്കെ മാറ്റി കീ ഇട്ടു..... വണ്ടി അവിടുന്ന് വളയ്ക്കാൻ നോക്കിയതും അവളും വണ്ടിയും കൂടെ മറഞ്ഞു വീണു........

ശാരമ്മേ ഓടി വാ........ ശാരമ്മേ..... അവളാർത്തു കരഞ്ഞതും അവര് രണ്ടും പേടിച് ഓടി വന്നു..... അവള് കിടക്കുന്നത് കണ്ടതും രണ്ടുപേരും എരു വലിച്ചു..... പിന്നെ എങ്ങനെയോ വണ്ടി പൊന്തിച്ചു വച്ചു...... അവളുടെ കൈ മുട്ട് ഉരഞ്ഞു പൊട്ടിയിട്ടുണ്ട് കാലിന് ചെറുതായി തൊലി പോയി........ മോളേ....എന്തേലും പറ്റിയോ..... നിക്ക് കുഴപ്പല്യ ശാരമ്മേ...... അവള് വേഗം മണ്ണ് തട്ടി എണീറ്റു.... എന്നിട്ട് വണ്ടി നോക്കി...... ഒരു സൈഡിലെ മിറർ പൊട്ടിയിട്ടുണ്ട്....... ശാരമ്മേ രുദ്രൻ ചീത്ത പറയോ..... അടിക്കോ ന്നെ...... ചുണ്ട് ചുള്ക്കി അവള് ചോദിച്ചതും രണ്ടാളും നിന്ന് ചിരിക്കാൻ തുടങ്ങി...... അവനെ പേടിയാണെൽ പിന്നെയെന്തിനാ ഈ വേണ്ടാതീനത്തിന് വന്നത്...... അത് കല്യാണിയമ്മേ എനിക്ക് വണ്ടി ഓടിക്കാൻ പൂതിയായിട്ടല്ലേ.... ഞാനിപ്പോ എന്താ ചെയ്യാ........ എനിക്ക് പേടിയാവുന്നു...... മോള് പേടിക്കണ്ട....... എന്നോട് അറിയാതെ വണ്ടി തട്ടി പോയതാണെന്ന് പറഞ്ഞോളാം ശാരമ്മ..... പോരെ അത് വേണ്ടാ ശാരമ്മേ.......... ഞാൻ തന്നെ ആണെന്ന് പറഞ്ഞോളാം...... മോളെ ആ കൈ കാട്ടിയെ.... കൈക്കൊന്നൂല്യ ശാരമ്മേ.......... അവള് വേഗം ബൈക്കിന്റെ കീയുമെടുത്ത് അകത്തേക്ക് നടന്നു...... രുദ്രൻ വരാൻ ആയതും അവൾക്ക് പേടിയാവാൻ തുടങ്ങി...... അവൻ വന്നതും അവന്റെ മുന്നിൽപെടാതെ തൊടിയിലേക്കിറങ്ങി...... പിന്നെയൊരു ചെറിയ വടിയുമെടുത്ത് റൂമിലേക്ക് നടന്നു............ അവൻ ഡ്രെസ് മാറ്റി കുളിക്കാനുള്ള ഒരുക്കത്തിലാണ്.....

എവിടായിരുന്നു തമ്പ്രാട്ടി........ വന്നപ്പോൾ കണ്ടില്ലല്ലോ.........ദാ തമ്പ്രാട്ടി പറഞ്ഞ പെയിന്റും കാര്യങ്ങളും ഒക്കെ വാങ്ങിയിട്ടുണ്ട്........ അവള് ഇളിച്ചു കൊടുത്തു.... അവളുടെ കൈ രണ്ടും പുറകിലേക്ക് പിടിച്ചിട്ടുണ്ട്.... അവളുടെ കളി കണ്ടതും അവനു പന്തിക്കേട് തോന്നി........ എന്താ തമ്പ്രാട്ടി..... എന്തുപറ്റി ...... അവളൊന്ന് ഉമിനീരിറക്കി........ രുദ്രാ..... അതേ..... അതുണ്ടല്ലോ രുദ്രാ...... പിന്നെ..... രുദ്രാ..... ഉരുളതെ പറ തമ്പ്രാട്ടി....... വേറൊന്നുമല്ല..... പിന്നെ ഉണ്ടല്ലോ എനിക് ബൈക്ക് ഓടിക്കാൻ പൂതിയായിട്ട് ഞാൻ ഓടിക്കാൻ നോക്ക്യേ.... അത് കേട്ടതും അവൻ പുരികം ചുളിച്ചു...... അതേ..... രുദ്ര..... പിന്നെ ഇല്ലേ വണ്ടിയും ഞാനും ഒന്ന് ചെറുതായി വീണു........ ഒരു മിറർ പൊട്ടി....... അതും പറഞ്ഞു അവള് കണ്ണടച്ചു പിടിച്ചു..... പിന്നെ കയ്യിലെ വടി അവനു നീട്ടി..... ഇതാ വടി..... ഇതോണ്ട് അടിച്ചാൽ മതി.... കൈനീട്ടികൊണ്ട് അവള് പറഞ്ഞതും അവൻ വടി വാങ്ങി...... പിന്നെയവളുടെ തോളിലൂടെ കൈ ഇട്ടു ...... ന്റെ തമ്പ്രാട്ടിക്ക് എവിടാ വേദന പറ്റിയത്...... കാണിച്ചേ...... ദാ മുട്ടിനു..... പിന്നെ കാലിനു ചെറുതായി തൊലി പോയി..... വേറൊന്നുമില്ല...... ചെറിയകുട്ടിയെ പോലെ അവള് പറഞ്ഞതും അവനു ചിരി വന്നു..... രുദ്രാ...... സോറി...... അത് സാരല്യ തമ്പ്രാട്ട്യേ....... ഒരു മിറർ അല്ലേ അത് നമുക്ക് മാറ്റാം......

നിന്നോട് വണ്ടി ഞാനുള്ളപ്പോൾ എടുത്താൽ മതിയെന്ന് പറഞ്ഞത് വേറൊന്നുകൊണ്ട് അല്ല.... ഇതേപോലെ വീണു ഒന്നും പറ്റണ്ടാ കരുതിയാ........... ഇനി ചെയ്യോ.... മ് മ്..... തലയാട്ടികൊണ്ട് അവളില്ലെന്ന് പറഞ്ഞു..... തമ്പ്രാട്ടിക്ക് ഇപ്പൊ ഓടിച്ചു നോക്കണോ..... ഉം...... വാ നമുക്ക് ഓടിക്കാം........ അവൻ അവളെയും കൂട്ടി അങ്ങോട്ട് ചെന്നു......ബൈക്ക് നേരെയാക്കി അവളോട് കയറാൻ പറഞ്ഞു..... പിന്നെ അവനും കയറിയിരുന്നു...... പതിയെ അതിലെ ഓടിക്കാൻ തുടങ്ങി.......... കുറേ നേരം കഴിഞ്ഞതും അവൾക്ക് കൈ വേദനയായി..... മതി രുദ്രാ..... കൈ വേദനിക്കുന്നു....... ഓക്കേ...... തമ്പ്രാട്ടിയുടെ ഉത്തരവ് പോലെ....... അവളെ ഇറക്കി വണ്ടി നേരെ വച്ചു അവൻ കുളത്തിൽ പോയി മുങ്ങിനിവർന്നു...... തിരിച്ചു വരുമ്പോൾ കയ്യിൽ അവൾക്കായി ആമ്പല് കരുതി...... ശ്രീ അവൻ കൊണ്ടുവന്ന പെയിന്റ് നോക്കുകയാണ്..... ഓരോന്നും എടുത്ത് നോക്കി..... ബ്രഷ് മുക്കി പേപ്പറിൽ വരച്ചു നോക്കി......... അവൻ ആമ്പലിലെ വെള്ളം മുഖത്തേക്ക് കുടഞ്ഞതും അവളൊന്ന് അവനെ നോക്കി....... ആമ്പൽ അവൾക്ക് നീട്ടിയതും അവള് വേഗം ചിരിച്ചുകൊണ്ട് അത് വാങ്ങി..... താങ്ക്സ് തമ്പ്രാ........ വെൽക്കം തമ്പ്രാട്ടി........ തമ്പ്രാട്ടിക്ക് നീന്തൽ അറിയോ...... ഇല്ലാ...... തമ്പ്രാൻ പഠിപ്പിക്കൊ അതെന്ത് ചോദ്യമാ ന്റെ തമ്പ്രാട്ടി....

എപ്പോ പഠിപ്പിച്ചു ചോദിച്ചാൽ പോരെ..... അല്ല ഇതൊക്കെ പഠിപ്പിച്ചിട്ടു ഗുരുദക്ഷിണയായി എനിക്കെന്ത് തരും തമ്പ്രാട്ടി..... ആദ്യം പഠിപ്പിക്കി.... പിന്നെയല്ലേ ഗുരുദക്ഷിണ...... ഓഹോ.... ആഹ്...... ഇതെന്തിനാ പെയിന്റ്സ്.... ഇതെല്ലാം കൂടെയെടുത്ത് മുഖത്ത് തേക്കാൻ.... എന്താ തമ്പ്രായിത്.... ചായം എന്തിനാണ് എന്ന് അറിയില്ലേ....... അറിയാമേ...... അവിടുത്തേക്ക് എന്തിനാ.... അവൻ ചോദിച്ചതും അവള് പുച്ഛിച്ചു..... നാളെ വരുമ്പോൾ ക്യാൻവാസും വാങ്ങാണേ....... അപ്പൊ പറഞ്ഞു തരാം എന്തിനാണ് എന്ന്.... പെയിന്റിംഗ് ബോർഡും വേണം....... തമ്പ്രാട്ടി ഇങ്ങ് വന്നേ..... അവനവളെ പിടിച്ചു അടുത്ത റൂമിലേക്ക് കൊണ്ടുപോയി.... അവിടെ അവന്റെ ബുക്സും ഓഫീസിലെ ചില ഫയൽസും മറ്റുമാണ്....... അവിടെ ജനലിന്റെ അടുത്തായി പെയിന്റിംഗ് ബോർഡ് സെറ്റ് ചെയ്ത് വച്ചിട്ടുണ്ട്........ അത് കണ്ടതും അവളുടെ കണ്ണുകളിൽ അത്ഭുതം നിറഞ്ഞു..... രുദ്രാ.......ഇതെങ്ങനെ..... ന്റെ തമ്പ്രാട്ടി നല്ലൊരു ചിത്രകാരി ആണെന്ന് എനിക്കറിയാം..... ഒരിക്കൽ ശിവേട്ടന്റെ ഓഫീസിൽ പോയപ്പോൾ അവിടെ ഒരു കോർണറിൽ ആയി ഒന്ന് രണ്ട് പെയിന്റിംഗ്സ് കണ്ടു..... ഞാൻ വിചാരിച്ചു മൂപ്പര് വാങ്ങിയതാണെന്ന്...... ചോദിച്ചപ്പോൾ പറഞ്ഞു..... ന്റെ തമ്പ്രാട്ടിയുടെ കലാവിരുത് ആണെന്ന്....... അവള് ചിരിച്ചു......

താങ്ക് you സോ much തമ്പ്രാ.......... you are always വെൽക്കം........ വെൽക്കം ഒക്കെ അവിടെ ഇരിക്കട്ടെ..... തമ്പ്രാൻ ഒന്ന് അവിടെ ഇരുന്നേ....... എന്തിനാ..... എന്നെ വരയ്ക്കാനോ.... ഇരിക്ക് തമ്പ്രാ അവനവള് പറഞ്ഞപോലെ എല്ലം ഇരുന്ന് കൊടുത്തു........ ഒരു രണ്ടുമണിക്കൂർ കഴിഞ്ഞതും അവള് അവന്റെ കൈ പിടിച്ചു അങ്ങോട്ട് കൂട്ടി..... എങ്ങനെയുണ്ട് തമ്പ്രാ....ഇഷ്ടായോ....... ഒരുപാട്......... അതും പറഞ്ഞു അവളുടെ നെറ്റിയിൽ ചുണ്ടമർത്തിയതും ഒരു നിമിഷം അവള് തരിച്ചു നിന്നു.....പിന്നെ കണ്ണുരുട്ടി അവനെ നോക്കി തമ്പ്രാട്ട്യേ........ സന്തോഷത്തിൽ അറിയാതെ പറ്റിയതാ..... ഇഷ്ടായില്ലെങ്കിൽ അത് തിരിച്ചു തന്നേക്ക്...... അവള് പെയിന്റ് കയ്യിലാക്കി അവന്റെ മുഖത്തു തേച്ചു കൊടുത്തു......പിന്നെ അവിടുന്ന് ഇറങ്ങിയോട് പിന്നാലെ രുദ്രനും............... നിക്കെടി അവിടെ..... എടീ...... എന്നെ കിട്ടൂലാ........ കുറച്ചു ഓടിയതും അവള് നിന്ന് കിതയ്ക്കാൻ തുടങ്ങി.......അവൻ അങ്ങോട്ട് വന്നതും കാറിന്റെ ഒരു സൈഡിലേക്കായി അവള് നിന്നു..... പിന്നെ അതിനു ചുറ്റുമായി ഓട്ടം......... ഇനിയിങ് വാ രുദ്രാന്നും വിളിച്ചു.... കാണിച്ചു തരാം ഞാൻ.... എന്ത്...... എന്റെ തനി സ്വഭാവം... ഓ പറയുന്നത് കേട്ടാൽ കരുതും ഞാൻ കണ്ടില്ലെന്ന്......... പോടീ..... പോടാ..... എടീ.... എന്താ...... രുദ്രാ......

ഞാനേ കാവിൽ പോവാ നീ വരുന്നോ...... ഉം.... വരുന്നു.... നീയവിടെ നിൽക്ക്.... അയ്യോടാ ആ പൂതിയാങ് മനസ്സിൽ വെക്ക്.... ഏത് പൂതി..... compromise? ഓഹ് ശരി....... എന്നാൽ പിന്നെ മുഖം കഴുകു.... ഞാൻ കൈ കഴുകട്ടെ...... രണ്ടുപേരും കൂടെ ചെന്ന് കയ്യും മുഖവും കഴുകി കാവിലേക്ക് നടന്നു....... പുഞ്ചപാടമാണ്....... രുദ്രാ...... എന്തോ...... നമുക്ക് കാവില് പോയിട്ട് കുറച്ചുനേരം ഇവിടെ ഇരുന്നാലോ...... ആയിക്കോട്ടെ...... പിന്നെ രുദ്രാ നാളെ മുതൽ കോളേജിൽ റെഗുലർ ക്ലാസ്സ്‌ ഉണ്ട്...... അപ്പൊ ഞാൻ പോകുമ്പോൾ തമ്പ്രാട്ടിയെ ഇറക്കാം...... വരുമ്പോൾ കൂട്ടാം..... പോരെ ...... ഉം മതി....... കാവിലെത്തിയതും അവളവിടെ ചാഞ്ഞു കിടക്കുന്ന മരക്കൊമ്പിൽ കയറിയിരുന്നു....... രുദ്രാ...... ഫോട്ടോ എടുത്തു തരോ....... അപ്പോൾ നീ തൊഴാൻ വന്നതല്ലേ..... അല്ല ഫോട്ടോ എടുക്കാൻ..... തന്നെ..... ഇങ്ങോട് വന്നേ തമ്പ്രാട്ടി ..... ആദ്യം മ്മക്ക് തമ്പായിയെ തൊഴാം ന്നിട്ട് ഫോട്ടോ എടുക്കാം...... അവളുടെ തോളിൽ കൂടെ കയ്യിട്ട് അവിടുന്ന് കൂട്ടികൊണ്ട് അവൻ പറഞ്ഞു...... അവള് വേഗം ചെന്ന് തൊഴുതിട്ട് വന്നു...... പിന്നെ ഫോട്ടോ എടുക്കാൻ തുടങ്ങി........ രുദ്രാ...... ദാ ആ മരത്തിന്റെ ഉള്ളിൽ നിന്ന്..... തമ്പ്രാട്ടിയെ അവിടെ ചേരയും പാമ്പും ഒക്കെ ഇണ്ട്ട്ടോ..... അവർക്ക് അറിയില്ല ഇത് തമ്പ്രാട്ടി ആണെന്നുള്ളത്... . അങ്ങോട്ട്‌ പോവണോ......

ആ പോണം...... പ്ലീസ്........... ശരി വാ...... അവിടുന്ന് ഫോട്ടോ എടുക്കാൻ തുടങ്ങി..... ഇടയ്ക്കവൾ ഒരു മരക്കൊമ്പിൽ ചാഞ്ഞു മേലേക്ക് നോക്കിയപ്പോഴാണ് ചേര ഇഴയുന്നത് കണ്ടത്..... അതവളുടെ അടുത്തേക്ക് വരുന്നത് കണ്ടതും അവിടുന്ന് കൂകി വിളിച്ചോടി അവന്റെ മേലേക്ക് അള്ളിപിടിച്ചു നിന്നു..... രുദ്രാ പാമ്പ്..... പാമ്പ് പാമ്പ്..... പാമ്പാവില്ല ചേരയാകും.... എന്തായാലും മ്മക്ക് പോകാം..... നിക്ക് പേടിയാകുന്നു....... ആദ്യം തമ്പ്രാട്ടി എന്റെ മേല് നിന്ന് ഇറങ്ങ്..... ഞാൻ മര്യാദക്ക് നിന്നിട്ട് വേണേൽ തമ്പ്രാട്ടിയെ എടുത്തു നടക്കാം....... അവൻ പറഞ്ഞതും നാക്ക് കടിച്ചുകൊണ്ടവൾ താഴെ ഇറങ്ങി...... എടുക്കണോ വേണ്ടാ ഞാൻ നടന്നോളും.......... വീട്ടിലെത്തിയതും അവളതിനെ കണ്ടതും മറ്റും ശാരമ്മയോട് പറഞ്ഞു........... ന്റെ കുട്ട്യേ എന്തിനാ അങ്ങട് പോയത്..... ചിലപ്പോ ഇതൊന്നും നാഗത്തിന് ഇഷ്ടായില്ലേൽ സർപ്പാകോപം ഉണ്ടാകും...... സർപ്പം വന്ന് ദംഷിക്കും..... അത്കേട്ടതും അവൾക്ക് പേടിയായി...... രാത്രി രുദ്രനോട് സംസാരിച്ചു എപ്പോഴോ ആണ് ഉറങ്ങിയത്......... ഇടയ്ക്ക് നോക്കിയപ്പോൾ കാലിൽ കൂടെ എന്തോ ഇഴയുന്ന പോലെ തോന്നി....... വേഗം എണീറ്റിരുന്നു......... സ്വർണ നിറമുള്ള നാഗം........................  തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story