💞💕പ്രാണപ്രിയൻ ❤️💞: ഭാഗം 9

prana priyan

രചന: ആര്യ പൊന്നൂസ്

ന്റെ കുട്ട്യേ എന്തിനാ അങ്ങട് പോയത്..... ചിലപ്പോ ഇതൊന്നും നാഗത്തിന് ഇഷ്ടായില്ലേൽ സർപ്പാകോപം ഉണ്ടാകും...... സർപ്പം വന്ന് ദംഷിക്കും..... അത്കേട്ടതും അവൾക്ക് പേടിയായി...... രാത്രി രുദ്രനോട് സംസാരിച്ചു എപ്പോഴോ ആണ് ഉറങ്ങിയത്......... ഇടയ്ക്ക് നോക്കിയപ്പോൾ കാലിൽ കൂടെ എന്തോ ഇഴയുന്ന പോലെ തോന്നി....... വേഗം എണീറ്റിരുന്നു......... സ്വർണ നിറമുള്ള നാഗം.................. അത് അവളുടെ കാലിലൂടെ മേലോട്ട് കയറുകയാണ്..... തൊണ്ട വരണ്ടു..... ശബ്ദം പുറത്തേക്ക് വരുന്നില്ല.......... ആകെ വിയർക്കുന്നു..... രുദ്രാ....... രുദ്രാ........ ഒന്ന് വാ..... രുദ്രാ.... അവൻ നല്ല ഉറക്കമായിരുന്നു.... ഇടയ്ക്കവളുടെ കരച്ചില് കേട്ടതും വേഗം എണീറ്റ് ലൈറ്റ് ഇട്ട് അവളുടെ അടുത്തേക്ക് ചെന്നു..... അവള് കണ്ണ് രണ്ടും അടച്ചുപിടിച്ചിട്ടുണ്ട് എന്നിട്ടാണു കരച്ചില്.... ശ്രീ....... ശ്രീമോളെ...... കണ്ണ് തുറക്ക്.... ശ്രീമോളെ.... രുദ്രാ....... പാമ്പ്..... രുദ്രാ എന്റെ കാലിൽ പാമ്പ്..... ന്നെ ഇപ്പൊ കൊത്തും..... നിക്ക് പേടിയാകുന്നു രുദ്രാ..... അത് കേട്ടതും അവൻ വേഗം പുതപ്പ് മാറ്റി കാലിലേക്ക് നോക്കി .... പാമ്പ് പോയിട്ട് പഴുതാരപോലും അവിടെയില്ല..... അവൻ ചിരിച്ചോണ്ട് അവളെ തട്ടി വിളിച്ചു.... കണ്ണ് തുറക്ക് ശ്രീ..... ശ്രീ കണ്ണ് തുറക്കെന്ന്.... ശക്തിയിൽ കുലുക്കിയതും അവള് കണ്ണ് തുറന്നു.... അവളാകെ വിയർത്ത് കുളിച്ചിട്ടുണ്ട്.... രുദ്രൻ അവളെ നോക്കി പുരികം പൊക്കിയതും അവള് ചെറിയകുട്ടിയെ പോലെ അവന്റെ നെഞ്ചോട് പറ്റിച്ചേർന്നിരുന്നു......

അവൻ പതിയെ അവളുടെ മുടിയിൽ വിരലോടിച്ചു........ ശ്രീ...... എന്തുപറ്റി..... സ്വപ്നം വല്ലതും കണ്ടോ..... ഉം..... എന്താ കണ്ടത്...... പാമ്പ് ന്നെ കൊത്താൻ വരുന്നത് രുദ്രാ...... അതിന് ഞാൻ സമ്മതിക്കോ.......... ഞാനുള്ളപ്പോൾ നിനക്ക് ഒന്നും സംഭവിക്കില്ല.......... എനിക്ക് പേടിയാകുന്നു രുദ്രാ..... എന്തിന്.... ഞാനില്ലേ ഒപ്പം..... പിന്നെയെന്താ.......ശ്രീ ഒന്നുല്ല്യ....... ശാരമ്മ എന്തൊക്കെ കഥയാ ന്റെ തമ്പ്രാട്ടിക്ക് പറഞ്ഞു തന്നത്........ നമ്മളിന്ന് അവിടെപ്പോയി ഫോട്ടോ എടുത്തില്ലേ അത് നാഗങ്ങൾക്ക് ഇഷ്ടാവില്ല അവര് കോപിക്കും.... കോപിച്ചാൽ മ്മളെ കൊത്തും പറഞ്ഞു..... അയ്യേ...... നിന്റെയൊരു കാര്യം.... അതൊക്കെ കഥയല്ലേ ശ്രീ.... ഉറങ്ങിക്കോ.... ഇവിടെ പാമ്പ് പോയിട്ട് ഒരുറുമ്പു പോലുമില്ല ന്റെ തമ്പ്രാട്ടിയെ വേദനിപ്പിക്കാൻ........... കിടന്നോ...... അവള് കിടന്നു...... രുദ്രൻ എണീക്കാൻ തുടങ്ങിയതും അവന്റെ കയ്യിൽ പിടിച്ചു..... ന്റെ അടുത്തിരിക്കോ രുദ്രാ..... നിക്ക് പേടിയാകുന്നു...... ഉം.... ഒരു പുഞ്ചിരിയോടെ അവൻ അവളുടെ അടുത്തിരുന്ന് പതിയെ ആ മുടിയിലൂടെ വിരലോടിക്കാൻ തുടങ്ങി...... അവളുറങ്ങിയെങ്കിലും അവന്റെ കയ്യിലെ പിടുത്തം വിട്ടിരുന്നില്ല.... ഒടുക്കം രണ്ടുങ്കല്പിച്ചു അവനവളോട് ചേർന്ന് കിടന്നു............ പിറ്റേന്ന് ഉറക്കമുണർന്നതും രുദ്രന്റെ നെഞ്ചോട് പറ്റിച്ചേർന്നു കിടക്കുന്നതാണ് അവള് കണ്ടത്.......

. ഒന്ന് ഞെട്ടി...... പിന്നെ വേഗം എണീറ്റ് റെഡിയായി...... രുദ്രന്റെ ഒപ്പം പോകാനിറങ്ങി....... തമ്പ്രാട്ടി ....... എന്താ തമ്പ്രാ..... ദാ...... ഒരു പുതിയ ഫോൺ അവൾക്ക് നീട്ടിയതും അവളുടെ കണ്ണൊന്നു നനഞ്ഞു....... അവളത് കൈനീട്ടി വാങ്ങി ..... ഇഷ്ടായോ..... ഇന്നലെ വാങ്ങിയതാ പിന്നെ പടം വരപ്പിന്റെ ഇടയിൽ ഞാനിത് വിട്ടു ....... ഇഷ്ടായി രുദ്രാ...... എന്നെ ഇഷ്ടായി എന്നാണോ അതെനിക്കറിയാം ഫോൺ ഇഷ്ടായോ എന്ന ചോദിച്ചത്...... ഞാനും അത് തന്നെയാണ് തമ്പ്രാ പറഞ്ഞത്........ അല്ലാതെ തമ്പ്രാനെ ഇഷ്ടായി എന്നല്ല ഓഹ് ശരി...... നീ ഇഷ്ടപെടണ്ടാ ...... ഞാനൊന്ന് ഇഷ്ടപ്പെടാനേ പെൺപിള്ളേർ ഇവിടെ ക്യു ആണ്....... ഉവ്വോ..... നാട്ടിൽ ആമ്പിള്ളേർക്ക് ഇത്രേം ദാരിദ്ര്യം തുടങ്ങിയോ ..... ചിരിച്ചുകൊണ്ട് അവൾ ചോദിച്ചതും അവൻ കണ്ണുരുട്ടി ......... ഇപ്പൊ പൊട്ടും.... തമ്പ്രാന്റെ കണ്ണ്......... പോടീ........ നീയേ ന്റെ പിന്നാലെ വരും..... ഇല്ലേൽ ചത്തന്മാർ കൊണ്ടുവരും.... പിന്നെ ചത്തന്മാർക്ക് ഇപ്പൊ പെണ്ണിനെ സെറ്റാക്കി കൊടുക്കൽ ആണല്ലോ പരിപാടി....... എന്നാൽ പിന്നെ കാവിലെ നാഗങ്ങൾ തന്നെ കൊണ്ടുവരും നിന്നെ എന്റെയടുത്തു..... അവൻ പറഞ്ഞതും അവള് അവന്റെ കയ്യിൽ അടിച്ചു...... എന്താടി ........ ഞാൻ മറന്നിരുന്നതാ.... ഓർമിപ്പിച്ചപ്പോൾ സമാധാനം ആയല്ലോ...... ജന്തോ.......

രുദ്രൻ ചിരിച്ചു.... സോറി തമ്പ്രാട്ട്യേ......... ഒരു കോറി........ സംസാരിച്ചു അവളുടെ കോളേജിന്റെ മുൻപിൽ വണ്ടി നിർത്തി ....... ബൈ ശ്രീ..... ഈവെനിംഗ് കാണാം....... ഓക്കേ ബൈ...... അവനു റ്റാറ്റ പറഞ്ഞു അവള് ക്ലാസിലേക്ക് നടന്നു........ അവളെ കണ്ടതും എല്ലാവരും അവൾക്ക് ചുറ്റും കൂടി ....... ശ്രീ........ കണ്ണേട്ടനുമായി അല്ലല്ലേ കല്യാണം കഴിഞ്ഞത്..... എന്നാലും നീയെന്തിനാ വേറൊരു കല്യാണത്തിന് സമ്മതിച്ചത്...... മീനു ചോദിച്ചതും അവള് ഒന്നും മിണ്ടാതെ സീറ്റിൽ വന്നിരുന്നു ....... എടീ...... നീയെന്താ കഴിഞ്ഞ സെമിൽ ഇങ്ങോട്ട് തിരിഞ്ഞുപോലും നോക്കാതിരുന്നത് .... ഒന്നുല്ല..... വരാൻ തോന്നിയില്ല..... എക്സാം എഴുതിയിരുന്നു .......... പിന്നെ അവരൊന്നും ചോദിച്ചില്ല...... അവള് അവരുടെ നോട്സ് ഒക്കെ വാങ്ങി നോക്കി ..... പിന്നെ ഇമ്പോര്ടന്റ്റ്‌ ആണെന്ന് തോന്നിയത് ഫോട്ടോ എടുത്തു .......... കോളേജിന്റെ ഡയരക്ടർ ബോർഡിൽ ശിവൻ ഉള്ളതുകൊണ്ട് തന്നെ ടീച്ചേർസ് ഒന്നും അവളോട് ലീവിനെ കുറിച് ഒന്നും ചോദിച്ചില്ല........... ഇന്റർബലിനു രുദ്രന്റെ മിസ്ഡ് കോൾ കണ്ടതും അവള് തിരിച്ചു വിളിച്ചു...... ശ്രീ....... എന്താ രുദ്ര വിളിച്ചത്...... നീ ഓക്കേ ആണോ എന്നറിയാൻ വിളിച്ചതാ....... ഞാൻ ഓക്കേ ആണ് തമ്പ്രാ..... ഓക്കേ..... i will കാൾ you later ..... ഇപ്പൊ മീറ്റിംഗ് ആണ്.... ശരി ....

അവള് കോൾ കട്ടാക്കി അവന്റെ നമ്പർ തമ്പ്രാൻ എന്നും പറഞ്ഞു സേവ് ചെയ്തു..... അവളൊരു പുഞ്ചിരിയോടെ ഫോണിൽ നോക്കുമ്പോഴാണ് മീനു അങ്ങോട്ട് വന്നത്....... ശ്രീ....... എന്തൊക്കെയുണ്ടെടി.... കുറേ ആയില്ലേ കണ്ടിട്ട് ..... ഹ്മ്..... എന്ത് സുഖായിട്ട് പോണു..... നീ happy ആണോ..... നിന്റെ ഹസ്ബന്റിന്റെ കൂടെ...... അവള് ചോദിച്ചതും ശ്രീയുടെ ചുണ്ടിൽ ഒരു പുഞ്ചിരി നിറഞ്ഞു.... കണ്ണിലൊരു തിളക്കം ഉണ്ടായിരുന്നു.......... എടീ.... ഞാനൊരു കാര്യം ചോദിച്ചാൽ നിനക്കൊന്നും തോന്നരുത്....... എന്താടി..... നിനക്കെങ്ങനെ തോന്നി കണ്ണേട്ടനെ ചതിക്കാൻ ...... ഞാൻ ആരെയും ചതിച്ചിട്ടില്ല....... എന്നെ ചതിക്കാൻ നോക്കിയവർക്ക് അതിനോട്ട് പറ്റിയിട്ടുമില്ല.......... എടീ..... പ്ലീസ് മീനു..... അവന്റെ കാര്യം എന്നോട് പറയരുത്..... എനിക്ക് കേൾക്കാൻ ഒട്ടും താല്പര്യം ഇല്ലാ.......... പ്ലീസ്.... i'm സോറി ........ husband ആളെങ്ങനെ...... നിന്റെ റിലേഷൻഷിപ് ഒക്കെ പുള്ളിക്ക് അറിയോ......... എല്ലാം അറിയാം............ എല്ലാം ...... അത് പറയുമ്പോൾ അവളുപോലും അറിയാതെ മറ്റൊരു സന്തോഷം അവളിൽ നിറഞ്ഞിരുന്നു........മീനു പിന്നെയൊന്നും പറഞ്ഞില്ല............. വൈകിട്ട് രുദ്രൻ വിളിക്കാൻ വന്നതും അവള് വേഗം ചെന്ന് വണ്ടിയിൽ കയറി..... എങ്ങനെയുണ്ട് തമ്പ്രാട്ടി ക്ലാസൊക്കെ......

ഒരു ഓളമില്ല തമ്പ്രാ..... അത് നിന്റെ തലയ്ക്കല്ലേ ഓളമില്ലാത്തത്.... പോടാ പ്രാന്താ........... പോടീ..... നമുക്കെ ഐസ്ക്രീം കഴിക്കാൻ വിട്ടാലോ..... ഉം.... പോവാം..... അവര് ഐസ്ക്രീം പാർലറിൽ കയറി..... രുദ്രൻ അവളുടെ ഒപോസിറ്റ് ആണ് ഇരിക്കുന്നത്..... അവളെയും നോക്കി.............. അവള് ഫോണിൽ എന്തോ നോക്കിയിരിക്കുകയായിരുന്നു പിന്നെ മുഖമുയർത്തി അവനെ നോക്കി...... രുദ്രാ....... എന്താ തമ്പ്രാട്ടി...... ഇതെന്താ ന്റെ ഫോട്ടോ ഇട്ടത് പ്രൊഫൈൽ ആയിട്ട്...... എനിക്ക് ഇടാൻ തോന്നിയിട്ട് ...... നീ ആ ഫോട്ടോയിൽ വേറൊരു കാര്യം ശ്രദ്ധിച്ചോ..... എന്ത് കാര്യം.... ഒന്ന് സൂം ചെയ്ത് നോക്ക്..... അവള് സൂം ചെയ്തു..... അത് കണ്ടതും അവള് മൂക്ക് ചുളിച്ചു...... കാവലായി അപ്പുറവും ഇപ്പുറവും രണ്ട് നാഗം..... ഇതെന്ത് ഫോട്ടോ എടുക്കുമ്പോൾ പറയാതിരുന്നത് എന്നാൽ കൂകി വിളിച്ചു ഓടില്ലേ....... അതാ..... അവള് ചുണ്ട് ചുള്ക്കി....... അപ്പോഴേക്കും ഐസ്ക്രീം കൊണ്ടുവച്ചു..... പതിയെ രണ്ടുപേരും ഇരുന്ന് കഴിക്കാൻ തുടങ്ങി ....... ഇടയ്ക്ക് അവളുടെ ഫോൺ അടിഞ്ഞതും അവളത് എടുത്ത് നോക്കി രുദ്രൻ രണ്ടുപേരുടെയും കപ്പ്‌ പരസ്പരം മാറ്റി....... അവള് ഫോൺ മാറ്റി നോക്കിയപ്പോൾ അത് മനസിലായി..... അവനിരുന്നു ഒന്നുമറിയാത്ത മട്ടിൽ കഴിക്കുന്നുണ്ട്..... അവള് നോക്കിയതും അവൻ പുരികം പൊക്കി........ അവള് കണ്ണ് ചിമ്മി ഒന്നുമില്ലെന്ന് കാണിച്ചു പതിയെ അതെടുത്ത് കഴിക്കാൻ തുടങ്ങി....... ഒരു നേർത്ത പുഞ്ചിരി രണ്ടുപേരുടെയും ചുണ്ടിൽ മോട്ടിട്ടിരുന്നു... ...

. അവിടുന്നിറങ്ങുമ്പോൾ പതിവില്ലാതെ അവളവന്റെ കയ്യിൽ കൈ കോർത്ത് പിടിച്ചിരുന്നു......... രുദ്രാ....... കല്പിച്ചാലും തമ്പ്രാട്ടി.... അവള് പതിയെ അവന്റെ തലയ്ക്ക് കൊട്ടി.... ആഹ്.... പറയൂ തമ്പ്രാട്ടി.... നമുക്ക് ചുമ്മാ ഇതിലെ കറങ്ങിയാലോ..... ഞാൻ റെഡിയാ...... എങ്ങനെ ഇതിലെ മാത്രമാണോ.... അതോ മൊത്തത്തിലോ...... മൊത്തത്തിൽ........ ഓക്കേ......വാ കേറൂ.......... അവള് കയറി രുദ്രൻ പതിയെ ഡ്രൈവ് ചെയ്യാൻ തുടങ്ങി..... ശ്രീ എന്തൊക്കയോ പറയുന്നുണ്ട്......... പിന്നെയവർ ബീച്ചിൽ പോയി അവിടുന്ന് തിരിച്ചു വരുന്നവഴിക്കാണ് ലുഡോ ബോർഡ് കാണുന്നത് അങ്ങനെ അതും വാങ്ങി വീട്ടിൽ വന്നു...... പരിപാടിയൊക്കെ കഴിഞ്ഞു രണ്ടുപേരുംകൂടെ ഇരുന്ന് കളിക്കാൻ തുടങ്ങി...... ലുഡോയിൽ അവള് തോറ്റതും അവള് ദേഷ്യം വന്ന് എണീറ്റ് ഞാൻ പോവാ രുദ്രൻ കള്ളകളി കളിക്കാ..... ഞാനൊന്നും കളിചില്ലേ...... നീ തോക്കുന്നത് ന്റെ കുറ്റായോ..... വാ മ്മക്ക് ഏണീം പാമ്പും കളിക്കാം ....... അതിൽ കള്ളത്തരം കാണിക്കാൻ ആണോ.... അതില് ഞാനെന്തു കള്ളത്തരം കാണിക്കാനാ അപ്പോൾ മറ്റെല് കാണിച്ചു.... അതിലും കാണിച്ചില്ല ....... ഇരിക്കു തമ്പ്രാട്ടി......... അവള് ചുണ്ട് ചുള്ക്കി ഇരുന്നു...... രുദ്രനെ ചെറിയ ചെറിയ പാമ്പ് കൊത്തിയപ്പോൾ അവള് നാക്ക് നീട്ടി അവനെ കളിയാക്കി ......

ഇപ്പൊ നോക്കിക്കോ മോനെ ഞാൻ ജയിക്കുന്നത്...... അത് പറയലും വല്യ പാമ്പ് അവളുടെ കോയിൻ കൊത്തി..... രുദ്രൻ കൈ കൊട്ടി ചിരിക്കാൻ തുടങ്ങി... എന്തൊക്കെ ആയിരുന്നു..... ഇപ്പൊ എന്തായി....... സാരല്യ..... ആദ്യേ അങ്ങോട്ട് പോരെ..... അവള് പിന്നെയും കളിച്ചു പിന്നെയും അതേ പാമ്പ് thanne കൊത്തി...... നീയിത് ശാരമ്മയോട് പറയണ്ട..... സർപ്പകോപം ആണെന്ന് പറയും........ പോടോ ....... അവള് പിന്നെ അവിടെയെത്തിയപ്പോൾ കണ്ണടച്ചാണ് കട്ടയിട്ടത്....... വീണത് ഒന്നാണെന്നു കണ്ടതും രുദ്രൻ അത് മാറ്റി വച്ചു........ അവള് കണ്ണുതുറന്നതും അവൾക്ക് വേണ്ടാ നമ്പർ വീണത് കണ്ട് അവള് അവനെ കളിയാക്കി..... കണ്ടോ ഞാൻ ജയിച്ചല്ലോ .... ഓഹ് പിന്നെ കള്ള കളി കളിച്ചിട്ടല്ലേ ..... ആർക്കും ജയിക്കാൻ പറ്റും....... പോടോ...... കള്ളകളി ഒന്നുമല്ല...... ഒന്നും രണ്ടും പറഞ്ഞു അങ്ങനെയിരുന്നു....... ദിവസങ്ങൾ കടന്നുപോയി......... അവൻ പറഞ്ഞതുപോലെ അവനെ പിരിയാൻ അവൾക്ക് പറ്റാതായി..... എങ്കിലും അത് പുറമെ അങ്ങനെ കാണിക്കാറില്ല .......... ഒരുദിവസം അവള് നോക്കുമ്പോൾ രുദ്രൻ അവന്റെ അച്ഛനും അമ്മയും ഉപയോഗിച്ച റൂമിൽ ചെന്ന് കിടക്കുന്നത് കണ്ടു...... അവള് വേഗം അവന്റെ അടുത്തേക്ക് നടന്നു ........ അവൻ കരഞ്ഞിട്ടുണ്ടെന്ന് അവൾക്ക് മനസിലായി....... രുദ്രാ .........

എന്താ ശ്രീ...... എന്തുപറ്റി...... മ്ച്....... ഞാൻ ഇവിടെ വെറുതെ വന്നിരുന്നതാ............. രുദ്രാ....... മരിച്ചുപോയവരെ കുറിച്ചോർത്ത് സങ്കടപ്പെട്ടിട്ട് എന്താ....... അച്ഛനും അമ്മയും എന്നും രുദ്രന്റെ കൂടെ ഉണ്ടാകും...... ഉം....... എണീക്ക് രുദ്രാ.......... കുറച്ച്നേരം ഞാനിവിടെ കിടന്നോട്ടെ ശ്രീ....... ഉം......... അവളവന്റെ അടുത്തായി ഇരുന്നു......... അവളെന്തൊക്കയോ സംസാരിക്കാൻ തുടങ്ങി....... പതിയെ അവന്റെ സങ്കടം മാറി....... ഇടയ്ക്കവൻ അവളുടെ മടിയിലേക്ക് തലവച്ചു കിടന്നു........ അങ്ങോട്ട് മാറെടോ..... കിട്ടിയ ഗ്യാപ്പിന് മടിയിൽ കിടക്കുന്നോ...... ഞാൻ കിടക്കും ....... ഞാൻ മാറൂലാ...... ജന്തു.......... ശ്രീ........... ഉം എന്താ.......... നിനക്ക് ഒരാൾടെ മൂഡ് മാറ്റാൻ നല്ല കഴിവ് ഉണ്ട്ട്ടോ..... വരവ് വച്ചിരിക്കുന്നു........... പണ്ട് അച്ഛനും അമ്മയും മരിച്ചപ്പോൾ നീയിവിടെ ശിവേട്ടന്റെ കൂടെ വന്നത് ഓർക്കുന്നുണ്ടോ.......... എല്ലാവരും എന്നെ സമാധാനിപ്പിക്കാൻ ഓരോന്ന് പറയുന്നുണ്ടായിരുന്നു....... എന്നാൽ നിന്റെ വാക്കുകൾ അവരിൽ നിന്നുമൊക്കെ വ്യത്യസ്തമായിരുന്നു.......... അതെന്നെ ഒരുപാട് ടച്ച്‌ ചെയ്യുകയും ചെയ്തു...........................  തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story