പ്രാണനിൽ: ഭാഗം 10

prananil

രചന: മഞ്ചാടി

 """എങ്ങോട്ടാ അച്ചുവേട്ട രാവില്ലേ തന്നേ..... ""ഹർഷൻ ഒരുങ്ങുന്നത് കണ്ടു കൊണ്ടാണ് അവനുള്ള ചായയും ആയി ഗൗരി റൂമിലേക്ക് കയറിയത് ""കിച്ചു വിളിച്ചിരുന്നു അവനെ ഒന്നു കാണണം അവൻ കാര്യമായി എന്ധോ പറയാനുണ്ടെന്ന് പറഞ്ഞു.... ""അവളുടെ കയ്യിൽ നിന്നു ചായ വാങ്ങി കൊണ്ടവൻ പറഞ്ഞു ""കഴിച്ചിട്ട് പോയ പോരെ"" "" വന്നിട്ട് കഴിക്കാം അവൻ ഇത് കഴിഞ്ഞിട്ട് വേണം ഹോസ്പിറ്റലിൽ പോകാൻ"" "" വേഗം വരാം ന്റെ ഗൗരിയെ.... ""അവളുടെ മുഖം കണ്ടതും അവളെ ഒന്നു ചേർത്തു പിടിച്ചു കൊണ്ടവൻ പറഞ്ഞു അവൾ ഒന്നു ചിരിച്ചു കൊണ്ട് തലയാട്ടി..... ""നന്ദുന്റെ കാര്യം പറയാണാവോ ഏട്ടായി വിളിപ്പിച്ചേ ""ഒരു നിമിഷങ്ങൾ ആലോചിച് കൊണ്ടവൾ ചോദിച്ചു ""നിക്കും അതാ തോന്നണേ എന്തായാലും ഞാൻ ഒന്നു പോയി നോക്കട്ടെ..."" ഷർട്ടിന്റെ കൈ മടക്കി ഒന്നു കൂടെ ശെരിയാക്കി കൊണ്ടവൻ പറഞ്ഞു ""നന്ദുവിന് ഇപ്പഴും അറില്ല അച്ചുവേട്ട ഏട്ടൻ അവരുടെ കാര്യം അറിയാന്ന്..."" എന്തോ ഓർത്ത കണക്ക് അവൾ പറഞ്ഞു ഹർഷൻ ഒന്നു ചിരിച്ചു ""അവൾക് തോന്നുമ്പോ പറയട്ടെ ഗൗരിയെ....

അവൾക് അത്രകാലം ഒന്നും ഒരു കാര്യവും എന്നോട് മറക്കാൻ പറ്റില്ലെന്നേ..."" അവൻ അറിയാമായിരുന്നു ഒരു സമയം വരെയേ എന്തും അവൾക് തന്നോട് ഒളിപ്പിക്കാൻ കഴിയുന്നു.... ""നിക്ക് അറിയാല്ലോ അച്ചട്ടേനെ കാട്ടിലും അവൾക് ഇഷ്ട്ടം ഇന്നോടട്ടോ"" അവനെ നോക്കി പുച്ഛിച്ചു കൊണ്ടവൾ പറഞ്ഞു ഹർഷൻ ചിരി വന്നിരുന്നു... """ശെരിയന്റെ ഗൗരിയെ നിങ്ങളെ പോലെ നിങ്ങളെ ഒള്ളു.. മതില്ലേ""" ""മതി ട്ടൊ ""അവന്റെ താടിയിൽ പിടിച്ചു കൊണ്ടവൾ പറഞ്ഞു ""എന്നാ ഞാൻ പോയിട്ട് വരാം ഇനി നിന്നാൽ ശെരിയാവില്ല അവൻ പോകാൻ നേരം വൈകും.....,,,,,പോയിട്ട് വരാട്ടോ അവളുടെ തലയിൽ ഒന്നു തട്ടി കൊണ്ടവൻ പറഞ്ഞു"""" അവൻ പോകുന്നതും നോക്കി ഒരു ചിരിയോടെ അവൾ നിന്നു .............................................. """ഹർഷൻ എവടെ മോളെ ""സ്കൂളിലേക്ക് പോകാൻ ഇറങ്ങി കൊണ്ട് മാഷ് ചോദിച്ചു """അച്ചേട്ടൻ എട്ടായിയെ കാണാൻ പോയതാ മാഷച്ചേ""" ഇതു കേട്ട് കൊണ്ടാണ് നന്ദു വന്നത് കിച്ചേട്ടൻ എന്നോട് പറഞ്ഞില്ലാലോ,,,,, എന്തിനാവും ഏട്ടനെ വിളിച്ചേ,,,

,,ഇനിപ്പോ വേറെ എന്തേലും പറയാണാവോ,,,,, അവളുടെ മനസ്സിൽ കുറെ ചോദ്യങ്ങൾ വന്നു മൂടി ""എന്താ നന്ദുവേ നീ സ്വപ്നം കണ്ടൊടിരിക്കാനോ..."""സേതുവിന്റെ ശബ്‍ദം ആണ് അവനെ ഓർമകളിൽ നിന്ന് പുറത്തേക് കൊണ്ട് വന്നത് """ഹ്ഹഎ.... ഒന്നുല്ല അച്ഛാ """പെട്ടന്ന് അവൾ പറഞ്ഞു """നിക്ക് അങ്ങനെ തോന്നുന്നില്ല്യ ല്ലോ""" അവളെ അടിമുടി നോക്കി കൊണ്ട് സേതു പറഞ്ഞു """"ആന്നോ.. അച്ഛന്റെ ആലോചന എല്ലാം ശെരിയാ,,,,,, നിക്കെ ഒരാളോട് മുടിഞ്ഞ പ്രേമം,,,,,ഞാൻ ഒന്നു ഒളിച്ചോടിയല്ലോ,,,,,,അച്ഛൻ വല്ല വിരോധവും ഉണ്ടോ...""" നന്ദുവിന്റെ തോളിലൂടെ കയ്യിട്ടു കൊണ്ട് നന്ദു പറഞ്ഞു ""ഇവൾ പറഞ്ഞത് ശെരിയാട്ടോ മാഷച്ചേ... ""ഗൗരി അർത്ഥം വെച്ച് പറഞ്ഞു ""ആണോ നന്ദുവേ,,,, എന്നാ നീ നേരെത്തെ പറയണ്ടേ അച്ഛൻ സഹായിക്കാല്ലോ മോളേ,,,,പോവുമ്പോ പറയണം കേട്ടോ,,, ഞാൻ ബസ് കൂലി തരാം ഹ്ഹ ആഹ്ഹ് ചെക്കനെ കുറിച് ആലോചിക്കുമ്പോഴാ പാവം.... പറഞ്ഞിട്ട് കാര്യല്ല വരാനുള്ളത് വഴി തങ്ങുല്ല എന്നാണല്ലോ..... എന്റെ മോൾ പേടിക്കണ്ട അച്ഛൻ ഉണ്ട് കൂടെ......

"""അവളെ നോക്കി ആക്കി ചിരിയോടെ സേതു പറഞ്ഞു ഇതെലാം കേട്ട് കിളി പോയി നിക്കുകയാണ് നന്ദുവും ഗൗരിയും.... """മൂർഖൻ പാമ്പിനെ ആണോ ദേവി ഞാൻ ചവിട്ടിയത്... ""നന്ദു ഒരു ദീർക്ക നിശ്വാസത്തോടെ പറഞ്ഞു """ഒന്നു ഇല്ലെങ്കിലും ഞാൻ നിന്റെ അച്ഛൻ അല്ല്യോടി.... """"നന്ദുവിനെ നോക്കി കൊണ്ട് സേതു പറഞ്ഞു ഗൗരി രണ്ടാളെയും നോക്കി ചിരിക്കാൻ തുടങ്ങി ............................................. """"എന്തിനാടാ നീ വിളിപ്പിച്ചേ....."""ഹർഷൻ കിച്ചുവിനെ നോക്കി ചോദിച്ചു അവന്റെ കണ്ണ് അവിടെ കളിച് കൊണ്ടിരിക്കുന്ന ഒരു കുഞ്ഞിനെ ആയിരുന്നു ചിരിക്കുമ്പോൾ ആഹ്ഹ് കുറുമ്പിയുടെ നുണക്കുഴികൾ വിടരുന്നുണ്ട് അവൻ തന്റെ പ്രാണനെ ഓർമ വന്നു """"ഡാ നീ എവിടെയാ ഇവിടെ തന്നേ ഉണ്ടല്ലോലെ അതോ സ്വപ്നലോകതോ.. """ഹർഷൻ ഒരു കുസൃതി ചിരിയോടെ ചോദിച്ചു """എനിക്ക് സ്വപ്നം കാണാൻ ഉള്ള ആൾ അല്ലെ നിന്റെ വിട്ടിൽ ഉള്ളതു..."""" അവൻ ഒരു കണ്ണ് ഇറുകി കൊണ്ട് പറഞ്ഞു """അതെനിക്കറിയാലോ...നീ വിളിച്ച കാര്യം പറ"""" """ഇന്നലെ നന്ദു വിളിച്ചിരുന്നു മാഷ് അവളോട് കളിയായിട്ടു പറഞ്ഞതാണോ ഇല്ലേ എന്ന് അറിയില്ല,,,,,

നിന്റെ ഗൗരിടേം കല്യാണത്തിന് കൂടെ അവളുടെ നിശ്ചയം കൂടെ നടത്തണം എന്ന്,,,,,"പെണ്ണ് ആകെ പേടിച്ചിരിക്ക,,,,"നിക്കും എന്ധോ ഒരു ഭയം,,,,അവളെ നഷ്ടപ്പെടുത്താൻ വയ്യടാ ,,,,ഞാൻ അവളെ വന്നു ചോദിച്ചാലോ എന്താ നിന്റെ അഭിപ്രായം"" """ഞാൻ ഒന്നും അറിഞ്ഞില്ലാലോ ഇനിപ്പോ അത് കളിയായിട്ടാണെങ്കിലും നീ അവളെ വന്നു ചോദിക് കിച്ചു അതാ നല്ലത്,,,,, ഞാൻ അച്ഛനോട് സൂചിപ്പിച്ചോള നീ പേടിക്കണ്ടാ,,,, അവൾ നിനക്ക് ഉള്ളത് തന്നെയാ """ അച്ഛൻ എതിർപ്പ് ഒന്നും ഉണ്ടാവില്ല്യ,,,,,,,ഹർഷൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു കിച്ചുവിനും ആശ്വാസം തോന്നി അവളെ എത്രെയും പെട്ടന്ന് തന്റെ പെണ്ണ് ആയി കാണാൻ പെട്ടനാണ് ഒരു ബോൾ കിച്ചുവിന്റെ കാലിൽ വന്നു തട്ടിയത് അതിനു പിറകെ ഒരു വെള്ളി കോലുസിന്റെ ശബ്‍ദവും,,,,, നേരെത്തെ താൻ കണ്ട കുട്ടി ആണെന്ന് കണ്ടതും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി തത്തികളിച്ചു...,,,, അവൻ ആഹ്ഹ് ബോൾ എടുത്തു ഓടി വരുന്ന കുഞ്ഞിന്റെ കയ്യിൽ കൊടുത്തു അവൾ കിച്ചുവിനെ നോക്കി താന്റെ നുണക്കുഴി കാണിച്ച കൊണ്ട് ഒന്നു ചിരിച്ചു അത്രയുo നിഷ്കളങ്കമായി....,,,,,

"""എന്നാൽ ഞാൻ പോട്ടെ ഡാ... ഞാൻ അച്ഛനോട് സംസാരിച്ചിട്ട് നിന്നെ വിളികാം """" ഹർഷന്റെ ശബ്‍ദം കേട്ടതും കുഞ്ഞു പോയ വഴിയേ നോക്കിയിരുന്ന കിച്ചു നോട്ടം മാറ്റി """"വിളിക്കണേ ഡാ """"കിച്ചു പറഞ്ഞതും ഹർഷൻ അവന്റെ തോളിൽ ഒന്നു തട്ടി ........................................ ഹർഷൻ വീട്ടിലേക്കു കയറിയതും കാണുന്നത് രാധിക രണ്ടാൾക്കാർക്കും ഭക്ഷണ വാരി കൊടുക്കുന്നതാണ് അവൻ ഒരു നിമിഷം ആഹ്ഹ് കാഴ്ച നോക്കി നിന്നു """"ഏട്ടൻ എന്താ അവിടെ നിക്കുനേ """"അവനെ കണ്ടതും നന്ദു ചോദിച്ചു """ഞാൻ ഈ വീട്ടിലെ രണ്ട് കുഞ്ഞുങ്ങളെ നോക്കിയതാ""" """ഏട്ടൻ കളിയാക്കിയതാന്നോ """നന്ദു കണ്ണ് കൂർപ്പിച്ചു കൊണ്ട് ചോദിച്ചു """നിനക്ക് തോന്നിയാതവും ന്റെ നന്ദുവേ""" """അച്ചേട്ടൻ കഴിച്ചിട്ടില്ലാലോ.. അമ്മായി വരി തേരും വാ അച്ചുവേട്ട,,,

അവൾ അവനെ വിളിച്ചു അവനും ഒന്നു പുഞ്ചിരിച്ചു കൊണ്ട് അവരുടെ അടുത്തായി ഇരുന്നു ""ഹോ ഇപ്പൊ മൂന്നു കുട്ടികൾ ആയി """ഗൗരി ഹർഷനെ നോക്കി പറഞ്ഞു... അവസാനം മൂന്നു പേരും തർക്കം ആയി... ഒരാൾക്കു കൊടുക്കുമ്പോൾ ബാക്കി രണ്ടെണ്ണം ചിണുങ്ങും രാധികയുടെ മനസ് നിറഞ്ഞിരുന്നു തന്റെ മൂന്നു മക്കൾ ഇദ്ധെ പോലെ എന്നും ആവട്ടെ എന്ന് ആഹ്ഹ് അമ്മ മനസ് കൊണ്ട് പ്രാർത്ഥിച്ചു """ദേ ഇനി ഇവിടെ കിടന്ന് വഴക് ഇട്ട വലുതായി എന്നൊന്നും ഞാൻ നോക്കില്യ... ചട്ടകം എടുക്കും മിണ്ടാതിരുന്നു കഴിക്കാൻ നോക്ക്"""" രാധിക ചൂടായതും മൂന്നുപേരും നല്ല കുട്ടികളായി കഴിച്ചു,,,,,, അമ്മ കൊടുക്കുന്ന ഓരോ ഉരുളയും അത്രയും കൊതിയോടെ അവർ കഴിച്ചു... അല്ലെങ്കിൽ അതിനെക്കാൾ സ്വാദ് മറ്റൊന്നിനും തെരാൻ കഴിയില്ലലോ കാരണം അതിൽ അവരുടെ സ്നേഹം ഉണ്ട്..................  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story