പ്രാണനിൽ: ഭാഗം 14

prananil

രചന: മഞ്ചാടി

 ""ഹർഷ "" ""എന്തായി അച്ഛാ.... ""കല്യാണത്തിന്റെയും നിശ്ചയത്തിന്റെയും മുഹൂർത്തം നോക്കാൻ പോയതായിരുന്നു സേതുവും രാധികയും ""മുഹൂർത്തം കുറിച് കിട്ടി അടുത്ത മാസം നാലിന്.... നിനക്ക് പ്രശ്നo ഉണ്ടോ""" ഹർഷനെ നോക്കി കൊണ്ട് സേതു ചോദിച്ചു ""ഇല്ല്യ അച്ഛാ അത്യാവശ്യം സമയം ഉണ്ടല്ലോ..."""വെള്ളം കൊണ്ട് വന്ന് രാധികക്കും സേതുവിനും കൊടുക്കുന്നവളെ നോക്കി കൊണ്ടവൻ പറഞ്ഞു ""മോളെ നിനക്കോ ""വെള്ളം കുടിച്ചു കൊണ്ട് സേതു ഗൗരിയുടെ മുഖത്തേക്കു നോക്കി കൊണ്ട് ചോദിച്ചു ""നിക്കും കൊഴപ്പല്യ മാഷാച്ച,,,,,നന്ദുവിന്റെയോ അവരുടെ എന്തായി""" ""അവരുടെയും അതെ സമയത്ത് നടത്താം....കിച്ചുവിനോട് ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട് അവനുo ആളുകളെ ക്ഷണിക്കാൻ ഉണ്ടാവില്ല്യ"""" ""നമ്മുക്ക് തുടങ്ങണം മാഷേ ആളുകളെ ക്ഷണിക്കാൻ.... ""സേതുവിനെ നോക്കി കൊണ്ട് രാധിക പറഞ്ഞു ""മ്മ് പയേ തുടങ്ങണം"" ""നന്ദു എവിടെ"" ""ഞാൻ ഇവിടെ ഉണ്ട് അച്ഛാ"" ഉള്ളിൽ നിന്നു വന്നുകൊണ്ടവൾ പറഞ്ഞു ""ആ... ഉണ്ടായിരുന്നോ.. പറഞ്ഞത് വല്ലതും കേട്ടോ നീ... ""

നന്ദുവിനെ നോക്കി കൊണ്ട് സേതു ചോദിച്ചു """കേട്ടു അച്ചേ എന്റെ ഏട്ടന്റേം ഗൗരി പെണ്ണിന്റേം കല്യാണം അല്ലേ,,,,,അവരെ രണ്ടു പേരെയും നോക്കി കൊണ്ടവൾ പറഞ്ഞു ""അതിന്റെ കൂടെ നിന്റെ നിശ്ചയവും ഉണ്ട് അത് കേട്ടിലെ..."" സേതു വിടാൻ ഭാവമില്ലാതെ ചോദിച്ചു ""അതും കേട്ടെ ന്റെ അച്ചേ...,,,, പക്ഷെ ഇവരുടെ കല്യാണത്തിന് ആണ് ഞാൻ കാത്തിരിക്കുന്നെ...""" """നോക്കാലോ കിച്ചുവിനെ കണ്ടാൽ പിന്നെ നമ്മളെ ഒകെ വേണ്ടി വരുമോ എന്ധോ പെണ്ണിന്...""" ""അച്ചേ അങ്ങനെ ഒന്നുല്ലട്ടോ""" ""നോക്കാലോ.."" ഒരു ആക്കി ചിരിയോടെ സേതു പറഞ്ഞു അതിന് അവൾ സേതുവിനെ നോക്കി ഒന്നു പുച്ഛിച്ചു ""മതി അച്ഛനും മോളും തമ്മിൽ വഴക് ഇട്ടദ്,,,,കുഞ്ഞു പിള്ളേരെ പോലെയാ,,,, ഒരുത്തിയെ കെട്ടിക്കാനായി,,,,എന്ന മാഷിന് അഹ് ചിന്ത ഉണ്ടോ അത് അതിനേക്കാൾ ചെറിയ കുഞ്ഞാ... """രണ്ടു പേരെയും നോക്കി കണ്ണ് ഉരുട്ടി കൊണ്ട് രാധിക പറഞ്ഞു ""ഞാൻ അല്ല അമ്മ അച്ഛനെ നന്ദു തന്റെ ഭാഗം ന്യായികരിച്ചു"" ""ഇനീപ്പോ എന്റെ തലയിലേക് ഇട്ടോ ""സേതുവും കേറുവെച്ചു കൊണ്ട് പറഞ്ഞു ""ആരോടാ ഞാൻ ഇപ്പൊ പറഞ്ഞെ രണ്ടു പേരും കണക്കാ..."" അവരെ നോക്കി കൊണ്ടവർ റൂമിലേക്ക് പോയി ................................................

""അച്ചേട്ടാ"" ബാൽക്കണിയിൽ പുറം തിരിഞ്ഞു നില്കുന്നവന്റെ അരികിൽ പോയി അവൾ വിളിച്ചു ""എന്താ ഗൗരിയെ..."" അതെ നിൽപ്പിൽ തല ചെരിച്ചു കൊണ്ടവൻ ചോദിച്ചു ""ഒന്നുല്ല്യ ""അവനില്ക് ചാരി നിന്നുകൊണ്ടവൾ പറഞ്ഞു ""അങ്ങനെ അല്ലാലോ പെണ്ണെ കാര്യം പറ """ ഒരു കൈയാൽ അവളെ ചേർത്തു പിടിച്ചു കൊണ്ടുവൻ പറഞ്ഞു ""നിക്കെ ഒത്തിരി സന്തോഷം തോന്ന"" അവന്റെ നെഞ്ചിലേക് ഒന്നുടെ ചാഞ്ഞു കൊണ്ടവൾ പറഞ്ഞു അവനും മനസിലാകുന്നുണ്ടായിരുന്നു അവളുടെ സന്തോഷവും ആഹ്ലാദവും എല്ലാം... തന്റെ താലിചരടിനു വേണ്ടി കാത്തു നിക്കുന്ന ആഹ്ഹ് പൊട്ടി പെണ്ണിനെ... അത്രമാത്രം മതി അവളുടെ സന്തോഷത്തിനും... """ന്റെ ഗൗരിയെ നീ ഇപ്പഴും എന്റെ കൂടെ അല്ലേ... കല്യാണം കഴിഞ്ഞാ എന്താപ്പോ ഇത്രേ പ്രതേകത.. """" അവൻ അറിയാമായിരുന്നു ആഹ്ഹ് ചോദ്യം അവളെ ദേഷ്യപെടുത്തുമെന്ന് """ദേ അച്ചേട്ടാ എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കല്ലേ ട്ടൊ... """അവന്റെ നെഞ്ചിൽ കുത്തി കൊണ്ടവൾ പറഞ്ഞു ""ഞാൻ ചുമ്മാ പറഞ്ഞതല്ലേ ""അവളുടെ കയ്യിൽ പിടിത്തം ഇട്ടു കൊണ്ടവൻ പറഞ്ഞു ""അങ്ങനെ ചുമ്മാ പറയണ്ടാട്ടോ.... നിക്ക് ഇഷ്ട്ടല്ല""" ""ഞാൻ പറയുന്നില്ല കേട്ടോ """അവളെ മുന്നിലേക്കു നിർത്തികൊണ്ട് അവളുടെ ചുമലിൽ താടി കുത്തി ഇടുപ്പിൽ കൈകൾ ചുറ്റി കൊണ്ടവൻ പറഞ്ഞു """വിട്ടേ അച്ചേട്ടാ.."""

അവന്റെ കൈകുളിൽ കിടന്ന് കുതറി കൊണ്ടവൾ പറഞ്ഞു ""ദേ അടങ്ങി നിന്നോണം""" അവളെ തന്നില്ലേക് ഒന്നുടെ അടുപ്പിച്ചു കൊണ്ടവൻ പറഞ്ഞു ഇനിയും പറഞ്ഞിട്ട് കാര്യമില്ല എന്നു കണ്ടതും അവൾ അവനിലേക്കു ചേർന്നു നിന്നു..... ഇരുവെരുടെയും ഹൃദയം ഒരുപോലെ മിടിച്ചു... പ്രണയം മാത്രം നിറഞ്ഞു നിന്നിരുന്ന നിമിഷം... ഇടക് അവളുടെ നെറുകയിൽ പതിയുന്ന അവന്റെ ചുംബനത്തിന്റെ ചൂടും അവൾക്ക് അത്രേമേൽ പ്രിയപ്പെട്ടദായിരുന്നു.... ചില ചേർത്തു പിടിക്കലിൽ കിട്ടാവുന്ന സുരക്ഷിതത്വം... ഇരുവരും ഒരു പോലെ ആസ്വദിക്കുന്ന ചില നിമിഷങ്ങളിൽ ഒന്നായിരുന്നു അത്...... .................................................. """ദേ കിച്ചുവേട്ട ആരാ വിളിച്ചിലേലും ആഹ്ഹ് പുട്ടി ഭൂതത്തിനെ വിളിക്കണം ട്ടൊ..... """ രണ്ടു പേരും ഫോണിലൂടെ സംസാരിക്കുന്നതിന് ഇടക് ആണ് നന്ദു പറയുന്നത് ""നീ ആരാ കാര്യാ പറയുന്നേ.."" """ആഹ്ഹ് മിത്രയുടെ,,,അവൾക് നിങ്ങളോടെ കൊറച്ചു ഇളക്കം കൂടുതലാ""" """അത് ഇപ്പൊ നി പറഞ്ഞില്ലേലും ഞാൻ വിളിക്കുo """ അവളെ ദേഷ്യം പിടിപ്പിക്കാൻ എന്നോണം കിച്ചു പറഞ്ഞു നന്ദു പറഞ്ഞു അന്നെത്തെ സംഭവം കിച്ചുവിന് അറിയാം എന്നാൽ അവൾ തന്നെ കണക്കിന് കൊടുത്തത് കൊണ്ട് അവൻ ഒന്നും മിണ്ടാൻ പോയിട്ടില്യ,,,,,,,

""ദേ മനുഷ്യ.. വേണ്ടത്,,, അവളുടെ ഒരു ഇളക്കം നിക്ക് ഇഷ്ട്ടാവുന്നില്യ...""" അവളുടെ മുഖം ഇപ്പോൾ വീർത്തു കെട്ടി ഇരിക്കുമെന്ന് അവൻ ഊഹികമായിരുന്നു """നിങ്ങൾ കണ്ടോ നിശ്ചയത്തിന് ഞാൻ അവളെ മുന്നിലൂടെ വിലസും""" അവൾ ഗമയോടെ പറഞ്ഞു ""നിനക്ക് ഒട്ടും കുശുമ്പ് ഇല്ലാലെ.. """ചിരി അടക്കി കൊണ്ടവൻ ചോദിച്ചു ""വേറെ ആരാ കാര്യത്തിലും അല്ലാലോ,,, നിങ്ങളെ എന്റെയാ എന്റെ മാത്രം അത്കൊണ്ട് വേറെ ആരും നോക്കണ്ട കേട്ടാലോ"""" അവന്റെ ചൊടികളിൽ തിളക്കമർന്ന ഒരു പുഞ്ചിരി വിരിഞ്ഞു ""ന്റെ വായാടിടെ മാത്രം തന്നേ ആണലോ ഞാൻ...,,, അതിന് വേറെ അവകാശികൾ ഒന്നും ഇല്ല....എനിക്ക് വേണ്ടി ജനിച്ച എന്റെ പെണ്ണാ നീ"""" ""പിന്നേ നാളെ നമ്മുക്ക് ഹോസ്പിറ്റലിൽ ഉള്ള കൊറച്ചു പേരെ ക്ഷണിക്കാൻ പോകണം ഒരുങ്ങി നിന്നോണം കേട്ടോ"""" ""അത് പിന്നെ പറയാൻ ഉണ്ടോ കിച്ചുവേട്ട...."""ഒന്നു ഗൂഢമായി ചിരിച്ചു കൊണ്ടവൾ പറഞ്ഞു ""നാളെ നിന്റെ മുന്നിലൂടെ ഞാൻ വിലസും മിത്ര.... """നന്ദുവിന്റെ ആത്മഗതം കുറച്ചു ശബ്ദം ആയത് കൊണ്ടാവും കിച്ചു വ്യക്തമായി അത് കേട്ടിരുന്നു """നാളെ ഇനി എന്തൊക്കയാ എന്ധോ പെണ്ണ് ചെയ്യാൻ പോകുന്നെ """കിച്ചു ചിന്തിക്കാതിരുന്നില്ല.............  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story