പ്രാണനിൽ: ഭാഗം 16

prananil

രചന: മഞ്ചാടി

 ""ഇറങ്ങാനായില്ലേ""" ഉള്ളിലേക്കു നോക്കി കൊണ്ട് സേതു ചോദിച്ചു ""കഴിഞ്ഞു മാഷേ.... "" കല്യാണത്തിന് ഒത്തിരി ദിവസങ്ങൾ ഇല്ലാത്തദ് കൊണ്ട് ഡ്രസ്സ്‌ എടുക്കാൻ പോവാൻ നിക്കുകയാണ് എല്ലാവരും ""പോകാം മാഷാച്ച.."" ഷാൾ ഒന്നു ശെരി ആക്കി കൊണ്ട് ഗൗരി ചോദിച്ചു ""ഞാൻ എപ്പഴേ ഒരുങ്ങി നിക്കാൻ തുടങ്ങിയതാ.. നിങ്ങൾ അല്ലേ വരാതെ"" ""ഞങ്ങളും വന്നല്ലോ അച്ഛാ,,, ഇനി നിക്കണ്ട വാ പൂവാം... ""നന്ദുവും ഉള്ളിൽ നിന്നു വന്നുകൊണ്ട് പറഞ്ഞു ""എന്നാ ഇറങ് ഹർഷ കാർ എടുക്""" ""മ്മ്"" ഒന്നു മുളി കൊണ്ട് ഹർഷൻ കാർ കയറി വാതിൽ അടച്ചു രാധികയും ബാക്കി മൂന്നു പേരും കൂടെ കയറിയതും ഹർഷൻ കാർ എടുത്തു..... ""കിച്ചുവിനെ വിളിച്ചില്ലേ അച്ഛാ ""ഡ്രൈവിങ്ങിനിടയിൽ ഹർഷൻ ചോദിച്ചു ""അവനെ ഞാൻ വിളിച്ചിട്ടുണ്ട്"" സുഭദ്രയും കിച്ചുവും അങ്ങോട്ട്‌ വരാം എന്നാ പറഞ്ഞെ അത് കേട്ടതും നന്ദുവിന്റെ മുഖം ഒന്നു വീർത്തു ഇന്നലെ മുതൽ ചെറിയൊരു പിണക്കത്തിൽ ആണ് രണ്ടു പേരും,,,,, അത് അറിയാവുന്ന ഗൗരി അവളുടെ മുഖം കണ്ടതും ഒന്നു ആക്കി ചിരിച്ചു ""എന്തിനാ ചിരിക്കൂന്നേ ""അവളെ നോക്കി കണ്ണ് ഉരുട്ടി കൊണ്ട് നന്ദു ചോദിച്ചു ""ന്റെ നന്ദുവേ നിക്ക് ഒന്നു ചിരിച്ചൂടെ"" ""അങ്ങനെ ഇപ്പൊ ചിരിക്കണ്ട,,,, നിക്ക് അറിയാം നീ ഇപ്പൊ നിന്റെ എട്ടായിടെ ഭാഗത്താണ് എന്ന്...

""കൊച്ചു കുഞ്ഞുങ്ങളെ പോലെ നന്ദു പരാതി പറഞ്ഞു ""അയ്യോ ഞാൻ ഇല്ലേ,,,അവസാനം നിങ്ങൾ ഒറ്റകെട്ട് ആവും പറയാൻ വന്നവർ കുറ്റക്കാരും... ആദ്യായിട്ട് ഒന്നും അല്ലാലോ രണ്ടാളും പിണങ്ങുന്നേ രണ്ടാൾക്കും ഇടക് ഇടക് ഉള്ളതല്ലേ""""" ""ഇതൊകെ ഒരു രസല്ലേ,,,ന്റെ ഗൗരി പെണ്ണെ""" അവളുടെ കവിളിൽ കിള്ളി വലിച്ചു കൊണ്ട് നന്ദു പറഞ്ഞു ""പിന്നെ ഒടുക്കത്തെ രസ ""എങ്ങിട് എന്റെ ചെവിക്കു സ്വയിര്യം കിട്ടുവോ അതിന് നന്ദു ഒന്നു ഇളിച്ചു കൊടുത്തു രാധിക പുറത്തോട്ടു നോക്കി ഇരിക്കുന്നതുകൊണ്ടും സേതു മുന്നിൽ ആയത് കൊണ്ടും ഇവരുടെ അടക്കി ഉള്ള സംസാരം ആരും കെട്ടിരുന്നില്ല.... എന്നാൽ മുന്നിലെ കണ്ണാടിയിലൂടെ ഹർഷൻ ഇടക് നോക്കിയതും രണ്ടാളും കാര്യമായി എന്ധോ പറയുകയാണ്.... അവൻ സംശയത്തിൽ രണ്ടുപേരെയും നോക്കി അവന്റെ കണ്ണുകൾ നന്ദുവിനോട് സംസാരിക്കുമ്പോൾ മാറി മറയുന്ന തന്റെ പെണ്ണിന്റെ ഉണ്ട കണ്ണുകളിൽ എത്തി നിന്നു.... ""ദേ ഏട്ടാ ബാക്കില്ലേക്കു നമ്മുക്ക് പിന്നെ നോക്കാം,,,ഇപ്പൊ മുന്നിലേക്കു നോക്കിയിലെങ്കി പിന്നെ നോക്കാനേ പറ്റൂല ട്ടൊ """"

പൊട്ടി വന്ന ചിരി പല്ലിൽ കടിച്ചമർത്തി കൊണ്ട് നന്ദു പറഞ്ഞു ഇത് കേട്ട സേതുവും രാധികയും അവനെ ഒന്നു ഇരുത്തി നോക്കി.... ഹർഷൻ നന്ദുവിനെ നോക്കി പേടിപ്പിക്കുകയാണ്... ""ന്റെ നന്ദുവേ നിനക്ക് എന്താടി ""ഗൗരി അവളുടെ കയ്യിൽ അമർത്തി പിടിച്ചു കൊണ്ട് ചോദിച്ചു ""നീ കൊറേ നേരായില്ലേ,,,എന്നെ ആകുന്നു ഇങ്ങനെ ഒകെ അല്ലേ നിക്ക് പ്രതികാരം ചെയ്യാൻ പറ്റു... """ചിരിയോടെ തന്നേ നന്ദു പറഞ്ഞു അങ്ങോട്ടും ഇങ്ങോട്ടും കളി ചിരിയോടെ അവർ അഹ് യാത്ര രസകരമാക്കി.... ........................................... ഷോപ്പിന് മുന്നിൽ ഇറങ്ങിയതും ഹർഷൻ കിച്ചുവിന്റെ കാൾ വന്നിരുന്നു ""നിങ്ങൾ എത്തിയോ,,, ആഹ്ഹ്,, ദേ വന്നു """പറഞ്ഞു കൊണ്ടവൻ ഫോൺ വെച്ചിരുന്നു ""അവർ ഉള്ളിൽ ഉണ്ട് ,,,,എല്ലാവരോടുമായി പറഞ്ഞു കൊണ്ടവൻ മുന്നിൽ നടന്നു പിറകെ ബാക്കി ഉള്ളവരും ""കുറെ നേരയോ നിങ്ങൾ വന്നിട്ട്...."" സേതു ചോദിചു ""ഇല്ല മാഷാച്ച"" ""എന്നാ വൈകിക്കണ്ട നോക്കാൻ തുടങ്ങിക്കോ.."" കിച്ചു നന്ദുവിനെ ഒന്നു നോക്കി തന്നെ ശ്രെദ്ധിക്കാതെ ആണ് ആളുടെ നിൽപ്പ്... ചെറിയെ പിണക്കങ്ങൾ ഇടക് ഉള്ളതാണ് ആഹ്ഹ് സമയം അവളുടെ കുറുമ്പ് അവൻ ആസ്വദിക്കാറുണ്ട്..... നന്ദു ഇടം കണ്ണ് ഇട്ടു അവനെ നോക്കിയതും ആരും തന്നേ ശ്രെദ്ധിക്കുന്നില്ല എന്ന് കണ്ടാൽ കിച്ചു കണ്ണ് ഇറുക്കി....

അവനെ ഒന്നു കൂർപ്പിച്ചു നോക്കി അവൾ അപ്പോഴേ നോട്ടം മാറ്റി ഹർഷന്റെ കൈയ്യിൽ ഗൗരിയുട കരം ഭദ്രമായിരുന്നു അവൾ അവനെ ഒന്നു നോക്കി എവടെ പോയാലും തന്നേ ചേർത്തു നിർത്തുന്ന മനുഷ്യൻ പ്രണയമാണ്,,,, ഇഷ്ട്ടമാണ് തന്റെ പ്രാണനാണ്........ ഇരുകൂട്ടരും ഡ്രെസ് എടുക്കാൻ നിന്നു ഹർഷൻ കസവിന്റെ കുർത്തയും മുണ്ടും ആദ്യം തന്നേ എടുത്ത് വെച്ചിരുന്നു.... കിച്ചുവിന് കല്യാണത്തിന് മതി അത് ഇപ്പൊ അത് വേണ്ട,,,,,എന്ന് പറഞ്ഞു കറുത്ത കരയോട് കൂടിയുള്ള മുണ്ടും ഷർട്ടും എടുത്തു,,,, ഗൗരി മുന്നിൽ കൂട്ടി വെച്ചിരിക്കുന്നതിൽ ഒന്നു നോക്കി,,,,പിന്നീട് ദൈന്യയമായി...രണ്ടു അമ്മമാരും ഓരോന്ന് നോക്കി കൊടുക്കുന്നുണ്ട് അവൾ തടിക്കും കൈ കൊടുത്ത് ഇരുന്നു... ""മോളെ ഇത് നോക്ക്"" കണ്ണാടിയുടെ മുന്നിൽ അവളെ നിർത്തി കൊണ്ട് രാധിക ഒന്നു വെച്ചുകൊടുത്തു ""മ്മ്മ്ഹ.. ""ഇത് നിക്ക് ഇഷ്ട്ടായില്ല്യ... ""എന്നാ ഞാൻ വേറെ നോക്ക"" രാധിക പോകുന്നത് നോക്കി അവൾ നിന്നു....ചെവിയിൽ ഒരു ചൂടുനിശ്വാസവും,,,,, ദേഹത്തു എന്ധോ വെക്കുന്ന പോലെ തോന്നിയപ്പോൾ അവൾ പെട്ടന്ന് തല ഉയർത്തി നോക്കി...

തന്നേ ചുറ്റി പിടിച്ചു സാരി ദേഹത്തോട് വെക്കുന്നവനെ ആണ് അവൾ കണ്ടത്...ചുവപ്പ് നിറമോട് കൂടിയ ഒരു പട്ടു സാരി അത്യാവശ്യം വർക്ക്‌ മാത്രമേ ഒള്ളു... കണ്ണാടിയിലൂടെ സാരിയും അത് ചേർത്തുപിടിച്ചവനെയും അവൾ ഒരു നിമിഷം നോക്കി നിന്നു...... ""ഇഷ്ട്ടായോ ന്റെ പെണ്ണിന്.. ""അവളുടെ കാതോരം അവൻ ചോദിച്ചു ""നിക്ക് ഇഷ്ട്ടായി അച്ചേട്ടാ """കണ്ണു വിടർത്തി കൊണ്ടവൾ പറഞ്ഞു ""എന്നാ ന്റെ ഗൗരി ഇത് ഉടുത്ത മതിട്ടോ"" അവളുടെ തലയിൽ നേർമയായി ഒന്ന് മുത്തി കൊണ്ടവൻ പറഞ്ഞു.. സന്തോഷത്തോടെ അവൾ തലയാട്ടി ""അവൾക് ഇദ് മതിയമ്മ """വേറെ ഏതോ സാരിയും പിടിച്ചു വരുന്ന രാധികയോട് ഹർഷൻ പറഞ്ഞു ""ശെരിയാടാ ഇദ് കൊള്ളാം,,, മോൾക്കും ഇഷ്ട്ടായില്ലേ""" ഗൗരി അതിന് ഒന്നു പുഞ്ചിരിച്ചു കൊടുത്തു... ""ഇനിപ്പോ നന്ദുൻ അവിടെ നോക്കുന്നുണ്ട് വായോ അങ്ങോട്ട്‌ ചെല്ലാം"" ................................................. ഹർഷനും ഗൗരിയും അങ്ങോട്ടു ചെന്നപ്പോൾ കാണുന്നത് കൊറച്ചു മുൻപ് ഗൗരിയുടെ അതെ അവസ്ഥയിൽ ഇരിക്കുന്ന നന്ദുവിനെ ആണ്...... അവളുടെ മുന്നിൽ ഓരോ ഡ്രെസ്സുകൾ ഉണ്ടെങ്കിലും അവൾ ഏത് എടുക്കണം എന്ന് അറിയാതെ നിൽക്കുകയാണ് ""ഇതിപ്പോ ഏതാ എടുക്കാ ന്റെ ദേവ്യ.."" അവൾ ആകപ്പാടെ നോക്കി കൊണ്ട് പറഞ്ഞു ""മോളെ ഇതൊന്നു നോക്കിയേ,,,,,""

പോയി ഇട്ടു നോക്കി വാ,,, സുഭദ്ര പറഞ്ഞതും അവൾ ആഹ്ഹ് ഡ്രസ്സ്‌ കൊണ്ട് ട്രയൽ റൂമിലേക്ക് പോവുമ്പോഴാണ് കിച്ചു അവളെ വലിച്ചു ഒരു സൈഡിലേക് മാറ്റിയത് നന്ദു ആദ്യം ഒന്നു പേടിച്ചെങ്കിലും കിച്ചുവാണെന്ന് മനസിലാക്കിയതും ഒന്നു കുതറി ""ദേ പെണ്ണെ അടങ്ങി നിൽക്ക്... പിണക്കാണോ കിച്ചേട്ടന്റെ വായാടി""" ""ഞാൻ ആരോടും പിണക്കം ഒന്നുല്ല വിട്ടേ"" പിന്നെ എന്തിനാ ഈ മുഖം ഇങ്ങനെ വീർപ്പിക്കുന്നെ അവളുടെ നുണക്കുഴി കവിളിൽ കുത്തി കൊണ്ടവൻ പറഞ്ഞു.... അവൾ അവന്റെ കാപ്പി കണ്ണുകളിലേക്കു ഒരു നിമിഷം നോക്കി... ""വിട്ടേ ഞാൻ പോട്ടെ എല്ലാരും കാത് നിക്കും"" നിന്റെ പിണക്കം മാറ്റാൻ പറ്റുമോന്നു ഞാൻ ഒന്നു നോക്കട്ടെ..... പറഞ്ഞുകൊണ്ടവൻ അവളുടെ കവിളിൽ അമർത്തി ചുംബിച്ചു.. ചുണ്ടിന് താഴെ ഉള്ള പോടീ മറുകിലും അവന്റെ അധരം തഴുകി..... ""കി..ച്ചേട്ടാ വേ.ണ്ട ഞാൻ,,,,നിക്ക് പിണക്കo ഇല്ല്യ""" ""ഇദ് ആദ്യം പറഞ്ഞ പോരെ ""അവളുടെ തലയിൽ തട്ടി കൊണ്ടവൻ പറഞ്ഞു ""പിന്നെ നിനക്ക് ഞാൻ ഒരു ഡ്രെസ് എടുത്തിട്ടുണ്ട്,,,,ഇത് ഇഷ്ട്ടായോ നിനക്ക്,,, ഒരു കറുപ്പ് കളർ ദാവണി അവളുടെ ദേഹത്തേക് വെച്ച് കൊണ്ടവൻ ചോദിച്ചു... അത്യാവശ്യം വർക്ക്‌ ഉള്ളതായിരുന്നു,,,,, ഒറ്റ നോട്ടത്തിൽ തന്നെ നന്ദുവിന് അത് ഇഷ്ട്ടമായി""""" ""ഇത് മതി കിച്ചേട്ടാ.."" ""എന്നാ ഇത് കൊടുത്ത മതി ട്ടൊ""

""മ്മ് ""ഒന്നു മൂളി കൊണ്ടവൾ അതുമായി അമ്മമാരുടെ അടുത്തേക് ചെന്നു അവർക്കും അത് ഇഷ്ടമായിരുന്നു.... ............................................................ ഒരു കള്ള ചിരിയാലേ വരുന്ന കിച്ചുവിനെ കണ്ടതും ഹർഷൻ ഒന്നു ഇരുത്തി നോക്കി അവനെ ""നി എന്താടാ ഇങ്ങനെ നോക്കുനെ"" ""നീ ആവും അല്ലേ നന്ദുവിന് ഡ്രസ്സ്‌ എടുത്ത് കൊടുത്തത്,,, അല്ലേ..."" അവന്റെ തോളിൽ ഒന്ന് തട്ടി കൊണ്ടവൻ ചോദിച്ചു ""അതേല്ലോ,,,, എന്റെ പെണ്ണിന് ഞാൻ വേണ്ടേ ഹർഷ കൊടുക്കാൻ"" ""പിന്നെ നീ തന്നേ കൊടുക്കണം"" ""ഡാ,,, നീ വല്ലാതെ ആകല്ലേ,,,മോൻ ഗൗരിക്ക് എടുത്തു കൊടുക്കുന്നത് ഞാനും കണ്ടതാ""" ""കണ്ടു ല്ലേ...,,,ഒന്നു ഇളിച്ചു കൊണ്ട് ഹർഷൻ ചോദിച്ചു കിച്ചു അതിന് കനത്തിൽ ഒന്നു തലയാട്ടി ""എന്നാ ഇറങ്ങിയല്ലോ സേതു വന്നു ചോദിച്ചു..

."" ഇതോനോടകം സേതുവും അമ്മമാരും അവർക്ക് വേണ്ടതും എടുത്തിരുന്നു എല്ലാവരും കൂടെ സാധനങ്ങളുമായി ഇറങ്ങി..... കിച്ചുവും സുഭദ്രയും എല്ലാവരോടുമായി യാത്ര പറഞ്ഞു ""പൂവാട്ടോ"" ഗൗരിയോടും നന്ദുവിനോടുമായി സുഭദ്ര എടുത്തു പറഞ്ഞു ഇതിനോടക്കം തന്നേ സുഭദ്രക്ക് ഗൗരിയും തന്റെ മോളെ പോലെ തന്നേ ആയിരുന്നു.... കിച്ചു നന്ദുവിനെ നോക്കി ഒന്നു തലയാട്ടി അവൾ ഒന്നു കണ്ണു ചിമ്മി കാണിച്ചു ഇരുവേരും വീട്ടിലേക്കു മടങ്ങി .... ""ഗൗരിയെ അപ്പോഴും തന്റെ അച്ചേട്ടൻ ചേർത്തു പിടിച്ചിരുന്നു,,,,ഏത് ആൾക്കൂട്ടത്തിൽ ചെന്നാലും ഒരു സുരക്ഷിത വലയമായി അവൻ ഉണ്ടാകുമെന്നു അവൾക് അറിയാം,,,,, അവരുടെ പ്രണയം ശാന്തമായിരുന്നു ആരെയും കാണിക്കാനോ പ്രണയ വാക്കുകൾ കൊണ്ട് മുടുകയോ ചെയ്തില്ലെങ്കിലും ഇരുവെരുടെയും ഉള്ളിൽ എന്നും തന്റെ പ്രാണന്റെ മുഖമാണ്...................  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story