പ്രാണനിൽ: ഭാഗം 21

prananil

രചന: മഞ്ചാടി

 ""അതൊക്കെ അങ്ങ് മാറ്റി വെക്ക്,,, ശ്രേദ്ധിച്ചു വേണം നശിപ്പിക്കല്ലേ,,,,"" പന്തലു പണിക്കാർ സാധങ്ങൾ തിരിച്ചു കൊണ്ട് പോകുന്ന ശബ്‍ദം കേട്ട് കൊണ്ടാണ് ഹർഷൻ ഉറക്കത്തിൽ നിന്ന് ഉണർന്നത്.... അവൻ ഒരു നിമിഷം കണ്ണ് അടച്ചു തുറന്നു തന്റെ നെഞ്ചിൽ ഒതുങ്ങി കൂടി ഒരു കുഞ്ഞിനെ എന്നാ പോലെ കിടക്കുന്നവളെ അവൻ ഒന്നു നോക്കി.... ""സാധാരണ നേരെത്തെ നീക്കണ്ട ആൾ ആണ്,,, കല്യാണത്തിന്റ അലച്ചിലും ക്ഷീണവും കൊണ്ടാണ് ഇപ്പോഴും എണിക്കാത്തത് "" അവൻ ഓർത്തുകൊണ്ട് അവളെ തന്നിലേക്ക് അടുപ്പിച്ചു കിടത്തി ഒന്നു മൂളി കൊണ്ടവൾ അവനോട് പറ്റി ചേർന്നു ഹർഷൻ കുറച്ചു നേരം കൂടെ അങ്ങനെ കിടന്നു,,,, അവന്റെ വിരലുകൾ അവളുടെ മുടിയിഴകളിലടെയും,,,, അദരങ്ങൾ നേർമയായി നെറുകയിലും പതിയുന്നുണ്ടായിരുന്നു,,,, ഇനിയും കിടന്നാൽ ശെരിയാവില്ല എന്നു തോന്നിയപ്പോൾ ഹർഷൻ അവളെ തന്നിൽ നിന്നു അടർത്തി മാറ്റി,,,,,കിടക്കയിൽ കിടത്തി പുതച്ചു കൊടുത്തു ഫ്രഷ് ആവാനായി ബാത്‌റൂമിലേക്കു കയറി,,,,, ഗൗരി ഇതുവരെ തന്നേ പൊതിഞ്ഞെ ചൂടു വിട്ടുമാറിയതും കണ്ണുകൾ പതിയെ അടച്ചു തുറന്നുകൊണ്ട് എണ്ണിച്ചു,,,,, ഹർഷൻ കിടന്ന സ്ഥലത്ത് നോക്കി ആളെ കാണാതായത്തും അവളുടെ ഉണ്ടക്കണ്ണുകൾ ചുറ്റും നോക്കികൊണ്ടിരിന്നു,,,,,

ബാത്‌റൂമിൽ നിന്ന് വെള്ളം വീഴുന്ന ശബ്‍ദം കേട്ടതും അവൾ വാതിലെക്ക് നോക്കി കൊണ്ട് കിടക്കയിൽ എഴുന്നേറ്റിരുന്നു.... പെട്ടന്നണ് സമയം വൈകി എന്നു അവൾ ഓർത്തദ്.... ""എന്റെ കൃഷ്ണ,, സമയം ഇത്രേ ആയോ അറിഞ്ഞേ ഇല്ലാലോ""" മുടി എല്ലാം വാരി ചുട്ടുന്നതിന് ഇടക് അവൾ പറഞ്ഞു.... കുളിക്കാൻ ഉള്ള ഡ്രസ്സ്‌ എടുത്തുകൊണ്ടു അവൾ കണ്ണാടിയില്ലെക് ഒന്നു നോക്കി,,,,നെറ്റിയിൽ പടർന്നു കിടക്കുന്ന സിന്ദൂരവും നെഞ്ചോടു ചേർന്നു കഴുത്തിൽ ചുറ്റി പിണഞ്ഞു കിടക്കുന്ന താലിയും,,, അവൾക് മനസ്സിൽ ഒരു തണുപ്പ് പടരുന്ന പോലെ തോന്നി ഏറെ മോഹിച്ചത് ആണ് ഇതെല്ലാം ""തന്റെ മാത്രം"" അച്ചേട്ടന്ന് സ്വന്തമാക്കാൻ ഓർക്കുന്നതോറും അഹ് പെണ്ണിന്റെ ഉള്ളിൽ അവളുടെ അച്ചവേട്ടന്റെ മുഖം തെളിഞ്ഞു വന്നു,,,,,, പിന്നിൽ ഒരു ചൂടു നിശ്വാസവും,,,,ഇടുപ്പിലൂടെ ഒരു തണുപ്പും അറിഞ്ഞപ്പോൾ അവൾ തല ഉയർത്തി നോക്കി..... """എന്താണ് രാവിലെ തന്നേ ഗൗരിക്കുട്ടി ഈ കുഞ്ഞു തല വെച്ച് ആലോചിച്ചോണ്ടിരിക്കുന്നേ """ അവളുടെ തലയിൽ അവന്റെ നെറ്റി മുട്ടിച്ചു കൊണ്ടവൻ ചോദിചു.... """ഒന്നുലെ അച്ചുവേട്ട,,,,,അവന്റെ കൈകൾക്കു മേലെ തന്റെതും വെച്ചു കൊണ്ടവൾ പറഞ്ഞു.... """അത് കള്ളം എന്റെ പെണ്ണ് എന്നെ കുറിച് ആലോചിച്ചു നിക്ക അല്ലേ,,,

നി പറഞ്ഞില്ലേലും നിന്റെ ഈ ഉണ്ടകണ്ണുകൾ ഉണ്ടലോ അത് എന്നോട് എല്ലാം പറയുന്നുണ്ട് ട്ടൊ""" അവളെ തന്നില്ക്കു അടുപ്പിച്ചു കൊണ്ടവൻ പറഞ്ഞു.. ""ആയിക്കോട്ടെ ""അവളും ഒന്നു ചിണുങ്ങി കൊണ്ട് പറഞ്ഞു ""ദേ അച്ചുവേട്ട വിട്ടേ,,, അല്ലെങ്കിൽ തന്നേ വൈകി ഇരിക്ക,,, എന്നെ കൂടെ വിളിച്ചൂടായിരുന്നോ എണ്ണിച്ചപ്പോ"""" ""നീ ഉറങ്ങിക്കോട്ടെ വിചാരിച്ചു,,, നിനക്ക് നല്ല ക്ഷീണം ഉണ്ടായിരുന്നിലെ പിന്നെ വെറുതെ വിളിക്കണ്ട എന്നു കരുതി,,, ഞാൻ കുറച്ചു മുന്നേ എണ്ണിച്ചതാ പിന്നെ എന്റെ ഈ ഗൗരി കൊച്ചു നെഞ്ചിൽ ഇങ്ങനെ ഒതുങ്ങി കൂടി കിടക്കുമ്പോ എങ്ങനെയാ ഞാൻ എണ്ണിക്ക"""" അവളുടെ താടിയിൽ പിടിച്ചു കൊണ്ടവൻ പറഞ്ഞു ""മതി,, മതി,,, വിട്ടേ ഞാനെ പോയി കുളിച്ചിട്ട് വര,,,,,എന്റെ അച്ചേട്ടൻ ഇവിടെ ഇരി അവന്റെ മുടിയിൽ ഒന്നു കൈ കടത്തി കൊണ്ടവൾ പറഞ്ഞു... ""ഒത്തിരി നേരം ഇനി വെള്ളത്തിൽ കളിക്കാൻ നിക്കണ്ട"" ""എന്നു ഇത് ഇങ്ങനെ പറയണം എന്നുണ്ടോ"" അവനെ കണ്ണ് കൂർപ്പിച്ചു നോക്കി കൊണ്ടവൾ ചോദിച്ചു ""എങ്ങിട്ടും നിനക്ക് മാറ്റം ഇല്ലാലോ,, കുഞ്ഞുങ്ങളെക്കാൾ കഷ്ട്ടമാ,,,

ഇനി ഞാൻ തല്ലുന്ന വരെ ഉണ്ടാവും,,,,വെള്ളം കണ്ടാൽ പിന്നെ കുറെ നേരം അതിലെ അങ്ങ് കൂടുംക്കോളും,,, "" അവളെ നോക്കി കണ്ണ് ഉരുട്ടി കൊണ്ട് അവൻ പറഞ്ഞു ഇനി നിന്ന ചീത്ത കൂടുതൽ കേക്കും എന്ന് മനസിലായതും ഗൗരി വേഗം ബാത്‌റൂമിലേക്ക് ഓടി കയറി....... വേഗം തന്നേ അവൾ കുളിച് ഇറങ്ങി ഒത്തിരി നേരം നിന്നാൽ ചീത്ത കേൾക്കും എന്ന് അവൾക് അറിയാമായിരുന്നു..... തലയിലെ വെള്ളം കളഞ്ഞു കൊണ്ടവൾ ബാത്‌റൂമിൽ നിന്ന് ഇറങ്ങി ഹർഷൻ ഫോണിൽ എന്ധോ നോക്കുകയായിരുന്നു.... ""അച്ചേട്ടൻ പുറത്ത് പോയിലെ,,, ""അവനെ നോക്കി കൊണ്ടവൾ ചോദിച്ചു ""ഞാൻ അമ്മനെ നോക്കി പോയിരുന്നു,,,അമ്മ പുറത്ത അച്ഛന്റെ കൂടെ""" ഫോൺ മാറ്റി വെക്കുന്നതിനോടൊപ്പം അവൻ പറഞ്ഞു ""എന്റെ ഗൗരിയെ എത്ര വളർന്നു പറഞ്ഞാലും വെള്ളം നേരെ കളയാൻ പോലും പെണ്ണിന് അറിയില്ല മോശം തന്നെയാ ട്ടൊ,,,, അവളുടെ കയ്യിൽ നിന്ന് തോർത്തു വാങ്ങി ഗൗരിയെ ബെഡിൽ ഇരുത്തി അവൻ തന്നേ വെള്ളം കളഞ്ഞു കൊടുത്തു ഗൗരി അവനെ തന്നേ നോക്കി നിന്നു,, അവളുടെ ചൊടികളിൽ അത്രമേൽ തിളക്കമ്മാർന്നാ ഒരു പുഞ്ചിരി മൊട്ടിട്ടു.... """അതിനലെ നിക്ക് എന്റെ അച്ചേട്ടൻ... ""അവന്റെ വയറിൽ തല വെച്ച് കൈ ചുറ്റി വെച്ച് കൊണ്ടവൾ പറഞ്ഞു ""ഈ പെണ്ണ് ""

അവളുടെ മുടിയിഴകൾ പിറകിലേക്ക് ആക്കി കൊണ്ടവൻ അവളുടെ നെറുകയിൽ ചുണ്ടമർത്തി... ""വായോ ""അവളെ എണ്ണിപ്പിച്ചു കണ്ണാടിയുടെ മുന്നിൽ കൊണ്ട് നിർത്തി ഗൗരിയുടെ തൊളിൽ താടി കുത്തി,,,ഒരു കയ്യിന്നാൽ അവളെ തന്നിലേക്ക് അടുപ്പിച്ചു മറു കൈയിനാൽ സിന്ദൂരം ചെപ്പിൽ നിന്ന് സിന്ദൂരം എടുത്തു,,,, അവളുടെ മാഞ്ഞു തുടങ്ങിയ സിന്ദൂര രേഖയിൽ നീട്ടി വരച്ചു.... ഗൗരിയുടെ കണ്ണുക്കൾ കൂമ്പി അടഞ്ഞു,,,, സിന്ദൂരം പതിഞ്ഞ ഇടം മുതൽ ഒരു തണുപ്പ് ശരീരo മുഴുവൻ വ്യാപിക്കുന്ന പോലെ,,,,കണ്ണ് തുറന്നു കൊണ്ടവൾ പ്രതിഭിമ്പത്തിൽ കാണുന്നവനെ ഒന്നു നോക്കി,,,അഹ് കണ്ണുകളിൽ കുസൃതി നിറഞ്ഞു നിൽക്കുന്നുണ്ട്,,,, ചൊടികളിൽ തനിക്കായി വിടരുന്ന കള്ള ചിരിയും,,,,അതിന് ബാക്കി എന്നോണം അത്രമേൽ അഴകായി അവന്റെ കവിളുകളിൽ വിരിയുന്ന ഗർത്തവും,,,, എല്ലാം അവളുടെ കണ്ണുകൾ കൊതിയോടെ ഒപ്പിയെടുത്തു ""ഞാൻ ഇവടെ ഉണ്ടാവുമ്പോ ഇത് എന്റെ അവകാശട്ടോ പെണ്ണെ,,, ഈ സിമന്ത രേഖ ഓരോ പ്രാവിശ്യവും എന്റെ വിരലുകളാൽ ചുവപ്പിക്കണം,, ഞാൻ ചാർത്തി തരുമ്പോൾ മാത്രo അതെ സിന്ദൂര ചുവപ്പ് നിന്റെ ഈ കവിളുകളിൽ എല്ലാം നിറഞ്ഞു നിൽക്കുന്നത് കൊതി തിരുവോളം കാണണം,,,""" ""കേട്ടോ ""അവളുടെ തോളിൽ അമർത്തി ചുംബിച്ചു കൊണ്ടവൻ പറഞ്ഞു ""നിക്കും അങ്ങനെ മതി അച്ചുവേട്ട,,, എന്നും ഈ നെഞ്ചിന്റെ ചൂടിലേക് ഒതുങ്ങി കൂടിയ മതി "" തിരിഞ്ഞു നിന്നു അവനെ പുണർന്നു കൊണ്ടവൾ പറഞ്ഞു

""വായോ,, കഴിക്കണ്ടേ വെല്ലതും നന്ദു പെണ്ണ് എഴുന്നേറ്റു കൂടി ഉണ്ടാവില്ല്യ,, ആദ്യം അതിനെ ഉണർത്തണം,,,ഒരു കുഞ്ഞി പൊട്ടും കൂടെ അവളുടെ നെറ്റിയിൽ വെച്ച് ഗൗരിയുടെ തോളിലൂടെ കൈ ഇട്ട് പുറത്തേക് ഇറങ്ങി കൊണ്ട് ഹർഷൻ പറഞ്ഞു... ഒരു ചിരിയോടെ അവളും അവന്റെ കൂടെ ഇറങ്ങി ........................................................... ""എണ്ണിച്ചൊ രണ്ടു പേരും"" ഹാളിലേക്കു കയറിയപ്പോഴാണ് പുറത്ത് നിന്നു രാധിക കയറി വന്നു രണ്ടാളോടും കൂടെ ചോദിച്ചത് ""മ്മ്,,, വൈകി ല്ലേ അമ്മായി"" ഒരു മുഷിപ്പോടെ ഗൗരി പറഞ്ഞു ""അതൊന്നും സാരല്ല്യ ന്റെ ഗൗരിയെ,,, ഞാൻ വിളിക്കാതെ ഇരുന്നത് തന്നെയാ കല്യാണ തിരക് ഒകെ കഴിഞ്ഞ് ഇന്നലെ മോൾ വൈകി അല്ലേ കിടന്നേ ഇവനും അങ്ങനെ തന്നേ,, ഉറങ്ങിക്കോട്ടെ വിചാരിച്ചു""" അവളുടെ നെറുകയിൽ തലോടി കൊണ്ട് രാധിക പറഞ്ഞു ""പിന്നെ,,, രണ്ടാളും കൂടെ ഇന്ന് രാത്രി അമ്പലത്തിൽ പോകണാം,,,രാവിലെ എന്തായാലും പോകാൻ പറ്റില്ലാലോ,,രാത്രി ചുറ്റു വിളക് നേർന്നിട്ടുണ്ട് രണ്ടാളും പോയി വന്നെക്കണം ട്ടൊ""" രണ്ടു പേരോടുമായി രാധിക പറഞ്ഞു... ""നിങ്ങൾ രണ്ടുപേരും എണ്ണിച്ചു,, ഇനി എന്റെ മൂന്നാമത്തെ സന്തതി എപ്പോ നീക്കും എന്ധോ,,ഇതിനെ ഒകെ എങ്ങനെയാ ഞാൻ എന്താ ചെയ്യാ""

""മതി.. മതി,,ദേ ഞാൻ എത്തി വെറുതെ ദൈവത്തിന് പണി കൊടക്കണ്ട"" രാധിക പറഞ്ഞു തീർന്നതും ഉള്ളിൽ നിന്ന് നന്ദു ഇറങ്ങി വന്നിരുന്നു.... ""അച്ഛടെ മോൾ എന്തിനാ ഇത്രേ നേരെത്തെ എണ്ണിചേ"" ഉള്ളിലേക്കു കയറി കൊണ്ട് സേതുവും ചോദിച്ചു ""അയ്യോ നേരെത്തെ ആയി പോയോ അച്ഛാ,,, എന്നാ പറയണ്ടെ ഞാൻ ഒന്നുടെ ഉറങ്ങി വരാം """ അതെ രീതിയിൽ അവളും മറുപടി കൊടുത്തു ""അതിന്റെ കൂടെ ഒരു കുറവ് ഒള്ളു,,, വന്നേ എല്ലാരും അല്ലെങ്കിൽ തന്നേ വിശക്കുന്നുണ്ട് "" ഹർഷൻ ഇടയിൽ കയറി ഒപ്പം ഗൗരിയും അതിന് തലയാട്ടി ""ഏട്ടൻ പറഞ്ഞതിൽ കാര്യമുണ്ട് എന്റെ വയർ ഇപ്പൊ തന്നേ ചീത്ത വിളിക്കാൻ തുടങ്ങി,,, ഇനി വൈകിക്കണ്ട,,,"" ""എല്ലാം കണക്കാ,,, എല്ലാരേം നോക്കി കണ്ണ് ഉരുട്ടി കൊണ്ട് ഭക്ഷണം എടുത്തു വെക്കാനായി രാധിക പോയി പിന്നലെ ഗൗരിയും നന്ദുവും... മേശയിൽ ഭക്ഷണo വിളമ്പി എല്ലാരും ഒരുമിച്ച് ഇരുന്നു കഴിച്ചു,,, അങ്ങോട്ടും ഇങ്ങോട്ടും കളി പറഞ്ഞും,,,ചിരിച്ചും കളിച്ചും,, സന്തോഷത്തോടെ ഇരിക്കുന്ന തന്റെ മക്കളെ സേതുവും രാധികയും നിറഞ്ഞ മനസോടെ നോക്കി ഇരിന്നു.... .................................................... ""കഴിഞ്ഞില്ലേ പെണ്ണെ "" റൂമിലേക്ക് കയറി കൊണ്ട് ഹർഷൻ ചോദിച്ചു അമ്പലത്തിൽ പോകാൻ വേണ്ടി ഇറങ്ങാൻ പറഞ്ഞതാണ് ഗൗരിയോടും ഹർഷനോടും രാധിക,,,,, ഗൗരി ആണെങ്കിൽ സാരിയുമായി കുറെ നേരമായി നില്കാൻ തുടങ്ങിട്ട്,,, ദാവണി അധികവും ഉപയോഗിക്കുന്നത് കൊണ്ട് സാരി അധികവും രാധിക ആണ് ഉടുപ്പിക്കാർ,,,

ഇന്നു ചുറ്റ്‌ വിളക് ഒകെ നേർന്നത് കൊണ്ട് സാരി ഉടുക്കാം എന്നു വിചാരിച്ചതാണ് പെണ്ണ്... ""ഇല്ല്യ അച്ചുവേട്ട ഇത് ശെരിയാവനില്ല്യ"" സാരി എല്ലാം കൂടെ ചുരുട്ട് പിടിച്ചു കൊണ്ടവൾ പറഞ്ഞു ""നിനക്ക് ദാവണി ഉടുത്ത പോരായിരുന്നോ ""അവളുടെ അടുത്തേക് ചെന്നു കൊണ്ട് അവൻ ചോദിച്ചു ""അത് പിന്നെ ""അവൾ അവനെ നോക്കി ഒന്നു ഇളിച്ചു ""താ ഇങ്ങോട്ട് ""അവളുടെ കയ്യിൽ നിന്ന് സാരി വാങ്ങി മുട്ടു കുത്തി ഇരിന്നു ഓരോ ഞൊറികളും എടുത്തു കൊടുത്തു,,,, ഒരു നിമിഷം അവളുടെ ആലില വയറിൽ അവന്റെ കണ്ണുകൾ ഉടക്കി അതിന് മാറ്റു കൂട്ടാൻ എന്നോണം ഉള്ള കുഞ്ഞി മറുകും,,, സാരി കുത്തി കൊടുക്കുന്നതിനോടൊപ്പം അവന്റെ ആദരങ്ങളും അവിടെ പതിഞ്ഞു,, ഗൗരി ഒരു നിമിഷം വിറച്ചു പോയി ,,,,അപ്പോഴേക്കും സാരി ശെരിയാക്കി കൊണ്ടവൻ എഴുന്നേറ്റിരുന്നു,,,കണ്ണുകൾ ഇറുക്കെ അടച്ചിരിക്കുന്നവളെ കണ്ടതും അവൻ ചിരി പൊട്ടി,,, അവളിലെക്ക് അടുത്ത് കൊണ്ട് ഇടുപ്പിലൂടെ കൈയ് ഇട്ടു തന്നിലേക്കു അടുപ്പിച്ചു... ആഹ്ഹ് നിലക്കൽ മൂക്കുത്തിയിൽ അവൻ അമർതി മുത്തി... ""എന്റെ പെണ്ണിന്റെ മുഖം ആകെ ചുവന്നു തുടുത്തലോ"" അവളുടെ മൂക്കിൽ മൂക് ഉരസി കൊണ്ടവൻ പറഞ്ഞു ""ദേ അ..ച്ചുവേ..ട്ട വി..ട്ടേ അ..മ്മ തിരക്കും"" അവളുടെ ഉണ്ട കണ്ണുകൾ അവനെ നോക്കാതെ നാല് പാടും നോക്കി കൊണ്ട് പറഞ്ഞു.... ""അതിന് നീ എന്തിനാ അവിടേം ഇവടേം ഒകെ നോക്കുനെ എന്നെ നോക്കി പറ "" അവളുടെ കുഞ്ഞു കുറുനരികൾ ചെവിക്കു പിന്നിലാക്കി കൊണ്ടവൻ പറഞ്ഞു

""അങ്ങനെ ഒന്നുല്ല,,, അവനെ നോക്കാതെ തന്നേ അവൾ പറഞ്ഞു ഒപ്പിച്ചു ""എങ്ങനെ ഗൗരിയെ"" ""പോ അച്ചുവേട്ട ""അവന്റെ നെഞ്ചിൽ മുഖം ഒളിപ്പിച്ചു കൊണ്ടവൾ പറഞ്ഞു അവൻ ഒന്നു പൊട്ടി ചിരിച്ചു കൊണ്ടവളെ ചേർത്തു നിർത്തി.... ""ഇനി നിന്നാലേ പോക്ക് നടക്കില്ല,,,,അവളെ അടർത്തി കൊണ്ടവൻ പറഞ്ഞു ഗൗരി കണ്ണാടിയിലേക്ക് ഒന്നു നോക്കി സാരി ഭംഗിയായി തന്നെ ഉടുതിട്ടുണ്ട്.. ""അച്ചേട്ടൻ ഇതൊക്കെ എങ്ങനെ അറിയാ,,, നിക്ക് പോലും അറീല"" ""ഇങ്ങനെ ഒകെ അല്ലേ പഠിക്കാ,,, നിനക്ക് അല്ലാതെ ഞാൻ വേറെ ആർക് ഉടുക്കാനാ,,, കണ്മഷി എടുത്തു അവളുടെ കയ്യിലേക്ക് വെച്ച് കൊണ്ടവൻ പറഞ്ഞു അവൾ അതിലേക് നോക്കി.... ""നോക്കി നിക്കാതെ പെട്ടന്ന് ഇടാൻ നോക്,,,അമ്മ ഇപ്പൊ വിളിക്കും,,, നിന്റെ ഉണ്ട കണ്ണിൽ ഇങ്ങനെ കണ്മഷി നീട്ടി വരച്ചു കാണാൻ എന്ദ് ഭംഗിയാ അറിയോ നിനക്ക്,,,അത്കൊണ്ട് വേഗം ഇട്ടോ"" മേശയിൽ ചാരി നിന്നുകൊണ്ടവൻ പറഞ്ഞു... ഗൗരിയും ഒരു ചിരിയോടെ തിരിഞ്ഞു നിന്നു കണ്ണിൽ കരിമഷിയാൽ വരമ്പു തീർത്തു...അവളുടെ ഉണ്ടക്കണുകളിൽ അത് നിറഞ്ഞു നിൽക്കുന്നത് കാണാൻ വല്ലാത്തൊരു ഭംഗിയായിരുന്നു... ""പൂവാം,,, ഗൗരി തിരിഞ്ഞു നിന്നു കൊണ്ട് ചോദിച്ചു ഹർഷൻ അവളെ ഒന്നു നോക്കി നെറ്റിയിൽ സിന്ദൂരവും കണ്ണുകളിൽ കരിമഷിയും കാതുകളിൽ കുഞ്ഞു കമ്മലും,, പൊട്ടും,, എല്ലാത്തിലും ഉപരി തനിക്കു പ്രിയപ്പെട്ട അഹ് മൂക്കുത്തിയും,,, അത്രയും മതിയായിരുന്നു അവൾക്കും,,, അഹ് കുഞ്ഞു മുഖത്ത് ഒരു ഐശ്വര്യം നിറഞ്ഞിരുന്നു വായോ,, അവനും അവളുടെ കയ്യിൽ കോർത്ത് പിടിച്ചു കൊണ്ട് നടന്നു .....................................................

""എന്റേം കഴിഞ്ഞുട്ടോ "" കറുപ് നിറത്തോട് കൂടിയ ദാവണി ഇട്ടു കൊണ്ട് നന്ദുവും ഗൗരിയെയും ഹർഷനെയും നോക്കി പറഞ്ഞു,,, ഹർഷൻ തന്നേ ആണ് അവളോട് വരാൻ പറഞ്ഞത്,,, കിച്ചു അമ്പലത്തിലേക്ക് വരാം എന്നു പറഞ്ഞിരുന്നു ഇരുവർക്കും കുറച്ചു നേരം ഒന്നിച്ചിരിക്കലോ,,, ""എന്നാ വായോ പോകാം,, ഹർഷൻ രണ്ടു പേരോടുമായി പറഞ്ഞു ഇറങ്ങി ""മാഷാച്ച,,, അമ്മായി പോയിട്ട് വരാട്ടോ"" ""അമ്മ അച്ഛാ ഞാനും പോയിട്ട് വരാവേ"" ""വരണം കേട്ടോ കിച്ചുവിന്റെ കൂടെ അങ്ങനെ പോയി കളയരുത് "" സേതുവിന്റെ വക ആയിരുന്നു അത് ""അത് പേടിക്കണ്ട മാഷാച്ച ഞാൻ നോക്കിക്കൊള്ളാം,, ""ഗൗരിയും ഏട്ടുപിടിച്ചു ""ഇനി അമ്മക് എന്ധെലും പറയാൻ ഉണ്ടോ,, അതും കൂടെ കഴിഞ്ഞെങ്കിൽ നിക്ക് പൂവായിരുന്നു"" ""ഇവർ ഒകെ പറഞ്ഞില്ലെ ഇനീപ്പോ ഞാൻ എന്ദ് പറയാൻ,, ""എന്നാ ഞാൻ അങ്ങോട്ട് പോകോട്ടെ,,, അതിന് രണ്ടു പേരും പൊട്ടി വന്ന ചിരി അമർത്തി കൊണ്ട് തലയാട്ടി.. ""നിനക്ക് എന്നെ ഇപ്പൊ കളിയാക്കുന്നത് കൂടുന്നുണ്ട് ട്ടൊ"" ഗൗരിയേം വലിച്ചു കൊണ്ട് നന്ദു പറഞ്ഞു ""ചുമ്മാതെയാ,,, നിന്നെ അല്ലാതെ പിന്നെ ആരായ ഞാൻ കളിയാക്കാ,,"" ""കണ്ടോ നിക്കും അവസരം വരും അന്ന് ഞാൻ ഇതിനുള്ള കൂട്ടി തേരാട്ടോ"" ""അതേയ്,, ഇങ്ങനെ വന്ന ഇന്ന് അവിടെ എത്തില്ല പെട്ടന്ന് നടക്ക്"" ഹർഷൻ രണ്ടാളോടും പറഞ്ഞു നന്ദു ഓടി പോയി അവന്റെ ഒരു കയ്യിൽ തൂങ്ങി,,,മറു കയ്യിൽ ഗൗരിയും രണ്ടു പേരോടും കളി പറഞ്ഞും,, ചിരിച്ചും,, കുറുമ്പ് കാട്ടിയും,,

അവർ നടന്നു സൂര്യൻ അസ്‌തമിക്കാൻ ആയിരുന്നത് കൊണ്ട് ആകാശം ചുവന്നിരുന്നു,, ചെറു കാറ്റ് വീശുന്നുണ്ട്,, അഹ് കാറ്റിൽ വളർന്നു നിൽക്കുന്ന പൊൻകതിരുകളുടെ നറു സുഗദവും,,, പരിജയമുള്ള ആളുകളെ നോക്കി ചിരിച്ചും സംസാരിച്ചും അവർ നടന്നു,,, ആഹ്ഹ് സായാഹ്നം അത്രമേൽ മനോഹരമാക്കി,, അവർക്ക് പറയാൻ ഒരുപാട് ഉണ്ടായിരുന്നു എന്നാൽ ഇടയ്ക്ക് കയറി വരുന്ന മൗനവും,,, ഹർഷൻ തന്റെ കുഞ്ഞി പെങ്ങൾക് നല്ലൊരു ഏട്ടൻ ആയിരുന്നു തന്റെ പ്രണയത്തിനു നല്ലൊരു പാതിയും മൂന്നു പേരും നടന്നു അമ്പലത്തിൽ എത്തിയപ്പോഴേക്കും ഇരുട്ട് പടർന്നിരുന്നു,,, ആൽ മരത്തിനു കീഴെ അവരെയും കാത്ത് എന്നപോലെ കിച്ചു ഇരിക്കുന്നുണ്ടായിരുന്നു,,, അവനെ കണ്ടതും നന്ദുവിന്റെ കണ്ണുകൾ വിടർന്നു അവനു പ്രിയപ്പെട്ട അവളുടെ നുണക്കുഴികൾ വിരിഞ്ഞു അവൾ ഹർഷനെ ഒന്നു നോക്കി.... ""പൊക്കോ വെറുതെ എന്നെ നോക്കി നിൽക്കണ്ട"" ഒരു ആക്കി ചിരിയോടെ അവൻ പറഞ്ഞു ""നീ പോടാ ഏട്ടാ ""അവനോട് പറഞ്ഞു കൊണ്ടവൾ കിച്ചുവിന്റെ അടുക്കലേക്കു ഓടി ................................................................ തന്റെ അടുത്തേക് വരുന്നവളെ കിച്ചുവും നോക്കി,,,കറുപ് ദാവണി ആണ് വേഷം മുടി കുളിപ്പിനൽ ഇട്ടിട്ടുണ്ട് കണ്ണിൽ കരിമഷിയും,, കുഞ്ഞി പൊട്ടും ചെറിയെ ഒരു മാലയും,,കയ്യിൽ താൻ അണിയിച്ച മോതിരം മാത്രമേ ഒള്ളു അവൻ അവളെ തന്നേ നോക്കി നിന്നു.... ""എന്താണ് ഡോക്ടറെ എന്നെയും നോക്കി ഇങ്ങനെ നിക്കണേ""

""പിന്നെ വേറെ ആരേലും നോക്കാൻ പറ്റുവോ,, പിന്നെ നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ടോ എന്നെ ഡോക്ടറെ വിളിക്കരുത്"" അവളുടെ ചെവിക്കു പിടിച്ചു കൊണ്ട് കിച്ചു പറഞ്ഞു ""വിട് കിച്ചേട്ടാ നോവുന്നുണ്ട് ഇനി വിളിക്കൂല"" അവൾ അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു അവൻ കൈ വിട്ടു അവൾ അവനെ കൂർപ്പിച്ചു നോക്കി... ""നിക്ക് നൊന്തുട്ടോ,,, ചൂണ്ടു പിളർത്തി കൊച്ചു കുഞ്ഞുങ്ങളെ പോലെ അവൾ പറഞ്ഞു ""നോവാൻ തന്നെയാ പിടിച്ചേ,,, ഇനി വിളിക്കോ"" ""ഇല്ല്യ,, ചൂണ്ടു കൊട്ടി കൊണ്ടവൾ പറഞ്ഞു,, പിണങ്ങിയ പോലെ മാറി നിന്നു നന്ദു... കിച്ചു ചുറ്റും ഒന്നു നോക്കി ഹർഷനും ഗൗരിയും നടന്നു എത്തുന്നതെ ഒള്ളു ആരും തങ്ങളെ ശ്രെദ്ധിക്കുന്നുo ഇല്ല അവൻ അവളെ അടുപ്പിച്ചു കൊണ്ട് അവളുടെ കവിളിൽ ചുണ്ടമ്മർത്തി,,, അവളുടെ നുണക്കുഴിയുടെ ആഴം അവന്റെ അദരങ്ങൾ ഒപ്പി,,, നന്ദു ഒന്നു ഞെട്ടി.... ""ഇനിയും പിണക്കം മാറിലെ ""അവളുടെ അടുത്തേക് ഒന്നുടെ നിന്നു കൊണ്ടവൻ ചോദിച്ചു ""ദേ കിച്ചട്ടെ അമ്പലത്തിൽ നിന്ന് കൊണ്ട ഉമ്മിച് കളിക്കുനെ വല്ലേ ഓർമയും ഉണ്ടോ ""അവന്റെ വയറിൽ പതിയെ ഇടിച്ചു കൊണ്ടവൾ ചോദിച്ചു ""നിന്റെ പറച്ചിൽ കേട്ടാൽ തോന്നുമലോ വേറെ ആരോയോ ആണെന്ന് എന്റെ പെണ്ണിനെ അല്ലേ അതിനിപ്പോ ആരാ ചോദിക്കാൻ വരുന്നേ"""

""അയ്യടാ,, മാറി നിന്നെ,,, അവനെ തള്ളി മാറ്റി കൊണ്ടവൾ പറഞ്ഞു എന്നാൽ അതിന് സമ്മതിക്കാതെ അവളുടെ തൊളിലൂടെ കൈ ഇട്ടു അവളെ തന്നിലേക് അടുപ്പിച്ചിരുന്നു അവൻ... ""എങ്ങോട്ടാ പോകുനെ ഇങ്ങനെ പോയ മതി ട്ടൊ"" അവളുടെ മൂക്കിൻ തുമ്പിൽ തട്ടി കൊണ്ടവൻ പറഞ്ഞു അപ്പോഴേക്കും ഗൗരിയും ഹർഷനും അവിടേക്കു എത്തിയിരുന്നു... ""നിങ്ങൾ തൊഴുത്തോട"" അവനെ നോക്കി കൊണ്ട് ഹർഷൻ ചോദിച്ചു ""ഇല്ലടാ,,, നിങ്ങൾ വന്നിട്ട് ഒപ്പം കയറാം വിചാരിച്ചു"" രാത്രി അമ്പലത്തിൽ എന്ധോ പൂജ നടക്കുന്നുണ്ട് അത്കൊണ്ട് അത്യാവശ്യം ആളുകൾ അവിടെ ഉണ്ടായിരുന്നു..... ""എന്നാ വായോ,, അവരോടായി പറഞ്ഞു കൊണ്ട് ഹർഷന്റെ കൈ പിടിച്ചു ഗൗരിയും പിന്നിൽ കിച്ചുവിന്റെ കൈകൾക്ക് ഇടയിൽ നന്ദുവും അമ്പലത്തിൽ കയറി... ഇരു കൂട്ടരും അമ്പലത്തിൽ കയറി തൊഴുതു,,,എന്നും ഇതുപോലെ സന്തോഷത്തോടെ ജീവിക്കണേ എന്നാ പ്രാർത്ഥന ആയിരുന്നു നാല് പേരിലും,, ""എടാ നിങ്ങൾ ചുറ്റു വിളക് കത്തിച്ചു കഴിഞ്ഞിട്ടലേ വരുന്നേ ഞാനും ഇവളും പുറത്ത് ഉണ്ടാവും"" നന്ദുവിനെ നോക്കി കൊണ്ട് കിച്ചു പറഞ്ഞു ""എന്നാ ഞങ്ങൾ ഇദ് കഴിഞ്ഞിട്ട് വരാം,,, ഒന്നു തലയാട്ടി കൊണ്ട് നന്ദുവും കിച്ചുവും പുറത്തേക് ഇറങ്ങി .............................................

കത്തിച്ചു വെച്ച വിളക്കുകൾക് ഇടയിൽ തിരി കത്തിക്കുന്ന ഗൗരിയെ ഹർഷൻ നോക്കി നിന്നു,,, വിളക്കിന്റെ വെള്ളച്ചതിൽ അവളുടെ മുഖവും തിളങ്ങുന്നുണ്ട്,,,അവളുടെ നിലക്കൽ മൂക്കുത്തിയിൽ അഹ് വെള്ളിച്ചം തട്ടി മൂക്കുത്തി വെട്ടി തിളങ്ങുന്നുണ്ട്,,, അഹ് കുഞ്ഞു മുഖം മുഴുവൻ അവന്റെ കണ്ണുകൾ ഓടി നടന്നു... ഗൗരി അവളുടെ ഉണ്ട കണ്ണുകൾ കൂർപ്പിച്ചു അവനോട് അടുത്തേക് വരാൻ കാണിച്ചു,,,,ഒരു ചിരിയോടെ ഹർഷൻ അവളുടെ അടുത്തേക് ചെന്നു,, രണ്ടു പേരും ഓരോ തിരിയിലും വെള്ളച്ചം പകർത്തി കൊണ്ടിരുന്നു,,, കണ്ടു നിന്നവരല്ലാം അവരെ ഒരു നിമിഷം നോക്കി,,, അവരുടെ മുഖത്ത് നിറഞ്ഞു നിൽക്കുന്ന പുഞ്ചിരിയില്ലേക്കുo.... വിളകുകൾ കത്തിച്ചു കഴിഞ്ഞു രണ്ടു പേരും ഒന്നുടെ തൊഴുതു... ""ഇരുവേരും ദീർഘ കാലം ഒരുമിച്ചു ജീവിക്കട്ടെ ട്ടൊ,,, രണ്ടാളെയും കണ്ടാൽ തന്നേ അറിയാം ശിവ പാർവതി ബന്ധം പോലെയാ തന്റെ പാതി ഇല്ലെങ്കിൽ താൻ ഇല്ല എന്നു പറയുന്നേ ശിവപാർവതി പ്രണയം പോലെ എന്നും എല്ലായിപ്പോഴും ഒരുമിച്ച് ജീവിക്കും,,, പവിത്രമായ പ്രണയമാ ദുഷ്ട്ട ശക്തികൾക് പോലും പിരിക്കാൻ കഴിയില്ല,,,,, പ്രസാദം കൊടുക്കുന്നതിന്റെ ഇടയിൽ അദ്ദേഹം പറഞ്ഞു ഗൗരിയും ഹർഷനും പൂജാരിക്ക് പുഞ്ചിരിച്ചു കൊടുത്തു,,, പ്രസാദം വാങ്ങി പൂജിച്ച കുങ്കുമത്തിൽ നിന്ന് ഗൗരി ഒരു നുള് എടുത്ത് താലിയിൽ ചാർത്തി,,, ചന്ദനം മോതിര വിരലിനാൽ എടുത്തു നെറ്റിയിൽ ചാർത്തി,,,

അത് കണ്ടപ്പോൾ ഹർഷന്റെ ചുണ്ടിൽ കുസൃതി ചിരി വിടർന്നിരുന്നു ""അച്ചുവേട്ട നേരെ നിക്ക് ചന്ദനം തൊട്ടു തരാം,,,അവന്റെ മുന്നിൽ കയറി നിന്ന് ഹർഷൻ കുനിയാൻ ആയി അവൾ നോക്കി നിന്നു... എന്നാൽ അപ്പോഴേക്കും അവളുടെ ഇടുപ്പിലൂടെ കൈ ഇട്ടു ഗൗരിയെ ഉയർത്തി നെറ്റിയിൽ നെറ്റി മുട്ടിച്ചു കഴിഞ്ഞിരുന്നു ഹർഷൻ.... ""ഞാൻ പറഞ്ഞിട്ടിലെ ഗൗരിയെ നിക്ക് ഇതാ ഇഷ്ട്ടം എന്ന്,, മീശ പിരിച്ചു കൊണ്ടവൻ പറഞ്ഞു അവൾ അവനെ നോക്കി നിന്നു,, ഹർഷൻ തന്നേ മാഞ്ഞു പോയ അവളുടെ നെറ്റിയിൽ കുറച്ചു ചന്ദനം എടുത്തു ചാർത്തി... ""വായോ,, അവർ എവിടെ ആവോ"" അവളുടെ വിരലുകൾക്കിടയിലൂടെ കോർത് പിടിച്ചു കൊണ്ടവൻ പറഞ്ഞു അപ്പോഴാണ് കുഞ്ഞു കച്ചവടക്കാർ സാധങ്ങൾ വില്കുന്നത് കണ്ടത്,, അവിടെ തന്നെ കിച്ചുവും നന്ദുവും ഉണ്ടാവും എന്ന് തോന്നിയത് കൊണ്ട് അങ്ങോട്ട്‌ നടന്നു,,,, ................................................ സാധനങ്ങൾ വിൽക്കുന്നത് കണ്ടപ്പോൾ നന്ദുവിനെയും കൂട്ടി അങ്ങോട്ട്‌ പൊന്നു കിച്ചു,,,, ""എന്തിനാ ഇവടെ"" ""സാധരണ എല്ലാരും എന്തിനാ വരാറ്,,, വന്നേപ്പഴേ ശ്രദ്ധിച്ചതാ നിന്റെ കയ്യിൽ ഒന്നു കാണാൻ ഇല്ലാലോ എന്ന് അപ്പൊ വിചാരിച്ചു എന്റെ വായാടിക് കുറച്ചു കുപ്പിവള വാങ്ങി തരാൻ,,, പറയുന്നതോടൊപ്പം അവൻ തന്നെ കറുപ് കുപ്പി വളക്കൾ എടുത്തു അവളുടെ കയ്യിൽ ഇട്ടു കൊടുത്തിരുന്നു....

നന്ദു കണ്ണ് വിടർത്തി കൊണ്ട് അവനെയും വളകളെയും നോക്കി നിന്നു... ""ഇഷ്ട്ടായോ നിനക്ക്"" ""മ്മ്,, ഒത്തിരി ന്റെ കിച്ചേട്ടൻ വാങ്ങി തന്നതല്ലെ"" രണ്ടു കയ്യിലും. നിറഞ്ഞു നിൽക്കുന്ന കുപ്പി വളകളേ നോക്കി കൊണ്ടവൾ പറഞ്ഞു ""ഇനി എന്ധെലും വേണോ നിനക്ക്"" ""വേണ്ട കിച്ചേട്ട,, ""മ്മ്,, ദേ വരുന്നു ഹർഷൻ"" അവരുടെ അടുത്തേക് വരുന്നവരെ നോക്കി കൊണ്ട് അവൻ പറഞ്ഞു... ""കഴിഞ്ഞോടാ,, ""ആഹ്ഹ് കഴിഞ്ഞു,, ""നിങ്ങൾ എന്താ ഇവിടെ കുളത്തിലേക്കു പോയി എന്നാ കരുതിയെ""" ""ഞാൻ ഇവൾക്ക് ഇത് വാങ്ങാൻ വന്നതാ"" നന്ദുവിന്റെ കൈലേക് നോക്കി കൊണ്ട് കിച്ചു പറഞ്ഞു ""നീ വാങ്ങിയോ,, ഞാൻ പോകുമ്പോ രണ്ടാൾക്കാർക്കും വാങ്ങണം എന്നു കരുതിയ"" ""എന്നാ നീ ഗൗരിക് വാങ്ങി വാ ഞാനും ഇവളും കുളത്തിന്റ അവിടെ ഉണ്ടാവും"" ""അഹ് നി നടന്നോ ഞാൻ വന്നേക്കാം"" ഒന്നു തലയാട്ടി കൊണ്ട് നന്ദുവും കിച്ചുവും നടന്നു... ""എന്തിനാ അച്ചുവേട്ട ഇപ്പൊ കുപ്പിവള"" ""അതെന്താ നിനക്ക് ഇഷട്ടം അല്ലേ"" ""കുറെ ഉണ്ടാലോ,, അച്ചേട്ടൻ വാങ്ങി തന്നത്"" ""അതിന്റ കൂട്ടത്തിൽ ഇതും കൂടെ കൂട്ടിക്കോ"" ചുവന്ന നിറമുള്ള കുപ്പിവളകൾ എടുക്കുന്നതിനോടൊപ്പം അവൻ പറഞ്ഞു അവൻ തന്നേ അവളുടെ കയ്യിൽ ഇടുകയും ചെയ്തു,,, ഒപ്പം ഒരു സിന്ദൂര ചെപ്പും,,

നന്ദുവിനും ഗൗരിക്കും കണ്മഷിയും,,, അങ്ങനെ കുഞ്ഞു കുഞ്ഞു സാധനങ്ങൾ വാങ്ങി കൊടുത്തു ""എന്നാ നമ്മുക്ക് അങ്ങോട്ട്‌ പോയാലോ ""പൈസ കൊടുക്കുന്നതിനോട് കൂടി അവളോട് ചോദിച്ചു അവൾ തലയാട്ടി കൊണ്ട് സമ്മതമറിച്ചു,, ................................................... ഉദിച്ചു നിൽക്കുന്ന നിലാവും,,,കുളത്തിൽ വിരിഞ്ഞു നിൽക്കുന്ന ആമ്പൽ പൂകളെയും,,, നോക്കി നാലു പേരും ഇരുന്നു ഇരു കൂട്ടരും അവരുടേതായ ലോകത്ത് ആണ്... ഹർഷന്റെ തൊളിൽ ചാരി ഗൗരിയും കുറച്ചു അപ്പുറത്തായി കിച്ചുവിന്റെ തൊളിൽ ചാരി നന്ദുവും ഇരിക്കുന്നുണ്ട്,,, കൈകൾ കോർത് പിടിച്ചു കൊണ്ട് കുളത്തിൽ കാണുന്ന നിലാവിന്റെ പ്രതിഭിംബം നോക്കിയുള്ള ഇരുപ്പാണ്,,, മൗനമാണ് ഇറുക്കൂട്ടർക്ക് ഇടയിലും എങ്കിലും ഒരു സുഖമുള്ള മൗനമായിരുന്നു അത് ചില സമയങ്ങളിൽ ഭാഗിയുള്ള വാക്കുകളെക്കാൾ മൗനത്തിനു സംസാരിക്കാൻ കഴിയും നിശ്വങ്ങൾക്കും..... കിച്ചുവും ഹർഷനും തന്റെ പ്രണയത്തെ തന്നിലേക്കു ചേർത്തു പിടിച്ചു അഹ് പ്രണയ ചൂടിലേക്കു അവരും ചേർന്നിരുന്നു.... ദൂരെ താരഗങ്ങൾക് ഇടയിലൂടെ നിലാവ് അത്രമേൽ ശോഭയോടെ ആമ്പൽ പൂവിനെ പ്രണയിച്ചു,,, മാറ്റു കൂട്ടാൻ എന്നോണം ഇളം കാറ്റ് തഴുകി തലോടി... ഹർഷന്റെയും ഗൗരിയുടെയും,, കിച്ചുവിന്റെയും നന്ദുവിന്റെയും പ്രണയ നിമിഷങ്ങൾക് മൂകമായി എല്ലാവരും സാക്ഷികളായി,,, കാട്ടു മുല്ലയുടെ ഗന്ധം അവിടെ ആകെ വ്യപിച്ചു...... അവ മണ്ണിലേക്കു അടർന്നു വീണു,, ചില്ലപ്പോ മണ്ണും കാത്തിരിന്നിട്ടുണ്ടാവും അടർന്നു വീഴുന്നാ ഓരോ പൂകളെയും...........................  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story