പ്രാണനിൽ: ഭാഗം 23

prananil

രചന: മഞ്ചാടി

 ""ഗൗരി ഇതൂടെ വെക്കാൻ മറക്കലെ,, ""നേര്യത്തിന്റെ തുമ്പിൽ ചോറ്റ് പത്രവും വെള്ള കുപ്പിയും തുടച്ചു കൊണ്ട് വന്നു മേശയിൽ വെക്കുമ്പോൾ രാധിക പറഞ്ഞു,,, കോളേജിൽ പോകാനുള്ള തെയാറെടുപ്പിലാണ് ഗൗരിയും നന്ദുവും ""നീ ഇതുവരെ കുളിക്കാൻ കയറിയിലെ ഗൗരി,, "" കണ്ണ് കൂർപ്പിച്ചു വെച്ചു കൊണ്ട് എളിയിൽ കൈ കുത്തി രാധിക ചോദിച്ചു ""ദാ അമ്മാ പൂവാ,, ഞാൻ കേറാൻ നികുമ്പോഴാ നന്ദു വിളിച്ചേ"" ""രണ്ടാൾക്കാരും നിന്നു വൈകിപ്പികുവോ,, അവന്റെ കൂടെ ഇറങ്ങടെ നിങ്ങൾക്"" ""അതൊക്കെ പെട്ടന്ന് കഴിയോലോ"" രാധിയുടെ കവിളിൽ ഒന്നു മുത്തി അവൾ റൂമിലേക്കു ഓടി ""ഈ പെണ്ണ്,, ""അവൾ പോയ വഴിയേ നോക്കി പുഞ്ചിരിച്ചു കൊണ്ട് രാധിക പറഞ്ഞു ""ന്റെ കൃഷ്ണ,,, ""തല തടവി കൊണ്ട് ഗൗരി മേലേക്ക് നോക്കി വേഗം പോകുന്നതിന് ഇടക് ആണ് നെറ്റി തട്ടി നില്കുന്നത് ""എന്താ അച്ചുവേട്ട മുന്നിൽ വന്നു നിക്കണേ എന്റെ നെറ്റി പോയി"" ""ഇത് നല്ല കാര്യം,, ഇതിലൂടെ പോയ എന്റെ നെഞ്ചത് വന്നു ഇടിച്ചതും പോരെ എങ്ങിട്ട് കുറ്റം എനിക്കയോ,,"" അവളെ മുന്നിലേക്കു നിർത്തി നെറ്റി തടവി കൊണ്ട് ഹർഷൻ പറഞ്ഞു ""അത് പിന്നെ ഞാൻ വേഗത്തിൽ പോയതാ,,"" ""പറഞ്ഞ പോലെ കോളേജ് പോകണ്ടേ നിനക്ക്,, ഇതുവരെ ഒന്നും കഴിഞ്ഞില്ലേ എങ്ങിട്ട് ""

അവളോട് കണ്ണ് ഉരുട്ടി കൊണ്ട് ഹർഷൻ ചോദിച്ചു ""ഇല്ല്യ,, അച്ചേട്ടാ കുളിച്ചിട്ട് ഞാൻ വേഗം ഇറങ്ങിക്കോള"" ""എന്നാ വേഗം ചെല് ഗൗരിയെ,,"" അവളുടെ കഴുത്തിൽ കിടക്കുന്ന തോർത്തു നേരെ ഇട്ടു കൊണ്ട് ഹർഷൻ പറഞ്ഞു ""പിന്നെ,, ഇനി വേഗം ചെയ്യണം പറഞ്ഞിട്ട് ഓടാൻ നിക്കണ്ട അവിടെ എങ്ങാനും വീഴും കേട്ടാലോ"" കുളിമുറിയില്ലേക് കയറുന്നവളോട് അവൻ പറഞ്ഞു,,, ""നോക്കിക്കൊള്ള അച്ചേട്ടാ,, ""മറുപടി എന്നോണം അവളുടെ ശബ്ദം അവിടെ ഉയർന്നിരുന്നു .......................................................... ""കഴിഞ്ഞോ"" റൂമിലേക്ക് കയറി കൊണ്ട് ഹർഷൻ ചോദിച്ചു ""ദേ ഇപ്പൊ കഴിയും അച്ചുവേട്ട "" മുടിയിലെ വെള്ളം കളഞ്ഞു കൊണ്ട് അവൾ പറഞ്ഞു വേഗം തന്നേ മുടി കുളിപ്പിനൽ കെട്ടി കുറച്ചു കണ്മഷി കണ്ണിൽ എഴുതി,,, സിന്ദൂര ചെപ്പ് കയ്യിൽ എടുത് കണ്ണാടിയിലൂടെ തന്നേ നോക്കുന്നവനെ അവൾ നോക്കി കാര്യം മനസിലായ പോലെ ഹർഷൻ ഒന്നു പുഞ്ചിരിച്ചു കൊണ്ട് അവളുടെ അടുത്തേക് വന്നു,, ""എന്താ അച്ചുവേട്ട കുറച്ചു ഇട്ടേ"" ഇടുപ്പിൽ മുറുക്കിയ അവന്റെ കൈകൾക് മേലെ തന്റെതും വെച്ച് കൊണ്ടവൾ ചോദിച്ചു ""അതേയ് എന്റെ പെണ്ണ് കോളേജിലേക് അല്ലേ പോകുന്നേ അപ്പൊ ഇത്രേം മതി,, അവിടെ പഠിക്കുന്നവർ ഒന്നും കല്യാണം കഴിച്ചിട്ടില്ലാലോ അതിനിടയിൽ നീ മാത്രം....""

ബാക്കി പറയാൻ തുടങ്ങുന്നതിനു മുന്പേ ഹർഷൻ ഗൗരിയുടെ മുഖം വീർക്കുന്നത് കണ്ടു നിർത്തി ""ദേ അച്ചുവേട്ട,, ഈ താലിക്കും തൊടുന്ന സിന്ദൂരവും ഞാൻ കഷ്ടപ്പെട്ട് ഇഷ്ടമില്ലാതെ ഇടുന്നത് അല്ല,, ഇതിൽ എന്റെ വിശ്വാസം ഉണ്ട്,,നമ്മുടെ കാത്ത് ഇരിപ്പ് ഉണ്ട്,, പിന്നെ എങ്ങനെയാ ഇതെനിക്ക് ഒരു ഭാത്യത ആകുനെ,,,ആരെങ്കിലും കണ്ടു എന്നു വിചാരിച്ചു മോശമാവാൻ ഇതിൽ എന്താ ഉള്ളെ,,ആരും അറിയാതെ എന്നെ കല്യാണം കഴിച്ചതാണോ അല്ലാലോ അത്രേം പേരുടെ മുന്നിൽ നിന്ന് തന്നേ അല്ലേ,,, ഇത്രേം കാലം ആരൊക്കെ കണ്ടതാ പിന്നെ ഇനിയാണോ,,, കോളേജിൽ ആണേലും എവിടെ ആണേലും ഞാൻ എന്തിനാ ഇതൊക്കെ മാറ്റുന്നെ,,, """ കണ്ണ് കൂർപ്പിച്ചു കൊണ്ട് അവൾ പറഞ്ഞു നിർത്തിയെങ്കിലും അവളുടെ കണ്ണ് ചെറുതിലെ കലങ്ങിയിരുന്നു ""ഞാൻ അങ്ങനെ ഒന്നും വിചാരിച്ചില്ല ഗൗരിയെ,, നീ ക്ഷമിക്"" അവളുടെ കവിളിൽ കൈ ചേർത്തു വെച്ച് കൊണ്ടവൻ പറഞ്ഞു ""നിക്ക് അറിയാം അച്ചുവേട്ട വേറേ ചിന്ത ഉണ്ടായിട്ടല്ല ഇങ്ങനെ പറഞ്ഞെന്ന്,, പക്ഷെ.."" ഒന്നു നിർത്തി കൊണ്ടവൾ അവനെ നോക്കി ""നിക്ക് മനസിലായി പെണ്ണെ,,,എന്റെ ഭാഗത്ത തെറ്റ് എന്റെ ഗൗരി പെണ്ണലെ ഇനി അതും പറഞ്ഞു വഴക് ആകണ്ട "" അവളെ നെഞ്ചില്ലെക് അടക്കി പിടിച്ചു നെറുകയിൽ ചുംബിച്ചു കൊണ്ടവൻ പറഞ്ഞു

""നിക്ക് അറിയാലോ ന്റെ അച്ചുവേട്ടൻ അല്ലേ"" ഒന്നു കുറുക്കി കൊണ്ടവളും ചേർന്നു നിന്നു,,, ഗൗരിയുടെ നെറ്റിയിൽ ഒരു തണുപ്പ് അറിഞ്ഞതും അവൾ കണ്ണു തുറന്നു മേലേക്ക് നോക്കി അപ്പോഴേക്കും ഹർഷൻ എന്നും ഇടുന്നത് പോലെ മിതമായി സിന്ദൂരം ഇട്ടിരുന്നു ഒപ്പം അവളുടെ മുക്കിനു തുമ്പിൽ ആയത് തട്ടി കൊടുക്കുകയും ചെയ്തു ""ഇങ്ങനെ നിന്നാൽ മതിയോ നന്ദു ഇപ്പൊ വരും ഏട്ടാ കഴിഞ്ഞില്ലേ ചോദിച്ചോണ്ട് അത്കൊണ്ട് വേഗം മാറ്റാൻ നോക്കിയേ"" അവളുടെ മുക്കിൽ ഉരസി കൊണ്ടവൻ പറഞ്ഞു ഒന്നു ചിരിച്ചു കൊണ്ടവൾ എത്തി പിടിച്ചു കൊണ്ട് ഹർഷന്റെ നെറ്റിയിൽ മുട്ടിച്ചു... ........................................................................ ""ന്റെ ദേവിയെ ഇതെന്താ ശെരിയാവാതെ എത്രെ നേരായി"" കണ്ണാടിയിൽ നോക്കി മുടി ഒന്നുടെ അമർത്തി വാരി കൊണ്ട് നന്ദു പറഞ്ഞു അത്യാവശ്യം കുഴപ്പമില്ലാത്ത രീതിയിൽ അവൾ മുടി കെട്ടി,, "അല്ലേലും എങ്ങോട്ടെങ്കിലും പോവാൻ നില്കുമ്പോൾ ഒന്നും ശരിയാവില്ലലോ" ആരോടാനില്ലാതെ അവൾ പറഞ്ഞു എല്ലാം ഒന്നുടെ നോക്കി കൊണ്ടവൾ പുറത്തേക് ഇറങ്ങാൻ നിന്നതും ഫോൺ അടിഞ്ഞിരുന്നു

""ഇതെന്താ കിച്ചേട്ടൻ ഈ സമയത്ത് ""ഒന്നു ആലോചിച്ചു കൊണ്ടവൾ ഫോൺ ചെവിയോരം ചേർത്തു ""എന്താ കിച്ചുവേട്ട ഇപ്പൊ,, ""ഫോൺ എടുത്തപാടെ അവൾ ചോദിച്ചു ""നീ ഒരുങ്ങി കഴിഞ്ഞോ,, ""ചായ കപ്പ് കയ്യിൽ നിന്ന് മാറ്റി വെച്ചു കൊണ്ട് കിച്ചു ചോദിച്ചു ""കഴിഞ്ഞലോ,, അതറിയാൻ ആണോ രാവിലെ തന്നേ വിളിച്ചേ,, "" ഒരു കുറുമ്പോട് കൂടി അവൾ ചോദിച്ചു ""അതേല്ലോ,, കുറെ ദിവസം ആയതല്ലെ,,നേരെ പോയി വായോ,, രാവിലെ എണിച്ചപ്പോ നിന്നെ ഒന്നു വിളിക്കണം തോന്നി അതാ ഞാൻ വിളിച്ചേ"" നന്ദുവും മനസ് കൊണ്ട് ആഗ്രഹിച്ചതായിരുന്നു അവന്റെ ഒരു ഫോൺ കാൾ ""എന്തായാലും വിളിച്ചത് നന്നായി കിച്ചുവേട്ട,, നിക്ക് ഒന്നു വിളിക്കണം എന്നുണ്ടായിരുന്നു,, രാവിലെ എന്റെ കള്ള ഡോക്ടറെ വിളിച്ചു പോകണം എന്ന്""" ""ദേ നിന്നോട് ഞാൻ എത്രെ പ്രാവിശ്യം പറഞ്ഞിട്ടുണ്ട് ഡോക്ടറെ വിളി വേണ്ടാന്ന്,, മുന്നിൽ ഇല്ലാതെ ആയി പോയി ഇല്ലെങ്കിൽ ഇതിനുള്ള മറുപടി ഞാൻ നേരിട്ട് തന്നേനെ"" ""ഞാൻ ഇനി വിളിക്കും,, എന്റെ ഡോക്ടർ അല്ലേ ""എന്റെ മാത്രം"" ""ഇതിനുള്ള മറുപടി തെരാൻ ഞാൻ ഉടനെ വരാം കേട്ടോ വായാടി""

""ഞാൻ കാത് ഇരുന്നോളാം,, "" അവളുടെ നുണക്കുഴികൾ വിരിയുന്നത് കിച്ചുവിൻ മനസിലാകാമായിരുന്നു അതറിഞ്ഞു എന്നാ പോൽ അവനും ചിരിച്ചു ""നന്ദു കഴിഞ്ഞിലെ ,, ""താഴെ നിന്ന് രാധിക വിളിച്ചതും അവൾ താഴേക്കു ഒന്നു നോക്കി ""ദേ എന്നെ വിളിക്കുന്നുണ്ട് ഞാൻ പൂവാ ട്ടൊ"" ""പോയിട്ട് വായോ"" ""മ്മ്,, ""ഒന്നു മൂളി കൊണ്ടവൾ ഫോൺ വെച്ചു ഇരുവെരുടെയും ചുണ്ടിൽ ഒരു പുഞ്ചിരി തത്തി കളിക്കുന്നുണ്ടായിരുന്നു അത്രമേൽ അഴക്കോടെ,, ചില നേരം പ്രിയപ്പെട്ടവരുടെ ഒരു വാക്ക് മതിയല്ലോ അത്രയും നേരം എരിഞ്ഞ നെഞ്ചിടം പോലും ഒന്നു തണുക്കാൻ ............................................................. ""പൂവാം അച്ചുവേട്ട ""ഷാൾ ഒന്നുടെ നോക്കി,,വാച്ച് കെട്ടി കൊണ്ട് നില്കുന്നവനെ നോക്കി കൊണ്ടവൾ പറഞ്ഞു ""മതിയെന്റെ ഗൗരിയെ നോക്കിയത് ""അവളെ തന്നിലേക് അടുപ്പിച്ചു കൊണ്ടവൻ പറഞ്ഞു ""അയ്യടാ ഞാൻ കഴിഞ്ഞോ എന്നു നോക്കിയതല്ലേ"" ""ഉവ്വ്,,ഞാൻ കണ്ടു"" ""മാറി നിക്ക് പോണ്ടേ,, ""അവന്റെ കണ്ണിലേക്കു നോക്കി കൊണ്ടവൾ ചോദിച്ചു ""പോണലോ "" അവളുടെ കുരുനരികൾ ചെവിക്കു പിന്നിലാക്കി കൊണ്ടവൻ പറഞ്ഞു

"പോകുമ്പോൾ ഞാൻ ആക്കി തരും തിരിച്ചു ചിലപ്പോ ഞാനോ കിച്ചുവോ വരും ഇല്ലെങ്കിൽ ഞങ്ങൾ വിളിച്ചു പറയാം അങ്ങനെ ആണേൽ ബസ് വന്ന മതി കേട്ടാലോ,,, "" ഒരു കൊച്ചു കുഞ്ഞിനോടാന്നെ പോലെ അവൻ പറഞ്ഞു ""കേട്ടു അച്ചുവേട്ട നിക്ക് അറിയാം"" അവന്റെ താടി തുമ്പിൽ പിടിച്ചു കൊണ്ടവൾ പറഞ്ഞു അവളെ തന്നിലേക്ക് ചേർത്തി നിർത്തി അഹ് ഉണ്ട കവിളിലും കണ്ണുകളിലും അവൻ അമർത്തി ചുംബിച്ചു.. ""അതേയ് മതി വന്നേ ഇനി നിന്ന ശെരിയാവില്ല ""അവന്റെ പിടി വിടിപ്പിക്കാൻ എന്നോണം അവൾ ഹർഷന്റെ കയ്യിന്മേൽ പിടിച്ചു ""അങ്ങനെ അങ്ങ് പോയാലോ ""കള്ള ചിരിയോടെ അവളിലേക്ക് അടുത്ത്. കൊണ്ട് പറഞ്ഞതും അവൾ ഒന്നുയർന്നു കൊണ്ട് അവന്റെ കവിളിൽ അമർത്തി ചുംബിച്ചു അവന്റെ കവിളിൽ അത്രമേൽ മികവോടെ അഹ് ഗർത്തങ്ങൾ രൂപ പെട്ടു ""ഇനി പൂവാലോ ""ഒരു കുറുമ്പോട് കൂടി ഗൗരി ചോദിച്ചു ""പൂവാലോ വായോ ""അവളെ ചേർത്തു പിടിച്ചു കൊണ്ട് ഹർഷൻ പുറത്തക് നടന്നു ................................................................... ""അമ്മ ഞാൻ പൂവാ"" നന്ദുവും ഗൗരിയുo ഒരേ സ്വരത്തിൽ പറഞ്ഞു കൊണ്ട് ഹർഷന്റെ പിന്നലെ ഇറങ്ങി സേതു രാവിലെ തന്നെ സ്കൂളിലേക്കു ഇറങ്ങിയിരുന്നു ""ശ്രേദ്ധിച്ചു പോയി വാ,, ഹർഷ വേഗം പോകണ്ട പതിയെ പോയ മതി""

കരുതലോടെ അഹ് അമ്മ പറഞ്ഞു,, അഹ് വാക്കുകളിൽ ഉണ്ടായിരുന്നു പറയാനുള്ളത് എല്ലാം ""ശരിയന്റെ അമ്മക്കുട്ടി"" ഹർഷൻ ഒരു ചിരിയോടെ പറഞ്ഞു രണ്ടു പേരും കാറിൽ കയറിയതും ഹർഷൻ കാർ എടുത്തു പോകുന്ന വഴിയെല്ലാം മൂന്നു പേരും പരസ്പരം ഓരോന്ന് പറഞ്ഞു കൊണ്ടിരിന്നു ""എന്നാ ഇറങ്ങിക്കോ,, "" കോളേജ് മുന്നിൽ കാർ നിർത്തി കൊണ്ട് ഹർഷൻ പറഞ്ഞു,,, ""അച്ചുവേട്ട പോയിട്ടോ ""കാറിൽ നിന്ന് ഇറങ്ങി പിന്നിലേക്ക് നോക്കി കൊണ്ട് ഗൗരി പറഞ്ഞു അവൻ ഇരുവർക്കും ഒന്നു കണ്ണു ചിമ്മി കാണിച്ചു,, അവർ പോകുന്നത് നോക്കി അവൻ ഓഫീസിലേക് പോയി... ആദ്യ ദിവസം ആയത്കൊണ്ട് ക്ലാസ്സ്‌ ഒന്നും ഇടുത്തിരുന്നില്ല ലൈബ്രറിയിലും ക്യാന്റീനിലും ആയി നന്ദുവും ഗൗരിയും നടന്നു പുതിയതായി വന്ന കുറച്ചു പേരെ പരിചയപെടുകയും ചെയ്തു,,, ""എങ്ങനെ ഉണ്ടാർന്നു ഇന്നു,, ""വൈകുന്നേരം അവരെ കൊണ്ട് പോകാൻ വന്നതാണ് ഹർഷൻ ""ഒരു രസോം ഇല്ലായിരുന്നു,, ""മുഖം ചുളിച്ചു കൊണ്ട് ഇരുവേരും ഒരേ സ്വരത്തിൽ പറഞ്ഞു ""എന്താ ഒത്തൊരുമ,, സാരമില്ല രസം ഒകെ പതിയെ വന്നോളും കേട്ടോ"" ഒരു ആക്കി ചിരിയോടെ അവൻ പറഞ്ഞതും രണ്ടു പേരും മുഖം കൊട്ടി കൊണ്ട് തിരിഞ്ഞിരുന്നു ഒന്നു ചിരിച് കൊണ്ട് ഹർഷൻ കാർ എടുത്തു ""ഇതെങ്ങോട്ടാ അച്ചുവേട്ട "" വീട്ടിലേക് അല്ല പോകുന്നെ എന്നു കണ്ടതും ഗൗരി ചോദിച്ചു

നന്ദുവും ഒരു സംശയത്തോടെ ഹർഷനെ നോക്കി ""ദേ എത്തിയാലോ ഇറങ്ങിക്കെ ""മുന്നിലേക്ക് നോക്കി കൊണ്ട് ഹർഷൻ പറഞ്ഞു ഗൗരിയും നന്ദുവും ഇറങ്ങി മുന്നിൽ കരയെ ആഞ്ഞു പുൽക്കുന്ന തിരമാലകളിലേക്ക് നോട്ടം എയ്തു,,,, സൂര്യൻ അസ്തമയ ചുവപ്പിനാൽ പ്രഭയോടെ നിൽക്കുന്നുണ്ട്,,, കടൽ കാറ്റും അതിനോടാപ്പം വീശുന്നു,,, ""ഇതെന്താ ഏട്ടാ ഇവിടെ,, ""നന്ദു ചോദിച്ചു ""നീ അവനോട് ചോദിക്,, നടന്നു വരുന്ന കിച്ചുവിനെ നോക്കി ഹർഷൻ പറഞ്ഞു,, ""നന്ദുവിന്റെ കണ്ണുകൾ തിളങ്ങി ""അപ്പൊ രണ്ടു പേരും കൂടെ ഉള്ള തീരുമാനം ആണ് അല്ലേ"" നന്ദു ഹർഷനെ നോക്കി കൊണ്ട് ചോദിച്ചു ""അതേല്ലോ,, അവൻ വിളിച്ചു പറഞ്ഞു ഞാൻ കൊണ്ട് വന്നു,,"" ""ഞാൻ വൈകിയോടെ,, ""അടുത്തേക് നിന്നു കൊണ്ട് കിച്ചു ചോദിച്ചു ""ഇല്ലടാ ഞങ്ങൾ ഇപ്പൊ എത്തിയതേ ഒള്ളു,,"" മറുപടി എന്നോണം ഹർഷൻ പറഞ്ഞു ""എന്നാ വായോ നടക്കാം"" ഒന്നു ചിരിച്ചു കൊണ്ട് കിച്ചു പറഞ്ഞു,, അപ്പോഴേക്കും നന്ദുവിന്റെ കരങ്ങളിൽ അവൻ സ്ഥാനം ഉറപ്പിച്ചിരുന്നു അവരെ പിന്നിലേക്ക് തിരിഞ്ഞു ഒരു കള്ള ചിരി ചിരിച്ചു കൊണ്ട് ഹർഷനും ഗൗരിയെ ചേർത്തു നിർത്തി.. രണ്ടു കൂട്ടരും അഹ് മണൽ പരപ്പിലൂടെ കൈകൾ കോർത്ത് ഏറെ നേരം നടന്നു,, മാറ്റു കൂട്ടാൻ എന്നോണം കാറ്റ് വീശുന്നുണ്ട് അതിന്റെ ബാക്കി എന്നോണം ഗൗരിയുടെ മുടിയിഴകൾ മുന്നിലേക്ക് വരുന്നുണ്ട്,,,അവൾ ഒരു കൈന്നാൽ അതെല്ലാം മാറ്റുന്നുണ്ടെങ്കിലും വാശി പോലെ അവ വീണ്ടും മുന്നിലേക്ക് വരുന്നുണ്ട്,,

""അവിടെ ഇരിക്കാ അച്ചുവേട്ട,,"" കുറച്ചു മാറി ഒരു ഇരിപ്പിടം എത്തിയതും അവൾ ചോദിച്ചു ""വായോ,, ""അവളെ ചേർത്തു നിർത്തി കൊണ്ട് ഹർഷൻ പറഞ്ഞു ""അച്ചുവേട്ട,, ദേ ഐസ് ക്രീം വാങ്ങി തെരവോ,,"" കുറച്ചു അപ്പുറത്തായി നോക്കി കൊണ്ടവൾ പറഞ്ഞു ""അയ്യടാ,, ഒരു കൊച്ചു കുഞ്ഞു വന്നിരിക്കുന്നു"" ""ഞാൻ കുഞ്ഞു തന്നെയാ,, നിക്ക് ഇപ്പൊ വാങ്ങി തെരോ ഇല്ലേ"" ""ഹോ,, ഇനിപ്പോ അതിന് പിണങ്ങാതെ ഞാൻ വാങ്ങി വരാം"" അവളെ അവിടെ ഇരുത്തി കൊണ്ട് ഹർഷൻ വാങ്ങാനായി പോയി നന്ദുവിന് വാങ്ങാനായി വിചാരിച്ചതും അവൻ കാണുന്നത് കിച്ചുവിന്റെ കൂടെ ഐസ് ക്രീം നുണഞ്ഞു കൊണ്ടിരിക്കുന്നവളെ ആണ് ഒന്നു തലക് കൊട്ടി ഹർഷൻ ഗൗരിയുടെ അടുത്തേക് നടന്നു ""ഇന്നാ കഴിച്ചോ ""അവളുടെ കയ്യിലെക് കൊടുത്തു കൊണ്ട് ഹർഷൻ പറഞ്ഞു ഒന്നു ചിരിച്ചു കൊണ്ടവൾ വേഗം അവന്റെ കയ്യിൽ നിന്നു വാങ്ങി നുണഞ്ഞു കൊണ്ടിരിന്നു കഴിക്കുന്നതിനിടയിൽ അവളുടെ മുഖത് മിന്നി മായുന്ന ഭാവങ്ങൾ നോക്കി ഇരിക്കുകയാണ് ഹർഷൻ,,, ""വേണോ,, "" തന്നേ നോക്കി ഇരിക്കുന്നവനോടായി അവൾ ചോദിച്ചു ""വേണ്ട കഴിച്ചോ"" അവളുടെ മുക്കിൻ തുമ്പിലായത് തുടച്ചു കൊണ്ട് ഹർഷൻ പറഞ്ഞു ""ഒന്നുടെ കഴിച്ചാലോ അച്ചുവേട്ട,, ""അവളുടെ ഉണ്ട കണ്ണുകൾ വിടർത്തി കൊണ്ട് ഗൗരി ചോദിച്ചു

""ഒന്നുടെ കഴിക്കണ്ട അച്ചുവേട്ട,,"" അവളുടെ അതെ പോലെ അവൻ തിരിച്ചു പറഞ്ഞു ""ഒന്നു മതി,, അതാ പാകം ഇനി കഴിച്ചാലെ ശെരിയാവില്ല ട്ടൊ,,"" തന്നോട് പിണങ്ങി നില്കുന്നവളെ നോക്കി കൊണ്ട് ഹർഷൻ പറഞ്ഞു അപ്പോഴും ഗൗരി ഒരു ഭാഗത്തേക് നീങ്ങി ഇരിന്നു ""ഈ പെണ്ണ്,, ""അവൻ തങ്ങളെ ആരെങ്കിലും ശ്രെദ്ധിക്കുന്നുണ്ടോ എന്നു നോക്കി അതികം ആളുകൾ ഒന്നുമില്ലാത്ത സ്ഥലത്ത് ആണ് ഇരിക്കുനത് ബാക്കി ഉള്ളവർ എല്ലാം അവരുടെ ലോകത്താണ് നീങ്ങി ഇരിക്കുന്നവളുടെ ഇടുപ്പിൽ കൈയ് ഇട്ടു തന്നിലേക് അടുപ്പിച്ചു ഗൗരി ഒന്നു ഞെട്ടി കൊണ്ട് ചുറ്റും നോക്കി ""ദേ അച്ചുവേട്ട വിട്ടേ ആരെങ്കിലും കാണും ട്ടൊ,,"" ചുറ്റുനും നോക്കി കൊണ്ട് ഗൗരി പറഞ്ഞു ""അപ്പൊ നിന്റെ പിണക്കം മാറിയോ,, ""അവളുടെ ഉണ്ട കവിളിൽ പല്ലുകൾ ആഴ്ത്തി കൊണ്ടവൻ ചോദിച്ചു ""അഹ്,, മാ..റി,,"" ഒന്നു വിറച്ചു കൊണ്ടവൾ പറഞ്ഞു ""ഇനി ഇങ്ങനെ പിണക്കം വരുമ്പോ പറയണം ട്ടൊ ഞാൻ മരുന്ന് തരാം"" ""ദേ അച്ചുവേട്ട വേണ്ടാട്ടോ ""അവന്റെ തോളിലായി മുഖം അമർത്തി കൊണ്ട് ഗൗരി പറഞ്ഞു സൂര്യന്റെ അസ്തമയ ചുവപ്പ് ആയിരുന്നു അവളുടെ അഹ് കുഞ്ഞു മുഖത്തിൻ... അവളെ തന്നിലേക് അണച്ചു പിടിച്ചു കൊണ്ട് അവനും ഇരിന്നു.. ...................................................... ""എന്താ എന്നോട് പറയായിരുന്നു,

""കിച്ചുവിന്റെ തോളിൽ താടി കുത്തി നിന്നു കൊണ്ട് ഗൗരി ചോദിച്ചു ""പറയാതെ വന്നപ്പോ നിന്റെ മുഖത്ത് കാണുന്ന ഒരു സന്തോഷം ഉണ്ടാലോ അത് കാണാൻ നല്ല ഭംഗിയാ"" ""അയ്യോ പാവം,, ""കണ്ണു ചുരുക്കി കൊണ്ടവൾ പറഞ്ഞു ""പോടി,, അല്ല എങ്ങനെ ഉണ്ടായിരുന്നു ക്ലാസ്സ്‌"" ""കുറെ ആയില്ലേ,, അതിന്റെ ഒരു കുഞ്ഞു പ്രശ്നം,,""മുഖം ചുളിച്ചു കൊണ്ടവൾ പറഞ്ഞു ""അതൊക്കെ അങ്ങ് പൊയ്ക്കോളും,, കുറച്ചു ദിവസം കൂടെ അത് കഴിഞ്ഞ മതിയാലോ"" ""മ്മ്,, ""അവൾ ഒന്നു മൂളി പെട്ടന്നാണ് കിച്ചു നന്ദുവിനെ തന്നിലേക് അടുപ്പിച്ചത് ""എന്റെ പെണ്ണ് രാവിലെ എന്ധോകയോ പറഞ്ഞിരിനലോ,, കാത്ത് ഇരിക്കാനോ അങ്ങനെ എന്ധോക്കെയോ""ഒന്നു അമർത്തി കൊണ്ട് അവൻ പറഞ്ഞു അപ്പോഴാണ് രാവിലെ പറഞ്ഞെതെല്ലാം നന്ദുവിന് ഓർമ വന്നത് അവൾ ഒന്നു നാക്ക് കടിച്ചു ""നിക്ക് ഉണ്ടാലോ കിച്ചുവേട്ട ഒന്നും ഓർമ ഇല്ല,,"" അതിനലെ ഞാൻ ഓർമ പെടുത്താം,,,, പറഞ്ഞു തീരുമ്പോഴേക്കും അവളുടെ ചുണ്ടിന് കീഴെ ഉള്ള മറുകിൽ അവൻ മുഖർന്നിരുന്നു ""ഇപ്പൊ ഓർമ വന്നോ,, ഇല്ലെങ്കിൽ നമ്മുക്ക് ഒന്നുടെ പെടുതാം "" ""വേണ്ട,,നിക്ക് എല്ലാം വന്നു "" ഇനി പോകുമ്പം പറഞ്ഞാൽ മതി ട്ടൊ അവളെ നെഞ്ചില്ലെക് ചേർത്തു കൊണ്ട് കിച്ചു പറഞ്ഞു,, നന്ദു അവന്റെ നെഞ്ചിൽ മുഖം ഒളിപ്പിച്ചിരുന്നു

""കിച്ചുവേട്ട"" ""എന്താടാ"" ""എനിക്ക് നിങ്ങളെ ഇഷ്ട്ട ഡോക്ടറെ,,, ""അവന്റെ നെഞ്ചിൽ ചേർന്നു കൊണ്ടവൾ പറഞ്ഞു എന്ധോ അഹ് നിമിഷം അവളുടെ ഡോക്ടറെ വിളി അവനും ആസ്വാതിച്ചിരുന്നു ""അറിയാലോ എന്റെ വായാടിടെ ഉള്ളിൽ മുഴുവൻ ഈ ഞാൻ ആണ് എന്നു,,,"" അവൾ ഒന്നും പറഞ്ഞില്ല ചില നേരം വാക്കുകളെക്കാൾ ഭംഗി ആയി മൗനം പ്രണയിക്കും,, അവളുടെ തെളിഞ്ഞു നിൽക്കുന്ന നുണക്കുഴി പറയുന്നുണ്ടായിരുന്നു,, അത്രമാത്രം സന്തോഷത്തിൽ ആണെന്ന് ഇടവിലാതെ കിച്ചുവിന്റെ അധരം അവയുടെ ആഴം അളക്കുന്നുണ്ടായിരുന്നു,, അവന്റെ ഓരോ സ്പർശനത്തിലും അവളുടെ മുഖം അത്രമേൽ പ്രഭായോടെ തിളങ്ങുന്നുണ്ട്,, ഇരുക്കൂട്ടറുടെയും ഉള്ളിൽ അലതല്ലുന്ന പ്രണയമാണ്,,തിരകളിൽ കണ്ണും നട്ട് ഇരിക്കുമ്പോളും തന്റെ പ്രണനെ പൊതിഞ്ഞു പിടിച്ചുട്ടുണ്ട് അവരുടെ പാതികൾ,,, ഹൃദയത്തിൽ നിന്ന് ആരോ പറയ്യുന്നുണ്ട് ഓരോ നിമിഷവും അവരുടെ പ്രണയത്തിന്റെ കഥകൾ,,, കണ്ണുകളിൽ നിന്നു പോലും തിരിച്ചറിയുന്നവാ.....ഈ നിമിഷം കഴിയരുതേ എന്ന പോൽ......................  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story