പ്രാണനിൽ: ഭാഗം 38

prananil

രചന: മഞ്ചാടി

 ""അപ്പൊ അന്നു തന്നെ കുറിക്കാം അല്ലേ,,, രാവിലെ തന്നെ രാധികയും സേതുവും നല്ലൊരു മുഹൂർത്തം കുറിക്കാൻ പോയതാണ്,,, അടുത്തൊരു ദിവസത്തേക്ക് തന്നെ കിട്ടുകയും ചെയ്തു ""കിച്ചു അത് തന്നെ മതിയിലെ,,, ഊണ് മേശയിൽ ഭക്ഷണം കഴിക്കുകയാ എല്ലാവരും,,അപ്പോഴാണ് സേതു കാര്യം അവതരിപ്പിച്ചത് ""എനിക്ക് കുഴപ്പം ഇല്ല സേതു മാഷേ,,, ഇവളുടെ അവസാനത്തെ പരീക്ഷ ഇന്നും ആണലോ,,, തങ്ങളെ നോക്കി സന്തോഷത്തോടെ ഇരിക്കുന്ന നന്ദുവിനെ നോക്കി കൊണ്ട് അവൻ പറഞ്ഞവസാനിപ്പിച്ചു ""എങ്കിൽ ഇന്ന് തന്നെ കല്യാണ ക്ഷണം തുടങ്ങാം,, അല്ലേ അച്ഛാ,,, ഹർഷൻ ഒപ്പം പറഞ്ഞു ""ആ തുടങ്ങിക്കോ,,, ഗൗരി നന്ദുവും കോളേജ് ഉള്ളവരെ ഒകെ വിളിച്ചോളൂ,,, രണ്ടു പേരെയും നോക്കി കൊണ്ട് സേതു പറഞ്ഞു രണ്ടാളും ഉത്സാഹത്തോടെ തലയാട്ടി ""എന്നാൽ ഞാൻ എന്റെ ഹോസ്പിറ്റലിൽ ഉള്ളവരെ വിളിക്കാൻ തുടങ്ങാം,, കിച്ചും ഒപ്പം പറഞ്ഞു ""ഇനിപ്പോ ഞാൻ ആയിട്ടത് കുറക്കുന്നില്ല,,, എന്റെ ഓഫീസ് ഉള്ളവരെ ഞാനും വിളിക്കം,,, എല്ലാവരും കല്യാണത്തിന്റെ സന്തോഷത്താലേക് എത്തി ചേർന്നിരുന്നു ""എന്നാൽ പിന്നെ ഞങ്ങൾ മൂന്നാൾക്കാരും പുറത്തുള്ളവരെയും വിളിക്കാൻ പൊക്കോളാം,,, രാധികയേയും,, സുഭദ്രയെയും നോക്കി കൊണ്ട് സേതുവും പറഞ്ഞു ""മുതിർന്നവരെ ഒകെ അല്ലെങ്കിലും നിങ്ങൾ വിളിച്ച മതി,, ബാക്കി ഉള്ളവരുടെ കാര്യം ഞങൾ നോക്കിക്കോളാം"" ഗൗരിയും സന്തോഷത്തോടെ പറഞ്ഞു,,,

സ്വന്തം കൂട പിറപ്പിന്റെ തന്നെ ആണലോ വിവാഹം,,, അവളുടെ ഉള്ളം സന്തോഷം കൊണ്ട് നിറഞ്ഞിരിന്നു ""അതേയ് മതി,, മതി എല്ലാവരും എണ്ണിക്കാൻ നോക്കിക്കേ സമയം വൈകി,, ബാക്കി ചർച്ച വന്നിട്ടാവം,, നിങ്ങൾക് പരീക്ഷ അല്ലേ,,,"" ഗൗരിയെയും നന്ദുവിനെയും കൂർപ്പിച്ചു നോക്കി കൊണ്ട് രാധിക പറഞ്ഞു ""വലതും പഠിച്ചോ,, അതോ പൊട്ടുവോ രണ്ടാളും"" കളിയാക്കലോഡ് കൂടി കിച്ചു ചോദിച്ചു ""ദേ കിച്ചു,, രണ്ടാൾക്കും ഷോർട് നോട്സ് കൊടുത്തു കുത്തി ഇരുത് പഠിപ്പിച്ചതാ,, നീ വെറുതെ കരി നാവ് വളക്കലെ,, ഹർഷൻ അവനെ നോക്കി കേഞ്ചും പോലെ പറഞ്ഞു,,, എക്സാം തുടങ്ങിയത് മുതൽ രണ്ടാളെയും കുത്തി ഇരുത്തി പഠിപ്പിക്കൽ ഹർഷന്റെ ഉത്തരവാദിത്തം ആയിരുന്നു,, രണ്ടാളെയും നേരം പുലരും മുന്നേ എഴുനേൽപ്പിക്കലും,,, ഉറക്കം വന്നാൽ ചീത്ത പറഞ്ഞു ഇരിപ്പികലും മൊത്തത്തിൽ ഹർഷൻ അവരെ ഏറ്റെടത്തിരുന്നു,,, കിച്ചുവിന് ആണെങ്കിൽ ഹോസ്പിറ്റൽ കേസ് കൂടുതൽ ആയിരുന്നു,,, ഗൗരിയുടെ പ്രശ്നത്തിൽ ലീവ് എടുത്തതു കൊണ്ട് പിന്നീട് ജോയിൻ ചെയ്തപ്പോൾ ആൾ തിരക്കിൽ പെട്ട് ഒന്നും അറിഞ്ഞിരുന്നില്ല,,, ""എന്റെ പൊന്നു കിച്ചുവേട്ട ഓർമ്മിപ്പിക്കല്ലേ ഇന്നുടെ കഴിഞ്ഞു വേണം എനിക്കും ഇവൾക്കും ഒന്നു ഉറങ്ങാൻ,,, എന്തോ ഓർത്ത കണക്ക് ഒന്നു നിശ്വസിച്ചു കൊണ്ടവൾ പറഞ്ഞു

""നന്നായി പോയി നിങ്ങൾ ഒകെ പഠിക്കാണേൽ,, അതെങ്കിലും ചെയ്യണം,," അവരെ നോക്കി കളിയാക്കി കൊണ്ടവൻ പറഞ്ഞു ""ദേ,, വേണ്ട,,അവനെ കൂർപ്പിച്ചു നോക്കി കൊണ്ടവൾ പറഞ്ഞു ""അതെ മതി,, മതി,, ഡാ കിച്ചു കളിയാക്കാതെ എഴുനേൽക്കാൻ നോക്ക് ഹോസ്പിറ്റലിൽ പോകണ്ടേ,,, ഹർഷ നിനക്കും വൈകുന്നില്ല"" സുഭദ്ര എല്ലാവരോടും ചോദിച്ചു കൊണ്ട് കണ്ണുരുട്ടി ""ദേ എണ്ണിച്ചു അമ്മ,, അവരെ നോക്കികൊണ്ട് കിച്ചുവും പിന്നലെ എല്ലാരും ഇറങ്ങി എല്ലാവരോടും യാത്ര പറഞ്ഞു പുറത്തേക് ഇറങ്ങിയതും ജനുവമ്മയുടെ കൂടെ കുറുമ്പി പെണ്ണ് വന്നിരുന്നു,,, കുഞ്ഞുടുപ്പും ഇട്ടവൾ ഓടി നന്ദുവിനെയും ഗൗരിയുടെയും അടുത്തേക് എത്തിയിരുന്നു ""നന്ദു,, ഗൗയി പരീച്ച നല്ല കുട്ടിയായി എയ്തണം ട്ടൊ,,, കുഞ്ഞി കണ്ണു വിടർത്തി കൊണ്ടവൾ പറഞ്ഞു കയ്യിൽ ഒരു കുഞ്ഞു വടി കൂടെ ഉണ്ട് ""ശെരി ടീച്ചറെ എഴുതിക്കോളാം ട്ടൊ,, അവളുടെ താടിയിൽ പിടിച്ചു കൊഞ്ചിച്ചു കൊണ്ട് നന്ദു പറഞ്ഞു രണ്ടുപേരും അവളുടെ ഉണ്ടകവിളിൽ കുഞ്ഞൊരു മുത്തവും കൊടുത്തു,, ""പോയിട്ട് വരാട്ടോ,, അവളുടെ മുടിയിൽ തലോടി കൊണ്ട് രണ്ടുപേരും പറഞ്ഞു കൊണ്ട് പുറത്തേക് ഇറങ്ങി അവരുടെ കാർ കണ്ണിൽ നിന്നും മായും വരെ അവളുടെ കുഞ്ഞി കൈക്കൾ അവർക്ക് നേരെ വീശുന്നുണ്ടായിരുന്നു

കണ്ടു നിന്നവരും ചുണ്ടിൽ എല്ലാം ആ കുരുന്നു ഒരിളം പുഞ്ചിരിക്ക് കാരണമായിരുന്നു ................................................................... ""അപ്പൊ എല്ലാവരും വന്നേക്കണം,, ഒരിളം പുഞ്ചിരി ചുണ്ടിൽ വെച്ചു കൊണ്ട് തന്നെ അവൻ ഹോസ്പിറ്റലിൽ ഉള്ള സ്റ്റാഫ്‌കളെ എല്ലാം വിളിച്ചികൊണ്ടിരിന്നു,,, എല്ലാവരോടും നല്ല രീതിയിൽ സമിപ്പിക്കുന്ന കിഷോർ ഡോക്ടറെ എല്ലാവർക്കും പ്രിയം ആയിരുന്നു അവസാനമായി അവൻ മിത്രയുടെ അടുക്കൽ പോകാനായി നിന്നു അതിന് മുൻപ് അവൻ സഞ്ജുവിന്റെ ക്യാബിനിൽ ഒന്നു കയറി ഫയലിൽ നോക്കി ഇരിക്കുന്നവനെ അവൻ ഒന്നു വിളിച്ചു കയ്യിൽ ഉള്ള ഫയൽ ടേബിൾ വെച്ചു കൊണ്ട് അവൻ കിച്ചുവിനെ നോക്കി ഒന്നു പുഞ്ചിരിച്ചു ""ആഹാ,, കല്യാണ ചെക്കെൻ എന്താടാ ഇവിടെ"" ""എല്ലാരേം ഒന്നു വിളിക്കാൻ ഇറങ്ങിയതാ ബ്രേക്ക്‌ ടൈം അല്ലെടെ"" ""എവിടെ നിന്റെ പെണ്ണ്"" ""എക്സാം ആണ് ഇന്നത്തോടെ തീരും"" ""ആ,,അവൻ ഒന്നു തലയാട്ടി ""എങനെ പോകുന്നു നിന്റെ നടത്തം"" ""ആ,, അങ്ങനെ പോകുന്നു,, പെണ്ണിനെ ചെറിയൊരു സ്നേഹം ഒകെ ഉണ്ട്,, എന്തോ ഓർത്ത കണക്കെ അവൻ ഒന്നു പുഞ്ചിരിച്ചു ""ഇനി അവളെ കൂടെ വിളിക്കാൻ ഒള്ളു,, അവളുടെ അടുത്തേക് പോകും മുന്നേ നിന്നെ ഒന്നു കാണാം എന്നു വിചാരിച്ചു""

""മ്മ്,, നീ ചെല്ല് ഞാൻ പിന്നാലെ വന്നോളാം,, ""എടാ,, അവൾ എങനെ പ്രതികരിക്കും,, ""നീ ചെല്ല് മോനെ കിച്ചു,,, അവനെ നോക്കി തലയാട്ടി കൊണ്ടവൻ അവളുടെ ക്യാബിൻ ലക്ഷ്യം വെച്ചു നടന്നു അവളുടെ ക്യാബിനിന്റെ മുന്നിൽ എത്തിയതും അവൻ ഒന്നു നിന്നു അവൾ തങ്ങളോട് കാണിച്ചതലേം ഒരു നിമിഷം ഓർമയിൽ വന്നു എങ്കിലും ഒന്നു കണ്ണടച്ച് ശ്വാസം വലിച്ചു വിട്ട് കൊണ്ട് അവൻ ഡോർ തട്ടി ""കം ഇൻ,, ഉള്ളിൽ നിന്നവളുടെ ശബ്‍ദം കേട്ടതും അവൻ വാതിൽ തുറന്നു എന്തോ എഴുതി കൊണ്ടിരിക്കുകയായിരുന്നവൾ മുന്നിലേക്ക് നോക്കിയതും അവളുടെ അടുത്തേക് വരുന്ന കിച്ചുവിനെ ആണ് ""അവനോടുള്ളത് വെറും അട്ട്രാക്ഷൻ ആണ് മിത്ര,,, ""തിങ്ക് ur സെൽഫ്,,," "നീ ചെയ്യുന്നത് പലതും തെറ്റവും"" അവനെ കണ്ടതും ആദ്യം തന്നിൽ ഉണ്ടായിരുന്ന ഇഷ്ടത്തിന് പകരം ഇന്നവനെ നോക്കുമ്പോൾ സഞ്ജുവിന്റെ സ്വരം ഉള്ളിലേക്കു വന്നു ""മിത്ര,, അവളുടെ മാറ്റം കണ്ടു കൊണ്ട് തന്നെ അവൻ വിളിച്ചു ""ആ,,ഒന്നു ഞെട്ടി കൊണ്ടവൾ വിളി കേട്ടു ""എന്താടോ ആലോചിച്ചു നില്കുനെ"" ""ഒന്നും ഇല്ല,, കിഷോർ എന്താ വന്നേ,, എഴുതി കൊണ്ടിരുന്ന ഫയൽ മടക്കി കൊണ്ടവൾ ചോദിച്ചു ""ഒരു കല്യാണം വിളിക്കാൻ,,, എന്റെയും നന്ദുവിന്റെയും കല്യാണം ആണ് താൻ വരണം""

അത് കേട്ടതും അവൾ ഒന്നു ഞെട്ടി കൊണ്ടവനെ നോക്കി,,, തന്നിലേക് എന്തു കൊണ്ടാണ് ദേഷ്യം വരാത്തത്,,, സഞ്ജുവിന്റെ വാക്കുകൾ മാത്രം അവളുടെ ഉള്ളിലേക്ക് വന്നു കൊണ്ടിരുന്നു ""എന്താടോ ഒന്നും പറയാതെ,, അവളുടെ മുഖത്ത് നിന്നു കണ്ണു മാറ്റാതെ തന്നെ അവൻ ചോദിച്ചു ,,ഏയ് ഒന്നും ഇല്ല,,, ,,എന്നാ ഞാൻ ഇറങ്ങാ താൻ വരണം കേട്ടോ,, അവളെ ഒന്നുടെ ക്ഷണിച്ചു കൊണ്ടവൻ പുറത്തേക് ഇറങ്ങി പോകും മുൻപ് എന്തോ ആലോചിച്ചു നില്കുന്നവളെ അവൻ ഒന്നുടെ നോക്കി ........................................................... ""Its just attarction ""അവന്റെ വാക്കുകൾ വീണ്ടും കാതിൽ പതികുനെ പോലെ,, തന്റെ പ്രതിഭിഭത്തിലേക് നോക്കി കൊണ്ടവൾ നിന്നു,, മുഖത്തേക്ക് ശക്തി ആയി വെള്ളം കോരി ഒഴിച്ച് കൊണ്ടവൾ പുറത്തേക് നടന്നു ""ഹേയ്,, വാട്ട്‌ ഹാപ്പെൻഡ്,, തന്റെ റൂമിൽ ഉള്ള സോഫയിൽ ഇരിന്നു കൊണ്ട് സഞ്ജു അവളെ നോക്കി ചോദിച്ചു ""Nothing,, ആരോട് ചോദിച്ച ഇതിന്നുളിൽ കയറിയെ,, അവനെ കൂർപ്പിച്ചു നോക്കികൊണ്ട് അവൾ ചോദിച്ചു ""നീ എന്റെ ഫ്രണ്ട് അല്ലെ അത്കൊണ്ട്,, തിരിച്ചവനും മറുപടി പറഞ്ഞു അവൾ അവനെ കാര്യം ആകാതെ തന്റെ സീറ്റിൽ ഇരിന്നു കൊണ്ട് വർക്ക്‌ ചെയ്യൻ തുടങ്ങി ""മിത്ര,, "മ്മ്,,അവനെ നോക്കാതെ തന്നെ അവൾ മൂളി ""താൻ ആരെങ്കിലും പ്രണയിക്കുന്നുണ്ടോ?? വീണ്ടും അവന്റെ ചോദ്യം ""Why you ask this qus all the time,,അവനെ ദേഷ്യത്തോടെ നോക്കി കൊണ്ട് അവൾ ചോദിച്ചു

""ജസ്റ്റ്‌ ആസ്കിങ്,, തനിക്കു പോലും ഉത്തരമിലെ,, ചുണ്ടിൽ ഒളിപ്പിച്ച അതെ ചിരിയോടെ തന്നെ അവൾ ചോദിച്ചു അവന്റെ ചോദ്യത്തിന് മൗനം തീർത്തു കൊണ്ടവൾ ഇരിന്നു ""കിഷോറിന്റെ കല്യാണം ആണ് അറിഞ്ഞലോ അല്ലേ,,, അവളെ നോക്കി കൊണ്ട് തന്നെ ചോദിച്ചു ""മ്മ്,,അവൾ ഒന്നു മൂളി ""Is it hurts you,, അവളുടെ കണ്ണിലേക്കു നോക്കി തന്നെ അവൻ ചോദിച്ചു അവളോട് തന്നെ അവൾ അത് ചോദിച്ചു,,,ഇല്ല തനിക്കു നോവുന്നില്ലലോ,,, പകരം ഉള്ളിൽ മറ്റേതോ,,, കൈ വിട്ടു കളഞ്ഞ എന്തോ ഒന്നു പോലെ അവളിലെ ഭാവം അവനും ആസ്വദിച്ചു ""എന്നെ സ്നേഹിക്കാൻ കോളിലെ,,, പെട്ടെന്നായിരുന്നു അവളുടെ ചോദ്യം അവനും ഒന്നു ഞെട്ടി,, അവളുടെ കണ്ണിൽ കണ്ണു നീര് ഉരുണ്ടു കൂടി,, ആദ്യമായി അവൾ ഒരുവന്റെ മുന്നിൽ കരഞ്ഞു,, എന്നാൽ സഞ്ജു അത് വേണ്ട എന്നാ പോലെ അവളെ നെഞ്ചോട് ചേർത്തു ""ഏയ്,, ആരാ പറഞ്ഞെ"" ""എനിക്ക് അറിയാം ഞാൻ സ്നേഹിച്ചവർ എല്ലാം പോയി,,, അവന്റെ നെഞ്ചിൽ പതുങ്ങി കൊണ്ടവൾ പറഞ്ഞു അപ്പോൾ അവൾ ആ പഴയെ മിത്ര ആയിരുന്നു,,, കുഞ്ഞു നോവിൻ പോലും തേങ്ങുന്ന കുഞ്ഞി മിത്ര ""ചിലപ്പോൾ സ്നേഹിക്കുന്നവരെ കാണാത്ത ആണെങ്കിലോ"" ""അമ്മ പോയാലോ,,, ഏതോ ലോകത്ത് എന്നപോലെ അവൾ പറഞ്ഞു,,

തന്റെ ഭാരങ്ങൾ ഇറക്കി വെക്കുകയായിരുന്നു അവൾ ""ഇല്ലാലോ നിന്റെ അമ്മ ഇവിടെ ഒകെ തന്നെ ഉണ്ട് dont be upset,, അവളെ തലോടി കൊണ്ടവൻ പറഞ്ഞു ""നിന്റെ പ്രണയത്തെ നീ കണ്ടു പിടിക്കാൻ നോക്കൂ മിത്ര,,, കിഷോറിന് അവന്റെ പെണ്ണ് ജീവന you know one thing,,, നീ എപ്പോഴും വിചാരിക്കുന്നു നിന്നെക്കാൾ ഏറെ എന്താണ് നന്ദുവിന് എന്ന്,,, the ans is very simple,,, അതവന്റെ പ്രണയമാണ്,,, അതിനേക്കാൾ മീതെ മറ്റൊരുത്തരം ഇല്ല,,, നീ നിനക്ക് ചുറ്റുമുള്ള നിന്റെ പ്രണയത്തെ കണ്ണ് തുറന്നു നോക്ക്,,അവളുടെ ചെവിയോരും അത്രയും പതിഞ്ഞ സ്വരത്തിൽ അവൻ പറഞ്ഞു പെട്ടന്ന് ബോധം വന്ന പോലെ അവൾ അവനെ തള്ളി കൊണ്ട് പുറത്തേക് ഓടി പോയി,,തന്റെ കണ്ണു നീര് മറ്റൊരാളുടെ മുന്നിൽ കാണിക്കേടി വന്നതിനോ,,, അതോ ഒരു നിമിഷം അവന്റെ നെഞ്ചോട് ചേർന്നു നില്കാൻ കൊതിക്കുന്ന മനസിനെ അടക്കി നിർതാനോ നിനക്ക് എന്നിലേക്കുള്ള ദൂരം ഇനി ഒത്തിരിയില മിത്ര,, അവൾ പോയ വഴിയേ നോക്കി കൊണ്ടവൻ മൗനമായി മൊഴിഞ്ഞു .......................................................

""ഹോ അച്ചുവേട്ടൻ പഠിപ്പിച്ചത് മാത്രമേ വന്നോളൂ,,അത്കൊണ്ട് രക്ഷപെട്ടു"" എക്സാം കഴിഞ്ഞു പുറത്തേക് ഇറങ്ങിയതാണ് ഇരുവേരും ""ചെന്നിട്ടി ഒന്നുറങ്ങണം,, കുറെ ദിവസത്തെ ഉള്ളത് ആണ്,, ഒന്നു നെടുവിർപ് ഇട്ടു കൊണ്ട് നന്ദുവും പറഞ്ഞു ""എല്ലാരേയും വിളിച്ചു കഴിഞ്ഞിലെ ഇനി ആരും ഇല്ലാലോ നന്ദു "" ""കഴിഞ്ഞു,,,വായോ,, നമ്മുക്ക് ഒരു ജ്യൂസ്‌ എന്തേലും കുടിക്കാം,, ഇന്ന് എന്തായാലും ബസ് അല്ലേ പോകുന്നേ "" ഇതേ സമയം മിത്രയുടെ കാർ അതിവേഗം പോയികൊണ്ടിരിന് അവളുടെ ഉള്ളിൽ ഓരോ നിമിഷവും താൻ കിച്ചുവിനോട് ചെയ്തതും,,, സഞ്ജുവിന്റെ വാക്കുകളും എല്ലാം മുഴങ്ങി അവളുടെ നിയന്ത്രണം തന്നെ വീട്ടിരിന്നു,,, തനിക്കു നേരെ ആയി വരുന്ന ലോറി കണ്ടതും അവൾ കാർ സൈഡിലേക്ക് തിരിച്ചു അപ്പോഴേക്കും വണ്ടി മറിഞ്ഞിരിന്നു റോഡ് മുറിച് കടക്കാൻ നിൽകുമ്പോഴാണ് നന്ദുവിന്റെയും,,, ഗൗരിയുടെയും മുന്നിൽ ആസിഡന്റ് സംഭവിച്ചത് രണ്ടാളും മുഖത്തോട് മുഖം നോക്കി അങ്ങോട്ടേക്ക് ഓടി ബോധം മറഞ്ഞു പോകുമ്പോഴും മിത്ര കണ്ടിരുന്നു തനിക്കു അടുത്തേക് ഓടി വരുന്ന ജനങ്ങളെ അതിനിടയിൽ ഗൗരിയെയും നന്ദുവിനെയും.................  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story