പ്രാണനിൽ: ഭാഗം 4

prananil

രചന: മഞ്ചാടി

 """ ഉറങ്ങിയോ അവൻ""" വാതിൽ തുറന്നു കൊണ്ട് രാധിക ചോദിച്ചു...... """ഹ്ഹ്മ്... പാവം കുറെ ആയിലെ സമാധാനത്തോടെ ഒന്ന് ഉറങ്ങിട്ട്"""........ ഹർഷന്റെ തലയിൽ ഒന്നു തലോടി അവനെ ഉണർത്താതെ മടിയിൽ നിന്നു തല എടുത്തു വെച്ചു.... """"ഞാനും ന്റെ കുട്ടിയെ അറിയാൻ ശ്രേമിച്ചില്ല തെറ്റായി പോയില്ലേ""" """" സാരല്ല്യ""..... """കഴിഞ്ഞത് കഴിഞ്ഞു..... അവനോട് ഇനി അതിനെ പറ്റിയൊന്നും ചോദിക്കണ്ട """...... നന്ദുവും ഗൗരിയും എവടെ... വിഷയം മാറ്റണം എന്നോണം സേതു ചോദിച്ചു...... പറഞ്ഞു തീരുന്നതിന് മുൻപ് രണ്ടാളും വന്നിരുന്നു.... """"ഏട്ടൻ എണിക്കാറായോ അച്ചേ""".... നന്ദു ചോദിച്ചു """ കൊറച്ചു നേരായി....ഉണർത്തണ്ട ഉറങ്ങിക്കോട്ടെ അവൻ """ ഈ നേരം അത്രയും ഗൗരി ഹർഷനെ നോക്കുകയായിരുന്നു.... """എല്ലാം മറച്ചുപിടിച്ചു ഒറ്റക് അനുഭവിച്ചു... തന്നേ ഒഴിവാക്കാൻ വേണ്ടി പോലും കുറ്റങ്ങൾ എല്ലാം സ്വയം ഏറ്റെടുത്തു....."""...""" അത്രേമേൽ തന്നേ സ്നേഹിച്ചു...."""...... അവനെ മാറോട് ചേർത്ത ഞാൻ ഉണ്ട് എന്ന് പറയാൻ തോന്നി.... അവന്റെ നെഞ്ചിൽ താൻ ഇത്രെയും നേരം അനുഭവിച്ച സങ്കടങ്ങൾ ഇറക്കി വെക്കാൻ തോന്നി..... വാതിൽ മുട്ടിയപ്പോഴാണ് അവൾ ചിന്തകളിൽ നിന്ന് തിരിച്ചു വന്നത് """നന്ദു വാതിൽ ഒന്നു തുറന്നെ """രാധിക പറഞ്ഞു വാതിൽ തുറന്നതും കിഷോറിനെ കണ്ട അവൾ ഒന്നു ചിരിച്ചു.... കിഷോർ ഒരു നിമിഷം നന്ദുവിനെ നോക്കി.... """"സങ്കടങ്ങൾ എല്ലാം ഉള്ളിലൊതുക്കാൻ ശ്രേമിക്കുന്നവൾ ആണെന്ന് അവൻ മനസിലായതായിരുന്നു.....""""

""""ആഹ്ഹ ഡോക്ടർ ആയിരുന്നോ.... """"സേതുവിന്റെ ചോദ്യം ആണ്... അവനെ ഉണർത്തിയത്..... നന്ദുവിന് തിരിച്ചു ഒരു പുഞ്ചിരി നൽകി കൊണ്ടവൻ ഉള്ളിലോട്ടു കയറി """"""മരുന്ന് കുടിച്ചതല്ലേ അതിന്റെയ ഈ ഉറക്കം... നീച്ചോളും..."""" ഹർഷനെ നോക്കി അവൻ പറഞ്ഞു.... """""""പിന്നെ എല്ലാരും കൂടെ നിക്കണം എന്നില്ല ഹോസ്പിറ്റൽ അല്ലെ....."""""" """""അല്ല ഡോക്ടറെ ഞാൻ പോകാൻ ഇറങ്ങായിരുന്നു.....ആകെ മുഷിഞ്ഞു.... ഇവർ ഇവടെ നിക്കട്ടെ ഞാൻ രാത്രി വന്നോളാം....."""""" """"""എന്നാ അങ്ങനെ ആവട്ടെ.... പിന്നെ ഈ ഡോക്ടർ വിളി വേണ്ടാട്ടോ... മാഷ് എന്നെ പഠിപ്പിച്ചിട്ടുണ്ട് അപ്പോഴത്തെ സാഹചര്യത്തിൽ ഞാൻ പറയാതിരുന്നതാ.....""""""" """"" ആണോ.... നിക്ക് ഓർമ കിട്ടണില്ല്യ കുട്ടിയെ""""...... """""പിന്നെ അപ്പൊ പറയാതിരുന്നത് നന്നായി.... എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥ ആയിരുന്നാലോ...""""" """""കിഷോർ എന്ന് പറഞ്ഞ മാഷിന് അറിയുന്നുണ്ടാവില്ല കിച്ചു ന്ന് പറഞ്ഞ അറിയും"""""..... """"ഓർമ ഉണ്ടോ മാഷേ...."""" """""കിച്ചു ആയിരുന്നോ നീയ് ആൾ ആകെ മാറിപോയല്ലോ ചെക്കാ....""""" """" അന്നത്തെ കുഞ്ഞു പയ്യൻ ഇങ്ങനെ ഒകെ ആയി ന്നോ നിക്ക് വിശ്വസിക്കാൻ പറ്റണില്ല്യ.....""""" """""നിക്ക് മാഷിനെ മറക്കാൻ പറ്റുമോ... എന്റെ വിശപ്പ് അടക്കിയത് ഒരു നേരത്തെ ആഹാരം മുന്നിലോട്ടു നീട്ടിയത് ഒന്നും മറക്കാൻ കഴിയില്ലലോ...."""""" അവൻ ഒന്നു പുഞ്ചിരിച്ചു....

""""""എന്നാ ഞാൻ പോട്ടെ മാഷേ.... രണ്ടു മൂന്നു ആൾക്കാരെ കൂടെ നോക്കാൻ ഉണ്ട് ഹർഷൻ എണീച്ചാൽ ഭക്ഷണം കൊടക്കണം കേട്ടോ.....""""" പറഞ്ഞു തുടങ്ങിയത് സേതുവിനെ നോക്കിയാണെങ്കിലും അവസാനിപ്പിച്ചത് രാധികയെ നോക്കിയാണ്.... പോകുന്നതിന് മുൻപ് അവൻ ഒന്നു തിരിഞ്ഞു നോക്കി നന്ദുവിനെ നോക്കി ഒന്നു പുഞ്ചിരിച്ചു.... """"അവൾ പോലും അറിയാതെ """ """"""ഞാനും ഇറങ്ങാ രാത്രി ആകുമ്പഴേക്കു എത്താം... """""അവരെ നോക്കി പറഞ്ഞു കൊണ്ട് സേതുവും ഇറങ്ങി... ................................................ """""""കണ്ണ് ഒന്നുടെ അടച്ചു തുറന്നുകൊണ്ട് ഹർഷൻ എണീച്ചു.....""""" """" ആദ്യം കണ്ടത് നന്ദുവിനോടെന്തോ പറഞ്ഞു കൊണ്ടോയിരിക്കുന്ന ഗൗരിയെ കണ്ടാണ്...""" അവൻ മനസിൽ ഒരു തണുപ്പ് പടരുന്നത് അറിഞ്ഞു... അവളെ തന്നേ നോക്കി കൊണ്ടിരുന്നു..... """എണിച്ചോ നീ"" അമ്മയുടെ ശബ്ദം കേട്ടപ്പോളാണ് അവൻ നോട്ടം മാറ്റിയത് അപ്പോഴാണ് ഗൗരിയും നന്ദുവും അവൻ നോക്കുന്നത് കണ്ടത്.... രാധിക അവന്റെ നെറുകയിൽ തലോടി.... """അമ്മയോട് ക്ഷമിക്കോ മോൻ """..... """"""അമ്മ ഒന്നും അറിയാതെ എന്തൊക്കെയോ പറഞ്ഞു... പറയായിരുന്നിലെ ഒരു വാക്ക്.....""""""ആഹ്ഹ് അമ്മക്ക്‌ നോവുന്നുണ്ടായിരുന്നു.... തന്റെ മക്കനെ മനസിലാക്കാൻ പറ്റാത്താദിന്റെ കുറ്റബോധം....

"""""""എന്തൊക്കെ അമ്മ ഈ പറയുന്നേ... ഞാൻ അല്ലെ എല്ലാരേം നോവിപ്പിച്ചേ.... സങ്കടപെടുത്തിയെ.... """"പിന്നെ എന്തിനാ എന്റെ അമ്മക്കിളി സങ്കടപെടുന്നേ....... തല ഉയർത്തി നോക്കിയ ഹർഷൻ കാണുന്നത് തന്നേ നോക്കി വിതുമ്പുന്ന നന്ദുവിനെ ആണ്.... അവൾ പെട്ടന്ന് ഹർഷനെ ഇറുക്കെ പുണർന്നു... """""അറിഞ്ഞില്ല ഏട്ടാ.... ഞാ..ൻ ഏട്ടനെ നോ..വിപ്പിച്ച..ല്ലേ സോ..റി ഏട്ടാ...."""""" അവന്റെ കണ്ണും നിറഞ്ഞിരുന്നു.... """"തന്റെ കയ്യിൽ തുങ്ങി പിടിച്ചു നടന്ന ആഹ്ഹ് കൊച്ചു പെണ്ണായിരുന്നു അവളപ്പോൾ.... ഏട്ടൻ മിണ്ടാതെ ഇരുന്നാൽ വിതുമ്പുന്ന ആഹ്ഹ് കുഞ്ഞു പെണ്ണ് """" """അയ്യേ..... നാണം ഉണ്ടോടി ഇത്രേം വലുതായിട്ട് മോങ്ങാൻ...."""" വിഷയം മാറ്റണം എന്നോണം അവൻ കളിയ്യായി പറഞ്ഞു..... അവൾ കണ്ണു രണ്ടും അമർത്തി തുടച് """"പോടാ ഞാൻ കരഞ്ഞോന്നുല്ല..."""" """"പിന്നെ നീ കരഞ്ഞതെ ഇല്ല""" """""മതി മതി ഇത് കുടിച്ചേ നീ... """" കൊറച്ചു പാത്രത്തിൽ കഞ്ഞിയുമായി വന്നുകൊണ്ട് രാധിക പറഞ്ഞു.... """"വാ തുറക് ചെക്കാ...... """ അവൻ വാ തുറന്നതും ഓരോ സ്പൂൺ കഞ്ഞി അവന്റെ വായിലോട്ടു വെച്ച് കൊടുത്തു... ഹർഷൻ ഗൗരിയെ നോക്കുകയായിരുന്നു തന്നേ ഒന്നു നോക്കുന്ന പോലുo ഇല്ല അവൾ.... അവൻ ഒരു വിങ്ങൽ അനുഭവപ്പെട്ടു.... """""മതി അമ്മ....""""

"""""എന്നാ ഇത് കുടിക് """"...... അവന്റെ കയ്യിലെക് മരുന്ന് നൽകി കൊണ്ട് രാധിക പറഞ്ഞു..... നന്ദു ശ്രെദ്ധിക്കുന്നുണ്ടായിരുന്നു ഗൗരിയെ ഏട്ടൻ നോക്കുമ്പോൾ മാത്രം അവൾ ശ്രേദ്ധാകൊടുക്കാത്തദ് എല്ലാം........ """""" ഗൗരി...മോൾ ഒന്നും കഴിച്ചില്ലലോ.... പോയി കാന്റീൻ എന്തേലും കഴികാം...വാ നീ.... വിട്ടിൽ പോയപ്പഴും കഴിക്കാൻ പറഞ്ഞിട്ട് ഒന്നും കഴിച്ചില്ലലോ....""""" """"""" നന്ദു നീ ഇവിടെ ഇരിക്ക് ആരേലും വന്ന ആൾ വേണ്ടേ.... മോൾക് ഉള്ളതു ഞങ്ങൾ കൊണ്ടുവരാo...."""""" """""നിക്ക് വേണ്ട അമ്മായി"""" ഹർഷൻ അവളെ കനത്തിൽ ഒന്നു നോക്കി... """""അമ്മ അവളെ കൊണ്ട് പൊക്കോ നന്ദു ഉണ്ടല്ലോ ഇവിടെ"""""" അമ്മായി....അവൾ ചിണുങ്ങി... """""നീ ഒന്നും പറയണ്ട വന്നേ നീ"""" ....................................... """""അവൾക് എന്നോട് ദേഷ്യണോ നന്ദു.... ''''''""" ചോദിക്കുമ്പോൾ ഹർഷന്റെ തൊണ്ട ഇടറി..... """"""ഏട്ടൻ തോന്നുന്നുടോ...... ഏട്ടൻ അവളെ എത്ര ആട്ടി അകറ്റിയാലും അവൾ വീണ്ടും വെരും......കാരണം ആഹ്ഹ് പെണ്ണിന്റെ ജീവന ന്റെ ഏട്ടൻ.....""""""........ """""" ഏട്ടനിൽ മാത്രം ഒതുങ്ങികൂടാൻ ആഗ്രഹിക്കുന്നവള്ള.... ഞാനും അമ്മയും പോലും ഏട്ടനെ കുറ്റകാരൻ ആക്കിയപ്പോ പോലും ന്റെ അച്ചുവേട്ടൻ അങ്ങനെ ഒന്നും ചെയ്യില്ല എന്ന് പറഞ്ഞു കരഞ്ഞവളാ......."""""

"""""ഗൗരിടെ പ്രാണനാ അവളുടെ അച്ചുവേട്ടൻ........""""....... ""ആഹ്ഹ മനസ് എന്നും ന്റെ ഏട്ടന്റെ കയ്യില..........""".......""" പിന്നെ ഈ പിണക്കം അത് അവളുടെ സങ്കട ഏട്ടാ.... """"""ഏട്ടൻ ഒന്നും പറയാത്തിന്റെ...... """" """""അവളെ വേണ്ട പറഞ്ഞതിന്റെ..... അത് ന്റെ ഏട്ടൻ വിചാരിച്ച മാറ്റാവുന്നതേ ഒള്ളു.......... """"" അവന്റെ താടിയിൽ പിടിച്ചു കൊണ്ട് ഒരു ചെറു പുഞ്ചിരിയോടെ അവൾ പറഞ്ഞു """""" അറിയാ നന്ദുവേ ഈ ഞാൻ ആണ് അവളുടെ ലോകംന്ന്....... പക്ഷെ അപ്പൊ അങ്ങനെ ചെയ്യാനാ നിക്ക് തോന്നി..... അതായിരുന്നു എന്റെ ശെരി.....""""""" """""" മതി നിർത് കഴിഞ്ഞ കാര്യാoഎന്തിനാ വീണ്ടും പറയുന്നേ"""" അവൻ ഒന്നു ചിരിച്ചതെ ഒള്ളു ......................................... """""ഇന്നാ നന്ദു പോയി കഴിക്..... """"കാന്റീനിൽ പോയി വന്നു നന്ദുവിന് ഉള്ള പൊതി കൊടുത്തു കൊണ്ട് പറഞ്ഞു.... """നിങ്ങൾ കഴിച്ചില്ലേ..... """"വാങ്ങുന്നതിനോടപ്പം അവൾ ചോദിച്ചു.... """""ഈ പെണ്ണ് കഴിക്കണ്ടേ അവസാനം ഞാൻ കണ്ണ് ഉരുട്ടിയപ്പഴാ കൊറേചെലും കഴിച്ചേ..........."""""ഗൗരിയെ നോക്കി രാധിക പറഞ്ഞു ഹർഷന്റെ നോട്ടം തന്നിലേക്കാണെന്നു അറിയാമെങ്കിലും ഗൗരി അത് അവഗണിച്ചു....... """""""അമ്മേ അച്ഛൻ വിളിച്ചിരുന്നോ """"ഭക്ഷണം കഴിച്ചു കഴിഞ്ഞു നന്ദു ചോദിച്ചു """""വിളിച്ചിരുന്നു ഇങ്ങോട്ട് വന്നോണ്ടിരിക....."""""

പറഞ്ഞു തീരും മുൻപ് വാതിൽ തുറന്ന് സേതു വന്നിരുന്നു..... ആഹ്ഹ വന്നലോ അച്ഛനെ കണ്ടതും നന്ദു പറഞ്ഞു...... """""കഴിച്ചിരുന്നോ മാഷേ...... """"രാധിക ചോദിച്ചു """""ഞാൻ വരുന്ന വഴി കഴിച്ചു"""" """ നിങ്ങളോ..... """" """"""ഞങ്ങൾ ക്യാന്റീനിൽ നിന്നു കഴിച്ചു""""" """"""അത് നന്നായി ഇനി അവിടെ ചെന്ന് ഉണ്ടാകണ്ടാലോ..... എന്നാ നിങ്ങൾ ഇറങ്ങിക്കോ..... """ """"താഴെ സൂരജ് ഉണ്ട് നിങ്ങളെ കാത്ത് നിക്ക..... രാത്രി അവനോട് ഞാൻ ഒന്നു ശ്രെദ്ധിക്കാൻ പറഞ്ഞിട്ടുണ്ട്..........""" തൊട്ടടുത്തു താമസിക്കുന്നവരാണ് സൂരജ് കുടുംബവും എന്ത് ആവിശ്യത്തിനും ഓടി വരും..... """""എന്നാ ഞങ്ങൾ ഇറങ്ങാ മാഷേ...... """" """"""രാവിലെ ഭക്ഷണo കൊണ്ട് വരാം... അവൻ മരുന്ന് കൊടുത്തേക്കണേ.... """" ഒരു അമ്മയുടെ ആധി ആഹ്ഹ് വാക്കുകളിൽ ഉണ്ടായിരുന്നു..... """""ഞാൻ നോക്കികളോടോ താൻ പോവാൻ നോക്ക്...."""" """"പോട്ടെ ഏട്ടാ... """"അവൻ ഒന്നു തലയാട്ടി... """"പൂവാ അച്ഛാ..""" """""മാഷാച്ച... പൂവാ....."""" അവർ നടന്നു........ ഹർഷൻ അവൾ തന്നേ ഒന്നു നോക്കും പ്രതീക്ഷിച്ചിരുന്നു.... വാതിൽ എത്തിയപ്പോ അവൾ ഒന്നു തിരിഞ്ഞു നോക്കി പെട്ടന്ന് തന്നെ തിരിക്കുകയും ചെയ്തു..... അത് മതിയായിരുന്നു ഹർഷൻ.... അവന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു """"""""തന്റെ അച്ചുവേട്ടൻ അല്ലെ....... അറിയായിരുന്നു തന്റെ ഒരു നോട്ടത്തിന് കാത്തു നിക്കും എന്ന്.... """"""......."""""എത്രെയൊക്കെ മിണ്ടാതിരിന്നാലും പരിധിയിൽ ഏറെ നോവിപ്പിക്കാൻ തനിക്കു ആവുമോ......."""""" അവളുടെ ചുണ്ടിലും ഒരു ഇളം പുഞ്ചിരി വിരിഞ്ഞു """"തന്റെ അച്ചേട്ടൻ വേണ്ടി മാത്രം"""""" ....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story