പ്രാണനിൽ: ഭാഗം 40

prananil

രചന: മഞ്ചാടി

""നിങ്ങൾ ഇത്രേം നേരം എവിടെ ആയിരുന്നു,,, മനുഷ്യനെ പേടിപ്പിക്കാൻ,, വീട്ടിലേക്കു കയറിയതും രാധികയുടെ ശകാരം കേട്ടിരുന്നു ""നീ ഒന്നു മിണ്ടാതിരി രാധികേ അവർ ഇങ് കയറി കോട്ടെ,, എപ്പോഴത്തെ പോലെ രക്ഷിക്കാനായി സേതുവും വന്നു ""ഞങ്ങൾ നേരെത്തെ ഇറങ്ങിയതാ എന്റെ അമ്മക്കുട്ടി,,, രാധികയുടെ കവിളിൽ പിടിച്ചു വലിച്ചു കൊണ്ട് നന്ദു പറഞ്ഞു,,, വരാന്തയിൽ ഇരിക്കുന്ന രാധികയുടെ ഒരു തോളിലായി ചാഞ്ഞു ""എങ്ങിട്ട്,, അവളെ ഒന്നു നോക്കി കൊണ്ട് രാധിക സംശയ പൂർവ്വം നോക്കി ""എങ്ങിട്ട്,, എന്താ അവിടെ എല്ലാവരും ആ കാഴ്ച കണ്ടു നിൽക്കായിരുന്നു,, അപ്പൊ ഞങ്ങൾ ആ കുട്ടിയെ ഹോസ്പിറ്റൽ ആക്കി,,, മറു തോളിൽ ചാഞ്ഞു കൊണ്ട് ഗൗരിയും പറഞ്ഞു,,, മിത്രയെ കുറിച് ഒന്നും വിട്ടകാർക് അറിയില്ലായിരുന്നു ""എന്ധെങ്കിലും പറ്റിയോ മക്കളേ ആ കുട്ടിക്ക്,,,സുഭദ്ര അവരെ നോക്കി കൊണ്ട് ചോദിച്ചു ""ഇല്ല സുഭദ്രമ്മേ,, ഗൗരി ഒരു പുഞ്ചിരിയോടെ പറഞ്ഞു ""നിങ്ങൾ ചെയ്തേ നല്ല കാര്യം ആണ് മക്കളേ,, ഒരു ജീവൻ രക്ഷിച്ചാലോ"" തന്റെ രണ്ടു തോളിലും കിടന്നു തന്നെ ചുറ്റി പിടിച്ചിരിക്കുന്നവരെ നോക്കി കൊണ്ട് രാധിക പറഞ്ഞു ""മക്കൾ പോയി കുളിച്ചു വന്നേ,,ഒന്നും കഴിച്ചില്ലലോ"" എല്ലാം കേട്ട് കൊണ്ട് നിന്ന സേതു പറഞ്ഞു

""അമ്മ വലതും കഴിക്കാൻ എടുത്തു വെക്ക്,,അപ്പോഴേക്കും ഹർഷൻ കേറി വന്നു കൊണ്ട് പറഞ്ഞിരുന്നു ""പോയി കുളിച്ചു വരാതെ ഒന്നും തരില്ല,,, അമ്മേടെ മക്കൾ പോയി വാ"" മൂന്നുപേരെയും ഉള്ളിലേക്കു പറഞ്ഞയച്ചു കൊണ്ട് രാധിക സേതുവിനെ ഒന്നു നോക്കി,,, സുഭദ്ര അപ്പോഴേക്കും കിച്ചുവിന്റെ കാർ വരുന്നേ കണ്ട് വീട്ടിലേക് പോയിരുന്നു ""നമ്മൾ മക്കളെ വളർത്തിയത് ശെരിയായി തന്നെ ആണല്ലെ മാഷേ,, അദ്ദേഹത്തിന്റെ അടുത്തിരിന് കൊണ്ട് രാധിക ചോദിച്ചു ""അതെ,, രാധികേ ഈ കാലത്ത് അപകടത്തിൽ പെട്ടെവരെ പോലും തിരിഞ്ഞു നോക്കാത്ത മനുഷ്യരാണ്,,, അവർക്കിടയിൽ അല്ലെടോ നമ്മുടെ മക്കൾ ഒരാളെ രക്ഷിച്ചത്"" ഇരുവെരുടെയും മനസ്സിൽ തങ്ങളുടെ മക്കളെ കുറിച്ചുള്ള അഭിമാനം ആയിരുന്നു,,, ഒരിത്തിരി സമയം അടുത്തവർക് പോലും കൊടുക്കാൻ താല്പര്യം ഇല്ലാത്ത കാലത്ത്,,, തങ്ങളുടെ മക്കൾ ചെയ്തത് വെല്യ കാര്യം ആണെന്ന് ഉള്ള അഭിമാനം .......................................................... ""ദേ അച്ചുവേട്ട വിട്ടേ,, തന്നെ പിന്നിലൂടെ പുണർന്നു നില്കുന്നവനെ നോക്കി കൊണ്ടവൾ പറഞ്ഞു ""മ്മ്ഹമ്,, അവൻ അവളെ തന്നിലേക് ചേർത്തു നിർത്തി കൊണ്ട് തന്നെ ഇല്ല എന്നാ പോലെ മൂളി ""ദേ,,, താഴെ അനോഷിക്കും,, കഴിക്കാൻ പോകണ്ട,,

,തന്റെ തോളിൽ താടി ഊന്നി നില്കുന്നവന്റെ മുടിയിലൂടെ ഒന്നു തലോടി കൊണ്ടവൾ പറഞ്ഞു ""ഇന്നു നീ ചെയ്തത് എത്ര വെല്യ കാര്യമാ എന്നറിയാമോ,, അവളെ തിരിച്ചു നിർത്തി മൂക്കുത്തിയിൽ ചുണ്ടമ്മർത്തി കൊണ്ടവളെ നോക്കി കൊണ്ടവൻ ചോദിച്ചു ""എന്താ അച്ചുവേട്ട,,അവനെ സംശയ പൂർവ്വം നോക്കി കൊണ്ടവൾ ചോദിച്ചു ""മിത്രയെ രക്ഷിച്ചിലെ പെണ്ണെ,,,അവളുടെ മൂക്കിൽ മുകുരസി കൊണ്ടവൻ പറഞ്ഞു ""അതോ,, നന്ദു പറഞ്ഞു നമ്മുക്ക് ആ കുട്ടിയെ അറിയാലോ അച്ചുവേട്ട,, എട്ടായിയെ ആ കുട്ടിക്ക് ഇഷ്ട്ടം ആണ് എന്നൊക്കെ ആ പെണ്ണ് നമ്മളോട് പറഞ്ഞിട്ടില്ലേ,,, കുറെ നന്ദുവിനെ വെല്ലും വിളിച്ചിട്ടുണ്ട്,, പക്ഷെ ആ ദേഷ്യത്തിൽ മിത്രയേ അവിടെ ഉപേക്ഷിച്ച തെറ്റാവിലെ അച്ചുവേട്ട,,, എട്ടായിയെ ആ കൂട്ടി ഇഷ്ടപെട്ടത് തെറ്റ് ആണെന്ന് പറയാൻ പറ്റുവോ,,, നമ്മുടെ മനസിന് ആരെ വേണെങ്കിലും ഇഷ്ടപ്പെടലൊ,,, എത്ര വേണെങ്കിലും ഒരാളെ ഇഷ്ട്ടപെടാം പക്ഷെ ആ ഇഷ്ട്ടം അയാളിൽ നിന്നു തിരിച്ചു കിട്ടണം എന്നു വാശി പിടിക്കുന്നെ അല്ലേ തെറ്റ്,,,രണ്ടാൾക്കും ഒരു പോലെ തോന്നിയാൽ അല്ലേ പ്രണയമാവു,,,, "നമ്മളെ പോലെ,,,,"" അവന്റെ നെഞ്ചിൽ താടി വെച്ചു കൊണ്ട് അവനെ കണ്ണു പൊക്കി നോക്കി കൊണ്ടവൾ പറഞ്ഞു കൊണ്ടിരിന്നു അവൻ ഒന്നു പുഞ്ചിരിച്ചു താഴ്ന്നു കൊണ്ടവളുടെ നെറുകയിൽ അധരം പതിപ്പിച്ചു

""നമ്മൾ പോലെ അല്ലേ പെണ്ണെ,,,അവളുടെ കവിളിൽ ഒന്നു കുത്തി കൊണ്ടവൻ പറഞ്ഞു ""ആന്നെ,,, അച്ചുവേട്ടൻ ഇഷ്ട്ടം അറിച്ചപ്പോ അതെ ഇഷ്ട്ടം എനിക്ക് തോന്നിയാ പോലെ,,, അവന്റെ കവിളിൽ വിരിഞ്ഞ ഗർത്ഥത്തിൽ അധരം പതിപ്പിച്ചു കൊണ്ടവൾ പറഞ്ഞു ഹർഷൻ അവളെ തന്നിലേക്കു അടുപ്പിച്ചു പിടിച്ചു കൊണ്ട് പുണർന്നു,,, നിങ്ങളുടെ ഉള്ളിൽ മിത്ര എങ്ങനെയാണോ,, അങ്ങനെ തന്നെ ഇരിക്കട്ടെ,, അവൻ മനസാൽ മൊഴിഞ്ഞു അവളെ അപകടപെടുത്തിയത് മിത്ര ആണെന്ന് അറിഞ്ഞാൽ ഒരു പക്ഷെ അവളോട് തോന്നിയാ ഈ കുഞ്ഞിഷ്ട്ടം പോലും അവരിൽ നിന്നു പോകും,,, എല്ലാം അവളുടെ സാഹചര്യം കൊണ്ടാണ്ണെങ്കിലും അത് ഉൾകൊള്ളാൻ,, ഗൗരിക് ചിലപ്പോൾ കഴിഞ്ഞാലും നന്ദുവിന് കഴിയില്ല,,,,കാരണം ഗൗരിയെ പോലെ ക്ഷമിക്കാൻ നന്ദുവിന് കഴിയണം എന്നില്ല,,, അവൾക്ക് അത്രയും പ്രിയപ്പെട്ട ഗൗരി ആയിരുന്നു മരണത്തിന്റെ പിടിയിൽ നിന്നും തിരിച്ചു വന്നിരുന്നത്... ""ദേ അച്ചുവേട്ട വിട്ടേ,,, ഗൗരിയുടെ സൗണ്ട് കേട്ടതും അവൻ ഓർമകളിൽ നിന്നു തിരിച്ചു വന്നത് ""ആ വേഗം പോയി വാ ഭക്ഷണം കഴിക്കാനുള്ളതാ,,, ഗൗരി അവനെ നോക്കി തലയാട്ടി കൊണ്ട് കുളിക്കാൻ കയറിയിരുന്നു ............................................................

""ഡോക്ടർ എന്തിനാ വന്നേ,,, റൂമിന്റെ ഉള്ളിൽ മയങ്ങി കിടക്കുന്ന മിത്രയേ നോക്കി കൊണ്ട് നിൽക്കുന്ന സഞ്ജുവിനെ നോക്കി ശേഖരൻ ചോദിച്ചു,, മിത്ര ഇടക് ഉണർന്നെങ്കിലും അപ്പോൾ തന്നെ മയങ്ങിയിരുന്നു ""She is my friend ,, അതുകൊണ്ട്,, and something more അയാൾ അവനെ അത്ഭുതത്തോടെ നോക്കി,,, തന്റെ മകൾക്ക് ഉറ്റ മിത്രമായി ആരെങ്കിലും ഉണ്ടെന്ന് ഇതുവരെ തോന്നിയിട്ടില്ല,, എന്നും അവൾ തനിച്ചായിരുന്നു ""മോൻ ബുദ്ധിമുട്ടാവിലെ,,, ഞാൻ നിന്നോളം,, ""ഇല്ല അഗിൾ,, "എന്റെ പെണ്ണിനെ"നോക്കാൻ ഞാൻ അല്ലാതെ വേറെ ആര് വരാനാ,,, ഒരു ഭാവ വ്യത്യാസവും ഇല്ലാതെ അവൻ പറഞ്ഞു,,, അവന്റെ ഇഷ്ട്ടം അയാളിൽ നിന്ന് ഒളിച്ചു വക്കാൻ അവൻ ആഗ്രഹിച്ചിരുന്നില്ല എന്നതായിരുന്നു സത്യം അയാൾ ഞെട്ടലോടെ അവനെ നോക്കി,,, അവളെ കുറിച് എന്ദ് അറിഞ്ഞിട്ടാവും,,, കിഷോറിനോട് അവൾക്കുളത് അവനറിയുമോ,, അവളുടെ സ്വഭാവം,,, കുറച്ചു മുന്നേ ഫ്രണ്ട് ആണെന്ന് പറഞ്ഞിട്ട് ഇപ്പോൾ എന്തിനാ ഇങ്ങനെ പറയുന്നേ,,,, പല വിധ ചിന്തകൾ അയാളുടെ മനസിലൂടെ കടന്നു പോയി ""എനിക്ക് ഒന്നു സംസാരിക്കണം,, അയാളെ നോക്കി കൊണ്ട് തന്നെ സഞ്ജു പറഞ്ഞു മയങ്ങി കിടക്കുന്നവളെ നോക്കി കൊണ്ട് രണ്ടു പേരും പുറത്തിറങ്ങി,,,

ശേഖരൻ എന്തു ചോദിക്കണം എന്നറിയില്ലായിരുന്നു,, എന്താണ് നടക്കുന്നതെന്നും ""ഡോ,, നഴ്സിംഗ് സ്റ്റേഷനിൽ ഇരിക്കുന്ന ഒരു നഴ്സിനെ നോക്കി കൊണ്ട് സഞ്ജു വിളിച്ചു നൈറ്റ്‌ ഡ്യൂട്ടി ആയിരുന്നിട്ടു കൂടിയും ചുണ്ടിൽ എന്നും നിറഞ്ഞു നിൽക്കുന്ന പുഞ്ചിരിയോടെ നേഴ്സ് സഞ്ജുവിനെ നോക്കി ""ഞങ്ങൾ വരുന്നേ വരെ അവൾക് ഒന്നു കൂട്ടിരിക്കാമോ,,, ""അതിനെദാ ഇരികാം,, അതെ പുഞ്ചിരി നില നിർത്തി കൊണ്ട് അവൾ മിത്രയുടെ റൂമിലേക്കു കയറി ശേഖരൻ അപ്പോഴും തന്റെ മക്കളോടുള്ള അവന്റെ കരുതൽ നോക്കി കാണുകയായിരുന്നു ....................................................... ""മോൻ എന്താ എന്നോട് സംസാരിക്കാനുള്ളത്,,, ഹോസ്പിറ്റലിൽ അങ്ങേ അറ്റത്തുള്ള ചെറിയൊരു ബാൽക്കണി നിന്നു കൊണ്ട് അയാൾ ചോദിച്ചു ""എനിക്ക് മിത്രയേ ഇഷ്ട്ടമാണ്,,, ഇന്നും ഇന്നലെയും തുടങ്ങിയതല്ല അതിന് നല്ല പഴക്കം ഉണ്ട്,, വെറുതെ പ്രേമിച്ചു വിട്ടു കളയാനും അല്ല,, ജീവിത കാലം മുഴുവൻ ചേർത്തു നിർത്താൻ,,,, ഒട്ടും പതറാതെ തന്റെ പ്രണയത്തെ സ്വന്തമാകണം എന്നുള്ള ലക്ഷ്യം മാത്രം വെച്ചു കൊണ്ടവൻ പറഞ്ഞു ""അവൾ കുറിച് മോൻ എന്താ അറിയുക,, ""എല്ലാം അറിയാം,, ഒരു പക്ഷെ അഗിൾന്നെക്കാൾ ഏറെ,, ""അവൾ എല്ലാവരെയും പോലെ അല്ല,, കിഷോർ അവനോട് അവൾ ചെയ്തത്,,,

പറഞ്ഞു പൂർത്തിയാക്കും മുന്നേ സഞ്ജുവിന്റെ ശബ്ദം ഉയർന്നു ""അങ്ങനെ ആക്കിയതല്ലെ,,, അമ്മ പോയതിനു ശേഷം അങ്ങനെ ആയതല്ലെ,,, എല്ലാവരെയും നോക്കി പുഞ്ചിരിക്കുന്ന ഒരുവൾ ഉണ്ടായിരുന്നില്ലേ,, ആരോടും ദേഷ്യമോ വാശിയോ ഇല്ലാത്ത ഒരുവൾ,, അവളെ ഇങ്ങനെ ആക്കിയതിൽ ചെറുത് അല്ലാതെ ഒരു പങ്ക് അഗിൾ തന്നെ അല്ലേ,,, ഇപ്പൊ അനുഭവിക്കുന്ന പശ്ചാത്തഭം നല്ലത് തന്നെയാ,,, പക്ഷെ അതിന് മുൻപ് ചെയ്തതു എല്ലാം,,, അവളുടെ സ്വഭാവം തന്നെ മാറ്റാൻ ഉള്ളതായിരുന്നു,,, സ്നേഹം കിട്ടാത്ത ഒരവസ്ഥ,,, സ്നേഹിക്കാൻ ഒരാൾ ഇല്ലാത്ത അവസ്ഥ അതിലൂടെ അല്ലേ അവൾ കടന്നു പോയത്,, ഒടുക്കം അവളിൽ നിന്നു മറ്റൊരാളായി അവൾ വളരെ മാറിയിരുന്നു,,, അതല്ലെ സത്യം,,സ്നേഹം കിട്ടണ്ടേ അവസ്ഥയിൽ അവൾക് ലഭിച്ചില്ല ഒടുക്കം അവൾക് ശെരിയായ സ്നേഹം എന്താണെന്ന് പോലും മറന്നു,,, മറ്റൊരാൾക്ക്‌ അത് കൊടക്കണം എങ്കിൽ പോലും അത് നമ്മുക്ക് കിട്ടണം,, ഒരു കുഞ്ഞി മിത്ര ഉണ്ടായിരുന്നു ഇഷ്ട്ടം പോലെ സ്നേഹവും,, നിഷ്കളങ്കമായ മനസുമായി നടന്നിരുന്ന ഒരു കുഞ്ഞി പെണ്ണ്,,, എന്നാൽ ഇരുട്ടിന്റെ മറവിൽ അവൾ അവളെ തന്നെ മറന്നു,,, ആ കുഞ്ഞി പെണ്ണിൽ നിന്ന് ഇന്നേക്കുള്ള അവളുടെ ദൂരം വളരെ ഏറെ ആണ്,, പക്ഷെ എനിക്കറിയാവുന്ന ആ കുഞ്ഞി പെണ്ണ് ഇന്നും അവൾക്കുള്ളിൽ എവിടെയോ ഉണ്ട്,,, എനിക്ക് വേണ്ടി ഉള്ള ആ കുഞ്ഞി പെണ്ണ്,,,,""

അയാളോടുള്ള അമർഷം ഓരോ വാക്കിലും അവൻ കൊണ്ട് വന്നു,,ഉള്ളിൽ കൊണ്ട് നടന്നിരുന്ന ഭാരം എല്ലാം അവൻ പറഞ്ഞു തീർത്തു ""മോനെ,, ചെയ്തത് തെറ്റ് ആണെന്ന് മാറ്റാരേക്കാൾ നന്നായി എനിക്കറിയാം,,, ഇപ്പോഴും അതിൽ വെന്തു ഉരുകുവാ ഞാൻ,,, എന്റെ മോളെ ഇപ്പൊ ഉപദേശിക്കാൻ പോലും പേടിയാ,,, കാരണം സ്നേഹിച്ചവർക്ക് മാത്രമേ വെറുക്കാനും അധികാരം ഒള്ളു,,, ഉപദേശികനും അധികാരം ഒള്ളു,,, ആ പിതാവിന്റെ ഹൃദയം ചെയ്ത കാര്യങ്ങൾ ഓർത്തു നോവുന്നുണ്ടായിരുന്നു,,, ""പണം കൊണ്ട് അവൾ നേടിയെടുത്ത എല്ലാം കിട്ടി,, അങ്ങനെ ഒന്നു മാത്രമാണ് അഗിൾ കിഷോറും,, അവൾക് ഇപ്പോൾ എല്ലാം മനസ്സിലാകുന്നുണ്ട്,,ഞാൻ കുറ്റപ്പെടുത്താൻ പറഞ്ഞതല്ല പക്ഷെ എല്ലാം അറിയണം എന്നൊരു തോന്നൽ അതുകൊണ്ടാ ഇത്രെയും പറഞ്ഞത്"" ""മോൻ എങ്ങനെയാ അവളെ അറിയുക,,, അയാൾ സംശയത്തോടെ സഞ്ജുവിനെ നോക്കി അവൻ പറഞ്ഞുതുടങ്ങി അവന്റെ പ്രണയത്തെ കുറിച്ച്,,, പെട്ടെന്നോരുന്നൾ തന്റെ ജീവിതത്തിലേക്കു വന്നു എല്ലാം ആയവളെ കുറിച്,,, എല്ലാം കേട്ട് കഴിഞ്ഞു അയാളുടെ കണ്ണിൽ നിന്നു രണ്ടു തുള്ളി ഭൂമിയെ പുൽകി ""അവൾക് നിന്നെക്കാൾ നല്ലത് മറ്റൊന്നും എനിക്ക് കൊടുക്കാൻ ഇല്ല,,

നിന്നെക്കാൾ അവളെ മനസിലാകുന്ന ഒരുവളും ഇല്ല,, സന്തോഷത്തോടെ ഞാൻ അവളെ നിന്നെ എല്പിക്കും,,,അവന്റെ തോളിൽ തട്ടി കൊണ്ട് അയാൾ പറഞ്ഞു ഇതുവരെയും അവളുടെ ഭാവി എന്താവും എന്നാലോചിച്ച മനുഷ്യനിൽ ഇന്നൊരു കുഞ്ഞശ്വാസം വന്നു,,, അവൾ സുരക്ഷിതമായ കൈകളിൽ ആണെന്ന് തോന്നും പോലെ അയാളെ സന്തോഷത്താൽ ഒന്നു പുണർന്നു കൊണ്ട് അവൻ മിത്രയുടെ റൂമിലേക്കു ചെന്നു,,, അവളെ കാണുവാൻ ഉള്ളം തുടി കൊട്ടിയിരുന്നു,, അവൻ പോകുന്നതും നോക്കി നിന്നു ശേഖരൻ ""ഇല്ലടാ അച്ഛന്റെ മോൾ ഉറങ്ങിക്കോട്ടൊ,,,, ഒരു കുഞ്ഞി പെണ്ണിനേയും എടുത്തു തോളത്തു ഇട്ടു നടക്കുന്ന അച്ഛനെ കണ്ടതും അയാളുടെ കണ്ണുകൾ അവർക്ക് നേരെ നീണ്ടു കുഞ്ഞിന്റെ കയ്യിൽ ഒരു ക്യാനുല ഉണ്ട്,,, അമ്മ കൈ കാണിച്ചിട്ട് പോലും അച്ഛന്റെ തോളിൽ ഇറുക്കി പിടിച്ചു ഇരിക്കുന്നുണ്ടവൾ,,, അയാൾ ആണെങ്കിൽ അവളെ തട്ടി വരാന്തായിലൂടെ നടക്കുന്നുണ്ട് ഒരച്ഛൻ എന്നാ നിലയിൽ താൻ ഒന്നുമല്ല,, എത്രെയോ വട്ടം തന്നിലേക് അടുത്ത കുഞ്ഞി പെണ്ണിനെ താൻ അകറ്റിട്ടുണ്ട്,,, ജോലിയുടെ തിരക്കിൽ,, പണത്തിനു വേണ്ടി,,,ഒടുക്കം ഇപ്പോൾ എന്നിൽ എന്തുണ്ട്,, വെറും ഒരു പേര് മാത്രമാണ് അച്ഛൻ ആ പേരിനു അർത്ഥം വരണേമെകിൽ,,, ആ സ്ഥാനം ശെരിയായി ലഭിക്കണമെങ്കിലും,, ചെയ്യേണ്ടേ ഒരുപാട് കാര്യങ്ങൾ ഉണ്ട്,,, ഹൃദയത്തിൽ തൊട്ട് കൊണ്ട് തന്റെ മക്കൾക്കു വിളിക്കാൻ കഴിയണം അച്ഛാ എന്ന്,,,

ഓർക്കും തോറും ഹൃദയത്തിൽ വേലത്തൊരു നോവ് അനുഭവപ്പെട്ടു,, എന്നെങ്കിലും ഒരിക്കൽ അവളെ തന്നോട് ചേർത്തിരിതാൻ കഴിയുമോ,,, തന്നെ അവൾ സന്തോഷത്തോടെ അച്ഛാ എന്നു വിളിക്കുമോ,,, അയാളിൽ നിന്നൊരു നെടുവീർപ് ഉയർന്നു,,, അപ്പോഴും ആ കുഞ്ഞി പെണ്ണ് തന്റെ അച്ഛന്റെ ചൂടിൽ മയങ്ങിയിരുന്നു,,, ഇതേ സമയം സഞ്ജു അവന്റെ പെണ്ണിനെ നോക്കി ആദ്യമായി അവളുടെ നെറുകയിൽ അവന്റെ അധരം പതിഞ്ഞു കവിള്കളിലും കൺ പോളകളിലും എല്ലാ അവന്റെ അധരത്തിന് ചെറു ചൂട് നിറഞ്ഞു ""എന്റെയാ പെണ്ണെ നീ,,, ആർക്കും കൊടുക്കാതെ ഞാൻ വെച്ച എന്റെ കുഞ്ഞി പെണ്ണാ,,, അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു അവളെ നോക്കി കൊണ്ടവൻ മൗനമായി മൊഴിഞ്ഞു അവളുടെ ചുണ്ടിലും ഒരു കുഞ്ഞി പുഞ്ചിരി വിരിഞ്ഞു,,, തന്റെ പ്രാണന്റെ സാമിപ്യം അവൾക്കും മനസിലായിരിക്കും,, ......................................................... ""നിനക്ക് മിത്രയോട് ദേഷ്യം ഇല്ലേ പെണ്ണെ,,, തഴുകി തലോടുന്ന കാറ്റിൽ അവളെ തന്നിലേക് ചേർത്തു പിടിച്ചു കൊണ്ട് കിച്ചു ചോദിച്ചു,,, മേലെയുള്ള വരാന്തയിൽ ഇറുക്കുകയാണ് രണ്ടു പേരും,, നന്ദുവിന്റെ പുറം അവന്റെ നെഞ്ചിലായി തട്ടും വിധമാണ് ഇരുത്തം അവന്റെ കരങ്ങൾ അവളുടെ ഇടുപ്പിൽ മുറിക്കിയിട്ടമുണ്ട്

""ഉണ്ടോ എന്ന് ചോദിച്ച,,, ചെറുതായിട്ട് ഒകെ ഉണ്ട്,, ""അതെന്താ,, ""എന്റെ ഈ കള്ള ഡോക്ടറെ ഇഷ്ട്ടപെട്ടതിന്,,, കൈ പിന്നിലേക്ക് കൊണ്ട് പോയി അവന്റെ മുടിയിഴകളിൽ തലോടി കൊണ്ടാവൾ പറഞ്ഞു ""അതെന്താ നന്ദുവേ നിനക്ക് മാത്രേ ഇഷ്ടപ്പെടാവു,,,ചുണ്ടിൽ ഒളിപ്പിച്ചു വച്ച കുസൃതിയോടെ ചോദിച്ചു ""ആണെന്നെ,, ഈ ഡോക്ടറെ ഞാൻ മാത്രം നോക്കിയാൽ മതി,,, പിന്നെ മിത്ര തെറ്റൊന്നും ചെയ്തില്ലലോ,, അങ്ങനെ ഒരു സാഹചര്യത്തിൽ അവളെ ഇട്ടു പോരാനും തോന്നിയില്ല,,, ""മ്മ്,, അവൾ ചെയ്തത് ഒരിക്കലും നന്ദു അറിയരുതെന്ന് കിച്ചുവിന് ഓരോ നിമിഷവും തോന്നി കൊണ്ടിരുന്നു ""നാളെ ഡ്രസ്സ്‌ എടുക്കാൻ പോകണ്ടേ,,, സംസാരം മാറ്റാൻ എന്നോണം അവൻ പറഞ്ഞു ""ആ,, അമ്മ പറഞ്ഞു,, ""എന്നാൽ പോയി ഉറങ്ങാൻ നോക്ക് എന്റെ വായാടി,,, മ്മ്ഹമ്,, കുറച്ചു നേരം കൂടെ അവന്റെ നെഞ്ചിൽ പതുങ്ങി കൊണ്ടവൾ പറഞ്ഞു ഒരു പുഞ്ചിരിയോടെ അവനും അവളെ ചേർത്തു പിടിച്ചു,,, കുഞ്ഞു താരകങ്ങൾ അവരെ നോക്കൂ കണ്ണു ചിമ്മി,, കിച്ചുവിന്റെ അധരങ്ങൾ അവളുടെ ചെവിയോരം തട്ടി നീങ്ങി അവിടെ നിന്നു കഴുത്തിലേക്ക് പാത നെയ്തു ഒന്നു കുറുക്കി കൊണ്ടവൾ അവനെ നോക്കി കണ്ണുരുട്ടി,,, വീണ്ടും അവന്റെ നെഞ്ചിൽ ഒതുങ്ങി കൂടി,,,അവരുടേതായ ലോകത്,, അവരുടെ മാത്രം പ്രണയത്തിൽ.................  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story