പ്രാണനിൽ: ഭാഗം 43

prananil

രചന: മഞ്ചാടി

പുതിയൊരു പുലരി,, പ്രതീക്ഷകൾ നിറച്ചൊരു സൂര്യോദയം,,, മഞ്ഞു തുള്ളികൾ വീണ പുൽ നാമ്പുകളിൽ അവരുടെ കൈയക്കൾ തൊട്ടു തലോടി ""ദേ പെണ്ണെ വേഗം നടന്നെ,,, ഗൗരി നന്ദുവിനെ തിടുക്കം കൂട്ടി മുന്നിലേക്കു നടപ്പിച്ചു,,, രാവിലെ തന്നെ രണ്ടു പേരെയും അമ്മമാർ എണീപ്പിച്ചിരുന്നു,,, നേരം വെളുത്തു വരുന്നതേ ഒള്ളു,,, അമ്പലത്തിലെക്ക് ഉള്ള യാത്രയിൽ ആണ് രണ്ടു പേരും,,, അമ്മുക്കുട്ടി എഴുന്നേൽക്കാത്തതു കൊണ്ട് അവളെ കൊണ്ട് വന്നിരുന്നില്ല തണുപ് രണ്ടു പേരുടെയും മേലാകെ അരിച്ചു കയറി,,, ആ പാട വരമ്പത്തിലൂടെ ഉള്ള യാത്ര അവർക്ക് എന്നും പ്രിയപ്പെട്ടതു തന്നെയായിരുന്നു,,,സംസാരങ്ങൾക്കും കളി ചിരികൾക്കും ഇടയിൽ അവർ അമ്പലത്തിലേക്ക് കയറി പൂജാരി നട തുറക്കുന്നെ ഉണ്ടായിരുന്നോളൂ,,, ""ആഹാ,, കല്യാണ പെൺ അല്ലയോ,,, അവരെ കണ്ടതും വാത്സല്യത്തിൽ അയാൾ പറഞ്ഞു ""ആണലോ തിരുമേനി,,, നന്ദു പുഞ്ചിരിയോടെ മറുപടി കൊടുത്തു ""വേഗം പ്രാർത്ഥിചോളൂ,,, ദൈവം എന്നും കൂടെ ഉണ്ട്,,, അവരെ രണ്ടു പേരെയും നോക്കി കൊണ്ട് അയാൾ പറഞ്ഞു രണ്ടു പേരും കണ്ണ് അടച്ചു പ്രാർത്ഥിച്ചു,,, എന്നും തന്റെ കൂടെ ഉണ്ടാവാണേ ദേവി,,, സന്തോഷത്തോടെ ഉള്ള ജീവിതം തരണേ,,,

നന്ദു മൗനമായി പ്രാർത്ഥിച്ചു ഗൗരിയുടെ ഉള്ളിലും തന്റെ ഉറ്റ മിത്രത്തിന് നല്ലത് വരട്ടെ എന്നു തന്നെ ആയിരുന്നു,,,, ഒപ്പം തനിക്കു പ്രിയപ്പെട്ടവർക്കു വേണ്ടി പ്രാർത്ഥിക്കാനും രണ്ടു പേരും മറന്നില്ല ""ദാ,,, പിടിച്ചോളൂ കയ്യിൽ ഉള്ള ഇലച്ചീന്തു,,, അവരുടെ കയ്യിലെക് കൊടുത്തു കൊണ്ട് തിരുമേനി പറഞ്ഞു ""തിരുമേനി,,, കല്യാണത്തിന് വന്നേക്കണേ,,, ""പിന്നെ,,, വരാതെ,,, എന്റെ കുറുമ്പി കുട്ടികൾ അല്ലേ നിങ്ങൾ,,, വാത്സല്യത്തോടെ അയാൾ പറഞ്ഞു,,, എന്നും അവരോട് അയാൾക് മക്കളോട് എന്നാ പോലെ ഒരിഷ്ടം ആണ് ""മക്കൾ ചെല്ല്,,,എന്റെ അനുഗ്രഹം എന്നും കൂടെ ഉണ്ടാവും,,, രണ്ടു പേരും അതിന് ഒന്നു ചിരിച്ചു കൊണ്ട് പുറത്തേക് ഇറങ്ങി,,, ചന്ദനം തൊട്ട് കൊണ്ട്,,, ഗൗരി കുറച്ചു ചന്ദനം താലിയിൽ തേച്ചു,,, """ഇന്നു മുതൽ ഞാനും ഇങ്ങനെ ഒകെ ചെയ്യും അല്ലേ,,, ഗൗരിയെ,,,,നോക്കി കൊണ്ട് നന്ദു ചോദിച്ചു ""ആദ്യം നീ നേരെത്തെ എഴുനേൽക്കാൻ പടിക്ക്,,, എങ്ങിട്ട് അല്ലേ,,, ചിരി കടിച്ചമർത്തി കൊണ്ട് ഗൗരി പറഞ്ഞു ""അതിന്റെ ആവിശ്യം ഒന്നും ഇല്ല ഗൗരിയെ,,, അമ്മക് എന്നെ അറിയാലോ,,, പിന്നെ ദൂരെ ഒന്നും അല്ലാലോ,,, നീ ഒന്നു വിളിച്ച കേൾക്കാവുന്ന ദൂരത്തു ഞാൻ ഉണ്ടലോ"" ""അയ്യടാ,, നാളെ മുതൽ നേരെത്തെ എഴുനേൽച്ചോണം,,, ""ആ,, ഞാൻ ഒന്നു ആലോചിക്കട്ടെ,,, കളിയാലെ പറഞ്ഞു കൊണ്ടവർ മുന്നിലേക്ക് നടന്നു തിരിച്ചുള്ള യാത്രയിൽ അവർ വേഗം നടന്നിരുന്നു,,, സമയം വൈകണ്ട എന്നു വിചാരിച്ചു,,,

എങ്കിലും തമ്മിലുള്ള കളി ചിരിക് കുറവ് ഒന്നു വന്നില്ല എന്നുള്ളത് മറ്റൊരു സത്യവും ................................................... ""രണ്ടാളും പതിയെ വരാതെ ഒന്നു വേഗം വാ മക്കളെ,,, രാധിക രണ്ടു പേരെയും നോക്കി കണ്ണുരുട്ടി കൊണ്ട് പറഞ്ഞു ഗൗരിയുടെ പോലെ തന്നെ അമ്പലത്തിൽ വെച്ചു തന്നെയാണ് കല്യാണം,,, തൊട്ടടുത്തുള്ള ഓഡിറ്റോറിയത്തിൽ അത് കഴിഞ്ഞുള്ളതും,,, വ്യത്യാസം എന്നു പറയാൻ ഗൗരി കണ്ണന്റെ ആളാണെങ്കിൽ,,,നന്ദു ദേവിയുടെ ആണ്,,, അതു കൊണ്ട് ദേവി ക്ഷേത്രത്തിൽ വച്ചാണെന്ന് മാത്രം രണ്ടാളും വേഗം പോയി റെഡി ആയിക്കെ സമയം ഇല്ല,,,ഭക്ഷണം രാവിലെ തന്നെ കഴിച്ചിരുന്നു രണ്ടു പേരും റൂമിൽ അവളെ കാത്തിരിക്കുന്ന ബ്യുട്ടിഷൻ അടുക്കലേക് വേഗം പോയിരുന്നു,,, ഹർഷനും കിച്ചുവും അപ്പുറത്തെ വിട്ടിൽ ആയിരുന്നത് കൊണ്ട് അവരെ ഇനി അമ്പലത്തിൽ നിന്നു മാത്രമേ രണ്ടാൾക്കും കാണാൻ പോലും പറ്റുവൊള്ളൂ ""ജനുവമ്മേ ഇവളെ ഒരുക്കിയോ,,, പുത്തനുടുപ്പും ഇട്ടു തലയിൽ മുലപ്പൂവും ഉണ്ട കണ്ണിൽ കരിമഷിയും,,, മൊത്തത്തിൽ അമ്മു പെൺ ചുന്ദരി ആയിരുന്നു ""ഇവളെ ഞങ്ങളെ ഒപ്പം നിർത്തിയേകം,,, ജനുവമ്മ പൊക്കോ,,, ""ആ മോളെ,,, വാശി കാണിക്കാണേൽ ഒന്നു പറയണെ,,, ""പൊക്കോ,,,ഇവളെ ഞങ്ങൾ നോക്കിക്കോളാം,, അവളെ എടുത്തു കൊണ്ട് നന്ദു പറഞ്ഞു ""നന്ദു ഞാൻ മാറ്റി വരാം നീ അപ്പോഴേക്കും ഒരുങ്ങി നിക്ക്,,, കുഞ്ഞി പെണ്ണ് പോരുന്നോ എന്റെ കൂടെ,,, ""ഇല്ല,, നാൻ നന്ദു കൂടെ,,, അമ്മു കുണുങ്ങി കൊണ്ട് പറഞ്ഞു

""അവൾ എന്റെ കൂടെ നിന്നോളും നീ പോയി വാ,,, ഗൗരിയോടായി പറഞ്ഞു,, അവളെ നോക്കി തലയാട്ടി ഗൗരി റൂമിലേക്കു പോയി ""ഇരുന്നോളൂ കൂട്ടി,,, അവളെ മാറ്റാൻ വന്നവർ പറഞ്ഞു ""അമ്മു കൂട്ടി നല്ല കുഞ്ഞായി ഇവിടെ ഇരിക്ക് ട്ടൊ,,, അവളുടെ മൂക്കിൽ വലിച്ചു ബെഡിൽ ഇരുതി കൊണ്ട് നന്ദു പറഞ്ഞു കയ്യിൽ കിട്ടിയ പാവ കുട്ടിയും ആയി കുഞ്ഞി പെണ്ണ് ബെഡിൽ ഇരുന്ന് കളിക്കാൻ തുടങ്ങിയിരുന്നു സാരി ഉടുപ്പിച്ചു കൊണ്ടവളെ മാറ്റാൻ ഇരുത്തിയിരുന്നു,,, റോസ് കളർ സാരിയും,,, മിതമായ ആഭരണവും,,,ചമയങ്ങളും കൊണ്ട് അവൾ പെട്ടെന്നു ഒരുങ്ങി,,, മുടി ഒന്നായി മുടഞ്ഞു മുല്ല പൂക്കൾ കൂടെ വച്ചപ്പോൾ നന്ദുവിനെ കാണാൻ ഒരു കൊച്ചു സുന്ദരിയായി തോന്നി,,, അവൾ കണ്ണാടിയിൽ നോക്കിയപ്പോൾ ഒരു നിമിഷം തന്റെ പ്രാണനെ കാണാൻ ആണ് തോന്നിയത്,, ആ നെഞ്ചോട് ചേർന്നൊന്നു നില്കാൻ,, നാണത്തിൽ കലർന്ന ഒരു പുഞ്ചിരി കൂടെ അവളുടെ ചൊടികൾ ഏറ്റെടുത്തിരുന്നു,,, എന്നാൽ ആ പുഞ്ചിരിയിൽ പോലും അവൻ ഏറെ ഇഷ്ട്ട പെട്ട നുണക്കുഴികൾ എടുത്തു കാണിച്ചു ""അയ്ശ്,,, നല്ല രച്ചം നന്ദു കാനാൻ,,, കുഞ്ഞി കണ്ണുകൾ വിടർത്തി കൊണ്ടവൾ നന്ദുവിനെ നോക്കി,,, കൗതഗത്തോടെ അവളെ കുഞ്ഞി വിരലിൽ തൊട്ടു നോക്കുന്നുമുണ്ട് ""കൊള്ളാവോ,,, എന്റെ അമ്മു പെണ്ണിനെ ഇഷ്ട്ടായോ,,, ""കൊറേ ഇഷ്ട്ടായി,,,കുഞ്ഞരി പല്ലുകൾ കാട്ടി പുഞ്ചിരിച്ചു കൊണ്ട് അമ്മു പെണ്ണ് പറഞ്ഞു നന്ദുവും ഒരു പുഞ്ചിരിയോടെ അവളെ ചേർത്തു പിടിച്ചു ..................................................................

വാതിലിൽ കൊട്ട് വീണതും അവൾ വാതിൽ തുറന്നു മുന്നിൽ വേറെങ്ങോ നോക്കി നിന്ന സേതു തന്റെ മക്കളെ പെട്ടെന്നു കണ്ടപ്പോൾ ഒന്നു ഞെട്ടി,, പതിയെ ചുണ്ടുകൾ വിടരുന്നതിനി ഒപ്പം ആ കണ്ണുകളും നിറഞ്ഞു ""സേതു മാഷ് കരയാ,,, മോശം,,,കുട്ടികൾ കണ്ടാൽ മോശമാണ് വാദ്യരെ,,, ""പോ പെണ്ണെ,,, എന്റെ കുട്ടിയെ കാണാൻ നല്ല ഭംഗി ആയിട്ടുണ്ട്"" ""അത് നിക്ക് അറിയാലോ,,, എന്തായാലും മുണ്ടും ഷർട്ടും ഇട്ടു മാഷ് ചുള്ളൻ ആയിട്ട് അയാളുടെ ചുളിഞ്ഞ കവിളുകളിൽ ചുണ്ടു ചേർത്തു കൊണ്ടവൾ പറഞ്ഞു തന്റെ മക്കൾ ഇന്നോത്തിരി വലുതായി എന്നാ സത്യം,,, മറ്റൊരു വീടിലേക്ക് അവൾ പോകുകയാണ്,,, ഇവിടുത്തെ കിലുക്കാം പെട്ടി,,,എത്രെയൊക്കെ വഴക് കൂടിയാലും "അച്ഛാ" എന്നു വിളിച്ചു കുണുങ്ങി ചിരിച്ചു വരുന്നവൾ,,, അവളെ ചേർത്തു നിർത്തി നെറുകയിൽ തലോടി കൊണ്ട് ഒന്നു മുത്തിയവർ ""കൊച്ചിനെ വിളിക്കാൻ വന്നു നിങ്ങൾ ഇവിടെ നിക്ക,, ദൃധി പിടിച്ചു വന്നു രാധിക ചോദിച്ചു നന്ദുവിനെ കണ്ടതും ഒന്നു നിന്നു ""വല്യ കൂട്ടി ആയ പോലെ അല്ലേ മാഷേ,,,അവളുടെ നെറുകയിൽ തലോടി കൊണ്ടവർ പറഞ്ഞു,,, രാധികയുടെ കണ്ണും ചെറുതിലെ നിറഞ്ഞു ""ആ,, അമ്മക്കൂടെ തുടങ്ങിക്കോ,,,

നിറഞ്ഞു വന്ന കണ്ണുകൾ അവരിൽ നിന്നൊളിപ്പിച്ചു കൊണ്ടവൾ എന്നും ചുണ്ടിൽ വിരിയാറുള്ള പുഞ്ചിരി എടുത്തണിഞ്ഞു ആ അമ്മ മനസ് നിറഞ്ഞിരുന്നു,,, കൂടെ നിൽക്കുന്ന നേരം അത്രയും അവളോട് വഴക് ആണെങ്കിലും,, ആ കിലുക്കം പെട്ടി എന്നും എല്ലാവരുടെയും ജീവൻ ആയിരുന്നു,,, ഇന്നവൾ ഒരു ഭാര്യ ആവുകയാണ്,, മറ്റൊരുവന്റെ പാതി,,, നെഞ്ചിൽ അവളെ പിരിയുന്ന പിടപ്പ് തോന്നി,,, എല്ലാ പെൺ മക്കളുടെ വീട്ടുകാർ കഴിഞ്ഞു പോകണ്ട അവസ്ഥ,,, ഒരു തരം പറിച്ചു മാറ്റൽ,,, തന്റെ കണ്ണെത്തുo ദൂരത്തു ഒന്നു വിളിച്ചാൽ അവൾ ഉണ്ടലോ എന്നൊരു ആശ്വാസവും രാധികയിൽ നിറഞ്ഞു ""ഇങ്ങനെ തന്നെയാ രാധു ഞാനും ഇവിടെ നിന്നെ,,, രാധികയെ നോക്കൂ കൊണ്ട് സേതു പറഞ്ഞു ""ദേ,, വന്നേ സമയം ഇല്ല്യ,,, നിറഞ്ഞു വന്ന കണ്ണുകളെ തടഞ്ഞു വെച്ചു കൊണ്ട് നന്ദുവിനെയും കൂട്ടി വെളിയിലെക് ഇറങ്ങി ""ഗൗരി എവിടെ അമ്മ,,, രാധികയോട് ചോദിച്ചപ്പോഴേക്കും റൂം തുറന്ന് അവളും എത്തിയിരുന്നു ""വയലറ്റ് കളർ സാരിയും അതിനോട് ചേരുന്ന ആഭരനങ്ങളും,,, എല്ലാത്തിലും ഉപരി അവളുടേ ഉണ്ട കണ്ണുകളും എടുത്തു കാണിച്ചു,,, ""ഇതിപ്പോ ഞാൻ ആണോ കല്യാണ പെണ്ണ് അതോ നീയോ,, കവിൾ വീർപ്പിച്ചു കൊണ്ട് നന്ദു ചോദിച്ചു ""നീ തന്നെയാ സംശയംവേണ്ട,,,,

ഗൗരി വന്നവരുടെ കവിളിൽ കുത്തി കൊണ്ട് പറഞ്ഞു ""ആ,, ദേ അമ്മേ മരുമകളെ ആരേലും കല്യാണം ചോദിക്കും ഇങ്ങനേ ആയ,, പിന്നെ താലി,,,സിന്ദൂരം ഉള്ളത് കൊണ്ട് കുഴപ്പം ഇല്ല,,, ""ദേ പെണ്ണെ കല്യാണ ദിവസം ആണെന്ന് ഞാൻ നോക്കുല,, നല്ല തല്ല് വെച്ചു തരും,,,, രാധിക അവളെ ഒന്നു തട്ടി കൊണ്ട് പറഞ്ഞു ""ദക്ഷിണ കൊടുത്തിട്ട് ഇറങ്ങാൻ നോക്കിക്കോളൂ,,, കുടുംബത്തിൽ ഒരാൾ പറഞ്ഞതും നന്ദു എല്ലാവർക്കും ദക്ഷിണ കൊടുക്കാൻ തുടങ്ങി വയസ് കൊണ്ട് ഒപ്പം ആണെങ്കിൽ സ്ഥാനം കൊണ്ട് ഗൗരിക്ക് കൊടുത്തു,, ഗൗരിക്ക് ചിരി പൊട്ടുന്നുണ്ടായിരുന്നു ""കഴിഞ്ഞില്ലേ,, എല്ലാവർക്കും കൊടുത്തു,,, ""ഇല്ല,, ഒരാൾ കൂടെ ഉണ്ട്,,, ഡ്രസ്സ്‌ എല്ലാം മാറി സംസാരിച്ചു നിൽക്കുന്ന ജനുവമ്മയുടെ അരികിൽ ചെന്നവൾ ദക്ഷിണ കൊടുത്തു ""അയ്യോ എന്താ മോളെ ഇത്,,, ""എന്റെ അമ്മ തന്നെയല്ലേ അതുകൊണ്ട്,, ഒന്നും കരുതണ്ട,, കണ്ടു നിന്ന സേതുവിന്റെയും,,, രാധികയുടെയും,, ഗൗരിയുടെയും,,, മനസ് നിറഞ്ഞിരുന്നു അവൾ ചെയ്തത് നല്ലത് ആണെന് പോലെ,,,എന്നാൽ മറ്റു പലരുടെയും ഉള്ളിൽ ഇഷ്ട്ടക്കേട് ഉണ്ടായിരുന്നു,,, എന്നാൽ അതൊന്നും കാര്യം ആകാത്ത നന്ദു അവരെ ചേർത്തു നിർത്തി ""അപ്പൊ നിച് ല്ലെ,,, അമ്മുക്കുട്ടി ആയിരുന്നു അത് കുഞ്ഞി കണ്ണുകൾ വെച്ചു കൂർപ്പിച്ചവൾ ചോദിച്ചു,,,

കേട്ടു നിന്നവർ എല്ലാം ഒന്നു ചിരിച്ചു,, ""ആദ്യം എന്റെ കുഞ്ഞു വലുതാവ് എങ്ങിട്ട് ആവാം,,, അവളെ ഒന്നുയർത്തി കൊണ്ട് നന്ദു പറഞ്ഞു ""എന്നാ അപ്പൊ മദി നന്ദു,,,, പറഞ്ഞു കൊണ്ടവൾ ഓടി ജാനുവിന്റെ കയ്യിൽ കേറിയിരുന്നു ""ശെരിയന്റെ അമ്മു പെണ്ണെ,,, നന്ദുവും അവളെ പോലെ പറഞ്ഞു ""ഇനി വൈകണ്ട ഇറങ്ങാം,,സേതു പറഞ്ഞു കൊണ്ട് ഇറങ്ങി പുറകെ ബാക്കി ഉള്ളവരും ഹർഷനും,,, കിച്ചുവും,, സുഭദ്രയും ആദ്യം അമ്പലത്തിലേക്ക് എത്തിയിരുന്നു,,, പിന്നാലെ തന്നേ ബാക്കി ഉള്ളവരും .......................................................... അമ്പലത്തിൽ എത്തി ഉള്ളിലേക്ക് കയറി ഒന്നു തൊഴുതു അത്യാവശ്യം വേണ്ട ആൾകാർ മാത്രമായിരുന്നു അമ്പലത്തിൽ ബാക്കി ഉള്ളവർ എല്ലാം ഓഡിറ്റോറിയത്തിലേക്കും പോയിരുന്നു ദേവിയുടെ മുന്നിൽ കൈ കൂപ്പി നിൽക്കുന്നവളെ കിച്ചു മതി വരാതെ നോക്കി നിന്നു,,, അവളിലെ ഓരോ ഭാവം പോലും അവൻ ഒപ്പിയെടുത്തിരുന്നു,,, ചന്ദന കളർ കുർത്തയും,, മുണ്ടും വെട്ടി ഒതുക്കിയ താടിയും നെറ്റിയിൽ വരച്ച ചന്ദന കുറിയും മൊത്തത്തിൽ അവനും സുന്ദരനായിരുന്നു,,, കൈ കൂപ്പി ദേവിയുടെ മുന്നിൽ നില്കുന്നവളുടെ അരികിലായി അവനും നിന്നു,,, നന്ദുവിന്റെ ശരീരം ഒന്നു വിറപൂഡ് തന്റെ പ്രാണന്റെ സാനിധ്യം അറിഞ്ഞ പോലെ,,, ആളുടെ ചെവിയോരം തട്ടുന്ന അവന്റെ നിശ്വാസ കാറ്റും അവളിൽ വിറയൽ നിറച്ചു ""സുന്ദരിയായിട്ടുണ്ട്,, അത്രയും പതുകെ അവന്റെ ശബ്‍ദം ചെവിയോരം,,

മറ്റാരും കേട്ടോ എന്നു പോലും അറിയാതെ അവളുടെ കവിളിണകൾ ചുവന്നു,,, നുണക്കുഴി എന്നെത്തെക്കാൾ വിരിഞ്ഞു നിന്നു അമ്മാരും,,, മാഷും,, ഹർഷനും,, ഗൗരിയും,,, ജനുവമ്മയും,, അമ്മുക്കുട്ടിയും അങ്ങനെ പ്രിയപ്പെട്ടവർക്കു ഇടയിൽ അവർ പുഞ്ചിരിയാലേ നിന്നു,, മുഹൂർത്തിനു തൊട്ടു മുൻപ് സഞ്ജുവും,, മിത്രയും കൂടെ എത്തി,, നീല കളർ ഷർട്ട്‌,,, മുണ്ടും നിന്നു സഞ്ജു തുടങ്ങിയപ്പോൾ ആദ്യമായി മിത്ര സാരി ഉടുത്തു,,, എന്നും മോഡേൺ ഡ്രസ്സ്‌ ഇടുന്നവൾക് അതും നല്ല പോലെ ഇണങ്ങിയിരുന്നു,,, അവളെ സാരിയിൽ കണ്ടതും സഞ്ജുവിന്റെ ഉള്ളിൽ ഒരു തരിപ്പ് ആയിരുന്നു,,, ഹൃദയത്തിൽ തണുപ്പ് അരിച്ചിറങ്ങും പോലെ,,,അവരെ കണ്ടതും എല്ലാവരും അവരെ നോക്കി പുഞ്ചിരിച്ചു,,, മിത്ര തേടുകയായിരുന്നു ആരുടേങ്കിലും കണ്ണുകളിൽ തന്നോടുള്ള വെറുപ്പ് ഉണ്ടോ എന്ന് എന്നാൽ എല്ലാവരും പുഞ്ചിരിയോടെ തന്നെ ആയിരുന്നു ""അവർക്ക് ദേഷ്യവുമോ,,,,വിട്ടിൽ നിന്നിറങ്ങുമ്പോഴും അവൾ ചോദിച്ചു കൊണ്ടിരുന്നത് അത് മാത്രമായിരുന്നു,,, എന്നാൽ അവളോട് ഒന്നും പറയാതെ അവന്റെ കൈ വിരലുലകളിൽ അവളുടേതായി ഒന്നു മുറുകി താൻ കൂടെ ഉണ്ടന്ന പോലെ അവൾക്കും അത് മതിയായിരുന്നു,,,

ഓർമകൾ പിന്നോട്ട് നീക്കിയപ്പോൾ അവളും എല്ലാവരെയും നോക്കി പുഞ്ചിരിച്ചു,,, കിച്ചുവും ഹർഷനും പരസ്പരം നോക്കി,,, അവൾ വല്ലാതെ മാറി എന്നാ പോലെ എന്തു കൊണ്ടോ കിച്ചുവിനോട് ചേർന്നു നിൽക്കുന്ന നന്ദുവിനെ കണ്ടപ്പോൾ അവൾക് ഒന്നും തോന്നിയില്ല പകരം ആ സ്ഥാനത് അവൾ സഞ്ജുവിനെ കണ്ടു,,, കണ്ണുകൾ മുറുകെ അടച്ചവൾ ഒന്നു തലവെട്ടിച്ചു തന്റെ വിരലുകളിൽ മുറുകി,,, മുഖം മാറിയ അവളെ കണ്ടതും അവൻ എന്ധെന്നെ പോലെ അവളെ നോക്കി,,, ഒന്നുമില്ല എന്നു തലയാട്ടി കൊണ്ടവൾ മുന്നോട്ട് നോക്കി,,, അപ്പോഴും അവന്റെ കൈക്കൾ അവളിൽ മുറുക്കി കൊണ്ടിരിന്നു ""മുഹൂർത്തം ആയി താലി കെട്ടിക്കോളൂ,,, പൂജിച്ച താലി തിരുമേനി സേതുവിന്റെ കൈയിൽ കൊടുത്തു,,, സേതു പുഞ്ചിരിയോടെ അത് കിച്ചുവിനും താലി ഒന്നു ഉയർത്തി പിടിച്ചവൻ മാഷിനെയും,, ഹർഷനെയും നോക്കി,,, രണ്ട് പേരുടെ നിറഞ്ഞ പുഞ്ചിരി കണ്ടതും താഴ്ന്ന കൊണ്ടവൻ താലി അവളുടെ കഴുത്തിൽ മുറുകി,, മൂന്നു കെട്ടും കെട്ടി കഴിഞ്ഞ് ഒരു നുള്ള് സിന്ദൂരം അവളുടെ സീമന്ത രേഖയിൽ അവൻ നീട്ടി വരച്ചു,,, അവളുടെ ചുണ്ടിൽ എന്നും വിരിഞ്ഞു നിന്ന പുഞ്ചിരി വിരിഞ്ഞു,, കണ്ണുകൾ അടക്കാതെ അവൾ ആ കാഴ്ച ഹൃദയത്തിലേക് ഏറ്റി,,, നെറുകയിൽ പതിക്കണ്ട അധരം ഒരു കള്ള ചിരിയോടെ അവളുടെ നുണക്കുഴിയിൽ തന്നെ പതിച്ചു,,, അവനെ എന്നും കൊതിപ്പിക്കുന്ന,,,

അവന്റെ സ്നേഹം ഏറ്റവും കൂടുതൽ ഏറ്റു വാങ്ങിയ നുണക്കുഴിയിൽ ഗൗരിയുടെ കൈകൾ ഹർഷന്റ് കൈയിൽ മുറുകി,,, തന്റെ ഉറ്റ മിത്രo,,, ഇന്നവൾ ഒരു ഭാര്യ ആയി മാറിയിരിക്കുന്നു,,, ഹർഷന്റ അവസ്ഥയും മറിച്ചല്ല,, കുറുമ്പും,, വഴക്കും ഇട്ടു നടന്നവൾ ഇന്നു മറ്റൊരുവളായി,,, ഗൗരിയെ ഇടുപ്പിലൂടെ ചേർത്തു നിർത്തി കൊണ്ടവൻ അവളെ നോക്കി ഒന്നു കണ്ണു ചിമ്മി രാധികയുടെയും,, സേതുവിന്റെയും ഉള്ളിൽ അവൾ ജനിച്ചു കയ്യിലെക് വെച്ച ആ പഞ്ഞി കേട്ട് പോലെ ഉള്ള കൈ കുഞ്ഞിൽ നിന്നു താലി ഏറ്റി വാങ്ങി സുമംഗലി ആയി നില്കുന്നവളുടെ ചിത്രം വരെ ഉള്ളിലൂടെ കടന്നു പോയി താൻ ആരെങ്കിലും പ്രണയിക്കുന്നുണ്ടോ?? മുന്നിൽ കണ്ട ചിത്രത്തെ ഉള്ളിലേക്കു ഏറ്റുമ്പോൾ ആണ് മിത്രയുടെ ചെവിയിൽ ആ നിശ്വാസ കാറ്റ് എത്തിയത്,,, അവൾ ഒന്നു വിറച്ചു മുന്നിൽ കാണുന്ന കാഴ്ചക്ക് അവളെ തളർത്താൻ കഴിഞ്ഞിരുന്നില്ല,,, ഒരു നോവ് പോലും അത് അവളിൽ ഉളവാക്കിയില്ല,,, എന്നാൽ ആ സ്ഥാനത് സഞ്ജുവിനെ സങ്കല്പിക്കുമ്പോൾ,,, തനിക്കു പകരം മറ്റൊരു പെണ്ണിനെ അവൻ താലി ചാർത്തുന്നത് ഓർക്കുമ്പോൾ,, അവളുടെ ഹൃദയത്തിൽ നിന്നു ചോര പൊടിയും പോലെ ആയിരുന്നു അവന്റ കണ്ണിലേക്കു നോക്കിയാൽ തന്റെ ഉള്ളിലുള്ള പ്രണയം അവൻ തിരിച്ചറിയും,, അത്രയും അതവനിലേക് എത്താൻ വെമ്പുകയാണ് എന്ന് അവൾക് അറിയാമായിരുന്നു ഒന്നും പറയാതെ അവൾ മുന്നിലേക്ക് നോക്കി നിന്നു,,

അപ്പോഴും ആ വിരലുകൾ അവളിൽ രക്ഷ കവചം തീർത്തിരുന്നു ............................................... താലി കേട്ട് കഴിഞ്ഞു എല്ലാവരും അമ്പലത്തിൽ നിന്ന് ഓഡിറ്ററിയത്തിലേക് വന്നിരുന്നു,,, ഫോട്ടോ എടുക്കലും, കളിയും ചിരിയും ആയി അവിടേം സന്തോഷം നിറഞ്ഞു നിന്നിരുന്നു സ്റ്റേജിൽ ഗൗരിയും ഒത്തു ഫോട്ടോ എടുക്കുമ്പോഴാണ് സഞ്ജുവും മിത്രയും സ്റ്റേജിലേക് കയറിത് മിത്ര ഒന്നു പരുങ്ങിയിരുന്നു എന്നാൽ നന്ദു അവളെ നോക്കി പുഞ്ചിരിച്ചു കിച്ചുവിനെ നോക്കി പുഞ്ചിരിച്ചു അവളെ നന്ദുവിനെ നേരെ തിരിഞ്ഞു,, സഞ്ജു കിച്ചുവിനോടും സംസാരിച്ചു മിത്ര ഒന്നു പരുങ്ങിയെങ്കിലും,, അവളെ നോക്കി പുഞ്ചിരിച്ചു ""ഞാൻ എന്നോട്... ""ക്ഷമ,, ഒന്നും വേണ്ടാട്ടോ,, എനിക്ക് ഇയാളോട് ദേഷ്യം ഒന്നും ഇല്ല,,അവൾ പറഞ്ഞു പൂർത്തിയാക്കും മുന്നേ നന്ദു പറഞ്ഞു മിത്രക്ക് ഉള്ളിൽ സന്തോഷം ആയിരുന്നു,,, അവൾ തന്നോട് ദേഷ്യം ഒന്നും കാണിക്കുന്നില്ലലോ എന്നു കരുതി ""ഞാൻ എല്ലാം കളിയിലെ എടുത്തൊള്ളൂട്ടോ,,, അതിന് എനിക്ക് പ്രശനം ഒന്നും ഇല്ല്യ,, പുഞ്ചിരിയോടെ അവൾ പറഞ്ഞു മിത്ര ഒന്നും പറയാതെ അവളെ ഒന്നു പുണർന്നു "താങ്ക്സ്" അവളുടെ ചെവിയിരോം അത്രമാത്രം പറഞ്ഞു കൊണ്ടവൾ വിട്ടു നിന്നു,,, അവർക്കായി കരുതി ഒരു കുഞ്ഞി ബോക്സ്‌ അവരുടെ കയ്യിൽ കൊടുത്തു ""എന്നാ ഞങ്ങൾ ഇറങ്ങട്ടെ ഡാ,,,സഞ്ജു നന്ദുവിനെ നോക്കി പുഞ്ചിരിച്ചു,, കിച്ചുവിനെ ഒന്നു പുണർന്നു വിട്ടു രണ്ടാളും പോകുന്നത് നോക്കി അവർ നിന്നു,,നന്ദുവിനെ ഒന്നു ചേർത്തു നിർത്തി കിച്ചു,,,

അവൻ അവളോട് ഒത്തിരി സ്നേഹം തോന്നി,, പിന്നീട് അങ്ങോട്ട് ഫോട്ടോ എടുക്കലിന്റെ തിരക്കിൽ ആയിരുന്നു,,അതിനിടയിൽ കിച്ചുവിന്റെ കുസൃതി നിലക് നടക്കുന്നമുണ്ട്,, നന്ദു ആണേൽ അതിനെല്ലാം കൂർപ്പിച്ചു നോക്കുന്നുമുണ്ട് എല്ലാം കഴിഞ്ഞു നല്ലൊരു സദ്യക്ക് കൂടെ എല്ലാം ഇരുന്നു,,, എല്ലാരും ഒരുമിച്ചിരുന്നു കഴിച്ചു,,, എല്ലാം കഴിഞ്ഞു വൈകുന്നേരത്തോടെ അവർ വീട്ടിലേക് എത്തി നിലവിളക്ക് വാങ്ങി പൂജ മുറിയിൽ കയറി ഒന്നു പ്രാർത്ഥിച്ചു അവൾ,,, ഒപ്പം കിച്ചുവും അവളെ കാണാൻ വന്ന എല്ലാവരെയും സംസാരിച്ചും നിന്നും സമയം പോയിരുന്നു,,, എല്ലാം ഒന്നു കഴിഞ്ഞു കിട്ടി കിടന്നാൽ മതി എന്നായിരുന്നു നന്ദുവിന്,,, അവൾ ഇടക്കിടെ ഗൗരിയെ ദൈന്യമായി നോക്കുന്നുണ്ടായിരുന്നു അവളുടെ ഭാവം കണ്ട് റൂമിലേക് കൊണ്ട് പോയി സാരി അഴിക്കാൻ സഹായിച്ചിരുന്നു,,, എല്ലാം കൂടെ അഴിച്ചു എടുത്തപ്പോൾ രണ്ടാളും ക്ഷീണിച്ചു ""എന്റെ ഗൗരിയെ ഇതൊന്നും വെക്കാൻ ഇത്ര സമയം ഇല്ലാലോ,,, നെടുവിർപ് ഇട്ടു പറഞ്ഞു കൊണ്ടവൾ ഗൗരിയെ നോക്കി ""കഴിഞ്ഞു,, നീ പൊക്കോ,,, അവൾക്ക് ഉള്ള ഡ്രസ്സ്‌ എടുത്തു കൊടുത്തവൾ പറഞ്ഞു പുറത്തേക് ഇറങ്ങി പുറത്തേക് ഇറങ്ങിയത് അവളെ ഹർഷൻ വലിച്ചു മറ്റൊരു റൂമിലേക്കു കയറിയിരുന്നു ""എന്താ അച്ചുവേട്ട,,, ""ശു,,, അവളുടെ ചുണ്ടിൽ വിരൽ മുട്ടിച്ചവൻ ശബ്‍ദം ഉണ്ടാക്കി ""നിന്നെ ഇന്നു ഇത്രേ ഭംഗിയിൽ കണ്ടിട്ട് പോലും നേരെ സംസാരിക്കാൻ കിട്ടിലെ പെണ്ണെ,,,

അവളുടെ ഇടുപ്പിലൂടെ കൈ ഇട്ടു ചേർത്തു പിടിച്ചവൻ പറഞ്ഞു ""വിട്,, അച്ചുവേട്ട അനോഷിക്കും,, മ്മ്ഹമ് അവളെ തന്നിലേക് അടുപ്പിച്ചു അവളുടെ മുഖമാകെ അവന്റെ അധരം പതിച്ചിരുന്നു,,, ഒടുക്കം അവളുടെ കുഞ്ഞു അധരവും,, അത്രയും നേരെത്തെ വേർപാട് മാറ്റും പോലെ ദീർഖമായ ഒന്ന്,, അവളുടെ കൈകൾ അവനിലും,, അവന്റെദ് അവളിലും മുറുകിയ നേരം,,, ഹൃദയത്തെ തൊട്ടുണർത്തിയാ ദീർഘ ചുംബനം,,, വിട്ട് അകന്നു നിന്നപ്പോൾ അവൾ കിതച്ചിരുന്നു,,,അവനെ അവൾ നെഞ്ചോട് ചേർത്തു ""പൊക്കോ,, അവിടെ അനോഷിക്കും അവളുടെ മുഖം തുടച്ചു ഡ്രസ്സ്‌ ശെരിയാക്കി കൊണ്ടവൻ പറഞ്ഞു എന്നാൽ അവനെ ഒന്നു ഇറുക്കെ പുണർന്നു അവൾ,,, ""പോയി വരാം ട്ടൊ അവന്റെ നെറ്റിയിൽ ഒന്നമർത്തി മുത്തി അവൾ പുറത്തേക് പോയി അവൾ പോയ വഴിയേ ഒരു പുഞ്ചിരിയോടെ അവനും നിന്നു .............................................. കുളിച്ചിറങ്ങുമ്പോൾ കിച്ചു റൂമിൽ ഉണ്ടായിരുന്നു ഈറൻ മുടി തൂവർത്തി പരന്ന കണ്മഷിയും സിന്ദൂരവും ആയി വരുന്നവളെ അവൻ ഇമ ചിമ്മാതെ നോക്കി നിന്നു "കിച്ചുവേട്ടൻ,,വന്നോ,,, ആ സാരി അഴിച്ചു ഒന്നു കളിച്ചപ്പോൾ എന്തൊരു സുഖ അറിയോ,,, അവനോടായി പറഞ്ഞു കൊണ്ടവൾ തിരിഞ്ഞതും തന്നെ പ്രണയത്തോടെ നോക്കുന്നവനെ ആണ് അവളുടെ ശരീരം വിറച്ചു,, പെട്ടന്നായിരുന്നു അവൻ അവളെ കെട്ടി പിടിച്ചത് കാറ്റിനും പോലും കിടന്ന് വരാൻ കഴിയാതെ രീതിയിൽ അത്രയും ഗാടമായി,,

""ഇപ്പോ എനിക്ക് എത്രെ സന്തോഷം ആണെന്നറിയോ,,, എന്റെ താലിയുടെ അവകാശിയായി എന്റെ പെണ്ണ്,,,അവന്റെ അദരം നെറുകയിൽ പലയാവർത്തി പതിഞ്ഞു അവളും സന്തോഷത്തിൽ തന്നെ ആയ്യിരുന്നു... ഹൃദയമിടിപ്പ് രണ്ടാള്ളതും കൂടി അവളുടെ ചുണ്ടിന് താഴെ ഉള്ള പൊടി മറുകിൽ അവൻ ചുണ്ടുകളാൽ പുൽകി,, അവളുടെ കരങ്ങൾ ഷർട്ടിൽ മുറുകി,,, അവന്റെ കരങ്ങൾ അവളുടെ മുടിയിലും ഒട്ടൊരു നിമിഷത്തിന് നേരം രണ്ടു പേരും അകന്നു അവളുടെ ചൊടിയിൽ നാണത്താൽ കലർന്ന പുഞ്ചിരി വിരിഞ്ഞു,, ""നിനക്ക് നാണം ഒകെ ഉണ്ടോ,,, അവളെ കളിയാക്കി കൊണ്ടവൻ ചോദിച്ചു ""ദേ വേണ്ട,,, അവനെ നോക്കി കൊണ്ടവൾ പറഞ്ഞു അപ്പോഴേക്കും കിച്ചുവിനെ പുറത്ത് നിന്ന് വിളിച്ചിരുന്നു ""പോയി വരംട്ടോ,, അവളുടെ നെറുകയിൽ ചുണ്ടമ്മർത്തി കൊണ്ടവൻ പറഞ്ഞു പുറത്തേക് ഇറങ്ങി ബാക്കിയുള്ള നേരം അമ്മമാരുടെ കൂടെയും ഗൗരിയുടെ കൂടെയും ആയി സമയം പോയി ........................................... ""അപ്പൊ ഇത് പിടിച്ചു പൊക്കോ,,, കയ്യിലെ പാൽ ഗ്ലാസ് നന്ദുവിന്റെ കയ്യിൽ കൊടുത്തു ഗൗരി പറഞ്ഞു

"""അപ്പൊ ഞാൻ പോയി,,, ഏട്ടൻ നിന്നെ കാകും നീയും പൊക്കോ,,, ഗൗരിയോട് പറഞ്ഞു പാലും വാങ്ങി അവൾ റൂമിലേക്കു പോയി ദേ പെണ്ണെ കുറച്ചു നാണം ഒകെ കാണിച്ച,, ഗൗരി പിന്നിൽ നിന്നു വിളിച്ചു പറഞ്ഞു ""തല്കാലം എനിക്ക് വയ്യ,,, അതെ സ്പോട്ടിൽ നന്ദു പറഞ്ഞു റൂമിൽ കയറിയപ്പോൾ കിച്ചു വന്നിട്ടിലായിരുന്നു പാൽ ടേബിൾ വെച്ച് അവൾ കിടക്കയിലേക് കിടന്നു അത്രയും ദിവസത്തിന്റെ അലച്ചിൽ അവളുടെ ക്ഷീണം കൂട്ടിയിരുന്നു,,, അറിയാത്ത തന്നെ കണ്ണുകൾ അടഞ്ഞു റൂമിലേക്കു കയറിയ കിച്ചു കിടക്കുന്നവളെ കണ്ടതും അവൻ തലക് ഒന്നു കൊട്ടി,,, അല്ലെങ്കിലും അവൾ നന്ദു ആണ് എന്ന് ഞാൻ മറക്കരുതായിരുന്നു ഒന്നു ചിരിച്ചു കൊണ്ടവൻ അവളുടെ അരികിലേക്കി ചേർന്നു കിടന്ന് അവളെ നെഞ്ചിലേക് അടക്കി പിടിച്ചു ആ ഹൃദയതളം കേട്ട് അവന്റെ നെഞ്ചിലെ ചൂടിലേക് അവളും,,, ..........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story