പ്രാണനിൽ: ഭാഗം 44

prananil

രചന: മഞ്ചാടി

 ഇളം വെയിൽ മുഖത്ത് തട്ടി തലോടിയതും കണ്ണുകൾ ചിമ്മി തുറന്നവൾ മുഖം കിടക്കുന്നിടത് ഒരു ഉരസി,,തന്നെ ചുറ്റി വരിഞ്ഞ കൈകളും കഴുത്തിൽ തട്ടുന്ന നിശ്വാസ ചൂട് അവളിൽ ചെറു പുഞ്ചിരി വിരിയിച്ചു അവന്റെ നെഞ്ചോട് ചേർന്നു കിടന്നു നന്ദു വീണ്ടും ഇടനെഞ്ചിൽ മുഖം ഉരസി ""അടങ്ങി കിടക് പെണ്ണെ,,, അവളുടെ കഴുത്തിലെക്ക് മുഖം അമർത്തി വെച്ചവൻ പറഞ്ഞതും അവൾക് അവന്റെ താടി രോമങ്ങൾ കുത്തിയാ നിമിഷം ഇക്കിളി എടുക്കാൻ തുടങ്ങിയിരുന്നു ""ദേ സമയം കുറെ ആയി,, എഴുനേൽക്,,,അവന്റെ മുടിയിൽ പിടിച്ചു വലിച്ചു കൊണ്ടവൾ പറഞ്ഞു ""എന്തുവാ നിനക്ക്,, അല്ലെങ്കിലേ ഇത്രയും ദിവസത്തെ ഉറക്കം ബാക്കി ആണ്,,, കണ്ണു തുറക്കാതെ ഉറക്കപ്പിച്ചിൽ അവൻ പറഞ്ഞു ""ആഹാ,, കിച്ചുവേട്ടൻ ഉറങ്ങിക്കോ,, എന്നെ വിട് ഞാൻ പോട്ടെ,,, ""മ്മ്ഹമ് നീയും കിടക്കും,,, ഞാനും,,, അവളെ വീണ്ടും തന്നിലേക് ചേർത്തു പിടിച്ചവൻ പറഞ്ഞു എന്തു കൊണ്ടോ പിന്നെയും അവൾ വഴക്കിടാൻ നിന്നില്ല അവന്റെ ചൂടിലേക് ഒതുങ്ങി കൂടി .....................................................

""വയ്യേ നിനക്ക്,,, രാവിലെ തന്നെ ബെഡിൽ നിന്ന് ബാത്‌റൂമിലേക് ഓടി പോകുന്നവളെ കണ്ടതും ഉറക്കത്തിൽ ആയിരുന്ന ഹർഷൻ ഞെട്ടിയിരുന്നു അവൾ ശർദ്ധിക്കുന്ന ശബ്‍ദം കേട്ടു കൊണ്ടാണവൻ എഴുന്നേറ്റത് ""അറിയില്ല അച്ചുവേട്ട ആകെ തളരുവാ,,,അവന്റെ മേലേക്ക് ചാരി കൊണ്ടവൾ പറഞ്ഞു ""ഒന്നും ഇല്ല്യാട്ടോ,,, പേടിക്കണ്ട നമ്മുക്ക് ഹോസ്പിറ്റലിൽ പോകാം,,രണ്ടു മൂന്നു ദിവസമായി ആകെ ഓട്ടം ആയിരുന്നിലെ അതിന്റെയ,, സ്വയം സമാധാനിക്കാൻ ശ്രേമിക്കുകയായിരുന്നു ഹർഷൻ ""നി ഇവിടെ ഇരിക്ക് ഞാൻ ചൂട് വെള്ളം കൊണ്ടു വരാം,,, അവളെ ബെഡിലേക് ഇരുത്തി കൊണ്ടവൻ പറഞ്ഞു ഒന്നു നിശ്വസിച്ചു ബെഡിൽ ഇരുന്നവൾ പെട്ടെന്നു എന്തോ ഓർത്ത പോലെ കണ്ണാടിയിലേക് നോക്കി,, വേഗം തന്നെ ഷെൽഫിൽ എന്തോ തിരഞ്ഞു കൊണ്ട്,, അത് കിട്ടി എന്നു കണ്ടതും വേഗം ബാത്റൂംമിലേക്കു തന്നെ കയറി അവളുടെ കണ്ണുകൾ നിറഞ്ഞു ചുണ്ടുകൾ വിതുമ്പി ഉള്ളം കൈ അവളറിയാത തന്നെ അടിവയറ്റിലേക് നീണ്ടു കണ്ണുനീരു കവിളിണകൾ നനച്ചു കൊണ്ടിരിന്നു,,, കയ്യിലെ പ്രഗ്നൻസി കിറ്റിൽ തെളിഞ്ഞു നിൽക്കുന്ന രണ്ടു ചുവപ്പ് വരകളിലേക് ഭാര്യയിൽ നിന്ന് അമ്മയിലേക്കുള്ള മാറ്റം,, ഉള്ളിൽ മറ്റെന്ധോക്കെയോ വികാരങ്ങൾ നിറയും പോലെ,, കൈയ് പലയാവർത്തി വയറിനെ പൊതിഞ്ഞു പിടിച്ചു

""ഗൗരി,,, വാതിൽ തുറക് വീണ്ടും വെയ്യാതായോ,, വാതിലിൽ തട്ടിയുള്ള ഹർഷന്റെ പേടി കലർന്ന സ്വരം കേട്ടതും കണ്ണുകൾ അമർത്തി തുടച്ചു,, പ്രഗ്നൻസി കിറ്റ് കയ്യിൽ ഒതുക്കി പിടിച്ചവൾ പുറത്തേക് ഇറങ്ങി ""പേടിപ്പിച്ചു കളയണോ നീ,, അല്ലെങ്കിലേ വയ്യ അതിന്റെ ഇടയിൽ നീ വാതിൽ അടച്ചാലോ,, മനുഷ്യനെ പേടിപ്പിക്കാൻ,,, അവന്റെ ഉള്ളിലെ പേടി മുഴുവൻ അവൻ ദേഷ്യത്തിൽ പുറത്തേക് വന്നിരുന്നു എന്നാൽ തന്റെ നെഞ്ചിൽ പറ്റി കിടന്നു മുറുകെ പുണരുന്നവളെ കണ്ടതും അവൻ ഞെട്ടി ""എന്താ പെണ്ണെ,,, വെയ്യേ ഞാൻ പേടിച്ചത് കൊണ്ട് പറഞ്ഞതാ,, വായോ ഹോസ്പിറ്റലിൽ പോകാം,,, അവനിൽ ആകെ വെപ്രാളം ആയിരുന്നു എന്നാൽ തല ഇരുവശത്തേക്കും ചരിച്ചു അവൾ അവന്റെ നെഞ്ചിൽ ആയി തന്നെ കിടന്നു അവനും അവളെ തിരിച്ചു പുണർന്നു കൊണ്ട് തോളിൽ തട്ടി അവളുടെ കണ്ണു നീര് മാത്രം അവന്റെ ഇട നെഞ്ചിൽ വീണു കൊണ്ടിരുന്നു ""എന്തിനാ നീ കരയണേ,, ""സ..ന്തോഷം കൊണ്ട,,, അവളുടെ ശബ്‍ദം അടഞ്ഞിരുന്നു ""സന്ദോശോ,,, അവനിൽ സംശയം നിറഞ്ഞു,, കണ്ണുകൾ കണ്ണു നീരോഴുകുമ്പോളും ചുണ്ടിൽ തെളിഞ്ഞ പുഞ്ചിരിയോടെ അവൾ അവന്റെ കൈയ് എടുത്തു വയറിലേക് ചേർത്തു അവൻ ഒന്നും മനസിലാകാതെ അവളെ നോക്കി ""ദേ ഇവിടെ നമ്മുടെ കുഞ്ഞു വന്നു അച്ചുവേട്ട,,,

അച്ചുവേട്ടന്റേം എന്റേം പ്രണയത്തിൻ അംശം,, ഹർഷനിൽ ഞെട്ടൽ ഉണർന്നു പതിയെ അവന്റെ കണ്ണുകളും നിറഞ്ഞു അവളെ നോക്കിയതും ആണെന്നാ പോലെ തലയാട്ടിയവൾ,, കയ്യിൽ ഒതുക്കിയത് അവൻ നേരെ നീട്ടി കിറ്റിലേക് നോക്കി കൊണ്ടവൻ അവളെ ആഞ്ഞു പുൽകി അവന്റെ അധരം പലയാവർത്തി നെറുകയിൽ പതിഞ്ഞു,,, അവളുടെ കുഞ്ഞി മുഖം കയ്യിൽ ഒതുക്കി നെറ്റിയിൽ അമ്മർത്തി ചുംബിച്ചാവൻ ആദ്യമായി തന്റെ കുഞ്ഞിന്റെ അമ്മക് കൊടുക്കുന്ന സ്നേഹ ചുംബനം മുട്ടു കുത്തി നിന്നവളുടെ ദാവാണി ഷാൾ മാറ്റി കൊണ്ടവൻ അവളുടെ വയറിൽ ആയി അധരം പതിപ്പിച്ചു തന്റെ കുഞ്ഞിന് അച്ഛൻ നൽകുന്ന ആദ്യ ചുംബനം ""നിക്ക് ഒത്തിരി സന്ദോഷം തോന്ന പെണ്ണെ,, നിനക്ക് കഴിക്കാൻ എന്താ വേണ്ടേ,, അമ്മയോട് പറയണ്ടേ,, അവരോടൊക്കെ,,,,അവൻ സന്തോഷം കൊണ്ട് എന്തു ചെയ്യണം എന്നറിയാത്ത അവസ്ഥയായൊരുന്നു ഒന്നുയർന്നു പൊങ്ങിയവൾ അവന്റെ കവിളിൽ അമ്മർത്തി ചുംബിച്ചു,, ""നിക്ക് അച്ചവേട്ടന്റെ അടുത്ത് കുറച്ചു നേരം ഇരുന്നാൽ മതി,, അവനെ നോക്കി കൊണ്ടവൾ പറഞ്ഞു മറ്റൊന്നും നോക്കാതെ അവളെ തന്നിലേക് ചേർത്ത് പിടിച്ചവൻ എന്നും അവളെ പൊതിഞ്ഞു പിടിച്ച രണ്ടു കരങ്ങളിൽ ഒന്ന് അവളുടെ വയറിനെ പൊതിഞ്ഞു പിടിച്ചിരുന്നു

ഇരുവെരുടെയും ഉള്ളിൽ നിറഞ്ഞു നിൽക്കുന്ന സന്ദോഷം,, തങ്ങളുടെ പ്രണയത്തിന്റെ അംശം,, ഇന്നവർ അച്ഛനും അമ്മയുമായി മാറിയിരിക്കുന്നു,, ജീവിതത്തിൽ സംഭവിക്കാവുന്ന മനോഹരമായ മാറ്റങ്ങളിൽ ഒന്നു ...................................................... കുളി കഴിഞ്ഞു വന്നതും നന്ദുവിന്റെ ഇടുപ്പിലൂടെ കിച്ചുവിന്റെ കൈയ് മുറുകിയിരുന്നു ""വിട് കിച്ചുവേട്ട,, താഴെ പോട്ടെ അല്ലെങ്കിലേ വൈകി അമ്മ ഒറ്റക്ക,, ""അമ്മ തന്നെയാ ഇന്നലെ പറഞ്ഞെ നീ നേരെത്തെ എഴുനേൽക്കണേൽ പിടിച്ചു വെച്ചോളാൻ,,, അമ്മക് അറിയാം നിനക്ക് ക്ഷീണം കാണും എന്ന്,,, കയ്യെത്തിച്ചു മുന്നിൽ ഉള്ള സിന്ദൂര ചെപ്പ് കയ്യിലെടുത്തു അവളുടെ നെറുകയിൽ വരച്ചു കൊണ്ടവൻ പറഞ്ഞു ""എന്നാ പറയണ്ടേ ഞാൻ നല്ലം പോലെ ഒന്നുടെ ഉറങ്ങിയേനെ,,, ""ആണോ,, അവളെ ഇടുപ്പിലൂടെ ചുറ്റി തന്നിലേക് ചേർത്തു ഈറൻ മുടിയിഴകൾ ചെവിക്കു പിന്നിലാക്കി കൊണ്ടവൻ പറഞ്ഞു ""ദേ കിച്ചുവേട്ട ഇപ്പൊ റൊമാൻസ് വേണ്ടാട്ടോ,,, ""വേണം ട്ടൊ,,,അവളുടെ മുഖത്തോട് മുഖം അടുപ്പിച്ചവൻ അവളുടെ നുണക്കുഴിയുടെ ആഴം അളന്നിരുന്നു പതിയെ അത് അവളുടെ ചുണ്ടിന് താഴെ ഉള്ള പൊടി മറുകിൽ അവന്റെ അധരം എത്തിയിരുന്നു,, അവിടേം ഒന്നു മുകർന്നു,,, അവൻ ഒന്നു ഉയർന്നു കൊണ്ടവൾ അവന്റെ ഷർട്ടിൽ പിടി മുറുകി ഒടുക്കം അവളുടെ അധരം അവന്റേധാക്കി കൊണ്ടാവൻ ചുംബിച്ചിരുന്നു,,

രണ്ടു പേരുടെയും ഉള്ളിൽ നിറഞ്ഞു നിൽക്കുന്ന സ്നേഹം,, ഇരുവെരുടെയും ഉള്ളിൽ പ്രണയം നിറഞ്ഞു നിന്ന നിമിഷം,, ""കിച്ചു,, നന്ദു,,,ഡോറിൽ തട്ടി സുഭദ്ര വിളിച്ചതും രണ്ടു പേരും വിട്ടു മാറി,, അവളുടെ പരന്നു കിടക്കുന്ന സിന്ദൂരവും മുഖവും ഒന്നു തുടച്ചു കൊടുത്തവൻ നെറ്റിയിൽ ചുണ്ടമ്മർത്തി അവനെ നോക്കി അതെ പുഞ്ചിരിയോടെ നിന്നവൾ ""എന്താ അമ്മേ,,, വാതിൽ തുറന്നപ്പോൾ തന്നെ മുന്നിൽ പുഞ്ചിരിയോടെ നിൽക്കുന്ന സുഭദ്രയെ നോക്കി കൊണ്ടവൻ ചോദിച്ചു ""കിച്ചു,, നന്ദു എവിടെ,, നിറഞ്ഞ പുഞ്ചിരിയോടെ സുഭദ്ര ചോദിച്ചു ""എന്താ അമ്മ,, അവളും ഉള്ളിൽ നിന്നു വന്നുകൊണ്ട് പറഞ്ഞു ""ഗൗരി മോൾക് വിശേഷം ഉണ്ട് നന്ദു പെണ്ണെ,, അവളുടെ കവിളിൽ നുള്ളി കൊണ്ട് സുഭദ്ര പറഞ്ഞു ""സത്യം ആണോ അമ്മേ,,,അവളുടെ ഉള്ളിൽ സന്തോഷം തുടി കൊട്ടിയിരിന്നു ""ആ മോളെ,,,രാധിക അവിടെ നിന്ന് ഇപ്പൊ പറഞ്ഞതാ"" ""അയ്യോ അമ്മക്കുട്ടി ഞാൻ പോയി എന്റെ ഗൗരി പെണ്ണിനെ കണ്ടിട്ട് വരാം,,, ഉള്ളിൽ നിറഞ്ഞ സന്തോഷത്തോടെ കിച്ചുവിന്റെയും സുഭദ്രയുടെയും കവിളിൽ മുത്തിയവൾ അപ്പുറത്തേക്ക് ഓടി ""ഈ പെണ്ണ്,, അമ്മ ഞാനും പോട്ടെ,,, ""ആ നീ പൊക്കോ ഞാൻ പിന്നാലെ അങ്ങ് വരാം,,,, മോൾക് ഇഷ്ട്ടപെട്ടതൊക്കെ ഉണ്ടാക്കി കൊടുക്കണം,,, എല്ലാവരുടെ ഉള്ളിലും സന്തോഷം ആയിരുന്നു ................................................ ""ഗൗരി പെണ്ണെ,,, അവളെ കെട്ടി പിടിച്ചു കവിളിൽ മുത്തി കൊണ്ട് നന്ദു ""പതുകെ പെണ്ണെ,, രാധിക അപ്പോഴേക്കും സൈഡിൽ നിന്നു പറഞ്ഞു

""അമ്മ പോയെ,,, ഞാൻ ഒത്തിരി സന്തോഷത്തിലാ,,, ഒന്നു സ്വയം വട്ടം കറങ്ങി അവൾ സേതുവിനെയും,,, രാധികയും എല്ലാം മാറി മാറി കറക്കി ""ഏട്ടാ,,,, നമ്മുടെ വിട്ടിൽ കുഞ്ഞാവ,, ഹർഷന്റെ കയ്യിൽ തൂങ്ങി കൊണ്ടവൾ ആർത്തു വിളിച്ചു അവളുടെ സന്തോഷം അത്രമേൽ ആയിരുന്നു,, ഹർഷൻ അവളുടെ തലയിൽ ഒന്നു തട്ടി അപ്പോഴേക്കും കിച്ചുവും,, സുഭദ്രയും കൂടെ വന്നിരുന്നു,,, കിച്ചു അവളുടെ നെറുകയിൽ ഒന്നു മുത്തി ഒരു ഏട്ടന്റെ അധികാരത്തോടെ സേതുവിനും സന്തോഷം ആയിരുന്നു,, താൻ ഒരു അച്ഛാച്ചൻ ആകാൻ പോകുന്ന സന്തോഷം,,, അവളെ ചേർത്തു നിർത്തി നെറുകയിൽ തലോടി ആ മനുഷ്യൻ ആ കുഞ്ഞി വീട് ഉണരുകയായിരുന്നു,, ആ സ്നേഹ കൂട്ടിലേക് വരുന്ന കുഞ്ഞി കിളിയെ വരവേൽക്കാൻ,,, അമ്മമാർ അവൾക് ഇഷ്ട്ടമുള്ള ഭക്ഷണം ഉണ്ടാകാനും സേതു മാഷ് പലഹാരം വാങ്ങാനും തിടുക്കം കൂട്ടി,, ഹർഷൻ അവളെ കാണാൻ പോലും നേരെ കിട്ടുന്നുണ്ടായിരുന്നില്ല,,ഒപ്പം എന്തിനും അവളുടെ കൂടെ നന്ദുവും,,മരത്തിൽ കയറി ആദ്യം പച്ച മാങ്ങാ പറിച്ചു അവൾ ഉൽഘാടനം കഴിച്ചു ......................................................... ""നമ്മൾ എങ്ങോട്ടാ,, രാവിലെ തന്നെ തന്നോട് റെഡി ആയി നില്കാൻ മാത്രം ആണ് സഞ്ജു പറഞ്ഞത്,,, കാറിൽ കയറ്റി അവളെ എങ്ങോട്ടാണ് കൊണ്ട് പോകുന്നത് എന്ന് പോലും അവൻ പറഞ്ഞില്ല ""സഞ്ജു,, i need ആൻസർ,, അവൾക് ക്ഷമ നശിച്ചിരുന്നു

""Just,, close your mouth mithra,,, ഇന്നത്തോടെ നീയും ഞാനും തമ്മിൽ ഉള്ള ഈ ബന്ധം തീരും,, today u meet my love,, അവളുടെ കണ്ണുകൾ നിറഞ്ഞു നെഞ്ച് മിടിച്ചു,,, എന്റെ പ്രണയം നീ കാണുന്നില്ലേ സഞ്ജു,, അതോ നീ കാണാതെ ആണോ അവളുടെ ഹൃദയം പലതും പറഞ്ഞു കൊണ്ടിരിന്നു ""അപ്പൊ ഇന്ന് കഴിഞ്ഞാ..ൽ ഞാൻ നിന്റെ ആരും,, അ..ല്ലേ സഞ്ജു,, ഇടറി കൊണ്ടവൾ ചോദിച്ചു ""നോ,,എടുത്തടിച്ചേ പോലെ അവൻ പറഞ്ഞു,, വീണ്ടും ഡ്രൈവിങ്ങിൽ ശ്രെദ്ധ വെച്ചു പിന്നിടവൾ ഒന്നും പറഞ്ഞില്ല,, ഹൃദയത്തിൽ കത്തി കുത്തിയിറക്കുന്ന വേദനയിലും അവൾ പുഞ്ചിരിക്കാൻ ശ്രേമിച്ചു എനിക്കായി നീ തന്ന ഓർമകൾ മതി സഞ്ജു എന്നിൽ തുടങ്ങിയത് എന്നിൽ അവസാനിക്കട്ടെ കാർ ചെന്ന് നിർത്തിയതും അവൾ കണ്ണുകൾ തുറന്നില്ല ഡോർ തുറന്നവൻ പുറത്തേക് വിളിച്ചതും വന്നത് അമ്പലത്തേക് ആണെന്ന് അവൾക് മനസിലായി ഇവിടെ ആണോ അവൾ വരുന്നേ,, സുന്ദരി കൊച്ചാവും,, പാവം ആവും അവൾ ഉള്ളിൽ പലതും പറഞ്ഞു കൊണ്ടിരിന്നു ""അവന്റെ സന്തോഷം എന്താണെങ്കിലും നടത്തി കൊടുക്കണം,, അടുത്തൊരു ജന്മം തരുവാണെങ്കിൽ അവനെ എനിക്കായി വിധിക്കണം,,, പൊന്നു പോലെ നോക്കിക്കോളാം,,അവൾ ഉൾകൊണ്ട് പിടഞ്ഞെങ്കിലും പ്രാർത്ഥിച്ചു കഴുത്തിൽ എന്ധോ ഇഴയും പോലെയും കവിളിൽ തൊട്ട നിശ്വാസ ചൂടും അവളെ ഉണർത്തി അപ്പോഴേക്കും സഞ്ജു മൂന്നു കെട്ടും കെട്ടി നെറുകയിൽ സിന്ദൂരം നീട്ടി വരഞ്ഞിരുന്നു മിത്രയുടെ കണ്ണുകൾ നിറഞ്ഞു കൈ അവന്റെ മുഖത്ത് പതിഞ്ഞു,,, അപ്പോഴും അവന്റെ ചുണ്ടിൽ ആ കള്ള ചിരിയായിരുന്നു .......  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story