പ്രാണനിൽ: ഭാഗം 46

prananil

രചന: മഞ്ചാടി

 രാവുകളും പകലുകളും ആരെയും കക്കാതെ മുന്നോട്ട് തന്നെ പോയി,, അതിനോടൊപ്പം ഗൗരിയുടെ വയറും വലുതായി കൊണ്ടിരിന്നു,, ശെരിക്കും എല്ലാവരും ഓരോ നിമിഷവും സന്തോഷത്തോടെ തന്നെ മുന്നോട്ട് പോകുകയായിരുന്നു,,, അവൾക് വേണ്ടത് എല്ലാം മുന്നിൽ എത്തിക്കാൻ എല്ലാവർക്കും തിടുക്കം ആയിരുന്നു,,, രാത്രി ഹർഷന്റെ മടിയിൽ ഇരുന്ന് നെഞ്ചോട് ചാരി അവന്റെ ഹൃദയമിടിപ്പ് കേൾക്കല്ലും,,, കുഞ്ഞിന്നോടുള്ള അവന്റെ സംസാരവും എല്ലാം സ്ഥിരമായി,,, അമ്മാർ അവൾക് വേണ്ടത് ആവേശത്തോടെ ഉണ്ടാകാനും,,, ഗൗരി ആണെങ്കിൽ കുറച്ചു കഴിയുമ്പോഴേക്കും ശർദ്ധിക്കും എങ്കിലും ഹർഷൻ വാരി കൊടുത്താൽ ഒന്നും സംഭവിക്കുകയും ഇല്ലാ,, ""ദേ അച്ചുവേട്ട,, ഞാൻ എന്ധെങ്കിലും കൊടുത്താൽ കുഞ്ഞു കഴിക്കില്ല,, അച്ചുവേട്ടൻ തന്നാലോ കഴികേം ചെയ്യും,,,ഞാൻ ശർദ്ധികേം ഇല്ലാ,,, ചുണ്ടു പിളർത്തി വീർത്ത വയറിൽ കൈ ചേർത്തവൾ പറഞ്ഞു ""അതേയ്,,എന്റെ കുഞ്ഞി പെണ്ണ് അല്ലേ അതാ ""അവളുടെ മുടിയിഴകൾ പുറകിലേക്ക് ആക്കി കൊണ്ടവൻ പറഞ്ഞു ""ആഹാ അപ്പൊ ഞാനോ,,എളിയിൽ കൈ കുത്തി പറയുന്നവളെ നോക്കി അവൻ ചിരിച്ചു,,, ""എന്തു ഭംഗിയാ പെണ്ണെ ഇപ്പൊ നിന്നെ കാണാൻ ഉണ്ട കവിളും എപ്പോഴും ചുവന്നു നില്കും കുഞ്ഞി മുഖവും,,

പിന്നെ ഈ കുഞ്ഞി മൂക്കുത്തി,, മൂക്കുത്തിയിൽ ഒന്നമർത്തി ചുംബിച്ചവൻ ""അയ്യടാ,, അപ്പൊ എന്നെ ആണോ ഇഷ്ട്ടം,,അതോ കുഞ്ഞിനെയോ,, ""രണ്ടാളും എന്റെ ജീവൻ അല്ലേ,, എന്നിലെ പ്രണയം നീയും അതെ പ്രണയത്തിൻ അംശം നമ്മുടെ കുഞ്ഞാവയും,,, ദാവാണിക്കിടയിലൂടെ അവളുടെ വയറിൽ തഴുകി അവൻ പറഞ്ഞു അവന്റെ സ്പർശനം അറിഞ്ഞതും കുഞ്ഞിളകി... ""ദേ കണ്ടോ,, അച്ചുവേട്ടൻ കുഞ്ഞും ഇപ്പോഴേ കൂട്ട,,, ""ആര് പറഞ്ഞു നീ എന്റെ അല്ലേടി,, അവളുടെ കവിളിൽ പിടിച്ചു വലിച്ചു കൊണ്ടവൻ പറഞ്ഞു ""മ്മ് മതി,, ഇറങ്ങണ്ടേ നമ്മുക്ക്,, അവനോടായി അവൾ ചോദിച്ചു ""വായോ,, അവരും മാറ്റി നില്കുന്നുണ്ടാവും,, അവളുടെ നെറുകയിൽ ചുണ്ടമ്മർത്തി കൈകളിൽ പിടിച്ചു ശ്രെദ്ധയോടെ അവളെ മുന്നിലേക്ക് നടപ്പിച്ചു ............................................... ""സുന്ദരി ആയിട്ടുണ്ടാലോ,, ചെവിയരികിൽ വന്നു നിന്നു ചോദിച്ചതും അവൾ ഒന്നു വിറച്ചു ""ദേ കിച്ചുവേട്ട,, വേണ്ടാട്ടോ അല്ലെങ്കിലേ വൈകി,, ""ആ സഞ്ജു ഇപ്പൊ വിളിച്ചു അവർ സ്റ്റേജിൽ കയറി,, വേഗം വരാൻ,,, അതെ ഇന്നാണ് നമ്മുടെ മിത്രയുടെയും സഞ്ജുവിന്റെയും പാർട്ടി,, കല്യാണം കഴിഞ്ഞത് കൊണ്ട് അത് എല്ലാവരേയും അറിയിച്ചു കൊണ്ട് ഒരു റിസപ്ഷൻ,, അങ്ങോട്ടേക്ക് പോകാൻ ഉള്ള തിടുക്കത്തിൽ ആണ് എല്ലാവരും നന്ദുവിനെ ആകെ ഒന്നു ഉഴിഞ്ഞു നോക്കി കിച്ചു,,

""എന്തിനാ ഇങ്ങനേ നോക്കണേ,, കൊള്ളുലെ,,അവനെ പുരുകം ചുളിച്ചു നോക്കിയവൾ ""ആര് പറഞ്ഞു ഒരു കുഞ്ഞി കുറവ് ഉണ്ടലോ പെണ്ണെ,, ""അതെന്താ,, കണ്ണാടിയിലേക് നോക്കി കൊണ്ടവൾ ചോദിച്ചു ഒന്നു ചിരിച്ചവൻ ഒട്ടിച്ചു വച്ച ഒരു കുഞ്ഞി പൊട്ട് എടുത്തു അവളുടെ പുരികങ്ങൾക്ക് ഇടയിൽ വെച്ചു കൊണ്ടവൻ അവളെ പിന്നിൽ നിന്നു പുണർന്നു,, ""ഇപ്പൊ,, കൊള്ളാം,, അവളുടെ തോളിൽ താടി കുത്തിയാവൻ കഴുത്തിൽ മുഖം അമർത്തി ""ദേ മതിട്ടൊ,, ഇനി നിന്നാൽ പോക്ക് ഉണ്ടാവില്ല,,വന്നേ,, അവന്റെ പിടി വിട്ടവൾ മുന്നിലേക്ക് നടന്നതും അവളെ ഒന്നു വലിച്ചു കൊണ്ട് അടുപ്പിച്ചു കിച്ചു ""എന്താ,, ഒന്നു വിറച്ചു കൊണ്ടവൾ വിളിച്ചു,, അവളുടെ ചുണ്ടിൽ നേർമയായി ഒന്നു ചുണ്ടമ്മർത്തിയവൻ,,, "ഇനി പോകാം,, അവളുടെ നെറ്റിയിൽ ഒന്നു കൊട്ടി കൊണ്ടവൻ പറഞ്ഞു ""താൻ പോടോ കള്ള ഡോക്ടറെ,,അവന്റെ നെഞ്ചോട് ചാരി കൊണ്ടവൾ പറഞ്ഞതും അവനിലും ചിരി പൊട്ടി,,, .............................................. ""ദേ നോക്കി വരണം,, മോൾക് മാസം അടുത്തിരിക,, ശ്രേദ്ധിച്ചു വണ്ടി ഓടിക്കണം,, വെയ്യയ്ക് തോന്നിയാ പറഞ്ഞേക്കണേ ഗൗരി,, വയർ വിശന്നിരികാതെ മോൾക് എന്ധെങ്കിലും വാങ്ങി കൊടുക്കണം,,,, ഒരു നൂർ ഉപദേശവും ആയി അമ്മമാർ മുന്നിൽ ഉണ്ടായിരുന്നു,,

സേതു രാവിലെ തന്നെ സ്കൂളിലേക്ക് പോയിരുന്നു ""എന്റെ അമമ്മാര് മാറി നിന്നെ ഞാൻ നോക്കിക്കോളാം ഗൗരിയെ,, ഇതേ പോലെ തിരിച്ചു കൊണ്ട് വരാം,,, നന്ദു ഇടയിൽ കേറി പറഞ്ഞു ""നല്ല ആളാ മോനെ കിച്ചു ഈ പെണ്ണ് ശർദ്ധിക്കണേ കണ്ടാൽ മതി ഇവൾക്കും വരും,,, അപ്പോഴാ,,,, ഗൗരി തുടങ്ങി നന്ദു കണ്ടാൽ പിന്നെ അവൾക്കും ശർദ്ധിക്കാൻ വരും,, അത്കൊണ്ട് തന്നെ നന്ദു ആ സമയം മാത്രം അവളിൽ നിന്ന് മാറി നിക്കും ""ഞാൻ നോക്കിക്കോളാം അമ്മ,,രാധികയോടായി ഹർഷൻ പറഞ്ഞു ആവലാതിയോടെ നോക്കുന്ന സുഭദ്രയെയും,, രാധികയും നോക്കി ഒന്നു കണ്ണു ചിമ്മി കാണിച്ചു ഗൗരി ""അതേയ്,, എന്നെ അങ്ങനെ ആരും പുച്ഛിക്കണ്ട,,, ഇടക് അല്ലേ,, നന്ദു എല്ലാവരെയും നോക്കി കൊണ്ട് പറഞ്ഞു ""നന്ദു നീ ഇങ് വാ,, വെറുതെ അവിടെ നിന്ന് ചമ്മണ്ടാ,, ചിരി ഒതുക്കി പിടിച്ചു കൊണ്ട് കിച്ചു പറഞ്ഞു ""താൻ പോടോ കള്ള ഡോക്ടറെ,,,അവന്റെ ചെവിയരികിൽ പതുകെ പറഞ്ഞവൾ,, ശബ്‍ദം കൂടിയാൽ രാധികയുടെ കയ്യിൽ നിന്നു നല്ലത് കിട്ടും ""എല്ലാരും എബിധേ പോവാ,,കുഞ്ഞുടുപ്പും ഉടുത്തു കാലിലെ കൊല്ലുസും കൂലിക്കി അമ്മു പെണ്ണ് ഓടി വന്നു ""പുറത്തു പോയി വരാട്ടോ,, അമ്മുക്കുട്ടിക് എന്താ കൊണ്ട് വരണ്ടേ,,കിച്ചു അവളെ എടുത്തുയർത്തി കൊണ്ട് പറഞ്ഞു

""മിട്ടായി,,കുഞ്ഞരി പല്ല് കാണിച്ചു കുണുങ്ങി ചിരിച്ചവൾ പറഞ്ഞു ""കൊണ്ട് വരാംട്ടോ,,, അവളെ ഒന്നുയർത്തി അവൻ ചെറിയ പനി ഉണ്ടായിരുന്നു കുഞ്ഞി പെണ്ണിൻ അതാണ് അവളെ കൂടെ കൂട്ടാതിരുന്നത് ""അമ്മുട്ടിടെ കുഞ്ഞാവ ഇപ്പളും ഉറക്കവ,,താഴെ നിർത്തിയതും അവൾ ഗൗരിയുടെ അടുക്കലേക് ചെന്നു ചോദിച്ചു ""ആണെലോ,, ചേച്ചി പെണ്ണിനെ കാണാൻ കുഞ്ഞാവ കാത്തിരിക്കാട്ടോ,, ഗൗരി അവളുടെ താടി തുമ്പിൽ പിടിച്ചു പറഞ്ഞു ഒന്നുയർന്നവൾ ഗൗരിയുടെ വയറിൽ കുഞ്ഞി ചുണ്ടമ്മർത്തി ""വേഗം വായൊട്ടോ,, കാത്തിരിക്കുവാണേ,, അവളും കൊഞ്ചി കൊണ്ട് പറഞ്ഞു,, ഗൗരിയുടെ മേലെ വെച്ച അവളുടെ കുഞ്ഞി കൈയ്യിൽ കുഞ്ഞോന്നു ചവിട്ടി ""അയിശ് വാവ വരാൻ പറഞ്ഞാലോ,, അവൾ തല കുലുക്കി സന്തോഷത്തോടെ പറഞ്ഞു ""എന്നാ നിങ്ങൾ ഇറങ്ങാൻ നോക്ക്,, ഞാൻ ഇവൾക്ക് കഞ്ഞി കൊടുക്കട്ടെ,, അമ്മു പെണ്ണിനെ ചേർത്തു നിർത്തി രാധിക പറഞ്ഞു ഗൗരിയെ ശ്രദ്ധയോടെ കാറിലേക് കയറ്റി ഹർഷൻ,, ഒപ്പം ബാക്കി ഉള്ളവരും കയറി അവർ പോകുന്നതും നോക്കി അപ്പോഴും അമ്മു പെണ്ണ് കൈ വീശുന്നുണ്ടായിരുന്നു,,, .................................................. പൂക്കൾ കൊണ്ട് സ്റ്റേജ് മുഴുവൻ ഭംഗി ആക്കിയിരുന്നു,, അതിന് നടുവിൽ ഒരു ഗൗൺ ഇട്ടു നിൽക്കുന്നുണ്ട് മിത്ര,,,

അവൾക് അത് നല്ലത് പോലെ ഇണങ്ങുന്നുണ്ടായിരുന്നു,, സഞ്ജുവും ഭംഗിയായി തന്നെ സ്റ്റേജിൽ നിൽക്കുന്നുണ്ട്,,അവളുടെ റെഡ് കളർ ഗൗണിനോട് ചേർന്ന ഒരു കോട്ട് ബാക്കി എല്ലാം ബ്ലാക്ക് ആയിരുന്നു അവന്റേത് ഫോട്ടോ പോസ് ചെയ്യാൻ പറയുമ്പോൾ അറിയാത്ത ഭാവത്തിൽ അവളെ ഇക്കിളി ഇടുന്നുണ്ടാവൻ,,, അവൾ ആണെങ്കിൽ അവളെ കൊണ്ട് ആവും വിധം പിടഞ്ഞു മാറുന്നുണ്ട്,, എന്നാൽ ആളുകൾ ഉണ്ടാകുന്നത് കൊണ്ട് അവൾക് ഒത്തിരി മാറാനും കഴിയുന്നില്ല ""ഡാ സഞ്ജു ആ കൊച്ചിനെ വെറുതെ വിടടാ,,സഞ്ജുവിനെ ഒന്നു തട്ടി കൊണ്ട് ഹർഷൻ പറഞ്ഞു ""എന്തായാലും നീ ഞങ്ങളോട് പറയാദേ കല്യാണം കഴിച്ചിലെ,,അവന്റെ വയറിൽ പതിയെ ഇടിച്ചു കൊണ്ട് കിച്ചുവും പറഞ്ഞു ""എല്ലാം പെട്ടെന്നായിരുന്നിലെ,, പിന്നെ ഞാൻ എന്ദ് ചെയ്യാനാ,, സഞ്ജുവും ചിരിയോടെ പറഞ്ഞു അപ്പോഴേക്കും ഗൗരിയും,, നന്ദുവും മിത്രയോട് സംസാരിക്കാൻ തുടങ്ങിയിരുന്നു,,, ഇതിനോടക്കം അവർ കൂട്ടായിരുന്നു ""കുഞ്ഞു അനങ്ങുന്നുണ്ടോ ഗൗരി,, മിത്ര കൗതുഗത്തോടെ ചോദിച്ചു ""ഇപ്പൊ കുറവാ ഇടക് നല്ലം പോലെയാ,, അവളും ചിരിയോടെ പറഞ്ഞു ""നീ എങ്ങനെ പെണ്ണെ ഇത്രേം വെല്യ ഉടുപ്പ് ഇട്ടു നിക്കണ,, നന്ദു അവളെ നോക്കി കൊണ്ട് ചോദിച്ചു ""അഴിച്ചു വച്ച മതി എന്നായി,, ഒരു ദീർഘ നിശ്വാസത്തോടെ അവളും പറഞ്ഞു ""ആ,, ഒന്നു നിന്നെ ഫോട്ടോ എടുക്കട്ടേ,, ഫോട്ടോഗ്രാഫഴ്സ് തിടുക്കം കൂട്ടി ഒന്നു ചിരിച്ചു കൊണ്ട് ആറു പേരും ഒപ്പം നിന്നു,,

സഞ്ജുവിന്റെ അപ്പുറത് ഗൗരിയും അവളെ ചേർത്തു പിടിച്ചു ഹർഷനും,, മറു ഭാഗത്തു മിത്രയുടെ കൂടെ നന്ദുവും അപ്പുറത് കിച്ചുവും,,, മനോഹരമായ ഒരു ചിത്രം തന്നെ അവർ പകർത്തി,, കണ്ടു നിന്നവരിൽ പോലും പുഞ്ചിരി നിറച്ചിരുന്നു ആ കൂട്ട് കേട്ട് അതു കഴിഞ്ഞു ഭക്ഷണം കഴിക്കാൻ ഇരുന്നിരുന്നു കുറച്ചു കഴിച്ചു ഗൗരി മാറി നിന്നു ബാക്കി ഉള്ളവരും വേഗം കഴിച്ചിരുന്നു,, ഒരു സൈഡിൽ ഇരിക്കുമ്പോൾ ആണ് ഗൗരിയുടെ അടിവയറ്റിലെ നിന്നൊരു നോവ് അനുഭവപ്പെട്ടദ്,, ആദ്യം അവൾ കാര്യമാക്കിയില്ല,, എന്നാൽ നോവ് കൂടുന്നത് അനുസരിച്,, അടുത്തിരുന്ന നന്ദുവിന്റെ കയ്യിൽ അവൾ മുറുകെ പിടിച്ചു ""ഗൗരി എന്താടാ,, വേദന പിടിച്ചു വിയർത്തിരിക്കുന്നവളെ അവൾ പേടിയോടെ നോക്കി ""നോ..വുന്നു ന..ന്ദു,, നിക്ക് പറ്റണി..ല്ല,,,അടിവയറ്റിലെ കൈയ് അമർത്തി കൊണ്ടവൾ തേങ്ങി """ഏട്ടാ,, കിച്ചുവേട്ട""""മാറി നിൽക്കുന്നവരെ നന്ദു ഉറക്കെ വിളിച്ചു,, ശബ്‍ദം കേട്ട് അവർ ഓടി വന്നിരുന്നു ""എന്താ നന്ദു,, ""ഗൗരി അവൾക്,, പറഞ്ഞു തീരും മുന്നേ ഹർഷൻ അവളുടെ അടുക്കലേക് ഓടിയിരുന്നു ""ഗൗരി പെണ്ണെ,, അവളെ പിടിച്ചു കൊണ്ടവൻ പറഞ്ഞു ""നോവു..ന്നു അച്ചു..വേട്ട,, നിക്ക് പറ്റണില്ല,, """"കിച്ചു വണ്ടി എടുക്,, അവളെ കയ്യിൽ കോരി എടുത്തു കൊണ്ടവൻ പറഞ്ഞു,, അപ്പോഴേക്കും കിച്ചു വണ്ടി എടുത്തിരുന്നു,, നന്ദുവിന്റെ കണ്ണുകളും നിറഞ്ഞു തുടങ്ങിയിരുന്നു ""നോവു..ന്നു അച്ചുവേട്ട,, തന്റെ നെഞ്ചിൽ കിടന്നു പിടയുന്നവളെ കണ്ടതും അവന്റെ നെഞ്ച് വിങ്ങി ""ഇല്ലടാ,, ഒന്നുല്ല,,, അവന്റ കണ്ണുകളും നിറഞ്ഞിരുന്നു,,, അവളെ നെഞ്ചോട് ചേർത്തിയവൻ,,, കണ്ണു നീര് കാഴ്ചയെ മറക്കുന്നുണ്ടായിരുന്നു,, അപ്പോഴും ആ പെണ്ണിന്റെ ചുണ്ടുകൾ തന്റെ പ്രാണന്റെ പേര് ഉരുവിട്ട് കൊണ്ടിരിന്നു ഇതേ സമയം വീശി അടിച്ച കാറ്റിൽ ആ കുഞ്ഞി മുല്ല മോട്ട് മണിലേക്കു വീണിരുന്നു,,.......  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story