പ്രാണനിൽ: ഭാഗം 7

prananil

രചന: മഞ്ചാടി

 ചുറ്റും കർപുരത്തിന്റെയും ചന്ദന തിരിയുടെയും ഗന്ധം നിറഞ്ഞു.... ആരൊക്കെയോ വന്നു പോകുന്നുണ്ട് എന്നാൽ ഗൗരി അതൊന്നും ശ്രെദ്ധിക്കുന്നില്ല ജീവനറ്റു കിടക്കുന്ന തന്റെ പ്രാണൻ മാത്രം ചുറ്റും കൂടി നിക്കുന്നവർ എല്ലാം സങ്കടത്തോടയും സഹതാപത്തോടയും അവളെ നോക്കി.......... ""അ..ച്ചേ..ട്ടാ.... എന്നെ വിട്ടു പോവില്ല എന്ന് പറഞ്ഞിട്ട് പോയി ല്ലേ ഇനി നിക്ക് ആരാ..ഉള്ളെ,,, ""നന്ദു....പോ..യി അച്ചേ..ട്ടൻ പോ..യി എ..ന്നേം കൂ..ട്ടാൻ പറ എനി..ക്ക് വാ..ക് തന്ന..താ എ..ന്നെ തനി..ച്ചാകില്ല..ന്ന് ക..ള്ളം ആയി..രു..ന്നോ.... ആ..വും എ..പ്പഴും എ..ന്നേ പൊ..ട്ടി പെണ്ണ്..ന്ന് വിളി..ച്ചു ഇ..പ്പൊ ശെരി..ക്കും പൊ..ട്ടി ആ..കില്ലേ....... ക..ണ്ടോ ഞാ..ൻ പി..ണക്ക..,,,, സേതുവും രാധികയും അവളുടെ അവസ്ഥ കണ്ടു തേങ്ങുന്നുണ്ട്.... താൻ ഒന്നു വീഴുമ്പോൾ ചായാൻ ""അച്ഛാ"" എന്ന് വിളിച്ചു പിന്നാലെ വരാൻ ഇനി അവൻ ഇല്ല ആഹ്ഹ് പിതാവിന്റെ ഹൃദയം പൊട്ടി പോകുന്ന പോലെ തോന്നി രാധികയുടെ മനസ്സിൽ തന്നേ ആദ്യമായി ""അമ്മ ""എന്നു വിളിച്ച അഹ് ഒരു വയസ്കാരനെ ഓർമ വന്നു... തന്റെ പിന്നാലെ കുറുമ്പ് കാട്ടുന്നവന്നെ... കണ്ണിൽ നിന്നു ധാരയായി വെള്ളം വന്നു ""എന്റെ ഏട്ടനെ തിരിച്ചു തെരാൻ പറഞ്ഞിട്ട് പറ്റിച്ചല്ലേ എവടെ ഇതാണോ"",,,,, ""പറ ഇതാണോന്ന്,,,,,കിച്ചുവിന്റെ നെഞ്ചിൽ ഇടിച്ചു കൊണ്ടവളെ ചോദിച്ചു""

""എന്തിനാ എല്ലാരും കരയുന്നെ,,,അച്ചേട്ടൻ ഉറങ്ങാ എല്ലാരും കൂടെ എണിപ്പിക്കാൻ നോക്ക...,,,,"" അച്ചേട്ടൻ ഉറങ്ങിക്കോ ട്ടൊ ഒന്നുല്ല്യ....,,,, അവളുടെ പെട്ടന്നുള്ള മാറ്റം കണ്ട് എല്ലാവരുടെയും കണ്ണ് നിറഞ്ഞു """ബോഡി എടുക്കാനായി....,,,,,ആരോ വന്നു പറഞ്ഞു """എ..ങ്ങോട്ടാ എ..ങ്ങോട്ടാ ന്റെ അച്ചേ..ട്ടൻ കൊണ്ട് പോകുന്നെ,,,,..... അവനെ മുറുകെ പിടിച്ചു കൊണ്ട് അവൾ പറഞ്ഞു ആരൊക്കെയോ അവളെ ഭലമായി പിടിച്ചു മാറ്റി...... """"വിടാൻ ന്നെ വിട് നന്ദു പറ ന്റെ അച്ചേട്ടൻ തീ പേടിയാ,,,,"" വിടാൻ ഞാനും പോവും പോയില്ലെങ്കി ന്റെ അച്ചുവേട്ടൻ ഒറ്റക് ആവില്ലേ വിടാൻ.... ഒരു ഭ്രാന്തിയെ പോലെ അവൾ അലറി ""അച്ചേട്ടാ......."" ഒരു ദുസ്വപ്നത്തിൽ നിന്നു അവൾ ഞെട്ടി ഉണർന്നു അവൾ നന്നേ കിദച്ചിരുന്നു....ചെന്നിയിലൂടെ വിയർപ് ഒഴുകി...സ്വപ്നത്തിന്റെ ബാക്കി എന്നോണം ആഹ്ഹ് കുഞ്ഞു ശരീരം വിറച്ചു.... ഹൃദയo വേഗതയിൽ ഇടിച്ചു """എന്താ... എന്താ ഗൗരി"" അവളുടെ ശബ്‍ദം കേട്ട് നന്ദു എണീച്ചു.... """അ..ത് സ്വ..പ്നം അ.ച്ചേട്ട..ൻ,,,,,,, അവളുടെ ഇടറുന്ന വാക്കുകളിൽ നിന്ന് തന്നേ ഗൗരി പേടിച്ചിരുന്നു എന്ന് നന്ദുവിന് മനസിലായി """ഇന്നാ ഇത് കുടിക്ക്‌ നീ അവൾക് നേരെ വെള്ളം നീട്ടി നന്ദു പറഞ്ഞു.....""" ഗൗരി അത് വാങ്ങി വേഗം കുടിച്ചു """എന്താടാ എന്ദ് പറ്റി..,,,,,

അവൾ ഒന്നു ശാന്തമായി എന്നു തോന്നിയതും നന്ദു ചോദിച്ചു എന്നാൽ അത് ഓർക്കാൻ താല്പര്യമില്ലാത്ത പോലെ അവൾ നന്ദുവിന്റെ ചുമലിൽ തല വെച്ച് കണ്ണ് അടച്ചു അവളെ അത്രമേൽ ആഹ്ഹ് സ്വപ്നം ഭയപ്പെടുത്തിയിരിക്കുന്നു എന്ന് മനസിലായ നന്ദു പിന്നെ അതിനെ കുറിച് ചോദിക്കാൻ നിന്നില്ല ഒരു സാന്ത്വനം എന്നോണം അവളെ തലോടി.... """സമയം മൂന്നു മണി ആയെ ഒള്ളു നീ കിടന്നോ....""" നന്ദു കിടക്കുന്നതിനോടപ്പം അവളെയും കിടത്തി നന്ദു ഉറങ്ങിട്ടും ഗൗരിക് ഉറങ്ങാൻ കഴിഞ്ഞില്ല അവൾ കണ്ണ് ഇറുക്കെ അടച്ചു """കണ്ണാ ഇന്റെ അച്ചുവേട്ടൻ ഒന്നും സംഭവിക്കല്ലേ....""" അവൾക് ഹർഷനെ കാണാൻ തോന്നി പതിയെ തന്നേ ചുറ്റി പിടിച്ചിരുന്നവളുടെ കൈകൾ അയച്ചു ശബ്‍ദം ഉണ്ടാകാതെ വാതിൽ തുറന്ന് ഗോവണി കയറി ഹർഷന്റെ വാതിൽ പാതി അടച്ചിരിക്കുകയായിരുന്നു അവൾ അത് പതിയെ തുറന്ന് ഉള്ളിലേക്കു കയറി കട്ടിലിൽ കമിഴ്ന്നു കിടക്കുന്നവനെ കണ്ടതും അത്രെയും നേരം മങ്ങിയ മുഖം തെളിഞ്ഞു,,,,,, വരണ്ട ഭൂമിയിലേക്ക് മഴ പെയ്ത പോലെ തോന്നി അവൾക്....,,,,,ഹൃദയത്തിൽ ഒരു തണുപ്പ്,,,,

ഗൗരി നടന്നു ഹർഷന്റെ മുന്നിൽ മുട്ടു കുത്തി ഇരിന്നു മുഖം മറച്ചിരുന്ന നീളൻ മുടി ഇഴകളെ മാറ്റി കൊറച്ചു നേരം നോക്കി ഇരുന്നതിന് ശേഷം അവന്റെ വിരി നെറ്റിയിൽ ഒരു കുഞ്ഞു ചുംബനം നൽകി കൊണ്ടവൾ എണിച്ചു.....,,,,,,,,, നടക്കാൻ തുടങ്ങുന്നതിനു മുൻപ് അവളെ കൈ പിടിച്ചിരുന്നു ഗൗരി ഞെട്ടി ഒന്നു തിരിഞ്ഞു നോക്കി ഹർഷൻ ഉറക്കത്തിൽ ആണെന്നു മനസിലായതും ആഹ്ഹ് കൈ വേർപെടുത്തി അവൾ താഴേക്കു പോയി അപ്പോഴും ഹർഷന്റെ ചൊടികളിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു തന്റെ """പ്രാണന്റെ സാനിധ്യം അറിഞ്ഞ പോലെ"""" ........................................ """രാവിലെ തന്നേ എങ്ങോട്ടാ മോളെ..... """ദാവണി ശെരിയാകുന്നതിന്റെ ഇടക് ആണ് രാധിക ഗൗരിയോട് ചോദിച്ചത് """അമ്പലത്തിലേക്ക അമ്മായി... """അവൾ പുഞ്ചിരിയോടെ പറഞ്ഞു.... ഇന്നലെ കണ്ട സ്വപ്നം മനസ്സിൽ നിന്നു പൂർണമായി മായികണമെങ്കിൽ തന്റെ കള്ള കണ്ണനെ കണ്ടേ തീരു എന്ന് അവൾക് അറിയാമായിരുന്നു """"എന്നാ ഹർഷനെ കൂടെ വിളിച്ചോ മോളെ... അവൻ കൊറേ ആയില്ല്യേ അമ്പലത്തിൽ ഒകെ പോയിട്ട്......

""""ഒരു പുഞ്ചിരിയോട് കൂടി രാധിക പറഞ്ഞു അത് കേട്ടതും അവളുടെ കണ്ണുകൾ തിളങ്ങി... അവൾ ഓടി ഗോവണി പടികൾ കയറി കൊലുസിന്റെ ശബ്ദം അവിടം ആകെ മുഴങ്ങി ഹർഷന്റെ റൂമിൽ കേറി അവൾ നാലുപാടും നോക്കി ബാൽക്കണിയുടെ വാതിൽ തുറന്നു കിടക്കുന്നത് കണ്ടതും അവൾ അങ്ങോട്ട്‌ പോയി.... അവളുടെ സാനിധ്യം മനസിലാക്കിയ പോലെ നിന്ന നിൽപ്പിൽ അവന്റെ ചോടിക്കൾ വിരിഞ്ഞു എങ്കിലും അവൻ തിരിഞ്ഞു നോക്കിയില്ല ഗൗരി അവന്റെ പിറകിലൂടെ ചെന്ന് കെട്ടിപിടിച്ചു....പുറത്ത് തലവെച്ചു കിടന്നു ഹർഷൻ ഒരു കയ്യിനാൽ അവളെ മുന്നിലേക്ക് പിടിച്ചു നിർത്തി """"എങ്ങോട്ടാ പെണ്ണെ രാവില്ലേ തന്നേ""" അവളുടെ ചെറിയ കുറുനരികളെ ചെവിക്കു പിന്നിലായി ഒതുക്കി കൊണ്ടവൻ ചോദിച്ചു """"അമ്പലത്തിൽ പോകാൻ ഇറങ്ങിയതാ"""" അവന്റെ തോളിലൂടെ കൈ ഇട്ടു കൊണ്ടവൾ പറഞ്ഞു """പിന്നെ എന്താ പോകാതെ... """"ആഹ്ഹ് മുക്കിന് തുമ്പിൽ തട്ടി കൊണ്ടവൻ ചോദിച്ചു """"അമ്മായി പറഞ്ഞു അച്ചട്ടേനേം കൂട്ടി പോകാൻ.... വേഗം പോയി മാറ്റി വന്നേ......"""""

""""എന്നാ നീ കൊറച്ചു നേരം കാത്തു നിക്ക് ഞാൻ പോയി ഇതൊക്കെ ഒന്നു മാറ്റിട്ടു വരാം...."""" സമ്മതമെന്നോണം അവൾ തലയാട്ടി.... പോകാൻ നിന്നവളെ വലിച്ചു അടുപ്പിച്ചു ആഹ്ഹ് നീലക്കൽ മൂക്കുത്തിയിൽ അമർത്തി മുത്തി... ഗൗരി കണ്ണുകൾ ഇറുക്കെ അടച്ചു...... """ഇപ്പൊ വരാട്ടോ.... """"ആഹ്ഹ് കവിളിൽ തലോടി കൊണ്ടവൻ പറഞ്ഞു ഹർഷനെ കാത്തു ഇരിക്കുമ്പോഴാണ് രാധിക വന്നത് """അവൻ എവടെ മോളെ""" """ഇപ്പൊ വേരും എന്നോട് കാത്തു നിക്കാൻ പറഞ്ഞു""" പറഞ്ഞു തീരുന്നതിന് മുൻപ് ഹർഷൻ വന്നിരുന്നു കറുത്ത ഷർട്ടു അതെ കരയുള്ള മുണ്ടുമാണ് വേഷം ഒരു നിമിഷം രണ്ടു പേരുടേയും കാണുകൾ തമ്മിൽ ഇടഞ്ഞു """കഴിച്ചിട്ട് പോയ പോരെ """രാധികയുടെ ശബ്ദമാണ് അവരെ തിരിച്ചു കൊണ്ട് വന്നത് """വേണ്ടമ്മ നട അടക്കും അതിന് മുൻപ് എത്തണം വന്നിട്ട് കഴിക്കാം.....""" ഹർഷൻ പറഞ്ഞു """എന്നാ അങ്ങനെ ആവട്ടെ ശ്രേദ്ധിച്ചു പോയി വാ രണ്ടു പേരും""" രണ്ടാളും ഒന്നു പുഞ്ചിരിച്ചു പുറത്തോട്ട് ഇറങ്ങി നേരം വെളുത്തു വരുന്നതെ ഒള്ളു,,,,,,കിളികളുടെയും മറ്റും ശബ്‍ദം കേക്കാൻ ഉണ്ട് ഒപ്പം ചെറിയൊരു കുളിരും,,,, അവർ രണ്ടു പേരും മൗനത്തെ കൂട്ടുപിടിച്ചു വിരലുകൾ കോർത്തു കൊണ്ട് നടന്നു ആഹ്ഹ് മൗനത്തിനു പോലും ഒരു തരാ ലഹരി ആയിരുന്നു,,,

അമ്പലത്തിന് മുന്നിൽ എത്തിയതും ഹർഷൻ ഷർട്ട്‌ ഊരി തൊളിൽ ഇട്ടു.... രണ്ടു പേരും കണ്ണ് അടച്ചു ദൈവത്തിന്റെ മുന്നിൽ നിന്നു """ന്റെ കൃഷ്ണ ഇന്നലെ കണ്ട സ്വപ്നം വേറും സ്വപ്നം മാത്രം അവണേ അച്ചേട്ടൻ ആപത്തു ഒന്നും വെരുത്തല്ലേ """തന്റെ അച്ചട്ടേനെ ചുറ്റിയായിരുന്നു ആഹ്ഹ് പെണ്ണിന്റെ പ്രാർത്ഥന മുഴുവനും കണ്ണ് തുറന്ന ഗൗരി കാണുന്നത് തന്നെയും നോക്കി നിക്കുന്ന ഹർഷനെ ആണ് അവൾ കണ്ണ് കൊണ്ട് എന്താണെന്നു ചോദിച്ചതും അവൻ ഒന്നു ചുമലൽ പൊക്കി ഗൗരി പ്രസാദം വാങ്ങുമ്പോഴേക്കും ഹർഷൻ പുറത്തേക് നടന്നിരുന്നു അവൾ ഒരു പ്രാവിശ്യം കൂടെ വലം വെച്ച് തൊഴുതു പുറത്തോട്ട് ഇറങ്ങി """അങ്ങോട്ട്‌ നോക്കിയേ ആഹ്ഹ് ചേട്ടനെ കാണാൻ എന്ത് രസല്ലേ"""" """ശെരിയാടി എന്നെ ലുക്കാ""" രണ്ടു പെൺകുട്ടികളുടെ സംസാരം കെട്ടാണ് ഗൗരി പുറത്തോട്ട് ഇറങ്ങിയത് അവരുടെ കണ്ണ് പോകുന്നിടത്തോട്ടു നോക്കിയതും,,,, നിമിഷ നേരം കൊണ്ടവളുടെ മുഖം ചുമന്നു മുഖം വീർത്തു ആൽ തറയിൽ ഇരിക്കുന്ന ഹർഷൻ നേരെയാണ് അവരുടെ നോട്ടം എന്തൊക്കെയോ പിറുപിറുത്,,,,,തിരിഞ്ഞു അവരെ നോക്കി പേടിപ്പിക്കുന്നവളെ കണ്ടപ്പോൾ ഹർഷൻ ഒന്നും മനസിലായില്ല,,,,,ആഹ്ഹ് കുട്ടികളുടെ നോട്ടം തന്നിലേക്കാണെന്ന് മനസിലായതും അവൻ കാര്യങ്ങൾ പിടികിട്ടിയപോലെ ഒന്നു ചിരിച്ചു,,,,, അവളുടെ കുശുമ്പ് നിറഞ്ഞു ഇപ്പൊ പൊട്ടി തെറിക്കും പോലെത്തെ മുഖം കണ്ടപ്പോൾ അവൻ ചിരി പൊട്ടിയിരുന്നു """"ന്റെ കൃഷ്ണ ഇദിറ്റകൾക് ചോദിക്കാനും പറയാനും ആരും ഇല്ല്യേ""""

"""ഇതിപ്പോ പൊട്ടോലോ ഗൗരിയേ """"അവളുടെ കവിളിൽ ചൂണ്ടു വിരൽ കുത്തി അവൾ ചോദിച്ചു അവൾ അവനെ കനപ്പിച്ചു നോക്കി """"ഇതിങ്ങനെ വീർത്തു നിക്കണേ കാണാൻ രസല്ലാട്ടോ ഒന്നു ചിരിക്കന്റെ കുശുമ്പി പെണ്ണെ"""" """എനിക്ക് ചിരിക്കാൻ തോന്നണില്ല്യ""" """എന്നാ പറയണ്ടേ """"അവളെ ഇക്കിളി ഇടുന്നതിനൊപ്പം അവൻ പറഞ്ഞു ""അ..ച്ചേ..ട്ടാ മ..തി ആ.രേലും കാണും""" ഒരു വിധത്തിൽ അവൾ പറഞ്ഞു അവൻ ഒന്നു ചിരിച്ചു നിർത്തി """അച്ചേട്ടാ ഒന്നു താന്നെ """മോദിര വിരലിൽ ചന്ദനം എടുത്തു കൊണ്ടവൾ പറഞ്ഞു ഒരു കള്ള ചിരിയോടെ അവൻ അവളുടെ നെറ്റിയിൽ തല മുട്ടിച്ചു.... ഗൗരിയുടെ നെറ്റിയിൽ ചാർത്തിയ ചന്ദനം അവന്റെ നെറ്റിയിൽ ആയി """അതിനെ കാട്ടിലും നിക്ക് ഇഷ്ട്ടം ഇതാട്ടോ ഗൗരിയെ""" ഒരു കണ്ണിറുക്കി കൊണ്ട് അവൻ പറഞ്ഞു ഗൗരി ആദ്യം ഒന്നു ഞെട്ടി എങ്കിലും പിന്നീട് അത് നാണമായി മാറി... അവളുടെ കയ്യിൽ ഉള്ളതിൽ നിന്ന് ഒരു നുള്ള് എടുത്ത് ഹർഷൻ തന്നേ അവൾക് ചാർത്തി കൊടുത്ത് ഒന്നു കണ്ണു ചിമ്പി ചിരിച്ചു തിരിച്ചു നടക്കുമ്പോൾ പരിജയം ഉള്ളവരെ കണ്ട് ചിരിച്ചും,,,,,,,, സംസാരിച്ചും,,,,,,,, അവർ വീട്ടിലേക് മടങ്ങി,,,,,, അപ്പോഴും തന്റെ പെണ്ണിനെ ചേർത്തു പിടിച്ചായിരുന്നു അവന്റെ നടത്തം,,,,, .....................................................

. """"നിങ്ങൾ അമ്പലത്തിൽ പോയതാവും ല്ലേ....""""" അവരെ രണ്ടുപേരെയും നോക്കി നന്ദു കൊട്ട് വാ ഇട്ടു ചോദിച്ചു ഗൗരി ഒന്നു തലയാട്ടി """ഇത് ഞാൻ ഇന്നലെ പ്രതീക്ഷിച്ചതാ,,,,,,, അതിന് ഗൗരി ഒന്നു ഇളിച്ചു കൊടുത്തു.... """അമ്മ ചായ """അവൾ അടുക്കളയിലോട്ടു നോക്കി വിളിച്ചു പറഞ്ഞു """വേണമെങ്കിൽ വന്നു ഇടുത്തു കുടിക്കടി...""" രാധിക തിരിച്ചു അതെ പടി മറുപടി പറഞ്ഞതും നന്ദു ഒന്നു ഇളിഞ്ഞു """"ദൈവമേ ഏത് പാവം പിടിച്ച ചെക്കന എന്ധോ ഇവളെ കെട്ടുന്നേ,,,, പാവം കഴിഞ്ഞ ജന്മത്തിൽ എന്തെകിലും തെറ്റ് ചെയ്തിട്ടുണ്ടാവും.... """"രാധിക നന്ദുവിനെ നോക്കി പറഞ്ഞു നന്ദുവിന് കിച്ചുവിനെ ഓർമ വന്നു അവൾ ഒന്നു പുഞ്ചിരിച്ചു """അതെന്താ രാധു നീ അങ്ങനെ പറഞ്ഞു കൊറച്ചു ബുദ്ധി കൊറവാണെങ്കിലും എന്റെ നന്ദുട്ടൻ എന്താ ഒരു കുറവ്.... """സേതു മാഷ് ഏറ്റു പിടിച്ചു """"രാവില്ലേ തന്നേ കണവനും കണവതിയും എന്നെ ആക്കാൻ ഇറങ്ങിയേക്ക... """"എനിക്ക് ബുദ്ധി കൊറവാണെങ്കിൽ അതിനുള്ള കാരണം ആരാ..,,,? ""ആരാ"" രാധിക ഇടുപ്പിൽ കൈ കുത്തി കൊണ്ട് ചോദിച്ചു """വേറെ ആരാ നിങ്ങൾ തന്നേ ""മത്തൻ കുത്തിയ കുമ്പളം മുളകുമോ """ പറഞ്ഞു തീരലും അവൾ ഓടിയിരുന്നു ""ഡി നിക്കടി അവടെ"" രാധിക കപട ഗൗരവം നടിച്ചു """അയ്യടാ സ്നേഹിക്കാൻ ഒന്നും അല്ലാലോ ഞാൻ ഇല്ല""" അവൾ വിളിച്ചു പറഞ്ഞു ""ഈ പെണ്ണ്....,,, പറഞ്ഞിട്ട് കാര്യല്ലേ നിങ്ങടെ അല്ലെ മോൾ""" സേതുവിനെ നോക്കി രാധിക പറഞ്ഞു """ആഹ്ഹ് ഇനിപ്പോ എല്ലാം എന്റെ തലയിലോട്ട് ഇട്ടോ""" "

"""അവളെ ചൊറിയാൻ പോയിട്ട് ഇപ്പൊ എന്തായി,,,, ഒരു ആക്കി ചിരിയോടെ ഹർഷൻ പറഞ്ഞു കൊണ്ട് ഗൗരിയുടെ തോളിലൂടെ കൈ ഇട്ടു അച്ഛനെ ആക്കി ചിരിച്ചു """രാധു ചില പൂച്ചകൾ ഉണ്ട് രാത്രി മാത്രം കട്ട് പാൽ കുടിക്കുന്ന പൂച്ച.....,,,, പൂച്ചേടെ വിചാരം ആരും ഒന്നും അറിയുന്നില്ലന്ന"""" രാധികക്ക് ഒന്നും മനസിലായില്ല എന്നുണ്ടെങ്കിലും ഗൗരിക്കും ഹർഷനും എല്ലാം മനസിലായി അവർ സേതുവിന് ഒന്നു ഇളിച്ചു കൊടുത്തു """അത് ഏതാ മാഷേ ഞാൻ അറിയാതൊരു പൂച്ച""" ""അതൊക്കെ ഉണ്ട് എന്റെ രാധു....."" ഒന്നും മനസിലായില്ല എന്നുടെങ്കിലും രാധിക തലയാട്ടി അടുക്കളയിലോട്ട് പോയി ആഹ്ഹ് തക്കത്തിന് ഹർഷനും ഗൗരിയും മുങ്ങിയിരുന്നു ............................................... നന്ദു മുറിയിൽ കയറിയതും അവളുടെ ഫോൺ അടിഞ്ഞു... നന്ദുവും ഗൗരിയും കോളേജ് പോകുമ്പോ ആവിശ്യം വേരും എന്ന് പറഞ്ഞു ഹർഷൻ വാങ്ങി കൊടുത്തതാണ്.. ഇടക് കുട്ടുകാർ വിളിക്കും എന്ന് അല്ലാദേ വരെ ആരും അങ്ങനെ വിളിക്കാറില്ല ഇതാരാ എന്നെ വിളിക്കാൻ മാത്രം ഒന്നു ചിന്തിച്ചു കൊണ്ട് അവൾ ഫോണിലേക്കു നോക്കി അറിയാത്ത നമ്പർ ആണലോ അവൾ ഫോൺ എടുത്ത് കാതോട് ചേർത്തു """""എന്താടോ വായാടി തനിക്കു ഫോൺ എടുക്കാൻ ഇത്രേം സമയം""" ഹലോ എന്നു പറയുന്നതിന് മുൻപ് തന്നേ തന്റെ പ്രിയപ്പെട്ടവന്റെ ശബ്ദo കേട്ടിരുന്നു......അവൾക് ഒരു നിമിഷം എന്ദ് പറയണം എന്ന് അറിയാതെ ആയി """കിച്ചേട്ടൻ...,,,എന്റെ നമ്പർ എവിടുന്ന"""

"""അതൊക്കെ കിട്ടി""" """എന്തിനാ വിളിച്ചേ """"അവൾ കുറുമ്പോട് ചോദിച്ചു """ഇവളെ ഞാൻ ഇന്ന് """"കിച്ചു മനസ്സിൽ പറഞ്ഞു കൊണ്ട് ഫോൺ ഒന്നുടെ നേരെ പിടിച്ചു """അതെന്താ എനിക്ക് വിളിച്ചൂടെ...,,,, ആണെങ്കിൽ ഞാൻ വെച്ചോളം....""" """അയ്യോ,,,, വെക്കല്ലേ,,,"" അവന്റെ ചുണ്ടിൽ ഒരു കുസൃതി ചിരി വിരിഞ്ഞു.... ""അതെന്താ"" ""അ..ത് പി..ന്നെ,,,,വേറെ പണി ഇല്ലാത്തോണ്ടണലോ വിളിച്ചേ ഇനിപ്പോ ഞാൻ ആയിട്ട് സങ്കടപെടുതിന്നില്ല """ """അയ്യോ എനിക്ക് സങ്കടം ഇല്ലന്നെ """ ""എന്നാ എനിക്ക് ഉണ്ട് ""വെറുതെ ഇരിന്നിരുന്നേ എന്നെ ഇങ്ങോട്ട് വിളിച്ചതല്ലേ,,,,,,അപ്പൊ കൊറച്ചു കഴിഞ്ഞ് പോകാം ""അങ്ങനെ "" എന്നാലും സമ്മതിച്ചു തെരരുത് എന്നെ ഇഷ്ട്ടാണെന്ന് കിച്ചു മനസ്സിൽ പറഞ്ഞു നന്ദുവിന്റെയും കിച്ചിവിന്റെയും സംസാരം നീണ്ടു പോയി..... """"രണ്ടു ഹൃദയങ്ങളിലും പ്രണയം മാത്രം എന്നാൽ തുറന്ന് പറയാൻ രണ്ടാളും തെയാറാകുന്നില്ല എന്നു മാത്രം """ നീണ്ട നേരെത്തെ കാൾ ശേഷം നന്ദു വാതിലേക് നോക്കിയതും തന്നെയും നോക്കി നിക്കുന്ന ഗൗരിയെ ആണ് നന്ദു അവളെ കണ്ടതും ഒരു കള്ള ചിരി ചിരിച്ചു """ന്റെ പെണ്ണെ നിനക്ക് പറഞ്ഞൂടെ എട്ടായിയോട്.....""" """അതൊക്കെ പറയന്റെ ഗൗരി പെണ്ണെ....""" """എന്തായാലും ഇതൊരു തരാം ഭ്രാന്ത് തന്നെയാ""" """"അതേല്ലോ ഭ്രാന്ത് തന്നെയാ പ്രണയം എന്നാ ഭ്രാന്ത്‌.... """ഈ ഭ്രാന്ത് ഒരു തരം ചങ്ങലയാ അതിന്റെ നടുവിൽ ഒരു കുരുക്കി ഇട്ട് രണ്ടു ഭാഗത്തി നിന്നു വലിച്ചാലും മുറുകി കൊണ്ടേ ഇരിക്കും....,,,,,""പക്ഷെ ഈ മുറുക്കം എനിക്ക് അത്രമേൽ ഇഷ്ട്ടമുള്ള ഒന്നാണെന്നു മാത്രം""" അവളുടെ ഉള്ളിൽ കിച്ചുവിന്റെ മുഖം തേളിഞ്ഞു വന്നു..... ഇതേ സമയം ഗൗരിയുടെ ഉള്ളിൽ തന്റെ ""അച്ചേട്ടൻ"" ആയിരുന്നു  .......  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story