പ്രാണനിൽ: ഭാഗം 8

prananil

രചന: മഞ്ചാടി

 """പേപ്പർ എല്ലാം എടുത്തില്ലേ ഹർഷ........ """ഹോസ്പിറ്റലിൽ പോകാനുള്ള ദിവസം ആണ് ഇന്ന്,,,,"" ഹർഷനും ഗൗരിയും നന്ദുവും ആണ് പോകുന്നത്... നന്ദു പോകുന്നതിനു പിന്നിൽ മറ്റൊരു ഉദ്ദേശം എന്താണെന്ന് വെച്ചാൽ കിച്ചുവിനെ കാണാനാണ്.... ""ഹർഷനും ഗൗരിക്കും അത് മനസിലാക്കുകയും ചെയ്തു ""ആഹ്ഹ് അച്ചേ എല്ലാം ഇടുത്തിട്ടുണ്ട്.... ""എല്ലാം ഒന്നുടെ നോക്കി അവൻ ഉറപ്പിച്ചു ""എന്നാ നിങ്ങൾ ഇറങ്ങിക്കോ... മഴ വരുന്നുണ്ട്... അതിന് മുൻപ് പോയി വാ!" ആകാശത്തോട്ടു നോക്കി സേതു പറഞ്ഞു സമ്മതമേന്നോണം മൂന്നു പേരും തലയാട്ടി....കാറിലേക് കയറി ഹോസ്പിറ്റലിൽ കാർ നിർത്തി ഇട്ടു മൂന്നു പേരും ഇറങ്ങി.... ""Dr. കിഷോറിന്റെ ക്യാബിൻ ഏതാ..."" റീസെപ്ഷനിൽ ഇരിക്കുന്ന കുട്ടിയോട് ഹർഷൻ ചോദിച്ചു """തേർഡ് ഫ്ലോർ ആണ് ട്ടൊ ""ആഹ്ഹ് കുട്ടി ഒന്നു പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു ""താങ്ക്സ്,,,, ""ഹർഷനും തിരിച്ചു ഒരു പുഞ്ചിരിയോട് കൂടി പറഞ്ഞു മൂന്നുപേരും കിച്ചുവിന്റെ ക്യാബിൻ ലക്ഷ്യമാക്കി നടന്നു """നിങ്ങളെന്താ പുറത്ത് നിക്കുന്നെ... """കിച്ചുവിന്റെ ക്യാബിൻ പുറത്ത് കാത്തിരിക്കുമ്പോഴാണ് അവൻ പുറത്തിന്ന് വന്നത് """നിന്നെ കാത്തിരുന്നതാ.... ""ഹർഷൻ പറഞ്ഞു """എന്നാ പിന്നെ ഉള്ളിലോട്ടു കയറി കൂടായിരുന്നു...

ഇന്ന് വേറെ ആരും ഇല്ല അതാ നിന്നോട് ഞാൻ ഇന്ന് വരാൻ പറഞ്ഞത് """ക്യാബിൻ തുറന്ന് ഉള്ളിലോട്ടു കയറുന്നതിനു ഇടയിൽ അവൻ പറഞ്ഞു """ഈ നേരം എല്ലാം നന്ദു കിച്ചുവിനെ നോക്കുകയായിരുന്നു """ഇയാൾക്കു എന്താ ഒന്നു നോക്കിയ,,,, ഇയാൾ നോക്കാൻ അല്ലെ ഞാൻ കെട്ടും കെട്ടി വന്നത്,,,,, എങ്ങിട്ട് ഒന്നു നോക്കുന്ന പോലും ഇല്ല കള്ള ഡോക്ടർ,,,, ഇനി വായാടി എന്നൊക്കെ വിളിച്ചു ഇങ്ങു വാ ,,,,, """അവൾ ചുണ്ടിനടിയിൽ ഇട്ടു പിറുപിറുത് ഇതെല്ലാം കിച്ചു ഒളികണ്ണിൽ കണ്ടിരുന്നു അവളുടെ മുഖഭാവം കണ്ട് അവനു ചിരി പൊട്ടിയിരുന്നു """എന്തായാലും നീ മാത്രം അല്ലെ ഒള്ളു നമ്മുക്ക് ചെക്ക് അപ്പ്‌ നടത്താം""" പറയുന്നതിനോടപ്പം അവൻ അടുത്തിരിക്കുന്ന ഫോണിൽ നിന്നു ആർക്കോ വിളിച്ചിരുന്നു """മിത്ര കം ടു മൈ ക്യാബിൻ""" """മിത്ര ഇപ്പൊ വേരും നീ അവളുടെ കൂടെ ചെക്കിങ് റൂമിലേക്കു ഇരിക്ക് ഗൗരി കൂടെ വന്നോട്ടെ,,,,, നന്ദു ഇവടെ ഇരുന്നോളും""" പറഞ്ഞു തീരുന്നതിന് മുൻപ് വാതിൽ തുറന്ന് മിത്ര വന്നിരുന്നു നന്ദു അവളെ മൊത്തത്തിൽ ഒന്നു നോക്കി മുഖത്ത് ആവിശ്യത്തിലധികം പുട്ടി ഇട്ടുണ്ട്...

അവളുടെ നോട്ടം മുഴുവൻ കിച്ചുവിലും ആണ് നന്ദുവിന് അത് ഒട്ടും പിടിച്ചില്ല അവൾ മിത്രയെ ഒന്നു കണ്ണു ഉരുട്ടി നോക്കി... """മിത്ര... """ഹർഷനെ ചെക്കിങ് റൂമിലേക്കു ഇരുത്തിക്കോളൂ....,,,,, സമ്മതമെന്നോണം അവൾ തലയാട്ടി...... അവളുടെ കൂടെ ഹർഷനും ഗൗരിയും പുറത്തോട്ട് ഇറങ്ങി... കിച്ചു ഒരു നിമിഷം അവടെ തന്നേ നിന്നു മിത്ര പോയ വഴിയേ നോക്കി ദഹിപ്പിക്കുകയായിരുന്നു നന്ദു.... """വായാടി... """അത്രേമേൽ അർദ്രമായി അവൻ വിളിച്ചു... അവളുടെ കുഞ്ഞു മുഖം ഒന്നുടെ വീർത്തു """ഞാൻ ആരുടെ വായാടി ഒന്നും അല്ല...""" അവൾ കേറുവെച്ചു കൊണ്ട് പറഞ്ഞു """അത് നീ ഒറ്റക് പറഞ്ഞ മതിയോ"""" അവളെ എടുത്ത് ടേബിൾ കയറ്റി ഇരുത്തി കൊണ്ട് അവൻ ചോദിച്ചു അവന്റെ പെട്ടന്നുള്ള നീക്കത്തിൽ നന്ദു ഞെട്ടിയിരുന്നു അവന്റെ ചൂടു നിശ്വാസം അവളുടെ മുഖത്ത് തട്ടുന്നുണ്ടായിരുന്നു നന്ദുവിന്റെ ഹൃദയമിടിപ്പ് ഏറി... """"ഇതിപ്പോ പൊട്ടുലോ പെണ്ണെ """"അവളുടെ നെഞ്ചിൽ ചൂണ്ടു വിരൽ കുത്തി കൊണ്ടവൻ ചോദിച്ചു """"അ..ങ്ങ..നെ ഒന്നു...ല്ല്യ,,,,,,, ഒന്നു വിറച്ചു കൊണ്ടവൾ പറഞ്ഞു പെട്ടന്ന് ആണ് വാതിൽ തുറന്ന് മിത്ര വന്നത് നന്ദുവിന്റെ രണ്ടു സൈഡിലും കൈ കുത്ത് നിക്കുന്ന കിച്ചുവിനെ കണ്ടതും അവൾ ഒന്നു പരിഭ്രമിച്ചു

""""തനിക്കു പെർമിഷൻ ചോദിച്ചു വരാനുള്ള മന്നേഴ്സ് പോലും ഇല്ലേ മിത്ര....,,,,,കുറച്ചു ദേഷ്യത്തിൽ കിച്ചു ചോദിച്ചു """"അ..ത് സ..ർ പെ..ട്ടന്ന് വ..ന്ന..പ്പോ"""" """ഡോണ്ട് റിപീറ്റ് ദിസ്‌""" നന്ദുവിനെ ഇടുപ്പിലൂടെ കയ്യിട്ട് അവൻ തന്നേ താഴെ ഇറക്കി.... അവളെ നോക്കി ഒന്നു കണ്ണു ചിമ്മി കൊണ്ടവൻ ഹർഷനെ ഇരുത്തിയിരിക്കുന്ന റൂമിലേക്ക് പോയി നന്ദു അവൻ പോയ വഴിയേ നോക്കി പുഞ്ചിരിച്ചു നിക്കുമ്പോഴാണ് തന്നേ ദേഷ്യത്തോടെ നോക്കുന്ന മിത്രയേ കണ്ടത് നന്ദു അവളെ നോക്കി പുച്ഛിച്ചു ""ഡി ""നീ ആരാ കിഷോർ എന്റേത ഈ മിത്രയുടെ...,,,,,അവൾ ദേഷ്യത്തിൽ പറഞ്ഞു ""അയിന്"" ഒരു ഭാവമാറ്റോം ഇല്ലാതെ നന്ദു ചോദിച്ചു """ഡീ"""..... """ഒന്നു പോടീ,,,, ആഹ് പോയത് ഈ നന്ദുവിന്റെ ചെക്കന എന്റെ മാത്രം..."" അതിന്റെ ഇടക് കയറി എന്തേലും ഉണ്ടാകാനാണ് മോളുടെ തീരുമാനം എങ്കിൽ,,,,, മോൾക് ഞാൻ നേരെ പഠിപ്പിച്ചു തേരും,, കേട്ടല്ലോ പിന്നെ അങ്ങേരുടെ ഭാര്യയായി,,, കുഞ്ഞുങ്ങളുടെ അമ്മയായി,,,,നിന്റെ മുന്നിലൂടെ ഈ നന്ദു നടക്കും കേട്ടോടി,,,, അവളെ നോക്കി വിരൽ ചൂടി കൊണ്ട് നന്ദു പറഞ്ഞു മിത്ര ഇതെല്ലാം കേട്ട് ദേഷ്യത്തിൽ പുറത്തേക് പോയി """ന്റെ ദൈവമ്മേ ആരുടേം കണ്ണ് തട്ടാദേ എന്റെ കിച്ചട്ടേനെ എനിക്ക് തന്നേ തന്നേക്കണേ....""" അപ്പോഴേക്കും ഹർഷനും ഗൗരിയും കിച്ചുവും തിരിച്ചു ക്യാബിനിലേക് വന്നിരുന്നു """"നീ എന്താടി ഒറ്റക് സംസാരിക്കുന്നെ """"അവളുടെ തലയിൽ കൊട്ടി കൊണ്ട് ഹർഷൻ ചോദിച്ചു

"""ഒന്നുല്ല ഏട്ടാ """ഒരു നെടുവിർപോടെ അവൾ പറഞ്ഞു """"എന്തായാലും നിങ്ങൾ ഇവിടേം വരെ ഇറങ്ങിയതല്ലേ വീട്ടിലേക്ക് കയറി പോകാം""" """അത് വേണ്ടടാ,,,പിന്നെ ഒരിക്കൽ കയറാം""" """"പറ്റില്യ ഞാൻ എന്തായാലും ഇത് കഴിഞ്ഞ ഇറങ്ങും നിങ്ങളും ഒപ്പം വരുന്നു """"ഒരു അദ്യശാസന പോലെ കിച്ചു പറഞ്ഞു """ഓ.... സമ്മതിച്ചു പോരെ..""" """എട്ടായിടെ വിട്ടിൽ അമ്മ മാത്രം അല്ലെ ഒള്ളു """"ഗൗരി ചോദിച്ചു """അതേല്ലോ ഗൗരി കുട്ടിയെ അമ്മ മാത്രം ഒള്ളു,,,ഇനി കൂട്ടിനു ഒരു പെണ്ണിനെ കൂടെ കൊണ്ടുപോകണമ് """"നന്ദുവിനെ നോക്കി ഒരു കുസൃതിയോടെ അവൻ പറഞ്ഞു പെട്ടന്ന് ആണ് വാതിൽ മുട്ടു കേട്ടദ് """കം ഇൻ """കിച്ചു അനുവാദം കൊടുത്തതും ഒരു നേഴ്സ് വന്നു ഹർഷന്റെ റിപ്പോർട് എല്ലാം കൊടുത്ത് പോയി കിച്ചു അതെല്ലാം ഒന്നു മറിച്ചു നോക്കി അവന്റെ മുഖഭാവം വിക്ഷിക്കുകയായിരുന്നു മൂന്നുപേരും """ഹർഷ,,,, റിപ്പോർട്ട്‌ പ്രശ്നം ഒന്നും ഇല്ല""" അത് കേട്ടപ്പോൾ അവരുടെ മുഖം ഒന്നു തെളിഞ്ഞു """നിന്റെ ബോഡി മരുന്നും ആയിട്ട് പ്രതികരിക്കുന്നുണ്ട് ഇപ്പൊ കഴിക്കുന്ന മരുന്ന് അതേപോലെ തുടർന്നാൽ മതി,,,,,അടുത്ത പ്രാവിശ്യാം നമ്മക് ഒരു ഫൈനൽ ചെക്ക് അപ്പ്‌ നടത്താം അതിൽ റിസൾട്ട്‌ നെഗറ്റീവ് ആണെങ്കിൽ പിന്നെ പേടിക്കണ്ട.... """"ഒരു ചിരിയോടെ കിച്ചു പറഞ്ഞു ഹർഷന്റെ മുഖവും തെളിഞ്ഞു """എന്നാ നമ്മക് ഇറങ്ങിയല്ലോ """വാച്ചിലേക് നോക്കി കിച്ചു ചോദിച്ചതും അവർ ഒന്നു തലയാട്ടി ........................................................

ഒരു ഇരു നില വീടിന്റെ മുന്നിൽ കാർ നിർത്തി മൂവരും ഇറങ്ങി നന്ദു ചുറ്റുനും ഒന്നു നിരീക്ഷിച്ചു നിറയെ ചെടികളും പൂക്കളും എല്ലാം ഉണ്ട് ചുറ്റുഭാഗത് """"എന്താടാ പൊറത് നിക്കുന്നത് വായോ""" കിച്ചു ബെൽ അടിക്കുന്നതിനോടപ്പം പറഞ്ഞു വാതിൽ തുറന്ന് അത്യാവശ്യം പ്രായമുള്ള ഒരു അമ്മ വന്നു ഐശ്വര്യം തുളുമ്പുന്ന മുഖവും നെറ്റിയിലെ ചന്ദനകുറിയും അവരുടെ ശോഭ ഇരട്ടിച്ചു """അമ്മ """കിച്ചു വിളിച്ചതും അവർ ഒന്നു പുഞ്ചിരിച്ചു """അമ്മക് മനസ്സിലായോ ഇവരെ""" """പിന്നെ മനസിലാക്കതെ എന്താ അവിടെ തന്നേ നിക്കുന്നെ കേറി വാ മക്കളെ""" അവർ സ്നേഹത്തോടെ വിളിച്ചു """"ഈ ചെക്കൻ നിങ്ങളെ കുറിച് എപ്പഴും പറയും സേതു മാഷിന്റെ മക്കളാണ് എന്നും കൂടെ കേട്ടപ്പോ മുതൽ കാണാൻ നോക്കുന്നതാ കേറി വാ"""" ഹർഷനും ഗൗരിയും മുഖത്തോട് നോക്കി കയറി """നന്ദു വാ """" ഹർഷൻ വിളിച്ചതും അവൾ വേഗം ഉള്ളിലേക്ക് കയറി """"ഇതാണോടാ നിന്റെ വായാടി """"കിച്ചുവിന്റെ അമ്മ പതിയെ ചോദിച്ചതും അവൻ കണ്ണ് കാട്ടി ഒന്നു ചിരിച്ചു ....................................... """മക്കൾ ഇരിക് അമ്മ ചായ ഉണ്ടാകാം""" അമ്മ അടുക്കളയിലേക്ക് പോയതും ഗൗരിയും നന്ദുവും ഒപ്പം ചെന്നു """നിങ്ങൾ എന്തിനാ വന്നെ ഇത് എനിക്ക് ചെയ്യാവുന്നതേ ഒള്ളു... നിങ്ങൾ പോയി വീട് ഒകെ ഒന്നു ചുറ്റിക്കാണ്""" രണ്ടുപേരും ഒന്നു പുഞ്ചിരിച്ചു വീട് കാണാൻ ഇറങ്ങി.... """നന്ദു നിക്ക് ട്ടൊ ഞാൻ അച്ചുവേട്ടനോട് മാഷാച്ചയെ വിളിച്ചൊന്ന് ചോദിക്കട്ടെ"""

"""എന്നാ നി ചോദിച്ചു വാ""" നന്ദു ഒരു റൂമിലേക്കു കയറിയതും അതിലെ ചുമരിൽ മുഴുവനും കിച്ചുവിന്റെ പലതരത്തിലുള്ള ചിത്രം കണ്ടു അവളുടെ കണ്ണുകൾ വിടർന്നു അത് കിച്ചുവിന്റെ റൂം ആണെന്ന് അവൾക് മനസിലായി ആഹ്ഹ് ചിത്രങ്ങളിലൂടെ പതിയ അവൾ തഴുകി പെട്ടന്നാണ് റൂമിന്റെ വാതിൽ ചാരി കിച്ചു നിന്നത് നന്ദു ഒന്നു പേടിച്ചെങ്കിലും അത് പുറത്ത് കാണിച്ചില്ല """എന്താ... """അവൾ നിഷ്കളങ്കമായി ചോദിച്ചു """നീ എന്താ എന്റെ റൂമിൽ """അവൻ അതെ നിൽപ്പിൽ വീണ്ടും ചോദിച്ചു """അത് പിന്നെ ഇതിലൂടെ പോയപ്പോ കേറിയത""" """ആണോ """അവൻ അവളുടെ അടുത്തേക് കാലടികൾ വെച്ച് കൊണ്ട് ചോദിച്ചു അവൻ വരുന്നതിനനുസരിച് അവൾ പിറകിലേക് നീങ്ങി ഒടുക്കം ചുമരിൽ തട്ടി നിന്നു കിച്ചു അവളുടെ രണ്ട് ഭാഗത്തും കൈ കുത്തി നിന്നു """"എന്താ മാറിനിൽക് നിക്ക് പോകണം"""" അവൾ അവനെ മാറ്റാൻ ഒരു പാഴ് ശ്രേമം നടത്തി """നിനക്ക് എന്നെ പേടി ആണോ""" """നിക്ക് പേടി ഒന്നുല്ല്യ.. ഇയാൾ മാറിയേ""" അവളുടെ പിടക്കുന്ന കണ്ണുകളുമായി അവന്റെ കാപ്പി കണ്ണുകൾ ഉടക്കി """"എന്നാ എനിക്ക് ഒരു കാര്യം പറയാനുണ്ട് അത് കഴിഞ്ഞിട്ട് പോകട്ടോ "" അവളുടെ നുണക്കുഴിയിൽ ചൂണ്ടു വിരലിനാൽ കുത്തി കൊണ്ടവൻ പറഞ്ഞു """എന്താ.. """ഒന്നു വിറച്ചു കൊണ്ടവൾ ചോദിച്ചു """ഈ വായാടിയെ എന്റെ പെണ്ണായിട്ട്... ഈ വീടിന്റെ മരുമകളായി,,,,, ഒരു താലി ചരടിനാലും,,,, ഞാൻ ചാർത്തിയ ഒരു നുള്ള് സിന്ദൂരം കൊണ്ടും,,,, കൊണ്ട് വരട്ടെ,,,,,

ജീവിത കാലം മുഴുവൻ ഈ നെഞ്ചോട് ചേർന്ന് നിക്കാവോ""" അവൾക് എന്ത് പറയണം എന്നു അറിയില്ലായിരുന്നു... താൻ കേക്കാൻ കൊതിച്ച വാക്കുകൾ ആണ് സന്തോഷം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു """അയ്യേ എന്റെ വായാടി കരയാന്നോ... """അവളുടെ നിറഞ്ഞൊഴുകുന്ന കണ്ണുനീർ ഒപ്പിക്കൊണ്ടാവൻ ചോദിച്ചു നന്ദു അവനെ ഇറുക്കെ കെട്ടിപിടിച്ചു അവനും മനസിലാകാമായിരുന്നു അവളുടെ ഹൃദയത്തിൽ താൻ അത്രേമേൽ ആഴമായി പതിഞ്ഞിരുന്നു എന്ന് """നിക്ക് ഇഷ്ട്ട കൊറേ കൊറേ ഇഷ്ട്ട """അവന്റെ നെഞ്ചിൽ മുഖം ഒളിപ്പിച്ചവൾ പറഞ്ഞു ""നന്ദു..."" താഴെ നിന്ന് അമ്മയുടെ വിളിയാണ് അവളെ അവനിൽ നിന്നു അകർത്തിയത് """അയ്യോ അമ്മ വിളിക്കുന്നു """അവൾ പോകാൻ നിന്നതും അവളെ അടുപ്പിച്ചു ആഹ്ഹ് നുണക്കുഴിയിൽ അവന്റെ ചൂണ്ടു പതിഞ്ഞിരുന്നു """"ഇനി പൊക്കോട്ടോ കൊറേ നാളായി ഉള്ള ആഗ്രഹ""" അവൻ ഒരു കള്ള ചിരിയാലേ പറഞ്ഞു അവൾ തലയാട്ടി അവിടെ നിന്ന് ഓടി പോയി .......................................... """"എന്നാ ഞങ്ങൾ ഇറങ്ങാ """"ഹർഷൻ പറഞ്ഞതും കിച്ചു ഒന്നു തലയാട്ടി

"""എല്ലാരും ഇനിയും വരണം ട്ടൊ """"കിച്ചുവിന്റെ അമ്മ സുഭദ്ര പറഞ്ഞു ആഹ്ഹ അമ്മേ വരാം ഹർഷൻ ചിരിയോടെ പറഞ്ഞു " ""ഞാൻ കാത്തു നിക്കും ട്ടൊ എന്റെ മോളായി വരാൻ""" ഏറ്റവും ബാക്കിൽ നടന്നിരുന്ന നന്ദുവിനെ ചേർത്ത നിർത്തി അവൾക് കേക്കാൻ പാകത്തിന് സുഭദ്ര പറഞ്ഞു നന്ദു ഒന്നു ഞെട്ടി... അമ്മക് അറിയാമോ """ഈ ചെക്കൻ ഒരു കുട്ടിയെ ഇഷ്ട്ടം ആണ് എന്ന് എന്നോട് പറഞ്ഞതാ ഒരു വായാടി കൊച്ചു ആണ് അമ്മ എന്ന്"""" അവളുടെ താടിയിൽ പിടിച്ചു കൊണ്ട് അവർ പറഞ്ഞു """"ഇപ്പൊ നിക്കും ഇഷ്ട്ടായിട്ടോ ഈ കുറുമ്പിയെ""" നന്ദുവിന് സന്തോഷം കൊണ്ട് വീർപ്പു മുട്ടി അവൾ കിച്ചുവിനെ നോക്കിയതും അവൻ കണ്ണു ചിമ്മി കാണിച്ചു """എന്നാ പോവാം ല്ലേ """"ഹർഷൻ പറഞ്ഞതും നന്ദുവും ഗൗരിയും പുറത്തേക് ഇറങ്ങി നന്ദു സുഭദ്രക്ക് ഒന്നു ചിരിച് കൊടുത്തു ഒപ്പം കിച്ചുവിനോട് കണ്ണ് കൊണ്ട് പോവാണെന്നും പറഞ്ഞു അവൻ ഒരു പുഞ്ചിരിയോടെ തലയാട്ടി അവരുടെ സന്തോഷത്തിന് മാറ്റു കൂട്ടാൻ എന്നാ പോൽ മഴയും വർഷിച്ചു... നന്ദു കാറിൽ നിന്നു പുറത്തേക് നോക്കി ഇരുന്നു ഹർഷനും ഗൗരിയും അവരുടേതായ ലോകത്ത് ആയിരുന്നു..............  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story