പ്രാണനിൽ: ഭാഗം 9

prananil

രചന: മഞ്ചാടി

  ""എപ്പഴാ അച്ചുവേട്ട നമ്മൾ കല്യാണം കഴിക്കാ..."" നിഷ്കളങ്കമായി ചോദിക്കുന്നവളെ ഹർഷൻ ഒന്നു നോക്കി ഒരു പുഞ്ചിരിയോടെ അവളെ തന്നിലേക്ക് ചേർത്തു പിടിച്ചു......... സൂര്യൻ അസ്‌തമിക്കാൻ ആയിരുന്നു കിളികൾ കൂട് അണയാൻ തുടങ്ങിയിരിക്കുന്നു പാടത്തിന്റെ നടുക്ക് കെട്ടിയ വൈക്കോൽ കൊണ്ടുള്ള ഏറുമാടത്തിൻ മുകളിൽ ഇരിക്കുകയാണ് ഗൗരിയും ഹർഷനും അവരെ തഴുകാൻ എന്നോണം ചെറിയ കാറ്റും വീശുന്നുണ്ട് "അച്ചേട്ടാ... "അവന്റെ അടുത്ത് നിന്നു മറുപടി ഇല്ല എന്നു കണ്ടതും അവൾ ചിണുങ്ങി കൊണ്ട് വിളിച്ചു "" എന്താപ്പോന്റെ പെണ്ണിന് പെട്ടെന്ന് ഇങ്ങനെ ഒരു ചോദ്യം... ""തന്റെ തോളിൽ തല വെച്ചു ഇരിക്കുന്നവളുടെ തലയിൽ തലോടി കൊണ്ടവൻ ചോദിച്ചു "" പറ എപ്പഴാ നമ്മടെ കല്യാണം ""അവന്റെ തോളിൽ താടി കുത്തി നിന്നു കൊണ്ടവൾ ചോദിച്ചു ""അതെന്താ ഗൗരിയേ ഇപ്പൊ നീ എന്റെ കൂടെ അല്ലെ....."" അവളുടെ കണ്ണിലേക്കു നോക്കി കൊണ്ടവൻ ചോദിച്ചു """അങ്ങനെ അല്ല അച്ചേട്ടാ.... ന്റെ കള്ള കാണന്റെ മുന്നിൽ നിന്ന് നിക്ക് ഒരു താലി കെട്ടി എന്നാ തേരാന്ന ചോദിച്ചേ"""" """അത് വേണെങ്കിൽ നമ്മക് നാളെ തന്നേ കേട്ടാലോ...""" അവളെ കളിയാക്കി കൊണ്ട് എന്നാ പോൽ അവൻ പറഞ്ഞു """പോ അവ്ട്ന്ന് എല്ലാം തമാശയാ...

""അവന്റെ അരികിൽ നിന്ന് വിട്ടു ഇരിന്നു കൊണ്ടവൾ പറഞ്ഞു """ചുമ്മാ പറഞ്ഞതല്ലേ ന്റെ പൊട്ടി പെണ്ണെ ""അവളുടെ ഇടുപ്പിലൂടെ കൈ ഇട്ട് തന്നിലേക് ചേർത്തി നിർത്തി കൊണ്ടവൻ പറഞ്ഞു """ നമ്മക് എത്രേം പെട്ടന്ന് തന്നേ കല്യാണം കഴിക്കന്നെ നിക്കും നീ ഇല്ലാത പറ്റില്യ എന്നായിട്ടുണ്ട് ട്ടൊ... """അവളുടെ നെറ്റിയിൽ തല മുട്ടിച്ചു കൊണ്ടവൻ പറഞ്ഞു ആഹ്ഹ് വാക്ക് മതിയായിരുന്നു ഗൗരിയുടെ മനസ് നിറയാൻ """നിക്ക് നിങ്ങള ഇഷ്ട്ട ട്ടൊ അച്ചേട്ടാ""" അവൻ ഒന്നു പുഞ്ചിരിച്ചു ആഹ്ഹ് പൊട്ടി പെണ്ണിന്റെ മനസ് മുഴുവൻ തന്റെ അച്ചേട്ടൻ ആണ് അവന്റെ കൂടെ ഉള്ള പുതു സ്വപ്നങ്ങൾ ആണ് """നമ്മക് പോയല്ലോ ഗൗരിയെ..."" നേരം ഇരുട്ട് മൂടുന്നത് കണ്ടതും അവൻ പറഞ്ഞു """നിക്ക് കൊറച്ചു നേരം കൂടെ ഇരിക്കണം അച്ചുവേട്ട...""" """വേണ്ട എണിച്ചേ നമ്മക് പിന്നെ വരാട്ടോ""" പറയുന്നതിനൊപ്പം അവൻ എണിച്ചു അവളെയും ഒരു കയ്യാൽ എണിപ്പിച്ചിരുന്നു ആദ്യം ഹർഷൻ ഇറങ്ങി അവളെ ഒന്നു താങ്ങി ഇറക്കി """ന്റെ ഗൗരിയേ നീ ഒന്നും കഴിക്കാറില്ലേ പിന്നെ പിന്നെ നീ ഈർക്കിൾ പോലെ അവണല്ലോ """അവളെ പിടിച്ചു താഴെ ഇറക്കുന്നതിനോടപ്പം അവൻ പറഞ്ഞു ഗൗരിയുടെ ചുണ്ടും കണ്ണും ഒരു പോലെ കൂർത്തു ഞാൻ ഈർക്കിൾ ഒന്നും അല്ല അവനെ നോക്കി പുച്ഛിച്ചു കൊണ്ടവൾ പറഞ്ഞു

"""അത് ശെരിയാ നിന്നെ ഈർക്കിൾ വിളിച്ച അതിന് അപമാനം ആവും""" ഒരു ആക്കി ചിരിയോടെ അവൻ പറഞ്ഞു """അച്ചേട്ടാ നിക്ക് ദേഷ്യo വരുന്നുണ്ട് ട്ടൊ""" ""ആണോ എവടെ ഞാൻ കണ്ടില്ലലോ """അവളെ വിടാൻ ഉദ്ദേശം ഇല്ലാത്ത പോലെ അവൻ വീണ്ടും ചോദിച്ചു ഞാൻ പൂവാ അവനെ നോക്കി പുച്ഛിച്ചു കൊണ്ടവൾ മുന്നിൽ നടന്നു അവൾ മുന്നിലേക്ക് ഓടി """ഗൗരിയെ നിക്ക് വീഴും ട്ടൊ ചേർ ഉള്ളതാ""" പറഞ്ഞു തീരുന്നതിന് മുൻപ് അവൾ വിണിരുന്നു """ഞാൻ പറഞ്ഞതല്ലേ വീഴും,,,അതിന് എങ്ങനെ പറഞ്ഞ അനുസരിക്കണ്ടേ,,,, ഇപ്പൊ സമാധാനം ആയല്ലോ ""അവളെ എണീപ്പിക്കുന്നതിന് ഇടക് അവൻ പറഞ്ഞു കാൽ മടങ്ങി വീണത് കൊണ്ട് അവൾക് നടക്കാൻ ബുദ്ധിമുട്ടു തോന്നിയിരുന്നു ഒപ്പം അവിടേം ഇവിടേം ആയി കൊറച്ചു ചെറുo ""സത്യായിട്ടും ഞാൻ വീഴും വിചാരിചില അച്ചുവേട്ട"" അവൾ ഒന്നു വിതുമ്പി """അയ്യേ നി അപ്പോഴത്തിന് കരയ... നാണം ഉണ്ടോ ഡീ കൊച്ചു കുഞ്ഞുങ്ങളെ പോലെ മോങ്ങാൻ""" ""ഞാൻ കരഞ്ഞോന്നുല്ല ""വാശിയോട് പറഞ്ഞവൾ മുന്നോട്ടു നടക്കാൻ ആഞ്ഞു ""ആഹ്ഹ...""" ഈ പെണ്ണ് അവൻ അവളുടെ തലക്ക് ഒന്നു കൊട്ടി അവളെ കൈയിൽ എടുത്തു """അച്ചുവേട്ട""" ഒന്നു വിറച്ചു കൊണ്ടവൾ വിളിച്ചു """എന്താ ഗൗരിയേ""" """താഴെ നിർത്ത് ആരേലും കാണും ട്ടൊ,,,,

അവൾ കയ്യിൽ കിടന്ന് ഒന്നു പിടഞ്ഞു അത് അറിഞ്ഞ പോലെ അവൻ ഒന്നുടെ അവളെ ചേർത്തു പിടിച്ചു ""ദേ അടങ്ങി ഒതുങ്ങി കിടന്നോണം ഇല്ലെങ്കി ഇടുത്തു ഞാൻ വലിച്ചെറിയും പറഞ്ഞില്ലാന്നു വേണ്ട,,,, കാലിന് നടക്കാൻ വേയെങ്കിലും അടങ്ങി കിടന്നുടെ അതും ഇല്ല,,,,,അവളെ ഒന്നു കണ്ണ് ഉരുട്ടി നോക്കി കൊണ്ടവൻ പറഞ്ഞു """മേലാകെ ചെറ മനുഷ്യ """അവൾ സ്വയം ഒന്നു നോക്കി പറഞ്ഞു ""അതിന് ചേർ അല്ലെ,,,ഞാൻ കാണാത്ത സാധനം ഒന്നും അല്ലാലോ മിണ്ടാത കിടന്നോണം""" ഇനി പറഞ്ഞിട്ട് കാര്യമില്ല എന്നു കണ്ടതും അവൾ അവന്റെ നെഞ്ചിലെക് ചാരി കിടന്നു അത് കണ്ടതും അവൻ ഒന്നു പുഞ്ചിരിച്ചു.... വിളഞ്ഞു നിക്കുന്ന പൊൻകതിരുകളുടെ ഗന്ധം അവിടെ ആകെ നിറഞ്ഞു നിന്നു .................................................. """ഗൗരിക് എന്തു പറ്റി """അവളെയും എടുത്തു വരുന്ന ഹർഷനെ കണ്ടതും ഉമ്മറത്ത് നിന്നു ചാടി ഇറങ്ങി കൊണ്ട് നന്ദു ചോദിച്ചു ""അവൾ ഒന്നു വീണതാ കാലിനു ചെറിയ വേദന ഉണ്ട് ""അവളെ പൈപ്പിൻ ചുവട്ടിൽ നിന്ന് ചേർ കഴുകി കളഞ്ഞു കൊണ്ടവൻ പറഞ്ഞു ""വേദന ഉണ്ടോ ഗൗരി """നന്ദു ചോദിച്ചു ""ഇല്ല ന്റെ നന്ദുവേ ചെറിയൊരു വേദന ഒള്ളു"

" ഹോസ്പിറ്റൽ പോണോ ഡി നടക്കാൻ വെയ്യേ നിനക്ക് നന്ദുവിൽ വെപ്രാളം ആയിരുന്നു ഇതിപ്പോ വേദന ഇവൾക്ക് ആണേകിലും അതിന്റെ ഭാവം മുഴുവൻ നിന്റെ മുഖത്ത് ആണലോ ഒന്നു പോ ഏട്ടാ ഹർഷനും അറിയായിരുന്നു ഗൗരിയെ അത്രെയും അറിഞ്ഞവളാണ് നന്ദു എന്ന് രണ്ടാൾകാരിൽ ഒരാൾക്കു നൊന്താലും നിറയുന്നത് രണ്ടു പേരുടെയും കണ്ണുകളാവും അവൻ ഒന്നു പുഞ്ചിരിച്ചു ഇതെല്ലാം കേട്ട് കൊണ്ടാണ് രാധിക വന്നത് ""വേദന ഉണ്ടോ മോളെ ഡോക്ടറെ കാണിക്കണോ "" ""വേണ്ട അമ്മായി ഇതൊന്നു ചൂടു പിടിച്ച പോകും"" ""എന്നാ അങ്ങനെ ചെയാം,,,നന്ദു നീ അവളുടെ ഡ്രസ്സ്‌ കൊടുത്തേ കുളിച്ചിട്ട് ചൂടു പിടിക്കാ"" നന്ദു തലയാട്ടി അവളുടെ ഡ്രസ്സ്‌ എടുക്കാൻ പോയി .......................................... ""അമ്മ എങ്ങോട്ടാ"" കയ്യിൽ ചൂടു വെള്ളം പിടിച്ചു പോകുന്ന രാധികയോട് ഹർഷൻ ചോദിച്ചു ""അവൾ കുളിച് ഇറങ്ങി ഞാൻ ഇദൊന്നു പിടിച്ചു കൊടക്കട്ടെ എന്നാ രാവില്ലേ ആക്കുമ്പഴേക്കും മാറിക്കൊള്ളും""" ""ഇങ് താ ഞാൻ ചെയ്തോള്ളം """അവൻ അത് വാങ്ങി കൊണ്ട് പറഞ്ഞു """ശ്രേദ്ധിച്ചു കേട്ടോ ""അമ്മ പിന്നിൽ നിന്നു വിളിച്ചു പറയുന്നുണ്ടായിരുന്നു അവൻ പോയ വഴിയേ നോക്കി രാധിക ഒന്നു പുഞ്ചിരിച്ചു """എന്താടോ താൻ ഒറ്റക് ഇരിന്നു ചിരിക്കൂന്നേ "

"സേതു വിന്റെ ചോദ്യം കേട്ടപ്പോഴാണ് രാധിക നോട്ടം മാറ്റിയത് ""ഞാൻ ആലോചിക്കായിരുന്നു ഹർഷന്റെ ഗൗരിടേം കല്യാണം നടത്തണ്ടേ""" ""ഞാനും അതെ പറ്റി ചിന്തിക്കുന്നുണ്ട് അവനോട് കൂടി ചോദിക"" ""പറ്റുമെങ്കിൽ അതിന്റെ കൂട്ടത്തിൽ നന്ദുവിന് നല്ലൊരു ചെക്കനെ കണ്ടു പിടിച്ചു നിശ്ചയം കൂടെ നടത്തണം"" ""ആരാ നിശ്ചയത്തിന്റെ കാര്യാ അച്ഛാ പറയുന്നേ"" ഇത് കേട്ട് കൊണ്ട് വന്ന നന്ദു ചോദിച്ചു ""വേറെ ആരത് നിന്നെ ഒരുത്തനു പിടിച്ചു കൊടക്കണം എന്ന് പറയായിരുന്നു"" അത് കേട്ടതും നന്ദുവിന് വെപ്രാളം വരാൻ തുടങ്ങി ""നിക്ക് എന്തിനാ അച്ഛാ കല്യാണം,,,ഞാൻ കുഞ്ഞു അല്ലെ... ""നിഷ്കു ആയി അവൾ പറഞ്ഞു ""കണ്ടാലും പറയുo കുഞ്ഞു ആണെന്ന് ""സേതു അവളെ നോക്കി ഒന്നു പുച്ഛിച്ചു ""എന്തായാലും നിക്ക് കല്യാണം വേണ്ട"" ""കല്യണം അല്ല നിശ്ചയം ആണ് നിന്റെ പഠിത്തം ഒകെ കഴിഞ്ഞ് കല്യാണം കേട്ടോ നന്ദുവേ """അവളെ മുക്കിന് തുമ്പിൽ തട്ടി കൊണ്ട് സേതു പറഞ്ഞു നന്ദുവിന് എന്ത് പറയണം എന്ന് അറിയുന്നുണ്ടായിരുന്നില്ല നെഞ്ച് നീറുന്നുണ്ട്,,, കിച്ചേട്ടൻ അല്ലാതെ തനിക്കു മറ്റൊരാൾ,,,,

അവൾ പെട്ടന്ന് റൂമിലേക്കു പോയി ................................................. ചൂടു വെള്ളം കൊണ്ട് ഹർഷൻ ഗൗരിയുടെ അടുത്തേക് ചെല്ലുമ്പോൾ അവൾ കണ്ണ് അടച്ചു കിടക്ക ആയിരുന്നു ""ഗൗരിയെ"" അവന്റെ വിളിയിൽ അവൾ കണ്ണു തുറന്ന് ഒന്നു പുഞ്ചിരിച്ചു ""വേദന ഉണ്ടോ ""അവളുടെ കാലിൻ ഭാഗത്തു ഇരിന്നുകൊണ്ട് അവൻ ചോദിച്ചു """ഇല്ല ന്റെ അച്ചുവേട്ട അപ്പഴത്തതിനെ കാട്ടിലുo കുറവാ""" """എന്നാലും നമ്മക് ഒന്നു ചൂടു പിടിക്ക രാവിലേ ആകുമ്പോഴേക്കും നല്ല പോലെ പൊക്കോളും"" ചൂടു വെള്ളത്തിൽ പിഴിഞ്ഞു തുണി ഊതി കൊണ്ടവൻ അവളുടെ കാലിൽ പതിയെ വെച്ച് കൊടുത്തു അവന്റെ പ്രവർത്തികൾ നോക്കി കാണുകയായിരുന്നു അവൾ.... """മതി അച്ചുവേട്ട നിക്ക് ഇപ്പൊ വേദന ഒന്നുല്ല്യ... ""കുറച്ചു നേരത്തിനു ശേഷം അവൾ പറഞ്ഞു അവൻ അവളെ കണ്ണു കുറുകി കൊണ്ട് നോക്കി """സത്യായിട്ടും""" അവളുടെ മുഖ ഭാവം കണ്ട് അവൻ ചിരി വന്നിരുന്നു """ഹ്ഹ്മ്""" ഒന്നു അമർത്തി മുളി കൊണ്ടവൻ പാത്രവും തുണിയുo കൊണ്ട് വെച്ചു തിരികെ വന്നു അവളുടെ കാലിൽ പതിയെ തലോടി കൊണ്ടിരുന്നു .......................................... ""ഹലോ"" """നിനക്ക് ഉറക്കം ഇല്ല പെണ്ണെ """ കിച്ചു നന്ദുവിനോട് ചോദിച്ചു ""നിങ്ങൾ അവിടെ കിടന്ന് ഉറങ് മനുഷ്യൻ തീയിൽ ചവിട്ടിയ നിക്കുന്നെ""

"""എന്നാ നീ അതിന്റെ മേലെന്ന് മാറി നിക്ക്..,, ഇതിനന്നോ നീ ഇപ്പൊ വിളിച്ചേ""" ""എന്നെ വേറെ ഒരുത്തനെ കൊണ്ട് കല്യാണം കഴിപ്പിക്കാൻ പോകുന്ന പോലെ ഇവടെ ഗുഡാലോചന നടക്കുന്നുണ്ട്,,,, അച്ഛൻ പറയാ ഏട്ടന്റെ കല്യാണത്തിന്റെ അന്ന് എന്റെ നിശ്ചയം നടത്താന്ന്"""" """എങ്ങിട് എങ്ങനെ ഉണ്ട് ചെക്കെൻ കാണാൻ കൊള്ളാവോ""" കിച്ചു കുസൃതി യോടെ ചോദിച്ചു """കിച്ചട്ടെ കളിക്കല്ലേ ഏട്ടൻ വന്നു ചോദിക്ക് ട്ടൊ എനിക്ക് നിങ്ങൾ ഇല്ലാതെ പറ്റില്യ മനുഷ്യ"""" കിച്ചു ഒന്നു ചിരിച്ചു"" പേടിക്കണ്ട ഡീ,,,,നീയേ "എന്റെ വായാടിയ എന്റെ മാത്രം "അങ്ങനെ വേറെ ഒരുത്തൻ വിട്ട് കൊടുക്കാൻ തല്കാലത്തെക്ക് ഞാൻ വിചാരിക്കുന്നില്ല കേട്ടോ "

"എന്റെ പെണ്ണ് പോയി സമാധാനത്തോടെ ഉറങ്,,, ബാക്കി ഒകെ ഞാൻ നോക്കി കൊള്ളാം ട്ടൊ""" നന്ദുവിന് ആശ്വാസം തോന്നി ഇത്രയും നേരം പേടി ആയിരുന്നു... എന്നാൽ അവന്റെ വാക്കുകളിൽ നിന്നു നന്ദുവിൻ അത്രമേൽ ആത്മവിശ്വാസം കിട്ടിയിരുന്നു """ദേ എന്നെ പോലെത്തെ ഒരു കൊച്ചിനെ കിട്ടിയത് കിച്ചേട്ടൻ ഭാഗ്യ അത്കൊണ്ട് വെറുതെ എന്തിനാ എന്നെ കളയുന്നെ.. ""അവളിൽ കുറുമ്പ് നിറഞ്ഞിരുന്നു """പിന്നെ എന്റെ ഭാഗ്യം തന്നെയാ...,,,"എന്നാലെ എന്റെ വായാടി ഫോൺ വെച്ചേക്ക് വേറെ ഒന്നും ആലോചിക്കണ്ടാട്ടോ"" അവൾ ഒരു പുഞ്ചിരിയോടെ ഫോൺ വെച്ചു "" എന്റെ കിച്ചട്ടേനെ എനിക്ക് തന്നേ തന്നേക്കണേ ""പൂജ മുറിയിലേക് നോക്കി അവൾ ഒന്നു പ്രാർത്ഥിച്ചു ഇതേ സമയം കിച്ചു എന്ധോക്കെയോ തീരുമാനിച്ചു ഉറപ്പിച്ചു അതിന്റെ ബാക്കി എന്നോണം അവന്റെ ചുണ്ടിൻ കോണിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു ...........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story