പ്രാണസഖി: ഭാഗം 14

pranasagi

എഴുത്തുകാരി: ആമി

പാർവതി സ്റ്റാഫ് റൂമിൽ മേശയിൽ തല വെച്ചു കിടന്നു..അവിടെ ഉള്ള മറ്റു സ്റ്റാഫുകൾ എല്ലാം അവളെ തന്നെ നോക്കി ഇരിക്കയായിരുന്നു..അവരെ നോക്കാൻ അവൾക് ബുദ്ധിമുട്ട് തോന്നി... ചോദിച്ചാൽ ആരാണെന്നു പറയും.. ഭർത്താവ് ആണ് എന്ന് എങ്ങനെ പറയും.. മൂന്നു ദിവസം കൊണ്ട് ജീവിതത്തിൽ സംഭവിച്ചത് എല്ലാം പറഞ്ഞാൽ... അവളുടെ മനസ്സ് ആകെ കലങ്ങി മറിഞ്ഞു... പ്യൂൺ വന്നു അവളെ കാണാൻ ഹെഡ്മാസ്റ്റർ വിളിക്കുന്നു എന്ന് പറഞ്ഞപ്പോൾ തന്നെ അവൾക് കാര്യം മനസിലായി..ആരെയും നോക്കാതെ അവൾ വരാന്തയിൽ കൂടെ നടന്നു.. ഹെഡ് റൂമിന് വെളിയിൽ നിന്ന് അവൾ പരുങ്ങി... എന്ത് വന്നാലും നേരിടാൻ തീരുമാനിച്ചു തന്നെ അവൾ അകത്തു കയറി... പാർവതി ടീച്ചർക്ക് എന്തെങ്കിലും പറയാൻ ഉണ്ടോ... ഗൗരവത്തോടെ ഹെഡ് ചോദിച്ചു... അവൾ തല താഴ്ത്തി ഇല്ല എന്ന് പറഞ്ഞു.. കണ്ണിൽ നിന്നും വെള്ളം വന്നിരുന്നു... ഒരു ടീച്ചർ തന്നെ പ്രേമിക്കുക എന്ന് വെച്ചാൽ... അതും സ്കൂളിൽ വെച്ചു കുട്ടികളൊക്കെ കേൾക്കെ... അവരെ എങ്ങനെ നമ്മൾ ഉപദേശിക്കും ഇനി... ടീച്ചർ തന്നെ ചെയ്യുമ്പോൾ അവർക്ക് പ്രേമിച്ചൂടെ തോന്നില്ലേ... പാർവതി ഒന്നും മിണ്ടാതെ നിന്നു.. അവളുടെ അടുത്ത് ഒന്നിനും മറുപടി ഇല്ലായിരുന്നു..

ഇനി മേലിൽ ഇത് ആവർത്തിച്ചാൽ... ആവർത്തിച്ചാൽ... ഇടയിൽ കയറി പറയുന്ന ശബ്ദം കേട്ടതും പാർവതി തിരിഞ്ഞു നോക്കി... ചുമരിൽ ചാരി രണ്ടു കൈകൾ കെട്ടി അവളെ നോക്കി ചിരിച്ചു കൊണ്ട് കാശി... അവൾക് ആ നിമിഷം ദേഷ്യവും സങ്കടവും തോന്നി...കാശി ഹെഡ്മാസ്റ്ററുടെ അടുത്തേക്ക് നടന്നു അടുത്ത്... ആവർത്തിച്ചാൽ മാഷ് എന്ത് ചെയ്യും... പാർവതി.... ആരാ ഇത്... ഹെഡ് ദേഷ്യതിൽ അവളോട്‌ ചോദിച്ചു.. അവൾ ഒന്നും മിണ്ടാതെ നിന്നു.. മാഷ് അവളോട്‌ ദേഷ്യം കാണിക്കാതെ എന്നോട് ചോദിക്ക്... താൻ വെളിയിൽ പോടോ... നീ ഏതാ.നിന്നോട് ആരാ അകത്തു കയറാൻ പറഞ്ഞത്... അതൊക്കെ അവിടെ നിൽക്കട്ടെ.. ഇവളെ ഇതിന്റെ പേരിൽ എന്തെങ്കിലും പറഞ്ഞാൽ ഉണ്ടല്ലോ വർഷങ്ങൾക്ക് മുൻപ് ഉണ്ടായ ഒരു ഒളിച്ചോട്ടത്തിന്റെ കഥ ഞാൻ പാട്ട് ആക്കും.. എന്തെക്കെയാ താൻ പറയുന്നേ... പണ്ട് പണ്ട് അതായത് ഒരു മുപ്പതു കൊല്ലം മുൻപ് അന്യ മതത്തിൽ പെട്ട മേരി ടീച്ചറുമായി സദാനന്ദൻ മാഷ് ഒളിച്ചോടിയ കഥ ഞാൻ ഇവിടുത്തെ കുട്ടികളോടൊക്കെ അങ്ങ് പറയും...

കാശി പറയുന്നത് കേട്ട് പാർവതിയും ഹെഡും അമ്പരന്നു.. ഹെഡ് നിന്നു വിയർത്തു.. പ്രേമം തെറ്റ് ആണെന്ന് പറയുന്ന മാഷ് തന്നെ അങ്ങനെ ചെയ്താൽ പിന്നെ കുട്ടികൾ പറയണ്ടല്ലോ... അത് കൊണ്ട് പ്രണയം തെറ്റ് അല്ല മാഷേ..ഇതിന്റെ പേരിൽ ഇനി ഇവിടെ ഒരു സംസാരം ഉണ്ടാവരുത്... ഇല്ല.. ഞാൻ പാർവതിയെ വെറുതെ ഒന്ന്.. ഇല്ല ഇനി ഉണ്ടാവില്ല.. മോന് ഈ കാര്യം പുറത്തു പറയരുത്...കുട്ടികളും മാഷമ്മാരും അറിഞ്ഞാൽ നാണക്കേട് ആണ്.. അങ്ങനെ ആണെങ്കിൽ പാർവതി ടീച്ചർ പൊയ്ക്കോട്ടേ ലെ... ആ പൊയ്ക്കോട്ടേ... ടീച്ചർ പൊയ്ക്കോളൂ.. ക്ലാസ്സ്‌ തുടങ്ങാൻ ആയി.. പാർവതി കാശിയെ തുറിപ്പിച്ചു നോക്കി കൊണ്ട് വേഗം നടന്നു പോയി... വേഗത്തിൽ നടക്കുന്ന അവളുടെ ഒപ്പം കാശിയും ഓടി എത്തി... ഒന്ന് പതുക്കെ പോടീ... ദേ... വെറുതെ മറ്റുള്ളവരെ കൊണ്ട് പറയിപ്പിക്കാൻ നിൽക്കാതെ ഒന്ന് പോയെ.. മനുഷ്യന് സ്വൈര്യം തരില്ലേ.. എന്ന നീ എന്റെ കൂടെ വാ..എന്ന പിന്നെ ഞാൻ നിന്റെ പുറകിൽ വരില്ല... നിങ്ങളുടെ കൂടെ ഈ ജന്മം വരില്ല.. അതിനു വേണ്ടി ഒന്നും ചെയ്യാൻ നിൽക്കണ്ട..

എന്ന ഞാൻ നീ എവിടെ പോകുന്നോ അവിടെ കാശി ഉണ്ടാവും... പാർവതി പിന്നെ ഒന്നും മിണ്ടാതെ വേഗം പോയി.. കാശി അവൾ പോകുന്നതും നോക്കി ചിരിയോടെ നിന്നു... പാർവതി ക്ലാസ്സ്‌ എടുക്കാൻ വേണ്ടി പോകുമ്പോൾ കണ്ടു ഗേറ്റിനു വെളിയിൽ നിൽക്കുന്ന കാശിയെ.. ഇയാൾക്ക് ഒരു പണിയും ഇല്ലേ..വീട്ടിൽ ആയിരുന്നപ്പോൾ എന്നെ കണ്ണെടുത്താൽ കണ്ടു കൂടാ.. ഇപ്പൊ ഒളിപ്പിച്ച നടക്ക... നടക്കട്ടെ കുറച്ചു .. മനസ്സിൽ ഓരോന്ന് പറഞ്ഞു അവൾ ക്ലാസ്സ്‌ എടുത്തു തുടങ്ങി... പെട്ടന്ന് ആണ് ഒരു കുട്ടി എഴുന്നേറ്റു നിന്നത്... എന്താ... അതെ... ടീച്ചറേ ഈ ഐ ലവ് യു പറഞ്ഞാൽ എന്താ.. അത് കേട്ടതും പാർവതി നിന്നു പരുങ്ങി.. രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടിയുടെ ചോദ്യം അവളെ കുഴച്ചു..അവൾ വേഗം തന്നെ ക്ലാസ്സിൽ നിന്നും പുറത്തു പോയി.. വൈകുന്നേരം വരെ എങ്ങനെ ഒക്കെയോ തള്ളി നീക്കി... ഇടയ്ക്ക് ഒക്കെ അവളുടെ നോട്ടം ഗേറ്റിനു നേരെ നീളും.. പക്ഷെ നിരാശ ആയിരുന്നു.. പാർവതിയും ദേവിയും കൂടി ബസ് കാത്തു നിൽക്കുമ്പോൾ ആണ് കാശി റോഡിൽ വന്നു ബൈക്ക് നിർത്തിയത്.. പാർവതി അവനെ കാണാത്തതു പോലെ നിന്നു..കാശി അവളുടെ തൊട്ട് അടുത്ത് വന്നു നിന്നു... ഞാൻ കൊണ്ടാകാം ടീച്ചറേ...

ബസ്സിന്റെ പൈസ തന്നാൽ മതി... പാർവതി ഒന്നും മിണ്ടാതെ നിന്നു.. ദേവി പാർവതി കാണാതെ ചിരിച്ചു.. കാശി അവർക്ക് അടുത്ത് നിൽക്കുന്ന ഐസ് വണ്ടിയിൽ നിന്നും ഒരു ഐസ് വാങ്ങി നുണഞ്ഞു കൊണ്ടിരുന്നു... നാണമില്ലാത്ത മനുഷ്യൻ..പാർവതി പിറു പിറുത്തു കൊണ്ട് കാശിയെ നോക്കി.. കാശി അവളോട്‌ വേണോ എന്ന് ആംഗ്യ കാണിച്ചു.. അവൾ മുഖം കൊട്ടി തിരിച്ചു പിടിച്ചു.. ഐസ് കമ്പ് വലിച്ചെറിഞ്ഞു കൊണ്ട് കാശി അവളുടെ സാരീ തുമ്പിൽ കയ്യും മുഖവും തുടച്ചു.. പാർവതി സാരീ വേഗം തന്നെ വാങ്ങി കുറച്ചു മാറി നിന്നു.. ബസ് വന്നതും പാർവതി വേഗം കയറാൻ നിന്നു... പക്ഷെ അവൾക്ക് അവസാനം ആണ് കയറാൻ കഴിഞ്ഞത്... എങ്ങനെ ഒക്കെയോ കയറി കമ്പിയിൽ പിടിച്ചു നിന്നു.. ദേവി മുന്നിൽ ആയിരുന്നു ... ബസ് പോകാൻ തുടങ്ങിയതും കമ്പിയിൽ പിടിച്ച അവളുടെ കയ്യിൽ ആരോ പിടിച്ചു... തിരിഞ്ഞു നോക്കിയതും അവളെ നോക്കി കാശി ഇളിച്ചു കൊടുത്തു... അവൾ അവനെ നോക്കി ദഹിപ്പിച്ചു... പെട്ടന്ന് ഡ്രൈവർ ബ്രൈക് ഇട്ടതും പാർവതി മുന്നിലേക്ക് ആഞ്ഞു..

അത് പോലെ പുറകിലേക്കും... കാശിയുടെ നെഞ്ചിൽ തട്ടി നിന്നതും കാശി അവളെ ഇടുപ്പിലൂടെ കയ്യിട്ടു ബലമായി പിടിച്ചു... അവൾ കൈ വിടുവിക്കാൻ നോക്കുന്തോറും അവന്റെ പിടി മുറുകി... നീ എത്ര ദേഷ്യം അഭിനയിച്ചാലും നിന്റെ ഉള്ളിൽ ഞാൻ ഉണ്ട് പാറു...വെറുതെ എന്തിനാ നമ്മുടെ സമയം കളയുന്നെ..നമുക്ക് പ്രണയിക്കാടി. ദേ... നമ്മൾ നിയമപരമായി ഭാര്യ ഭർത്താക്കന്മാർ അല്ല.. അത് കൊണ്ട് എന്നെ എന്തെങ്കിലും ചെയ്താൽ ഉണ്ടല്ലോ..ഞാൻ പോലീസിൽ പോകും ഞാൻ... ഓഹോ... എന്ന എനിക്ക് ഒന്ന് കാണണമല്ലോ.. കാശി അവളോട്‌ മുട്ടി നിന്നു.. അവളുടെ കഴുത്തിൽ മുഖം കൊണ്ട് ഉരസി... പാർവതി കുറെ തടയാൻ നോക്ക് എങ്കിലും നടന്നില്ല.. കാശി ഒരു വാശി പോലെ ഓരോന്ന് ചെയ്തു കൊണ്ടിരുന്നു .. അപ്പോൾ ആണ് അവരെ തന്നെ നോക്കി ഇരിക്കുന്ന ഒരാളെ കാശി കണ്ടത്... അയാളുടെ നോട്ടം കണ്ടതും കാശി ഭാര്യ ആണെന്ന് ആംഗ്യ കാണിച്ചു..അയാൾ ചിരിച്ചു കൊണ്ട് തിരിഞ്ഞു ഇരുന്നു... കവലയിൽ എത്തിയതും പാർവതി തിടുക്കത്തിൽ ഇറങ്ങി.. കാശിയും അവളുടെ പുറകിൽ തന്നെ കൂടി... മോളെ നിൽക്കെടി... ഇങ്ങനെ ഓടിയാൽ ചേട്ടന് ക്ഷീണിക്കും.... അവന്റെ വർത്താനം കേട്ട് ദേവി ചിരിച്ചു..

അത് കണ്ടതും പാർവതി അവളുടെ കയ്യിൽ വലിച്ചു വേഗം നടന്നു... അയാളുടെ ഒരു മോള്..ഇന്നലെ വരെ എന്നെ കണ്ണെടുത്താൽ കണ്ട് കൂടാ.. ഇപ്പൊ ഭയങ്കര സ്നേഹം.. എന്റെ പട്ടി വീഴും... പാർവതി ദേവിയോട് പറഞ്ഞു സ്പീഡിൽ നടന്നു... കാശിയും അവരുടെ ഒപ്പം ഉണ്ടായിരുന്നു... മോളെ പാറു... വീട്ടിൽ എത്തി ചേട്ടന് കാപ്പി ഇട്ടു തരണേ... ഭയങ്കര ക്ഷീണം... പാർവതി നടത്തം നിർത്തി തിരിഞ്ഞു നിന്നു... കാശി എന്താ എന്നുള്ള ഭാവത്തിൽ അവളെ നോക്കി... എന്താ ഉദ്ദേശം... എനിക്ക് അങ്ങനെ പ്രതേകിച്ചു ഉദ്ദേശം ഒന്നും ഇല്ല... എന്താ ചോദിച്ചേ... നിങ്ങളുടെ എല്ലാ സ്വഭാവവും എനിക്ക് അറിയാം.. അത് കൊണ്ട് എന്റെ മുന്നിൽ വിളച്ചിൽ എടുക്കണ്ട..എന്റെ പുറകിൽ ഈ ആയുസ്സ് മൊത്തം നടന്നാലും ഞാൻ നിങ്ങളുടെ കൂടെ ജീവിക്കില്ല... പിന്നെ ഒന്നും കൂടെ കേട്ടോ... ഞാൻ നിങ്ങളുടെ ഭാര്യ അല്ല.. നിങ്ങൾ കെട്ടിയ താലി അവിടെ വെച്ചു തന്നെ അഴിച്ചിട്ടാണ് ഞാൻ ഇറങ്ങിയത്... നമ്മൾ തമ്മിൽ ഒരു ബന്ധവും ഇല്ല... ഇത്രയും പറഞ്ഞു പാർവതി നിന്നു കിതച്ചു.. കാശി ഇതൊന്നും കേൾക്കാത്തത് പോലെ എങ്ങോട്ടോ നോക്കി നിന്നു.. എനിക്ക് നിന്നെ ഇഷ്ടം ആണ്.. ഇഷ്ടം എന്ന് വെച്ചാൽ പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും ഇഷ്ടം.അത് കൊണ്ട് ഞാൻ പുറകിൽ വരും... നിങ്ങളെ എങ്ങനെ ഒഴിവാക്കണം എന്ന് എനിക്ക് അറിയാം... പാർവതി കാശിയെ നോക്കാതെ വേഗം വീട്ടിൽ പോയി... കാശി അവൾ പോകുന്നതും നോക്കി നിന്നു...

ഇല്ല മോളെ...നിന്നെ ഞാൻ വിടില്ല... അവൻ സ്വയം പറഞ്ഞു... പാർവതി പിന്നെ കുറച്ചു ദിവസം സ്കൂളിൽ പോയില്ല...കാശിയെ കാണാതെ ഇരിക്കാൻ വേണ്ടി തന്നെ ആയിരുന്നു.. പക്ഷെ എന്തോ അവൾക് അവനെ കാണാത്തതു കൊണ്ട് ഒരു ഉന്മേഷകുറവ് തോന്നി... എങ്കിലും അവൾ അവളുടെ വാശിയിൽ തന്നെ നിന്നു.. ഒരു ദിവസം കാശി രാവിലെ റെഡി ആയി ഇറങ്ങുമ്പോൾ ആണ് മുറ്റത്തു പോലിസ് വന്നു നിന്നത്... കാശിയുടെ മനസ്സിൽ പാർവതി പറഞ്ഞത് ഓടി വന്നു.. പക്ഷെ എങ്കിലും അവൾ ചെയ്യില്ല എന്നൊരു വിശ്വാസവും ഉണ്ടായിരുന്നു... നീ പെണ്ണുങ്ങളെ വഴി നടക്കാൻ സമ്മതിക്കില്ല അല്ലെ ഡാ... ജീപ്പിൽ നിന്നും ഇറങ്ങിയ പോലിസ് അവനെ പിടിച്ചു വണ്ടിയിൽ ഇട്ടു... കാശി ഒന്നും മിണ്ടാതെ ഇരുന്നു.. ഞാൻ തിരിച്ചു പോരുമ്പോളും സാറുമാരെ എനിക്ക് ഇത് പോലെ കാണണം.. കാശിയുടെ കോളറിൽ പിടിച്ചു ഒരു പോലിസ് അവനെ നോക്കി പേടിപ്പിച്ചു.. കാശി അതൊന്നും ബാധിക്കാതെ കൂൾ ആയി ഇരുന്നു... സ്റ്റേഷനിൽ എത്തി കാശി അകത്തു കയറിയതും കണ്ടു പാർവതിയും ഋഷിയും നിൽക്കുന്നത്... അവന്റെ നോട്ടം പാർവതിയിൽ സങ്കടം ഉണ്ടാക്കി.. പക്ഷെ കാശി അവളെ നോക്കി ചിരിച്ചു..

സർ ഇവൻ ഇവളെ സ്കൂളിൽ പോകുമ്പോൾ എല്ലാം ശല്യം ചെയ്യുന്നു... ഇപ്പൊ അത് കാരണം പുറത്തു ഇറങ്ങാൻ പറ്റുന്നില്ല... ഋഷിയുടെ വാക്കുകൾ പാർവതിയിൽ സങ്കടവും ഋഷിയോട് ദേഷ്യവും തോന്നി.. കാശി അപ്പോളും പാർവതിയെ തന്നെ നോക്കി നിലക്കായിരുന്നു... സത്യം ആണോടാ... നീ ഇവളെ ശല്യം ചെയ്തോ... എസ് ഐ ചോദിച്ചായപ്പോൾ കാശി അവളെ നോക്കി.. പാർവതി തല താഴ്ത്തി ഇരുന്നു.. ഋഷി ചിരിയോടെ കാശിയെ നോക്കി .. ഞാൻ പുറകെ നടന്നു എന്നത് സത്യം തന്നെ ആണ്... പക്ഷെ.. കാശി ഒന്ന് നിർത്തി.. എല്ലാവരും അവന്റെ വാക്കുകൾ കേൾക്കാൻ കാതോർത്തു.. പാർവതിയുടെ കണ്ണുകൾ നിറഞ്ഞു. . ഞാൻ നടന്നത് ഇവരുടെ പുറകിൽ അല്ല.. ഞാൻ കല്യാണം കഴിക്കാൻ പോകുന്ന ദേവിയുടെ പുറകിൽ ആണ്..ഇവര് തെറ്റി ധരിച്ചത് ആവും .... ഞങ്ങളുടെ വിവാഹം ഉറപ്പിച്ചു ഇന്നലെ... അല്ലാതെ എനിക്ക് ഇവരെ അറിയില്ല സർ... കാശിയുടെ വാക്കുകൾ കേട്ട് പാർവതി ഞെട്ടി അവനെ നോക്കി... കണ്ണുകൾ മറഞ്ഞു കാഴ്ച മങ്ങി..കാശിയുടെ കണ്ണുകൾ അപ്പോളും അവളിൽ തന്നെ ആയിരുന്നു..................(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story