പ്രാണസഖി: ഭാഗം 17

pranasagi

എഴുത്തുകാരി: ആമി

ഒരു ചെറിയ വീടിന്റെ മുന്നിൽ കാർ നിർത്തി കാശി ഇറങ്ങി.. അവൻ കണ്ണനെയും കൊണ്ട് നടന്നു പോകുന്നത് കണ്ടു പാർവതി അവിടെ തന്നെ ഇരുന്നു... കളിച്ചു ചിരിച്ചു പോയി വരുന്ന കാശിയിൽ തന്നെ ആയിരുന്നു അവളുടെ നോട്ടം.. എന്താ ഡി..ഇങ്ങനെ വായിനോക്കി നീ അവനെ തേക്കുമോ... തന്നെ നോക്കുന്നത് കണ്ടു കാറിൽ കയറി കൊണ്ട് കാശി പറഞ്ഞു.. അത് കേട്ടപ്പോൾ ആണ് ഇത്രയും നേരം താൻ കാശിയെ തന്നെ നോക്കി ഇരുന്ന അമളി അവൾക് മനസിലായത്.. ഒരു ചമ്മലോടെ പാർവതി അവനിൽ നിന്നും നോട്ടം മാറ്റി... ആ കുട്ടി ആരാ... അവളുടെ ചോദ്യത്തിന്റെ പൊരുൾ മനസിലായപ്പോൾ കാശിയുടെ ചുണ്ടിൽ ഒരു ചിരി നിറഞ്ഞു വന്നു.. അവനെ നോക്കിയിരുന്ന പാർവതിക്ക് അത് കണ്ടപ്പോൾ ദേഷ്യം തോന്നി... പറ ആ കുട്ടി ഏതാ... ഞാൻ പറഞ്ഞില്ലേ എന്റെ ചോര ആണെന്ന്... നിങ്ങൾക്ക് അനിയൻ ഇല്ലല്ലോ... പിന്നെ ചോര ആവണമെങ്കിൽ സഹോദരങ്ങൾക്കു മാത്രമേ പറ്റുള്ളൂ.. എന്റെ മക്കൾക്ക് ഉണ്ടാവില്ലേ... ദേ തമാശ കാലിക്കതേ പറയുന്നുണ്ടോ... നീ എന്തിനാ ഇത്രയും ടെൻഷൻ ആവുന്നേ..അവനെ നോക്കാൻ ആണ് ഞാൻ ദേവിയെ വിവാഹം കഴിക്കുന്നത്...

എല്ലാം കൂടെ കേട്ട് ദേഷ്യം കൊണ്ട് വിറച്ചിരുന്നു പാർവതി.. അവൾ അവനോടു ഉള്ള ദേഷ്യം എന്നോണം സ്റ്റിയറിങ്ങിൽ പിടിച്ചു തിരിച്ചു.. ഡ്രൈവിംഗ് ഒന്ന് പതറി പോയ കാശി അവളുടെ കൈ ബലമായി പിടിച്ചു.. അടങ്ങി ഇരിക്കേഡി... ഇല്ല.. പറ ആ കുട്ടി... അത് എന്റെ ഫ്രണ്ടിന്റെ കുട്ടി ആണ് ന്റെ അമ്മോ.. അല്ലാതെ എനിക്ക് ഒരു പെണ്ണും ആയി ഒരു ബന്ധവും ഇല്ല... പിന്നെ നിങ്ങളുടെ ചോര ആണെന്ന് പറഞ്ഞത്... ആ എന്റെ ചോര ആണ്... ബി പോസിറ്റീവ്.. അല്ലാതെ... അത് കേട്ട് ചിരി വന്നെങ്കിലും അവൾ മുഖം തിരിച്ചു ഇരുന്നു.. കാശി പതിയെ അവളുടെ കയ്യിൽ പിടിച്ചു... പാറു.. ഞാൻ നിന്നോട് അല്ലാതെ എന്റെ പ്രണയം ആരോടും പങ്ക് വച്ചിട്ടില്ല.. ഇനിയും അത് നിന്നോട് മാത്രം ആയിരിക്കും... എന്നിട്ട് ആണോ ദേവിയെ... എടുത്തടിച്ച അവളുടെ ചോദ്യം അവനിൽ ഉത്തരം ഇല്ലായിരുന്നു.. കാശി പിന്നെ ഒന്നും മിണ്ടാതെ ഡ്രൈവിങ്ങിൽ ശ്രദ്ധ കൊടുത്തു.. പാറു പുറം കാഴ്ചകളിലും... പിന്നിടുന്ന വഴികൾ കണ്ടപ്പോൾ പാറു സംശയത്തോടെ കാശിയെ നോക്കി.. കാശിയുടെ ചുണ്ടിൽ അപ്പോൾ ഒരു പുഞ്ചിരി നിറഞ്ഞു വന്നിരുന്നു... എന്തിനാ ഇങ്ങോട്ട് വന്നത്... അതൊക്കെ ഉണ്ട്.. നമ്മൾ കണ്ടു മുട്ടിയ സ്ഥലം ഒരിക്കൽ കൂടി നിന്നോടൊപ്പം വന്നു കാണണം എന്ന് തോന്നി.. ഇനി പറ്റില്ലല്ലോ.. നിന്റെയും എന്റെയും കെട്ട്യോനും കെട്ട്യോളും ഇനി ഒന്നിനും സമ്മതിക്കില്ലലോ...

അത് പറയുമ്പോൾ അവന്റെ മുഖത്തെ നൊമ്പരം അവൾ കണ്ടു..പിന്നെ ഒന്നും മിണ്ടാതെ ഇരുന്നു.. അവളും അത് ആഗ്രഹിച്ചിരുന്നു.. പണ്ട് പ്രണയം പറഞ്ഞു നടന്ന സ്ഥലത്തു ഒക്കെ കാശിയുടെ കൈ പിടിച്ചു നടക്കാൻ... ഗവണ്മെന്റ് സ്കൂളിന്റെ മുന്നിൽ എത്തി കാശി വണ്ടി സൈഡ് ആക്കി.. പാർവതിയുടെ നോട്ടം പക്ഷെ മറു സൈഡിൽ ഉള്ള ആ ബസ് സ്റ്റോപ്പിലേക്കു ആയിരുന്നു.. അത് കണ്ടു അവനും അങ്ങോട്ട്‌ തന്നെ നോക്കി ഇരുന്നു... നിന്നെ ആദ്യം ആയി കണ്ടു ഇഷ്ടം തോന്നി പ്രണയിച്ചു... പിന്നെ എന്തോ കാരണത്താൽ ഇത്രയും വർഷം നമ്മൾ പിരിഞ്ഞു.. വീണ്ടും കണ്ടു മുട്ടി രണ്ടു പേരും പ്രതീക്ഷിചില്ല എങ്കിൽ കൂടി ഒരു ജീവിതം തുടങ്ങി.. അതും ദിവസങ്ങൾ കൊണ്ട് പിഴുതു എറിഞ്ഞു നീ പോയി.. ഇപ്പൊ ഇതാ വീണ്ടും രണ്ടു പേര് രണ്ടു വഴിയ്ക്ക്... അത് കേൾക്കുമ്പോൾ എല്ലാം പാർവതിയുടെ കണ്ണുകൾ നിറഞ്ഞു വന്നു.. കാശി കാണാതെ അത് തുടച്ചു.. എന്നാൽ അത് അവൻ കണ്ടിരുന്നു... നമ്മൾ കാണാത്ത ഇത്രയും വർഷം നീ എന്നെ ഓർത്തിരുന്നോ പാറു.. അതോ അവിചാരിതം ആയി കണ്ടപ്പോൾ വീണ്ടും എന്നോട് പഴയ സ്നേഹം തോന്നിയത് ആണോ... പാർവതി ഒന്നും മിണ്ടാതെ ഇരുന്നു.. തന്റെ സ്നേഹം മനസ്സിലാകില്ല എന്നറിയുന്നത് കൊണ്ട് അവൾ അത് പറഞ്ഞു മനസിലക്കാൻ നിന്നില്ല.. പക്ഷെ കാശിക്ക് എല്ലാം അറിയണമായിരുന്നു...

അവളെയും കൊണ്ട് കാശി ആ സ്കൂൾ ഗൗണ്ടിൽ ഉള്ള ഒരു വാക മരത്തിൽ ചുവട്ടിൽ പോയി ഇരുന്നു.. അവളുടെ കാറ്റിൽ ആടി കളിക്കുന്ന മുടിയിഴകളെ നോക്കി കാശി ഇരുന്നു... എന്നാൽ പാർവതിയുടെ മനസ്സിൽ മുഴുവൻ തന്റെ പ്രണയത്തെ കുറിച്ച് ഉള്ള ഓർമ്മകൾ ആയിരുന്നു... നിനക്ക് എന്തെങ്കിലും എന്നോട് പറയാൻ ഉണ്ടോ പാറു... അവന്റെ ചോദ്യം കേട്ട് എന്താ എന്ന ഭാവത്തിൽ പാർവതി നോക്കി.. ഇനി ഒരുമിച്ചു ഒരു വരവ് ഉണ്ടാവുമോ എന്നറിയില്ല.. എനിക്ക് ഏതോ നിന്റെ മനസ് അറിയണം എന്ന് തോന്നി... ഇപ്പോളെങ്കിലും തോന്നിയല്ലോ എനിക്ക് ഒരു മനസ്സ് ഉണ്ടെന്നു.. സന്തോഷം.. ഇത്രയും വർഷം കാത്തിരുന്നിട്ടും നിങ്ങൾ പറഞ്ഞത് ഞാൻ നിങ്ങളെ ചതിച്ചു എന്നാണ്... ഒരു പതിനഞ്ചു വയസ്സ് ഉള്ള പെൺകുട്ടിയുടെ അവസ്ഥ ഒന്ന് ഓർത്തു നോക്ക്.. എന്നിട്ടും അവളുടെ പരിമിതികൾ എല്ലാം മറന്നു കൊണ്ട് അവൾ നിങ്ങളെ തേടി അലഞ്ഞു.. അവസാനം ഉള്ള സ്ഥലം മനസിലാക്കി അവിടെ വന്നപ്പോൾ ഞാൻ നിങ്ങളുടെ ജന്മ ശത്രു ആയി.. പാർവതി ഉള്ളിലെ സങ്കടം എല്ലാം അവനോട് പറഞ്ഞു തീർത്തു.. അവനും അത് ആഗ്രഹിച്ചു.. അവൾക് പറയാൻ ഉള്ളത് മുഴുവൻ കേൾക്കാൻ വേണ്ടി ആയിരുന്നു അവൻ ഈ യാത്ര തുടങ്ങിയത്...

നിങ്ങൾക് അറിയോ അന്ന് നമ്മൾ അവസാനം ആയി കണ്ടു പിരിഞ്ഞ ശേഷം എന്റെ ജീവിതത്തിൽ എന്തൊക്കെ സംഭവിച്ചു എന്ന്.. അന്ന് എന്റെ കൂടെ ഋഷി മാത്രം ഉണ്ടായിരുന്നുള്ളൂ.. അവനു മാത്രമേ എന്നെ മനസിലാക്കാൻ കഴിഞ്ഞുള്ളു .. എന്നിട്ട് ആണോ അവൻ നമ്മളെ പിരിക്കാൻ നോക്കിയത... ഇപ്പോളും ചെയ്യുന്നത്... എന്നോട് ഇന്ന് വരെ അവൻ ഒരു മോശം കാണിച്ചിട്ടില്ല.. പകരം എന്റെ കൂടെ നിന്നു.. ഒരു നോട്ടം കൊണ്ട് പോലും അവനു എന്നോട് പ്രണയം ഉള്ളതാ ആയി എനിക്ക് തോന്നിയിട്ടില്ല... അത് കേട്ടതും കാശിക്ക് ദേഷ്യം വന്നു.. അവന്റെ മനസ്സിൽ ഉള്ള ഋഷിയുടെ മുഖം വേറെ ആയിരുന്നു.. അത് പാറുവിനോട് എത്ര പറഞ്ഞാലും മനസ്സിലാവില്ല എന്നറിയാവുന്നത് കൊണ്ട് കാശി ദേഷ്യത്തിൽ വേഗം എഴുന്നേറ്റു.. പോടീ പുല്ലേ... നിനക്ക് ഒക്കെ അവന്റെ കണ്ണിലെ സ്നേഹം മാത്രമേ കാണു.. ഞാൻ ഇവിടെ നിന്നെ പിരിഞ്ഞ അന്ന് മുതൽ കഴിഞ്ഞത് ഒന്നും നിനക്ക് പ്രശ്നം അല്ല.. നീ കാരണം നീ ഒറ്റ ഒരാൾ കാരണം ആണ് ഞാൻ നശിച്ച കള്ള് കുടി പോലും തുടങ്ങിയത്.. നിന്റെ ഓർമ്മകൾ നശിച്ചു പോകാൻ.. പക്ഷെ ആ ലഹരിയിലും നിന്റെ ഓർമ്മകൾ നൽകിയ ലഹരി വലുതായിരുന്നു.. പ്രതീക്ഷിക്കാതെ ആണെങ്കിലും നിന്നെ കിട്ടിയ സന്തോഷം എനിക്ക് ഉണ്ടായിരുന്നു..

പക്ഷെ അപ്പോളും അവളുടെ ഒരു ഋഷി... നീ നന്നാവില്ല... അതും പറഞ്ഞു പോകുന്ന കാശിയെ നോക്കി പാർവതി ഇരുന്നു... അവനു പുറകിൽ വന്നു വണ്ടിയിൽ കയറി പാർവതി കാശിയെ നോക്കി.. പക്ഷെ അവന്റെ വലിഞ്ഞു മുറുകിയ മുഖം കണ്ടപ്പോൾ തന്നെ തോന്നി അവൻ ദേഷ്യത്തിൽ ആണെന്ന്.. പിന്നെ രണ്ടു പേരും ഒന്നും മിണ്ടിയില്ല... ഉച്ചയ്ക്ക് അവർ ഒരുമിച്ചു ഭക്ഷണം കഴിച്ചു... കാശി ദേഷ്യം പിടിച്ചത് കൊണ്ട് ആണ് പാർവതി കഴിച്ചത്.. പിന്നെ വീണ്ടും യാത്ര തുടർന്നു വൈകുന്നേരം വീട്ടിൽ എത്തി.. വണ്ടിയിൽ നിന്നും ഇറങ്ങാൻ നേരം പാർവതി കാശിയെ നോക്കി.. എന്നാൽ അവളെ പാടെ അവഗണിച്ചു അവൻ.. കണ്ണുകൾ നിറഞ്ഞു വന്നു കാഴ്ച മറഞ്ഞു അവൾക്ക്... നിങ്ങളോട് എങ്ങനെ പറയും എന്നോ ഇനി അതിനു പ്രസക്തി ഉണ്ടോ എന്നൊന്നും എനിക്ക് അറിയില്ല.. പക്ഷെ മരിക്കും വരെ പാറു കാശിയുടെ ആണ്.. ഒരിക്കലും മറ്റൊരാൾക്ക്‌ സ്വന്തം ആവില്ല ഞാൻ.. എന്റെ പ്രണയം നിന്നിൽ മാത്രമേ ഉണ്ടാവു...

അതും പറഞ്ഞു പോകുന്ന പാർവതിയെ നോക്കി കാശി വണ്ടിയിൽ തന്നെ ഇരുന്നു.. പിന്നെ ഫോണിൽ ആരെയോ വിളിച്ചു.. ചുണ്ടിൽ ഊറി വന്ന ചിരിയെ മായ്ച്ചു കളഞ്ഞു അവൻ പോയി... പിറ്റേന്ന് വൈകുന്നേരം സ്കൂളിൽ നിന്നും വരുമ്പോൾ കണ്ടു പാർവതി മുറ്റത്തു നിർത്തിയ കാശിയുടെ വണ്ടി... എന്തോ ഒരുപാട് സന്തോഷം തോന്നി അവൾക്ക്.. പിന്നെ ഒരു ഓട്ടം ആയിരുന്നു അകത്തേക്ക്.. പക്ഷെ അകത്തു ഇരിക്കുന്ന ആളെ കണ്ടു അവളുടെ സന്തോഷം എങ്ങോ പോയി മറഞ്ഞു... ദേവിയുടെ കൂടെ സോഫയിൽ ഇരിക്കുന്ന കാശിയെ കണ്ടു അവൾക്ക് ദേഷ്യവും സങ്കടവും തോന്നി..അവൾ അത് മറച്ചു വെച്ചു ഒരു ചിരിയോടെ നിന്നു.. അവളുടെ കണ്ണിലെ സങ്കടം പക്ഷെ കാശി കണ്ടിരുന്നു.. അവൻ അവളെ നോക്കാനേ പോയില്ല... ദേവി പാർവതിയെ കണ്ടു അവളുടെ അടുത്ത് എഴുനേറ്റു വന്നു... നിനക്ക് എന്നോട് ദേഷ്യം ആണെന്ന് അറിയാം.. പക്ഷെ വിവാഹത്തിന് വരാതിരിക്കരുത്..ഞാൻ പ്രതീക്ഷിക്കും നിന്നെ... ഒരു ചെറു ചിരി മാത്രമേ അവൾക് മറുപടി ആയി ഉണ്ടായിരുന്നുള്ളൂ.. ദേവിയും കാശിയും യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ കണ്ണുകൾ നിറഞ്ഞിരുന്നു.. അവന്റെ ബൈക്കിൽ കയറി പോകുന്ന ദേവിയെ കുശുമ്പോടെ നോക്കി അവൾ അകത്തേക്ക് ഓടി പോയി...

ബെഡിൽ കിടന്നു കരയുന്ന അവളെ ജാനകി ആശ്വസിപ്പിച്ചു... എന്തൊക്കെ വന്നാലും വിവാഹത്തിന് പോകാൻ തന്നെ തീരുമാനിച്ചു.. കാശി മറ്റൊരാൾക്ക്‌ സ്വന്തം ആകുന്നത് കാണാൻ കഴിയില്ല എങ്കിലും തനിക്കു അത് കാണണം എന്ന് ഉറപ്പിച്ചു..അല്ലെങ്കിൽ താൻ വീണ്ടും അവന്റെ പുറകിൽ പോകും.. പിന്നീട് ഉള്ള രാവും പകലും അവൾക്ക് സമ്മാനിച്ചത് കണ്ണുനീർ മാത്രം ആയിരുന്നു.. അവനെ ഒരു നോക്ക് കാണാൻ വരെ കൊതിച്ചു.. അവനെ വാരി പുണർന്നു ഒരിക്കലും വിട്ടു കൊടുക്കില്ല എന്ന് പറയാനും ആ നെഞ്ചിൽ മരണം വരെ ചായാൻ ഉള്ള അവകാശം തനിക്ക് ആണെന്നും ഉറക്കെ വിളിച്ചു പറയാനും ഒക്കെ തോന്നി... കല്യാണത്തിന് തലേന്ന് ദേവി പാർവതിക്ക് വേണ്ടി ഒരു സാരീ കൊടുത്തു വിട്ടിരുന്നു.. അത് ഉടുത്തു വേണം വരാൻ എന്ന് അവൾ വിളിച്ചു പറഞ്ഞു..ആ സാരീ കയ്യിൽ എടുത്തു കണ്ണുനീർ വർക്കുമ്പോൾ ആണ് ഋഷി അവളുടെ അടുത്ത് വന്നത്... പാറു... അവൻ വേറെ വിവാഹം കഴിക്കാൻ പോകുന്നു.. നീ ഇപ്പോളും അവനെ ഓർത്തു.. എനിക്ക് നിന്നോട് പുച്ഛം തോന്നുന്നു.. ഇത്രയും ഒക്കെ ആയിട്ടും... ഋഷി ആരെക്കാളും കൂടുതൽ നിനക്ക് അറിയാം ഞാൻ കാശിയെ എത്ര മാത്രം സ്നേഹിക്കുന്നു എന്നത്...

പിന്നെ ഞാൻ നാളെ വിവാഹത്തിന് പോകും.. എനിക്ക് പോയെ പറ്റു... പൊയ്ക്കോ... അവൻ ദേവിയെ കല്യാണം കഴിക്കുന്നത് കണ്ണ് നിറയെ കാണു... എന്നിട്ട് എങ്കിലും സത്യം മനസ്സിലാക്കു... അവൾ ഒന്നും മിണ്ടാതെ കിടക്കയിൽ ചുരുണ്ടു കൂടി... കരഞ്ഞു തളർന്നു കിടക്കുമ്പോൾ ആണ് പാർവതിയുടെ ഫോൺ അടിച്ചത്... അവൾ പതിയെ എടുത്തു ചെവിയിൽ വെച്ചത്... പാറു... കാശിയുടെ നേർത്ത സ്വരം കേട്ടതും അവൾ എഴുന്നേറ്റു ഇരുന്നു.. ഒപ്പം കണ്ണുകളിൽ ഒരു കടൽ നിറഞ്ഞു.. എന്തൊക്കെയോ പറയാൻ ഉണ്ടെങ്കിലും ഒന്നും പുറത്തു വരാത്ത അവസ്ഥ... എന്താടി.. നീ കരയണോ... ആ ചോദ്യം അവളെ കൂടുതൽ കരയിച്ചു.. കാശിക്ക് അത് മനസിലായി... അവനും അവളുടെ തേങ്ങൽ കേട്ട് ഹൃദയം വിങ്ങി.. തന്റെ പ്രാണന്റെ അവസ്ഥ എന്താവും എന്ന് അവനു ഊഹിക്കാൻ ആവുന്നതേ ഉള്ളു.. എങ്കിലും അവൻ ഗൗരവം വിട്ടില്ല... ഞാൻ... ഞാൻ പിന്നെ വിളിക്കാം... വെക്കല്ലേ... ഒന്നും പറഞ്ഞില്ലെങ്കിലും ഈ ശ്വാസം എങ്കിലും ഞാൻ കേട്ടോട്ടെ.. ഇനി എനിക്ക് അതിനു കഴിഞ്ഞില്ലെങ്കിലോ... ഒരു തേങ്ങലോടെ അവൾ പറയുമ്പോൾ അവന്റെ ചങ്ക് പൊട്ടും പോലെ തോന്നി.. കണ്ണുകളിൽ നനവ് വന്നതും അവനു അവളെ കാണണം എന്ന് വരെ തോന്നി.. അവളെ പുണർന്നു തന്റെ സ്നേഹം മുഴുവൻ അവളോട് ചൊരിയാനും കൊതി തോന്നി... പാറു..

നീ എന്നെ സ്നേഹിക്കുന്നുണ്ടോടി... നീ എന്റെ ജീവൻ അല്ലെ.. എന്റെ പ്രാണൻ.. ഇത്രയും കാലം കാത്തിരുന്നു നേടിയിട്ട് എന്നെ തനിച്ചാക്കിയില്ലേ.. ഇനി ഞാൻ ആർക് വേണ്ടി ജീവിക്കണം.. പറ... കരഞ്ഞു കൊണ്ടുള്ള പാർവതിയുടെ സംസാരം കേട്ട് നിൽക്കാൻ കഴിയാതെ ഫോൺ വെച്ചു.. അത് അറിഞ്ഞു പാർവതി ഫോൺ വലിച്ചെറിഞ്ഞു ഭ്രാന്തിയെ പോലെ അലറി... എനിക്ക് പറ്റില്ല നീ ഇല്ലാതെ കാശി.. നീ എന്റെയാ.. എന്റെ മാത്രം... ഒരിക്കലും ഇനി ഒന്നാവാൻ കഴിയില്ല എന്ന തിരിച്ചറിവിൽ പാർവതി ആ രാത്രി ഉറങ്ങാതെ കഴിച്ചു കൂട്ടി.. രാവിലെ തീരുമാനിച്ചു ഉറപ്പിച്ചത് പോലെ പാർവതി വിവാഹത്തിന് പോകാൻ റെഡി ആയി... ദേവി കൊടുത്ത സാരീ ഉടുത്തു.. എന്തോ അവൾക്ക് കൂടുതൽ ഒരുങ്ങണം എന്ന് തോന്നി..കണ്ണെഴുതി മുടിയിൽ മുല്ല പൂ ചൂടി അവൾ ഒരുങ്ങി... പാർവതിയുടെ വീട്ടിൽ നിന്നും എല്ലാവരും വിവാഹത്തിന് പോകുന്നുണ്ട്.. ദേവിയുടെ വീട്ടുകാരുമായി ഉള്ള ബന്ധം കൊണ്ട് തന്നെ ആയിരുന്നു അവർ പോകാൻ തീരുമാനിച്ചത്.. പാർവതിയെ അവർ എല്ലാം സങ്കടത്തോടെ നോക്കി.. എന്നാൽ അവൾ ആരെയും നോക്കി ഇല്ല.. അവൾ അവളുടെ ലോകത്തു ആയിരുന്നു..

അമ്പലത്തിൽ എത്തിയതും പാർവതിയുടെ ഹൃദയം വല്ലാതെ മിടിക്കാൻ തുടങ്ങി.. അവളുടെ കണ്ണുകൾ എന്തിനോ വേണ്ടി പരതി നടന്നു.. കുറച്ചു മാറി നിന്നു ആരോടോ സംസാരിക്കുന്ന കാശിയെ കണ്ടതും അവളുടെ കണ്ണുകൾ വിടർന്നു.. അവന്റെ കുറച്ചു മാറി നിൽക്കുന്ന ദേവിയെ കണ്ടപ്പോൾ ആ കണ്ണുകളിൽ നനവ് പടർന്നു.. കരയില്ല എന്ന തീരുമാനത്തോടെ അവൾ ദേവിയുടെ അടുത്തേക് നടന്നു... പാർവതിയെ കണ്ടതും ദേവിയുടെ ഉള്ളിൽ സങ്കടം തോന്നി.. അവളുടെ മുഖം കണ്ടപ്പോൾ തന്നെ ദേവിക്ക് മനസിലായി അവൾ ഒരുപാട് കരഞ്ഞിട്ടുണ്ടെന്ന്...പാർവതി ചിരിയോടെ അവളുടെ കയ്യിൽ പിടിച്ചു... സന്തോഷത്തോടെ ജീവിക്കണം.. ഞാൻ നിങ്ങൾക് ഇടയിൽ തടസ്സം ആവില്ല... ഉള്ളിൽ കനൽ എറിയുമ്പോളും അവൾ ചിരിച്ചു കൊണ്ട് തന്നെ നിന്നു.. കാശിയെ തിരിഞ്ഞു നോക്കിയപ്പോൾ പിന്നെ അവനെ കണ്ടില്ല.. അവളുടെ മുഖത്തു സങ്കടം നിഴലിച്ചു... കുറച്ചു കഴിഞ്ഞു മുഹൂർത്തം ആയി എന്ന് പൂജാരി പറയുമ്പോൾ പാർവതിയുടെ ഹൃദയം പെരുമ്പറ കൊട്ടി..

കണ്ണുകളിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി.. ദേവിക്ക് മുന്നിൽ നിൽക്കുന്ന ദേവിയെയും കാശിയെയും കണ്ടതും അവൾക് ശരീരം തളരുന്നത് പോലെ തോന്നി... അത് കാണാൻ ഉള്ള ശക്തി തനിക്കു ഇല്ലെന്നു മനസിലായി അവൾ തിരിഞ്ഞു നിന്നു... താലി കെട്ടിക്കോളു... പൂജാരിയുടെ വാക്കുകൾ അവളിൽ ഒരു സ്ഫോടനം സൃഷ്ടിച്ചു...എല്ലാവരും അവരെ ആശിർവാദിക്കാൻ എന്ന പോലെ പൂക്കൾ ചൊരിയുമ്പോൾ പാർവതി ശില പോലെ നിന്നു.. ആ കാഴ്ച കണ്ടു നിൽക്കാൻ തനിക്കു കഴിയില്ല എന്ന് മനസ്സിലാക്കി അവളുടെ കാലുകൾ പുറത്തേക് ചലിച്ചു.................(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story