പ്രണയഗീതം: ഭാഗം 24

pranaya geetham

രചന: രാജേഷ് വള്ളിക്കുന്ന്‌

ഈ സമയം സുധീർ പുഴക്കരയിലുള്ള വായനശാലയിലെ ബഞ്ചിൽ കിടന്ന് എന്തോ ആലോചിക്കുകയായിരുന്നു... "ഇത്രയും കാലം താൻ ശത്രുവിനെപ്പോലെ കണ്ടത് തന്റെ ചെറിയച്ഛനെയായിരുന്നോ... ഈശ്വരാ ഈ മഹാപാപം ഞാൻ എവിടെകൊണ്ടുപോയി കഴുകും... തന്റെ ചൊരയായ അനിയത്തിയെ മറ്റൊരു കണ്ണുകൊണ്ട് കണ്ടു... അത് ചോദിക്കാൻ വന്ന തന്റെ അനിയനെ തല്ലി കയ്യൊടിച്ചു... ഒരിക്കലും ഒരു സഹോദരൻ ചെയ്യാൻ പറ്റാത്തതാണ് താൻ ചെയ്തത്... ഈശ്വരൻപോലും ഒരിക്കലും തന്നോട് ക്ഷമിക്കുകയില്ല... " "എന്താടോ നീ അവളെ കണ്ടുപിടിച്ചോ... വലിയ വീരവാധം മുഴക്കിയുന്നല്ലേ നീ... ഇല്ല അല്ലേ... അതിന്റെ നിരാശയാകും ഈ മുഖത്ത് കാണുന്നത്... " ബിജുവിന്റെ ശബ്ദം കേട്ട് സുധീർ തല ചെരിച്ച് അവനെ നോക്കി... പിന്നെയവൻ എണീറ്റിരുന്നു... അവന്റെ മുഖത്തെ കുറ്റബോധം ബിജു വായിച്ചെടുത്തു... "എന്താടാ എന്തു പറ്റി... നിന്നെ ഇതിനുമുമ്പ് ഇതുപോലെ കണ്ടിട്ടില്ലല്ലോ... എന്താടാ നിനക്ക് പറ്റിയത്... " ബിജു അവന്റെയടുത്തിരുന്നുകൊണ്ട് ചോദിച്ചു... " "നിനക്ക് എന്നോട് ദേഷ്യമാണോ... "

"നീയെന്താ അങ്ങനെ ചോദിച്ചത്... കുറച്ചുദിവസംമുന്നേ നിന്നോട് അങ്ങനെയൊക്കെപറഞ്ഞതുകൊണ്ടാണോ... എടാ എനിക്ക് നീ എന്റെ കുട്ടുകാരൻ മാത്രമല്ല.. ഒരു കൂടപ്പിറപ്പിനെപ്പോലെയാണ് നിന്നെ കണ്ടത്... നീയൊരു ആപത്തിലേക്ക് പോകുന്നത് കാണുമ്പോൾ എനിക്ക് സഹിക്കാൻ കഴിയുമോ... എടാ അവൾക്ക് നിന്നോട് വെറുപ്പാണ്... അത് നീ ഉണ്ടാക്കിയെടുത്തതാണ്... അതുപോലെയാണല്ലോ അവളേയും ആ കുടുംബത്തേയും നീ കണ്ടത്... ഇതുപോലെ പോയാൽ നിനക്ക് എന്തെങ്കിലും സംഭവിക്കുമോ എന്നു തോന്നി... അതാണ് നിന്നെ പിൻതിരിപ്പിക്കാൻ ഞാൻ ശ്രമിച്ചത്... അല്ലാതെ നിന്നോട് ദേഷ്യമോ ഇഷ്ടക്കുറവോ ഉണ്ടായിട്ടില്ല... അവരൊക്കെ വലിയ ആളുകളാണ്... നിനക്ക് എന്തെങ്കിലും സംഭവിച്ചാൽ നീ സഹായിക്കുമെന്ന് കരിതുന്ന നേതാക്കന്മാരൊന്നും തിരിഞ്ഞു നോക്കില്ല... അവർക്ക് അവരുടെ മുന്നിൽ നീ തടസ്സാമായേ ഉണ്ടാകൂ... അവരെയൊന്നും വിശ്വസിച്ച് ഒരു കാര്യത്തിനും ഇറങ്ങാൻ പറ്റില്ല... അവർ കാലുമാറും...

മാത്രമല്ല ഒരു പെൺകുട്ടിയുമായുള്ളതാണെങ്കിൽ പിന്നെ തീരേ നോക്കേണ്ട... " "അറിയാം... അവരെ കണ്ടിട്ടായിരുന്നില്ല ഞാൻ ഒന്നിനും ഇറങ്ങിയത്... പക്ഷേ എനിക്ക് എവിടെയോ തെറ്റി... ഇത്രയും കാലം ഞാൻ ചെയ്തതൊക്കേയും ഒരിക്കലും ചെയ്യാൻ പാടില്ലാത്തതായിരുന്നു... " "അതെന്താ നിനക്ക് ഇപ്പോൾ ഒരു മനമാറ്റം... അവൾ നിന്റെ മുന്നിൽനിന്ന് രക്ഷപ്പെട്ട്പോയതുകൊണ്ടോ... " ""അല്ല അവൾ എവിടെ പോയാലും ഞാൻ കണ്ടെത്തുമായിരുന്നു.. പക്ഷേ അവളെ ഒരിക്കലും ആ രീതിയിൽ ഞാൻ കാണാൻ ശ്രമിക്കരുതായിരുന്നു.. അവളെന്റെ അനിയത്തിയാണ്... " "എന്തൊക്കെയാണ് നീ പറയുന്നത്... എന്താ നീ പുതിയ ദുശ്ശീലം വല്ലതും തുടങ്ങിയോ... കഞ്ചാവോ മയക്കുമരുന്നോ അങ്ങനെയെന്തെങ്കിലും നീ ഉപയോഗിക്കുന്നുണ്ടോ... " "ഇതുവരെ നീ എന്നെ ഏതെങ്കിലും രീതിയിൽ ലഹരി ഉപയോഗിച്ച് കണ്ടിട്ടുണ്ടോ... ഇല്ലല്ലോ... ഞാൻ പറഞ്ഞത് സത്യമാണ്... ഇത്രയും കാലം അച്ഛനെന്നുവിളിച്ച ആളുടെ മകനല്ല ഞാൻ... മംഗലത്ത് രാമദാസന്റെ ഏട്ടന്റെ മകനാണ് ഞാൻ... "

"എന്താ നീ പറഞ്ഞത്... നീ സുബ്രമണ്യനങ്കിളിന്റെ മകനല്ല എന്നോ... " "അതെ... ഇന്ന് ആ സത്യം മംഗലത്ത് രാമദാസനെന്ന ചെറിയച്ഛന്റെ നാവിൽ നിന്ന് ഞാനറിഞ്ഞു... അത് വിശ്വാസമാവാതിരുന്ന ഞാൻ ഈ സത്യം എന്റെ അമ്മയുടെ നാവിൽനിന്നും അറിഞ്ഞു... അവൾ ആ ശ്രേയ എന്റെ അനിയത്തിയാടാ... അവളെയാണ് ഞാൻ... " "ഇത് വിശ്വസിക്കാൻ എനിക്ക് കഴിയുന്നില്ല എനിക്ക്... ഈശ്വരാ ദൈവമാണ് അവൾക്ക് നിന്നോട് തിരിച്ചൊരിഷ്ടം തോന്നിക്കാതെ നിർത്തിയത്... അല്ലെങ്കിൽ എന്തായിരുന്നു അവസ്ഥ... " "ഇത്രയും കാലം ഞാൻ ചെയ്തതിനൊക്കെ ഏത് പുണ്യനദിയിൽ കുളിച്ചാലാണ് ഈ തെറ്റിന് പരിഹാരമാവുക... " "എടാ നീ അറിഞ്ഞുകൊണ്ടല്ലല്ലോ ഒന്നും ചെയ്തത്... അത് ഈശ്വരൻ പൊറുക്കും... ഇത്രയും കാലം നീ ചെയ്തത് തെറ്റാണെന്ന് പറഞ്ഞ് അവരോട് ക്ഷമ ചോദിക്കണം... അവർ ഒരിക്കലും നിന്നെ ശപിക്കില്ല... കാരണം ജേഷ്ടന്റെ മകൻ സ്വന്തം മകൻതന്നെയാണ്... ആ നിന്നെ ശപിക്കാൻ അവർക്ക് കഴിയുമോ... " "അവരൊരിക്കലും എന്നെ ശപിക്കില്ല...

പക്ഷേ അവരെ ദ്രോഹിച്ച എന്നെ ഈശ്വരൻ ശപിക്കും... അത് എന്റെ ജീവിതകാലം മുഴുവൻ എന്നെവേട്ടയാടും..." "ഈ തോന്നൽ മതി... നിന്റെ എല്ലാ തെറ്റുകളും ഇല്ലാതാവാൻ... ഇനി നീ ഒരു നല്ല മനുഷ്യനായി ജീവിക്ക്... നിന്നെ സ്നേഹിക്കുന്നവരുടെ മനസ്സ് നിന്നോടപ്പമുണ്ടാകും... അതുപോലെ നീ ഇപ്പോൾ ചെയ്യുന്ന ഈ രാഷ്ട്രീയം ഒഴിവാക്ക്... എന്നിട്ട് നല്ലൊരു ജോലിക്ക് ശ്രമിക്ക്... " "അത് ഞാൻ നേരത്തേ ആലോചിച്ചതാണ്... അതിനുവേണ്ടി ഒന്നുരണ്ടുപേരെ കണ്ടു ഞാൻ... അവർ വിവരമറിയാക്കാമെന്ന് പറഞ്ഞു... " "എന്തായാലും നിന്റെ ജീവിതത്തിൽ ആകെയുണ്ടായിരുന്ന പ്രശ്നമായിരുന്നു മംഗലത്തുകാരുമായുള്ള ശത്രുത... അത് ഏതായാലും മാറിയില്ലേ... അതുതന്നെ നല്ലകാലത്തിന്റെ ലക്ഷണമാണ്.. ഏതായാലും നീ വാ ഇവിടെ ഒറ്റക്ക് ഇരിക്കേണ്ട... " ബിജു സുധീറിനേയും കൂട്ടി അവിടെ നിന്നിറങ്ങി... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

ഈ സമയം മറ്റൊരിടത്ത്... "എടി നിമിഷേ പെട്ടന്ന് നടക്ക് ബസ്സ് പോകും... "തിടുക്കം കൂട്ടല്ലേ ഇനിയും പത്തുമിനിറ്റുണ്ട്... " അതും കരുതി നടന്നാലെ ബസ്സ് പോകും... ഇന്നലെ കണ്ടില്ലേ... അവർക്ക് തോന്നുന്ന സമയത്ത് പോകും... അതു പോയാൽ പിന്നെ അര മണിക്കൂർ കഴിയണം അടുത്ത ബസ്സ് കിട്ടാൻ... "എന്റെ കാവ്യേ മെല്ലെ നടക്ക്... " നിമിഷ കാവ്യയുടെ പുറകെ ഓടി... ഡിഗ്രി വിദ്യാർത്ഥിനികളാണ് കാവ്യയും നിമിഷയും... കോയിക്കൽ ഗോപിനാഥന്റെ രണ്ട് മക്കളിൽ മൂത്തതാണ് കാവ്യ... ഇളയവൾ ആര്യ... അവളുടെ കൂട്ടുകാരിയാണ് നിമിഷ... വീടിനടുത്തുതന്നെയാണ് നിമിഷയുടേയും വീട്... കവലയിൽ ചെറിയൊരു പെട്ടിക്കട നടത്തുന്നു ഗോപിനാഥൻ... കൂടെ ചായയും ചെറുകടിയുമുണ്ടാകും... ഗോപിനാഥന്റെ ഭാര്യ ഗിരിജ അയാളെ സഹായിക്കാൻ കടയിൽ നിൽക്കും... എക്സാം അടുത്തതിനാൽ ശനിയാഴ്ചയായതിനാലും കോളേജ് ഉണ്ടായിരുന്നു.. "അവർ കോളേജ് ഗെയ്റ്റ് കടന്ന് ബസ്റ്റോപ്പിലെത്തിയതും ബസ്സ് വന്നു... കൂടുതൽ കുട്ടികൾ കയറുന്നത് കണ്ടക്ടർ തടഞ്ഞെങ്കിലും കാവ്യയും നിമിഷയും എങ്ങനെയെങ്കിലും ബസ്സിൽ കയറിക്കൂടി...

തങ്ങൾക്ക് ഇറങ്ങാനുള്ള ബസ്റ്റോപ്പിൽ എത്തിയപ്പോൾ അവർ ഇറങ്ങി.. "എന്റെ പൊന്നോ... അടുത്ത ബസ്സിൽ വന്നാൽ മതിയായിരുന്നു... ഇപ്പോഴാണ് നേരാംവണ്ണം സ്വാസം എടുക്കാൻ കഴിഞ്ഞത്... " "നിനക്ക് വൈകിയാലും പ്രശ്നമൊന്നുമില്ല.. എനിക്ക് വീട്ടിലെത്തിയിട്ട് വേണം പണികളെല്ലാം തീർക്കാൻ... അന്നേരം ബസ്സിലെ തിരക്കൊക്കെ നോക്കിയിരുന്നാൽ നടക്കില്ല..." അതും പറഞ്ഞ് കാവ്യ ധൃതിയിൽ നടന്നു... പുറകേ നിമിഷയും.. "അതേ ഒന്നു നിന്നേ... " ആരുടേയോ വിളികേട്ട് കാവ്യയും നിമിഷയും തിരിഞ്ഞുനോക്കി... തങ്ങളുടെ അടുത്തേക്ക് വരുന്ന ആളെകണ്ട് കാവ്യയുടെ നെഞ്ചിലൊരു കൊള്ളിയാൺ മിന്നി... "വട്ടപ്പലിശക്കാരൻ പവിത്രൻ... " "എന്താ നിന്റെ അച്ഛന്റെ ഉദ്ദേശം... തരാനുള്ളത് തരില്ല എന്നാണോ... രണ്ടുമാസത്തെ പലിശയായി തരാൻ... നിന്റെ അച്ഛനോട് ചോദിച്ചാൽ പല ഒഴിവു കഴിവും പറയും... നീ മിടുക്കിയാണ്... നിന്നെ വഴിയിൽ തടഞ്ഞുനിർത്തി ചോദിച്ചെന്ന് അയാളറിഞ്ഞാൽ താനേ പണം കൊണ്ടുവന്നു തരും... " പവിത്രൻ കാവ്യയോട് പറഞ്ഞു...

"അത് പവിത്രേട്ടാ... രണ്ടു മാസമായി കുറച്ച് ബുദ്ധിമുട്ടിലാണ്... അതുകൊണ്ടാണ് പലിശ തരാൻ വൈകിയത്... എങ്ങനെയെങ്കിലും പെട്ടന്ന് തരാം... " കാവ്യ പറഞ്ഞു... "ഇത് കുറച്ചു ദിവസമായി നിന്റെ അച്ഛനുമമ്മയും പറയുന്ന സ്ഥിരം വാക്കാണ്... പണം വാങ്ങിക്കുമ്പോഴുള്ള ജാഗ്രത അത് തരുമ്പോൾ കാണുന്നില്ലല്ലോ... ഒന്നും രണ്ടുമല്ല... രൂപ ഇരുപത്തയ്യായിരമാണ്... എനിക്ക് പണം കായിക്കുന്ന മരമൊന്നും വീട്ടിലില്ല... ഒന്നുകിൽ പലിശ അല്ലെങ്കിൽ മൊത്തം പണവും എനിക്ക് വേണം... " "ഞാൻ പറഞ്ഞല്ലോ പവിത്രേട്ടാ എങ്ങനെയെങ്കിലും പലിശ പെട്ടന്ന് തന്നുതീർത്തോളാം... " "എപ്പോൾ... ഇനിയെനിക്ക് കാത്തുനിൽക്കാൻ പറ്റില്ല... ഞാൻ ഒരുമ്പെട്ടിറങ്ങിയാൽ താനേ പണം തരും നിങ്ങൾ.. പവിത്രന്റെ മറ്റൊരു രൂപം പുത്തേക്കെടുപ്പിക്കരുത്.... " കാവ്യയുടെ തല താഴ്ന്നു.. പവിത്രൻ അവളെ മൊത്തത്തിലൊന്ന് നോക്കി... അവന്റെ ചുണ്ടിലൊരു ചിരി തെളിഞ്ഞു... " "നിന്റെ അച്ഛന് പെട്ടന്നൊന്നും എനിക്ക് പണം തരാൻ കഴിയില്ല എന്നെനിക്കറിയാം... എന്നാൽ നീ വിചാരിച്ചാൽ നടക്കും...

തരാനുള്ള പണവും പലിശയും ഞാൻ വേണ്ടെന്ന് വക്കാം... പക്ഷേ നീ വിചാരിക്കണം... " പവിത്രൻ പറഞ്ഞതുകേട്ട് കാവ്യ അയാളെ രൂക്ഷമായി നോക്കി... "എന്താ സമ്മതമാണോ.. നിന്നെ ആദ്യമേ കണ്ടപ്പോൾ തന്നെ എന്റെ മനസ്സിൽ വല്ലാത്തൊരു മോഹം ഉദിച്ചതാണ്... അത് മനസ്സിൽ ഉള്ളതുകൊണ്ടുതന്നെയാണ് നിന്റെ അച്ഛൻ പണം ചോദിച്ചപ്പോൾ ഒരീടും വാങ്ങിക്കാതെ പണം തന്നത്... " അതുകേട്ട് കാവ്യ വെറുപ്പോടെ അയാളെ നോക്കി... "ദേ മര്യാദക്ക് സംസാരിക്കണം... നിങ്ങളുടെ കയ്യിൽ നിന്ന് ഇവളുടെ അച്ഛൻ പണം വാങ്ങിച്ചുട്ടെങ്കിൽ അവളുടെ അച്ഛനോടാണ് ചോദിക്കേണ്ടത്... അല്ലാതെ ഇവളോട് അനാവിശ്യം പറയുകയല്ലവേണ്ടത്... " നിമിഷ കാവ്യയുടെ മുന്നിലേക്ക് വന്നുനിന്നുകൊണ്ട് പറഞ്ഞു... "നിന്ന് ചിലക്കാതെടി പെണ്ണേ.. നിനക്കെന്തീ ഇത്ര ചൊറുക്ക്...

എന്നാൽ നീ വാ എന്റെ കൂടെ... എന്റെ പണവും പലിശയും മുതലായാൽ നിന്നെ തിരിച്ചുവിടാം... " "അതിന് നിങ്ങളുടെ വീട്ടിൽ പുരനിറഞ്ഞ് ഒരുത്തിയുണ്ടല്ലോ... കണ്ട ബംഗാളിയുടെ കൂടെ ഇറങ്ങിപ്പോയി കാര്യം കഴിഞ്ഞ് തിരിച്ചു പോന്ന ഒരുത്തിയുണ്ടല്ലോ... നിങ്ങളുടെ കൂടപ്പിറപ്പ്... അവളെ വിളിച്ചോ കൂട്ടിന്... " "ഛി എന്തുപറഞ്ഞെടി ചൂലേ... " പവിത്രൻ നിമിഷയുടെ മുടിയിൽ കുത്തിപ്പിടിച്ചു... വേദനകൊണ്ട് നിമിഷ അയാളുടെ പിടി വിടുവിക്കാൻ നോക്കി... ഈ സമയം കാവ്യ അയാളെ പിടിച്ചു തള്ളി... പവിത്ര പുറകോട്ട് വേച്ചുപോയി... ദേഷ്യംവന്ന അവൻ കാവ്യയുടെ മുഖം നോക്കി ഒന്നു കൊടുത്തു... ആ നിമിഷമായിരുന്നു ഒരു ബൈക്ക് അവിടെ വന്നുനിന്നത്... ".... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story