പ്രണയഗീതം: ഭാഗം 30

pranaya geetham

രചന: രാജേഷ് വള്ളിക്കുന്ന്‌

  "എന്റെ നേരെ എന്തിനാണ് വരുന്നത്... ഞാൻ അയാൾ പറഞ്ഞത് ചോദിച്ചന്നേയുള്ളൂ... എന്നെ കടിച്ചുകീറാൻ വരേണ്ട... " ആര്യ പുറകുവശത്തെ വാതിൽവഴി അകത്തേക്ക് കയറി... കാവ്യ അവിടെ ഉമ്മറതിണ്ണയിൽ തലക്ക് കയ്യും കൊടുത്തിരുന്നു... "ഈശ്വരാ എന്തൊരു ജന്മമാണ് ഞങ്ങളുടേത്... എന്തിന് ഇങ്ങനെയൊരു പരീക്ഷണം ഏതു നേരവും പ്രാർത്ഥിക്കുന്ന ദൈവങ്ങൾക്കു പോലും ഞങ്ങളെ വേണ്ടാതായോ..." കാവ്യ ആ ഇരുപ്പ് എത്രനേരം ഇരുന്നെന്ന് അറിയില്ല ഈ സമയം പ്രസാദ് വഴിയിൽ കണ്ട ചിലരുടെ വഴി ചോദിച്ച് ഗോപിനാഥിന്റെ കടയിലെത്തി... അവനെ കണ്ടതും കടയിൽ നിൽക്കുമ്പോൾ സ്ഥിരമായി കെട്ടിയിരുന്ന തോർത്ത് അഴിച്ച് തോളിലിട്ട് അവന്റെ അടുത്തേക്ക് വന്നു... "മോനെ കാണാൻ ഉച്ചക്കുശേഷം വരാനിരുന്നതായിരുന്നു... മോള് പറഞ്ഞു മോനെ കാണാൻ പറഞ്ഞ കാര്യം... മോൻ കയറിയിരിക്ക്... "

ഗോപിനാഥൻ താൻ സാധാരണ ഇരിക്കുന്ന കസേര തോർത്തുകൊണ്ട് തട്ടിയതിനുശേഷം അത് വലിച്ചിട്ടുകൊടുത്തു... " "ഞാനിവിടെ ഇരുന്നോളാം അങ്കിൾ ഇരിക്ക്... " അവിടെയുള്ള ബെഞ്ചിൽ അവനിരുന്നു... ഗോപിനാഥൻ അവിടെ നിന്നതേയുള്ളൂ... അപ്പോഴേക്കും പാത്രങ്ങൾ കഴുകുകയായിരുന്ന ഗിരിജയും വന്നു... ചായ കുടിക്കാൻ വന്ന ഒന്നുരണ്ടു പേർ അവിടെയുണ്ടായിരുന്നു... "ഞാൻ വന്നത് മറ്റു ചില കാര്യങ്ങൾ പറയാനാണ് അതുകേട്ട് നിങ്ങൾ പേടിക്കുകയൊന്നും വേണ്ട... കുറച്ചുമുന്നേ നിങ്ങളുടെ വീട്ടിൽ ആ പ്രതാപവും അവന്റെ കൂട്ടുകാരനും വന്നിരുന്നു... വന്നത് എന്തിനായിരിക്കുമെന്ന് അറിയാമല്ലോ... നാളെ നിങ്ങളുടെ മകളും കൂട്ടുകാരിയും കോടതി സത്യം പറയാൻ പോകരുത്... അതാണ് അവന് വേണ്ടത്... " "ഈശ്വരാ എന്റെ കുട്ടികളെ അവൻ... " ഗിരിജ കരയാൻ തുടങ്ങി... "പേടിക്കാനൊന്നുമില്ല...

നിങ്ങളുടെ മുത്തമകൾ മിടുക്കിയാണ്... അവർ വന്ന കാറിന്റെ ശബ്ദം കേട്ട് അവൾ ചെന്ന് വാതിലടച്ചു... പിന്നെ ഞാനിന്നലെ കൊടുത്ത എന്റെ നമ്പറിലേക്ക് വിളിച്ചു... ആ സമയത്ത് ഞാൻ അവിടെയടുത്തുണ്ടായിരുന്നതുകൊണ്ട് എനിക്കിവിടെ കരക്റ്റ് സമയത്ത് എത്താൻ പറ്റി... അപ്പോഴേക്കും അവർ പുറകിലെ കുളിമുറിയിൽ കയറി വാതിലടച്ചിരുന്നു... പ്രതാപന് അവരെ കണ്ടുപിടിക്കാൻ കഴിഞ്ഞില്ല... ഞാനവിടെ എത്തിയത് അവരുടെ പ്രതീക്ഷകൾ തകിടം മറിഞ്ഞു.. എന്നോട് വെല്ലു വിളിച്ചാണ് അവർ പോയത്... ഇന്ന് തക്ക സമയത്ത് ഞാൻ എത്തിയതുകൊണ്ട് ഒന്നും സംഭവിച്ചില്ല... പക്ഷേ എപ്പോഴും അങ്ങനെയാവണമെന്നില്ല... അവൾ സത്യം പറഞ്ഞില്ലെങ്കിലും നിങ്ങളോടുള്ള പക ആ പവിത്രന് തീരില്ല... അതുകൊണ്ട് സത്യം കോടതിയിൽ പറയുന്നതാണ് നല്ലത്... എന്നാൽ രാത്രി സമയത്ത് ആ പ്രതാപനോ അവന്റെ ആൾക്കാരേ വന്ന് എന്തെങ്കിലും അക്രമം കാണിച്ചാൽ ആർക്കും രക്ഷപ്പെടുത്താൻ കഴിഞ്ഞെന്നു വരില്ല... നിങ്ങൾ എന്റെ അച്ഛന്റെ കൂടെ ജോലി ചെയ്ത ആളാണെന്നും ആ കാലത്ത് അച്ഛനുമായി നല്ല ബന്ധം കൊണ്ടുനടന്നവരാണെന്നുമറിയാം...

അതുകൊണ്ട് പറയുകയാണ് രണ്ടു ദിവസം നിങ്ങൾ ഇവിടെനിന്നും മാറിനിൽക്കണം... കേസിന്റെ സ്വഭാവം വച്ച് ആ പവിത്രന് ചുരുങ്ങിയത് രണ്ടുവർഷത്തെ ശിക്ഷ ഉറപ്പാണ്... ഈ കേസൊന്ന് നമുക്കനുകൂലമാകുന്നതുവരെ മതി... " "ഇവിടെ വിട്ട് പോകാനോ... ഈ കടയാണ് മോനേ ഞങ്ങളുടെ അന്നം... അത് അടച്ചിട്ട് പോകുവാൻ എനിക്ക് കഴിയില്ല... " "അതല്ല ഗോപിയേട്ടാ... ഈ സാറ് പറയുന്നതിലും കാര്യമുണ്ട് രണ്ടോ മുന്നോ അല്ലെങ്കിൽ ഒരാഴ്ചയല്ലേ... അതുവരെ കട അടച്ചിട്ടെന്നുകരുതി ഒന്നും സംഭവിക്കില്ല... ആ പ്രതാപൻ എന്തൊക്കെ കാട്ടി കൂട്ടുമെന്ന് പറയാൻ പറ്റില്ല... കുട്ടികളുടെ കാര്യമോർത്തെങ്കിലും ഗോപിയേട്ടൻ സാറ് പറയുന്നത് കേൾക്ക്... " ചായ കുടിക്കാൻ വന്ന ഒരു ചെറുപ്പക്കാരൻ പറഞ്ഞു... അടുത്തുണ്ടായിരുന്ന മറ്റു രണ്ടുപേരും അതിന് സപ്പോർട്ട് നിന്നു... "

"എന്നാലും ഇത് അടച്ച്... ദിവസവും രാവിലെ എന്നെ പ്രതീക്ഷിച്ച് ചായക്ക് വരുന്നവരല്ലേ നിങ്ങളുൾപ്പടെ എല്ലാവരും... അത് മുടക്കുന്നതു എങ്ങനെയാണ്... " "എല്ലാവർക്കും കാര്യം പറഞ്ഞാൽ മനസ്സിലാകുമല്ലോ... ആ പ്രതാപന്റെ സ്വഭാവം എല്ലാവർക്കുമറിയാവുന്നതാണ്... ഗോപിയേട്ടാ ധൈര്യമായി സാറ് പറയുന്നത് കേൾക്ക്... " "എന്നാൽപിന്നെ അങ്ങനെയാകട്ടെ... ഇന്ന് ഇച്ചവരെ കച്ചവടമുണ്ട് അത് കഴിഞ്ഞ് ഞാൻ വീട്ടിലേക്ക് വരാം... നീ വീട്ടിലേക്ക് നടന്നോ... എന്തൊക്കെയാണ് എടുക്കാനുള്ളത് എന്നുവച്ചാൽ എടുത്ത് റഡിയായി നിന്നോ... " ഗോപിനാഥൻ ഗിരിജയോട് പറഞ്ഞു... " "അല്ല മോനേ ഈ രണ്ടു ദിവസം എവിടേക്കാണ് മാറി നിൽക്കുന്നത്... ഒരുപാട് ദൂരേക്കാണോ പോകേണ്ടത്... " ഗോപിനാഥൻ പ്രസാദിന്റെ ചോദിച്ചു... " "ദൂരേക്കൊന്നുമല്ല ഇവിടെ അടുത്തുതന്നെയാണ്... എന്റെ വീട്ടിലേക്ക്...

അതായത് പഴയ നിങ്ങളുടെ ചങ്ങാതിയുടെ വീട്ടിലേക്ക്... " "മോനേ അത് വേണ്ട... അത് നിങ്ങൾക്ക് ബുദ്ധിമുട്ടാകും... മറ്റെവിടെയെങ്കിലും... " "എന്താ എന്റെ വീട്ടിൽ കഴിയുന്നതിന്... ഇത് എന്റെ തീരുമാനമല്ല പഴയ നിങ്ങളുടെ ചങ്ങാതിയുടെ തീരുമാനമാണ്... അത് നിങ്ങൾ അനുസരിക്കില്ലേ... ഇനി എന്റെ വീട്ടിൽ കഴിയാൻ ബുദ്ധിമുട്ടാണെങ്കിൽ അതിന് തൊട്ടടുത്തു തന്നെ ഞങ്ങളുടെ പഴയ വീടുണ്ട് അവിടെ താമസിക്കാം... പക്ഷേ അത് കുറച്ച് വൃത്തിയാക്കാനുണ്ട്... " "അത് സാരമില്ല... ഞങ്ങൾ വൃത്തിയാക്കിക്കോളാം... " "എന്നാൽ ഇപ്പോൾ ഇവരുമായിട്ട് ഞാൻ അവിടേക്ക് പോവുകയാണ് കട അടക്കാനാകുമ്പോൾ ഞാൻ വരാം കൂട്ടിക്കൊണ്ട് പോകാൻ... അതുവരെ ആ വരുന്ന പോലീസുകാർ ഇവിടെയുണ്ടാകും... " "ഞങ്ങൾ കാരണം മോന് ഒരുപാട് ബുദ്ധിമുട്ടായി അല്ലേ... " "ഇതൊരു ബുദ്ധിമുട്ടാണോ... അതും അച്ഛന്റെ കൂട്ടുകാരനും കുടുംബവും... " അപ്പോഴേക്കും രണ്ട് കോൺസ്റ്റബിൾമാർ അവന്റെയടുത്തെത്തി... "സാറ് തക്ക സമയത്താണ് ഞങ്ങളോട് ഇവിടേക്ക് വരാൻ പറഞ്ഞത്...

ആ പ്രതാപൻ ഇതുവഴി വന്നിരുന്നു... ഞങ്ങളെ കണ്ട് തിരിച്ചു പോയതാണ്... " "അത് അറിയാവുന്നതുകൊണ്ടാണ് നിങ്ങളോട് ഇവിടെ നിൽക്കാൻ പറഞ്ഞത്... പിന്നെ ആ രവീന്ദ്രൻ വല്ലതും പറഞ്ഞോ... " "ഞങ്ങൾ ഇവിടേക്ക് പോരുന്നത് കണ്ട് അയാളുടെ മുഖമൊന്ന് കാണണം... " "അയാൾക്ക് ദേഷ്യമുണ്ടാകും... കിട്ടുന്ന കൂലിക്ക് പ്രത്യുപകാരം ചെയ്യാൻ കഴിയാതെ പോവുകയല്ലേ... അപ്പോൾ ദേഷ്യമുണ്ടാകും... എന്നാൽ ഞാൻ പോവുകയാണ് എല്ലാം പറഞ്ഞതുപോലെ... " പ്രസാദ് ഗിരിജയേയും കൂട്ടി തന്റെ ബൈക്കിൽ അവരുടെ വീട്ടിലേക്ക് പോയി... അവിടെച്ചെന്ന് കാവ്യയോടും ആര്യയോടും കാര്യങ്ങൾ പറഞ്ഞു... ആദ്യമൊന്ന് എതിർത്തെങ്കിലും തന്റേയും വീട്ടുകാരുടേയും സുരക്ഷയോർത്ത് കാവ്യ സമ്മതിച്ചു... എല്ലാവരും റെഡിയായപ്പോൾ പ്രസാദ് തന്റെ ഫോണെടുത്ത് ഒരു ടാക്സിക്കാരനെ വിളിച്ചു... പത്തുമിനുറ്റുകൊണ്ട് അവരുടെ വീടിനുമുന്നിലൊരു ടാക്സികാർ വന്നുനിന്നു... എല്ലാവരും ബാഗുകളും മറ്റും ഡിക്കിയിൽ വച്ച് അതിൽ കയറി... പ്രസാദിന്റെ ബൈക്കിന് പുറകിലായി ആ കാർ വന്നുകൊണ്ടിരുന്നു... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

"ഛെ.. ആ പദ്ധതിയും ആ നെറികെട്ടവൻ പൊളിച്ചല്ലോ... ആ കരക്റ്റ് സമയത്തുതന്നെ അവനെങ്ങനെ അവിടെ എത്തി... " പ്രതാപൻ കാറിന്റെ ബോണറ്റിൽ ഇടിച്ചു കൊണ്ട് പറഞ്ഞു... " "അതാണ് ഞാനാലോചിക്കുന്നത്... ഇനി നമ്മൾവന്നിറങ്ങിയത് കണ്ട് അവളെങ്ങാനും അവനെ വിളിച്ചതാകുമോ... " "അതിന് അവിടെ അവളെ നമ്മൾ കണ്ടില്ലല്ലോ... ചിലപ്പോൾ അവൾ നീ പറഞ്ഞതുപോലെ നമ്മൾ വന്നത് കണ്ട് ഒളിച്ചതാകാം... ഒളിക്കട്ടെ... എപ്പോഴും അവൻ അവിടെയെത്തില്ലോ... ഇന്നു രാത്രി... നമ്മൾ വീണ്ടും അവിടെ പോകുന്നു... അന്നേരം അവൻ രക്ഷിക്കാൻ വരുമോ എന്നു നോക്കാലോ... മാത്രമല്ല ആ പാതിരാത്രി അവളെവിടെ പോയി ഒരിക്കുമെന്നും നോക്കമല്ലോ... " "എന്നാലും പ്രശ്നമുണ്ടല്ലോ പ്രതാപാ... അവിടെനിന്നും നമ്മൾ പോയത് അവളുടെ തന്തയെ ഒന്ന് ഭീഷണിപ്പെടുത്തി നോക്കാനല്ലേ... പക്ഷേ അത് മുൻകൂട്ടി കണ്ട് അവൻ ആ പരിസരത്ത് രണ്ട് പോലീസുകാരെ നിർത്തിയില്ലേ... അതുപോലെ ഇനി ആ വീടിനുചുറ്റും നിർത്തില്ലെന്ന് ആര് കണ്ടു... അവളുടെ കൂടെ ഏതോ മറ്റൊരു പെണ്ണ് ഉണ്ടായായിരുന്നെന്നല്ലേ പറഞ്ഞത്...

അത് ഏതാണ് ആ പെൺകുട്ടി... " "അതറിയില്ല... പവിത്രനും അവളെ പരിചയമില്ല എന്നാണ് പറഞ്ഞത്... അവളാരാണെന്ന് അറിഞ്ഞാൽ ഈ കളിയൊന്നും വേണ്ടിയിരുന്നില്ല... നേരെ, അവളെ ഭീഷണിപ്പെടുത്തിയാൽ മതിയായിരുന്നു... " "അന്നേരമിപ്പോൾ നീ പറഞ്ഞതേ വഴിയുള്ളൂ... നമുക്ക് നോക്കാം രാത്രിയാവട്ടെ... ഏതായാലും നാളെ നേരം വെളുക്കുന്നതിനുമുന്നേ ഒരു തീരുമാനമുണ്ടാക്കണം.. ഇല്ലെങ്കിൽ നമ്മൾ എന്തു ചെയ്തിട്ടും കാര്യമുണ്ടാവില്ല... " "അങ്ങനെ വല്ലതുമുണ്ടായാൽ അവന്റെ ആ കമ്മീഷണറുടെ അന്ത്യമായിരിക്കും... " "നീ തമാശ പറയല്ലേ... അന്ന് നീ കാണിച്ചതിന്റെ ഫലം ഇന്നും നിന്റെ മുതുകത്തില്ലേ... അത് മറിക്കേണ്ട... " "അവനെ നേരിട്ട് എന്നെക്കൊണ്ട് ജയിക്കാൻ പറ്റില്ലായിരിക്കും പക്ഷേ അതിനു പറ്റിയ ഒരാൾ എന്റെ കസ്റ്റഡിയിലുണ്ട്.. ആളെ നീ അറിയും... ഇരുമ്പാണി വർക്കി... ഏതൊരു കേസും അവനെ ഏൽപ്പിച്ചാൽ കാര്യം നടത്തി മുങ്ങുന്നവൻ... ഇതുവരെ അവൻ ഏറ്റെടുത്ത കേസൊന്നും പാഴായിട്ടില്ല... പോലീസുകാർ തലകുത്തി മറഞ്ഞിട്ടും അവനെ പൊടി പോലും കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല... ഞാൻ വിളിച്ചാൽ അവൻ വരും... അതിനുവേണ്ടി എത്ര പണം വേണമെങ്കിലും ഞാൻ മുടക്കും.......... തുടരും..

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story