പ്രണയഗീതം: ഭാഗം 31

pranaya geetham

രചന: രാജേഷ് വള്ളിക്കുന്ന്‌

 "ഇരുമ്പാണി വർക്കി... ഏതൊരു കേസും അവനെ ഏൽപ്പിച്ചാൽ കാര്യം നടത്തി മുങ്ങുന്നവൻ... ഇതുവരെ അവൻ ഏറ്റെടുത്ത കേസൊന്നും പാഴായിട്ടില്ല പോലീസുകാർ തലകുത്തി മറഞ്ഞിട്ടും അവനെ പൊടി പോലും കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല... ഞാൻ വിളിച്ചാൽ അവൻ വരും... അതിനുവേണ്ടി എത്ര പണം വേണമെങ്കിലും ഞാൻ മുടക്കും... "അവനോ... അവനെയതിന് അത്ര പെട്ടെന്ന് കിട്ടുമോ... അവനെവിടെയെന്നുവച്ചാണ് കണ്ടുപിടിക്കുന്നത്... " "അവന്റെ നമ്പർ എന്റെ കയ്യിലുണ്ട്... അവൻ നടത്തിയ എല്ലാ കേസിലും മറ്റുള്ളവർക്കുവേണ്ടി അവനെ ഏർപ്പാട് ചെയ്തുകൊടുക്കുന്നത് ഞാനാണ്..... പണ്ട് സേലത്തുവച്ചുള്ള പരിചയമാണ്... ഒരിക്കൽ അവനെ അവിടുത്തെ പോലീസിന്റെ കയ്യിൽനിന്നും രക്ഷിച്ചത് ഞാനാണ്... അതിന്റെ നന്ദി അവനെന്നും എന്നോടുണ്ടാകും... അതുകൊണ്ടാണവൻ ഞാൻ വിളിക്കുമ്പോൾ എതിരുപറയാതേയും കണക്കുപറയാതേയും വരുന്നത്... " "അങ്ങനെയാണെങ്കിൽ അവനെ എനിക്കൊന്ന് പരിചയപ്പെടുത്തിത്തരണം... ആരേയും തീർക്കാനല്ല...

ഒരുത്തന്റെ രണ്ട് കാലും കയ്യും തല്ലിയൊടിക്കാൻ... പിന്നെ ജീവിതത്തിലവൻ എഴുന്നേറ്റ് നടക്കരുത്... അത് എന്റേയും എന്റെഅച്ഛന്റേയും ആഗ്രഹമാണ്... " "ഓ, ആ ഗിരീന്ദ്രന്റെയായിരിക്കുമല്ലേ..... അവനാണല്ലോ നിങ്ങളുടെ മുഖ്യ ശത്രു... അവന്റെ കയ്യിൽനിന്നു കിട്ടിയതിന്റെ വേദന ഇപ്പോഴും മാറിയിട്ടില്ലല്ലോ... ആ പ്രസാദല്ല ഗിരി... അത് ഞാൻ പറഞ്ഞേക്കാം.. ഏതായാലും എന്റെ പ്രശ്നമൊന്ന് കഴിയട്ടെ... നമുക്ക് ശരിയാക്കാം... ഏതായാലും നീ കാറിൽ കയറ്... " അവർ കാറിൽ കയറി... ആ കാർ ടൌണിലുള്ള ബാറിലേക്ക് പ്രതാപനോടിച്ചു... " ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ പ്രസാദിന്റെ ബൈക്കിന്റെ, ശബ്ദം കേട്ട് ലക്ഷ്മി പുറത്തേക്ക് വന്നു... അതിന്റെ പുറകിലായി വന്നുനിന്ന കാറിൽ നിന്ന് ഗിരിജയുടെ കാവ്യയും ആര്യയുമിറങ്ങി... ലക്ഷ്മിയുടെ കണ്ണ് കാവ്യയിൽ പതിച്ചു... അവളുടെ സൌന്ദര്യത്തിൽ ലക്ഷ്മിയുമൊന്ന് സന്തോഷിച്ചു... "തന്റെ മകന് ചേർന്നൾതന്നെ.. " അവർ ചിരിച്ചുകൊണ്ട് അവരുടെ അടുത്തേക്ക് ചെന്നു... " "അച്ഛനെവിടെ അമ്മേ... " പ്രസാദ് ചോദിച്ചു..

. "അതാണിപ്പോൾ നന്നായത്... ഇന്നലെ നിന്നോട് പറഞ്ഞതെല്ലാം മറന്നോ... അച്ഛൻ വാസുദേവനങ്കിളിന്റെ വീട്ടിൽ പോയതാണ്... " "ഓ.. ഞാനത് മറന്നു... സാരമില്ല... ഇവരെ അകത്തേക്ക് വിളിച്ചിരുത്തൂ... ഞാൻ കാർ പറഞ്ഞുവിട്ട് വരാം... " "അല്ല ഗോപിയേട്ടനെവിടെ... " ലക്ഷ്മി ചോദിച്ചു... " "അങ്ങേര് ഉച്ചവരെ കട തുറക്കണമെന്നാണ് പറഞ്ഞത്... അതുകഴിഞ്ഞ് സാറ് അദ്ദേഹത്തെ വിളിക്കാൻ ചെല്ലുമെന്ന് പറഞ്ഞിട്ടുണ്ട്... " ഗിരിജ പറഞ്ഞു... "സാറോ... ഇവനെയാണോ അങ്ങനെ വിളിച്ചത്... ഇനിയതുപോലെ വിളിക്കരുത്... പ്രസാദ് അതാണ് അവന്റെ പേര്... അത് വിളിച്ചാൽ മതി... " "അയ്യോ... അതുപാടില്ല... കമ്മീഷണർ പദവിയിലിരിക്കുന്ന ഒരാളെ പേരെടുത്ത് വിളിച്ചുകൂടാ... " "അതെന്താ വിളിച്ചാൽ... അങ്ങനെ വിളിച്ചാൽ മതി... അതാണ് അവനും ഇഷ്ടം... നിങ്ങൾ കയറിവാ... " ലക്ഷ്മി അവരെ അകത്തേക്ക് ക്ഷണിച്ചു... കാവ്യയുടെ കയ്യിൽ പിടിച്ചാണ് ലക്ഷ്മി നടന്നത്... "ആദ്യമായി ഈ വീട്ടിലേക്ക് വരുകയല്ലേ... വലതുകാൽ വച്ചുതന്നെ കയറിക്കോളൂ... "

ലക്ഷ്മി എല്ലാവരോടുമാണ് പറഞ്ഞതെങ്കിലും കാവ്യയോട് പറയുന്നതായാണ് മനസ്സുകൊണ്ട് വിചാരിച്ചത്... നിലവിളക്ക് കയ്യിൽ കൊടുത്ത് വീട്ടിലേക്ക് കയറ്റുന്നതുപോലെ കാവ്യയുടെ കൈപിടിച്ച് അകത്തേക്ക് കയറ്റി... "തന്റെ മരുമകൾ അകത്തേക്ക് കയറുന്നതും നോക്കിയവർ സന്തോഷത്തോടെ നിന്നു... " കാർ പറഞ്ഞുവിട്ടതിനുശേഷം അവിടേക്ക് വന്ന പ്രസാദ് ഈ രംഗമായിരുന്നു കണ്ടത്... "അമ്മേ... ആയിട്ടില്ല... സമയം ഇനിയും ഒരുപാടു ണ്ട്... ചൂണ്ട എറിയാൻ വേണ്ടി പോകുന്നതേയുള്ളൂ... അതിനുമുമ്പ് കറിക്കുള്ള കൂട്ട് തയ്യാറാക്കി വെക്കേണ്ട... " പ്രസാദ് ലക്ഷ്മിയുടെ അടുത്തുചെന്ന് ചെവിയിൽ പറഞ്ഞു... " "നീയല്ലേ ചൂണ്ടയിടുന്നത്... ഉറപ്പായും കിട്ടുമെന്ന് എനിക്കറിയാം... " അവരും പറഞ്ഞു... "എന്താ അമ്മയും മോനും ഒരു രഹസ്യം... " ഗിരിജ ചോദിച്ചു... "ഒന്നുമില്ല... നിങ്ങൾക്ക് കുടിക്കാൻ എന്തെങ്കിലും എടുക്കാൻ പറഞ്ഞതാണ്... " "അയ്യോ ഇപ്പോൾ ഒന്നും വേണ്ട... മോൻ പറഞ്ഞ വീട് എവിടെയാണ്... അത് കാണിച്ചുതന്നാൽ അതൊന്ന് വൃത്തിയാക്കിയെടുക്കാമായിരുന്നു... "

"അത് നിങ്ങൾ വൃത്തിയാക്കേണ്ട... അതിനുള്ള ആളുകൾ ഇപ്പോൾ വരും... അവർ നന്നാക്കിക്കോളും... " "അതെന്തിനാണ് വേറെ ആളുകളെ ഏൽപ്പിച്ചത്... അവർക്ക് കാശ് കൊടുക്കേണ്ടി വരില്ലേ... ഞങ്ങൾതന്നെ വൃത്തിയാക്കുമായിരുന്നല്ലോ... " "അത് പ്രശ്നമല്ല... ഏതായാലും അതൊന്ന് വൃത്തിയാക്കാൻ ഇരിക്കുകയായിരുന്നു... എന്നാൽ നിങ്ങൾ സംസാരിച്ചിരിക്ക് ഞാൻ പുറത്ത് പോയി വരാം... വരുമ്പോൾ ഗോപിയങ്കിളിനേയും കൂട്ടി വരാം... പ്രസാദ് പുറത്തേക്ക് നടന്നു... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ "എടോ കൃഷ്ണാ ഞങ്ങളങ്ങ് കുട്ടികളുടെ കാര്യം തീരുമാനിച്ചു... തറവാട്ടിൽ വച്ച് ചടങ്ങ് നടത്താനാണ് തീരുമാനം... " വാസുദേവൻ കൃഷ്ണനോട് പറഞ്ഞു... "അതേതായാലും നന്നായി... എല്ലാം ഭംഗിയായി തീരുമാനിക്കാനായല്ലോ... ഗിരി സമ്മതിച്ചതുതന്നെ വലിയ കാര്യമാണ്... " "എല്ലാം ദൈവനിശ്ചയം... അതുകൊണ്ടാണല്ലോ പല തടസങ്ങളും വന്നു പോയിട്ടും നമ്മൾ ആഗ്രഹിച്ചതു പോലെത്തന്നെ നടന്നത്... ഇനി പ്രസാദിന്റെ കാര്യംകൂടി നോക്കണം... ഗിരിയും അവനും സമപ്രായക്കാരാണ്... നാലു മാസത്തിന് മൂപ്പ് ഗിരിക്കുണ്ടെന്നേയുള്ളൂ... "

ആ അവന്റെ കാര്യവും നോക്കുന്നുണ്ട്... പക്ഷേ അവനും ഇവരെപ്പോലെ ഒരു കുട്ടിയെ കണ്ടുവച്ചിട്ടുണ്ട്.. കണ്ടുവച്ചു എന്നുപറയാൻ പറ്റില്ല... ഇന്നലെയാണ് ആ കുട്ടിയെ അവൻ കണ്ടത്... അതും പ്രത്യേക സാഹചര്യത്തിൽ... " കൃഷ്ണൻ കാര്യങ്ങൾ പറഞ്ഞു... "അതേതാണ് ആ കുട്ടി... ഇവിടെ അടുത്തുള്ളതാണോ... " ഗിരി ചോദിച്ചു... " "അതെ... വാസുദേവനറിയാം അവളുടെ അച്ഛനെ... നമ്മുടെ കോയിക്കൽ ഗോപിനാഥന്റെ മകളാണ്.. ഇന്നവർ വലിയ കഷ്ടപ്പാടിലാണ്... അതിനിടയിൽ ഈ പ്രശ്നവും... നമുക്ക് അവരെയൊന്ന് സഹായിച്ചാലോ... അവൻ കടം വാങ്ങിച്ച പണം ഞാൻ വീട്ടാമെന്ന് കരുതി... അതല്ല പ്രശ്നം... ഒരു നല്ല അടച്ചുറപ്പില്ലാത്ത വീട്ടിലാണ് അവർ കഴിയുന്നത്... തറവാട് പൊളിച്ച് പുതിയതൊരണ്ണം നിർമ്മിക്കാൻ തുടങ്ങുമ്പോഴായിരുന്നു അവനന്ന് അപകടം പറ്റിയത്... അവന്റെ ഭാര്യയുടെ ഏട്ടൻ തൽക്കാലത്തേക്ക് ഉണ്ടാക്കിയ വീടാണ് അത്... അത് മുഴിമിക്കുംമുന്നേയല്ലേ അവന്റെ ബിസിനസ്സ് തകർന്ന് ആത്മഹത്യ ചെയ്തത്... അതോടെ ഇവരുടെ കാര്യം കഷ്ടത്തിലായി...

ഇപ്പോൾ നിൽക്കുന്ന വീട് ഒന്ന് നന്നാക്കിയാൽ മതിയായിരുന്നു... അതിനു തന്നെ പണം ഒരുപാടാകും... നിന്നെ കണ്ട് ഇതുംകൂടി പറയാനാണ് ഞാൻ വന്നത്... " "അതു വേണ്ട കൃഷിണനങ്കിളേ... വേറൊന്നും കൊണ്ടല്ല... ഏതായാലും അവർ ഇപ്പോൾ നിങ്ങളുടെ വീട്ടിലല്ലേ... ഇനിയും അവർ തിരിച്ചു പോയാൽ ആ പ്രതാപന്റേയും മറ്റും ശല്യം എന്തായാലും ഉണ്ടാകും... അതുകൊണ്ട് എന്റെ മനസ്സിൽ തോന്നുന്നത്... അവർക്ക് പറ്റിയ നല്ലൊരു വീട് വാങ്ങിച്ചു കൊടുക്കുകയോ അല്ലെങ്കിൽ കുറച്ച് സ്ഥലം വാങ്ങിച്ച്, അതിലൊരു ചെറിയ വീടെങ്കിലും ഉണ്ടാക്കി കൊടുക്കുകയും ചെയ്താൽ അതിലും വലിയ പുണ്യംവേറൊന്നുമില്ല... മാത്രമല്ല അവിടെയടുത്താകുമ്പോൾ ഒരു കണ്ണ് എപ്പോഴും ആ കുടുംബത്തിന്റെ മേൽ ഉണ്ടാവുകയും ചെയ്യും... " ഗിരി പറഞ്ഞു... ഇതുകേട്ട് രാമദാസനെഴുന്നേറ്റു... "വാസുദേവാ... നിങ്ങൾ പറഞ്ഞതെല്ലാം ഞാൻ കേട്ടു... ഗിരി പറയുന്നതിലും കാര്യമുണ്ട്... അവരെ ഇനി ആ പഴയ വീട്ടിലേക്ക് പറഞ്ഞയക്കുന്നത് അപകടമാണ്... അതുകൊണ്ട് ഇവൻ പറയുന്നതിയുപോലെ ചെയ്യുന്നതാണ് നല്ലത്...

പണത്തിന്റെ കാര്യമോർത്ത് നീ ടെൻഷനടിക്കേണ്ട... ഇതിലും വലിയ കഷ്ടപ്പാടുകൾ ഒരുകാലത്ത് നമുക്കും ഉണ്ടായതല്ലേ... ഇപ്പോഴല്ലേ പണവും പ്രശസ്ഥിയുമെല്ലാം ഉണ്ടായത്... മറ്റൊരു വീട് വാങ്ങിക്കുന്നതിനേക്കാൾ നല്ലത് നല്ലൊരു വീട് നിർമ്മിക്കുന്നതാണ്... " രാമദാസൻ പറഞ്ഞു "പുതിയൊരു വീട് നിർമ്മിക്കാൻ ഒരുപാട് സമയം വേണ്ടിവരില്ലേ... ഞാനൊരു കാര്യം പറഞ്ഞാൽ നിങ്ങൾ സമ്മതിക്കുമോ... നമ്മുടെ ദാമോദരൻ മാഷിന്റെ മകൻ പണി കഴിപ്പിച്ച ഒരു വീടുണ്ട്..... ഒരു നാല് വീട് അപ്പുറത്താണ്...എല്ലാ പണിയും കഴിഞ്ഞവീടാണ് പക്ഷേ താമസിച്ചിട്ടില്ല... അതിനിടയിലാണ് അവന് കോട്ടയത്തേക്ക് മാറ്റം കിട്ടിയത്... അന്നേരം കുടുംബസമേതം അവിടേക്ക് താമസം മാറ്റി... ഇപ്പോൾ ഇത് വിൽക്കാനിട്ടിരിക്കുകയാണ്...വീടിനുമാത്രം കുറച്ചധികം രൂപവരും... മൊത്തത്തിൽ അതിലുംകൂടും ചോദിക്കുന്നത് "വാസുദേവാ അത്ര വലിയ വീട് വേണ്ട... ഒരുപാട് പണമൊക്കെ മുടക്കുക എന്നൊക്കെ പറഞ്ഞാൽ അത് കൂട്ടിയാൽ കൂടില്ല... ചെറിയൊരു വീട് മതി... അതാകുമ്പോൾ കൊണ്ടുനടക്കാനും പറ്റുമല്ലോ.. " കൃഷ്ണൻ പറഞ്ഞു... "എന്നാൽ നിങ്ങൾ വാ.. " വാസുദേവൻ അവരെ ഉമ്മറത്തേക്ക് വിളിച്ചു...

അവിടെന്ന് തൊട്ടയൽപക്കത്തെ വീട് കാണിച്ചുകൊടുത്തു... "ആ കാണുന്ന വീട് എങ്ങനെയുണ്ട്... ഇരുനില വീടാണെങ്കിലും അധികം പഴക്കമില്ല... രണ്ടുവർഷത്തെ പഴക്കമുള്ള...ഒരു ഒതുങ്ങിയ വീടീണ്... അവർ ഫാമിയായിട്ട് വിദേശത്താണ്....ഇപ്പോഴിത് വിൽക്കുന്നുണ്ടെന്ന് പറയുന്നത് കേട്ടു...ഇതാകുമ്പോൾ അവർക്ക് കൂടുതൽ സുരക്ഷയുമായിരിക്കും... " "ഇതു മതി... നല്ലൊരു വീടാണ്.. പക്ഷേ വില അധികമാകുമോ... " കൃഷ്ണൻ ചോദിച്ചു... "അതിന്റെ കാര്യമോർത്ത് വിഷമിക്കേണ്ട... അത് ഞങ്ങൾ നോക്കിക്കോളാം എന്താ വാസുദേവാ അങ്ങനെയല്ലേ..." രാമദാസൻ ചോദിച്ചു... "അതെ... പക്ഷേ എങ്ങനെയായാലും അവരിതിന് സമ്മതിക്കുമോ... " "അത് പിന്നത്തെ കാര്യമല്ലേ... അത് എനിക്ക് വിട്ടേക്ക്...ഞാൻപറഞ്ഞ് സമ്മതിപ്പിച്ചോളാം... " അവർ സംസാരിച്ചുകൊണ്ടു ഇരിക്കുമ്പോഴാണ് പ്രസാദിന്റെ ബൈക്ക് അവിടെ വന്നുനിന്നത്... " "ഇതാണ് പ്രസാദ് ഈ നാട്ടിലെ ഏക ഐപിഎസ് ഓഫീസർ... കൃഷ്ണന്റെ ഒരേയൊരു മകൻ... " വാസുദേവൻ രാമദാസന് പ്രസാദിനെ പരിചയപ്പെടുത്തി... ........ തുടരും..

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story