പ്രണയഗീതം: ഭാഗം 34

pranaya geetham

രചന: രാജേഷ് വള്ളിക്കുന്ന്‌

"ഇവർ ഇപ്പോൾ പഠിക്കുകയല്ലേ... പഠിപ്പ് കഴിഞ്ഞിട്ടല്ലേ വിവാഹം... അതല്ലല്ലോ ഇപ്പോൾ പ്രശ്നം... അടച്ചുറപ്പുള്ള ഒരു വീടാണ് ആവശ്യം... അതുപോലെ മറ്റുള്ളവരുടെ ശല്ല്യം കൂടാതെ ജീവിക്കുക എന്നതും... അതിനുള്ള വഴിയാണ് ഞാൻ പറഞ്ഞത്... അവർ നിന്നെ സഹായിക്കും... നേരത്തെ ഞാൻ പോയപ്പോൾ ഇതിനെപ്പറ്റി അവരോട് സൂചിപ്പിച്ചു... അവർ സഹായിക്കും... പക്ഷേ നിങ്ങളുടെ അഭിപ്രായംകൂടി കേട്ടിട്ടുവേണം ഇതുമായി മുന്നോട്ട് പോകാൻ... " കൃഷ്ണൻ പറഞ്ഞു... "ഞങ്ങൾ എന്താണ് പറയുക... ഇനി ഇതിന്റെ പേരിൽ പുതിയൊരു പ്രശ്നത്തെ നേരിടാൻ ഞങ്ങൾക്ക് വയ്യ... ആരാണോ ഞങ്ങളെ സഹായിക്കാൻ വന്നത് അവർ പിന്നീട് ഞങ്ങൾക്കു തന്നെ ബാദ്ധ്യതയായിതീരുകയാണ് പതിവ്... ആ പവിത്രന്റെ കാര്യം തന്നെ നോക്കിയാൽ മതി... വാസുദേവനെ എനിക്ക് അറിയാം... അവർ എല്ലാവരേയും സഹായിക്കുന്നവരാണെന്നുമറിയാം പക്ഷേ എന്തോ മനസ്സിനൊരു പേടി...." "എന്നാൽ നിങ്ങൾക്ക് തെറ്റി... ഇവർ അത്രക്കാരല്ല...

തങ്ങൾ ആരെയൊക്കെ സഹായിച്ചോ അവരെയൊക്കെ കൂടെ താങ്ങിനിർത്തിയിട്ടേയുള്ളൂ... അത് അന്നും ഇന്നും... എപ്പോൾ ഏത് പാതിരാത്രി ചെന്ന് സഹായം ചോദിച്ചാലും... ഒരുമടിയുമില്ലാതെ സഹായിക്കുന്നവരാണ് വാസുദേവനും കൂട്ടുകാരൻ രാമദാസനും... അവർക്കറിയാം കഷ്ടപ്പാടിന്റെ വേദന... നിങ്ങൾ തീരുമാനം പറ... " ഗോപിനാഥൻ ഗിരിജയേയും കാവ്യയും നോക്കി... "എന്താ മോളേ നിന്റെ അഭിപ്രായം... നമുക്ക് ഇന്ന് പലരുടേയും സഹായംകൂടിയേ തീരൂ... ആ വീടൊന്ന് നന്നാക്കിയാൽ മതി... " "അച്ഛൻ എന്തു പറഞ്ഞാലും ഞങ്ങൾ എതിര് പറഞ്ഞിട്ടുണ്ടോ... നമ്മൾ മറ്റുള്ളവരുടെ സഹായത്തോടെ ജീവിക്കുന്നവരാണ്... അപ്പോൾ നല്ല മനസ്സോടെ ആര് വച്ചുനീട്ടുന്ന സഹായവും വേണ്ടെന്നുവക്കാൻമാത്രം നമ്മൾ അത്ര വളർന്നിട്ടില്ലല്ലോ... " "അതാണ് ശരി ഇനി നിങ്ങളോട് ഞാനൊരു സത്യം പറയാം... അത് നിങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയുമോ എന്നറിയില്ല... എന്നാൽ അത് ഉൾക്കൊണ്ടേ പറ്റൂ... അത് നിന്നെയോർത്തല്ല ഈ കുട്ടികളുടെ ഭാവിയോർത്ത്...

ഇപ്പോൾ നിങ്ങൾ കഴിയുന്ന വീട്ടിൽ തുടർന്ന് ജീവിക്കുന്നത് ശാശ്വതമല്ല... പല കഴുകൻ കണ്ണുകളും ആ വീടിന് ചുറ്റും ഉണ്ടാവാൻ സാധ്യത കൂടുതലാണ്... അതുകൊണ്ട് ഞങ്ങളുടെ ആരുടെയെങ്കിലും കണ്ടെത്തുന്ന ഒരു വീട്ടിൽ നിങ്ങൾ താമസിക്കുന്നതാണ് ഉചിതം... വാസുദേവന്റെ വീട് നീ കണ്ടതല്ലേ... അതിന് തൊട്ടടുത്ത് അതായത് എന്തിനും എപ്പോഴും കൂടെയുണ്ടാവാൻ കഴിയുന്ന അത്രയടുത്ത് ഒരു വീടുണ്ട്... വാസുദേവനും രാമദാസനും അത് നിന്റെ പേരിൽ വാങ്ങിക്കാൻ തീരുമാനിച്ചു... നീ ഇതിന് ഒരു എതിർപ്പും പറയരുത്... " "കൃഷ്ണാ നീയെന്താണ് പറയുന്നത്... നീ തമാശ പറയുകയാണോ... ഒരു വീട് വാങ്ങിച്ചുതരുവാൻമാത്രം അവർക്കെന്താ പ്രാന്താണോ... " "എല്ലാവർക്കും തോന്നുന്ന കാര്യമാണത്... പക്ഷേ ഇത് സത്യമാണ്... ഞാൻ പറഞ്ഞല്ലോ... കഷ്ടപ്പാടും വേദനയും അറിഞ്ഞു ജീവിച്ചവരാണ് അവർ... ഈ കാലത്തിനിടക്ക് ഏഴ് വീടുകൾ പാവപ്പെട്ടവർക്ക് നിർമ്മിച്ചുകൊടുത്തവനാണ് വാസുദേവൻ... അതുപോലെത്തന്നെയാണ് രാമദാസനും...

സംശയമുണ്ടെങ്കിൽ നീ അന്വേഷിച്ച് നോക്ക്... " "എന്നാലും അത് വേണ്ട കൃഷ്ണാ... ഇത്രയും കാലം ജീവിച്ച മണ്ണുവിട്ട് മറ്റൊരു വീട്ടിലേക്ക്... അതു വേണ്ട... അതുമാത്രമല്ല... എന്റെ കടയും ഉപേക്ഷിക്കേണ്ടിവരും... ഞാൻ പറഞ്ഞല്ലോ അതാണ് ഞങ്ങളുടെ അന്നം... " "അതിനെന്താ അവിടേയും കടയിടനാനുള്ള സ്ഥലം കിട്ടിയാൽപ്പോരേ... ഇപ്പോൾ നിനക്ക് കിട്ടുന്ന വരുമാനത്തേക്കാൾ കൂടുതൽ എന്തായാലും അവിടുന്ന് കിട്ടും... നീ തീരുമാനം പെട്ടന്ന് എടുക്കണം... ആ വീട് മറ്റാരുടേയെങ്കിലും കയ്യിൽ എത്തുന്നതിമുന്നേ അത് വാങ്ങിക്കണം... നിങ്ങൾ കരുതുന്നതുപോലെ വലിയ വീടൊന്നുമല്ല... ഒരു കൊച്ചുവീട്... അത്രമാത്രം... " "കൃഷ്ണൻ പറഞ്ഞുനിർത്തിയതും പുറത്ത് ഗിരിയുടെ കാർ വന്നുനിന്നു... "ദേ ഗിരി വന്നെന്നു തോന്നുന്നു... അവൻ വരാമെന്ന് പറഞ്ഞിരുന്നു... " പ്രസാദ് ഉമ്മറത്തേക്ക് നടന്നു... ഗിരിയുടെ കൂടെ ശ്രേയയെ കണ്ടപ്പോൾ അവൻ അത്ഭുതപ്പെട്ടു... "എന്താണിത് കാണുന്നത്... വിവാഹം നടത്താമെന്ന വാക്ക് പറഞ്ഞിട്ടേയുള്ളൂ... അപ്പോഴേക്കും രണ്ടും കൂടി കറങ്ങി തുടങ്ങിയോ... " പ്രസാദ് ചോദിച്ചു... "

"അതിന് ആദ്യമായിട്ടാണോ ഞങ്ങൾ ഒന്നിച്ച് പുറത്ത് പോകുന്നത്... " "അതല്ല... പക്ഷേ എല്ലാം നിശ്ചയിച്ചതിനുശേഷം ആദ്യമായല്ലേ... അതും ഇവിടേക്ക്... കയറിവാ രണ്ടുപേരും... അമ്മേ ഒരു പുതിയ അഥിതി വന്നിട്ടുണ്ട്... " പ്രസാദ് അകത്തേക്ക് നോക്കി പറഞ്ഞു... അതുകേട്ട് ലക്ഷ്മി പുറത്തേക്ക് വന്നു... ഗിരിജയുടെ കൂടെ കയറിവരുന്ന ശ്രേയയെകണ്ട് ലക്ഷ്മി അന്ധംവിട്ടുനിന്നു... അവളുടെ സൌന്ദര്യമായിരുന്നു അവരെ കൂടുതൽ അത്ഭുതപ്പെടുത്തിയത്... " "ഇതാണോ ഗിരിമോന്റെ... " ലക്ഷ്മി പ്രസാദ്നോട് ചോദിച്ചു... അവൻ തലയാട്ടി... ലക്ഷ്മി ശ്രേയയുടെ അടുത്തേക്ക് ചെന്ന് അവളെ കൂട്ടിപ്പിടിച്ചു... എന്റെ ഗിരിമോന്റെ സെലക്ഷൻ എനിക്കിഷ്ടമായി... ആ നശിച്ച പെണ്ണിനെപ്പോലെയല്ല... അകത്തേക്ക് വാ... " ലക്ഷ്മി ശ്രേയയേയും കൂട്ടി അകത്തേക്ക് നടന്നു... ഹാളിലേക്ക് അവർ ചെന്നപ്പോൾ ഗോപിനാഥനും ഗിരിജയും കാവ്യയും ആര്യയുമെല്ലാം സ്രേയയെ കണ്ട് അന്തം വിട്ട് നിൽക്കുകയായിരുന്നു... അവസാനമാണ് ഗിരിയും പ്രസാദവും അവിടെയെത്തിയത്... ഗിരിയെ കണ്ട് കാവ്യ ഞെട്ടി... അതേ അവസ്ഥയായിരുന്നു ഗിരിക്കും..

. ഇവൾ... ഇവളാണോ നീ പറഞ്ഞ പെൺകുട്ടി..." ഗിരി ചോദിച്ചു "അതെ... എന്താ നിനക്ക് ഇവളെ അറിയുമോ... " "ആ നീ പറഞ്ഞറിയാം... ഇപ്പോൾ നേരിട്ട് കണ്ടപ്പോൾ അങ്ങനെയും അറിയാം... " എന്നാൽ ഗിരിയും കാവ്യയും പരസ്പരം കണ്ടപ്പോൾ രണ്ടുപേരും ഞെട്ടിയത് പ്രസാദ് ശ്രദ്ധിച്ചിരുന്നു... അത് എന്തിനാണെന്ന് അറിയാൻ അവനും ആകാംക്ഷയുണ്ടായിരുന്നു... എന്നാൽ അത് ഈ സമയത്ത് ചോദിക്കുന്നത് ഉചിതമല്ല എന്നവന് തോന്നി... "ഇതാണ് വാസുദേവന്റെ മകൻ ഗിരീന്ദ്രൻ... " കൃഷ്ണൻ പറഞ്ഞതുകേട്ട് ഗോപിനാഥൻ എഴുന്നേറ്റു... അതുകണ്ട് ഗിരി അയാളെ അവിടെത്തന്നെ പിടിച്ചിരുത്തി... "എന്താണ് കാണിക്കുന്നത്... എനിക്ക് നിങ്ങളുടെ മകന്റെ പ്രായമേയുള്ളു... തന്നെക്കാളും താഴെയുള്ള ഏത് വലിയവൻ വന്നാലും ഒരിക്കലും എണീക്കരുത്... അത് നമ്മളെത്തന്നെ നമ്മൾ കൊച്ചാക്കുന്നതിന് തുല്യമാണ്... അതുപോലെ നമ്മൾ മറ്റുള്ളവരേയും കൊച്ചാക്കരുത്... " പിന്നെയവൻ തിരിഞ്ഞ് കൃഷ്ണനെ നോക്കി... എന്തായി കൃഷ്ണനങ്കിൾ കാര്യങ്ങൾ... ഇവരുടെ അഭിപ്രായമെന്താണ്... "

"ഇവർ ഒരുവിധം സമ്മതിച്ചിട്ടുണ്ട്... ഇനി അച്ഛനോട് പറഞ്ഞ് എല്ലാകാര്യവുമായി മുന്നോട്ട് പോകാം... " "ഹാവൂ സമാധാനമായി... ഇതു കേൾക്കുമ്പോൾ അച്ഛനും രാമദാസനങ്കിളിനും സമാധാനമാകും.. ഞാൻ ഇപ്പോൾ തന്നെ അച്ഛനെ വിളിച്ച് പറയാം... " ഗിരി ഫോണുമെടുത്ത് പുറത്തേക്കിറങ്ങി... "എന്തു നല്ല സ്വഭാവമുള്ള കൊച്ച്... ഇങ്ങനേയുമുള്ളവർ നമ്മുടെ നാട്ടിലുള്ളതാണ് ഞങ്ങളെപ്പോലെയുള്ളവരുടെ രക്ഷ... എല്ലാം സ്വന്തമാക്കണമെന്നും... നമ്മളേക്കാളും കൂടുതലൊന്നും മറ്റുള്ളവർക്ക് ഉണ്ടാവരുതെന്നും കരുതുന്നവരാണ് ഭൂരിഭാഗവും... എന്തായാലും സന്തോഷമായി... " ഗോപിനാഥൻ പറഞ്ഞു... "കുറച്ചു നേരം സംസാരിച്ചിരുന്നതിന് ശേഷമാണ് ഗിരിയും ശ്രേയയും തിരിച്ചുപോയത്... ഇതേസമയം രാത്രി പ്രതാപനും സുനിലും കോയിക്കൽ വീടിനടുത്തെത്തി... അവർ കാർ കുറച്ചകലെ വച്ചിട്ടാണ് അവിടേക്ക് നടന്നത്... വീടിന് കാവലായി ഏതെങ്കിലും പോലീസുകാരെ നിർത്തിയിട്ടുണ്ടോ എന്നവർ നിരീക്ഷിച്ചു... ആരേയും അവിടെയൊന്നും കാണാതായപ്പോൾ അവർ വീടിന്റെ മുറ്റത്തെത്തി...

പ്രതാപൻ വാതിൽ തട്ടി... ബെല്ലും അടിച്ചു നോക്കി... ഒരുപാട് സമയം നോക്കിയിട്ടും ആരുടേയും പ്രതികരണമുണ്ടാവാതിരുന്നപ്പോൾ പ്രതാപന് കലിയിളകി... "എടാ ആ കഴിവേറിമക്കൾ രക്ഷപ്പെട്ടിരിക്കുന്നു... ഇത് അവന്റെ ബുദ്ധിയായിരിക്കും.... നമ്മൾ ഈ സമയത്ത് ഇവിടെയെത്തുമെന്ന് അവൻ മുൻകൂട്ടി കണ്ടിരിക്കുന്നു... എവിടെ കൊണ്ടുപോയി ഒളിപ്പിച്ചു ആ നാശങ്ങളെയവൻ... " പ്രതാപൻ നിന്ന് കലിതുള്ളുകയായിരുന്നു... "ഇനി എന്തുചെയ്യും... നമ്മൾത്തന്നെ, എല്ലാം മുൻകൂട്ടി കാരണമായിരുന്നു... അവനെയൊന്ന് നീരീക്ഷിക്കണമായിരുന്നു... ഇനി പറഞ്ഞിട്ടെന്താണ്... നാളെ കോടതിയിലെത്താതിരിക്കാൻ ഇനിയെന്ത് ചെയ്യുക... " "അവൻ ഒന്നിനായിട്ടാണ്... എങ്ങനെയെങ്കിലും അവരെ കോടതിയിൽ ഹാജരാക്കാനുള്ള എല്ലാ കളികളും അവൻ കളിക്കും...

അതിന് കൂട്ടുനിൽക്കുകയാണ് ഇവർ... ഇല്ല വിടില്ല ഞാൻ... എന്നെ പേടിച്ച് ഈ വീട്ടിൽനിന്ന് രക്ഷപ്പെട്ടതല്ലേ അവർ... ഇനി അവർ ഈ വീട്ടിലേക്ക് വരരുത്... അതിന് ഈ വീട് ഇനി ഇവിടെയുണ്ടാവരുത്... എല്ലാം കഴിഞ്ഞ് അവർ വരുമ്പോൾ ഇതെല്ലാം വെറും ചാരമായി തീരണം..." പ്രതാപൻ തിഞ്ഞുനടന്ന് കുറച്ചകലെയായി നിർത്തിയിട്ട തന്റെ കാറിന്റെ ഡിക്കിതുറന്ന് അതിലുണ്ടായിരുന്ന പെട്രോൾ എടുത്തുകൊണ്ടുവന്ന് ആ വീടിന്റെ ചുമരിലും ഓടിന്റെ മേലേക്കും ഒഴിച്ചു... പിന്നെ വീടിന്റെ വടക്കു ഭാഗത്തേക്ക് ചെന്ന് അവിടെ കെട്ടിവച്ചിരുന്ന ഓലചൂട്ടുമായിവന്നു... പിന്നെ റോഡിലേക്കിറങ്ങി തന്റെ കീശയിൽനിന്നും ലൈറ്ററെടുത്ത് ആ ചൂട്ട് കത്തിച്ച് ആ വീടിന് മുളിലേക്കെറിഞ്ഞു... ആ നിമിഷം ആ വീട് അഗ്നി വിഴുങ്ങി.... ആ വീട് മുഴുവനുമായി അഗ്നിക്കിരയാകുമെന്ന് ഉറപ്പായപ്പോൾ പ്രതാപനും സുനിലും തങ്ങളുടെ കാറിനു നേരെ നടന്നു... കാറുമെടുത്ത് അവൻ അവിടെനിന്നും കുതിച്ചു.......... തുടരും..

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story