പ്രണയഗീതം: ഭാഗം 39

pranaya geetham

രചന: രാജേഷ് വള്ളിക്കുന്ന്‌

"നിനക്കു വേണ്ടിയാണ് നിന്റെ ചേട്ടൻ കളിച്ചത്... അതേ ചേട്ടൻ നിന്നെ കാണാതെ വരുമ്പോൾ വേദനിക്കും... വേദനിക്കണം... അങ്ങനെ വേദനിച്ചു വേദനിച്ചു ഇരിക്കുമ്പോഴാകണം... സ്വാസംനിലച്ച നിന്റെ ശരീരം നിന്റെ ചേട്ടന്റെ മുന്നിലേക്കിട്ടുകൊടുക്കാൻ... അതോടെ അവന് സമനില തെറ്റും... അതോടെയവൻ ഇത്രയും കാലം മറ്റുള്ളവരെ ദ്രോഹിച്ച് ഹരംകൊണ്ട എല്ലാ ക്രൂരതയും തെറ്റായിപ്പോയെന്ന് മനസ്സിലാകും... അവിടെ അവൻ വീഴും... ആ വീഴ്ച പിന്നീട് എഴുന്നേൽക്കാൻ പറ്റാത്തതീതിയിൽ വീഴ്ത്തും ഞാൻ... " "അതിന് നിനക്കു നിന്റെ കമ്മീഷണർക്കോ കഴിയുമോ... " പവിത്രൻ ചോദിച്ചു... "കഴിയുന്ന കാര്യമേ ഞാൻ പറയാറുള്ള... അല്ലാതെ നിന്നെപ്പോലെ വീരവാധം മുഴക്കി നടക്കുന്നവനല്ല... ഇനി എനിക്കെന്താണ് വേണ്ടത് എന്ന്... അത് നിനക്ക് തരാൻ പറ്റുമോ... നീകാരണം നിന്റെ ചേട്ടൻ ഒരുപിടി ചാരമാക്കിയ ആ വീടും കടയും പഴയതുപോലെ നിനക്ക് തിരിച്ചു തരാൻ പറ്റുമോ... സാധിക്കില്ല... അതുകൊണ്ട് എനിക്ക് വേണ്ടത് നിന്നെയാണ്..

നീ മുഖാന്തരം നിന്റെ ചേട്ടന്റെ പതനം... അത് കാണാൻ അധികം താമസമില്ല... എന്തു ചെയ്താലും തന്നോട് ചോദിക്കാൻ ആരും ധൈര്യപ്പെടില്ല എന്ന നിന്റേയും നിന്റെ ചേട്ടന്റേയും ആത്മവിശ്വാസം... അത് ഇല്ലാതാവുകയാണ്... നീയൊക്കെ എന്തു കരുതി അവർക്ക് ചോദിക്കാനും പറയാനും ആരുമില്ലെന്നോ... നീ ആദ്യം ചോദിച്ചില്ലേ ഞാനാരാണെന്ന്... നീയൊക്കെ വഴിയാധാരമാക്കിയ ഗോപിനാഥന്റെ ഭാര്യ ഗിരിജ എന്റെ അപ്പച്ചിയാണ്... നീ വഴിയിൽ തടഞ്ഞുനിർത്തി അസഭ്യം പറഞ്ഞത് എന്റെ മുറപ്പെണ്ണിനോടാണ്... നീ കാരണം ഇന്ന് അവരുടെ ജീവിത മാർഗ്ഗമാണ് ഇല്ലാതായത്... അതിന് നീ അനുഭവിക്കണം അനുഭവിച്ചേ മതിയാകൂ... " പറഞ്ഞുതീരുംമുന്നെ അയാൾ കൈ ചുരുട്ടി പവിത്രന്റെ നെഞ്ചിൽ ഇടിച്ചു... ആ ഇടിയിൽ പവിത്രൻ കുനിഞ്ഞു പോയി... സ്വാസം കിട്ടാതെ അവൻ ചുമച്ചു... "ഇതൊരു തുടക്കം മാത്രം... ബാക്കി വഴിയേ വരും... ഇനി കുറച്ചുനേരം നീ ചെയ്തുപോയ തെറ്റുകൾ ഇരുന്നാലോചിക്ക് അപ്പോഴേക്കും ഞാൻ വരാം...

പിന്നെ എന്റെ പേര് പറഞ്ഞില്ലല്ലോ... അതുകൂടി കേട്ടോ... ഞാൻ ബിജു... കമ്മീഷണർ പ്രസാദിന്റെ കൂട്ടുകാരൻ... നിന്നെ അന്വേഷിച്ച് നിന്റെ ചേട്ടനും എസ്ഐ രവീന്ദ്രനും പല വഴിയും നടക്കുന്നുണ്ടാകും... കാരണം അവരുടെ മുന്നിൽ നീ ജയിൽ ചാടിയവനാണ്... അതുകൊണ്ട് ഇവിടെനിന്ന് എങ്ങനെയൊക്കെ നീ രക്ഷപ്പെടാൻ ശ്രമിച്ചാലും നടക്കില്ല... എന്നാൽ കാണാം നമുക്ക്... നേരം വെളുത്തപ്പോൾ ഇത്രയായിട്ടും ഒന്നും കഴിക്കാത്തതല്ലേ... മേശപ്പുറത്തിരിക്കുന്ന ആ പൊതിയിൽ നിനക്കുള്ള ഭക്ഷണമാണ്... വേണമെങ്കിൽ നക്കിതുടച്ചേക്ക്... " ഇതും പറഞ്ഞ് ബിജു അവിടെ നിന്നിറങ്ങി... പുറത്തിറങ്ങിയ അവൻ വാതിലടച്ച് ലോക്ക് ചെയ്തു... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ "എന്തൊക്കെയാടാ ഇത്... ആ പാവങ്ങളുടെ എല്ലാം ഒരു നിമിഷം കൊണ്ട് ഇല്ലാതായില്ലേ... ഇത് ചെയ്തത് പ്രതാപനാണെന്ന് നിനക്ക്, അറിയാം എന്നിട്ടും അവനെതിരെ ഒരു ചെറുവിരലനക്കാൻ നിനക്ക് കഴിഞ്ഞില്ലേ... " ഹോസ്പിറ്റലിൽനിന്ന് വന്നതിശേഷം മുകളിലെ പ്രസാദിന്റെ മുറിയിലിരിക്കുമ്പോൾ ഗിരി ചോദിച്ചു... "

"എനിക്കെന്നല്ല ഏത് കൊച്ചുകുട്ടിക്കും അറിയുന്ന കാര്യമാണ് അത്... പക്ഷേ ഇത് ചെയ്തത് അവനാണെന്ന് വായകൊണ്ട് പറഞ്ഞിട്ട് കാര്യമുണ്ടോ തെളിവ് വേണ്ടേ... എന്നു കരുതി അവനെ ഞാൻ വെറുതെ വിട്ടു എന്ന് കരുതേണ്ട... അവനിനി അനുഭവിക്കാൻ പോകുന്നതേയുള്ളൂ... അതിനുള്ള പണി ഞാൻ തുടങ്ങിക്കഴിഞ്ഞു... " "മനസ്സിലായില്ല... എന്താണ് നീ ഉദ്ദേശിക്കുന്നത്... " "പ്രാതപന്റെ അനിയൻ പവിത്രൻ ഇപ്പോൾ സ്റ്റേഷനിലെ ഇരുമ്പഴിക്കുള്ളിലുണ്ടോ എന്നു പോയി നോക്ക്... അവിടെ കാണില്ല... എല്ലാവരുടേയും കണ്ണിൽ അവനിപ്പോൾ സ്റ്റേഷനിൽനിന്നും രക്ഷപ്പെട്ട പ്രതിയാണ്... പക്ഷേ അവൻ എന്റെ കസ്റ്റഡിയിലാണ്... ഞാൻ പറഞ്ഞിരുന്നില്ല എന്റെ കൂടെ പഠിച്ച ഒരു ബിജുവിനെപറ്റി... അവൻ ശരിക്കും ആരാണെന്നറിയോ... കാവ്യയുടെ മുറച്ചെറുക്കൻ... അതായത് അവളുടെ മരിച്ചുപോയ അമ്മാവന്റെ മകൻ... കാവ്യയെ എനിക്ക് നേരത്തെ പരിചമില്ലെങ്കിലും ഗോപിനാഥനങ്കിളിനെ എനിക്കറിയാമായിരുന്നു... അവരുടെ അളിയന്റെ മകനാണ് ബിജുവെന്നത് അവൻ മുമ്പ് പറഞ്ഞിരുന്നു... ഇപ്പോൾ ഈ ബിജുവിന്റെ കസ്റ്റഡിയിലാണ് പവിത്രൻ... ആ പവിത്രനെവച്ചുവേണം പ്രതാപനുനേരെ കളിക്കാൻ... "

"നീ പറഞ്ഞ് നല്ല കാര്യമാണ്... പക്ഷേ ഇത് നിന്റെ ജോലിക്ക് നിരക്കാത്ത കാര്യമല്ലേ... " "പിന്നേ ഇതിലും വലിയ ക്രിമിനലുകൾ സർവ്വീസിലും സംസ്ഥാനം ഭരിക്കുന്നവരിലുമുള്ളപ്പോൾ ഇത് ഒരു തെറ്റുമല്ല... ഇവർക്കൊക്കെ വേണ്ടി എന്ത് തോന്നിവാസവും ചെയ്യുന്നവരാണ് അവർ... അന്നേരം നേരായ മാർഗ്ഗത്തിലൂടെ അവനെയൊന്നും പൂട്ടാൻ കഴിയില്ല... ഇതുപോലെ വളഞ്ഞവഴി തന്നെ വേണം... " "അപ്പോൾ നീ ഒന്നിനായിട്ടുതന്നെയാണ് അല്ലേ... ഇവരെയൊക്കെ അങ്ങനെത്തന്നെ നേരിടണം... അതുപോട്ടെ ആ കൂട്ടുകാരന്റെ നാട് എവിടെയാണ്... " പ്രസാദ് ഗിരിയോട് ബിജുവിന്റെ നാട് പറഞ്ഞു കൊടുത്തു... അതുകേട്ട് ഗിരി ഞെട്ടി... "അവിടെയല്ലേ ശ്രേയയുടെ വീട്... അതായത് ഞാൻ ജനിച്ച് കുറച്ചുകാലം വളർന്ന നാട്... അപ്പോൾ രാമദാസനങ്കിളിന് അവനെ പരിചയമുണ്ടാവുമല്ലോ... അവന്റെ അച്ഛൻ മരിച്ചുപോയെന്നല്ലേ പറഞ്ഞത്... ഇനി അവന്റെ അമ്മയുടെ നാട് അവാനാണ് സാധ്യത... ഏതായാലും ഞാനൊരു കാര്യം പറയാം... എനിക്ക് അവനെയൊന്ന് പരിചയപ്പെടണം...

കാരണം മറ്റൊന്നും കൊണ്ടല്ല... നീ നിയമം കാക്കുന്ന ഒരു പോലീസുകാരനാണ്... ആ നീ ഇതുപോലൊരു ഏടാകൂടത്തിൽ ചെന്ന് ചാടുന്നത് നല്ലതായിരിക്കില്ല... അതുകൊണ്ട് നീ ഗാലറിയിൽ നിന്ന് കളി കണ്ടാൽ മതി... ഇനി എന്താണ് വേണ്ടതെന്നു വച്ചാൽ എനിക്ക് വിട്ടേക്ക്..." "ഗിരി നീയെന്തറിഞ്ഞിട്ടാണ് പറയുന്നത്... ആ പ്രതാപൻ ആരാണെന്ന് വ്യക്തമായി അറിയേ നിനക്ക്... അവനോട് ശക്തികൊണ്ട് ഏറ്റുമുട്ടാൻ പറ്റില്ല... കാരണം എന്തിനും പോന്ന ക്രിമിനലുമായാണ് അവന് കൂട്ട്... ആ ശേഖരന്റെ മോൻ സുനിൽ വരെ അവന്റെ ആളാണ്... " "അവനല്ല ഇനി ശേഖരന്റെ തന്തവരെ അവന്റെ ആളായാലും എനിക്ക് പ്രശ്നമല്ല... നീ ഉദ്ദേശിച്ച പോലെ കയ്യൂക്കിന്റെ ഫലം കൊണ്ടല്ല അവനെ നേരിടാൻ പോകുന്നത്... ബുദ്ധികൊണ്ടാണ്... അതിന് ആദ്യം അവനെ തളർത്തുക.. അതിനുള്ള വഴി എന്റെ കയ്യിലുണ്ട്... അതോർത്ത് നീ ടെൻഷനടിക്കേണ്ട... ഇവിടെ നീയിപ്പോൾ ഇറങ്ങാതിരിക്കുന്നതാണ് നല്ലത്... പഴയതൊന്നും നീ മറന്നിട്ടില്ലല്ലോ... എന്തെങ്കിലുമൊരു കാരണം കിട്ടാൻ നടക്കുകയാണ് ആ ഹോം മിനിസ്റ്റർ കഴിഞ്ഞദിവസം നീയയാളെ വെറുപ്പിച്ചതല്ലേ... അതിന്റെ പക അയാൾക്കുണ്ടാകും... അതിന് തലവച്ചുകൊടുക്കാതിരിക്കുന്നതാണ് നല്ലത്... "

"എന്നിട്ട് നിന്നെ ഒരു അപകടത്തിലേക്ക് തള്ളിയിടണമെന്നാണോ... " "എന്റെ കാര്യം നീ വിട്ടേക്ക്... എന്റെ കൂടെ നിന്റെ കൂട്ടുകാരനുമുണ്ടാവില്ലേ...ഏതായാലും നീ വാ... " ഗിരി എഴുന്നേറ്റു... "ഗിരീ എനിക്ക് നിന്നോട് ഒരുകാര്യം ചോദിക്കാനുണ്ട്... നീ കാവ്യയെ മുമ്പ് എങ്ങനെയാണ് പരിചയം... ഇന്നലെ നിങ്ങൾ തമ്മിൽ പരസ്പരം കണ്ടപ്പോൾ രണ്ടുപേരും ഞെട്ടിയത് ഞാൻ കണ്ടു... എന്താണ് അതിന്റെ കാരണം... ഇന്നലെ എല്ലാവരുടേയും മുന്നിൽ വച്ച് ചോദിക്കേണ്ട എന്നുകരുതി ചോദിക്കാതിരുന്നതാണ്... " "അത് കുറച്ചുമുമ്പ് നടന്ന സംഭവമാണ്... അത് കേട്ട് നീ പ്രശ്നത്തിനൊന്നും പോകരുത്.. " "നീ കാര്യം പറയടോ... ഞാൻ പ്രശ്നമുണ്ടാക്കാൻമാത്രം എന്താണ് നടന്നത്... " "അത് ഒരാറ് മാസം മുന്നേ അവൾ പഠിക്കുന്ന കോളേജിന് മുന്നിൽ ഒരു സംഭവം നടന്നു...അന്ന് നീ പ്രതാപൻ ചെയ്ത തന്തയില്ലാത്തരത്തിന് സസ്പെൻഷൻ കിട്ടി വീട്ടിലിരിക്കുന്ന സമയത്ത്... അന്ന് അവിടെ കോളേജിൽ മുമ്പ് കുറച്ച് കുട്ടികളെ നിന്റെ പോലീസുകാർ അറസ്റ്റുചെയ്തത് നിനക്ക് ഓർമ്മയില്ലേ...

അന്ന് ക്ലാസ്സ് കഴിഞ്ഞ് വരുകയായിരുന്നു കാവ്യയും കൂടെ രണ്ട് കുട്ടികളും അതിലൊരു കുട്ടിക്ക് ഇതുമായി ബന്ധമുണ്ടായിരുന്നു... അന്നവിടെ എസ്ഐ രവിന്ദ്രൻസാറും മറ്റ് നാല് പോലീസുകാരുമാണ് വന്നത്... അതിൽ രണ്ട് വനിതാ പോലീസുകാരുമുണ്ട്... അന്ന് വീട്ടിൽ എന്നെ പൊക്കാൻ വന്നില്ലേ... അവരൊക്കെത്തന്നെയാണ് ഉണ്ടായിരുന്നത്... കാവ്യയുടെ കൂടെ ഉണ്ടായിരുന്നു എന്നു പറഞ്ഞ ആ പെൺകുട്ടി ഏതോ നേതാവിന്റെ മകളാണ്... അവൾ തന്നെയാണ് അതിലെ മുഖ്യപ്രതിയും... ഇതൊന്നുമറിയാതെയാണ് കാവ്യയും കൂട്ടുകാരിയും അവളുമായി കൂട്ടു കൂടിയത്...പക്ഷേ രവിന്ദ്രൻസാറിന് ആ പെൺകുട്ടിയെ തൊടാൻ പോലും പറ്റില്ലായിരുന്നു... അവൾക്കെതിരെ വല്ല ആക്ഷനുമെടുത്താൽ അയാളുടെ തൊപ്പി തെറിക്കുമെന്ന് അറിയാം... അന്നേരം അയാൾ കണ്ട മാർഗ്ഗമാണ്... കാവ്യയും അവളുടെ കൂട്ടുകാരിയേയും ഇതിൽ കുടുക്കി അവരാണ് ഇതിന്റെ മുഖ്യ പ്രതികളെന്ന് വരുത്തി തീർക്കുക... ഇത് അന്നേരം തോന്നിയ ബുദ്ധിയായിരിക്കില്ല...

കാരണം ആ പെൺകുട്ടി കാവ്യയുടെ ബാഗിൽ മയക്കുമരുന്നിന്റെ രണ്ട് പേക്കറ്റ് ഒളിപ്പിച്ചുവച്ചിരുന്നു... രവീന്ദ്രൻ സാറത് പൊക്കുകയും ചെയ്തു... എത്ര കരഞ്ഞ്പറഞ്ഞിട്ടും രവീന്ദ്രൻ സാറത് കേട്ടില്ല... ഞാൻ ഓഫീസിൽനിന്ന് ആ വഴി വരുമ്പോൾ അവിടെ നടക്കുന്ന ബഹളംകേട്ട് കാർ നിർത്തി എന്താണെന്ന് അന്വേഷിച്ചു അപ്പോഴാണ് സംഭവം ഇതാണെന്ന് അറിഞ്ഞത്... ഒരു നിമിഷമെങ്കിലും കാവ്യയേയും കൂട്ടുകാരിയേയും ഞാനും അവിശ്വസിച്ചു... കാരണം ഇവളുടെ ബാഗിൽ നിന്നാണല്ലോ സാധനം കിട്ടിയത്..." "എന്നിട്ട് എന്തായിരുന്നു സത്യം... അന്ന് രവീന്ദ്രൻ പറഞ്ഞത് അന്ന് അവിടെനിന്നും കിട്ടിയത് ഗ്ലൂക്കോസ് പൊടി യാണെന്നും ആളുകൾ ആ കോളേജിന്റെ പേര് കളയാൻ ഓരോന്ന് പറഞ്ഞുണ്ടാക്കിയതാണെന്നുമാണ് പറഞ്ഞിരുന്നത്... " "അങ്ങനെയല്ലേ പറയാൻ പറ്റൂ... പിന്നെ ഇത് ഒരു ചതിയാണെന്നറിഞ്ഞത് ആ നിമിഷമായിരുന്നു... അവരുടെ അതേ കോളേജിൽ പഠിക്കുന്ന ഒരു പയ്യൻ ആ പെൺകുട്ടി ഈ പാക്കറ്റ് കാവ്യയുടെ ബാഗിൽ വക്കുന്നത് നേരിട്ട് കണ്ടിരുന്നു... അവനത് തന്റെ മുബൈലിൽ പകർത്തുകയും ചെയ്തു... അത് അവിടെയുണ്ടായിരുന്ന എല്ലാവർക്കും കാണിച്ചു കൊടുത്തു...

ഇത് കണ്ടപ്പോൾ സത്യത്തിലെനിക്ക് നിയന്ത്രണം വിട്ടു... ഞാൻ രവീന്ദ്രൻസാറിനേയും ആ പെൺകുട്ടിയേയും എന്തൊക്കെയോ പറഞ്ഞു... അപ്പോഴേക്ക് മറ്റ് കോളേജ് വിദ്യാർത്ഥികൾ അവർക്കെതിരെ തിരിഞ്ഞു... അവസാനം ഗത്യന്തരമില്ലാതെ പോലീസുകാർ അവിടെനിന്നും പോകാനൊരുങ്ങി... അന്നേരം കൂടുതൽ പ്രശ്നമായി... യഥാർത്ഥ പ്രതിയും കാവ്യയെ കുറ്റവാളിയാക്കാൻ ശ്രമിച്ചവളുമായ ആ പെൺകുട്ടിയെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു അവരുടെ വാശി... അത് ഒരു പരിധിവരെ വിജയിക്കുകയും ചെയ്തു... ആ പെൺകുട്ടിയെ അവർ അറസ്റ്റുചെയ്തു... എന്നിട്ടോ സ്റ്റേഷനിലെത്തിയില്ല... ഇതുപോലത്തെ കേസിൽ ജാമ്യം അനുവദിക്കാൻ പറ്റാതിരുന്നിട്ടും നേതാവിന്റെ മകളല്ലേ എന്തുമാകാമല്ലോ... അവിടെ എന്ത് നിയമം... സ്റ്റേഷനിലെത്തിയപ്പോൾതന്നെ അവളെ ജാമ്യത്തിൽ വിട്ടു... പക്ഷേ കഥ അവിടേയും അവസാനിച്ചില്ല... സംഭവം കയ്യിൽ നിന്ന് പോകുമെന്നായപ്പോൾ പിറ്റേദിവസം അവളെ കോടതിൽ ഹാജരാക്കി......... തുടരും..

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story