പ്രണയഗീതം: ഭാഗം 40

pranaya geetham

രചന: രാജേഷ് വള്ളിക്കുന്ന്‌

"ഇതുപോലത്തെ കേസിൽ ജാമ്യം അനുവദിക്കാൻ പറ്റാതിരുന്നിട്ടും നേതാവിന്റെ മകളല്ലേ എന്തുമാകാമല്ലോ... അവിടെ എന്ത് നിയമം... സ്റ്റേഷനിലെത്തിയപ്പോൾതന്നെ അവളെ ജാമ്യത്തിൽ വിട്ടു... പക്ഷേ കഥ അവിടേയും അവസാനിച്ചില്ല... സംഭവം കയ്യിൽ നിന്ന് പോകുമെന്നായപ്പോൾ പിറ്റേദിവസം അവളെ കോടതിൽ ഹാജരാക്കി... എന്നിട്ടെന്തായി... അവിടെനിന്നും കണ്ടെടുത്ത പേക്കറ്റ് വെറും ഗ്ലൂക്കോസ് പൊടിയായി മാറി... അവൾ പുഷ്പം പോലെ ഇറങ്ങിപ്പോരുകയും ചെയ്തു... അങ്ങനെയൊരനുഭവം കാവ്യക്ക് ഉണ്ടായിരുന്നു... പിന്നെ കാവ്യയെ കാണുത് ഇന്നലെ ഇവിടെ വച്ചാണ്... അവൾ ഗോപിനാഥനങ്കിളിന്റെ മകളാണെന്ന് അറിയില്ലായിരുന്നു എനിക്ക്... " "ഹും എന്തൊരു വിധിയാണ് ആ പാവങ്ങളുടേത്... ഇത് അന്നെന്താണ് നീ എന്നോട് പറയാതുരുന്നത്... " "അല്ലാതെതന്നെ അന്നു മറ്റുള്ളവരുടെ മുന്നിൽ കുറച്ചു നേരമെങ്കിലും കുറ്റക്കാരിയായി... ഇനി ഇതിന്റെ പേരിൽ എന്തിനാണ് വീണ്ടും പ്രശ്നമുണ്ടാക്കുന്നത്... അന്നത് നിന്നോട് പറഞ്ഞാൽ നീ ഈ കേസ് കൂത്തിപൊക്കും...

അത് അവൾക്കും കൂട്ടുകാരിക്കും കൂടുതൽ പ്രശ്നമാണ് ഉണ്ടാക്കുക...ഇപ്പോഴത്തെ പ്രശ്നംതന്നെ നോക്ക്... അതുപോലെയാവില്ലേ എല്ലാം..." "എന്നുകരുതി അവളെയൊക്കെ വെറുതെ വിടുകയെന്നോ... അതേതായാലും നന്നായി... എന്നിട്ട് ആ നാറി രവീന്ദ്രൻ ഒന്നുമറിയാത്തവനെപ്പോലെ നടക്കുകയായിരുന്നല്ലേ... അവൻതന്നെയാണ് അന്ന് യഥാർത്ഥ സാധനം മാറ്റിയത്... എന്നിട്ട് അവിടെനിന്നും കിട്ടിയത് ഗ്ലൂക്കോസ്പൊടിയാണെന്ന് വരുത്തി തീർത്തു... അന്ന് ആ പ്രതാപൻ കാരണം സസ്പെൻഷൻ കിട്ടി വീട്ടിലിരിക്കുന്ന സമയത്താണ് ഇത് നടന്നത്... ഇല്ലെങ്കിൽ അയാളുടെ തൊപ്പി തെറുപ്പിക്കാൻ ഇതു മതിയായിരുന്നു... എന്തായാലും ഇനി കാവ്യയെ ഒരു കേസിലേക്കും വലിച്ചിഴക്കില്ല... ഇന്നത്തെ സ്ഥിതി തന്നെ അറിയാലോ... അങ്ങനെയൊരു നാടകം കളിച്ചതുകൊണ്ട് അവളിന്ന് കോടതി പോകാതെ കിട്ടി.. ഏതായാലും ഞാൻ സ്റ്റേഷനിലൊന്ന് പോകട്ടെ... പവിത്രൻ ജയിൽ ചാടിയതറിഞ്ഞ് അവിടെ എത്തണമല്ലോ ഞാൻ... നീയേതായാലും കുറച്ചുകഴിഞ്ഞല്ലേ പോകുന്നുള്ളൂ... എന്തായാലും ഞാൻ വിളിക്കാം... "

പ്രസാദ് പെട്ടന്ന് ഡ്രസ്സ് മാറ്റി യൂനിഫോം ധരിച്ച് സ്റ്റേഷനിലേക്ക് പോയി... ഗിരി താഴെ ഹാളിൽ കൃഷ്ണന്റെയും ഗോപിനാഥന്റേയും അടുത്തിരുന്നു... "അങ്കിൾ ഇപ്പോൾ പ്രശ്നമൊന്നും തോന്നുന്നില്ലല്ലോ... കഴിഞ്ഞതൊന്നും ഓർത്ത് ഇനി മനസ്സ് വിഷമിപ്പിക്കേണ്ട... സംഭവിക്കാനുള്ളത് സംഭവിച്ചു... ഏതായാലും ഞങ്ങൾ പറഞ്ഞ വീട് എത്രയും പെട്ടന്ന് ശരിയാക്കാം... അതുവരെ ഇവിടെ നിൽക്കാമല്ലോ... പിന്നെ ആന്റിയുടെ ഒരു ചേട്ടനുണ്ടായിരുന്നു എന്നു പറഞ്ഞല്ലോ... മരിച്ചുപോയ ഒരാൾ... അവരുടെ ഭാര്യയും മക്കളും ഇപ്പോൾ എവിടെയാണ്... " "അവർ കുറച്ച് വടക്കാണ്... അവളുടെ വീട്ടിൽ... എന്താ മോനേ ചോദിച്ചത്" ഗോപിനാഥൻ ചോദിച്ചു... "ഒന്നുമില്ല... അവരുടെ കാര്യങ്ങൾ പറയുന്നത് കേട്ടു... അവരിപ്പോൾ ഇവിടേക്ക് വരാറില്ലേ... " "അവളും മോനും എപ്പോഴെങ്കിലുമാണ് വരുന്നത്... ഇപ്പോൾ വന്നിട്ട് നാലഞ്ചുമാസമായി പക്ഷേ അവരുടെ മകൻ ഇടക്കിടക്ക് വരാറുണ്ട്... വരുമ്പോൾ വല്ലതും തരും... അവരെക്കൊണ്ട് ഇപ്പോൾ അതല്ലേ ചെയ്യാൻ പറ്റൂ... എങ്ങനെ കഴിയേണ്ടവരായിരുന്നു എല്ലാം പോയില്ലേ... "

"അവരോട് ഇതെല്ലാം പറഞ്ഞിരുന്നോ... " "ഇല്ല... പറഞ്ഞിട്ടെന്തിനാണ്... അവരേയും വിഷമത്തിലാക്കാനോ... എന്റെ മക്കളെ ജീവനാണ് അവർക്ക്... ഇങ്ങനെയൊരു സംഭവമറിഞ്ഞാൽ അവൻ വെറുതേയിരിക്കുമോ... " "എന്താണ് അവന്റെയും അമ്മയുടേയും പേര്... " "അവളുടെ പേര് സുനന്ദ... അവന്റെ പേര് ബിജു... എന്താണ് മോനേ ഇതെല്ലാം ചോദിക്കുന്നത്... " "അച്ഛന്റെ കൂട്ടുകാരൻ രാമദാസനങ്കിൾ അവരുടെ നാട്ടിലാണ് താമസിക്കുന്നത്... ഞാനും ജനിച്ചത് അവിടെയാണ്... " "അപ്പോൾ അവർക്കറിയാമായിരുക്കുമല്ലോ ഇവരെ... " കൃഷ്ണൻ ചോദിച്ചു... "അതാണ് ചോദിച്ചത്... പിന്നെ അവരെ നിങ്ങൾ വിളിച്ച് വിവരമൊന്നും പറയേണ്ട... അവരറിഞ്ഞിട്ടുണ്ട് കാര്യങ്ങൾ... പ്രസാദിന്റെ കൂട്ടുകാരൻകൂടിയാണ് ബിജു... അവർ ബാംഗ്ലൂരിൽ പഠിക്കുമ്പോഴേയുള്ള പരിചയമാണ്... ഇവിടെ വരുമ്പോൾ അവനെ കണ്ടേ മടങ്ങാറുള്ളൂ... മിനിഞ്ഞാന്ന് രാത്രി മുതൽ അവൻ ഇവിടെയുണ്ട്... ഇന്നാണ് പോയത്... ഈ അവസ്ഥയിൽ നിങ്ങളെ കാണാൻ അവന് മനസ്സ് സമ്മതിക്കുന്നില്ല... അതാണ് നിങ്ങളുടെയടുത്തേക്ക് വരാതിരുന്നത്... "

"അപ്പോൾ പ്രസാദ് പറഞ്ഞതുപോലെ ആ പവിത്രൻ ബിജുവിന്റെ കസ്റ്റഡിയിലാണോ... " കൃഷ്ണൻ ചോദിച്ചു... "അതറിയില്ല... അങ്ങനെയാവാൻവഴിയില്ല... ഇനി അങ്ങനെയാണെങ്കിലും പ്രശ്നമില്ല... അവൻ കാരണമല്ലേ ഇതെല്ലാം നടന്നത്... ഏതായാലും ഞാൻ നടക്കട്ടെ... എന്താവിശ്യമുണ്ടായാലും വിളിക്കാൻ മടിക്കേണ്ട... " ഗിരി അവിടെനിന്നും ഇറങ്ങി.. ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ "ഉമ്മറത്ത് ചാരുകസേരയിൽ എന്തോ ആലോചിച്ച് ഇരിക്കുകയായിരുന്നു സുധീർ... തനിക്കുള്ള ചായയുമായി സുമതി വന്നതൊന്നും അവനറിഞ്ഞില്ല... "മോനേ എന്താണ് നീ ആലോചിച്ചിരിക്കുന്നത്... " സുമതി ചോദിച്ചു... "ഒന്നുമില്ല... ഞാൻ എന്റെ കാര്യം തന്നെ ആലോചിക്കുകയായിരുന്നു... " "നിനക്ക് ഞങ്ങളോട് ദേഷ്യം തോന്നുന്നുണ്ടോ... നീയാരാണ് എന്നത് മറച്ചുവച്ചവരല്ലേ ഞങ്ങൾ... " "എനിക്കാരോടും ദേഷ്യമില്ല... പക്ഷേ എന്നോട് എന്റെ ജന്മരഹസ്യം എപ്പോഴെങ്കിലും പറയുമായിരുന്നു... അത് ഞാൻ അറിഞ്ഞിരുന്നെങ്കിൽ ഇങ്ങനെയൊക്കെ സംഭവിക്കുമായിരുന്നോ... എന്റെ ചെറിയച്ഛനെ ഞാൻ എന്തൊക്കെ പറഞ്ഞു...

എന്റെ അനിയനെ ഞാൻ തല്ലി... അതു മാത്രമോ... സ്വന്തം അനിയത്തിയെ വിവാഹം കഴിക്കാൻ നടന്ന മഹാപാപിയാണ് ഞാൻ... എല്ലാം ഒരു തെറ്റിദ്ധാരണയുടെ പുറത്താണെന്നറിഞ്ഞപ്പോൾ അതും സ്വന്തം ചോരയോട്... ഈ പാപമൊക്കെ എങ്ങനെ കഴുകിക്കളകയും ഞാൻ... " "മോനേ... ഒന്നും അറിഞ്ഞുകൊണ്ടല്ലല്ലോ... നീ ഞങ്ങൾക്ക് നഷ്ടമാകും എന്ന പേടിയാണ് ഇത് ഇത്രയും വലുതായത്... തെറ്റ് ഞങ്ങളുടെ ഭാഗത്താണ്... ഇനി അതോർത്ത് മസസ്സ് വിഷമിക്കേണ്ട... നീ മംഗലത്ത് വീട്ടിൽ പോകണം... ചെയ്തുപോയ എല്ലാ തെറ്റുകൾക്കും മാപ്പ് ചോദിക്കണം... അവർ ഒരിക്കലും നിന്നെ, ശപിക്കില്ല അതുറപ്പാണ്... " "ഹും ഇത്രയൊക്കെ ചെയ്ത എന്നോട് അവർ പൊറുക്കുമെന്നാണോ പറയുന്നത്... എന്നെ ഒരിക്കൽപോലും ശപിച്ചിട്ടില്ല എന്നാണോ പറയുന്നത്... " "അതെ... അവർക്കതിന് കഴിയില്ല... കഴിഞ്ഞിരുന്നെങ്കിൽ അവർ നിന്റെ കാര്യത്തിൽ ഇത്രയധികം ആവലാധിപ്പെടില്ലായിരുന്നു... നിനക്കറിയോ ഇന്നലെ ഞാൻ വഴിയിൽവച്ച് രാമേട്ടനേയും രമയേയും മകനേയും കണ്ടിരുന്നു...

അവർ മകളുടെ അടുത്തു പോയി വരുകയാണെന്നാണ് പറഞ്ഞത്... ഓരോന്ന് സംസാരിച്ചിരിക്കുമ്പോൾ അവർ നിന്റെ വിവാഹക്കാര്യം പറഞ്ഞു... നല്ലൊരു കുട്ടിയെ കണ്ടുപിടിച്ച് അവളുടെ കഴുത്തിൽ നിന്നെക്കൊണ്ടു മിന്നുകെട്ടിക്കണമെന്നാണ് പറഞ്ഞത്... മംഗലത്തെ തറവാട്ടിലെ മൂത്ത സന്തതിയായ നിന്റെ വിവാഹം കഴിഞ്ഞിട്ടേ അവരുടെ മക്കളുടെ വിവാഹം നടത്തൂ എന്നാണ് അവരുടെ ആഗ്രഹം... " "എന്നവർ പറഞ്ഞോ... അതോ അമ്മ മനസ്സിൽ കണ്ടതോ... " "അവർ പറഞ്ഞതുതന്നെയാണ്... അതുകൊണ്ട് നീ ഇന്നുതന്നെ അവിടെ പോകണം... എല്ലാ തെറ്റുകൾക്കും അവർ നിനക്ക് മാപ്പുതരും... പിന്നെ വിവാഹം അത് നീ പരിഗണിച്ചില്ലെങ്കിലും നിന്റെ വഴിയേ കുറച്ചുനാളായി ആ സുനന്ദയുടെ മകൾ ദേവിക നടക്കുന്നു എന്നത് നാണിയമ്മ പറഞ്ഞ് ഞാനറിഞ്ഞു... നിനക്കപ്പോൾ പ്രതികാരമല്ലായിരുന്നോ... എടാ അവൾക്ക് എന്താണ് ഒരു കുറവ്... നല്ലൊരു കുട്ടിയല്ലേ... മാത്രമല്ല നിന്റെ കൂട്ടുകാരന്റെ അനിയത്തിയും... " "അവൾ നല്ല കുട്ടി തന്നെയാണ്... ആർക്കും ഇഷ്ടപ്പെടുകയും ചെയ്യും...

പക്ഷേ അവൾക്ക് ഞാൻ ചേരില്ല... ഇത്രയും കാലം ഒരു പ്രതികാരത്തിനുവേണ്ടിയാണ് അവളെ അവഗണിച്ചതെങ്കിൽ ഇന്ന് ഞാനതിന് അർഹനല്ല എന്ന പേരിലാണ്.. എന്തിനാണ് വെറുതേ... അവൾക്ക് നല്ലൊരു ഭാവിയുണ്ട്... അത് എന്റെ പേരിൽ ഇല്ലാതാവരുത്... " "അത് നീ മാത്രം തീരുമാനിച്ചാൽ മതിയോ... പിന്നെയെന്തിനാണ് ഞങ്ങൾ... ഞാൻ ഈ കാര്യം ഇന്നലെ രാമേട്ടനോട് പറഞ്ഞു... ഇനി അവർ നോക്കിക്കോളും കാര്യങ്ങൾ.. " "ഓ അവിടെവരെ എത്തിയ കാര്യങ്ങൾ... നിങ്ങൾക്കൊന്നും വേറെ പണിയില്ലേ... എന്റെ എല്ലാ കാര്യവുമറിയുന്ന ബിജു ഇതിന് സമ്മതിക്കുമെന്ന് തോന്നുന്നുണ്ടോ... " "അത് ഞങ്ങൾക്ക് വിട്ടേക്ക്... അവൻ സമ്മതിക്കാതിരിക്കാൻ എന്താണ് കാരണം... നിനക്കെന്താ പണമില്ലേ പഠിപ്പില്ലേ... പോരാത്തതിന് നല്ല അന്തസ്സുള്ള തറവാട്ടിൽ ജനിച്ചവനാണ് നീ... പിന്നെയുള്ളത് ഒരു ജോലിയാണ്... അതിനുള്ള വഴി രാമേട്ടൻ കാണും... ഇതിലപ്പുറം എന്താണ് വേണ്ടത്... " "ഇതല്ല ഒരു ജീവിതത്തിൽ ആവിശ്യം... ഒരു പെൺകുട്ടിയെ വിവാഹം കഴിപ്പിച്ചയക്കുമ്പോൾ ആദ്യം അന്വേഷിക്കുന്നത് അവന്റെ സ്വഭാവമാണ്... അവന്റെ ജീവിതരീതിയാണ്.. ഇത് നന്നല്ലെങ്കിൽ പിന്നെ എന്തുണ്ടായിട്ടെന്താണ് കാര്യം... " "അതറിയാവുന്നതുകൊണ്ടല്ലേ അവൾ നിന്റെ പുറകേ നടക്കുന്നത്... "

സുമതി ചോദിച്ചതും മുറ്റത്ത് ഒരു ബൈക്ക് വന്ന് നിന്നു.... അതിൽനിന്ന് ബിജു ഇറങ്ങി... "എന്താ അമ്മയും മോനും ഒരു ചർച്ച... " ബിജു ചോദിച്ചു... "ഒന്നുമില്ല... ഞാൻ ഇവന്റെ വിവാഹക്കാര്യം സംസാരിച്ചതാണ്.. " സുമതി പറഞ്ഞു... "അതേതായാലും നന്നായി... ഇവനെ പിടിച്ച് കെട്ടിക്കുന്നത് നല്ലതാണ്... " "ഓ നിന്റെ ഒരു സപ്പോർട്ടുംകൂടിയേ ആവിശ്യമുണ്ടായിരുന്നുള്ളൂ... " സുധീർ പറഞ്ഞു... "അണെന്നുകൂട്ടിക്കോ... അതുപോട്ടെ ആരാണ് കക്ഷി... ആരെയെങ്കിലും കണ്ടുവച്ചിട്ടുണ്ടോ... " "ഇതുവരെ കണ്ടുവച്ചിട്ടില്ല. പക്ഷേ ഒരു പെൺകുട്ടിയുണ്ട്... അവൾക്ക് ഇവനോട് എന്തോ ഒരു താല്പര്യമുണ്ട്.. പക്ഷേ അവരുടെ വീട്ടുകാരുടെ തീരുമാനമാണ് അറിയേണ്ടത്... " "അതാരാണ് അങ്ങനെയൊരു കുട്ടി... അതും ഇവനോട് താല്പര്യവുമായി മുന്നോട്ടുവരാൻ ധൈര്യമുള്ളവൾ... ആരായാലും അവൾ ഭാഗ്യവതിയാണ്.. മാത്രമല്ല ഇവനെ നിലക്കു നിർത്താൻ പറ്റിയവളുമാണ്... "ആണല്ലോ എന്നാൽ ഇനി തീരുമാനം പറയേണ്ടത് നീയുംകൂടിയാണ്... കാരണം അവൾ നിന്റെ അനിയത്തിയാണ്... " സുമതി പറഞ്ഞതു കേട്ട് ബിജു ഞെട്ടി........... തുടരും..

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story