പ്രണയഗീതം: ഭാഗം 41

pranaya geetham

രചന: രാജേഷ് വള്ളിക്കുന്ന്‌

"ആണല്ലോ എന്നാൽ ഇനി തീരുമാനം പറയേണ്ടത് നീയുംകൂടിയാണ്... കാരണം അവൾ നിന്റെ അനിയത്തിയാണ്... " സുമതി പറഞ്ഞതു കേട്ട് ബിജു ഞെട്ടി... "എന്താണ് നിങ്ങൾ പറഞ്ഞത്... ദേവികക്ക് ഇവനോട്... വേണ്ട ആന്റീ... അത് ശരിയാവില്ല... മംഗലത്തെ തറവാട്ടിലേക്ക് കയറിചെല്ലാനുള്ള ഭാഗ്യമൊന്നും എന്റെ അനിയത്തിക്കില്ല..... അങ്ങനെ മോഹിക്കാൻപോലും ഞങ്ങൾക്കവകാശമില്ല... " "അതിന് അവളെ മംഗലത്തെ വീട്ടിലേക്കല്ലല്ലോ കൊണ്ടുവരുന്നത് ഇവിടേക്കാണ്... പിന്നെ അവകാശം... ഒന്നുമില്ലാത്തിടത്തുനിന്ന് ഇന്ന് കാണുന്ന സ്ഥിതിയിലെത്തിയവരാണ് അവർ... അവർക്ക് നമ്മളെപ്പോലെയുള്ളവരുടെ അവസ്ഥ അറിയാം... അത് നേരെ വിപരീതമാണെന്നല്ലേയുള്ളൂ നിങ്ങളുടേത്... ഒരുകാലത്ത് വലിയ നിലയിൽ ആയിരുന്നവരല്ലേ നിങ്ങൾ... അതിനെക്കുറിച്ച് ആവലാധിയൊന്നും വേണ്ട... നിനക്ക് കുഞ്ഞുനാളുമുതൽ അറിയുന്നവനല്ലേ ഇവനെ... ഇവന്റെ എല്ലാ സ്വഭാവവും നിനക്കറിയാം... നിന്റെ അനിയത്തിയെ ഇവന് നൽകാൻ നിനക്ക് എന്തെങ്കിലും ബുദ്ധിമുട്ടേണ്ടോ...

അതാണ് അറിയേണ്ടത്... ഇവൻ അറിയാതെയാണെങ്കിലും ഇത്രയും കാലം മംഗലത്തുവീട്ടുകാരോട് പ്രതികാരം ചെയ്യാൻ നടന്നിരുന്നു... സ്വന്തം അനിയത്തിയെ ഇതിന്റെ പേരിൽ വിവാഹം കഴിക്കാനും നടന്നു... അതെല്ലാം തെറ്റായിരുന്നു എന്നിവന് മനസ്സിലായി... അതിന്റെ കുറ്റബോധം പേറി നടക്കുകയാണ് ഇവൻ... പിന്നെ ജോലി... അതിനുള്ള വഴിയും അവർ കണ്ടിട്ടുണ്ട്..." "ഇവനെ കുഞ്ഞുനാളുമുതൽ എനിക്കറിയുന്നതാണ്... ഇവൻ ജീവിതത്തിൽ ഒരു തെറ്റ് ചെയ്തിട്ടുള്ളു എന്നും അറിയാം... അത് മംഗലത്തുകാരോടുള്ള പകയുമാണ്... പക്ഷേ ഞാനെന്താണ് പറയുക... എന്റെ അനിയത്തിക്ക് ഇവനെ ഇഷ്ടമാണെങ്കിൽ ഞാനെന്തിന് വിലങ്ങുതടിയാവണം... എന്നാലും അമ്മയുടെ അഭിപ്രായം കൂടി നോക്കട്ടെ... അമ്മ സമ്മതിക്കും അതുറപ്പാണ്... എന്നാലും ഞാൻ വാക്കുതരുന്നതിമുമ്പ് അമ്മയോട് ചോദിക്കേണ്ടേ... " "അത് വേണം... അതിന് നീ ബുദ്ധിമുട്ടേണ്ട... ആ കാര്യം മംഗലത്തുകാർ നോക്കിക്കോളും... എന്തായാലും നിങ്ങൾ സംസാരിക്ക് അപ്പോഴേക്കും ചായയെടുക്കാം ഞാൻ... " സുമതി അടുക്കളയിലേക്ക് നടന്നു...

"എടാ ഞാൻ ഒരിക്കലും നിന്റെ അനിയത്തിയെ അങ്ങനെ കണ്ടിരുന്നില്ല... അതിന്റെ കാരണം നിനക്കറിയാവുന്നതല്ലേ... ഇത്രയുംകാലം ഞാൻ ചെയ്തത് ദൈവത്തിനു പോലും നിരക്കാത്തതാണ്... നിന്നെ കൂടുതൽ ഞാൻ നിർബന്ധിക്കുന്നില്ല... സ്വന്തം പെങ്ങളെ ഇതുപോലൊരു തെമ്മാടിക്ക് ഒരു ആങ്ങളയും അയക്കില്ല അമ്മ പറഞ്ഞത് നീ കാര്യമാക്കേണ്ട... അവൾക്ക് മിടുക്കനായ ഒരുത്തനെ കിട്ടും... അതുപോട്ടെ എന്താണ് പതിവില്ലാതെ ഇവിടേക്ക്... അതും രാവിലെത്തന്നെ.. അല്ലെങ്കിൽ നിന്നെ വിളിച്ചാലും നിനക്ക് വരാൻമടിയാണല്ലോ... ഇന്നലെ നിന്നെ കണ്ടില്ലല്ലോ എവിടെയായിരുന്നു... " "സുധീറേ... മറ്റാരേക്കാളും നിന്നെ എനിക്കറിയാം... നിന്റെ മനസ്സിൽ പണ്ട് പതിഞ്ഞുപോയ നിന്റെ അച്ഛന്റെ പ്രശ്നങ്ങളാണ് ഇതുവരെ നിന്റെ ജീവിതത്തിൽ ഉണ്ടായിരുന്നത്... അത് എനിക്കറിയുന്നതുപോലെ ആർക്കാണ് അറിയുന്നത്... പല സമയത്തും നിന്നോടുഞാൻ പിണങ്ങി നിന്നാലും അധികം വൈകാതെ ഞാൻ നിന്റെയടുത്തുതന്നെ വരും... അത് എനിക്ക് നിന്റെ മനസ്സ് അറിയുന്നതുകൊണ്ടാണ്...

എല്ലാം തെറ്റായിരുന്നു എന്ന് തോന്നിയപ്പോൾ നീ തളർന്നുപോയില്ലേ... അതാടാ നല്ലവനായ ഒരാളുടെ മനസ്സ്... അത് എനിക്കറിയാം... പക്ഷേ നിന്നിലുണ്ടായിരുന്ന പക അത് നിന്റെ വാക്കിലും പ്രവൃത്തിയിലും മാത്രമായിരുന്നു... നിന്റെ മനസ്സിൽ അപ്പോഴും കുറ്റബോധമുണ്ടായിരുന്നെന്ന് എനിക്കറിയാം... അവരുടെ മുന്നിൽ നീ പല വീരവാധങ്ങളും മുഴക്കുകയും ആ ശരത്തിനെ തല്ലുകയും ചെയ്തെങ്കിലും നിന്നിൽ അങ്ങനെയൊരു പ്രതികാരം ഉണ്ടായിരുന്നെങ്കിൽ നീ അവൾ ദൂരേക്ക് എവിടേക്കോ പോയി എന്ന് അറിഞ്ഞയുടൻ എങ്ങനെയെങ്കിലും അവളെ കണ്ടുപിടിക്കാൻ പോകുമായിരുന്നു... എന്നാൽ നീയത് ചെയ്തില്ല... ഇവിടെനിന്ന് വീണ്ടും വീരവാധം മുഴക്കി... എത്ര വലിയ ദുഷ്ടനായാലും മനസ്സ് അനുവദിച്ചില്ലെങ്കിൽ ഒന്നും നടക്കില്ല... നിന്റെ മനസ്സ് ശുദ്ധമാണ്... അത് അറിയുന്നതുകൊണ്ടാണ് ദേവിക നിന്നെ ഇഷ്ടപ്പെട്ടത്... അവൾക്ക് നിന്നെ ഇഷ്ടമാണെന്നറിഞ്ഞപ്പോൾ എനിക്കും സന്തോഷമാണ് ഉണ്ടായത്.. പിന്നെ എല്ലാം നേരായ മാർഗത്തിൽ വേണമെന്ന് മാത്രം...

അതാണ് അമ്മയുടെ സമ്മതം വേണമെന്ന് പറഞ്ഞത്... പിന്നെ ഞാൻ വന്നത്... അത് പറയാനിരിക്കുകയായിരുന്നു... ഞാൻ ഇവിടെയില്ലായിരുന്നു... ഇന്ന് രാവിലെ എത്തിയതാണ്... അപ്പച്ചിയുടെ നാട്ടിലൊന്ന് പോയി... " "അത് പുത്തരിയല്ലല്ലോ... അത് രണ്ടാഴ്ച കൂടുമ്പോൾ പോകുന്നതല്ലേ... " "അത്, ശരിയാണ് പക്ഷേ ഇപ്പോൾ പോയത് മറ്റൊരു കാര്യത്തിനാണ്... ബിജു എല്ലാ കാര്യവും സുധീറിനോട് പറഞ്ഞു... " "എന്നിട്ട് എന്താണ് നിന്റെ നീക്കം... അവൻ നിന്റെ കയ്യിലാണെന്ന് അവന്റെ ചേട്ടനറിഞ്ഞാൽ എന്താണുണ്ടാവുക എന്നാലോചിച്ചോ നീ... " "അതിനവൻ അറിഞ്ഞിട്ടല്ലേ... അത് പിന്നത്തെക്കാര്യം... എന്റെ അപ്പച്ചിയേയും കുടുംബത്തേയും വഴിയാധാരമാക്കിയവനെ ഞാൻ വെറുതേ വിടണോ... അവൻ ആ പ്രതാപന്റെ പതനം എന്റെ കൈകൊണ്ടാണ്... അതും ഈ പവിത്രനെ വച്ച്... " "പറയാനെളുപ്പമാണ്... പക്ഷേ എങ്ങനെ... നിന്റെ സുഹൃത്ത് ആ കമ്മീഷണർ നിന്റെ കൂടെയുണ്ടാകുമെന്ന് അറിയാം... പക്ഷേ അവനും ഒരു പരിധിയുണ്ട്... അവന്റെ ജോലി അതുപോലെയുള്ളതാണ്... "

"അറിയാം അതുകൊണ്ടാണ് ഞാൻ നിന്റെയടുത്തേക്ക് വന്നത്... നീയെന്നെ സഹായിക്കില്ലേ.. " "അതുശരി... അപ്പോൾ നീയെന്നെ ബലിയാടാക്കാൻ തീരുമാനിച്ചല്ലേ... സാരമില്ല... കൂട്ടുകാരനുവേണ്ടിയല്ലേ... എവിടെയാണ് അവനെ തളച്ചത്... " "നമ്മുടെ മോനിച്ചന്റെ പഴയ വീടില്ലേ അതിൽ... " "അവിടെയോ... അത് വേണ്ട അതപകടമാണ്... അവിടെനിന്നും അവനെ മാറ്റണം... അതിനുപറ്റിയ നല്ലൊരു സ്ഥലം എന്റെ കയ്യിലുണ്ട്..." "പെട്ടന്നാണ് ബിജുവിന്റെ ഫോൺ റിംഗ് ചെയ്തത്... പ്രസാദാണ് വിളിക്കുന്നത് എന്നറിഞ്ഞപ്പോൾ അവൻ കോളെടുത്തു... പ്രസാദ് പറയുന്ന കാര്യങ്ങൾക്ക് അവൻ മറുപടി കൊടുത്തു... "ആരാടാ അത്... " ബിജു കോൾ കട്ട്ചെയ്തപ്പോൾ സുധീർ ചോദിച്ചു... "അത് പ്രസാദാണ്... എന്നോട് വൈകീട്ട് അവിടെ വരെ ചെല്ലാൻ... കാര്യം നേരിട്ട് പറയാമെന്ന്... " "ഏതായാലും നീ തനിച്ച് അവിടേക്ക് പോകേണ്ട... നിന്നെ ആർക്കും സംശയമില്ലായിരിക്കാം... പക്ഷേ നീ പ്രസാദിനെ കാണാൻ ചെല്ലുന്നത് അവർ മണത്തറിഞ്ഞാൽ പ്രശ്നമാണ്... ഏതായാലും ഞാനും വരാം നിന്റെ കൂടെ... എനിക്കും അവനെയും നിന്റെ അപ്പച്ചിയേയും കുടുംബത്തേയും പരിചയപ്പെടാലോ...

"അതിനുമുമ്പ് അവനെ അവിടെനിന്നും മാറ്റണം... അതിനുശേഷം മംഗലത്തുപോയി ഇത്രയുംകാലം ചെയ്ത ദ്രോഹങ്ങൾക്ക് ക്ഷമ ചോദിക്കണം... അതുകഴിഞ്ഞ് നമുക്ക് പോകാം എന്താ... " "ശരി... നീ പറഞ്ഞത് അനുസരിച്ചില്ല എന്നുവേണ്ട... " നല്ല ക്ഷീണം പുലർച്ചെ മൂന്നുമണിക്ക് പോന്നതാണ് അവിടെനിന്ന്... കുളിച്ചിട്ടുമില്ല... ഞാനേതായാലും പോയി കുറച്ചുനേരം കിടക്കട്ടെ നീ ഇറങ്ങാനായാൽ വിളിച്ചാൽ മതി ഞാൻ കുളിച്ചു മാറ്റി വരാം... " "എന്നാലങ്ങനെയാവട്ടെ... " സുധീർ പറഞ്ഞു... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ "സ്റ്റേഷനിലെത്തിയ പ്രസാദ് രവിന്ദ്രനെ ശരിക്കുമൊന്ന് കുടഞ്ഞു... നിങ്ങളറിയാതെ ഇതൊന്നും നടക്കില്ല രവീന്ദ്രൻ സാറേ... അതല്ലേ ആ വീടും കടയും കത്തിയെരിഞ്ഞിട്ടും നിങ്ങളോ നിങ്ങളുടെ വാലാട്ടികളായ ചില പോലീസുകാരേയോ അവിടേക്ക് കാണാതിരുന്നത്... " "അതിനേക്കാൾ വലുതല്ലേ ആ പവിത്രൻ രക്ഷപ്പെട്ടത്... അത് സാറെന്താണ് പറയാത്തത്... " രവീന്ദ്രൻ ചോദിച്ചു... "ഞാനെന്തു പറയാൻ... അവൻ രക്ഷപ്പെടാൻ വഴിയൊരുക്കിയത് നിങ്ങൾ തന്നെയല്ലേ...

അതിനുള്ള പണി നിങ്ങൾക്ക് വഴിയേ വരുന്നുണ്ട്... അത്രമാത്രം ആത്മാർത്ഥതയാണല്ലോ നിങ്ങൾ ചെയ്തത്... സെല്ലിൽ കോടതിയിൽ ഹാജരാക്കാനുള്ള പ്രതിയുള്ളപ്പോൾ ഡ്യൂട്ടിക്ക് നിയോഗിച്ചവരിൽ രണ്ടുപേർക്ക് ലീവ് കൊടുക്കുകയും കാര്യമായിട്ട് ഒരാവിശ്യവുമില്ലാതെ നാലുപേരെ നൈറ്റ് പട്രോളിന്റെ പേരിൽ പറഞ്ഞയക്കുകയും പ്രായമായ രണ്ടുപേരെ ഇവിടെ ഒരു ക്രിമിനലിന് കാവൽനിർത്തിയതും നിങ്ങൾ തന്നെയല്ലേ... ഇതൊക്കെ മുൻകൂട്ടി കണ്ടാണ് നിങ്ങളത് ചെയ്തത് എന്ന് അന്നം തിന്നുന്ന ആർക്കും മനസ്സിലാവും... പണ്ട് മയക്കുമരുന്ന് ഗ്ലൂക്കോസ്പൊടി ആക്കിയതുപോലെയാകില്ല ഇത്... അത് ഞാൻ വീണ്ടും കുത്തിപൊക്കിയാൽ എന്നെന്നേക്കുമായി ഈ തൊപ്പി തലയിൽ നിന്ന് തെറിക്കും രവീന്ദ്രൻ സാറേ... അത് വേണ്ടെങ്കിൽ സത്യം പറഞ്ഞോ... അവനെ രക്ഷപ്പെടുത്തി എവിടെ കൊണ്ടുപോയി ഒളിപ്പിച്ചു... അതിനുവേണ്ടി എത്ര കിട്ടി നിങ്ങൾക്ക്... സത്യംപറഞ്ഞാൽ നിങ്ങളെ ഞാൻ രക്ഷിക്കാം... അതല്ല വീണ്ടും നുണപറയാനാണെങ്കിൽ വരുന്നത് അനുഭവിച്ചേ മതിയാകൂ...

എനിക്കൊന്നും ചെയ്യാൻ കഴിയില്ല... ഏതായാലും മുകളിൽനിന്ന് അന്വേഷണം വരും... അന്നേരം നിങ്ങൾ പ്രതാപനും മറ്റുള്ളവർക്കും വേണ്ടി ചെയ്ത എല്ലാ പ്രത്യുപകാരങ്ങളും പുറത്തുവരും... അത് പഴയ ആ മയക്കുമരുന്ന് കേസുവരെ... അന്നേരം തൊപ്പി മാത്രമല്ല തെറിക്കുക... സർവ്വീസിലിരുന്നുകൊണ്ട് ചെയ്യാൻപാടില്ലാത്തത് ചെയ്തതിന് ഇനിയുള്ള കാലം ഉണ്ട തിന്നേണ്ടിവരും... അന്നേരം നിങ്ങൾ ദൈവത്തെപ്പോലെ കാണുന്നവർക്കുവരെ രക്ഷിക്കാൻ കഴിയില്ല... അത് ഏത് മന്ത്രിമാരായാൽപോലും... " "സാർ രവീന്ദ്രൻ പലർക്കും പലതും ചെയ്തിട്ടുണ്ടാകും... അത് സർവ്വീസിലിരുന്നുകൊണ്ട് ചെയ്യാൻ പാടില്ലാത്തതാണെന്നുമറിയാം... പവിത്രനെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന് കരുതിയതുമാണ്... പക്ഷേ ഇന്നവൻ രക്ഷപ്പെട്ടത് എന്റെ അറിവോടെയല്ല... എന്റെ ജോലിക്ക് ദോഷം വരുന്ന കാര്യം ഞാൻ ചെയ്യുമോ... " "പിന്നെയെങ്ങനെ അവൻ രക്ഷപ്പെട്ടു... ആ പ്രതാപനോ മറ്റോ ഇവിടേക്ക് വന്നിട്ടില്ല... ഫോൺ ചെയ്യാൻ പവിത്രന്റെ ഫോൺ എന്റെ കസ്റ്റഡിയിലാണ്... നിങ്ങൾ പറയുന്നത് വിശ്വസിക്കാൻ എനിക്ക് കുറച്ച് ബുദ്ധിമുട്ടുണ്ട്... "

"ഞാൻ പറഞ്ഞത് സത്യമാണ് സാർ... ഇതിൽ എനിക്ക് യാതൊരു പങ്കുമില്ല... ഇതുമാത്രമല്ല ഇന്നലെ പ്രതാപൻ ചെയ്തുകൂട്ടിയതൊന്നും എനിക്ക് അറിയില്ലായിരുന്നു... സാറ് പറഞ്ഞത് സത്യമാണ്... ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പോലീസുകാരെ ഞാൻ ലീവെടുപ്പിച്ചു... നാലുപേരെ നൈറ്റ് പട്രോളിന്റെ പേരിൽ പറഞ്ഞു വിട്ടു... അത് അവനെ ഇതുപോലെ രക്ഷിക്കാനായിരുന്നില്ല... അഥവാ പ്രതാപന് അവനോട് നേരിട്ട് എന്തെങ്കിലും സംസാരിക്കാനുള്ള വഴിയൊരുക്കിയതാണ്... അല്ലാതെ മറ്റൊന്നും കരുതിയിട്ടല്ല... " രവിന്ദ്രൻ ടെൻഷനോടെ പറഞ്ഞു... "എന്തായാലും വേണ്ടില്ല... ഇരുപത്തിനാല് മണിക്കൂർ നിങ്ങൾക്ക് തരാം... അതിനുള്ളിൽ പവിത്രൻ ഏത് നരകത്തിൽ പോയി ഒളിച്ചാലും കണ്ടെത്തിയിരിക്കണം... മനസ്സിലായല്ലോ... ഇല്ലെങ്കിൽ നിങ്ങളുടെ കാര്യം പോക്കാണ്... " പിന്നെ നിങ്ങളുടെ പ്രതാപനോട് പറഞ്ഞേക്ക്... തെളിവാല്ലാത്തതിന്റെ പേരിൽ അവൻ രക്ഷപ്പെട്ടെന്ന് കരുതേണ്ടെന്ന്... എല്ലാതെളിവും ഞാൻ കണ്ടുപിടിക്കും... അന്ന് അവന്റെ നാശമാണ്... " നിങ്ങൾ ചെല്ല് ഇപ്പോൾ നിങ്ങളുടെ ജിവിതം ആ പവിത്രന്റെ കയ്യിലാണ്... നേരം കളയാതെ എവിടെയാണെന്നുവച്ചാൽ അവനെ കണ്ടുപിടിക്കാൻ നോക്ക്... " പ്രസാദ് സ്റ്റേഷനിൽനിന്നും പുറത്തേക്കിറങ്ങി... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

"എടാ നീ പോയിട്ടെന്തായി... എന്താണ് അവിടെ അപ്പോൾ കാര്യങ്ങൾ... " ഓഫീസിലേക്ക് വന്ന ഗിരിയോട് വാസുദേവൻ ചോദിച്ചു... പേടിക്കാനൊന്നുമില്ല... പിന്നെ ആ പ്രതാപന് നല്ലൊരു പണി കൊടുത്തു പ്രസാദ്... ജയിലിൽ കിടക്കുന്ന പവിത്രനെ ആരുമറിയാതെ പ്രസാദും മറ്റു രണ്ട് പോലീസുകാരും കൂടി അവിടെനിന്നും മാറ്റി... ഇപ്പോൾ മറ്റൊരു സ്ഥലത്താണ് അവനെ ഒളിപ്പിച്ചത്... പവിത്രൻ ജയിൽ ചാടിയെന്നാണ് എല്ലാവരും വിശ്വസിച്ചത്... പ്രസാദിന് കുട്ടായിട്ട് മറ്റൊരാളുകൂടിയുണ്ട്... ആളാരാണെന്നറിയേണ്ടേ... ആ കാവ്യയുടെ മരിച്ചുപോയ അമ്മാവനില്ലേ അയാളുടെ മകൻ... പ്രസാദും അവനും തമ്മിൽ പഠിക്കുന്ന കാലത്തുള്ള പരിചയമാണ്... പിന്നെ അയാൾ നമ്മുടെ പഴയ നാട്ടിലുള്ളവരാണ്... ഒരു മങ്ങാട്ട് സുനന്ദ എന്നോ മറ്റോ ആണ് പറഞ്ഞത്... "മങ്ങാട്ട് സുനന്ദയുടെ മകനോ അപ്പോൾ സുനന്ദയുടെ ഭർത്താവ് ഈ ഗോപിനാഥന്റെ അളിയനാണോ... "

"അച്ഛന് അവരെ പരിചയമുണ്ടോ... " "കൊള്ളാം നമ്മൾ ഇവിടെ താമസമാക്കി എന്നു കരുതി പണ്ട് അറിയാവുന്ന ആളുകളെ മറന്നു പോകുമോ... സുനന്ദയുടെ വിവാഹത്തിനു മുന്നേ കണ്ടതാണ്... മുപ്പത് വർഷത്തോളമായിക്കാണും... എന്തായാലും രാമദാസന് അവരെ നല്ല പരിചയമുണ്ടാകും... " "എന്തായാലും ഈ കാര്യം അവരോട് പറയേണ്ട... ഏതായാലും പ്രസാദും അയാളും ചെയ്തത് നല്ലൊരു കാര്യമാണ്... പ്രതാപന് കൊടുക്കാൻ പറ്റുന്ന ഏറ്റവും വലിയ പ്രഹരം തന്നെയാണ് ഇത്... എതായാലും പ്രസാദിനോട് ഇനിയിതിൽ ഇടപെടേണ്ടെന്ന് പറഞ്ഞിട്ടുണ്ട്... " "പക്ഷേ മറ്റൊരു പ്രശ്നം കിടക്കുകയല്ലേ... എത്രനാൾ അവരെ പുട്ടിയിടും... എന്തായാലും എന്നെങ്കിലും അവൻ പുറത്തുവരില്ലേ... അന്നേരം എല്ലാവരും സത്യമറിയില്ലേ... " വാസുദേവൻ ചോദിച്ചു........ തുടരും..

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story