പ്രണയഗീതം: ഭാഗം 42

pranaya geetham

രചന: രാജേഷ് വള്ളിക്കുന്ന്‌

"പക്ഷേ മറ്റൊരു പ്രശ്നം കിടക്കുകയല്ലേ... എത്രനാൾ അവരെ പുട്ടിയിടും... എന്തായാലും അവൻ പുറത്തുവരില്ലേ... അന്നേരം എല്ലാവരും സത്യമറിയില്ലേ... " "അതന്നേരത്തെ കാര്യമല്ലേ... അപ്പോൾ എന്തെങ്കിലും വഴി തെളിയും... അതിനെപ്പറ്റി നമ്മൾ വ്യാകുലപ്പെടേണ്ട... " "ഓക്കെ... എന്തായാലും വേണ്ടില്ല... ഇതിന്റെ പേരിൽ മറ്റുള്ളവരുടെ മനഃസമാധാനം കളയാതിരുന്നാൽ മതി..." "അതുണ്ടാവില്ലെന്ന് ഞാൻ വാക്കു തരാം... പിന്നെ എന്തായി ആ വീടിന്റെ കാര്യം... അതിന്റെ ഓണറുമായി സംസിരിച്ചോ... " ഗിരി ചോദിച്ചു... "ഞാൻ വിളിച്ചിരുന്നു... വൈകീട്ട് നേരിട്ട് കാണാമെന്ന് പറഞ്ഞിരുന്നു... പിന്നെ ഇതേ ആവശ്യത്തിന് രാമദാസൻ എന്റെ അകൌണ്ടിൽ കുറച്ചധികം പണം ഇട്ടിട്ടുണ്ട്... നീയേതായാലും നടന്നോ... ഞാൻ നേരത്തെ വരാം... ഗിരി അവിടെനിന്നും പോന്നു... വൈകീട്ട് ഗിരിയാണ് ശ്രേയയെ വിളിക്കാൻ പോയത്... "എങ്ങനെയുണ്ടായിരുന്നെടോ നിന്റെ പുതിയ ജോലി... " വരുന്നവഴി ഗിരി ചോദിച്ചു... "കുഴപ്പമില്ല... നല്ല ആളുകൾ എന്തു സഹായത്തിനും എപ്പോഴും കൂടെയുണ്ടാകും...

പുതിയ ആളായതുകൊണ്ട് മാറ്റിനിർത്തുന്നൊന്നുമില്ല... അവരിൽ ഒരാളായി തന്നെ എന്നെ പരിഗണിക്കുന്നുണ്ട്... പിന്നെ മറ്റൊരു പ്രശ്നമുണ്ട്... " അതുകേട്ട് ഗിരി നെറ്റിചുളിച്ച് അവളെ നോക്കി... " "അത് മറ്റൊന്നുമല്ല... അവിടെ എന്റെ സെക്ഷനിൽ അകൌണ്ടായി ഒരു ചുള്ളൻ ചെക്കനുണ്ട്... ആള് ഏതോ വലിയവീട്ടിലുള്ളതാണെന്നാണ് തോന്നുന്നത്... അയാൾക്ക് എന്തോ എന്നോട് എന്തോ ഒരു പ്രത്യേക താല്പര്യം കാണുന്നുണ്ട്... കൂടെ എല്ലാം പറഞ്ഞുതരാനും എന്തിനും ഏതിനും എന്നെ വിട്ടു പോകാതെ പോരുന്നതുവരെ എന്റെ വഴിയേ തന്നെയായിരുന്നു... പിന്നെ വീടെവിടെയാണെന്നും ആരൊക്കെയുണ്ടെന്നും എന്തിന് വിവാഹ ഉറപ്പിച്ചതാണോ എന്നുവരെ ചോദിച്ചു... മോനേ പെട്ടന്ന് ഒരു താലി എന്റെ കഴുത്തിൽ കെട്ടിക്കോ... ഇല്ലെങ്കിൽ ചിലപ്പോൾ എന്റെ തന്നെ മനസ്സു മാറി അയാളെയങ്ങ് സ്വീകരിക്കാൻ തോന്നിയാലോ... " "എന്നിട്ട് നീയെന്തുപറഞ്ഞു.." "ഞാനെന്തു പറയാൻ വിവാഹം ഉറപ്പിച്ച കാര്യം മാത്രം പറഞ്ഞില്ല...അയാൾ എവിടെ വരെ പോകുമെന്ന് അറിയാലോ...

ഏതായാലും ഇയാളെപ്പോലെയല്ല... ഞാനാലോചിക്കുകയാണ് അയാളെ കയറിയങ്ങ് പേരേമിച്ചാലോ എന്ന്... " "ആണോ... വെറുതേ കൊതിപ്പിക്കല്ലേ... അങ്ങനെ നിന്റെ മനസ്സ് മാറുകയാണെങ്കിൽ ഞാൻ രക്ഷപ്പെട്ടു... " "അയ്യെടാ... എന്താ മോന്റെ പൂതി... അങ്ങനെ എന്നെ പറഞ്ഞു വിടാൻ നോക്കേണ്ട... " "അതെന്താടോ നീ രക്ഷപ്പെടുകയാണെങ്കിൽ അത് നല്ലതല്ലേ... എന്നെപ്പോലെ ഒരുത്തനെ കെട്ടി നിന്റെ ജീവിതം വേസ്റ്റാക്കണോ... ഇപ്പോഴാണെങ്കിൽ കിട്ടിയ ഏറ്റവും നല്ലൊരു അവസരമാണ്... " "ആണോ... എന്നാലേ ആ വേസ്റ്റായാൽ മതിയെനിക്ക്... ഇനി ദേവലോകത്തുനിന്നും വല്ല ഗന്ധർവ്വന്മാരുവന്നാലും എനിക്ക് ഈ മരങ്ങോടനെ മതി... " "എന്റെ വിധി... അനുഭവിച്ചല്ലേ പറ്റൂ... അതുപോട്ടെ ഞാൻ നിന്നോട് ഒരു കാര്യം പറഞ്ഞാൽ നീ എതിരുനിൽക്കുമോ... മറ്റുള്ളവരോട് പറയുമോ... " "എന്താണ് ഇത്രവലിയ പ്രശ്നം... എന്തായാലും പറ... " "വേറൊന്നുമല്ല പ്രസാദിന്റെ കാര്യമാണ്... അവൻ നേരിടുന്ന പ്രശ്നങ്ങൾ തനിക്കറിയില്ലേ... അവനെ സഹായിക്കാൻ ഞാൻ തീരുമാനിച്ചു...

നിന്റെ നാട്ടിൽ ഏതാണ് ഒരു മങ്ങാട്ട് സുനന്ദ... " "അവിടെ അടുത്തുള്ള താണ്.. എന്താണ് പ്രശ്നം... നിങ്ങൾക്ക് എങ്ങനെ അവരെയറിയാം... " "അതുപറയാം... അതിനുമുമ്പ് അവരുടെ മകൻ ബിജുവിനെ അറിയുമോ... " "അറിയാം... ഏതു നേരവും സുധീറേട്ടന്റെ കൂടെയുണ്ടാവും... പക്ഷേ ആള് നല്ലൊരു മനഷ്യസ്നേഹിയാണ്... സുധീറേട്ടൻ അങ്ങനെയല്ല എന്നല്ല... സുധീറേട്ടന്റെ ഞങ്ങളോടുള്ള പകയാണ് എല്ലാം... അതുപോട്ടെ ഇതൊക്കെ ചോദിക്കാൻ കാരണമെന്നാണ്.. " "ആ ബിജു പ്രസാദിന്റെ കൂട്ടുകാരനാണ്... അവന്റെ കൂടെ പഠിച്ചവനാണ് അവൻ... പിന്നെ കാവ്യയുടെ അമ്മാവന്റെ മകനുമാണ്... " "എന്ത് ബിജുവേട്ടൻ കാവ്യയുടെ അമ്മാവന്റെ മകനാണെന്നോ... വെറുതേ പുളു അടിക്കല്ലേ... " "സത്യമാണെടോ... അവനുമിപ്പോൾ പ്രസാദിന്റെ കൂടെ പ്രതാപനെ ഒതുക്കാൻ കൂടെയുണ്ട്...

അതുപോലെ പ്രസാദിനുവേണ്ടി ഞാനും കളത്തിലിറങ്ങുകയാണ്... അതിന് നീ എതിരുനിൽക്കരുതെന്നാണ് പറഞ്ഞത്... അതുപോലെ ഈ കാര്യം മറ്റൊരാളും അറിയുകയുമരുത്... " "അപ്പോൾ ബിജുവേട്ടൻ കാവ്യയുടെ മുറച്ചെറുക്കനാണ് എന്നു പറഞ്ഞത് സത്യമാണോ... എന്നിട്ടാണോ അവർ പേടിച്ച് ജീവിക്കുന്നത്.. അതുപോട്ടെ... ഇയാളെന്താ പറഞ്ഞത് അവരെ രക്ഷിക്കാൻ വേണ്ടി കളത്തിലിറങ്ങുകയാണെന്നോ... അങ്ങനെ അവരെ രക്ഷിക്കാൻ ഇയാളിറങ്ങിയാൽ ഞാൻ എതിരുനിൽക്കുമെന്ന് കരുതുന്നുണ്ടോ... ഇയാളുടെ ധൈര്യവും ചങ്കൂറ്റവും ഞാനന്ന് കണ്ടതല്ലേ... അവരെ സഹായിച്ചാൽ ഗിരിയേട്ടന് പുണ്യം കിട്ടും... എന്നാലും സൂക്ഷിക്കണം ഗിരിയേട്ടാ... കേട്ടിടത്തോളം ആ പ്രതാപൻ എന്നുപറയുന്ന ആൾ കുഴപ്പക്കാരനാണ്... ഗിരിയേട്ടന് വല്ലതും പറ്റിയാൽ ഞാൻ പിന്നെ ജീവിച്ചിരിക്കില്ല... " "എനിക്ക് എന്തുപറ്റാൻ... ഇവിടെ ഇതിനുപിന്നിൽ ഞാനാണെന്ന് അവനറിയില്ല... അറിയുമ്പോൾ എല്ലാം കഴിഞ്ഞിരിക്കും... നിനക്കറിയോ എന്റെ അച്ഛന് ഞാനാരാണോ അതുപോലെ ത്തന്നെയാണ് പ്രസാദും...

അവനൊരു അപകടം സംഭവിക്കുന്നത് അച്ഛന് താങ്ങാൻ കഴിയില്ല... എനിക്കും അവനൊരു കൂടപ്പിറപ്പാണ്... " "അതെനിക്കറിയാം... എന്നാലും സൂക്ഷിക്കണം... ഇതിനെല്ലാം ബിജുവേട്ടൻ കൂടെയുണ്ടാകുമോ... അങ്ങനെയാണെങ്കിൽ ധൈര്യമാണ്.... " "അവനുണ്ടാകും കൂടെ... ഇന്ന് അവനോട് വരാൻ പറഞ്ഞിട്ടുണ്ട്... കുറച്ചു കഴിഞ്ഞാൽ നമുക്ക് പ്രസാദിന്റെ വീടുവരെ പോകണം... എല്ലാംകൊണ്ടും തകർന്നിരിക്കുകയാണ് ആ പാവങ്ങൾ... ചിലപ്പോൾ നിന്റെ സാന്നിധ്യം കാവ്യക്കും അവളുടെ അമ്മക്കും അനിയത്തിക്കും കുറച്ചെങ്കിലും സമാധാനം ലഭിക്കുമായിരിക്കും... " "ഞാൻ വരാം... " ശ്രേയ പറഞ്ഞു... "പിന്നെ നിനക്ക് എന്നോട് ദേഷ്യമുണ്ടോ... നമ്മൾ തമ്മിൽ കണ്ടിട്ടും ഇഷ്ടപ്പെട്ടിട്ടും ദിവസങ്ങൾ ആയിട്ടേയുള്ളൂ... ആ പ്രണയം മനസ്സറിഞ്ഞ് നിനക്ക് തരാൻ കഴിയുന്നില്ല... അതിനിടയിൽ പല കാരണങ്ങളാൽ എല്ലാം... " പെട്ടന്ന് ശ്രേയ അവന്റെ വായിൽ പൊത്തി... "വേണ്ട... എനിക്കറിയുന്നതല്ലേ എല്ലാം... നമ്മൾ ഇഷ്ടപ്പെടുന്നവരുടെ കൂടെ ഏത് പ്രതിസന്ധിയിലും നിൽക്കുമ്പോഴാണ് നമ്മൾ മനുഷ്യനാകുന്നത്..

അവിടെ കുടുംബ മില്ലോ പ്രണയമില്ല... ഒരു പെണ്ണ് ഇഷ്ടപ്പെടുന്നവൻ മറ്റുള്ളവരുടെ സ്ഥിതിയറിഞ്ഞ് അവരെ സഹായിക്കാൻ തുനിയുന്ന ത്താവു ഏതൊരു പെണ്ണിനും അതൊരു അഭിമാനമാണ്... അവിടെയാണ് യഥാർത്ഥ പ്രണയം ഉണ്ടാവുന്നത്... അങ്ങനെ വന്നാലേ ആ പ്രണയത്തിന് അല്പമെങ്കിലും അർത്ഥമുണ്ടാകൂ... ഇത് ജീവിതമാണ്.. ജീവിതം തന്നെ ഒരു പ്രണയമല്ലേ... ആ പ്രണയഗീതത്തിൽ ഒന്നിച്ച് എല്ലാ പ്രശ്നങ്ങളും തരണം ചെയ്ത് ജീവിക്കുമ്പോഴല്ലേ അത് പൂർണ്ണതയിലെത്തൂ... ഗിരിയേട്ടന്റെ പ്രശ്നം എന്റെ കൂടി പ്രശ്നമാണ്... അതുപോലെ എന്റെ പ്രശ്നം ഗിരിയേട്ടന്റെ പ്രശ്നമാണ് നമ്മുടെ വീട്ടുകാരുടെ പ്രശ്നമാണ്... അത് മനസ്സിലാവാതിരിക്കാൻ ഞാൻ മനസാക്ഷിയില്ലാത്തവളൊന്നുമല്ല... " "നീ നല്ല സാഹിത്യം പറയുന്നുണ്ടല്ലോ... മലയാളത്തിൽ നല്ല പാണ്ഡിത്യമുണ്ടെന്ന് തോന്നുന്നു... " ഗിരി അവളെ കളിയാക്കുന്ന രീതിയിൽ പറഞ്ഞു... "കളിയാക്കുകയൊന്നും വേണ്ട... ഞാൻ എന്റെ കാര്യമാണ് പറഞ്ഞത്... മറ്റുള്ളവർ ദുഃഖിക്കുന്നതും കഷ്ടപ്പെടുന്നതും കാണാൻ എനിക്ക് കഴിയില്ല... അവിടെ എന്റെ മനസ്സ് തളന്നുപോകും...

അത് ഏത് ശത്രുവിനായാൽപോലും... ചിലപ്പോൾ ഞാൻ എന്റെ അച്ഛന്റേയും അമ്മയുടേയും പൂർവ്വകാലം കേട്ടുവളർന്നതുകൊണ്ടാവാം... പക്ഷേ ശിക്ഷ അർഹിക്കുന്നവർക്ക് അത് കിട്ടണണമെന്ന ആഗ്രഹവുമുണ്ട്... മറ്റുള്ളവരെ ദ്രോഹിക്കുന്നത് ഒരാണത്തമല്ല... അങ്ങനെ ചെയ്യുന്നവർ അനുഭവിച്ചേ മതിയാകൂ... അതുകൊണ്ടാണ് ഗിരിയേട്ടനെ ഞാൻ തടയാത്തത്... എന്നാലും ഗിരിയേട്ടാ സൂക്ഷിക്കണേ.. " "ഈ മനസ്സ് മതി... നിന്റെ മനസ്സിലെ ഈ നന്മമാത്രംമതിയെടോ എനിക്ക് ഒന്നും സംഭവിക്കില്ല... ഇനിയഥവാ സംഭവിച്ചാലും നിനക്ക് പുതിയ ഒരാൾ ഉണ്ടല്ലോ... ധൈര്യമായി അവനെ കെട്ടാലോ... " കിരിയത്ത് പറഞ്ഞുതീരുംമുന്നേ അവളുടെ നഖം അവന്റെ വയറിൽ അമർന്നു... ഗിരി വേദനകൊണ്ട് പുളഞ്ഞു... "ഇനി ഇതുപോലെ അറംപറ്റുന്ന വാക്ക് ഈ വായിൽ നിന്ന് വന്നാൽ സത്യമായിട്ടും ഇനിയും കിട്ടും എന്നോട്... അപ്പോഴേക്കും അവർ വീട്ടിലെത്തിയിരുന്നു... "എടീ ഭദ്രകാളീ ഇതിനുള്ളത് പലിശസഹിതം നിനക്ക് ഞാൻ തരുന്നുണ്ട്...

നീ കരുതിയിരുന്നോ കാറിൽ നിന്ന് ഇറങ്ങാൻ നേരം വയറിൽ തടവി ക്കൊണ്ട് ഗിരി പറഞ്ഞു... "വേണ്ടാത്ത കാര്യം പറഞ്ഞിട്ടല്ലേ... ഇനി പറയോ ഇതുപോലെ എന്നോട്... " "ഇല്ലേ... മതിയായി ഇതോടെ മതിയായി... പിന്നെ പറഞ്ഞത് മറക്കേണ്ട... ആരും നമ്മൾ സംസാരിച്ച കാരം അറിയരുത്... കേട്ടല്ലോ.. " ശ്രേയ തലയാട്ടി... അവർ അകത്തേക്ക് നടന്നു... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ "പവിത്രനെ സുധീർ പറഞ്ഞതനുസരിച്ച് മറ്റൊരു സ്ഥലത്തേക്ക് മാറ്റി... അതിനുശേഷം സുധീറും ബിജുവും മംഗലത്തുവീട്ടിലേക്ക് ചെന്നു... ഗെയ്റ്റിനുപുറത്ത് സുധീർ ബൈക്ക് നിർത്തി.... സുധീർ ആ വീടൊന്ന് നോക്കി... ഇത്രയും കാലം കണ്ട വീടാണെങ്കിലും ഇപ്പോൾ കാണുമ്പോൾ എന്തോ ആ വീടിനോട് ഒരാത്മബന്ധം തോന്നുന്നതുപോലെ... അവൻ പതുക്കെ ഗെയ്റ്റ് തുറന്നു... പിന്നെ അകത്തേക്ക് നടന്നു... അവരെകണ്ട് കൂടുനുള്ളിൽ പൂട്ടിയിട്ട നായ നിർത്താതെ കുരക്കുന്നുണ്ടായിരുന്നു... നായയുടെ നിർത്താതെയുള്ള കുരകേട്ട് രാമദാസൻ പുറത്തേക്ക് വന്നു... മുറ്റത്തു നിൽക്കുന്ന സുധീറിന്റെ കണ്ട് അയാളൊന്നമ്പരന്നു...

പിന്നെ അവനെ നോക്കി ചിരിച്ചു... "നീ വരുമെന്ന് കരുതിയില്ല... നീ കയറിയിരിക്ക്... " വാസുദേവൻ പറഞ്ഞു... "വേണ്ട... കയറുന്നില്ല... ഇത്രയുംകാലം ഒരു ദുഷ്ടനായിട്ടേ നിങ്ങളെ ഞാൻ കണ്ടിരുന്നുള്ളൂ... എന്റെ അച്ഛന്റെ അവസ്ഥക്ക് കാരണം നിങ്ങളാണെന്ന് കരുതി... അതിന്റെ പേരിൽ നിങ്ങളെ ഒരുപാട് ദ്രോഹിച്ചു... എന്റെ അനിയത്തിയെ അറിയാതെയാണെങ്കിലും ആ പ്രതികാരത്തിന് മുതലെടുക്കാൻ ശ്രമിച്ചു... അത് ചോദിക്കാൻ വന്ന എന്റെ അനിയനെ തല്ലി കയ്യൊടിച്ചു... ആ സമയത്തെങ്കിലും പറയാമായിരുന്നില്ലേ ഞാൻ ഈ തറവാട്ടിൽ ജനിച്ചവനാണെന്ന്... എന്നാൽ ഞാൻ ഈ മഹാപാപം ചെയ്തുകൂട്ടുമോ... ഞാൻ ചെയതതിനൊക്കെ എത്ര മാപ്പു പറഞ്ഞാലും അതിന് പരിഹാരമാകില്ലെന്നറിയാം... എന്നാലും അറിയാതെ ചെയ്തുപോയ എല്ലാ മഹാപാപങ്ങളും പൊറുക്കണം... " സുധീർ ഉമ്മറത്തുനിന്ന രാമദാസന്റെ കാൽക്കലിലിരുന്ന് ആ കാലിൽ പിടിച്ചു... "എന്താണ് മോനേ നീ ചെയ്യുന്നത്... ആര് പറഞ്ഞു നിന്നോട് ഞങ്ങൾക്ക് ദേഷ്യമുണ്ടെന്ന്... നീ എന്റെ മകനാണ്...

എന്റെ ഏട്ടന്റെ രക്തമാണ് നിന്റെ ശരീരത്തിൽ ഓടുന്നത്... ആ നിന്നെ വെറുക്കാൻ എനിക്ക് കഴിയുമോ... മക്കളുടെ തെറ്റ് പൊറുക്കാൻ പറ്റിയില്ലെങ്കിൽ ഞാൻ നിന്റെ ചെറിയച്ഛനാണ് എന്നുപറയുന്നതെന്തിനാണ്... നീ മംഗലം തറവാട്ടിലെ കുട്ടിയാണ്... അത് ആര് നിഷേധിച്ചാലും സത്യം സത്യമല്ലാതെ വരില്ല... നീ ഇവിടേക്ക് വരുമെന്ന് കരുതിയില്ല... നിന്നെ കാണാൻ ഞാൻ അവിടേക്ക് വരാനിരിക്കുകയായിരുന്നു... നിനക്കറിയോ നീ സ്വന്തം ചേട്ടനാണ് എന്നറിഞ്ഞപ്പോൾ ശരത്തിനും ശ്രേയക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല... ഇപ്പോൾ അവർക്ക് നിന്നെ കാണാൻ ആഗ്രഹമുണ്ട് ശ്രേയ അടുത്തയാഴ്ച വരും... അവളിപ്പോൾ ഒരു ജോലി കിട്ടി എന്റെ കൂട്ടുകാരന്റെ വീട്ടിലാണ്... ചെറുപ്പത്തിൽ നീ കണ്ടിട്ടുണ്ട് അവരെ പണ്ട് അപ്പുറത്തെ വീട്ടിൽ താമസിച്ചിരുന്ന വാസുദേവനേയും അവരുടെ മകൻ ഗിരിയേയും നിനക്കോർമ്മയില്ലേ...

നീയും ശരത്തും ഗിരിയും ഒന്നിച്ച് കളിച്ചുനടന്നവരാണ്... ഓർമ്മിയില്ലേ അവരെ... അവരിപ്പോൾകുറച്ച് തെക്കാണ് താമസം അവരുടെ വീട്ടിലാണ് നിൽക്കുന്നത്... " "ഗിരിയോ... അറിയാം... ചെറുപ്പത്തിൽ കണ്ടതാണ്.. "പിന്നെ അവനുമായി ശ്രേയയുടെ വിവാഹം ഉറപ്പിച്ചിരിക്കുകയാണ്... അതുപോലെ ഗിരിയുടെ അനിയത്തിയെ ശരത്തിനുംവേണ്ടി ആലോചിച്ചു... നീയാണ് മൂത്തമകൻ... നിന്റെ വിവാഹം ആദ്യം നടത്തണമെന്ന് എനിക്കാഗ്രഹമുണ്ട്... ഒരു കുട്ടിയെ കണ്ടുവച്ചിട്ടുണ്ട്... അത് സുമതിയോടും ഞാൻ പറഞ്ഞിരുന്നു... " "അമ്മ പറഞ്ഞു... മങ്ങാട്ടെ കുട്ടിയല്ലേ... അവളുടെ ഏട്ടനാണ് ഇത്... " സുധീർ ബിജുവിനെചൂണ്ടി പറഞ്ഞു.. " "എനിക്കറിയാം... അതാണ് ഞാൻ കുട്ടിയാരാണെന്ന് പറയാതിരുന്നത്... നിന്റെ ചെറിയമ്മക്ക് മാത്രമേ ഇവനെ അറിയാത്തതുള്ളൂ... " അയാൾ ബിജുവിനെ നോക്കി... നീ കമ്മീഷണർ പ്രസാദിന്റെ കൂട്ടുകാരനാണല്ലേ... " "അതെ... എങ്ങനെ അറിയാം... " ബിജു ചോദിച്ചു......... തുടരും..

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story