പ്രണയഗീതം: ഭാഗം 43

pranaya geetham

രചന: രാജേഷ് വള്ളിക്കുന്ന്‌

"എനിക്കറിയാം... അതാണ് ഞാൻ കുട്ടിയാരാണെന്ന് പറയാതിരുന്നത്... നിന്റെ ചെറിയമ്മക്ക് മാത്രമേ ഇവനെ അറിയാത്തതുള്ളൂ... " അയാൾ ബിജുവിനെ നോക്കി... നീ കമ്മീഷണർ പ്രസാദിന്റെ കൂട്ടുകാരനാണല്ലേ... " "അതെ എങ്ങനെ അറിയാം... " ബിജു ചോദിച്ചു... "എനിക്കറിയാം പ്രസാദിനെ... ഇപ്പോൾ പറഞ്ഞ ഗിരിയുടെ കൂട്ടുകാരനാണ് പ്രസാദ്... കൂട്ടുകാരൻ എന്നുപറയാൻ പറ്റില്ല ഒരു കൂടപ്പിറപ്പുപോലെയാണ് അവർ... ഗിരിയുടെ അച്ഛൻ വാസുദേവൻ പറഞ്ഞപ്പോഴാണ് അറിയുന്നത് നീ പ്രസാദിന്റെ കൂടെ പഠിച്ചതാണെന്നും നിങ്ങൾ ആ ബന്ധം ഇന്നും തുടരുന്നുണ്ട് എന്നും... ഗോപിനാഥന്റെ അളിയന്റെ മകനാണ് നീയെന്നും പറഞ്ഞു..." "ഈ ഗിരി എന്നു പറയുന്ന ആൾ ഗിരീന്ദ്രനാണോ... " ബിജു ചോദിച്ചു... "അതെ അവനെ പരിചയമുണ്ടോ... " പ്രസാദ് പറഞ്ഞറിയിക്കേണ്ട അവനെപ്പറ്റി പറയുമ്പോൾ പ്രസാദിന് നൂറ് നാവാണ്... പക്ഷേ ഇതുവരെ കണ്ടിട്ടില്ല... "

"അവനൊരു പാവമാണ്... സ്നേഹിക്കാൻ മാത്രമറിയാവുന്നവൻ... പക്ഷേ തെറ്റിയാൽ ആള് കുറച്ച് പോക്കിരി യാണ്.... പിന്നെ ഞാനും രമയും നിന്റെ അമ്മയെ കാണാൻ വരുന്നുണ്ട് ഇവനുവേണ്ടി നിന്റെ അനിയത്തിയെ ചോദിക്കാൻ... ഇവനെ പരിചയപ്പെട്ട അന്നുമുതൽ നിനക്ക് ഇവന്റെ എല്ലാകാര്യവും അറിയുന്നതല്ലേ... ഇപ്പോൾ ഇവനാരാണെന്നും നിനക്കറിയാം... ശരിക്കും ആലോചിച്ചിട്ടുമതി തീരുമാനമെടുക്കാൻ... പിന്നീട് ആ തിരുമാനം തെറ്റിയല്ലോ എന്നോർത്ത് വിഷമിക്കാതിരിക്കാനീണ് പറയുന്നത്... അവൾക്ക് ഇവനെ ഇഷ്ടമാണെന്ന് ഇന്നലെ ഇവന്റെ അമ്മ പറഞ്ഞു... അത് പ്രശ്നമാക്കേണ്ട... നിങ്ങളുടെ പൂർണ്ണ സമ്മതം ഉണ്ടെങ്കിൽ മാത്രമേ ഇത് നടക്കൂ... " "വർഷം പതിനെട്ടായി ഞാൻ ഈ നാട്ടിൽ താമസമാക്കിയിട്ട്... അച്ഛൻ എല്ലാം നഷ്ടപ്പെട്ട് ആത്മഹത്യ ചെയ്തപ്പോൾ ഞങ്ങൾക്കുണ്ടായിരുന്ന വീടും സ്ഥലവും അച്ഛന്റെ ബിസിനസ്സും എല്ലാം വിറ്റുപെറുക്കിയാണ് അന്ന് ആ കടങ്ങൾ വീട്ടിയത്...

അമ്മയുടെ പേരിൽ ഇവിടെയുണ്ടായിരുന്ന സ്ഥലത്ത് ഒരു ഷെഢ് കെട്ടിയാണ് ഞങ്ങൾ താമസിച്ചിരുന്നത്... എന്റേയും അനിയത്തിയുടേയും പഠനക്കാര്യങ്ങൾ എന്റെ അമ്മാവന്റെ ദയകൊണ്ടാണ് നടന്നത്... അങ്ങനെ ഡിഗ്രി കഴിഞ്ഞ എനിക്ക് അമ്മാവന്റെ കാരുണ്യം കൊണ്ട് ബാംഗ്ലൂരിൽ തുടർന്നുപഠിക്കാൻ കഴിഞ്ഞു അവിടെവച്ചാണ് പ്രസാദുമായി പരിചയപ്പെട്ടതും ആ പരിചയം ഒരിക്കലും പിരിയാത്തത്ര അടുത്തതും... അപ്പോഴേക്കും അനിയത്തിയും ഏകദേശം വളർന്നു... അവളുടെ വളർച്ച അമ്മായിയുടെ മനസ്സിൽ പേടിവന്നുതുടങ്ങി... അവൾ വളർന്ന് അവളുടെ വിവാഹക്കാര്യവും അമ്മാവന്റെ തലയിൽ ആകുമോ എന്ന പേടിയായിരുന്നു അവർക്ക്... അവരെ പറഞ്ഞിട്ടും കാര്യമില്ല... ഞങ്ങളെ പഠിപ്പിക്കാൻവേണ്ടി ഒരുപാട് പണം അമ്മാവന്റെ കയ്യിൽനിന്നു ചിലവായതല്ലേ... അവർക്കാണെങ്കിൽ വിവാഹ പ്രായമായി നിൽക്കുന്ന രണ്ട് പെൺകുട്ടികളും.. ആർക്കായാലും പേടിയുണ്ടാവും... ബാംഗ്ലൂരിലെ എന്റെ പഠിത്തം കഴിഞ്ഞ് ഇവിടെയെത്തിയപ്പോഴാണ് അതെനിക്ക് മനസ്സിലായത്...

അതോടെ ഞൻ പഠിപ്പ് നിർത്തി... ഇനിയും ഞങ്ങളെ കൂടുതൽ കഷ്ടപ്പെടുത്തേണ്ട എന്ന് ദൈവം കണക്കാക്കിയതിനാലാകും എനിക്ക് അത്യാവശ്യം കുഴപ്പമില്ലാത്ത ജോലി കിട്ടിയത്... അതിലൂടെ ഇന്ന് എനിക്ക് കുഴപ്പമില്ലാത്ത ഒരു വീട് വക്കാനും എന്റെ അനിയത്തിയുടെ പഠിപ്പ് നടത്തികൊണ്ടുപോകാനും സാധിച്ചു... അന്ന് ഇവിടെ വന്ന എനിക്ക് കൂട്ടായിട്ട് കിട്ടിയ ഏറ്റവും വലിയ കൂട്ടുകാരനാണ് ഈ സുധീർ... അല്പസ്വല്പം രാഷ്ട്രീയം തലക്കു പിടിച്ച് നടന്നു എന്നല്ലാതെ ഇവനിൽ ഒരു കുറവും എനിക്ക് കാണാൻ സാധിച്ചില്ല... തെറ്റിദ്ധാരണ മൂലം നിങ്ങളോട് ഇവനുണ്ടായിരുന്ന പക... അത് എന്നിലുമുണ്ടായിരുന്നു... പക്ഷേ അപ്പോഴും ഇവനെ അതിൽനിന്ന് പിന്തിരിപ്പിക്കാൻ ഞാൻ നോക്കി എന്നാൽ ഇവന്റെ മനസ്സിൽ തന്റെ അച്ഛന് സംഭവിച്ച ദുരിതം ഒരു കനലായി മനസ്സിൽ കിടക്കുകയായിരുന്നു.. ഇപ്പോൾ എല്ലാം തന്റെ തെറ്റായിരുന്നു എന്നു മനസ്സിലാക്കിയപ്പോൾ ഇവനിലുണ്ടായ മാറ്റം... അത് നേരിട്ട് കണ്ടവനാണ് ഞാൻ ഇവനെപ്പോലെ ഒരു കൂട്ടുകാരന് എന്റെ അനിയത്തിയെ വിവാഹം ചെയ്തു കൊടുക്കാൻ എനിക്ക് പൂർണ്ണ സമ്മതമാണ്...

പക്ഷേ അത് എല്ലാവരുടേയും പൂർണ്ണ സമ്മതത്തോടെയാകണം എന്നേ എനിക്കുള്ളൂ... " "അത് മതി... ഏതായാലും അടുത്ത ഞായറാഴ്ച ഞങ്ങൾ വരുന്നുണ്ട് നിന്റെ വീട്ടിലേക്ക്... അവിടെവച്ച് തീരുമാനിക്കാം എല്ലാം... ഏതായാലും നിങ്ങൾ കയറിയിരിക്ക്... ശരത്തിപ്പോൾ വരും... അപ്പോഴേക്കും ചായ കുടിക്കാം... " "ഇപ്പോഴൊന്നും വേണ്ട... ഞങ്ങൾ വരുന്നുണ്ട് എന്റെ കൂട്ടുകാരന്റെ വീടുകൂടിയാണല്ലോ ഇത്... അപ്പോൾ ഇനി എപ്പോഴും ഇവിടേക്ക് വരാമല്ലോ... ഇപ്പോൾ ഞങ്ങൾക്ക് ഒരിടം വരെ പോകാനുണ്ട്... വേറെയെവിടേയുമല്ല... പ്രസാദ് എന്തോ അത്യാവശ്യമായി കാണണമെന്ന് പറഞ്ഞു... അവിടെ വരെ പോകണം... അവന്റെ വീട്ടിലാണല്ലോ അപ്പച്ചിയും കുടുംബവും... " "അറിഞ്ഞു... അവരുടെ കാര്യം വല്ലാത്ത കഷ്ടമാണ്... എന്നാൽ ആര് എന്തു ചെയ്താലും അവരെ ഞങ്ങൾ കയ്യൊഴിയില്ല ഞാനും വാസുദേവനുംകൂടി ഒരു വീട് അവർക്കുവേണ്ടി വാങ്ങിക്കാനുദ്ധേശിക്കുന്നുണ്ട്... അടുത്തുതന്നെ അത് സാധ്യമാകും... അതുവരെ അവർ പ്രസാദിന്റെ വീട്ടിൽ നിൽക്കട്ടെ... "

"ഇതിനൊക്കെ എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല... നിങ്ങൾ വലിയവനാണ്... പാവപ്പെട്ടവരുടെ ദൈവം... എന്നാൽ ഞങ്ങളിറങ്ങട്ടെ... വീട്ടിൽ പോയിട്ടുവേണം അവിടേക്ക് പോകാൻ... " ബിജു പറഞ്ഞു... "ശരി അങ്ങനെയാകട്ടെ... " സുധീറും ബിജുവും അവിടെനിന്നും ഇറങ്ങി... "ഇനിയെന്തിനാണ് വീട്ടിൽ പോകുന്നത്... ബൈക്കെടുക്കുന്നതിനിടയിൽ സുധീർ ചോദിച്ചു... "നമുക്ക് കാറിൽ പോകാം... അത്രദൂരം ബൈക്കിൽ പോകേണ്ടല്ലോ... " അതുകേട്ട് സുധീർ ചിരിച്ചു... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ കുറച്ചു സമയം കഴിഞ്ഞാണ് ഗിരിയും ശ്രേയയും പ്രസാദിന്റെ വീട്ടിലേക്ക് പോകുവാനൊരുങ്ങിയത്... "എടാ.. ഇനി തിരക്കു പിടിച്ച് രാത്രി ഇവളേയുംകൊണ്ട് അവിടെനിന്നും പോരേണ്ട.. രാവിലെ നേരത്തേ പോന്നാൽമതി... ഒമ്പതുമണിക്കല്ലേ ഇവൾക്ക് ഓഫീസിലെത്തേണ്ടൂ... അല്ലെങ്കിൽ അവിടെനിന്നും പോയാലും മതിയല്ലോ.. ഇവൾ അത്രയും നേരം അവിടെയുള്ളത് ആ കൊച്ചുങ്ങൾക്കെങ്കിലും കുറച്ച് മനഃസമാധാനമാണ്... " രേഖ പറഞ്ഞു... "അത് ശരിയാണ്... പിന്നെ നിങ്ങൾ അവിടേക്ക് പോകുന്നതിന് മുമ്പ് ടൌണിലൊന്ന് പോകണം... "മതിയച്ഛാ അച്ഛനെന്താണ് ഉദ്ധേശിച്ചതെന്ന് എനിക്ക് മനസ്സിലായി അത് ഞാൻ ചെയ്തോളാം... " വാസുദേവൻ പറഞ്ഞ് മുഴുവനാക്കുംമുന്നേ ഗിരി പറഞ്ഞു... "

"എന്നാൽ സമയം വൈകേണ്ട പെട്ടന്ന് ഇറങ്ങാൻ നോക്ക്... " വാസുദേവൻ പറഞ്ഞു... "എനിക്കും വരണമെന്നുണ്ടായിരുന്നു... പക്ഷേ എന്തു ചെയ്യാം എക്സാമാണ് വരുന്നത്... പഠിക്കാനുണ്ട് ഒരുപാട്... " അനു പറഞ്ഞു... "അല്ലെങ്കിലും നീ പോയിട്ടെന്തിനാ... അവരുടെ ഉള്ള മനഃസമാധാനംകൂടി ഇല്ലാതാക്കാനോ... " രേഖ ചോദിച്ചു... "അത് കരക്റ്റ്... ഇവൾ വന്നാൽ ചിലപ്പോൾ അവരൊക്കെ അവിടുത്തെ പൊറുതി മതിയാക്കി എവിടേക്കെങ്കിലും രക്ഷപ്പെടും... " "ഓ അപ്പോൾ നമ്മൾ മോശക്കാരി... ആവട്ടെ... ഇനി വല്ലതും പറഞ്ഞ് എന്റെയടുത്തോട്ട് വാ അന്നേരം കാണിച്ചുതരാം ഞാൻ... " "അയ്യോ പിണങ്ങല്ലെ എന്റെ പുന്നാര പെങ്ങളെ... ഞങ്ങളൊരു തമാശ പറഞ്ഞതല്ലേ... " ഗിരി അനുവിനെ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു... " "അങ്ങനെ വഴിക്കുവാ... അപ്പോൾ എന്നെ വിലയുണ്ട് നിങ്ങൾക്ക്... " "പിന്നില്ലാതെ നീ ഞങ്ങളുടെ മുത്തല്ലേ... പിന്നെ നിന്നെ ഞാൻ അവിടേക്ക് കൊണ്ടു പോകുന്നുണ്ട് കുറച്ച് കഴിയട്ടെ... എന്താ അതുപോരേ... " "അതെന്തിനാണെന്ന് എനിക്ക് മനസ്സിലായി.. അവളുടെ മനസ്സ് അറിയാനാകും...

എന്നാലും വേണ്ടില്ല നിങ്ങൾ പോയിട്ടു വാ... " ഗിരിയും ശ്രേയയും കാറിൽ കയറി... "എന്താണ് അങ്കിൾ പറഞ്ഞത്... ടൌണിൽ എന്തിനാണ് പോകുന്നത്... " "അതൊക്കെയുണ്ട് എന്താ അറിയണോ.. " അതുകേട്ട് ശ്രേയ മൂളി... "അത് നമ്മൾ ഇപ്പോൾ പോകുന്നത് ടൌണിലെ നല്ലൊരു തുണിക്കടയിലേക്കാണ് ആ കാവ്യക്കും അനിയത്തിക്കും നല്ല രണ്ട് ഡ്രസ്സ് എടുക്കണം... " "ഇതാണോ ഇത്രവലിയ കാര്യം... ഞാൻ കരുതി മറ്റെന്തെങ്കിലുമാണെന്ന്... അതുപോട്ടെ അങ്കിൾ പറഞ്ഞത് ഇതാണെന്ന് എങ്ങനെ മനസ്സിലായി... " "പൊന്നു മോളെ ഞങ്ങൾ അച്ഛനും മകനുമാണ്... ഞങ്ങളുടെ മനസ്സിലുള്ളത് അത് എന്തായാലും പരസ്പരം അറിയാം... ഇല്ലെങ്കിൽ നീ നിന്റെ ചേട്ടനോട് ചോദിച്ചു നോക്ക്... " "സമ്മതിച്ചു... അത് എനിക്കും അനുഭവമാണ്... അപ്പോൾ എനിക്കൊന്നും വാങ്ങിച്ചുതരുന്നില്ലേ... " "നിനക്കോ നിനക്കെന്തിനാണ് ഇപ്പോൾ ഡ്രസ്സ്... നീ വരുമ്പോൾ തന്നെ ഒരു ബാഗ് നിറച്ചും കൊണ്ടുവന്നിട്ടുണ്ട്... പോരാത്തതിന് അച്ഛനുമമ്മയും വരുമ്പോൾ വേറേയും... "

"അതുശരിതന്നെ പക്ഷേ അങ്ങനെയല്ലല്ലോ ഇയാളുടെ കയ്യിൽനിന്ന് കിട്ടുമ്പോൾ അതിന്റെ ഭംഗി ഒന്നു വേറെ ത്തന്നെയാണ്... " "ആണോ... എന്നാൽ ഇന്ന് നിനക്ക് ഞാൻ വാങ്ങിച്ചു തരില്ല... കാരണം അടുത്ത തിങ്കളാഴ്ച നിനക്ക് എന്റെ വക ഒരു സമ്മാനമുണ്ട്... " "അതെന്താ അന്നത്തെ ദിവസത്തിന്റെ പ്രത്യേകത... " "ആലോചിച്ച് നോക്ക് അന്ന് മീനത്തിലെ അവിട്ടം നാളല്ലേ... " "ഈശ്വരാ എന്റെ ജന്മനാൾ... അന്നെന്റെ പിറന്നാളാണ്... ഇതെങ്ങനെ നിങ്ങളറിഞ്ഞു... എന്റെ, അമ്മയോ അച്ഛനോ പറഞ്ഞതായിരിക്കുമല്ലേ... " "അല്ലല്ലോ... എടോ നിന്റെ ജന്മദിനമൊക്കെ ഇവിടെ എല്ലാവർക്കും മനപ്പാഠമാണ്... അതറിയില്ലേ നിനക്ക്... "

"പക്ഷേ അന്ന് എനിക്ക് ജോലിക്ക് പോകണമല്ലോ... ചെന്ന് ജോയിൻചെയ്തപ്പോഴേക്കും ലീവെടുക്കാൻ പറ്റുമോ... " "അതോർത്ത് നീ ടെൺഷനടിക്കേണ്ട... നിന്റെ മാനേജർ ജീവൻതോമസിനെ എനിക്ക് നല്ലപോലെ അറിയുന്നയാളാണ്... അവനോട് ഞാൻ വിളിച്ച് പറയാം പോരേ... " "അതു മതി... എന്ത് ഡ്രസ്സാണ് അവർക്ക് എടുത്തുന്നത്... " "അതിനല്ലേ നീ കൂടേ... ഇന്നലെ നീയവരെ കണ്ടതല്ലേ... അന്നേരം നിനക്കറിയില്ലേ എന്താണ് വേണ്ടതെന്ന്... " "ശരി നോക്കാം... എനിക്ക് സെലക്ട് ചെയ്യാനൊന്നും അറിയില്ല... എന്നാലും നോക്കാം... " "അവർ ടൌണിലെത്തി വേണ്ട ഡ്രസ്സുകളെടുത്ത് മടങ്ങി... കാറിനടുത്തേക്ക് നടക്കുമ്പോഴാണ് അവർ ആ കാഴ്ച കണ്ടത്... ശ്രേയ പേടിയോടെ ഗിരിയെ നോക്കി... " ...... തുടരും..

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story