പ്രണയഗീതം: ഭാഗം 45

pranaya geetham

രചന: രാജേഷ് വള്ളിക്കുന്ന്‌

"ഇന്ന് ഞങ്ങൾ ടൌണിൽ പോയപ്പോൾ ഒരു സംഭവം നടന്നു... നമ്മുടെ രവീന്ദ്രൻ സാർ എന്നെ കാണാൻ വന്നു... " ഗിരി പറഞ്ഞു... "അതെന്തിനാണ് അയാൾനിന്നെകാണാൻ വരുന്നത്.. " പ്രസാദ് ചോദിച്ചു... "വേറെ എന്തിന്... പുതിയ ഐഡിയയുമായി വന്നതാണ്... നീ അയാളെ ഭീഷണിപ്പെടുത്തിയില്ലേ... അതുതന്നെ കാര്യം... " "അയാൾക്കിട്ടൊരു പണി ഞാൻ കൊടുത്തിട്ടുണ്ട്... ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ പവിത്രനെ പിടികൂടിയില്ലെങ്കിൽ അയാളുടെ കാര്യം പോക്കാണെന്നു പറഞ്ഞു... അതുമാത്രമല്ല അന്ന് കോളേജിലെ മയക്കുമരുന്നു കേസ് വീണ്ടും റീയോപ്പൺ ചെയ്യുമെന്നും പറഞ്ഞു... " "അതുതന്നെയാണ് കാര്യം... അയാൾക്ക് നിൽക്കപ്പൊറുതിയില്ല... പവിത്രൻ രക്ഷപ്പെട്ടത് അയാൾക്ക് പ്രശ്നമുള്ള കാര്യമില്ലെന്നും എവിടെപ്പോയി ഒളിച്ചാലും പ്രതാപനുമായി കോൺടാക്റ്റുണ്ടാകുമെന്നും അയാൾ പറഞ്ഞു...

അതിൽ അയാൾക്ക് പേടിയില്ല എന്നാണ് പറഞ്ഞത്.. പക്ഷേ ആ മയക്കുമരുന്ന് കേസ് കുത്തിപൊക്കിയാൽ അയാൾ അകത്താകുമെന്ന് അയാൾക്കറിയാം... ഞാനാണല്ലോ അതിലെ ഒരു സാക്ഷി... മറ്റുള്ളവർ അതായത് ആ സംഭവം വീഡിയോ എടുത്തവൻ പോലും ആരാണെന്ന് അയാൾക്കറിയില്ല... അതിനാൽ ഞാൻ നിന്നോട് ആ കേസ് വീണ്ടും കുത്തിപൊക്കരുതെന്ന് പറയാൻ അപേക്ഷയുമായി വന്നതാണ്... ഞാൻ പറഞ്ഞാൽ നീ കേൾക്കുമെന്ന്... മാത്രമല്ല എനിക്ക് ലക്ഷങ്ങൾ ഓഫർ ചെയ്യുകയുമുണ്ടായി..." "ഹ.ഹ.. അതു കൊള്ളാം... പുതിയ കളിയുമായി വന്നതാണല്ലേ... എന്നിട്ട് നീ എന്തു പറഞ്ഞു... " "എന്തു പറയാൻ... ഞാൻ ശരിക്കുമൊന്ന് കുടഞ്ഞു... എന്നേയും നിന്നേയും വെല്ലുവിളിക്കുകകൂടിയുണ്ടായി.. " "അയാളെന്തു വെല്ലുവിളിക്കാൻ... അയാൾകളിക്കട്ടെ... എവിടെ വരെ പോകുമെന്ന് കാണാലോ... അയാൾ കളിക്കുന്നത് ആ പ്രതാപനേയും മറ്റു രാഷ്ട്രീയ നേതാക്കളേയും കണ്ടാണ്... അവരുടെ സപ്പോർട്ട് ഇല്ലാതായാൽ അയാൾ താനേ പത്തിമടക്കും... അതിനുള്ള പണി എന്താണെന്ന് എനിക്കറിയാം... " പ്രസാദ് പറഞ്ഞു...

"എടാ സൂക്ഷിക്കണം... അയാളുടെ വെല്ലുവിളി അങ്ങനെ നിസാരമായി കാണേണ്ട... പ്രതാപനും മറ്റുള്ളവരും കയ്യൊഴിഞ്ഞാലും അയാൾ തളരില്ല... കാരണം അയാൾ ആ ശേഖരന്റെ അളിയനാണ്... അയാളുടെ കുബുദ്ധിക്കുമുന്നിൽ ചിലപ്പോൾ നമുക്ക് പിടിച്ച് നിൽക്കാൻ പറ്റില്ല... അത് ഗിരിക്ക് അനുഭവമല്ലേ.... " കൃഷ്ണൻ ചോദിച്ചു... "അതുശരിയാണ്... ഏതുതരത്തിലാണ് നമുക്കിട്ട് പണി വരുന്നതെന്ന് അറിയില്ല... എന്തായാലും സൂക്ഷിക്കണം... " പ്രസാദ് പറഞ്ഞു... "അങ്ങനെ ഇനിയൊരു കളി അയാൾ കളിക്കുകയാണെങ്കിൽ അത് അയാളുടെ അവസാനത്തെ കളിയാണ്... " ഗിരിയത് പറഞ്ഞതും പുറത്തൊരു കാർ വന്നുനിന്ന ശബ്ദം കേട്ടു.. " "ബിജുവെത്തിയെന്ന് തോന്നുന്നു... കവലയിലെത്തിയാൽ വിളിക്കാമെന്നാണല്ലോ പറഞ്ഞത്... " പ്രസാദ് എണീറ്റ് ഉമ്മറത്തേക്ക് നടന്നു.... പുറകെ ഗിരിയും കൃഷ്ണനും... "നീ വിളിക്കാമെന്ന് പറഞ്ഞിട്ട്... ഇവിടേക്കുള്ള വഴിയെങ്ങനെ കണ്ടുപിടിച്ചു... " പ്രസാദ് ചോദിച്ചു... "കമ്മീഷണർ പ്രസാദിനെ അറിയാത്ത നാട്ടുകാർ ചുരുക്കമല്ലേ... കവലയിൽ നിന്ന് ചോദിച്ചു വഴി... "

"ഏതായാലും കയറി വാ... " പ്രസാദ് പറഞ്ഞു... "ആ പിന്നെ ഇതാണ് ഞാൻ പറഞ്ഞ എന്റെ കൂട്ടുകാരൻ സുധീർ... പേരു കേട്ടപ്പോൾ ആളെ അറിഞ്ഞുകാണുമല്ലോ... " ബിജു സുധീറിനെ പരിചയപ്പെടുത്തി... " "മനസ്സിലായി... എന്നാൽ വാ... " "പ്രസാദ് അവരെ അകത്തേക്ക് ക്ഷണിച്ചു... " "നിങ്ങൾക്ക് ഇതാരാണെന്ന് മനസ്സിലായോ... പഴയ ഒരു കളിക്കൂട്ടുകാരനാണ്... പ്രസാദ് ഗിരിയെ നോക്കി സുധീറിനോട് ചോദിച്ചു... " "മനസ്സിലായി... ഗിരി അല്ലേ... എന്നെ മനസ്സിലായിക്കാണുമല്ലോ... എല്ലാം ശ്രേയ പറഞ്ഞിട്ടുണ്ടാവുമല്ലേ.... " സുധീർ ചോദിച്ചു... " "നിങ്ങളെപ്പറ്റി ശ്രേയ പറഞ്ഞിട്ടുണ്ട്... ഒരു തെറ്റിദ്ധാരണയുടെ പുറത്ത് ചെയ്തുപോയ തെറ്റുകളല്ലേ... എന്നാലിപ്പോൾ നിങ്ങൾ അവളുടെ മൂത്ത ചേട്ടനാണ്... എല്ലാം ഒരു ദുഃസ്വപ്നമാണെന്ന് കരുതിയാൽ മതി... " "എവിടെ അപ്പച്ചിയും കാവ്യയുമെല്ലാം... " ബിജു ചോദിച്ചു... " "നിങ്ങൾ വന്നത് അറിഞ്ഞുകാണില്ല... ഞാൻ വിളിക്കാം... " കൃഷ്ണൻ അവരെ വിളിക്കാൻ പുറപ്പെട്ടു കാവ്യയും ആര്യയും അവിടേക്ക് വരുന്നത് കണ്ടു... "എത്തിയല്ലോ കുട്ടിപ്പട്ടാളങ്ങൾ... " ബിജു പറഞ്ഞു...

അപ്പോഴാണവർ ബിജുവിനെ കണ്ടത്... "ബിജുവേട്ടാ... ആര്യ അവന്റയടുത്തേക്ക് ഓടിവന്നു... " "ബിജുവേട്ടൻ എപ്പോൾ വന്നു... ആരും പറഞ്ഞില്ല വരുന്നത്... " "നിങ്ങൾക്കൊരു സർപ്രൈസ് ആവട്ടെയെന്ന് കരുതി... " ബിജു പറഞ്ഞു... "ഞങ്ങൾക്കെപ്പോഴും സർപ്രൈസ് ആണല്ലോ... ഓരോ സംഭവങ്ങളും സർപ്രൈസായിട്ടാണല്ലോ ഞങ്ങളുടെ ജീവിതത്തിലേക്ക് വരുന്നത്... അതിൽ ഏറ്റവും വലിയ സർപ്രൈസാണ് ഇന്നലെ രാത്രി ഉണ്ടായത്... ആകെയുണ്ടായിരുന്ന കിടപ്പാടവും കടയും പോയില്ലേ... " അതു പറയുമ്പോൾ കാവ്യ വിതുമ്പിപ്പോയിരുന്നു... " "എന്താമോളേ ഇത്... നഷ്ടപ്പെട്ടത് നഷ്ടപ്പെട്ടു... ഇനി അതിന്റെ പേരിൽ ദുഃഖിച്ചിട്ടെന്താണ് കാര്യം... ദൈവനിശ്ചയം മറ്റെന്തെങ്കിലുമാവും... അത് തടയാൻ നമ്മളെക്കൊണ്ട് കഴിയില്ല... " ബിജു പറഞ്ഞു "ഞങ്ങൾ തെരുവിൽ ജീവിക്കണമെന്നായിരിക്കും അല്ലേ... "

"ഞങ്ങളൊക്കെ ഇവിടെയുള്ളപ്പോഴോ... ഇതിലും വലിയ ദുരന്തങ്ങൾ ജീവിതത്തിൽ അനുഭവിച്ചവനല്ലേ ഞാൻ... അതെല്ലാം തരണം ചെയ്തില്ലേ... എല്ലാവർക്കും ഒരു നല്ലകാലമുണ്ടാകും... അത് നിങ്ങളിലുമുണ്ടാകും... പക്ഷേ എന്റെ അപ്പച്ചിയേയും പെങ്ങന്മാരേയും വഴിയാധാരമാക്കിയവനെ ഞാൻ വെറുതെ വിടില്ല... വേദന എന്താണെന്ന് അവനുമറിയണം... അതവിടെ നിൽക്കട്ടെ... ഇത് എന്റെ കൂട്ടുകാരനാണ് സുധീർ... " ബിജു കാവ്യക്ക് സുധീറിനെ പരിചയപ്പെടുത്തി... അവനെ നോക്കി അവൾ ചിരിച്ചു... എന്നാൽ അവിടേക്ക് വരുകയായിരുന്നു ശ്രേയ സുധീറെന്ന് കേട്ടതും ഒരു നിമിഷം നിന്നു... " "ഈശ്വരാ... സുധീറേട്ടനോ.... സുധീറേട്ടനെന്താ ഇവിടെ... ഇനിയെന്തുചെയ്യും... എങ്ങനെ സുധീറേട്ടനെ ഫെയ്സ് ചെയ്യും... ഇത്രയും കാലം ഒരു വൃത്തികെട്ടവനായി കണ്ടിരുന്ന ഒരാൾ ഇപ്പോൾ സ്വന്തം ഏട്ടനാണ് എന്നറിഞ്ഞപ്പോൾ അതും നേരിട്ട് കൺമുന്നിൽ വന്നുനിൽക്കുമ്പോൾ എങ്ങനെ സുധീറേട്ടന്റെ മുന്നിൽ ചെല്ലും... എന്തായാലും സുധീറേട്ടനെ ഫെയ്സ് ചെയ്തു പറ്റൂ... അത് ഇവിടെവച്ചകുമ്പോൾ കൂടുതൽ നല്ലതുമാണ്... "

ഇതൊക്കെയാലോചിച്ച് തിരിഞ്ഞതും തന്റെ മുന്നിൽ നിൽക്കുന്ന ഗിരിയെ അവൾ കണ്ടു... "നീയെന്താ കൂട്ടിലകപ്പെട്ട വെരുകിനെപ്പോലെ നിൽക്കുന്നത്... നീയെന്താ അവിടേക്ക് വരാത്തത്... " "അത് ഞാനെങ്ങനെയാണ് സുധീറേട്ടന്റെ മുഖത്ത് നോക്കുക... " "കണ്ണുകൊണ്ട്... നിനക്കെന്തിന്റെ കേടാണ് പെണ്ണേ നീയെന്റെ അവനെ നോക്കിയാൽ... അവൻ നിന്നെ പിടിച്ചുതിന്നുമോ... അവന് നീയിപ്പോൾ അനിയത്തിയാണ്... നിനക്ക് ചേട്ടനും... അത് മനസ്സിൽ ഉൾക്കൊണ്ടേ പറ്റൂ... നീ നേരത്തെ കുറച്ച് ഡയലോഗ് പറഞ്ഞിരുന്നല്ലോ... എന്താണത്.. ഇന്ന് കണ്ടവരെ നാളെ കാണില്ല എന്നും ഉള്ള ജീവിതത്തിൽ മറ്റുള്ളവരെ സ്നേഹിക്കണമെന്നോ മറ്റോ... ഇവിടെ അത് പറ്റില്ലേ... എടോ ഇതൊക്കെ ദൈവത്തിന്റെ കളികളാണ്... നമ്മൾ വെറുക്കുന്നവരാകും ചിലപ്പോൾ നമ്മുക്ക് സഹായം ചെയ്യുന്നവൻ... അല്ലെങ്കിൽ പിന്നീടങ്ങോട്ട് നമ്മുടെ എല്ലാം... ഇത്രയും കാലം നിന്നെ അവൻ കണ്ടത് ഒരു ശത്രുവിന്റെ മകളായിട്ടാണ്... അന്നേരമവനറിഞ്ഞിരുന്നില്ല നീ അവന്റെ രക്തമാണെന്നത്... ഇന്നതറിഞ്ഞപ്പോൾ അവന് ചെയ്തുപോയ തെറ്റുകൾക്ക് പശ്ചാത്താപമുണ്ട്...

അത് നീ മനസ്സിലാക്കണം... നമ്മൾ തമ്മിൽ ഒന്നിക്കണമെന്നത് ദൈവനിശ്ചയമാണ്... അതിന് ഒരു നിമിത്തമാണ് ഈ കാരണത്താൽ അവൻ... അതുകൊണ്ടാണല്ലോ സ്വന്തമായി ഒരു ബിസിനസ്സുണ്ടായിരുന്നിട്ടും അവനെ പേടിച്ച് നീ ഇവിടേക്ക് വന്നതും... ഇത്രയും കാലം എന്റെ സ്വന്തമാണെന്ന് കരുതി സിനേഹിച്ചവൾ എന്നെ ചതിച്ചതുപോലും... അതിനുശേഷം നമ്മൾ തമ്മിൽ അടുത്തതും... കഴിഞ്ഞതെല്ലാം മനസ്സിൽനിന്ന് മായ്ച്ചുകളയണം... എന്നിട്ട് പുതിയൊരു ജീവിതത്തിലേക്ക് വരണം... ഇപ്പോൾ അവനും നിനക്കുമറിയാം നിങ്ങൾ തമ്മിലുള്ള ബന്ധം... ആ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയാണ് വേണ്ടത്... നീ വാ... നിന്നെ ഇവിടെവച്ച് കാണുമ്പോൾ അവന് സന്തോഷമാകും... നീ നോക്കിക്കോ... " ഗിരി തിരിഞ്ഞു നടന്നു... പുറകെ തലതാഴ്ത്തി ശ്രേയയും... ഗിരിയുടെ പുറകെ വരുന്ന ശ്രേയയെ കണ്ട് സുധീൻ അറിയാതെ എഴുന്നേറ്റു... അവനും അവളെ അഭിമുഖീകരിക്കാൻ പ്രയാസമായിരുന്നു... "അല്ല ഇതാര്... നീയും ഇവിടെയുണ്ടായിരുന്നോ... എന്നിട്ടാണ് പുറത്തേക്ക് കാണാതിരുന്നത്... " ബിജു ചോദിച്ചു...

" "ഞാൻ അടുക്കളയിൽ ആന്റിമാരുടെ കൂടെയായിരുന്നു... ആരോ വന്നിട്ടുണ്ടെന്ന് അവർ പറഞ്ഞപ്പോൾ ഇവിടേക്ക് വന്നതാണ്... " ശ്രേയ സുധീറിന്റെ ഇടംകണ്ണിട്ട് നോക്കിക്കൊണ്ട് പറഞ്ഞു... " "ഇതെന്താ നാട്ടിൽ വച്ച് കാണുമ്പോഴുള്ള ആ തന്റേടം ഇവിടെ കാണാനില്ലല്ലോ... എന്തുപറ്റി... ഓ സുധീറിനെ കണ്ടതുകൊണ്ടാണോ... " അതിന് മറുപടിയൊന്നും പറഞ്ഞില്ല അവൾ... "അവൾക്ക് ഇവനെ എങ്ങനെ ഫെയ്സ് ചെയ്യുമെന്ന പേടിയാണ്... അങ്ങനെയുള്ള കാര്യമാണല്ലോ നടന്നിരുന്നത്... നീയേതായാലും അടുക്കളയിലേക്ക് ചെല്ല് എന്നിട്ട് ഇവർക്ക് കുടിക്കാനെന്തെങ്കിലും എടുക്കാൻ പറ... " പ്രസാദ് പറഞ്ഞു... അത് കേട്ടമാത്രയിൽ അവൾ അടുക്കളയിലേക്ക് നടന്നു... " "അവളെ പറഞ്ഞിട്ടെന്താ... അതുപോലത്തെ കാര്യങ്ങളായിരുന്നല്ലോ ഇവന്റെ ഭാഗത്തുന്നിന്നുണ്ടായത്... " ബിജു പറഞ്ഞു... "അത് കഴിഞ്ഞ കാര്യമല്ലേ... അതെല്ലാം മറന്നേക്ക്... ഇനിയുള്ള കാര്യം എങ്ങനെയാണെന്ന് നോക്കാം നമുക്ക്... " "പറഞ്ഞതുപോലെ ഞാൻ താമസിച്ചിരുന്ന കോട്ടേഴ്സിലെ ആ മുറി അവിടെത്തന്നെയില്ലേ... അതോ ഇനി ഇന്ന് ഞാൻ പോയതിനുശേഷം ആ പ്രതാപൻ അതും നശിപ്പിച്ചോ...

അല്ലാ അതുപോലെയുള്ളതാണല്ലോ ഓരോ നേരവും കേൾക്കുന്നത്... ഇവിടുത്തെ വേറെ കോട്ടേഴ്സൊന്നും എനിക്കറിയുകപോലുമില്ല... " "അത് അവിടെത്തന്നെയുണ്ട്... പക്ഷേ ഇനി ഏതായാലും നിങ്ങൾ അവിടെ താമസിക്കേണ്ട... പരിചയമില്ലാത്ത നിങ്ങൾ ഈ നാട്ടിൽ കറങ്ങുന്നത് അത്ര പന്തിയല്ല... അതുകൊണ്ട് ഞങ്ങളുടെ പഴയ വീട് തൊട്ടപ്പുറത്തുണ്ട് അവിടെ താമസിക്കാം... അത് വൃത്തിയാക്കി വച്ചിട്ടുണ്ട് പ്രസാദ് പറഞ്ഞു... "അത് നല്ല കാര്യമാണ്... അതാണ് നല്ലത്... നിങ്ങൾ ഈ നാട്ടിൽ വന്നതും പോയതും ആ പ്രതാപനോ എസ്ഐ രവീന്ദ്രനും അറിയരുത്... അത നമ്മുടെ എല്ലാ പ്ലാനിങ്ങും വെള്ളത്തിലാക്കും... ഗിരി പറഞ്ഞു... "അങ്ങനെയെങ്കിൽ അങ്ങനെ... പിന്നെ അപ്പച്ചിയേയും അമ്മാവനേയും കണ്ടുവരാം ഞാൻ... " ബിജു എഴുന്നേറ്റ് ഗോപിനാഥന്റെ അടുത്തേക്ക് നടന്നു... " "രാത്രി ഭക്ഷണം കഴിച്ച് മുകളിലെ ബാൽക്കണിയിൽ പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു ശ്രേയ... ഒരു കണക്കിന് സുധീറിന്റെ മുന്നിൽ നിന്നും രക്ഷപ്പെടുക എന്നതായിരുന്നു അവളുടെ ലക്ഷ്യം... അവളുടെ മനസ്സ് ഗിരിക്ക് മനസ്സിലായി... അതുകൊണ്ട് അവളെ ശല്യം ചെയ്യാൻ അവൻ പോയില്ല... എന്നാൽ തന്റെ പുറകിൽ കാൽപ്പെരുമാറ്റം കേട്ട് തിരിഞ്ഞു നോക്കിയ ത് സുധീറിന്റെ മുഖത്തേക്കായിരുന്നു... എന്തുചെയ്യണമെന്നറിയാതെ അവൾ നിന്നു........ തുടരും..

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story