പ്രണയഗീതം: ഭാഗം 47

pranaya geetham

രചന: രാജേഷ് വള്ളിക്കുന്ന്‌

പ്രതാപൻ കവറിൽനിന്ന് ഫോട്ടോസ്സെല്ലാം എടുത്തു... അതിലേക്ക് ഒന്നേ നോക്കിയുള്ളൂ അവൻ... തന്റെ കണ്ണിൽ ഇരുട്ട് കയറുന്നതു പോലെ തോന്നി അവന്... "നോ.... " പവിത്രൻ അലറി.... അവന്റെ കയ്യിൽനിന്നും ആ ഫോട്ടോസ് നിലത്തു വീണു... അവൻ വീണ്ടും അതിലേക്ക് നോക്കി... മുഖം അടികിട്ടിയതിൽ നീരുവന്ന് വീർത്ത പവിത്രന്റെ ഫോട്ടോയായിരുന്നു അത്... "ഇല്ല... ഇതിനു വേണ്ടിയായിരുന്നു ഇവൻ രക്ഷപ്പെട്ടത്... ആരാണ് ഇതിനുപിന്നിൽ... ആരുടെ കസ്റ്റടിയിലാണ് പവിത്രൻ... അപ്പോൾ ഞാനറിയാതെ ഒരു ശത്രു തനിക്കുണ്ട്... ആരാണത്... ഇനി സുനിൽ പറഞ്ഞതുപോലെ പ്രസാദാണോ ഇതിന്റെ പിന്നിൽ... എവിടെയാണ് ആ കള്ളപന്നി പവിത്രനെ ഒളിപ്പിച്ചത്... " പ്രതാപൻ പെട്ടന്ന് തന്റെ ഫോണെടുത്ത് പ്രസാദിനെ വിളിച്ചു... പ്രസാദ് കോളെടുത്തു "എടോ കമ്മീഷണറേ... സത്യം പറ എവിടെയാണ് താൻ പവിത്രനെ ഒളിപ്പിച്ചത്... സത്യം പറയുന്നതാകും നിനക്ക് നല്ലത്... "

"എന്താ ഭീഷണിയാണോ... നിന്റെ ഈ ഭീഷണിയൊന്നും ഇവിടെ ചിലവാകില്ലല്ലോ പ്രതാപാ... നിന്റെ അനിയനെ പൊക്കി ഒളിപ്പിക്കണമെങ്കിൽ അതെനിക്ക് ആദ്യമേ ആവാമായിരുന്നു... അതിന് സ്റ്റേഷനിൽ കൊണ്ടുപോയി രണ്ടു ദിവസം താമസിപ്പിക്കേണ്ട കാര്യമില്ലായിരുന്നു... അവൻ എവിടെപ്പോയി രക്ഷപ്പെട്ടാലും എന്റെ കയ്യിൽ തന്നെ വരും... അതിനിടക്ക് ഇതുപോലെ അനിയനെ കാണാനില്ല ഞാനാണ് ഇതിന്റെ പിന്നിലെന്നും പറഞ്ഞ് നാറിയ കളിയുമായി എന്റെ നേരെ വന്നാലുണ്ടല്ലോ... പൊന്നു മോനേ... ഈ പ്രസാദ് ആരാണെന്ന് നീ അറിയും... " "പിന്നെ ആരാണവനെ പുറംലോകം കാണിക്കാതെ പൂട്ടിയത്.... ദേ അവന്റെ മേൽ ഒരുതരം മണ്ണുവീണാൽ പ്രതാപന്റെ തനി കൊണം കാണും... അതാരായാലും... " "നിന്റെ അനിയനെ ആര് പൂട്ടിയാലും അത് അവന്റെ കയ്യിലിരുപ്പുകൊണ്ടാവും...

അതിലേറെ നീയും മറ്റുള്ളവരെ ദ്രോഹിക്കുന്നുണ്ടല്ലോ... എല്ലാം മുകളിൽ ഒരാൾ കാണുന്നുണ്ടെന്ന് നീ ഓർത്തില്ല... അതിനൊക്കെയുള്ള ശിക്ഷയാണ് ഇത്... ചിലപ്പോൾ തന്റെ അനിയന്റെ ജീവൻ വരെ ആപത്തിലായിരിക്കാം... അങ്ങനെയായാൽ അവനെ കൂടുതൽ അന്വേഷിക്കാൻ നടക്കേണ്ടല്ലോ... ഇനി ഇതും പറഞ്ഞ് നീയെന്നെ വിളിച്ചേക്കരുത്... എവിടെ നിന്റെ വിശ്വസ്തൻ രവീന്ദ്രൻ... അവനെന്തേ നിന്നെ സഹായിക്കാൻ പറ്റില്ലേ... വല്ല പരാതിയുമുണ്ടെങ്കിൽ സ്റ്റേഷനിൽ വന്ന് എഴുതിക്കൊടുക്ക്.. ഇപ്പോഴത്തെ എസ്ഐ യെ നിനക്കൊന്ന് പരിചയപ്പെടാലോ... " "നിന്റെയൊന്നും ഒരു സഹായവും എനിക്ക് വേണ്ട... പവിത്രൻ എവിടെയാണെങ്കിലും അവനെ ഞാൻ കണ്ടുപിടിക്കും... ഇനി ഇതിൽ നിനക്കെന്തെങ്കിലും പങ്കോ അറിവോ ഉണ്ടെന്നറിഞ്ഞാൽ പൊന്നു മോനേ വീട്ടിൽ കയറി വന്ന് ഞാൻ വെട്ടും... ഇത് വെറും വാക്കല്ല... പ്രതാപൻ പറയുന്നത് ചെയ്ത ശീലമേയുള്ളൂ... അറിയാലോ എന്നെ..." "അങ്ങനെ ഒറ്റതന്തക്ക് പിറന്നവനാണെങ്കിൽ നീ വാ എന്നെ വെട്ടാൻ... നീ പറഞ്ഞത് സത്യമാണ്...

പവിത്രൻ എവിടെയാണെന്ന് എനിക്കറിയാമെന്ന് കൂട്ടിക്കൊ... അത് നീ തെളിയിക്ക്... എന്നിട്ട് അവനെ കണ്ടുപിടിക്ക്... ഞാൻ ഇവിടെത്തന്നെയുണ്ട്... നിനക്ക് വെട്ടാൻ പാകത്തിൽ... ഒന്നുപോടാ... അവനും അവന്റെയും അനിയനും... " പ്രസാദ് ഫോൺ കട്ടുചെയ്തു പിന്നെ ഗിരിയെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു... "ഓ അപ്പോൾ അങ്ങനെയാണോ... നമ്മുടെ മരുന്ന് അവന് ഏൽക്കുന്നുണ്ടല്ലേ... എന്തായാലും ഈ കാര്യം പറയാൻ നീ ഈ നമ്പറിൽനിന്ന് ഇനി വിളിക്കേണ്ട... ആര് എപ്പോഴാണ് ഇതെല്ലാം ചോർത്തുന്നത് എന്നറിയില്ല... ഏതായാലും വൈകീട്ട് ഞാൻ വീട്ടിലേക്ക് വരാം... അവിടെവച്ച് സംസാരിക്കാം... അതിനുമുമ്പ് ഞാനൊന്ന് അവിടെപ്പോയി പവിത്രനെ കാണട്ടെ.... " ഗിരി പറഞ്ഞു... "എന്നാൽ ശരിയെടാ വൈകീട്ട് കാണാം... പ്രസാദ് ഫോൺ കട്ടുചെയ്തു... " എന്നാൽ പ്രസാദ് അവസാനം പറഞ്ഞത് പ്രതാപൻ വിശ്വസിച്ചില്ല... അവൻ തന്നെ പ്രകോപിക്കാൻ പറഞ്ഞാതാണെന്നാണ് പ്രതാപൻ കരുതിയത്... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ "എടാ പവിത്രാ നിന്റെ ഏട്ടനിപ്പോൾ ആകെ ടെൻഷനടിച്ച് നടക്കുകയാണ്...

എന്തിനാണെന്നറിയോ... ഇന്നലെ നിന്റെ കുറച്ച് ഫോട്ടോസ് എടുത്തില്ലേ... അത് നിന്റെ ഏട്ടന്റ അടുത്തെത്തി... ഇനി അവന് ഇരിക്കപ്പൊറുതിയുണ്ടാവില്ല... ഇതുപോലെ ഇടക്കിടക്ക് നിന്റെ പല അവസ്ഥയിലുള്ള ഫോട്ടോസ് അവന്റെ കയ്യിലെത്തും... അത് കണ്ട് നിന്റെ ചേട്ടൻ തളരണം... അതോടെ ഇത്രയും കാലം ചെയ്ത എല്ലാ തോന്നിവാസങ്ങളും തെറ്റായിരുന്നെന്ന് മനസ്സിലാവണം... അതോടെ അവൻ പത്തിമടക്കും... അവന്റെ പതനമാണ് നിന്റെ നാട്ടിലെ പലരും അത് കൊച്ചുകുട്ടികൾവരെ ആഗ്രഹിക്കുന്നത്... നീയും നിന്റെ ചേട്ടനും എന്തുകരുതി... എന്നും നിങ്ങളെയൊക്കെ പേടിച്ച് എല്ലാവരും ജീവിക്കുമെന്നോ... എന്നാൽ തെറ്റി... നിന്റെയൊക്കെ സർവ്വനാശം അതാണ് അവരുടെ ആവിശ്യം... അതിന് നീയൊക്കെ ഒരുങ്ങിക്കോ... " പവിത്രനെ ഒളിപ്പിച്ച സ്ഥലത്ത് ബിജുവിനോടും സുധീറിനോടുമൊപ്പം എത്തിയ ഗിരി പറഞ്ഞു... അതുകേട്ട് പവിത്രന്റെ മുഖത്ത് പുച്ചമായിരുന്നു... " "ഗിരീ... നീയൊക്കെ എങ്ങനെ തലകുത്തിമറഞ്ഞാലും എന്റെ ചേട്ടന്റെ നാശം പോയിട്ട് ഒന്ന് തളർത്താൻപോലും കഴിയില്ല...

നിങ്ങൾ ഏറിവന്നാൽ എന്നെയങ്ങ് തീർക്കുമായിരിക്കും... എന്നാലും നീയൊന്നും വിചാരിച്ചാൽ എന്റെ ഏട്ടനെ ഒരു ചുക്കും ചെയ്യാൻ കഴിയില്ല... അണയാൻ പോകുന്ന തീ ആളികത്തുമെന്ന് അറിയില്ലേ... അതാണ് നിന്റെയൊക്കെ അവസ്ഥ... നിന്റെയൊക്കെ കാര്യത്തിൽ തീരുമാനമായി അതാണ് ഈ കാട്ടുന്നതെല്ലാം... എത്രകാലം നീയൊക്കെ എന്നെ ഇവിടെ പൂട്ടിയിടും... നീയൊക്കെ എങ്ങനെ എന്നെ ഒളിപ്പിച്ചാലും അത് എന്റെ ഏട്ടൻ കണ്ടുപിടിക്കും... അതുവരെ മാത്രമേ നിനക്കൊക്കെ ആയുസ്സുള്ളൂ... " "അതിന് നീയും നിന്റെ ചേട്ടനും നേരാംവണ്ണം എഴുന്നേറ്റ് നടന്നാലല്ലേ... മോനേ പവിത്രാ... നീ പറഞ്ഞല്ലോ അണയാൻ പോകുന്ന തീ ആളികത്തുമെന്ന്... അത് നിന്റേയും നിന്റെ ചേട്ടന്റേയും കാര്യത്തിൽ സത്യമാണ്... അണയാൻ പോകുന്ന തീയാണ് നിയൊക്കെ... ഇപ്പോൾ നിന്റെ ചേട്ടനെ സഹായിച്ച കുറ്റത്തിന് നമ്മുടെ എസ്ഐ സാറിന്റെ അവസ്ഥ അറിയുമോ... ആളുടെ തൊപ്പി തെറിച്ചു... ചിലപ്പോഴത് എന്നന്നേക്കുമായി ഇല്ലാതായെന്നും വരും...

നിന്റെ ചേട്ടന്റെ ഒരോ വേരുകളും അറുത്തെടുത്തുകൊണ്ടിരിക്കുകയാണ്... അവസാനം ആരും സഹായിക്കാനില്ലാത്തവനായി തീരും അവൻ... അന്നവനു മനസ്സിലാവും മറ്റുള്ളവരുടെ വേദന... ഏതായാലും നീ സുഖിച്ച് കഴിഞ്ഞോ ഇവിടെ... ഇടക്കിടക്ക് ഇവരുടെ കയ്യിൽ നിന്നും കിട്ടുന്ന പാരിദോഷികം വാങ്ങിച്ചു കൂട്ടിയേക്ക്... " അതും പറഞ്ഞ് ഗിരി അവിടെനിന്നുമിറങ്ങി... പുറകെ വാതിൽപൂട്ടി സുധീറിന്റെ ബിജുവും ഗിരിയുടെ അടുത്തേക്ക് വന്നു... "എന്നാൽ ഞാൻ പോട്ടെ... ചിലത് ചെയ്യാറുണ്ട്... ആ ഒരു കാര്യം പറയാനുണ്ട്... അത് പറയാൻ മറന്നു... നിന്റെ അപ്പച്ചിക്കും കുടുംബത്തിനും എന്റെ അച്ഛനും രാമദാസനങ്കിളും വാങ്ങിച്ച വീട് അവർക്ക് കൈമാറാൻ പോവുകയാണ്... ഇത് അവരോട് പറഞ്ഞിട്ടില്ല... ഇന്നെതായാലും പ്രസാദിന്റെ വീട്ടിലേക്ക് പോകുന്നുണ്ട് ഞാൻ....മറ്റെന്നാൾ ഞായറാഴ്ച ആ വീട്ടിലേക്ക് കയറിക്കൂടാൻ പറ്റിയ ദിവസമാണെന്ന് ജോത്സ്യനെ കണ്ടപ്പോൾ പറഞ്ഞു... ഞാനേതായാലും പോയിട്ട് വിളിക്കാം... നീയും അമ്മയും അനിയത്തിയും അവിടെയുണ്ടാവണം അന്ന്... അതുപോലെ സുധീറും വരണം... അന്ന് നമുക്ക് ചില തീരുമാനങ്ങൾ എടുക്കാനുണ്ടെന്ന് കൂട്ടിക്കൊ...

അതുപോലെ അതിനടുത്തദിവസം ഇവന്റെ അനിയത്തി ശ്രേയയുടെ പിറന്നാളാണ്... അത് കഴിഞ്ഞിട്ടേ എല്ലാവരും പോകാവൂ... " "ആഹാ അപ്പോൾ രണ്ടുദിവസം ഉഷാറുതന്നെ... ഏതായാലും നമ്മുക്ക് ഉഷാറാക്കാം... " സുധീൻ പറഞ്ഞു... " "വേണം... പിന്നെ പവിത്രനെ ഇനി ഇവിടെ നിർത്തുന്നത് നല്ലതല്ല... എന്റെ ഒരു കൂട്ടുകാരൻ കുടകിലെ വീരാജ്പേട്ടയിലുണ്ട്... അവനിപ്പോൾ നാട്ടിലുണ്ട്... നമുക്ക് പറ്റിയ ആളാണ്... ഇതുപോലെയുള്ള കാര്യങ്ങൾക്ക് അവൻ ബെസ്റ്റാണ്... രണ്ട് ദിവസം കഴിഞ്ഞാൽ അവൻ തിരിച്ചുപോകും... അന്ന് ഇവനെ അവൻ കൊണ്ടുപോയി സുരക്ഷിതമായി നോക്കിക്കോളും... നാളെ ഇവനെ അവൻ വന്ന് കൊണ്ടുപൊയ്ക്കോളും... നിങ്ങൾ രാവിലെ ഇവിടെയുണ്ടാവണം... അതാണ് ഇപ്പോൾ ഏറ്റവും നല്ലത്... എന്തു പറയുന്നു... ഈ കാര്യം പ്രസാദുമായി ഞാൻ സംസാരിച്ചു... അവനും ഇതുതന്നെയാണ് താല്പര്യം... നിങ്ങളുടെ അഭിപ്രായം എന്താണ്... " ഗിരി ചോദിച്ചു... "അങ്ങനെയൊരു തീരുമാനം നല്ലതാണ്... എനിക്കും ഈ കാര്യത്തോട് താല്പര്യമാണ്... പവിത്രൻ പറഞ്ഞത് നീയും കേട്ടതല്ലേ...

ആ പ്രതാപൻ എങ്ങനെയെങ്കിലും ഇവനെ കണ്ടുപിടിക്കും... അത് നമുക്ക് മാത്രമല്ല പ്രസാദിനും അപകടമാണ്... അവന്റെ ജോലിക്കുവരെ പ്രശ്നമായിത്തീരും ഇത്... " "എന്നാൽ നാളെരാവിലെ ഇവനെ റഡിയായി നിർത്തിക്കോ... ഇവനെ കൊണ്ടുപോകാൻ അവൻ വരും... " "അവൻ അവൻ എന്നു പറഞ്ഞു... ആളാരാണ്... ആളുടെ പേരുപോലും പറഞ്ഞില്ല... " "അവനെപ്പറ്റി നിങ്ങൾ കേട്ടിട്ടുണ്ടാകും പത്രങ്ങളിലും ടീവി ന്യുസിലുമായിട്ട്... കുറച്ചു മുന്നേ കർണ്ണാടകയിൽ ഏറ്റവും കോളിളക്കം ശ്രിഷ്ടിച്ച നാഗപ്പഗൌണ്ടറുടെ തിരോധാനം ആരുമറിയാതെ കണ്ടുപിടിച്ച ക്രൈംബ്രാഞ്ച് ഓഫീസർ വിക്രം... അവനെപ്പോൾ എങ്ങനെ ഓരോന്നും ചെയ്യുമെന്ന് ആർക്കും പ്രവചിക്കാൻ പറ്റില്ല... ഓരോ സ്ഥലത്ത് ഓരോ വേഷത്തിൽ അവനുണ്ടാകും അവരിലൊരുവനായി... അതാണ് വിക്രം... അവൻ മതി പ്രതാപന്റെ പത്തി മടക്കാൻ... അവന്റെ വലം കൈ ഇപ്പോൾ എന്റെ നാട്ടിലുണ്ട്... അതാരാണെന്ന് കേട്ടാൽ നിങ്ങൾ ഞെട്ടും.......... തുടരും..

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story