പ്രണയഗീതം: ഭാഗം 48

pranaya geetham

രചന: രാജേഷ് വള്ളിക്കുന്ന്‌

"കുറച്ചു മുന്നേ കർണ്ണാടകയിൽ ഏറ്റവും കോളിളക്കം ശ്രിഷ്ടിച്ച നാഗപ്പ ഗൌണ്ടറുടെ തിരോധാനം ആരുമറിയാതെ കണ്ടുപിടിച്ച ക്രൈംബ്രാഞ്ച് ഓഫീസർ വിക്രം... അവനെപ്പോൾ എങ്ങനെ ഓരോന്നും ചെയ്യുമെന്ന് ആർക്കും പ്രവചിക്കാൻ പറ്റില്ല... ഓരോ സ്ഥലത്ത് ഓരോ വേഷത്തിൽ അവനുണ്ടാകും അവരിലൊരുവനായി... അതാണ് വിക്രം... അവൻ മതി പ്രതാപന്റെ പത്തി മടക്കാൻ... അവന്റെ വലം കൈ ഇപ്പോൾ എന്റെ നാട്ടിലുണ്ട്... അതാരാണെന്ന് കേട്ടാൽ നിങ്ങൾ ഞെട്ടും... എസ്ഐ രവിന്ദ്രന് പകരം പുതിയതായി ചാർജ്ജെടുത്ത എസ്ഐ കിരൺവർമ്മ... " "വിക്രം കിരൺവർമ്മ... ആ പേരുകൾ കേൾക്കുമ്പോൾ തന്നെ അറിയാം രണ്ടും ഗജകില്ലാഡിമാരാണെന്ന്... അതുപോട്ടെ ഈ കിരൺവർമ്മയെങ്ങനെ ആള്... നമുക്ക് പറ്റിയ ആളാണോ... " സുധീർ ചോദിച്ചു... "ആളെ എനിക്ക് നേരിട്ട് പരിചയമില്ലെങ്കിലും... വിക്രം പറഞ്ഞ് അറിയാം... അവൻ പറഞ്ഞതുപോലെയാണെങ്കിൽ അവിടെ പലതും സംഭവിക്കും... പ്രതാപന്റെ കാര്യത്തിൽ ഒരു തീരുമാനമാകും...

അയാൾക്ക് മന്ത്രിയെന്നോ എംഎൽഎ എന്നോ ഇല്ല... ചൊറിയാൻവന്നാൽ നല്ലപോലെ എടുത്തിട്ടലക്കും... എവിടേയും വല്ലാതെ നിൽക്കുകയില്ല അയാൾ... നിൽക്കാൻ സമ്മതിക്കില്ല ഇവിടുത്തെ മന്ത്രിമാരും എംഎൽഎ മാരുമൊന്നും... തങ്ങൾക്ക് ഭീഷണിയാണെന്നറിഞ്ഞാൽ ഉടനെ സ്ഥലം മാറ്റിക്കും... " "ആ പ്രതാപന് ഇത്രയധികം ഇന്നതന്മാരുമായി ബന്ധമുട്ടായിട്ടും പിന്നെയെങ്ങനെ ഇയാളെപ്പോലെ ഒരാൾ അവിടെ ചാർജ്ജെടുത്തു... " "പിടിക്കേണ്ടവരെ പിടിച്ചപ്പോൾ എല്ലാം ഭംഗിയായി നടന്നു... പ്രസാദ് നേരെ നമ്മുടെ സിഎം നെ പിടിച്ചു... അദ്ദേഹം അല്പം മനുഷ്യപറ്റുള്ള ആളായതുകൊണ്ട് കാര്യങ്ങൾ എളുപ്പത്തിൽ നടന്നു... ഏതായാലും നാളെ രാവിലെ പവിത്രനെ ഒരുക്കി നിർത്തിക്കോ... വിക്രം അവനെ കൊണ്ടുപൊയ്ക്കോളും... പിന്നെ അധികം ചോദ്യങ്ങളൊന്നും അവനോട് വേണ്ട... അവന് ഒരു രീതിയുണ്ട്... ആ വഴി മാത്രമേ അവൻ സഞ്ചരിക്കൂ... അത് ആരുടെ മുന്നിലായാലും... എന്നാൽ ഞാനിറങ്ങുകയാണ്... രാത്രി വിളിക്കാം... " അതും പറഞ്ഞ് ഗിരി തന്റെ കാറിൽ കയറി... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

"അങ്കിൾ നമുക്ക് ഒരു വഴിവരെയൊന്ന് പോകണം... കാവ്യയേയും വിളിച്ചോളൂ.. " അന്ന് വൈകീട്ട് സ്റ്റേഷനിൽനിന്നും വന്ന പ്രസാദ് ഗോപിനാഥനോട് പറഞ്ഞു... " "എവിടേക്കാണ് മോനേ... " ഗോപിനാഥൻ ചോദിച്ചു... "നമ്മൾ ഒരു വീടിന്റെ കാര്യം പറഞ്ഞില്ലേ... അത് കാണാൻ പോവുകയാണ്... മറ്റെന്നാൾ നിങ്ങൾക്ക് അവിടേക്ക് താമസം മാറ്റാം... അതിനുമുമ്പ് ആ വീടൊന്ന് കാണേണ്ടേ... " "മോനേ ഒരു ചെറിയ കൂരയാണെങ്കിലും അത് ഞങ്ങൾക്ക് വലുത് തന്നെയാണ്... അതിപ്പോൾ കാണേണ്ട കാര്യമുണ്ടോ... " "വേണം... അവിടെ താമസിക്കുന്നത് നിങ്ങളാണ്... ആ വീട് നിങ്ങളുടെ പേരിലാണ് വാങ്ങിച്ചത്... അതുകൊണ്ട് അതിൽ ആദ്യം കയറേണ്ടതും നിങ്ങളാണ്... അങ്കിൾ കാവ്യയെ വിളിച്ച് റഡിയാവാൻ പറയൂ... വേണമെങ്കിൽ ആര്യയേയും കൂട്ടിക്കോളൂ... ഞാനൊന്ന് ഫ്രഷായി മാറ്റി വരാം... " പ്രസാദ് തന്റെ മുറിയിലേക്ക് നടന്നു...

കുറച്ചു കഴിഞ്ഞ് അവർ പുറപ്പെട്ടു... ഗോപിനാഥനും കാവ്യക്കും പുറമേ ആര്യയുമുണ്ടായിരുന്നു കൂടെ... അവർ വാസുദേവന്റെ വീടിനു മുന്നിൽ കാർ നിർത്തി... " "ഇതാണ് ഗിരിയുടെ വീട്... " പ്രസാദ് പറഞ്ഞു... "എനിക്കറിയാം... " ഗോപിനാഥൻ പറഞ്ഞു... എന്നാൽ ആ വീട് കണ്ട് കാവ്യക്കും ആര്യക്കും അത്ഭുതമായിരുന്നു... കാറിന്റെ ശബ്ദം കേട്ട് ഗിരി പുറത്തേക്ക് വന്നു... അവന് പുറകിലായി വാസുദേവനുമുണ്ടായിരുന്നു... " "ആഹാ നിങ്ങളെത്തിയോ... കയറി വാ... " വാസുദേവൻ പറഞ്ഞു... "വാസുദേവനെ കണ്ട് ഗോപിനാഥൻ കൈ കൂപ്പി..." "എന്താ ഇത് ഗോപിനാഥാ..." വാസുദേവൻ ചോദിച്ചു... "എങ്ങനെ നന്ദി പറയണമെന്ന് എനിക്കറിയില്ല... ആരുമല്ലാത്ത ഞങ്ങളെ സഹായിക്കാൻ തോന്നിയ ഈ പുണ്യാത്മാവിനെ എത്ര തൊഴുതാലും മതിയാവില്ല... ഇന്നത്തെ കാലത്ത് സ്വന്തം കാര്യം മാത്രം നോക്കുന്ന തലമുറയിൽ മറ്റുള്ളവരെ സഹായിക്കാൻ മനസ്സ് കാണിക്കുന്ന നിങ്ങളെപ്പോലെയുള്ളവരെ എത്ര തൊഴുതാലും അത് കുറഞ്ഞു പോകില്ല... " "എന്താണ് ഇത്... നമ്മൾ മറ്റുള്ളവരെ സഹായിക്കുമ്പോൾ അവരുടെ സന്തോഷമാണ് ഏറ്റവും വലിയ അംഗീകാരം...

ആ പുണ്യം അവരുടെ മക്കൾക്കാണുണ്ടാവുക... ഒരുകാലത്ത് ആരും സഹായിക്കാനില്ലാതെ കഷ്ടപ്പെട്ട് ജീവിച്ച ഒരു നേരമുണ്ടായിരുന്നു എനിക്കും എന്റെ എല്ലാമായി കൂട്ടുകാരൻ രാമദാസനും... അന്ന് ജീവിതത്തിൽ ഒരിക്കലും കാണാത്ത നമ്മുടെ നാട്ടുകാരൻകൂടിയല്ലാത്ത ഒരാൾ അതും ഒരു തമിഴൻ... അദ്ദേഹത്തിന്റെ കാരുണ്യമാണ് ഇന്ന് ഞാനും രാമദാസനും എവിടെവരെ എത്തിയോ അതിന് കാരണക്കാരൻ... ആ മനസ്സ് ഇല്ലെങ്കിൽ എന്നോ ഒരു മുഴം കയറിൽ ജീവിതം തന്നെ ഇല്ലാതാക്കുമായിരുന്നു ഞങ്ങൾ... അദ്ദേഹം തന്ന ആ കാരുണ്യത്തിന്റെ ഒരംശം ഞാനും രാമദാസനും മറ്റുള്ളവർക്ക് നൽകുന്നതിൽ സന്തോഷമേയുള്ളൂ... അതിൽനിന്നും കിട്ടുന്ന പുണ്യം ആ മനുഷ്യന്റെ ആത്മാവിന് സന്തോഷമാവുകയേയുള്ളൂ... നിങ്ങളേതായാലും കയറിയിരിക്ക്... " വാസുദേവൻ പറഞ്ഞു.. അവർ അകത്തേക്ക് കയറി... അപ്പോഴും കാവ്യക്കും ആര്യക്കും അമ്പരപ്പ് മാറിയില്ലായിരുന്നു... അപ്പോഴേക്കും ശ്രേയയും രേഖയും അനുവും അവിടേക്ക് വന്നു... "മോള് കോളേജിൽ പോയിത്തുടങ്ങിയില്ലേ... " രേഖ ചോദിച്ചു... "പോയിത്തുടങ്ങി ആന്റീ... തിങ്കളാഴ്ച മാത്രമേ ലിവെടുത്തുള്ളൂ... ഇന്നത്തോടെ ക്ലാസ് കഴിഞ്ഞു എക്സാമടുത്തതുകൊണ്ട് ഇനി സ്റ്റഡിലീവാണ്..."

"നന്നായി പഠിക്കണം ട്ടോ... ഇന്നത്തെ കാലത്ത് പഠിച്ചിട്ടും ജോലിയൊന്നും കിട്ടാത്ത കാലമാണ്... ഈ അനിയത്തിക്കുട്ടി എന്തിന് പഠിക്കുന്നു... "ഞാൻ പ്ലസ്ടുവിന് പഠിക്കുന്നു... " "എന്നാൽ നമുക്ക് വീട് കണ്ടാലോ... അതിനുമുമ്പ് മറ്റൊരു കാര്യം കാണിച്ചുതരാം വരൂ... " വാസുദേവൻ അവരേയും കൂട്ടി പുറത്തേക്കിറങ്ങി... അവരുടെ കൂടെ ഗിരിയും ശ്രേയയും അനുവും ചെന്നു... അവർ പോയത് വീടിനു മുന്നിലെ റോഡിന് എതിർവശത്തുള്ള മൂന്നുമുറിയുള്ള ബിൽഡിങ്ങിനടുത്തേക്കായിരുന്നു... "ഗോപിനാഥാ ഇത് മുമ്പ് ഇവിടെയടുത്തുള്ള കുമാരേട്ടന്റേതായിരുന്നു... അയാൾ ഇവിടെ കച്ചവടം നടത്തിയിരുന്നു... ഇപ്പോൾ ആൾക്ക് തിരേ വയ്യാണ്ടായി... ആകെയുള്ള മകൻ അങ്ങ് വയനാട്ടിലാണ്... അവന്റെ കൂടെയാണ് കുമാരേട്ടൻ ഇപ്പോൾ താമസിക്കുന്നത്... ഇത് വെറുതെ കിടക്കുന്നത് കണ്ട് ഗിരിയിത് വാങ്ങിച്ചു... വാടകക്ക് കൊടുക്കാലോ എന്നു കരുതി... ഇപ്പോൾ ഏതായാലും ഗോപിനാഥന് ഒരു കച്ചവടം തുടങ്ങാൻ ഇത് മതിയാകും... " "ഇതോ... അതിന് അത്ര വലിയ കച്ചവടമൊന്നുമല്ലല്ലോ ഞാൻ ചെയ്യുന്നത്...

മാത്രമല്ല ഇതിനുള്ള വാടക തരാൻ എനിക്ക് ആവതുമില്ല... " "അതിന് ആരാണ് വാടക ചോദിച്ചത്... പിന്നെ കച്ചവടം... അത് കുറഞ്ഞരീതിയിലായാലും കൂടിയ രീതിയിലായാലും ഇവിടെ നല്ല കച്ചവടം കിട്ടും... അത്യാവശ്യം കുഴപ്പമില്ലാത്ത ഒരു പലചരക്കു കട ഇട്ടാൽ നന്നായിരിക്കും... കൂടെ ഒരു ചെറിയ ഹോട്ടലും... " "പറയാൻ നല്ല എളുപ്പമാണ്... പക്ഷേ ഇതൊക്കെ നടത്താൻ പണം വേണ്ടേ... " "അതോർത്ത് വിഷമിക്കേണ്ട പണം നമുക്ക് ഉണ്ടാക്കാം... ഇതു തുടങ്ങിയാൽ ഏതായാലും ഇതൊന്നും ഒറ്റക്ക് നടത്താൻ കഴിയില്ല... ഒന്നോ രണ്ടോ ജോലിക്കാരനെ വക്കേണ്ടിവരും... അത് നമുക്ക് നോക്കാം... ഇപ്പോൾ കാര്യമായിട്ട് വന്നത് വീട് കാണാനല്ലേ അത് നമുക്ക് കണ്ടാലോ... " പ്രസാദ് ചോദിച്ചു... "എന്നാൽ വാ... " വാസുദേവൻ തിരിഞ്ഞു നടന്നു... തന്റെ വീടിനോട് ചേർന്ന് നിൽക്കുന്ന ഒരു ഇരുനില വീടിന്റെ ഗെയ്റ്റ് തുറന്നു... " "ഇതെന്താ ഇവിടേക്ക്..." ഗോപിനാഥൻ ചോദിച്ചു... "നിങ്ങൾ വീടുകാണാൻ വന്നതല്ലേ... ഇതാണ് വീട്... എന്താ ഇഷ്ടമായോ... " അതുകേട്ട് ഗോപിനാഥൻ മാത്രമല്ല കാവ്യയും ആര്യയും ആ വീട് നോക്കി... അവർ അമ്പരന്നു നിൽക്കുകയായിരുന്നു... "വാസുദേവാ ഇത്... ചെറിയ വീടാണെന്നല്ലേ പറഞ്ഞത്... ഇത്.. "

"വീടിന്റെ വലുപ്പം നോക്കേണ്ട... നിങ്ങൾക്ക് ഇത് ഇഷ്ടപ്പെട്ടോ എന്നറിഞ്ഞാൽ മതി... " പ്രസാദ് പറഞ്ഞു... "ഈ വീട്ടിൽ താമസിക്കാനുള്ള യോഗ്യതയൊന്നും ഞങ്ങൾക്കില്ല... ഒരു ചെറിയ വീട് മതി... അത് ഷീറ്റ് ഇട്ടതായാലും കുഴപ്പമില്ല... " "അത് ഞങ്ങൾ തീരുമാനിക്കും... എന്താ കുട്ടികളേ നിങ്ങൾക്ക് വീട് ഇഷ്ടപ്പെട്ടോ... " വാസുദേവൻ കാവ്യയോടും ആര്യയോടുമായി ചോദിച്ചു... ആര്യ പെട്ടന്ന് തലയാട്ടി... എന്നാൽ കാവ്യ ഗേപിനാഥനെ നോക്കി... "എന്താ അച്ഛന്റെ അഭിപ്രായമാണോ കാവ്യക്കും... " "അത് അങ്കിൾ... എന്താ ഞാൻ പറയുക... ഇത്രയും വലിയ വീടൊന്നും ഞങ്ങൾ സ്വപ്നം കണ്ടിട്ടുകൂടിയില്ല... തലചായ്ക്കാനൊരിടം... അത് അത്യാവശ്യം അടച്ചുറപ്പുള്ളത് ആകണമെന്നേ കരുതിയുള്ളൂ... അതേ ഞങ്ങളെപ്പോലെയുള്ളവർക്ക് പറഞ്ഞിട്ടുളളൂ... അതേ ഞങ്ങൾക്ക് ആശിക്കാനും പറ്റുള്ളൂ... ഇത് ഇതുപോലൊരു വീട് കാണുമ്പോൾ പേടിയാണ്... " കാവ്യ പറഞ്ഞു... "എന്തിന് പേടിക്കണം... ഇതുപോലെയുള്ള വീട്ടിൽ ആരും കഴിയുന്നില്ലേ..." "ഉണ്ടാവാം... അവർക്ക് അതിനുള്ള സമ്പത്തുമുണ്ടാകും... ഇതുവരെ ചെറുതെങ്കിലും ഞാൻ നടത്തിയിരുന്ന കടയിൽ നിന്ന് കിട്ടുന്ന തുല്യമായ വരുമാനം കൊണ്ടാണ് കഴിഞ്ഞിരുന്നത്... ഇപ്പോൾ എനിക്ക് വയസ്സ് അറുപതിനോട് അടുക്കുന്നു...

ഇനിയുള്ള പ്രതീക്ഷ മാസാമാസം കിട്ടുന്ന പെൻഷനാണ്... ഇതുപോലൊരു വീട് കണ്ടാൽ അതും ഇല്ലാതാകും... മാത്രമല്ല രണ്ടു പെൺകുട്ടികളാണ് എനിക്ക്... അവർക്ക് വിവാഹപ്രായമായിവരുന്നു... ഇതുപോലൊരു വീട്ടിലേക്ക് പെണ്ണന്വേഷിച്ച് ഞങ്ങളെപ്പോലെ സാധാരണക്കാരായ ഒരു കൂട്ടർ വരില്ല... വരുന്നതത്രയും വലിയ ആളുകളാകും... അങ്ങനെയുള്ളവരുടെ അന്തസ്സിനനുസരിച്ച് ഇവരെ പറഞ്ഞുവിടാൻ രണ്ട് ജന്മം ജനിച്ചാലും എനിക്ക് കഴിയില്ല... " ഗോപിനാഥൻ പറഞ്ഞതു കേട്ട് വാസുദേവൻ ഉറക്കെ ചിരിച്ചു... "എന്റെ ഗോപിനാഥാ... നീ ചിന്തിച്ച് എവിടെ വരെ എത്തി... എടോ നീയിങ്ങനെ പാവത്താനായിപ്പോയല്ലോ... വെറുതെയല്ല ആ പവിത്രനും പ്രതാപനും നിങ്ങളുടെ നേരെ വരുന്നത്... ചാഞ്ഞ കൊമ്പിൽ കയറാൻ എളുപ്പമാണല്ലോ... എടോ ഇവരുടെ വിവാഹം അത് എങ്ങനെ എപ്പോൾ നടക്കുമെന്ന് നീയാണോ തീരുമാനിക്കുന്നത്... അവരുടെ യോഗമെന്താണ് എന്നത് നീയാണോ കണക്കാക്കുന്നത്... അവരുടെ തലവരയനുസരിച്ച് അവർക്ക് ദൈവം നിശ്ചയിച്ച ഒരു സമയമുണ്ട് ആ സമയത്ത് അവരുടെ വിവാഹം താനേ നടക്കും... അന്നേരം എന്താകും എങ്ങനെയാകുമെന്ന് നമ്മൾ മനസ്സുവിഷമിച്ച് നടന്നിട്ട് കാര്യമില്ല... നടക്കേണ്ട സമയത്ത് അത് ഭംഗിയായി നടക്കും... നിങ്ങളേതായാലും വീട് കയറി കണ്ടോളൂ... " വാസുദേവൻ തന്റെ കയ്യിലുണ്ടായിരുന്ന ചാവി ഉപയോഗിച്ച് വാതിൽ തുറന്നുകൊടുത്തു.......... തുടരും..

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story