പ്രണയഗീതം: ഭാഗം 49

pranaya geetham

രചന: രാജേഷ് വള്ളിക്കുന്ന്‌

"അവരുടെ യോഗമെന്താണ് എന്നത് നീയാണോ കണക്കാക്കുന്നത്... അവരുടെ തലവരയനുസരിച്ച് അവർക്ക് ദൈവം നിശ്ചയിച്ച ഒരു സമയമുണ്ട് ആ സമയത്ത് അവരുടെ വിവാഹം താനേ നടക്കും... അന്നേരം എന്താകും എങ്ങനെയാകുമെന്ന് നമ്മൾ മനസ്സുവിഷമിച്ച് നടന്നിട്ട് കാര്യമില്ല... നടക്കേണ്ട സമയത്ത് അത് ഭംഗിയായി നടക്കും... നിങ്ങളേതായാലും വീട് കയറി കണ്ടോളൂ... " വാസുദേവൻ തന്റെ കയ്യിലുണ്ടായിരുന്ന ചാവി ഉപയോഗിച്ച് വാതിൽ തുറന്നുകൊടുത്തു... അകത്തേക്ക് കയറാൻ ഒരു നിമിഷം ഗോപിനാഥനും കാവ്യയും മടിച്ചു... പിന്നെ വലതുകാൽ വച്ച് അവർ അകത്തേക്ക് കയറി... വീടെല്ലാം കണ്ട് അവർ തിരിച്ച് വാസുദേവന്റെ വീട്ടിലേക്ക് പോന്നു... "എന്തായി വീട് ഇഷ്ടമായോ... " രേഖ ചോദിച്ചു... "അതുകണ്ടു അമ്പരപ്പ് ഇതുവരെ മാറിയിട്ടില്ല കാവ്യക്ക്... " അനു പറഞ്ഞു...

"ഈ വീടും ഇപ്പോൾ ഞങ്ങൾ താമസിക്കുന്ന വീടുമുൾപ്പെടെ മറ്റുള്ളവരുടെ വീട്ടിലേ ഇതുപോലെ ഞങ്ങൾ കയറിയിട്ടുള്ളൂ... ഇപ്പോൾ അതു പോലെയൊരു വീട്... അതും ഞങ്ങൾക്ക് എന്നാലോചിക്കുമ്പോൾ പേടിയാണ്... എത്രകാലം ഇതുണ്ടാകും... ഇതും ദൈവത്തിന്റെ മറ്റൊരു പരീക്ഷണമാണോ എന്നാലോചിച്ചു പോവുകയാണ്... " കാവ്യ പറഞ്ഞു... "അവിടെനിന്നും ആരും നിങ്ങളെ ഇറക്കിവിടുകയോ ഉപദ്രവിക്കാൻ വരുകയോ ചെയ്യില്ല... കാരണം അത് നിങ്ങളുടെ വീടാണ്... നിങ്ങളുടെ പേരിൽ എഴുതിയ വീടും സ്ഥലമാണ്... അതോർത്ത് പേടി വേണ്ട... " വാസുദേവൻ പറഞ്ഞു... "കാവ്യേ വരൂ... ഈ വീടും ഒന്ന് കാണാമല്ലോ... ഇനി ആ വീട്ടിൽ താമസമായാൽ ഇവിടെ എപ്പോഴും വരേണ്ടവരല്ലേ നിങ്ങൾ... ഇതും നിങ്ങളുടെ വീടാണെന്ന് കരുതിയാൽ മതി... അന്നേരം ഇവിടെ മൊത്തമൊന്ന് കാണുന്നത് നല്ലതല്ലേ... " അനു പറഞ്ഞുകൊണ്ട് കാവ്യയേയും കൂട്ടി മുകളിലേക്ക് നടന്നു... പുറകെ ശ്രേയയും പോയി... " "കാവ്യേ ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയുമോ... "

വീടെല്ലാം കണ്ട് ബാൽക്കണിയിൽ ഇരിക്കുമ്പോൾ അനു ചോദിച്ചു... കാവ്യ എന്താണെന്ന ഭാവത്തിൽ അനുവിനെ നോക്കി... "കാവ്യക്ക് ഏറ്റവും ഇഷ്ടം ആരോടാണ്... " "അതെന്താ അങ്ങനെ ചോദിച്ചത്... എനിക്ക് എല്ലാവരേയും ഇഷ്ടമാണ്... എന്റെ അച്ഛനെ അമ്മയെ അനിയത്തിയെ... പിന്നെ അമ്മായിയെ ബിജുവേട്ടനെ ദേവികയെ എല്ലാവരേയും ഇഷ്ടമാണ്... " "അപ്പോൾ ഞങ്ങളെയൊന്നും ഇഷ്ടമല്ലേ... " "നിങ്ങളെ ഇഷ്ടമല്ലെന്നോ... ഈ വീട്ടുകാരും പ്രസാദേട്ടന്റെ വീട്ടുകാരും പിന്നെ ഈ ശ്രേയേച്ചിയുടെ വീട്ടുകാരും ഞങ്ങൾക്ക് ദൈവങ്ങളാണ്... എല്ലാം നഷ്ടപ്പെട്ട ഞങ്ങളെ സഹായിക്കാൻ മനസ്സുകാണിച്ചവരല്ലേ നിങ്ങൾ... " "അതവിടെ നിൽക്കട്ടെ... ആ ഇഷ്ടമല്ല ഞാൻ ചോദിച്ചത്... മനസ്സിൽ സൂക്ഷിച്ചുവെച്ചിരിക്കുന്ന ഒരിഷ്ടമുണ്ടല്ലോ... ആർക്കാണോ ആ ഒരാൾക്ക് കരുതി വച്ച ഇഷ്ടം അത് ആർക്കെങ്കിലും തുറന്നുകൊടുത്തിട്ടുണ്ടോ എന്നാണ് ചോദിച്ചത്... " "ഇതെന്താ ഇങ്ങനെയൊരു ചോദ്യം... അങ്ങനെയൊരു ഇഷ്ടം എനിക്ക് പറഞ്ഞതാണോ... അതിനുള്ള അവകാശം എനിക്കുണ്ടോ...

ഞാനാരാണെന്നത് എനിക്ക് നന്നായി അറിയാം... കോളേജിൽ വച്ച് എന്റെ സീനിയറായ പല ചെക്കന്മാരും എന്റെയടുത്ത് ഇഷ്ടാമാണെന്ന് വന്നിട്ടുണ്ട്... പക്ഷേ അതൊക്കെ ഒരു പുഞ്ചിരിയിൽ ഒഴിവാക്കിയവളാണ് ഞാൻ... അല്ലാ ഇതെന്താ ചോദിക്കാൻ കാരണം... " "ഏയ് ഒന്നുമില്ല... ഞങ്ങളൊരു കാര്യമറിഞ്ഞു... നിന്നെ ഇഷ്ടപ്പെടുന്ന ഒരാൾ ഉണ്ടെന്ന കാര്യം... അയാൾ നിന്നെ വിവാഹം കഴിക്കാൻ താല്പര്യവുമായി നടക്കുകയാണെന്നും അറിഞ്ഞു..." "എന്നെ ഇഷ്ടപ്പെടുന്ന ആളോ... എന്നാൽ അയാൾക്ക് തലക്ക് വട്ടാണ്... എന്നെപ്പോലെ ഒരുത്തിയെ കെട്ടി സ്വന്തം ജീവിതം നശിപ്പിക്കാൻ ആരും തയ്യാറാവില്ല... അഥവാ അങ്ങനെയുണ്ടെങ്കിൽ അയാൾ മനസ്സിൽ മറ്റെന്തെങ്കിലും കണക്കുകൂട്ടിയാവും വരുന്നത്... " "എന്നാൽ നിനക്ക് തെറ്റി... നിന്നെ ആദ്യമായികണ്ടപ്പോൾ തന്നെ ആ ആൾക്ക് നിന്നെ അത്രക്ക് ബോധിച്ചു... ആളാരാണെന്ന് നിനക്ക് അറിയാം... അയാൾ ചതിക്കാനോ നേരംപോക്കിനോ വേണ്ടിയല്ല നിന്നെ സ്നേഹിക്കുന്നത്... വിവാഹം കഴിച്ച് തന്റെ പാതിയായി കൂടെ പൊറുപ്പിക്കാൻതന്നെയാണ് തീരുമാനിച്ചത്...

അങ്ങനെയൊരാൾ നിന്റെ മുന്നിൽ വന്നാൽ നീ അയാളെ അംഗീകരിക്കുമോ... " "എവിടെ... വെറുതെ തമാശ പറയല്ലേ... എന്നെ അത്രക്ക് ഇഷ്ടപ്പെടുന്നുവെന്ന്... " "അതേടോ സത്യമാണ്... തിരിച്ച് നിന്റെ ആ ഇഷ്ടം പ്രതീക്ഷിച്ച് നടക്കുകയാണ് അയാൾ... " "അതാരാണ് അങ്ങനെയൊരാൾ... " "പറയാം... അതിനുമുമ്പ് നിന്റെ അഭിപ്രായം കേൾക്കട്ടെ... " "എന്റെ എന്ത് അഭിപ്രായം... മറ്റുള്ളവരുടെ ദയാദാക്ഷിണ്യത്തോടെ കഴിയുന്ന എനിക്ക് എന്ത് അഭിപ്രായം... എന്നാലും ഞാൻ ഒരു കാര്യം പറയട്ടെ... എന്നെ കളിയാക്കരുത്... ആരോടും പറയില്ലെന്ന് എനിക്ക് സത്യം ചെയ്തു തരണം... " "ഞങ്ങൾ ആരോടും പറയില്ല... പക്ഷേ പറയുന്നത് സത്യമാവണമെന്നേയുള്ളൂ... എന്താണ് കാര്യം... " "അത്... അവകാശമില്ല എന്നനിക്കറിയാം എന്നാലും അത് മനസ്സിൽ മുള പൊട്ടി വളർന്നു വരുകയാണ്... എന്നാലും എനിക്കത് പിടിച്ചുനിർത്താൻ സാധിക്കും... കാരണം ഒരിക്കലും എനിക്ക് സ്വപ്നം കാണാൻ കഴിയാത്ത സംഭവമാണ്... അനു ചേച്ചി ചോദിച്ചില്ലേ എന്റെ മനസ്സ് ആർക്കെങ്കിലും വേണ്ടി തുറന്നു കൊടുത്തിട്ടുണ്ടോ എന്ന്... എന്നാൽ അതിൽ അല്പം കാര്യമുണ്ട്... ഞാനൊരാൾക്കുവേണ്ടി എന്റെ ഹൃദയം തുറന്നുവച്ചിട്ടുണ്ട്... പക്ഷേ അയാൾ അതിൽ കയറില്ലെന്ന് എനിക്കറിയാം...

എന്നാലും ഉള്ളിന്റെ ഉള്ളിൽ ഒരു പ്രതീക്ഷപോലെ... " "ഓ.. കമ്മീഷണർ പ്രസാദ് അല്ലേ... " "അത്... എന്ന് ഞാൻ പറഞ്ഞില്ലല്ലോ... മോളേ ഉരുണ്ടുകളിക്കല്ലേ... സത്യം പറഞ്ഞോ... പ്രസാദേട്ടനെയല്ലേ നീയുദ്ദേശിച്ചകയത്... "അത്...അതുതന്നെ... എങ്ങനെ ഇത് മനസ്സിലായി... " "മോളേ നിന്നെക്കാളും രണ്ടുമൂന്നോണം കൂടുതൽ ഉണ്ടവരാണ് ഞങ്ങൾ... നിന്റെ പോക്ക് കണ്ടപ്പോൾതന്നെ അത് എവിടേക്കാണ് പോകുന്നതെന്ന് മനസ്സിലായി... അതവിടെ നിൽക്കട്ടെ... ഇത് പ്രസാദേട്ടന് അറിയോ... " "എങ്ങനെ അറിയാൻ... എന്റെ പൊട്ടബുദ്ധിക്ക് മനസ്സിൽ തോന്നിയ ഒരിഷ്ടം അതേ കരുതിയുള്ളൂ... " "അപ്പോൾ അങ്ങനെയാണ് കാര്യങ്ങൾ... ഇനി നിന്നെ ഇഷ്ടപ്പെടുന്നവന്റെ പേര് നിനക്ക് കേൾക്കേണ്ടേ... ആളൊരു ഐപിഎസ് ഓഫീസറാണ്... എന്റെ ഒരേട്ടന്റെ സ്ഥാനത്താണ് അയാൾ നിൽക്കുന്നത്... മറ്റാരുമല്ല... നീ ആർക്കുവേണ്ടിയാണോ ഹൃദയത്തിന്റെ അറ തുറന്നുകൊടുത്തത് ആ ആൾ നിന്റെ ഹൃദയത്തിൽ നീയറിയാതെ കയറിക്കൂടിയിട്ടുണ്ട്.. ഇപ്പോൾ ആള് ആരാണെന്ന് മനസ്സിലായല്ലോ...

നീ ആശിക്കുന്നത് ആരാണോ അയാൾ തിരിച്ച് നിന്നെ ഇഷ്ടപ്പെടുന്നുണ്ട്... പക്ഷേ അത് നിന്നോട് പറയാൻ എന്തോ ഒരു മടി... നീയെങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ലല്ലോ... ചിലപ്പോൾ നിന്റെ അവസ്ഥ കണ്ട് ഇഷ്ടപ്പെട്ടതാണെന്ന് നീ കരുതിയാലോ എന്ന പേടിയാണ് അയാൾക്ക്... പ്രസാദേട്ടന് അത്രക്ക് നിന്നെ ഇഷ്ടമാണെടോ..." അതുകേട്ട് കാവ്യ തരിച്ചുനിന്നു... "എന്താണ് സ്വാസം നിലച്ചപോലെ നിൽക്കുന്നത്... സത്യമാണെടോ... എന്താ നിനക്ക് ഞങ്ങൾ പറഞ്ഞത് വിശ്വാസമായിട്ടില്ലേ... ഇല്ലെങ്കിൽ പ്രസാദേട്ടനെ ഇവിടേക്ക് വിളിക്കാം ഞാൻ... നേരിട്ട് കേൾക്കുമ്പോൾ വിശ്വാസമാവുമല്ലോ... എന്താ വിളിക്കട്ടെ... " ശ്രേയയത് പറഞ്ഞതും കാവ്യ പെട്ടന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ശ്രേയയെ ചേർത്തുപിടിച്ചു... " "എന്താടോ ഇത്... അയ്യേ കരുയുന്നോ... ഇത് കേൾക്കുമ്പോൾ നീ സന്തോഷംകൊണ്ട് ഞങ്ങളെ കെട്ടിപ്പിടിക്കുമെന്നാണ് കരുതിയത്... ഇത് എന്തു പറ്റി നിനക്ക്... " ശ്രേയ ചോദിച്ചു... " "സന്തോഷമുണ്ട് ശ്രേയേച്ചീ... പക്ഷേ ആ സ്നേഹം സ്വീകരിക്കാൻ എനിക്ക് യോഗ്യതയുണ്ടോ എന്നാണ്...

പ്രസാദേട്ടൻ എവിടെ കിടക്കുന്നു ഞാനെവിടെ കിടക്കുന്നു... ശരിയാണ് എന്റെ മനസ്സിൽ ഞാൻ പ്രതിഷ്ഠിച്ച ആളുടെ രൂപം പ്രസാദേട്ടന്റേതാണ് പക്ഷേ അത് എന്റെ പൊട്ടത്തരമാണെന്നേ കരുതിയുള്ളൂ... പക്ഷേ ഇപ്പോൾ ആ പ്രണയം തിരിച്ചും ഇങ്ങോട്ടുമുണ്ടെന്നറിഞ്ഞപ്പോൾ എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല... " "അതാണ് മോളേ ജീവിതം... നമ്മൾ വിചാരിക്കുന്നതുപോലെയല്ല എല്ലാം നടക്കുക... ദൈവം നമ്മളെ ശ്രിഷ്ടിക്കുമ്പോൾത്തന്നെ ഓരോ കാര്യങ്ങൾ എഴുതി വച്ചിട്ടുണ്ടാകും... ഇതും അങ്ങനെയാണ്... നീ പ്രസാദേട്ടനുവേണ്ടി ജനിച്ചവളാണ്... അതുപോലെ പ്രസാദേട്ടൻ നിനക്കും വേണ്ടി ജനിച്ചതാണ്... അല്ലെങ്കിൽ ആ പവിത്രനോട് നിന്റെ അച്ഛൻ പണം പലിശക്ക് വാങ്ങിക്കുകയും അതിന്റെ അടവ് നിലച്ചു പോവുകയും വഴിയിൽവെച്ചു പവിത്രൻ നിന്നെ തടഞ്ഞു നിർത്തുകയും അതേ സമയത്തുതന്നെ പ്രസാദേട്ടൻ അവിടെ എത്തുകയും ചെയ്യുമായിരുന്നോ... ഈ നാട്ടിൽ ജനിച്ച നിന്നെ ഇത്രയും കാലമായിട്ടും പ്രസാദേട്ടൻ കണ്ടിട്ടുപോലുമില്ലായിരുന്നു...

അവിടെ വച്ചാണ് നിന്നെ ആദ്യമായി കണ്ടത്.... നിങ്ങൾ കണ്ടുമുട്ടാനും അടുക്കാനും സമയമായത് ഇപ്പോഴാണ്... അതുകൊണ്ടാണ് ഈ പ്രശ്നങ്ങൾ എല്ലാം വന്നു ചേർന്നത്... എന്നേയും ഗിരിയേട്ടനേയും തമ്മിൽ അടുപ്പിക്കീൻ സുധീറേട്ടൻ ഒരു കാരണമായതുപോലെ നിങ്ങൾ തമ്മിൽ അടുക്കാൻ ആ പവിത്രൻ ഒരു കാരണമായി എന്നേയുള്ളൂ... എന്തായാലും നിനക്ക് സന്തോഷമായല്ലോ അല്ലേ.. " കാവ്യയുടെ മുഖത്ത് ഒരു ചിരി തെളിഞ്ഞു... "അയ്യടീ അവളുടെ സന്തോഷം കണ്ടോ... " അനു പറഞ്ഞതു കേട്ട് കാവ്യ തലതാഴ്ത്തി... കുറച്ചുനേരം സംസാരിച്ചിരുന്നതിനു ശേഷമാണ് അവർ താഴേക്ക് ചെന്നത്... താഴെ എത്തിയ ശ്രേയ ഗിരിയെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു... അതുകേട്ട് ഗിരിക്ക് സന്തോഷമടക്കാനായില്ല... അവൻ പ്രസാദിനെ വിളിച്ച് ആ സത്യം പറഞ്ഞു... അവനും കേട്ടത് വിശ്വസിക്കാനാവാതെ നിൽക്കുകയായിരുന്നു... അവൻ തിരിഞ്ഞ് കാവ്യയെ നോക്കി... അതുകണ്ടു കാവ്യ തലതാഴ്ത്തി... "എന്റെ ദൈവമേ... ഇതെങ്ങനെ ഇവർ മനസ്സിലാക്കി... എന്തായാലും സന്തോഷമായി...

എന്റെ ഇഷ്ടം അവളറിയുമ്പോൾ സഹതാപം മൂലമുണ്ടായ ഇഷ്ടമാണെന്ന് അവൾ തെറ്റിധരിക്കുമോ എന്ന പേടിയുണ്ടായിരുന്നു... എന്നാൽ ഇപ്പോൾ അവൾക്ക് തിരിച്ച് എന്നോടും ഇഷ്ടമുണ്ടെന്ന് കേട്ടപ്പോൾ... ഈ സന്തോഷം എങ്ങനെ ഞാൻ പ്രകടിപ്പിക്കും... " "അയ്യടാ നീ സന്തോഷംകൊണ്ട് തുള്ളിച്ചാടുകയൊന്നും വേണ്ട... ഇനിയൊരിക്കലും അവളുടെ കണ്ണ് നിറയാതെ നോക്കിയാൽ മതി.... അതാണ് അവൾക്കുവേണ്ടി നീ ചെയ്യേണ്ട ഏറ്റവും വലിയ പുണ്യം... " "ഇവൾക്ക് എന്നെ ഇഷ്ടമാണെന്നറിഞ്ഞ ഈ നിമിഷം തൊട്ട് ഇവൾ എന്റേതാണ്... ഞാൻ ജീവിച്ചിരിക്കുന്ന കാലത്തോളം ഇനിയവളുടെ കണ്ണ് നിറയാൻ ഞാൻ സമ്മതിക്കില്ല... " "അത് കേട്ടാൽ മതി... " "എന്താണ് എന്റെ രണ്ട് ഏട്ടന്മാരുംകൂടി ഇവിടെയൊരു രഹസ്യം പറച്ചിൽ... " അവരുടെയടുത്തേക്ക് വന്ന അനു ചോദിച്ചു... "അതോ അത് ഞങ്ങൾ ഹിരോഷിമയിൽ അണുബോംബ് ഇട്ടതുപോലെ ഒന്നിവിടേയും ഇട്ടാലോ എന്നാലോചിക്കുകയായിരുന്നു... " ഗിരി പറഞ്ഞു.. "ആണോ... എന്നു തുടങ്ങി ഈ അളിഞ്ഞ കോമഡി പറയാൻ... ഒരുത്തി തേച്ച് പോയപ്പോൾ കണ്ടിരുന്നില്ലല്ലോ ഇതുപോലെയൊന്നും... ഓ മറ്റൊരുത്തി ജീവിതത്തിലേക്ക് വന്നുകയറുന്നതിന്റെ അഹംഭാവമാകും അല്ലേ... "

"അതെ... അങ്ങനെയാണെന്ന് കൂട്ടിക്കോ... " അവർ തമ്മിലുള്ള സംസാരം കേട്ട് പ്രസാദ് ചിരിച്ചു... "ഇനിയിത് ഇവിടെയൊന്നും നിൽക്കില്ല... രണ്ടിന്റേയും സ്വഭാവം അങ്ങനെയാണല്ലോ... എന്നാൽ ഞങ്ങൾ ഇറങ്ങുകയാണ്... അപ്പോൾ പറഞ്ഞതുപോലെ... " പ്രസാദും ഗോപിനാഥനും കാവ്യയും ആര്യയും അവിടെ നിന്നിറങ്ങി... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ "സുനിൽ തന്റെ ജീപ്പിൽ വീട്ടിലേക്ക് വരുകയായിരുന്നു... ഒരു കയറ്റം കയറുകയായിരുന്നു ജീപ്പ്... തന്റെ മുന്നിൽ ഒരു ഓട്ടോ പതുക്കെ പോകുന്നത് കണ്ടു... വീതി കുറഞ്ഞ റോഡായതുകൊണ്ട് ആ ഓട്ടോയിൽ മറികടന്ന് പോകാൻ കഴിയുമായിരുന്നില്ല... സുനിൽ ഹോണടിച്ചുകൊണ്ടേയിരുന്നു... ഓട്ടോക്കാരൻ കഴിവതും ഒട്ടോ സൈഡാക്കി കൊടുത്തു... സുനിൽ ഓട്ടോയിൽ മറികടക്കാൻ നോക്കിയതും എതിരേ ഒരു കാർ വന്നതും ഒന്നിച്ചായിരുന്നു... രണ്ടു വാഹനവും പെട്ടന്ന് ചവിട്ടിനിർത്തിയതുകൊണ്ട് ഒന്നും സംഭവിച്ചില്ല... "ഏതവന്റെ തന്തക്ക് വായുഗുളിക വാങ്ങിക്കാനാണെടാ കഴുവേറി മോനേ പോകുന്നത്... " സുനിൽ തല പുറത്തേക്കിട്ട് ചോദിച്ചു... പെട്ടന്ന് കാറിന്റെ ഡോർ തുറന്ന് ഒരാളിറങ്ങി... അയാളെ കണ്ട് സുനിൽ ഞെട്ടി........... തുടരും..

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story