പ്രണയഗീതം: ഭാഗം 5

pranaya geetham

രചന: രാജേഷ് വള്ളിക്കുന്ന്‌

"മകളുടെ അവസ്ഥ കണ്ട് നാണംകെട്ട് അയാളും വീട്ടുകാരും നീറി നീറി ഇല്ലാതാകുന്നത് എനിക്ക് കാണണം... എന്നാലേ ഇത്രയും കാലും ഞാനും എന്റെ അച്ഛനും അനുഭവിച്ചതിന് പകരമാവൂ... അയാളുടെ കുടുംബം നശിക്കണം... " "നിനക്കെന്താ പ്രാന്താണോ... ഒരു പാവം പെണ്ണിന്റെ ജീവിതം വച്ചാണോ നിനക്ക് നിന്റെ പക തീർക്കേണ്ടത്... അതിലും നല്ലത് അവളെയങ്ങ് ഇല്ലാതാക്കുന്നതാണ്... വെറുതെയല്ല അവൾ ഇവിടുന്ന് മാറി പോയത്... അവിടെയെങ്കിലും അവൾക്ക് മനഃസമാധാനം കിട്ടുമല്ലോ... " ബിജു പറഞ്ഞു... "നിനക്കെന്താ അവളോട് ഇത്ര സിമ്പതി... അവൾ ആരാണ് നിന്റെ... അവളെവിടെ പോയാലും ഞാൻ കണ്ടെത്തും... അതെന്റെ ആവിശ്യമാണ്... എന്റെ അച്ഛൻ അനുഭവിച്ചതിനൊക്കെയും തിരിച്ച് മറുപടി കൊടുത്തില്ലെങ്കിൽ പിന്നെ ആ അച്ഛന്റെ മകനാണ് എന്നു പറയുന്നതിൽ എന്താണ് കാര്യം... " "നിന്റെ അച്ഛന് ഇല്ലാത്ത ദേഷ്യം അവരോട് നിനക്കെന്തിനാണ്... " "അച്ഛന് അയാളിപ്പോഴും ദൈവമാണ്... എത്ര അനുഭവിച്ചും അച്ഛനതിന് മാറ്റമില്ല...

പക്ഷേ എനിക്കങ്ങനെയല്ല... ആ അച്ഛൻ നരഗിക്കുന്നത് കണ്ട് വളർന്നവനാണ് ഞാൻ... അതൊന്നും ഈ ജന്മം എനിക്ക് മറക്കാൻ പറ്റില്ല... നിനക്ക് ഇഷ്ടമില്ലെങ്കിൽ എന്റെ കൂടെ സഹകരിക്കേണ്ട... പക്ഷേ ഈ സുധീർ ഒന്നു തീരുമാനിച്ചാൽ അതിന് മാറ്റമില്ല... എന്റെ കൂടെ നിന്നാൽ നിനക്കും ലാഭമുണ്ടാകും... " "അങ്ങനെ ഒരു കുടുംബത്തിന്റെ ശാപമുതൽ എനിക്ക് വേണ്ട... കാരണം നിന്നെയോർത്ത് നിന്റെ ചെയ്തികളോർത്ത് കണ്ണീർ തോരാതെ വീട്ടിൽ എല്ലാം മനസ്സിലൊതുക്കി ഒരു പാവം സ്ത്രീ കഴിയുന്നുണ്ട്... നിന്റെ അമ്മ.. അവരുടെ കണ്ണുനീരിന് നീ ദൈവത്തിനു മുന്നിൽ കണക്ക് പറയേണ്ടി വരും... അത് നീ മനസ്സിലോർത്തോ... അവൾ പോകുന്ന കാര്യം ഞാൻ നിന്നോട് പറഞ്ഞത് നിന്റെ മനസ്സിൽ കുറച്ചെങ്കിലും അവളോട് ഇഷ്ടമുണ്ടെന്ന് കരുതിയിട്ടാണ്... ഇപ്പോൾ എനിക്ക് മനസ്സിലായി അങ്ങനെയൊന്ന് നിന്റെ മനസ്സിലില്ലെന്ന്... നിന്റെ മനസ്സിൽ മുഴുവൻ അവരോടുള്ള പകയാൽ ചെകുത്താൻ കയറിയിരിക്കുകയാണ്... അത് മാറ്റിയെടുക്കാൻ നിനക്കു പോലും സാധിക്കില്ല...

എന്തു വേണമെങ്കിലും ആയിക്കോ...ഒന്നിനും എന്നെ പ്രതീക്ഷിക്കേണ്ട.. ഇനിയിവിടെ നിന്നാൽ ചിലപ്പോൾ ഒന്നും രണ്ടും പറഞ്ഞ് നമ്മൾ തമ്മിൽ തെറ്റും... അതു വേണ്ട... നിനക്ക് നിന്റെ വഴി എനിക്ക് എന്റെ വഴി... അതാണ് നിനക്കും എനിക്കും നല്ലത്... " അതുംപറഞ്ഞ് ബിജു തന്റെ ബൈക്കിൽ കയറി... "വേണ്ടെടാ... എനിക്ക് ആരുടേയും സഹായം വേണ്ട... ഇത് എന്റെ ആവിശ്യമാണ്... അതിന് ഒരു പൊന്നുമോന്റേയും ആവശ്യം എനിക്കില്ല... എല്ലാം കഴിഞ്ഞാൽ കൂട്ടുകൂടാൻ വരാതിരുന്നാൽ മതി... ഇതെങ്ങനെ ചെയ്തുതീർക്കണമെന്ന് എനിക്കറിയാം... നീ പൊയ്ക്കോ... നിന്നെയൊന്നും കണ്ടിട്ടില്ല സുധീർ ഒന്നിനും മുന്നിട്ടിറങ്ങിയത്... " അതുകേട്ട് ബിജു പുച്ഛത്തോടെ അവനെ ഒന്നു നോക്കി... പിന്നെ ബൈക്ക് സ്റ്റാർട്ട് ചെയ്ത് അവൻ അവിടെനിന്നും പോയി... സുധീർ പകയോടെ ബിജു പോകുന്നത് നോക്കി... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

രാമദാസനും ശരത്തും ചെന്നൈയിലേക്ക് പോകുമ്പോൾ രമക്ക് കൂട്ടിന് രാമദാസന്റെ അനിയത്തിയെ നിർത്തിയിരുന്നു... ഏടത്തീ... ശ്രേയമോള് ഈ വീട്ടിലില്ലെങ്കിൽ ഈ വീടു തന്നെ ഉറങ്ങിയതുപോലെയാണ്... " രാമദാസന്റെ അനിയത്തി രാധ പറഞ്ഞു... നീ പറഞ്ഞത് ശരിയാണ്... അവളുടെ വാശിയും ഒച്ചപ്പാടുകളും ഈ വീട്ടിൽ എപ്പോഴുമുണ്ടാകും... അവൾ ജനിച്ചിട്ട് ഇതുവരെ ഞങ്ങളുടെയടുത്തുനിന്നും മാറിനിന്നിട്ടില്ല.. ആദ്യമായിട്ടാണ് ഇപ്പോൾ... ഒരുകണക്കിന് അത് നല്ലതാണ്... അധികം വൈകാതെ അവളെ വിവാഹം ചെയ്തയക്കണമല്ലോ...അന്നേരം ഒറ്റയടിക്ക് അവൾ ഇവിടെനിന്ന് പോകുമ്പോൾ മനസ്സിന് വല്ലാത്തവേദനയായിരിക്കും.. ഇപ്പോൾ ഇങ്ങനെയെങ്കിലും അവൾ മാറി നിന്നാൽ ആ പ്രശ്നമുണ്ടാകില്ല... മാത്രമല്ല അവൾ ഇവിടുന്ന് മാറിയതുകൊണ്ട് ആ സുധീറിന്റെ പേടിക്കാതെ കഴിയാമല്ലോ... " "അത് ശരിയാണ്... പക്ഷേ സുധീർ... അവൻ ഒരിക്കലും ഇതുപോലാകുമെന്ന് കരുതിയതല്ല... ഒരിക്കൽ എല്ലാം അവന് മനസ്സിലാകും...

അന്ന് ഇപ്പോൾ ചെയ്തുകൂട്ടുന്ന എല്ലാറ്റിനും അവൻ പശ്ചാത്താപിക്കും..." "വേണ്ട രാധേ... അത് നമ്മുടെ മനസ്സിൽ തന്നെയിരിക്കട്ടെ... ഒരിക്കൽ എല്ലാം കലങ്ങിത്തെളിയും... അന്ന് അതിനൊരു അന്ത്യവുമുണ്ടാകും... അതുവരെ ഇതൊന്നും ഞാനും നീയും രാമേട്ടനുമല്ലാതെ മറ്റാരുമറിയരുത്... ഇപ്പോൾ ഇവിടെ നമ്മൾ മാത്രമേയുള്ളൂ എന്നറിയാം... എന്നാൽ ചുവരിനുവരെ കാതുകളാണ്... അതുകൊണ്ട് അതൊന്നും സംസാരിക്കേണ്ട... രമ രാധയെ തടഞ്ഞു... "എനിക്കറിയാം ഏടത്തീ... ഒരിക്കലും ഇതൊന്നും ആരും അറിയില്ല... ഇതുകൊണ്ട് നമ്മുടെ മക്കൾക്ക് ഒരു ദോഷവുമുണ്ടാവില്ല... "രാത്രി ഭക്ഷണവും കഴിച്ച് തനിക്ക് തന്ന മുറിയിലെത്തി ശ്രേയ.. അവൾ ഫോണെടുത്ത് ഓരോന്ന് നോക്കിയിരിക്കുമ്പോഴായിരുന്നു ശരത്തിന്റെ വിളി വന്നത്... " എന്താടീ ഉറക്കമൊന്നുമില്ലേ... അല്ലെങ്കിൽ ഒമ്പതു മണിക്ക് പോയി കിടന്നുറങ്ങുറങ്ങുന്നതാണല്ലോ... " ശരത്ത് ചോദിച്ചു "അതിന് ഏട്ടൻ വിളി ക്കാമെന്ന് പറഞ്ഞിരുന്നില്ലേ... പിന്നെ ഇവിടെയുള്ളവരുടെ വിശേഷം ചോദിക്കലിൽനിന്ന് രക്ഷപ്പെടേണ്ടേ... "

"ഞാൻ കരുതി നീ ഉറങ്ങിക്കാണുമെന്ന്... എന്നാലും വെറുതെ വിളിച്ചുനോക്കിയതാണ്... അച്ഛന്റെ അടുത്തുനിന്നും ഒന്ന് മാറി കിട്ടേണ്ടെ... നീയെന്തിനാണ് ഒറ്റക്കുള്ളസമയത്ത് വിളിക്കണമെന്ന് പറഞ്ഞത്... "അതോ... അതൊരു സന്തോഷവാർത്ത അറിയിക്കാനാണ്... എന്റെ ഭാവി നാത്തൂൻ എവിടെയുള്ളതാണെന്നാണ് പറഞ്ഞത്... " "എന്താ ഇപ്പോൾ അങ്ങനെയൊരു ചോദ്യം... " "അതല്ലാ... അവളുടെ അച്ഛനും അമ്മയും ആരാണെന്ന് ഏട്ടനറിയോ..." "അവരെ എനിക്കറിയില്ല... അവളുടെ വീട്ടിൽ ഞങ്ങളുടെ കാര്യം അവൾ അവതരിപ്പിച്ചെന്ന് പറഞ്ഞെു... അതും ഏട്ടനോട്... അവളുടെ ചെറിയച്ചൻ നമ്മുടെ നാട്ടിലുള്ളതാണ്... അവൾ അവിടെനിന്ന് പഠിക്കുക യാണെന്ന് അറിയാം... നീ ഇപ്പോൾ നിൽക്കുന്ന നാട്ടിൽ എവിടേയോ ആണ് അവളുടെ നാട്... അവളുടെ അച്ഛന്റെയും അമ്മയുടേയും ഏട്ടന്റേയും ഫോട്ടോ കണ്ടിട്ടുണ്ട്... " "ഭയങ്കരൻ തന്നെ... സ്നേഹിക്കുന്ന പെണ്ണിന്റെ വീടു പോലും അറിയാത്ത കോന്തൻ... ഏട്ടാ അവളുടെ വീട്ടിലാണ് ഇപ്പോൾ ഞാനുള്ളത്...

അതായത് വാസുദേവനങ്കിളിന്റെ മകളാണ് അനു... "നീയെന്താണ് പറഞ്ഞത്... വാസുദേവനങ്കിളിന്റെ മകളോ... അപ്പോൾ അച്ഛൻ വിളിച്ച് നമ്പർ വാങ്ങിച്ച ദേവദാസൻ ഇവളുടെ ചെറിയച്ഛൻ ദേവദാസനോടായിരുന്നോ... ഗിരിയുടെ അനിയത്തിയാണോ അനു.. "അതെ... എന്താ പേടി തോന്നുന്നുണ്ടോ എന്റെ ഏട്ടന്... " "എന്തിന്... അവരുടെ മകളാണെന്ന് അറിഞ്ഞിട്ടല്ലല്ലോ ഞാനവളെ ഇഷ്ടപ്പെട്ടത്... അവൾ ആരായാലും എനിക്കെന്താ... അവളുടെ സ്വത്തും മുതലുമൊന്നും എനിക്ക് വേണ്ട... ആരെതിർത്താലും അവൾക്ക് എന്റെ കൂടെ ജീവിക്കാൻ താല്പര്യമുണ്ടെങ്കിൽ അവളെ ഞാൻ വിളിച്ചു കൊണ്ടുവരും... "അതിന് നമ്മുടെ അച്ഛനുമമ്മയും സമ്മതിക്കുമോ... " "പിന്നെ സമ്മതിക്കാതെ... ഇനി അഥവാ സമ്മതിച്ചില്ലെങ്കിലും ഒരു ഫ്ലാറ്റ് വാങ്ങിച്ച് അവിടേക്ക് കൊണ്ടുപോകും... " "മിടുക്കൻ... ഇപ്പോഴാണ് എന്റെ ഏട്ടൻ ഏട്ടനായത്... അങ്ങനെ ചെയ്താൽ... അതായത് എന്തു പ്രശ്നം വന്നാലും സ്നേഹിച്ച പെണ്ണിനെ കൂടെ നിർത്തിയാൽ ഏട്ടനെ കുറിച്ച് എനിക്ക് അഭിമാനം തോന്നും...

ഇവിടെ ഒരുത്തനുണ്ട്... സ്നേഹിച്ച പെണ്ണ് തേച്ചിട്ട് നിരാശാകാമുകനായി ജീവിക്കുന്ന ഒരുത്തൻ... ഏട്ടന്റെ കളിത്തോഴൻ ഗിരി... " "അറിയാം... അനു പറഞ്ഞിരുന്നു... എന്നാൽ അത് ഗിരിയാണെന്ന് അറിയുന്നത് ഇപ്പോഴാണ്.. ഏതായാലും നാട്ടിൽ വന്നിട്ട് അവിടേക്ക് വരാം.. പിന്നെ നിന്റെ കുരുത്തക്കേടുകൾ അവിടെ കാണിക്കേണ്ട... അതുപോലെ കുറച്ചുദിവസം വെറുതെയിരിക്കുകയാണെന്ന് കരുതി അവിടെ കറങ്ങി നടക്കാനും പോകേണ്ട... പരിചയമില്ലാത്ത നാടാണ്... അടുത്തയാഴ്ച അനു അവിടേക്ക് വരുമല്ലോ അവളുടെ കൂടേയോ അവിടെയുള്ള മറ്റാരുടെയെങ്കിലും കൂടേയോ പോയാൽ മതി... എന്നാൽ ശരി... അച്ഛന് സംശയം കൊടുക്കേണ്ട..." ശരത്ത് ഫോൺ വച്ചു... ശ്രേയ ഫോണും കയ്യിൽ പിടിച്ച് മുറിയിൽ നിന്നും പുറത്തേക്കിറങ്ങി... അവൾ ബാൽക്കണി ലക്ഷ്യമാക്കി നടന്നു... അവിടെയെത്തിയപ്പോൾ കണ്ടു ബാൽക്കണിയിൽ ഇരുട്ടത്ത് അരോ ഇരിക്കുന്നത്... ..... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story