പ്രണയഗീതം: ഭാഗം 51

pranaya geetham

രചന: രാജേഷ് വള്ളിക്കുന്ന്‌

അടുത്തദിവസം രാവിലെ ബിജുവും സുധീറും പവിത്രനെ താമസിപ്പിച്ച സ്ഥലത്തെത്തി... എന്നാൽ ആ വീടിന്റെ വാതിൽ തുറന്നുകിടക്കുന്നതാണ് അവർ കണ്ടത്... അവർ പെട്ടന്ന് അകത്തേക്ക് കയറി അവനെ പൂട്ടിയിട്ട മുറിയുടെ മുന്നിലെത്തി... ആ വാതിലും തുറന്നുകിടക്കുന്നു... അവർ അകത്തേക്ക് കയറി... അവിടെ കണ്ട കാഴ്ച അവരെ ഞെട്ടിച്ചു... സർവ്വനാഡികളും തളരുന്നതുപോലെ തോന്നി അവർക്ക് ചോരയിൽ കുളിച്ച് പിടയുന്ന പവിത്രനെയാണ് അവർ കണ്ടത്... അവന്റെ വയറ്റിൽ കത്തികൊണ്ട് കുത്തിയ പാടും കാണാമായിരുന്നു... എന്തുചെയ്യണമെന്നറിയാതെ അവർ പകച്ചുനിന്നു.. പെട്ടന്ന് സുധീർ പവിത്രനെ വാരിയെടുത്തു... "ബിജു നീ കാറെടുക്ക്... ഇവനെ എത്രയും പെട്ടന്ന് ഹോസ്പിറ്റലിലെത്തിക്കണം... " സുധീർ പറഞ്ഞു... ബിജു പുറത്തേക്കോടി തന്റെ കാർ സ്റ്റാർട്ട് ചെയ്തു... അപ്പോഴേക്കും സുധീർ പവിത്രനേയുമെടുത്ത് അവിടെയെത്തി... ബിജു കാറിന്റെ ബാക്ക്ഡോർ തുറന്നുകൊടുത്തു... സുധീറവനെ കാറിന്റെ സീറ്റിൽ കിടത്തി പിന്നെ അവനും കയറി...

ബിജു കഴിവതും സ്പീഡിൽ കാറുമായി ഹോസ്പിറ്റലിലേക്ക് കുതിച്ചു... പോകുന്ന വഴി സുധീർ പവിത്രന്റെ വയറിൽ കൈകൊണ്ട് അമർത്തിപ്പിടിച്ചു... ഹോസ്പ്പിറ്റലിലെത്തിയ പവിത്രനെ നേരെ ഓപ്രേഷൻ തിയറ്ററിലേക്ക് കയറ്റി... ബിജു പ്രസാദിനെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു.... മണിക്കൂറുകൾ കഴിഞ്ഞ് ഡോക്ടർ പുറത്തേക്ക് വന്നു... "ഡോക്ടർ എങ്ങനെയുണ്ട് അയാൾക്ക്... " സുധീർ ചോദിച്ചു... "കറക്ട് സമയത്ത് എത്തച്ചതുകൊണ്ട് ജീവൻ നിലനിർത്താൻ സാധിച്ചു...നല്ല ആഴത്തിലുള്ള മുറിവാണ്... കുടലിനും മറ്റു അവയവത്തിനും സാരമായി ഒന്നും പറ്റാതിരുന്നത് ഭാഗ്യം... എന്നാലും ഇരുപത്തിനാല് മണിക്കൂർ കഴിയാതെ ഒന്നും പറയാൻ വയ്യ... ഇയാൾ നിങ്ങളുടെ ആരാണ്... ഏതായാലും മൂർച്ചയുള്ള കത്തികൊണ്ടുള്ള കുത്താണ് ഏറ്റത്... ഇത് ചെയ്ത ആൾ പ്രൊഫഷണൽ കില്ലറാണ്... കാരണം ഈ മുറിവ് നോക്കുകയാണെങ്കിൽ അങ്ങനെയുള്ള ആൾക്കേ ഇതുപോലെ ചെയ്യാൻ സാധിക്കൂ... ചെയ്തയാൾക്ക് കുറച്ച് സ്ഥാനം തെറ്റി... അത് ചിലപ്പോൾ ഇവർ തമ്മിലുള്ള മൽപ്പിടുത്തതിൽ സംഭവിച്ചുപോയതുമാകാം... ഏതായാലും പോലിസിലൊരു പരാതി കൊടുക്കണം... അഥവാ ഇയാൾ മരണപ്പെട്ടാൽ ഞങ്ങളുടെ ഭാഗം ക്ലിയർ ചെയ്യണമല്ലോ... "

"ഡോക്ടർ അത് വേണ്ട... ഇവൻ ചില പ്രശ്നങ്ങൾ കാരണം അവന്റെ നാട്ടിൽ നിന്നും ഇവിടേക്ക് വന്നതാണ്... ഇവന് നാട്ടിൽ ഒരുപാട് ശത്രുക്കളുമുണ്ട്... അതിൽ ആരെങ്കിലുമാമാവാം ഇത് ചെയ്തത്... അവനിപ്പോൾ ഇവിടെ ജീവനോടെയുണ്ടെന്നറിഞ്ഞാൽ വീണ്ടും ഇവനെതിരെ ഒരു അക്രമണമുണ്ടാകും... " സുധീർ പറഞ്ഞു... "അന്നേരം പോലീസിൽ അറിയിക്കുന്നതല്ലേ നല്ലത്... അതാവുമ്പോൾ അവരോട് കാര്യം പറഞ്ഞാൽ ഇവന് സുരക്ഷ ഏർപ്പാടാക്കില്ലേ അവർ... " "അതല്ല ഡോക്ടർ... ഇവന് ഭീഷണി ഇവന്റെ ചേട്ടൻ തന്നെയാണ്... അയാൾ ഇവിടുത്തെ ഹോംമിനിസ്റ്ററും മറ്റു മന്ത്രിമാരും എംഎൽഎമാരുമായി നല്ല ബന്ധമുള്ള ആളാണ്... ഇത് ചിലപ്പോൾ ഇവന്റെ ഏട്ടൻ ഏർപ്പാടുചെയ്ത ഏതെങ്കിലും വാടകഗുണ്ടയാവും ചെയ്തത്... ഇതിനകംതന്നെ ഹോംമിനിസ്റ്ററുമായി ബന്ധപ്പെട്ട് ഇവിടുത്തെ സ്റ്റേഷനിലും ഈ വിവരം എത്തിയിട്ടുണ്ടാകും... അത് കൂടുതൽ അപകടമേ ഉണ്ടാക്കൂ... പിന്നെയിത് ഈ ഹോസ്പിറ്റലിനും ബാധിക്കും... " "എന്തുതന്നെയായാലും വേണ്ടില്ല... ഞാനിത് പോലിസിൽ അറിയിക്കും...

ഇതിനുപിന്നാലെ എനിക്ക് തൂങ്ങാൻ വയ്യ... " "അവരുടെ ആവിശ്യം നിറവേറ്റിക്കൊടുക്ക് ഡോക്ടർ... " ആരുടേയോ ശബ്ദം കേട്ട് അവർ തിരിഞ്ഞു നോക്കി... ഒരു ആറടിയോളം നീളം വരുന്ന ഒരു വെളുത്ത ചെറുപ്പക്കാരൻ... ബിജുവും സുധീറും പരസ്പരം നോക്കി... എന്നാൽ ഡോക്ടർ അവനെ സൂക്ഷിച്ചു നോക്കി... "എടാ വിക്രം നീ... നീയെന്താ ഇവിടെ... " "ഞാൻ ഇവിടെ മാത്രമല്ല... നെറികേട് കാണുന്ന എവിടേയും ഞാനുണ്ടാകും... എനിക്ക് വേണ്ടപ്പെട്ടവനാണ് അകത്ത് കിടക്കുന്നത്... അവനെ പഴയ രീതിയിൽ എനിക്ക് വേണം... ഇവർ പറഞ്ഞ കാര്യങ്ങൾ നിങ്ങൾ ചെയ്തുകൊടുക്ക്... " "അത് വിക്രം... ഇത് എനിക്ക് തലവേദനയായി മാറുന്ന കേസാണ്... വെറുതെ ഇതിന്റെ പിന്നാലെ പോയി എന്റെ ജോലിക്ക് വരെ ഭീഷണിയുണ്ടാക്കണോ... " ഡോക്ടർ ചോദിച്ചു... "പിന്നേ... ഇതിനുമുമ്പ് ഇതുപോലെ ചെയ്യാത്തതു പോലെ... നിങ്ങളിതിൽ കണ്ണടച്ചാൽ അകത്തുകിടക്കുന്നവന്റെ ജീവൻ തിരിച്ചു കിട്ടും... " "എടാ അത്.. അതൊക്കെ നിന്റെ കേസിന്റെ ഭാഗമായല്ലേ ഞാൻ ചെയ്തു തന്നത്...

അതും കർണ്ണാടകയിൽ... ഇത് കേരളമാണ്... നാലുപാടും നമ്മുക്കെതിരേ തിരിയാൻ ആളുകളുണ്ടാകും... " "ഉണ്ടാവും... അത് തരണം ചെയ്യുന്നതിലല്ലേ മിടുക്ക്... ഇനിയൊരു സത്യം പറയാം... അകത്തു കിടക്കുന്നവൻ അവന് ഇതുപോലെയൊക്കെത്തന്നെ തീരേണ്ടവനാണ്... പക്ഷേ അവൻ ജീവിച്ചിരിക്കണം... അത് എന്റെ കൂടെ ആവശ്യമാണ്... അവൻ കാരണം ഒരു പാവം കുടുംബം വഴിയാധാരമായിരിക്കുകയാണ്... കാണാൻ കൊള്ളാവുന്ന ഒരൊറ്റ പെണ്ണുങ്ങൾക്കും നല്ലപോലെ വഴി നടക്കാൻ വയ്യാത്ത അവസ്ഥയാണ്... ഇവർ നിങ്ങളോട് പറഞ്ഞത് കളവാണ്... ഇവൻ നാട്ടിൽ നിൽക്കാൻ പറ്റാതായി ഇവിടെ വന്നതല്ല... ഇവനെ ഇവിടെ എത്തിച്ചതാണ്... " വിക്രം എല്ലാ കാര്യവും ഡോക്ടറോട് പറഞ്ഞു... " "അതു ശരി... അപ്പോൾ ഇവൻ അവിടെ കിടന്ന് തിരുന്നതായിരുന്നില്ലേ നല്ലത്... " ഡോക്ടർ ചോദിച്ചു... "പാടില്ല ഡോക്ടർ... ഇവൻ തീർന്നാൽ അകത്താവുന്നത് കുറച്ചുപേരാണ്... അത് ഇവർ മാത്രമല്ല... എന്റെ സുഹൃത്ത് ഗിരീന്ദ്രൻ കമ്മീഷണർ പ്രസാദ് പിന്നെ അവിടുത്തെ സ്റ്റേഷനിലെ രണ്ടു പോലീസുകാരും... "

വിക്രം പറയുന്നത് കേട്ട് ഡോക്ടർ കുറച്ചുനേരം ആലോചിച്ചു... "ശരി... ഒരു പക്കാക്രിമിനലിനെ ഒതുക്കാനല്ലേ... ഞാൻ കൂടെ നിൽക്കാം... പക്ഷേ ഇതിൽ നിനക്കെന്താണ് ഇത്ര ജാഗ്രത... നീയുമായി ഇവന് എന്താണ് ബന്ധം... " "അത് വലിയൊരു കഥയാണ്... പത്ത് വർഷമായി എന്റെ മനസ്സിൽ കൊണ്ടുനടക്കുന്ന ഒരു കനലാണത്... നിങ്ങൾക്കറിയോ " പെട്ടന്ന് ഡോക്ടർ അവനെ തടഞ്ഞു... "ഇവിടെവച്ച് ഇനി സംസാരം വേണ്ട... എന്റെ മുറിയിലേക്ക് വരൂ... അതും പറഞ്ഞ് ഡോക്ടർ നടന്നു.... "ഇനി പറ... എന്താണ് നിന്റെ മനസ്സിൽ കൊണ്ടുനടക്കുന്ന കനൽ... " "എന്റെ അച്ഛന്റെയും അമ്മയുടേയും മരണം... അത് വെറുമൊരു മരണമില്ല അവന്റെ ആ കിടക്കുന്നവന്റെ ചേട്ടൻ പ്രതാപൻ അവരെ... അന്ന് ഞാൻ ഡിഗ്രിക്ക് പഠിക്കുകയായിരുന്നു... എന്റെ അച്ഛൻ അവന്റെ നാട്ടിലെ എസ്ഐ ആയിരുന്നു... നെറികേട് വച്ചുപൊറുപ്പിക്കില്ലായിരുന്നു അച്ഛൻ... അന്ന് അവന്റെ ഏട്ടൻ പ്രതാപൻ ഇന്നുകാണുന്ന രീതിയിൽ വളർന്നിട്ടില്ലായിരുന്നു... എന്നാലും അത്യാവശ്യം രാഷ്ട്രീയക്കാരുമായി നല്ല ബന്ധമുണ്ടായിരുന്നു...

അന്നവന് സ്പിരിറ്റ് കടത്തുന്ന ഏർപ്പാടുണ്ടായിരുന്നു... ഒരു ദിവസം അച്ഛൻ ഇവന്റെ ലോറി സ്പിരിറ്റോടുകൂടി പിടികൂടി... പ്രതാപൻ ഒരുപാട് നോക്കി ലോറിയും സ്പിരിറ്റും വിട്ടുകിട്ടാൻ... അച്ഛന് ഒരുപാട് പണം വാഗ്ദാനം ചെയ്തു... എന്നാൽ അതിലൊന്നും അച്ഛൻ വീണില്ല... രാഷ്ട്രീയക്കാരെക്കൊണ്ട് പറയിപ്പിച്ചു... എന്നിട്ടും നടന്നില്ല... അത്രക്ക് ജോലി യോട് ആത്മാർത്ഥത കാട്ടിയ ആളായിരുന്നു അച്ഛൻ... പക്ഷേ ആ ആത്മാർത്ഥതക്ക് കിട്ടിയതോ... ഒരു ദിവസം അച്ചനും അമ്മയും ഗുരുവായൂരിൽ തൊഴുവാൻ പോയി മടങ്ങി വരികയായിരുന്നു... നാട്ടിലെത്തിയ നേരത്ത് അവരേയും പ്രതീക്ഷിച്ച് നിന്ന ഒരു ലോറി അവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ... അച്ഛന്റെയും അമ്മയുടേയും മരണംകഴിഞ്ഞ് കുറച്ചുനാൾകഴിഞ്ഞാണ് എല്ലാ സത്യവും ഞാനറിഞ്ഞത്... അന്ന് ഞാൻ ഒരു പ്രതിജ്ഞയെടുത്തു... ആ പ്രതാപന്റെ പുക കാണാതെ എനിക്ക് വിശ്രമില്ല എന്ന്... അവനെ ഒതുക്കാൻ പല വഴിയും ഞാൻ നോക്കി... അതിൽനിന്നെല്ലാം അവൻ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു... അന്നു മുതലേ ക്രിമിനലുകളെ കാണുന്നത് എനിക്ക് കലിപ്പാണ്...

അത് എന്നെ ഇവിടെ വരെ എത്തിച്ചു... ആ പ്രതികാരമാണ് ഞാനൊരു പോലീസുകാരനായതും ഇന്നിപ്പോൾ ക്രൈംബ്രാഞ്ച് പദവി വരെ എത്തിച്ചതും... ഇത് എനിക്ക് കിട്ടിയ ഏറ്റവും നല്ല അവസരമാണ്... അവനെ അകത്തു കിടക്കുന്ന ആ പവിത്രനെ വച്ച് എനിക്ക് പ്രതാപന്റെ കണക്ക് തീർക്കണം... എന്നാലേ മരിച്ചുപോയ എന്റെ മാതാപിതാക്കളുടെ ആത്മാവിന് മോക്ഷം കിട്ടൂ... അല്ലെങ്കിൽ അവരുടെ ശാപം എന്നെ വേട്ടയാടിക്കൊണ്ടിരിക്കും... ഗിരീന്ദ്രൻ പ്രതാപന്റെ പേര് പറഞ്ഞപ്പോൾ തന്നെ ഞാൻ കണക്കു കൂട്ടിയതാണ്... അവന്റെ നാശം എന്റെ കൈകൊണ്ടായിരിക്കുമെന്ന്... ഞാൻ ഇന്ന് ഈ പവിത്രനെ കൊണ്ടുപോകുവാൻ ഇരിക്കുകയായിരുന്നു... ഇവനെ വച്ച് പ്രതാപനെ തകർക്കുക എന്ന ഒറ്റ ഉദ്ദേശമായിരുന്നു എനിക്ക്... അതിനിടയിലാണ് ഈ പ്രശ്നം... " "ഇത്രയും വലിയ പ്രശ്നം നിന്റെ ജീവിതത്തിൽ ഉണ്ടായിട്ടും ഇതുവരെ ഇതൊന്നും പറഞ്ഞിരുന്നില്ലല്ലോ...

അതുപോട്ടെ നിന്റെ മനസ്സിലെ തീ അണയാൻ അവനെക്കൊണ്ടു പറ്റുമെങ്കിൽ ഞാൻ സഹായിക്കാം നിന്നെ... അത് നിന്റെ കഥയറിഞ്ഞിട്ടല്ല... നീ എനിക്കുവേണ്ടി ചെയ്തുതന്ന ഉപകാരങ്ങൾക്ക് ഇതെങ്കിലും ഞാൻ ചെയ്യേണ്ടേ... നീ ദൈര്യമായി നിന്നോ... പുറംലോകമറിയാതെ ഇവനെ ചികിത്സിച്ച് നിന്നെ ഏൽപ്പിക്കുന്ന കാര്യം ഞാനേറ്റു... പക്ഷേ അതിന് ദൈവം കൂടി കഴിയണം... അത്രക്ക് ആഴത്തിലുള്ള മുറിവാണ് അവന്റെ ശരീരത്തിൽ... എന്നാലും എന്റെ കഴിവിന്റെ പരമാവധി ഞാൻ നോക്കാം... ബാക്കി മുകളിലിരിക്കുന്നവന്റെ കയ്യിലാണ്... " "ഡോക്ടറുടെ ഈ വാക്ക് മതി എനിക്ക്... അവനെ ഒന്നും സംഭവിക്കാതെ എന്റെ കയ്യിൽ എത്തിക്കുമെന്ന് എനിക്കുറപ്പുണ്ട്... അങ്ങനെ ദൈവം എന്നെ ചതിക്കില്ല... ബാക്കി വരുന്നിടത്തുവച്ച് നോക്കാം... "........ തുടരും..

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story