പ്രണയഗീതം: ഭാഗം 54

pranaya geetham

രചന: രാജേഷ് വള്ളിക്കുന്ന്‌

"പറഞ്ഞു...അതുമാത്രമല്ല... അത് ചെയ്യിച്ചത് ആരാണെന്നും അവൻ പറഞ്ഞു... ആദ്യം ഒന്നു മടിച്ചെങ്കിലും ഞാനാരാണെന്ന് പറഞ്ഞപ്പോൾ അവൻ എല്ലാം പറഞ്ഞു... സത്യത്തിൽ അത് കേട്ടപ്പോൾ ഞാൻതന്നെ ഞെട്ടി... " "ആരാണ് ഇതിനുപിന്നിൽ... അയാളെ തനിക്കറിയോ... " "അറിയാം നന്നായിത്തന്നെ, അറിയാം... അത് കേട്ട് നീ ഞെട്ടരുത്...ഇരിമ്പാണി വർക്കി എന്ന ആളാണ് അവനെ കുത്തിയത്... പക്ഷേ അതിനുപിന്നിൽ കളിച്ചത് മറ്റൊരാളാണ്... പ്രതാപൻ..." "പ്രതാപനോ... അവനെന്തിന് സ്വന്തം അനിയനെ ഇല്ലാതാക്തണം... " "അതെ... പ്രതാപൻ തന്നെയാണ് ഇതിന് പിന്നിൽ... ആ ക്രിമിനൽ പവിത്രനെ കുത്തുന്നതിനുമുന്നേ എല്ലാ കാര്യവും അവനോട് പറഞ്ഞിരുന്നു... ഇത്രയും കാലം എല്ലാവരുടേയും മുന്നിൽ മുന്നിൽ പ്രതാപൻ അഭിനയിക്കുകയായിരുന്നു... സ്വന്തം അനിയനെ ഇല്ലാതാക്കുന്നതിൽ ചില കണക്കുകൂട്ടലുകൾ അവനുണ്ട്... കൂടുതൽ സ്വത്തും മുതലും കാണുമ്പോൾ ഉണ്ടാകുന്ന ഒരുതരം ക്രിമിനൽ ബുദ്ധി... പവിത്രന്റെ പേരിലുള്ള വിലമതിക്കാനാവാത്ത സ്വത്ത് അതാണ് പ്രതാപന് ആവിശ്യം...

അതിന് പവിത്രനെ ഇല്ലാതാക്കുക... കുടുംബവും കുട്ടികളും ഇല്ലാത്ത പവിത്രൻ ഇല്ലാതായാൽ ആ സ്വത്തെല്ലാം തന്റെ കയ്യിൽ എത്തിച്ചേരുമെന്ന് അവരറിയാം... അതാണ് അവനെ ഇങ്ങനെയൊരു തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചത്... മാത്രമല്ല ആ കുറ്റം പ്രസാദിന്റെ തലയിൽ വച്ചുകെട്ടുക എന്ന മറ്റൊരു ലക്ഷ്യവും അവനുണ്ടായിരുന്നു... " "അതു ശരി അപ്പോൾ അങ്ങനെയാണ് കളികൾ... പവിത്രൻ പറഞ്ഞതെല്ലാം നീ റിക്കോർഡ് ചെയ്തില്ലേ... " "അത് പിന്നെ പറയണോ... അവന് എന്തെങ്കിലും സംഭവിച്ചാൽ ഈ പറഞ്ഞ കാര്യങ്ങൾ തെളിയിക്കാൻ നമ്മുടെ കയ്യിൽ ഒന്നുമുണ്ടാവില്ലല്ലോ... അതുകൊണ്ട് അവൻ പറഞ്ഞതത്രയും വീഡിയോ റിക്കോർഡ്തന്നെ എടുത്തുവച്ചിട്ടുണ്ട്... " "അത് നന്നായി... ഏതായാലും നാളേയും മറ്റെന്നാളും കഴിയട്ടെ... എന്നിട്ട് ഇതിനുള്ള മറുപടി പ്രതാപന് നമുക്ക് കൊടുക്കാം... എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ വിളിച്ചാൽ മതി... " "എന്നാൽ ശരിയെടാ... ഞാൻ വിളിക്കാം... " വിക്രം കോൾ കട്ടുചെയ്തു... " "ഗിരീ... അപ്പോൾ പ്രതാപനാണോ ഇതിന് പിന്നിൽ...

എന്നിട്ടും ഇതുവരെ കാട്ടികൂട്ടിയതെല്ലാം എന്തിനായിരുന്നു... " പ്രസാദ് ചോദിച്ചു "അതാണ് അവന്റെ ബുദ്ധി... മറ്റുള്ളവരുടെ മുന്നിൽ സ്വന്തം അനിയനോട് തനിക്ക് അത്രക്ക് ഇഷ്ടമാണെന്ന് വിശ്വസിപ്പിക്കുക... അങ്ങനെവന്നാൽ പവിത്രനെ ഇല്ലാതാക്കിയാൽതന്നെ അവനെ ആരും സംശയിക്കില്ലല്ലോ... എന്ത് തെളിവ് കിട്ടിയാലും മറ്റുള്ളവർ അത് വിശ്വസിക്കില്ലല്ലോ... " "എന്തൊരു ജന്മമാണ് അവന്റേത്... ഈ നിമിഷംതന്നെ അവനെ പൊക്കണം... ഇല്ലെങ്കിൽ ചിലപ്പോൾ അവൻ രക്ഷപ്പെടാനും സാധ്യത കൂടുതലാണ്... " "ഇല്ല... അങ്ങനെ രക്ഷപ്പെടില്ല... രക്ഷപ്പെട്ടാൽ ഇതിനുപിന്നിൽ താനാകുമെന്ന് എല്ലാവരും വിശ്വസിക്കുമെന്ന് അവരറിയാം... ഏതായാലും കാവ്യയുടെ വീടും അവരുടെ കടയും കത്തിച്ച കേസിൽ അവനെതിരേയുള്ള തെളിവ് കിട്ടട്ടെ... ബാക്കി അന്നേരം കളിക്കാം നമുക്ക്... "

"അതിനുള്ള തെളിവ് എഴുപത് ശതമാനവും കിട്ടിയിട്ടുണ്ട്... പ്രതാപൻ ആ ദിവസം രാത്രി എവിടെയൊക്കെയുണ്ടായിരുന്നു എന്നത് കിരൺ കണ്ടുപിടിച്ചിട്ടുണ്ട്... അവന്റെ കൂടെ സുനിലും ഉണ്ടായിരുന്നല്ലോ... സുനിലിനെ പൊക്കാൻ പറഞ്ഞിട്ടുണ്ട്... " "ഉം.. ഏതായാലും ഇനിയുള്ള കളി സൂക്ഷിച്ചു വേണം... പ്രതാപന് ഒരു സംശയവും തോന്നാത്തരീതിയിൽ വേണം അവനെ പൂട്ടാൻ... ഇല്ലെങ്കിൽ അവനേയുംകൊണ്ട് സ്റ്റേഷനിലെത്തുമ്പോഴേക്കും മുകളിൽനിന്ന് വിളി വരും... പിന്നെ എല്ലാം നമ്മുടെ കൈപ്പിടിയിൽനിന്ന് പോകും... " "അല്ലെങ്കിലും അവനെ പൊക്കിയാൽ മുകളിൽനിന്നും പ്രഷറുണ്ടാകും... എന്തുതന്നെ വന്നാലുംശരി അവൻ സ്റ്റേഷനിൽ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ നല്ലപോലെ ഇറങ്ങില്ല... ഇത്രയും കാലം അവൻ ചെയ്തുകൂട്ടിയതിന് തക്കതായിട്ട് അവന് കൊടുക്കുന്നുണ്ട്... പഴയ ഒരു കണക്ക് ഇപ്പോഴും ബാക്കിയാണ്... അന്ന് നിങ്ങളൊക്കെ തടഞ്ഞതുകൊണ്ടാണ് അവനെ വെറുതെ വിട്ടത്... ഇനിയതുണ്ടാവില്ല... " "നീ എടുത്തുചാടി ഒന്നും ചെയ്യേണ്ട... നമുക്ക് അവസരം വരും... അതുവരെ കാത്തുനിൽക്കുക... അതേ നിവർത്തിയുള്ളൂ... "

"പെട്ടന്ന് ഒരു കാർ വന്ന് ആ വീടിന്റെ മുന്നിൽ നിന്നു... അതിൽനിന്നും രാമദാസനും രമയും ശരത്തുമിറങ്ങി... ആ കാറിന് പുറകിലായി ഒരു പിക്കപ് വാനും വന്നുനിന്നു... "ഞങ്ങൾ നേരത്തെ ഇങ്ങുപോന്നു... പോരുന്ന വഴി ഇവിടുത്തെ ടൌണിൽഒന്നിറങ്ങി... കുറച്ച് സാധനങ്ങൾ വീങ്ങിക്കാനുണ്ടായിരുന്നു... " രാമദാസൻ പറഞ്ഞു... പ്രസാദും ഗിരിയും പുറകെ വന്ന പിക്കപ് വാനിലേക്ക് നോക്കി... അതിൽ ഫ്രിഡ്ജും വാഷിങ്മെഷീനും കുറച്ച് പാത്രങ്ങളും കണ്ടു... " അയ്യോ ഇതൊക്കെ എന്തിനാണ് വാങ്ങിച്ചത്... അല്ലാതെത്തന്നെ ഈ വീട് വാങ്ങിക്കാൻ ഒരുപാട് പണം ചിലവായില്ലേ... " പ്രസാദ് ചോദിച്ചു... "ഇതൊക്കെ ഒരു സന്തോഷമല്ലേ... അത് ഇറക്കിവക്കാൻ സഹായിക്കണേ..." ഗിരിയും പ്രസാദും പിക്കപ് വാനിനടുത്തേക്ക് നടന്നു... അപ്പോഴേക്കും കാർ വന്നുനിന്ന ശബ്ദംകേട്ട് കാവ്യയും അനുവും വന്നു... ശരത്തിനെ കണ്ട് അവൾ ചിരിച്ചു... എന്നാൽ കാവ്യ ഗിരിയും പ്രസാദും ചേർന്ന് വണ്ടിയിൽ നിന്ന് ഇറക്കുന്ന സാധനങ്ങൾ കണ്ട് അന്തം വിട്ട് നിൽക്കുകയായിരുന്നു... അവൾ അനുവിനെ നോക്കി... "

"എന്നെ നോക്കേണ്ട... ഇതൊന്നും ഞാനറിഞ്ഞിട്ടുള്ള കാര്യമല്ല..." "ഇതാരൊക്കെയാണ് അനുചേച്ചീ..." "അതിപ്പോഴും മനസ്സിലായില്ലേ... ശ്രേയയുടെ അച്ഛനും അമ്മയും ഏട്ടനുമാണ്... " "അതേയോ... കാവ്യ ബഹുമാനത്തോടെ അവരെ നോക്കി ചിരിച്ചു... " "ഇതാണോ കാവ്യ... " രമ അനുവിനോട് ചോദിച്ചു... " "അതെ.. അതുമാത്രമല്ല പ്രസാദേട്ടന്റെ ഭാവി വധുകൂടിയാണ്... " "അങ്ങനെയൊരു കാര്യം അന്ന് പറഞ്ഞിരുന്നല്ലോ... ഏതായാലും അവന്റെ സെലക്ഷൻ മോശമല്ല... എവിടെ അച്ഛനുമമ്മയും... " രമ കാവ്യയോട് ചോദിച്ചു "അവർ വൈകീട്ട് വരും... ഇവരെ സഹായിക്കാൻ ഞാൻ പ്രസാദേട്ടന്റേയും ഗിരിയേട്ടന്റേയും കൂടെ പോന്നതാണ്... " "അതേതായാലും നന്നായി... " വൈകീട്ടോടെ ബിജുവും അവന്റെ അമ്മ സുനന്ദയും അനിയത്തി ദേവികയും അവരുടെ കൂടെ സുധീറും വന്നു... ഗോപിനാഥനും ഗിരിയും ആര്യയും കൃഷ്ണന്റേയും ലക്ഷ്മിയുടെയും കൂടെയാണ് വന്നത്... പിറ്റേദിവസം ഗണപതിഹോമം കഴിഞ്ഞു... എല്ലാവരും ഒത്തു ചേർന്ന ആ സുന്ദര നിമിഷത്തിൽ വാസുദേവൻ എല്ലാവരേയും വിളിച്ചു ഹാളിലിരുന്നു...

"എനിക്ക് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്... എന്റെ മകന്റെയും മകളുടെയും വിവാഹം തീരുമാനിച്ചത് നിങ്ങൾ അറിഞ്ഞതാണല്ലോ... അതുപോലെ മറ്റൊരു വിവാഹം ഇപ്പോൾ ഇവിടെ വച്ച് തീരുമാനിക്കാൻ പോവുകയാണ്... ഞാൻ സ്വന്തം മകനെപ്പോലെ കാണുന്ന... അല്ല എന്റെ സ്വന്തം മകൻ... എന്റെ കൂട്ടുകാരൻ കൃഷ്ണന്റെ മകൻ പ്രസാദിന്റെ വിവാഹക്കാര്യമാണ്... അവനൊരു കുട്ടിയെ കണ്ടുവച്ചിട്ടുണ്ട്... അവളെ അവനിഷ്ടപ്പെടുന്നുണ്ട്... അവൾക്കും മറിച്ചല്ല... ആ വിവാഹം ഞങ്ങൾ നടത്താൻ തീരുമാനിച്ചു... കുട്ടി ഏതാണെന്നല്ലേ... ഈ നിൽക്കുന്ന കാവ്യയാണ് പെണ്ണ്... " അതുകേട്ട് ആര്യ അന്തംവിട്ടുനിന്നു... അവൾ ഗിരിജയെ നോക്കി... "നിങ്ങൾ അന്തംവിടേണ്ട... സത്യമാണ് പറഞ്ഞത്... പ്രസാദിന്റെ ഇവളെ ആദ്യം കണ്ടപ്പോൾത്തന്നെ തോന്നിയ ഇഷ്ടമാണ് ഇത്... അതിന് അവന്റെ അച്ഛനുമമ്മക്കും താല്പര്യവുമാണ്... ഗോപിനാഥനും എതിർപ്പില്ല എന്ന് തോന്നുന്നു... ഇനി അവളുടെ അമ്മയുടെ കാര്യമാണ് അറിയാനുള്ളത്...

"ഞാനെന്താണ് പറയുക... അങ്ങേര് എന്നോട് ഇന്നലെ ഇവിടേക്ക് വരുന്നതിനുമുന്നേ ഈ കാര്യം പറഞ്ഞിരുന്നു... എന്റെ മക്കൾ പ്രത്യേകിച്ച് കാവ്യ ഇതുവരെ ഞങ്ങളോട് ഒന്നുംതന്നെ ആവിശ്യപ്പെട്ടിട്ടില്ലായിരുന്നു... ഒന്നും തന്നെ മോഹിച്ചിട്ടുമില്ല... അവൾക്കറിയാം ഞങ്ങളുടെ അവസ്ഥ... ഇപ്പോൾ അവൾക്ക് ഇങ്ങനെയൊരു ആഗ്രഹമുണ്ടെങ്കിൽ ഞങ്ങൾ എതിരുനിൽക്കുമോ... പക്ഷേ ഇത് ഞങ്ങൾ അർഹിക്കാത്ത ഒന്നാണ്... അതാണ് ഞങ്ങളെ നിരുത്സാഹപ്പെടുത്തുന്നത്..." ഗിരിജ പറഞ്ഞു... "അതെന്താ അങ്ങനെ... എല്ലാം അറിഞ്ഞിട്ടുതന്നെയല്ലേ പ്രസാദ് അവളെ ഇഷ്ടപ്പെട്ടത്... മക്കളുടെ സന്തോഷമല്ലേ നമ്മുടെ സന്തോഷം... " "അത് ശരിയാണ്... എന്നാലും... " "നിങ്ങൾക്ക് രണ്ടുപേർക്കും സമ്മതമാണോ... അറിഞ്ഞാൽ മതി... " വാസുദേവൻ ചോദിച്ചു... "ഞങ്ങൾക്ക് സന്തോഷക്കുറവൊന്നുമില്ല... " "പിന്നെയെന്താണ് പ്രശ്നം... അപ്പോൾ തമ്മളിത് തീരുമാനിക്കുന്നു... ഇവളുടെ എക്സാം കഴിഞ്ഞാൽ ഉടനെ വിവാഹം... ഇനിയതിന് തടസം നിൽക്കേണ്ട... "

"ഇവിടെ വച്ച് ഞാനുമൊരു കാര്യം പറയുകയാണ്... ഇതുപോലെ ഒരു വിവാഹക്കാര്യം എനിക്കും സംസാരിക്കാനുണ്ട്... " രാമദാസൻ പറഞ്ഞു.. "എന്താ നിന്റെ മക്കളുടെ വിവാഹം തീരുമാനിച്ചതല്ലേ... ഇനിയാരുടെ വിവാഹക്കാര്യമാണ്..." വാസുദേവൻ ചിരിയോടെ ചോദിച്ചു... "അതുശരിതന്നെ... എന്റെ രണ്ടു മക്കളുടെ വിവാഹം തീരുമാനിച്ചു... അത് നിന്റെ മക്കളുമായിട്ടുമാണ്... പക്ഷേ എനിക്ക് ഇവരുടെ മുത്തതായി ഒരു മകനുണ്ട്... എന്റെ ഏട്ടന്റെ രക്തത്തിൽ ജനിച്ച ഇവൻ സുധീർ... ഇവന്റെ വിവാഹക്കാര്യമാണ് പറയാനുള്ളത്... " "നീ ഏതെങ്കിലും കുട്ടിയെ കണ്ടുവച്ചിട്ടുണ്ടോ... " "ഉണ്ട്... ആ കുട്ടിക്ക് അവനോട് താൽപര്യവുമാണ്... വേറെയാരുമല്ല... ബിജുവിന്റെ അനിയത്തി ദേവിക... " അതുകേട്ട് ദേവിക അമ്പരപ്പോടെ സുധീറിന്റെ നോക്കി... അവനൊന്നു ചിരിച്ചു... "ഈ കാര്യം ബിജുവിനോട് പറഞ്ഞു... അവന് എതിർപ്പൊന്നുമില്ല... ഇവരുടെ അമ്മ സുനന്ദയോടും ഞാൻ സംസാരിച്ചു... അവൾക്കും താൽപര്യമാണ്... " "പിന്നെയെന്താണ് പ്രശ്നം... എന്നാലത് പെട്ടന്ന് നടത്തുകയല്ലേ വേണ്ടത്... " വാസുദേവൻ ചോദിച്ചു..

. "അതെ... ഇവരുടെ വിവാഹം കഴിഞ്ഞിട്ടുവേണം നമ്മുടെ മക്കളുടെ കാര്യം ചിന്തിക്കാൻ... " "അപ്പോൾ എല്ലാം ശുഭകരമായി തീർന്നു... എന്നാലിനി ഭക്ഷണം കഴിക്കാം എന്താ... " വാസുദേവൻ ചോദിച്ചു... " "എന്നാലങ്ങനെയാവട്ടെ... " അടുത്തദിവസത്തെ ശ്രേയയുടെ പിറന്നാളും കഴിഞ്ഞാണ് എല്ലാവരും പിരിഞ്ഞത്... അന്ന് വൈകുന്നേരം കിരൺ പ്രസാദിനെ വിളിച്ച് സുനിലിനെ പൊക്കിയ കാര്യം പറഞ്ഞു... അവൻ എല്ലാകാര്യവും സമ്മതിച്ചു പ്രതാപനും താനും കൂടിയാണ് എല്ലാം ചെയ്തതെന്ന്... പ്രതാപനെ തനിക്കുതന്നെ അറസ്റ്റ് ചെയ്യണമെന്ന ആഗ്രഹം കിരണിനോട് പറഞ്ഞു... അതനുസരിച്ച് പ്രസാദ് സ്റ്റേഷനിലേക്ക് പോകാൻ ഒരുങ്ങുമ്പോഴാണ് ഗിരി വിളിച്ച് ഞെട്ടിക്കുന്ന ആ വാർത്ത പറഞ്ഞത്... "പവിത്രൻ മരണപ്പെട്ടു... " പ്രസാദ് തരിച്ച് നിന്നുപോയി........ തുടരും..

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story