പ്രണയഗീതം: ഭാഗം 55 || അവസാനിച്ചു

pranaya geetham

രചന: രാജേഷ് വള്ളിക്കുന്ന്‌

"പ്രതാപനെ തനിക്കുതന്നെ അറസ്റ്റ് ചെയ്യണമെന്ന ആഗ്രഹം കിരണിനോട് പറഞ്ഞു... അതനുസരിച്ച് പ്രസാദ് സ്റ്റേഷനിലേക്ക് പോകാൻ ഒരുങ്ങുമ്പോഴാണ് ഗിരി വിളിച്ച് ഞെട്ടിക്കുന്ന ആ വാർത്ത പറഞ്ഞത്... "പവിത്രൻ മരണപ്പെട്ടു... " അതുകേട്ട് പ്രസാദ് തരിച്ച് നിന്നുപോയി... "ഗിരീ... ഇത് നമുക്ക് ആപത്തായി മാറുമോ..." "നീ പേടിക്കാതിരിക്ക്... ഇനി നമ്മൾ കളത്തിലിറങ്ങുകയാണ്... അവനെ ആ പ്രതാപനെ ഇനി നേരാവണ്ണം ജീവിക്കാൻ അനുവദിക്കരുത്... അവന്റെ കാര്യസാധ്യത്തിനുവേണ്ടി പവിത്രനെ ഇല്ലാതാക്കാൻ നോക്കിയതെങ്കിലും പണി നിനക്കിട്ടാണ് തന്നത്... പവിത്രന്റെ മരണം അത് പുറംലോകം അറിയും മുമ്പ് പ്രതാപനെ ഒതുക്കണം... പവിത്രന്റെ ബോഡി പോസ്റ്റ്മോർട്ടം ചെയ്ത് വീട്ടിലേക്ക് കൊണ്ടുവരുന്നതിനുമുമ്പ് എല്ലാവരും അറിയണം പ്രതാപനാണ് ഇതിനു പിന്നിലെന്ന്... "

"അപ്പോഴും ഏറ്റവും വലിയ തെളിവായ ആ ഇരിമ്പാണിയും വർക്കി അവനെ കിട്ടിയാലല്ലേ എല്ലാം നടക്കൂ... " പ്രസാദ് ചോദിച്ചു... "അവനെ പൊക്കാം... അതിന് സമയമുണ്ട്... പക്ഷേ അതുവരെ കാത്തുനിന്നാൽ എല്ലാം നിനക്കെതിരായി മാറ്റും പ്രതാപൻ... അതിനുമുമ്പ് പ്രതാപനെ വീഴ്ത്തണം... അതിന് അവന്റെ സങ്കേതത്തിൽ തന്നെ കയറിച്ചെല്ലണം... " "നീയേതായാലും ഇറങ്ങിക്കോ... ഞാൻ അവിടെയെത്താം... വിക്രം അവിടെനിന്ന് പോന്നിട്ടുണ്ട്... " "എന്നാൽ ശരി... ഞാൻ കവലയിൽ കാത്തുനിൽക്കാം നമുക്കൊരുമിച്ച് പോകാം... " ഗിരിയും പ്രസാദും അവന്റെ സങ്കേതത്തിൽ എത്തി എന്നാൽ പ്രതാപൻ അവിടെ ഉണ്ടായിരുന്നില്ല... പ്രസാദ് കിരണിനെ വിളിച്ച് സുനിലിനെക്കൊണ്ട് പ്രതാപനെ വിളിപ്പിച്ച് പവിത്രൻ മരിച്ച വാർത്ത അവനെ അറിയിച്ചു... അതുകേട്ട് പ്രതാപൻ ഞെട്ടലഭിനയിച്ചു... അവൻ സങ്കടമഭിനയിച്ചു...

രണ്ടുമൂന്ന് മണിക്കൂർ കഴിഞ്ഞാണ് പ്രതാപൻ നാട്ടിലെത്തിയത്... എന്നാൽ കവലയിൽ വച്ചുതന്നെ ഗിരിയും പ്രസാദും അവന്റെ കാർ തടഞ്ഞു... അവിടെ ആളുകൾ പ്രതാപനെ കണ്ടിരുന്നു... ഗിരിയും പ്രസാദും അവനെ തടഞ്ഞതും അവർ കണ്ടു... അവർ അവരുടെയടുത്തേക്ക് ചെന്നു... പവിത്രനത് കണ്ടു.. അവൻ കാറിന്റെ ഡോർ തുറന്ന് പുറത്തേക്കിറങ്ങി "എടാ... നീയെന്റെ അനിയനെ... " "പ്രതാപൻ ഓടിവന്ന് പ്രസാദിന്റെ ഷർട്ടിന്റെ കോളറിൽ പിടുത്തമിട്ടു... " "കയ്യെടുക്കെടാ നായേ... സ്വന്തം അനിയനെ ഇല്ലാതാക്കിയിട്ട് അഭിനയിക്കുന്നോ നീ... നീയെന്തുകരുതി... ഒന്നും ആരും അറിയില്ലെന്നോ... എല്ലാ സത്യവും പറഞ്ഞിട്ടു തന്നെയാണ് നിന്റെ അനിയൻ പോയത്... ഇരിമ്പാണിയും വർക്കി... അവനാണ് നിനക്കുവേണ്ടി അത് ചെയ്തത് എന്നും അറിയാം... പക്ഷേ നിന്റെ സമയദോഷംകൊണ്ട് വർക്കിക്ക് പിഴപറ്റി... അവനൊരു ശിലമുണ്ട്... ആരെ തീർക്കാൻ പോയാലും അതിന്റെ യാഥാർത്ഥ്യം മുഴുവൻ പറഞ്ഞേ കൃത്യം നിറവേറ്റൂ... ആ ശീലം ഇവിടേയും അവൻ പ്രയോഗിച്ചു...

നിന്റെ കാലക്കേടുകൊണ്ടോ മറ്റോ ആ സമയത്ത് നിന്റെ അനിയനെ തീർക്കാൻ വർക്കിക്ക് സാധിച്ചില്ല... " പ്രസാദ് പറഞ്ഞു... "അതു ശരി എന്റെ അനിയനെ തീർത്തതുംപോര അത് എന്റെ പേരിൽ ഇരുന്നോ... നിങ്ങളാരും ഇത് വിശ്വസിക്കരുത്... ഇവൻ നിനച്ചുകൂട്ടി എന്നെ കുടുക്കാൻ നോക്കുന്നതാണ്... " "അല്ലല്ലോ പ്രതാപാ... അതിന്റെ തെളിവ് നിനക്ക് കാണണോ.. " ഗിരി തന്റെ ഫോണെടുത്ത് വിക്രം തനിക്കയച്ചുതന്ന വീഡിയോ അവിടെയുള്ളവർക്ക് കാണിച്ചുകൊടുത്തു... അതുകണ്ട് എല്ലാവരും പ്രതാപനെ ദേഷ്യത്തോടെ നോക്കി... "പ്രതാപാ നീ ഇത്രയും കാലം ചെയ്തതിനൊക്കേയും നിനക്ക് തിരുച്ചുകിട്ടാൻ പോവുകയാണ്... അതും ഇപ്പോൾ... ഈ കൂട്ടത്തിൽ നീ മൂലം ദുരിതമനുഭവിക്കാത്തവരായി ആരുണ്ട്... നിനക്കുള്ള ശിക്ഷ ഞങ്ങളല്ല തരുന്നത് ഇവരാണ്... " ഗിരി തിരിഞ്ഞ് അവിടെ കൂടിയവരെ നോക്കി... "ഇപ്പോൾ നിങ്ങൾക്ക് ഇവനാൽ അനുഭവിച്ചതിന് തിരിച്ചു കൊടുക്കാൻ പറ്റിയ സമയമാണ്.. ഇവനെ നിങ്ങൾ പേടിക്കേണ്ട... നിങ്ങളുടെ ഹൃദയത്തിൽ ഏറ്റ മുറിവ് മാറ്റിയെടുക്കാൻ ഇവന് എന്താണ് വേണ്ടത് എന്നുവച്ചാൽ കൊടുത്തേക്ക്...

എടാ പ്രതാപാ... നിന്റെ വലംകൈ സുനിൽ ഇപ്പോൾ ഇവന്റെ കസ്റ്റഡിയിലാണ്... അവൻ എല്ലാ സത്യവും പറഞ്ഞു... ഒരു പാവം കുടുംബത്തിന്റെ വീടും കടയും കത്തിച്ചത് നീയാണെന്ന് അവൻ പറഞ്ഞു... എല്ലാറ്റിനുമുള്ള ശിക്ഷ നീ ഏറ്റുവാങ്ങി ക്കോ... " ഗിരി പറഞ്ഞതും അവിടെ കൂടിയവർ പ്രതാപന്റെയടുത്തേക്ക് നടന്നു... പെട്ടന്നവൻ തന്റെ അരയിൽ നിന്ന് ഒരു റിവോൾവറെടുത്തു... അത് അവരുടെ നേരെ ചൂണ്ടി... പിന്നെ പ്രസാദിന്റേയും ഗിരിയുടേയും നേരെ നീട്ടി... "എടാ നീയൊക്കെ പറഞ്ഞതെല്ലാം സത്യമാണ്... പവിത്രനെ ഇല്ലാതാക്കാൻ ക്വട്ടേഷൻ കൊടുത്തത് ഞാനാണ്... ആ ഗോപിനാഥന്റെ വീടും കടയും കത്തിച്ചതും ഞാനാണ്... പക്ഷേ നിനക്കൊന്നും എന്നെ തൊടാൻ കഴിയില്ല... പക്ഷേ നിങ്ങൾ രണ്ടും എനിക്കൊരു ഭീഷണിയാണ്... ഇനിയും നിങ്ങൾ ജീവിച്ചിരുന്നാൽ അത് എനിക്ക് കൂടുതൽ ആപത്താണ്... ഏതായാലും ഞാൻ അകത്തുപോകും... അത് നിങ്ങളെതീർത്തിട്ടായാൽ അത്രയും സന്തോഷം... " പ്രതാപൻ പ്രസാദിന് നേരെ ചൂണ്ടിയ റിവോൾവറിന്റെ ട്രിഗറിൽ വിരലമർത്തി...

അവിടെയൊരു വെടിയൊച്ച മുഴങ്ങി... കൂടെ ഒരു അലർച്ചയും... കണ്ടു നിന്നവർ എല്ലാവരും സ്തംഭിച്ചു നിന്നുപോയി... പ്രസാദിനുനേരെ പ്രതാപൻ ട്രിഗർ വലിച്ചതും അതേ സമയം അവിടെയെത്തിയ വിക്രം പ്രതാപനുനേരെ നിറയൊഴിച്ചതും ഒന്നിച്ചായിരുന്നു... വീണ്ടും വീണ്ടും വിക്രം പ്രതാപനുനേരെ നിറയൊഴിച്ചു... നിലത്തുവീണ പ്രതാപൻ ഒന്നു ഞരങ്ങി... പിന്നെ ആ ശരീരം നിശ്ചലമായി... വിക്രം അവിടേക്ക് വന്നു... "വിക്രം നീയെന്താണ് കാണിച്ചത്... " ഗിരി ചോദിച്ചു... "ഇത്രയും കാലം ഞാൻ മനസ്സിൽ കൊണ്ടു നടന്ന പക ഇപ്പോഴാണ് തീർന്നത്... ഇവൻ കാരണം എനിക്ക് നഷ്ടപ്പെട്ടത് എന്റെ അച്ഛനുമമ്മയുമാണ്... ഇനിയവർക്ക് മോക്ഷം കിട്ടും... പിന്നെ ഇതിനെക്കൊണ്ട് എനിക്ക് ദോഷമൊന്നുമുണ്ടാവില്ല... ഒരു പക്കാ ക്രിമിനലിന്റെ അക്രമത്തിൽ നിന്ന് ഒരു കമ്മീഷണറെ രക്ഷിക്കാൻ എനിക്ക് ഇവനെ തീർക്കേണ്ടിവന്നു... അതു തന്നെയല്ലേ സത്യം... ഈ കൂടിനിൽക്കുന്നവർ സാക്ഷികളാണ്... എന്താ അങ്ങനെയല്ലേ... " "നിങ്ങൾ ആരാണ് എന്താണ് എന്നൊന്നും ഞങ്ങൾക്കറിയില്ല... പക്ഷേ ഈ കാര്യത്തിൽ നിങ്ങളുടെ കൂടെ ഞങ്ങളെല്ലാവരുമുണ്ടാകും...

ഈ കിടക്കുന്നവൻ കാരണം ഒരുപാട് അനുഭവിച്ചവരാണ് ഞങ്ങൾ... ഇവൻ തീർന്നതുതന്നെ ഞങ്ങൾക്ക് സന്തോഷമാണ് തരുന്നത്... " കൂടി നിന്നവരിൽ ഒരുവൻ പറഞ്ഞു... "കേട്ടല്ലോ... പിന്നെയെന്തിന് പേടിക്കണം... പിന്നെ ഇവൻ കാരണം ഇവന്റെ അനിയനെ കുത്തിയ ഇരുമ്പ് വർക്കി ഇപ്പോൾ എന്റെ കസ്റ്റഡിയിലാണ്... ഞാൻ ഇവിടേക്ക് പോരുന്നതിനുവേണ്ടി ഇറങ്ങിയപ്പോൾ ഹോസ്പിറ്റലിന്റെ പരിസരത്ത് സംശയാതീതമായി അവൻ നിൽക്കുന്നത് കണ്ടു... സംശയം തോന്നിയ ഞാൻ കാര്യമന്വേഷിച്ചു... അപ്പോഴവൻ പരുങ്ങുന്നത് കണ്ട് എനിക്ക് കൂടുതൽ സംശയമായി... പിടിച്ച് രണ്ടെണ്ണം ശരിക്കും കൊടുത്തപ്പോൾ എല്ലാ സത്യവും അവൻ തുറന്നുപറഞ്ഞു... അവനെ എനിക്ക് വേണം... കുറച്ചുകാലമായി ഞാൻ തേടിനടക്കുന്ന ക്രിമിനലാണ് അവൻ... ആവിശ്യംനേരത്ത് അവനെ കോടതിയിൽ എത്തിക്കാം... "

"വിക്രം നീ കരക്റ്റ് സമയത്താണ് വന്നത്... ഇല്ലെങ്കിൽ ഇപ്പോൾ ഇവൻ കിടക്കുന്ന സ്ഥാനത്ത് ഞങ്ങളായിരുന്നു ഉണ്ടാവുക... " "ഞാൻ കുറച്ചു നേരമായി വന്നിട്ട്... പ്രതാപന്റെ എല്ലാ നീക്കവും ഞാൻ മുൻകൂട്ടി കണ്ടിരുന്നു... ഇനി പ്രതാപൻ പവിത്രൻ എന്നീ രണ്ടുപേരുടെ പേരുകൾ കേൾക്കുമ്പോൾ ആരും ഭയമില്ലാതെ ജീവിക്കുമല്ലോ... " "പവിത്രന്റെ ബോഡി എപ്പോൾ വിട്ടുകിട്ടും... " 'ഏതായാലും നാളെ നോക്കിയാൽ മതി... ഞാൻ അവിടുത്തെ സ്റ്റേഷനിൽ വിളിച്ച് പറഞ്ഞിട്ടുണ്ട്... ജയിൽ ചാടിയ അവനെ പ്രതാപന്റെ ആവശ്യപ്രകാരം ഇരുമ്പാണിവർക്കി കുത്തിയതാണെന്ന്... അതിന്റെ പേരിൽ നിങ്ങൾക്ക് ഒരു കുഴപ്പവുമുണ്ടാവില്ല... എന്തായാലും ഞാൻ ചെയ്തത് നിയമപ്രകാരം തെറ്റാണ്... ഇത് കോടതിയിലെത്തിയാലേ എനിക്ക് രക്ഷയുള്ളൂ... പ്രസാദിന് എന്നെ ഇപ്പോൾ അറസ്റ്റു ചെയ്യാം.... " പ്രസാദ് ഗിരിയെ നോക്കി... അവൻ തലയാട്ടി... പ്രസാദ് കിരണിനെവിളിച്ച് കാര്യങ്ങൾ പറഞ്ഞു... കുറച്ചു കഴിഞ്ഞപ്പോഴേക്കും കിരണും കുറച്ച് പോലീസുകാരും അവിടെയെത്തി...

അവർ പ്രതാപന്റെ ബോഡി പരിശോദിച്ചു... എല്ലാ നിയമനടപടികൾക്കു ശേഷം പ്രതാപന്റെ ബോഡി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി... അതിനുശേഷം വിക്രമിനേയുംകൊണ്ട് അവർ സ്റ്റേഷനിലേക്ക് പോയി... "പ്രസാദേ... വിക്രമിന്റെ അറസ്റ്റ് രേഖപ്പെടുത്താൻ കഴിയുമോ... അതിന് സ്പെഷൽ പെർമിഷൻവേണ്ടേ... " "വേണം... അത് കിരൺ നോക്കിക്കോളും... എന്നാലും നമുക്കുവേണ്ടിയാണവൻ ഇത് ചെയ്തത്... " "എടോ അത് വിക്രം ആണ്... അവനെ നിനക്ക് ശരിക്കും മനസ്സിലായിട്ടില്ല അല്ലേ... അവനെ ഒരു നിയമത്തിനും ഒന്നും ചെയ്യാൻ പറ്റില്ല... അത് നിനക്ക് കാണാം... അടുത്തദിവസം പ്രതാപന്റേയും പവിത്രന്റേയും ബോഡി ഏകദേശം ഒരേ സമത്തുതന്നെ വീട്ടിലെത്തിച്ചു... ആ നാട്ടിലെ ഏകദേശം മുഴുവൻ ജനങ്ങളും ആ വീട്ടിലെത്തിയിരുന്നു... ശേഖരനും ഉണ്ടായിരുന്നു അവിടെ... ബോഡികൾ കണ്ട് പുറത്തേക്കിറങ്ങിയ ശേഖരൻ ഗിരിയുടെ മുന്നിലാണ് എത്തിയത്... "ഹലോ കാരണവരെ... മകനെ രക്ഷിച്ചെടുക്കാൻ നോക്കേണ്ടേ...ഈ ലോകം തന്നെ കീഴടക്കാമെന്ന ചിന്തയിൽ പലതും ചെയ്തുപോന്ന രണ്ടുപേരുടെ അവസ്ഥ കണ്ടല്ലോ... അതും പോരാഞ്ഞ് ഇതിനൊക്കെ കൂടെ നിന്നിരുന്ന നിങ്ങളുടെ മകന്റെ അവസ്ഥയും അറിയാമല്ലോ...

ഇനിയും പഴയ പകയുമായി എന്റേയോ എന്റെ വീട്ടുകാരുടേയോ മുന്നിൽ വന്നാൽ ഇതു തന്നെയാവും നിങ്ങളുടെ അവസ്ഥ... അതെന്നെക്കൊണ്ട് ചെയ്യിക്കരുത്... എനിക്ക് ഒരുമടിയുമില്ല...അത് എന്റെ വീട്ടുകാർക്ക് വേണ്ടിയാണെങ്കിൽ സന്തോഷത്തോടെ ചെയ്യും ഞാൻ... പിന്നെ നിങ്ങളുടെ മകളെ ഞാൻ വെറുതെ വിട്ടെന്നു കരുതിക്കോ... ഇനിമുതൽ ഗിരിയുടെ പിച്ചയാണ് അവളുടെ ജീവിതം... അത് മറക്കേണ്ട... അവരോടും പറഞ്ഞേക്കണം..." ശേഖരൻ ഗിരിയെ തറപ്പിച്ചൊന്ന് നോക്കി... പിന്നെ അവിടെ നിന്നും നടന്നു... "ദിവസങ്ങൾ കഴിഞ്ഞു... എല്ലാവരുടേയും മനസ്സിൽ വരാനിരിക്കുന്ന മംഗളകാര്യത്തെക്കുറിച്ചായിരുന്നു ചിന്ത... എല്ലാവരിലും സന്തോഷം നിറഞ്ഞാടി... ഗിരിക്കും ശ്രേയക്കും, പ്രസാദിനും കാവ്യക്കും, സുധീറിനും ദേവികക്കും മംഗളാശംസകൾ നേർന്നുകൊണ്ട്.... നിർത്തുന്നു................ 〰️〰️〰️〰️〰️〰️〰️〰️〰️〰️〰️ ഈ കഥയുടെ അവസാനം നിങ്ങൾക്ക് ഇഷ്ടപ്പെട്ടോ എന്നറിയില്ല... പലതവണ മാറ്റിയെഴുതിയതാണ്... ഇഷ്ട്ടപ്പെട്ടാൽ അഭിപ്രായം പറയുക... എന്നിട്ടുവേണം ഇനി എഴുതണോ വേണ്ടേ എന്നു തൂരുമാനിക്കാൻ... 

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story