പ്രണയ പ്രതികാരം: ഭാഗം 1

pranaya prathikaram

എഴുത്തുകാരി: PARVATHY ANOOP

മുന്നിൽ നിൽക്കുന്ന ചെറുപ്പക്കാരന്റെ കോപം താങ്ങാൻ കഴിയാതെ തല്ലാൻ വന്നവർ ഓരോരുത്തരായി നിലംപതിക്കാൻ തുടങ്ങി..... തന്റെ കോപം തനിക്ക് തന്നെ നിയദ്രികാൻ പറ്റുന്നില്ലെന്ന്‌ ഒരുനിമിഷം അവന് തോന്നി..... പെട്ടന്ന് അവൻ ഒന്നടങ്ങി.... കാരണം തന്റെ തല്ല് കൊണ്ട് ഇവർക്ക് എന്തേലും പറ്റിയാൽ തനിക്ക് അറിയാനുള്ളത് അറിയാതെ പോകും..... അതുകൊണ്ട് അവൻ തല്ലുന്നത് നിർത്തി നിലത്ത് കിടക്കുന്നവനെ എടുത്തു ഉയർത്തി കവിളിൽ കുത്തി പിടിച്ച് ചോദിച്ചു.... മാളും ദിയമോളും എവിടെയാ..? മറുപടി വേഗം തന്നാൽ ഇപ്പോ കിട്ടിയത്കൊണ്ട് തീരും... അല്ലകിൽ ഇനിയും കിട്ടും..... വേണോ...? വേണ്ട സാർ.... അപ്പൊ പറ എവിടെയാ അവർ....""" അവര്... അവര് ഇവിടെ ഇല്ല സാർ... അപ്പുറത്തെ എസ്റ്റേറ്റിലെ ഉള്ളത് അലീന മേഡം വന്ന് കൊണ്ട് പോയി.... """" അലീന എന്ന പേര് കേട്ടപ്പോഴേ ആ ചെറുപ്പക്കാരന്റെ കണ്ണിൽ കോപം തെളിഞ്ഞു.....

ഇപ്പോ ഈ പറയുന്നത് സത്യമല്ലകിൽ ഞാൻ പോയിട്ടു വരും.... നിങ്ങളുടെ അലീന മേഡത്തോട് പറഞ്ഞേക്ക് ' റാം ദേവനാരായണൻ ' വരുന്നുണ്ടെന്ന്‌.... മുന്നിൽ നില്കുന്നവനെ നോക്കി പറഞ്ഞിട്ട് ദേവൻ സ്പീഡിൽ പുറത്തേക് പോയി "'"""" അവൻ പോയെന്നു ഉറപ്പ് വരുത്തീട്ട് തല്ല് കിട്ടിയവൻ പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് ഒരു നമ്പറിലേക്ക് കാൾ ചെയ്തു.... ഒറ്റ റിങ്ങിൽ തന്നെ അപ്പുറത്തുള്ളയാൾ കാൾ എടുത്തു.... മേഡം ഇവിടെയെല്ലാം ഒക്കെയാണ് അവൻ ഇപ്പോ അവിടെ എത്തും... """ മ്മ്മ് "'''' ഇനി നിങ്ങൾ അവിടുന്ന്‌ മാറിക്കോ... ആവിശം വരുമ്പോൾ ഞാൻ വിളികാം...."""" ശെരി മേഡം "'"""" ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ഇവൻ ദേവൻ.... ചെമ്പകമഗലം തറവാട്ടിലെ മാധവന്റെ ലളിതയുടെ മൂത്ത മകൻ """"" തിരക്കിട്ട റോഡിലൂടെ ദേവന്റെ കാർ സ്പീഡിൽ പോകുവായിരുന്നു..... പെട്ടന്നാണ് ദേവന്റെ ഫോൺ റിങ് ചെയ്തത്....... അവൻ അപ്പോൾ തന്നെ കാൾ എടുത്തു..... """"" ഹലോ വരുൺ പറ..... ദേവാ നീ എവിടെയാ..... മാളു ദിയമോളും എവിടെയാണെന്ന് വിവരം കിട്ടിയോ....????

മ്മ്മ് കിട്ടി.... അലീനയുടെ എസ്റ്ററ്റിൽ ഉണ്ട്... വേണി.... അവളെ പറ്റി എന്തേലും വിവരം കിട്ടിയോ..... അവൾ എന്റെ കൂടെ ഉണ്ടടാ... എവിടെന്ന അവളെ കിട്ടിയേ...... അത്..... അലീനയുടെ മൂത്ത ചേട്ടൻ ഇല്ലേ അവന്റെ ഓഫീസ് ഗോഡൗണിൽ നിന്ന് """" മ്മ്മ് """"""" ദേവാ... ഇനി ഇത് സഹിക്കണ്ട ആവിശം നമ്മുക്ക് ഇല്ലല്ലോ..... ഞാൻ പോലീസ് ഇൻഫോം ചെയ്യട്ടെ.... """"" വേണ്ട വരുൺ..... പോലീസ് അല്ല ഞാനാണ് അവളുടെ ഭ്രാന്ത് തീർക്കണ്ടത്.... അതിനുള്ള മെഡിസിൻ എന്റെ കൈയിൽ ഉണ്ട്..... ഞാനങ്ങോട്ടേക്ക് പോകുവാ നീ പുറകെ പോരെ..... ദേവ നീ എന്തൊക്കയാ ഈ പറയുന്നത്..... വരുൺ എന്തോ തിരിച്ച് പറയാൻ തുടങ്ങും മുൻപേ ദേവൻ ഫോൺ വെച്ചിരുന്നു """" നിന്റെ ഭ്രാന്ത് ഇന്നത്തോടെ തീരും അലീന....!!!!! ഞാൻ വരുവാ നിന്റെ പ്രണയം പ്രതികാരമായി മാറിയത് അവസാനിപ്പിക്കാൻ.... ആ വേദനയിൽ നീ നിറും.... പകയോടെ ദേവൻ സ്വയം പറഞ്ഞു """ ❤️❤️❤️❤️❤️❤️❤️❤️❤️

ദേവന്റെ കാർ ബത്‌ലഹേം എന്ന് എഴുതിയ എസ്‌റ്റേറ്റിലെക്ക്‌ കടന്നു....... കാറിൽ നിന്നിറങ്ങിയ ദേവൻ ചുറ്റും നിരീക്ഷിച്ചു..... ചുറ്റും തേയിലയാണ് കൂടെ തന്നെ ഓറഞ്ചു മരങ്ങൾ ഉണ്ട്... ഒത്താനടുക്കായി 'സ്വർഗം' എന്ന് പേരെഴുതിയ ഒരു വീട്..... ദേവൻ ആ വീടിന് നേരെ നടന്നു ഒരുനിമിഷം എന്തോ ആലോചിച്ച് അവിടെ നിന്നശേഷം തിരിച്ച് കാറിലേക്ക് തന്നെ പോയി ഡോർ തുറന്ന്‌ ഒരു ബോക്സ്‌ പുറത്തെടുത്തു.... "നിന്റെ ഭ്രാന്ത് മാറാനുള്ള മെഡിസിൻ ഇതാണ് അലീന '... ഞങ്ങളുടെ ജീവിതത്തിലെ സന്തോഷം ഇല്ലാതാക്കിയ നിനക്ക് ഇനിയുള്ള കുറച്ചു ദിവസം നരഗജീവിതമാ ഞാൻ സമ്മാനിക്കാൻ പോകുന്നത്.... അതിന്റെ അവസാനം നിന്നെയും നിന്റെ അച്ചായന്മാരെ അർഹിക്കുന്ന സ്ഥലത്തേക്ക് തന്നെ ഞാൻ പറഞ്ഞു വിട്ടിരിക്കും.....പകയോടെ ആ ബോക്സിലേക്ക് നോക്കി പറഞ്ഞ് കൊണ്ട് ദേവൻ വീടിനുള്ളിലേക്ക് കയറാൻ തുടങ്ങി """""" ആരെയോ പ്രേതിഷിച്ചെന്ന പോലെ സ്വർഗത്തിന്റെ വാതിൽ ചെറുതായി തുറന്ന് കിടക്കുവായിരുന്നു..... ദേവൻ അത് പൂർണമായി തള്ളി തുറന്ന് അകത്തേക്ക് കയറി ........

ഒരു നിമിഷം അവനവിടെ തറഞ്ഞ് നിന്ന് പോയി..... ദേവന്റെ കണ്ണിൽ ദേഷ്യം ഇരച്ചു കയറി.... അവിടെ നിലത്തു കിടക്കുന്ന തന്റെ പെങ്ങൾ മാളു ..... അവളെ നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുന്ന ഒരു ചെറുപ്പക്കാരൻ "'''' ഡാാ......!!!!!!!! ദേവന്റെ അലർച്ച അവിടെയാകെ മുഴങ്ങി കേട്ടു.... സൗണ്ട് കേട്ട് റൂമിൽ നിന്നും ഒരു പെൺകുട്ടി ഇറങ്ങിവന്നു .... ദേവനെ അവിടെ പ്രതീക്ഷിച്ച പോലെ അവൾ അവിടെ തന്നെ നിന്നും....'""" ദേവൻ അവളെ തന്നെ നോക്കി..... വെളുത്ത ചെറുതായി നീണ്ട ഭംഗിയുള്ള കുഞ്ഞി മുഖം..... ജീൻസും ടോപ്പുമാണ് വേഷം..... ചെമ്പിച്ച മുടികൾ അലസമായി മുഖത്തേക്ക് പാറിപ്പറന്നു കിടക്കുന്നുണ്ട്... രൂപം കണ്ടാലേ അറിയാം ഒരുപാട് ഓടി തളർന്നെന്ന്‌.... ഇവൾ അലീന... ദേവനിൽ അലിഞ്ഞ് ചേരാൻ ആഗ്രഹിച്ചവൾ.....'""" ദേവനെ കണ്ട അലീനയുടെ മുഖത്ത് ഭവ മാറ്റം ഒന്നും ഉണ്ടായില്ല..... അവൾ പ്രതിഷിച്ചിരുന്നു ഈ വരവ്... """"" വിടാടാ എന്റെ പെങ്ങളെ....!!!!!! മാളൂനെ ചേർത്ത് പിടിച്ചവന് നേരെ ദേവൻ അലറി... """"""

മാളൂനെ പിടിച്ചിരുന്ന കൈകൾ പതിയെ അയച്ച് അവളെ ശ്രദ്ധിച്ച് നിലത്ത് കിടത്തിയ ശേഷം ജസ്റ്റിൻ ദേവന് നേരെ നോക്കി...... അപ്പോഴും കലിയോടെ ദേവൻ ജസ്റ്റിനെ നോക്കുവാരുന്നു....""""" ദേവ ഞങ്ങൾ പറയുന്നത് നീ ഒന്നും കേൾക്കണം...... ഞങൾ..... നീ ഇനി ഒന്നും പറയണ്ട ജസ്റ്റി.... എനിക്ക് സംസാരിക്കാൻ ഉള്ളത് നിന്നോടല്ല.... നിന്റെയി പുന്നാര പെങ്ങളോട... പ്രണയം പ്രതികാരമായി കൊണ്ടുനടക്കുന്ന പുത്തൻപുരക്കൽ അലീന മാത്യൂസ് എന്ന ഇവളോട്..... ദേവൻ അലീനക്ക് നേരെ കൈചൂണ്ടി കൊണ്ട് പറഞ്ഞു """"" അപ്പോഴും മറുപടിയൊന്നും പറയാതെ അലീന ദേവനെ തന്നെ നോക്കി നില്കുവായിരുന്നു """"" പെട്ടന്ന് ദേവൻ സംസാരം നിർത്തി ചുറ്റും നോക്കാൻ തുടങ്ങി.... """"" ദിയമോൾ റൂമിൽ ഉണ്ട്.... ദേവന്റെ നോട്ടം കണ്ട് ജസ്റ്റി പറഞ്ഞു """" ദേവന്റെ കണ്ണുകൾ പെട്ടന്ന് അലീന ഇറങ്ങിവന്നാ റൂമിലേക്ക് നോക്കി.... കൈയിൽ ഒരു പാവക്കുട്ടിയെ പിടിച്ച് നിഷ്കളങ്കമയി ഉറങ്ങുന്ന ദിയമോളെ കണ്ടപ്പോൾ ദേവന് സമാധാനമായി...... """"" റാം'..... അലീന പതിയെ ദേവന്റെ അരികിലേക്ക് ചെന്ന് അവനെ ആർദ്രമായി വിളിച്ചു....."""" കത്തുന്ന ഒരു നോട്ടമായിരുന്നു ദേവന്റെ മറുപടി """"" റാം ഞങ്ങൾ പറയുന്നത് ഒന്നു കേൾക്കണം.....

ഞാൻ എല്ലം പറയാം.... ഞങ്ങൾ അല്ല മാളുവിനെ ദിയമോളെ.... സത്യമായിട്ടും ഞങൾ അല്ല.... പറഞ്ഞ് തിർക്കും മുൻപ് കരണം പുകച്ച് ഒരടിയായിരുന്നു ദേവന്റെ മറുപടി """" നീ എന്നാടി സത്യം പറഞ്ഞിട്ടുള്ളത്... അവളുടെ മുടിക്ക് കുത്തിപ്പിടിച്ച് കൊണ്ട് ദേവൻ അലറി..... നിന്നോട് പലതവണ ഞാൻ പറഞ്ഞതല്ലേ എല്ലാം അവസാനിപ്പിക്കാൻ.... കേട്ടോ നീ.... എന്നിട്ട് ഇപ്പോ നീ പറയുന്നത് ഞാൻ കേൾക്കണം അല്ലേ..... നിന്റെ വാശി പുറത്ത് നീ ഇല്ലാതാക്കിയത് രണ്ടു ജീവനുകളാ.... എന്റെ അച്ഛനെ.... എന്റെ മാളൂന്റെ വിഷ്ണുവിനെ.... അതും അവളുടെ മുന്നിൽ വെച്ച്.... ബോധം പോകുന്നതിനു മുൻപ് മാളു പറഞ്ഞത് അലീന എന്ന.... അലീന ഇവിടെ ഉണ്ട് എന്ന.... പിന്നെ എന്റെ മാളു പഴേ പോലെ ഒന്നും സംസാരിച്ചിട്ട് ഇല്ല.... ദേവന്റെ കണ്ണുകൾ ആ ഓർമ്മയിൽ നിറഞ്ഞു.. അത് കണ്ട് അലീനയുടെ കണ്ണുകളും എന്തിനോ വേണ്ടി നിറഞ്ഞു.... """" മാളുവിന്റെ വയറ്റിൽ ഒരു കുഞ്ഞു വളരുന്നുണ്ട് അതിന് അതിന്റെ അച്ഛനെ ഇല്ലാതാക്കില്ല നീ ഒക്കെ കൂടി... ഇത് ഒക്കെ നീ ചെയ്തത് നിനക്ക് എന്നോട് തോന്നിയ പ്രണയം കൊണ്ടല്ലേ... എന്റെ ഭാര്യ ആയി ജീവിക്കാൻ വേണ്ടി അല്ലെ... അതിന് വേണ്ടി അല്ലെ നീയും നിന്റെ അച്ചായന്മാരും ഭ്രാന്ത് പിടിച്ച് എല്ലം ചെയ്തു കൂടിയത്.....

അതുകൊണ്ട് നിന്റെ ഭ്രാന്ത് മാറാനുള്ള മെഡിസിൻ കൊണ്ട ഞാൻ വന്നിരിക്കുന്നത്.... നിനക്കും നിന്റെ അച്ചായന്മാർക്കും ഇനി ശിക്ഷ തരാൻ പോകുന്നത് ഞാനാ.... പകയോടെ ദേവൻ പറഞ്ഞു """"" ദേവൻ എന്താ ഉദ്ദേശിക്കുന്നത് എന്ന് അലീനക്ക് മനസിലായില്ല.... അവൾ സംശയരൂപേണ ദേവനെ നോക്കി """" നീ എന്താ അലീന എന്നേ ഇങ്ങനെ നോക്കുന്നത്...... ഞാൻ നിന്റെ പ്രണയം അല്ലെ.... നിനക്ക് നിന്റെ പ്രണയത്തെ വേണ്ടേ.... ചിരിയോടെ ദേവൻ അലീനയോട് ചോദിച്ചു...... റം.... റം എന്താ ഉദേശികുന്നത്... പേടിയോടെ അലീന ചോദിച്ചു """"" പറയുവല്ല... ചെയുവാണ്.... കൈയിൽ കരുതിയ ബോക്സ്‌ തുറന്ന്‌ അലീനക്ക് നേരെ കാണിച്ച് കൊണ്ട് ദേവൻ പറഞ്ഞു """" ബോക്സിലേക്ക് നോക്കിയ അലീന ഞെട്ടിത്തരിച്ച് ദേവനെ നോക്കിക്കൊണ്ട് പുറകിലേക്ക് നീങ്ങി പോയി.... """"" നീ എങ്ങോട്ടേക്കാ പോകുന്നത്... ഇത് നിനക്ക് തരാനുള്ളതാ...

പുറകിലേക്ക് പോയ അലീനയെ പിടിച്ച് നിർത്തികൊണ്ട് ദേവൻ പറഞ്ഞു """"" ദേവാ വേണ്ട...... അവരുടെ അരികിലേക്ക് ഓടി വന്നുകൊണ്ട് ജസ്റ്റി പറഞ്ഞു... """" എന്നാൽ അതൊന്നും കേൾക്കാതെ കൈയിലെ ബോക്സിൽ കരുതിയ മിന്ന് ദേവൻ അലീനയുടെ കഴുത്തിലേക്ക് മുറുകിയിരുന്നു... നടക്കുന്നത് ഒന്നും വിശ്വസിക്കാൻ കഴിയാതെ അലീന അവിടെ തറഞ്ഞ് നിന്ന് പോയി........""""" തുടരും...

Share this story