പ്രണയ പ്രതികാരം: ഭാഗം 10

pranaya prathikaram

എഴുത്തുകാരി: PARVATHY ANOOP

അലീന എന്ന പേര് കേട്ടപ്പോൾ ദേവന്റെ മുഖത്തു ദേഷ്യം ഇരച്ച് കയറി..... ഞാൻ വന്നത് പിള്ളേരുടെ കാര്യത്തിൽ ഒരു തീരുമാനം എടുക്കാൻ വേണ്ടിയാ.... എല്ലാവരെ നോക്കികൊണ്ട് അലീനയുടെ അപ്പച്ചൻ പറഞ്ഞു """ മാത്യൂസ് പറഞ്ഞതൊന്നും ചെമ്പകമംഗലത്ത് ഉള്ളവർക്ക് മനസിലായില്ല... എന്നാൽ ഏറെക്കുറെ ദേവന് കാര്യം മനസിലായി..... എന്ത് തീരുമാനം.... ഒന്നും മനസിലാകാതെ ശേഖരൻ ചോദിച്ചു """ അത് ഞങ്ങളുടെ കൊച്ചിന് ഇവിടുത്തെ ദേവനെ ഇഷ്ട്ടമാണ്... അത് ദേവനും അറിയുന്ന കാര്യമാ... ദേവന് എതിർ അഭിപ്രായമൊന്നുല്ലന്ന അലീനമോള് പറഞ്ഞത്.... അത് കൊണ്ട് ഇവിടെ വന്ന് എല്ലാവരോടും ആലോചിച്ചിട്ട് ഒരു തീരുമാനമെടുകാമെന്ന് കരുതി... ഞങ്ങൾക്ക് ഞങ്ങളുടെ കൊച്ചിന്റെ ഇഷ്ട്ടമാ വലുത്.... ജാതി മതമൊന്നും ഞങ്ങൾ നോക്കുന്നില്ല...

നിങ്ങൾക്ക് എതിർ അഭിപ്രായം ഒന്നുമില്ലല്ലോ... മാത്യൂസ് ചിരിയോടെ എല്ലാവരോടുമായി ചോദിച്ചു """" ശേഖരൻ ഒന്നും മിണ്ടാതെ ദേവനെ നോക്കി... ദേവന്റെ മുഖം ദേഷ്യംകൊണ്ട് വലിഞ്ഞു മുറുകിയിരുന്നു.... ദേവന്റെ മുഖഭാവത്തിൽ നിന്നും ദേവൻ അറിഞ്ഞോടല്ല ഇത് നടന്നതെന്ന് ചെമ്പകമംഗലത്തെ എല്ലാവർക്കും മനസിലായി..... എന്താ ആരും ഒന്നും മിണ്ടാത്തത്... മാത്യു എല്ലാവരോടുമായി ചോദിച്ചു """ നിങ്ങൾക്ക് വീടുമാറി പോയതായിരിക്കും... കരണം എന്റെ മകന്റെ കല്യാണം നേരത്തെ പറഞ്ഞുവെച്ചതാണ് എന്റെ സഹോദരിയുടെ മകളുമായി... അതായത് ഈ നിൽക്കുന്ന പെണ്കുട്ടിയുമായി.... ശേഖരൻ വേണിയെ ചൂണ്ടി കാണിച്ചുകൊണ്ട് അവരോട്‌ പറഞ്ഞു """ മാത്യുവും സണ്ണി വിശ്വാസം വരാതെ ദേവനെ വേണിയെ മാറിമാറി നോക്കി...

എന്നാൽ എല്ലാം നേരത്തെ അറിയാമെന്ന രീതിക്ക് ജസ്റ്റിൻ മാത്രം തലകുനിച്ചിരുന്നു... ദേവ മോനെ എന്താ ഇത് ഒക്കെ... നിനക്ക് അപ്പൊ അറിയില്ലേ ഞങ്ങളുടെ കൊച്ചിന് നിന്നോടുള്ള ഇഷ്ട്ടം....???? എന്തറിയാമെന്നു ഏഹ് പറ.... എന്ത് അറിയാമെന്ന്.... ദേവന്റെ സൗണ്ട് ഉയർന്നു """ നിനക്ക് ഞങളുടെ മോളെ ഇഷ്ടമല്ലേ...?? എനിക്ക് അവളെ ഇഷ്ടമാണെന്ന് ആരാ നിങ്ങളോട് പറഞ്ഞത്.... നിങ്ങളുടെ അഴിഞ്ഞാട്ടക്കാരിയായ മകളാണോ പറഞ്ഞത്....!!!!! ദേവൻ....!!!! മാത്യു വേഗം ചാടി എണീച്ചും നിങ്ങളുടെ അഴിഞ്ഞാട്ടക്കാരിയായാ മകൾ എന്തേലും പറഞ്ഞെന്ന് കരുതി ഈ വീടിന്റെ ഉമ്മറത്ത് കാലുകുത്താൻ നിങ്ങൾക്ക് എങ്ങനെ ധൈര്യം വന്നു.... ദേവൻ അവർക്ക് നേരെ പൊട്ടിത്തെറിച്ച് കൊണ്ട് പറഞ്ഞൂ '"" ദേവന്റെ ഈ ഭാവമാറ്റം ആദ്യമായി കാണുകയിരുന്നു ചെമ്പകമംഗലത്തെ എല്ലാവരും.....

മോനെ ദേവ എന്താടാ ഇത്... ശേഖരൻ പേടിയോടെ മകനെ വിളിച്ചു "" അച്ഛൻ മിണ്ടണ്ട.... എന്നെ വിലക്ക് വാങ്ങാൻ വന്നതാണിവർ... അല്ലകിൽ അവളുടെ എല്ലാം ചരിത്രവുമാറിയുന്ന എന്റെ അരികിലേക്ക് തന്നെ ഇവർ ഒരിക്കലും വരില്ലല്ലോ..... ദേവൻ അവരെ നോക്കി പുച്ഛത്തോടെ പറഞ്ഞു """ സൂക്ഷിച്ച് സംസാരിക്കണം.... ഇനി എന്റെ കുഞ്ഞിനെ കുറിച്ച് മോശമായി എന്തേലും പറഞ്ഞാൽ.... തക്കിത്തോടെ മാത്യു ദേവനോട് പറഞ്ഞു """ പറഞ്ഞാൽ നിങ്ങൾ എന്നെ ഒന്നും ചെയ്യില്ലടോ... ദേവൻ മാത്യൂസിനു നേരെ വിരൽ ചുണ്ടി കൊണ്ട് പറഞ്ഞു "" ദേവ മുതിർന്നവരോട് ഇങ്ങനെയാണോ സംസാരിക്കുന്നത്... ശേഖരൻ ദേവനോട് ദേഷ്യപ്പെട്ടു....

അച്ഛാ അച്ഛന് അറിയില്ല ഇയാളെ... മകളെ തോന്നിയപോലെ ജീവിക്കാൻ വിടുന്ന അവളുടെ എല്ലാം വൃത്തികെട്ട സ്വഭാവത്തിനും കൂട്ട് നിൽകുന്ന ഒരാളാണ് ഇയാൾ.... എന്നിട്ട് അഴിഞ്ഞചാട്ടക്കാരിയായ മകൾക്ക് വേണ്ടി എന്നെ ആലോചിക്കാൻ വന്നിരിക്കുന്നു.... അതും അവളുടെ എല്ലാം സ്വഭാവുമാറിയുന്ന എന്റെ അരികിലേക്ക് തന്നെ.... മുബൈ തെരുവുകളിൽ അലയുന്ന സാധാ പെണ്ണുങ്ങൾക്കുണ്ട് നിങ്ങളുടെ മകളേക്കാൾ അന്തസ്... എനിക്ക് സംശയം നിങ്ങൾ തന്നെയാണോ മകളെ ഈ പണിക്ക് വിടുന്നതെന്നാ നിർത്ത്.....!!!!!! മാത്യൂസിന്റെ അട്ടഹാസം ചെമ്പകമംഗലത്ത് മുഴങ്ങികേട്ടു..... ഇനി ഒരക്ഷം എന്റെ മകളെ കുറിച്ച് മോശമായി പറഞ്ഞാൽ ക്ഷമിക്കാൻ കഴിയില്ല എനിക്ക്....

ഞാൻ എന്റെ കുഞ്ഞിനെ നല്ലപോലെ തന്നെയാ വളർത്തിയത്... എന്നാൽ നിങ്ങൾ വളർത്തിയത് കൊണ്ടായിരിക്കും നിങ്ങളുടെ മകൾ ക്യാഷ് ഉള്ളവരുടെ കൂടെ ഏത് രാത്രിയും പോകുന്നത്... ഒരു മടി ഇല്ലാതെ മറ്റുളവർക്ക് കിടന്ന് കൊടുക്കുന്നത്.... എന്ത് പറഞ്ഞെടാ നീയെന്റെ പെങ്ങളെ കുറിച്ച്.... സണ്ണി ദേവന്റെ ഷർട്ടിന് കുത്തി പിടിച്ച് കൊണ്ട് ചോദിച്ചു.... ദേവനും ഒട്ടും വിട്ട് കൊടുക്കാതെ സണ്ണിയുടെ ഷർട്ടിന് പിടിച്ചും..... ദേവാ എന്താ ഇത്..... ഹരി വേഗം ദേവനെ പിടിച്ച് മാറ്റി """ മിസ്റ്റർ മാത്യു എന്താ ഇതൊക്കെ... വീട്ടിൽ വന്ന് ഒര് പ്രശ്നമുണ്ടക്കരുത് നിങ്ങൾ പോകണം..... ഞങ്ങൾ എന്തായാലും ദേവന്റെ കല്യാണം ഉറപ്പിച്ചതാണ്.... ശേഖരൻ മാത്യൂസിനോട് താഴ്മയായി പറഞ്ഞു """ ദേവന്റെ അച്ഛൻ ക്ഷമിക്കണം... ഞങ്ങൾ ഒര് പ്രശ്നം ഉണ്ടാകാൻ വന്നതല്ല.. എനിക്ക് ഒരു മകൾ ഉണ്ട് അലീന...

അവൾക്ക് വേണ്ടി ദേവനെ ആലോച്ചിക്കാനാണ് ഞങ്ങൾ വന്നത്.... അലീനമോൾക്ക് ഇഷ്ട്ടമാണ് ദേവനെ.... """" നിങ്ങളുടെ മകൾക്ക് എന്തോ തെറ്റിദ്ധാരണ ഉണ്ടായതാണ്.... കരണം ദേവന്റെ കല്യാണം നേരത്തെ പറഞ്ഞ് വെച്ചതാണ് എന്റെ സഹോദരിയുടെ മകളുമായി.... ഇന്ന് ഞങ്ങൾ എല്ലാവരും ഒരുമിച്ച് കൂടിയത് തന്നെ ഇവരുടെ നിച്ഛയത്തിന്റെ ഡേറ്റ് ഫിക്സ് ചെയ്യാൻ വേണ്ടിയാ.... ശേഖരൻ പറഞ്ഞു '"" ഞങ്ങൾ ഇതൊന്നും അറിഞ്ഞില്ല.. ദേവന് മറ്റൊരു കല്യാണം പറഞ്ഞു വെച്ചതാണേൽ അത് നടന്നോട്ടെ ഞങ്ങൾക്ക് പ്രശ്നമില്ല.... പക്ഷെ ഇപ്പോ നിങ്ങളുടെ മകൻ പറഞ്ഞതിന്റെ ഉത്തരം എനിക്ക് കിട്ടണം... അറിഞ്ഞ് കൊണ്ട് എന്റെ കുഞ്ഞ് ഒര് തെറ്റും ചെയ്യാറില്ല...

പിന്നെ എന്തിനാ എന്റെ കുഞ്ഞിനെ മോശമായി ചിത്രീകരിച്ചത്... നിങ്ങൾ രണ്ട് പെണ്മക്കളുടെ അച്ഛനാല്ലേ.... എന്റെ വിഷമം നിങ്ങൾ മനസിലാക്കണ... എന്ത് തെറ്റാണ് എന്റെ മകൾ ചെയ്തതെന്നറിയാനുള്ള അവകാശം എനിക്ക് ഇല്ലേ..... അത് പറയുമ്പോൾ മാത്യൂസിന്റെ കണ്ണ് നിറഞ്ഞിരുന്നു.... """ നമ്മുടെ ആരുമോൾ ഒരു തെറ്റും ചെയ്യില്ല അപ്പച്ചാ..... ഇവൻ എന്തക്കയോ തെറ്റിദ്ധരിച്ച് പറയുന്നതാ.... വാ നമ്മുക്ക് പോകാം.... സണ്ണി വേഗം മാത്യുസിനെ പോകാൻ പിടിച്ച് കൊണ്ട് പറഞ്ഞു""" ഒര് തെറ്റിധാരണയും അല്ല.... എല്ലാത്തിനും ഞാൻ സാക്ഷ്യയാ... എന്റെ മുന്നിൽ കൂടിയ നിങ്ങളുടെ പെങ്ങൾ അഴിഞ്ഞാടി നടന്നത്.... അത് ഇവിടെയല്ല അങ്ങ് മുബൈ....

മെഡിസിൻ പഠിക്കാൻ അവിടെ വന്ന നിന്റെ പെങ്ങൾക്ക് അവിടുത്തെ ഹോട്ടൽ റൂമുകളിൽ നിന്നും ഇറങ്ങാൻ നേരം ഉണ്ടായിരുന്നില്ല.... സത്യമാല്ലെ ഞാൻ പറഞ്ഞത്... അല്ലെന്ന് നിങ്ങൾക്ക് പറയാൻ പറ്റുമോ...???? ദേവൻ സണ്ണിയുടെ ജസ്റ്റിന്റെ മുഖത്ത് നോക്കി ചോദിച്ചു """" ദേവന്റെ സംസാരം കേട്ട് ഒരക്ഷരം മിണ്ടാൻ കഴിയാതെ ഞെട്ടി നില്കുവായിരുന്നു സണ്ണി.... ജസ്റ്റിയാകട്ടെ എല്ലാം തകർണായവസ്ഥയിലും... എന്താ ഇപ്പോ നിങ്ങൾക്കൊന്നും നിങ്ങൾകൊന്നും പറയാനില്ലേ.... നിങ്ങളുടെ അവിടുത്തെ ബിസിനസിൽ ‌ ലാഭമുണ്ടാകാൻ വേണ്ടിയാണോ പെങ്ങളെ കണ്ട ചെറുപ്പക്കാരുടെ കൂടെ രാത്രി അഴിഞ്ഞാടാൻ വിട്ടത്.... ദേവൻ പുച്ഛത്തോടെ സണ്ണിയോട് ചോദിച്ചു """" സണ്ണി ഒന്നും മിണ്ടാതെ നില്കുവായിരുന്നു... സണ്ണിയുടെ ജസ്റ്റിയുടെ മുഖത്ത് ഭയം നിറയുന്നത് ദേവൻ അറിയുന്നുണ്ടായിരുന്നു...

അവരുടെ ഭയം മാത്യൂസിൽ സംശയം ജനിപ്പിച്ചു """" സണ്ണി എന്താ ഇവൻ പറഞ്ഞതിന്റെ അർത്ഥം....??? മാത്യൂസ് സണ്ണിയുടെ മുഖത്ത് നോക്കി ചോദിച്ചു """ അത്.... ഒന്നുല്ല അപ്പച്ചാ... ഇവന് ആളുമറിയതായിരിക്കും....വാ നമ്മുക്ക് പോകാം.... സണ്ണി വേഗം മാത്യുസിന്റെ കൈയിൽ പിടിച്ച് പോകാൻ തുടങ്ങി ആഹാ അപ്പൊ അപ്പൻ അറിയതാണോ മക്കളുടെ കളികളെല്ലാം..... ദേവൻ പുച്ഛത്തോടെ മാത്യൂസിനോട് ചോദിച്ചു "" സണ്ണി എന്താ ഇവൻ പറയുന്നതിന്റെ അർത്ഥം.... 'ആരു' അവൾ മുബൈ പോയത് ഫ്രണ്ട്ന്റെ മാര്യേജ് ഫങ്ക്ഷൻ കൂടാൻ വേണ്ടിയല്ലേ.... അങ്ങനെയല്ലേ നിങ്ങൾ എല്ലാവരും എന്നോട് പറഞ്ഞത്.... ആരുവിന്റെ കൂടെ നിങ്ങൾ രണ്ട് പേരും അമലമോളും ലാലി, ഷിനി ഒക്കെയുടായിരുന്നു.... പിന്നെ ആരു അവിടെ മെഡിസിൻ പഠിക്കാൻ പോയതാണെന്ന് ദേവൻ പറയുന്നതിന്റെ അർത്ഥം എന്താ.... ഒന്നും മനസിലാകാതെ മാത്യൂ മക്കളോട് ചോദിച്ചു """

അത് അപ്പച്ചാ നമ്മുക്ക് വീട്ടിൽ പോയിട്ട് സംസാരിക്കാം.... സണ്ണി മാത്യൂവിനെ തടഞ്ഞ് കൊണ്ട് പറഞ്ഞു """ പറ്റില്ല.... ഇപ്പോ ഇവിടുന്ന് കിട്ടണം എനിക്ക് മറുപടി.... സണ്ണിയുടെ കൈ തട്ടി മാറ്റികൊണ്ട് മാത്യൂസ് പറഞ്ഞു """ സ്വന്തം പെങ്ങൾ വഴി തെറ്റിപോയത് അപ്പനോട് പറയാൻ മടിയുണ്ടാകും ആങ്ങളമാർക്ക്‌..... ഇവർക്ക് മടിയാണേൽ ഞാൻ പറയാം .....ദേവൻ പുച്ഛത്തോടെ പറഞ്ഞു """ മുബൈ തെരുവിൽ പലരുടെ കൂടെ നടക്കുന്ന അലീനയെ ഞാൻ കണ്ടിട്ടുണ്ട്.... രാത്രി പല റിസോട്ടിന്റെ മുന്നിൽ വെച്ച് അവളെയും ക്യാഷ് ഉള്ള വീട്ടിലെ ചെറുപ്പക്കാരെ കണ്ടവരുണ്ട്.... എന്തിന് പാതിരാത്രി പമ്പിൽ വരെ പോയി കുടിച്ച് ബോധമില്ലാതെ ഒരു ചെറുപ്പക്കാരന്റെ കൂടെ റൂമിലേക്ക് കയറി പോകുന്നത് ഞാൻ കണ്ടിട്ടുണ്ട്..... നടുറോഡിൽ ജീവന് വേണ്ടി പോരാടുന്ന ഒരു സാധു സ്ത്രീയോട് പോലും നിങ്ങളുടെ മകൾ അലിവ് കാണിച്ചിട്ടില്ല....

എങ്ങനെ കാണിക്കും വയറ്റിൽ കുരുത്ത സ്വന്തം കുഞ്ഞിനെ വരെ കൊന്ന് കളഞ്ഞവളാ നിങ്ങളുടെ മകൾ.... ആ അവളെയാ നിങ്ങൾ എനിക്ക് വേണ്ടി ആലോചിച്ചത് ദേവന്റെ സംസാരം കേട്ട് ശില പോലെ നില്കുവായിരുന്നു മാത്യു.... തന്റെ മകൾ... ഇല്ല ഒരിക്കലും ഇങ്ങനെ ഒര് തെറ്റ് അവൾ ചെയ്യില്ല.... പക്ഷെ ഇത്ര ഒക്കെ തന്റെ പെങ്ങളെ കുറിച്ച് മറ്റൊരാൾ പറഞ്ഞിട്ടും ഒന്നും മിണ്ടാതെ നിൽക്കുന്ന സഹോദരങ്ങളെ കാണുമ്പോൾ മാത്യൂസിന് ഭയം തോന്നി..... സണ്ണി , ജസ്റ്റി , നിങ്ങൾ പറ ദേവൻ പറഞ്ഞതിൽ എന്തെകിലും സത്യം ഉണ്ടോ...???? അപ്പച്ചാ അത്...... പറയാൻ.... ദേവൻ പറഞ്ഞത് ഒക്കെ അവൻ കണ്ട കാര്യങ്ങളാണ് പക്ഷെ അത് ഒന്നും.... ജസ്റ്റി പറഞ്ഞ് മുഴുവനാകും മുന്പേ മാത്യു തളർന്ന് ചെയറിൽ ഇരുന്ന് പോയിരുന്നു....

അപ്പച്ചാ അപ്പച്ചാ.... എന്ന പറ്റിയെ മാത്യൂസിന്റെ നിറഞ്ഞ കണ്ണുകൾ കണ്ടപ്പോൾ ജസ്റ്റിന്റെ സണ്ണിയുടെ നെഞ്ച് കലങ്ങി..... ഇടർച്ചയോടെ അവർ മാത്യൂനെ വിളിച്ച് കൊണ്ടിരുന്നു..... നിങ്ങൾ എന്നെ തോൽപിച്ച് കളഞ്ഞല്ലോ മക്കളെ..... മാത്യു നെഞ്ചത്ത് കൈ വെച്ച് വിതുമ്പി...... അപ്പച്ചാ...അപ്പച്ചാ ഞങ്ങൾ പറയുന്നത് ഒന്നും കേൾക്കണം...... ഇനി ഒന്നും കേൾക്കണ്ട എന്ന രീതിക്ക് കൈ വെച്ച് മാത്യൂ അവരെ തടഞ്ഞു...... മാത്യു പയ്യെ എണീച്ച് ശേഖരന്റെ അടുത്തേക്ക് ചെന്നു..... എന്നോട് ക്ഷമിക്കണം... എന്റെ മക്കൾ വളർന്നത് ഞാനറിയാതെ പോയി.... അറിഞ്ഞോട് ഒര് തെറ്റും ചെയ്യാതെയാ ഞാൻ ജീവിച്ചത്.....ആരുടെ 5 പൈസ്സ പോലും ഞാൻ മോഹിച്ചിട്ടില്ല...

അങ്ങനെ തന്നെയാ ഞാന്റെ മക്കളെ വളർത്തിയതും.... പക്ഷെ എനിക്ക് എവിടേയോ തെറ്റ് പറ്റിപ്പോയി.... ഞാൻ ക്ഷമ ചോദിക്കുവാ നിങ്ങളെ വേദനിപ്പിച്ചതിൽ.... അവസാന വാചകം പറഞ്ഞപ്പോൾ മാത്യുന്റെ സൗണ്ട് ഒന്ന് ഇടാറി..... നിങ്ങളുടെ കാല് വേണേൽ ഞാൻ പിടിക്കാം.... മാത്യു ശേഖരന്റെ കാലിൽ വീഴാൻ പോയി """" ഏയ്യ് എന്താ ഇതൊക്കെ..... നിങ്ങൾ ഒന്നും അറിഞ്ഞോട് അല്ലല്ലോ.... ശേഖരൻ വേഗം മാത്യൂവിനെ തടഞ്ഞു..... ദേവ.... മോനെ നിന്നോടും ഞാൻ ക്ഷമ ചോദിക്കുവാ..... തളർന്ന മനസും ശരീരവുമായി ഇറങ്ങി പോകുന്ന മാത്യൂസിനെ കണ്ടപ്പോൾ താൻ ചെയ്തത് ഒര് പാട് കൂടി പോയെന്ന് ദേവന് തോന്നി..... മിണ്ടാതെ പോയി കാറിൽ കയറുന്ന അപ്പച്ചനെ സണ്ണിയും ജസ്റ്റിനും വേദനയോടെ നോക്കി....

ഇനി വീട്ടിൽ എത്തുമ്പോൾ ഇത്രനാൾ സ്വർഗമായിരുന്ന തങ്ങളുടെ കുടുംബം തകരുമോയെന്ന് അവർ ഭയപ്പെട്ടു...... ജസ്റ്റിനും സണ്ണി ദേവനെ ഒന്ന് നോക്കിയ ശേഷം മിണ്ടാതെ പോയി കാറിൽ കയറി.... അത് നോക്കി നിൽകുമ്പോൾ ഒന്നും വേണ്ടായിരുന്നു എന്ന് ദേവന് തോന്നി.... "" മാത്യുവിന്റെ കാർ ചെമ്പകമംഗലം കടന്ന് പോയി...... ദേവ ഇങ്ങനെയാണോ മുതിർന്ന ഒരാളോട് സംസാരിക്കുന്നത്.... അവര് പോയായുടനെ ശേഖരൻ ദേവനോട് ദേഷ്യപ്പെട്ടു..... അത് അച്ഛാ...... അതേയ് ഇത്രക്ക് പറയണ്ടായിരുന്നു.... പെണ്മക്കളെ കുറിച്ച് മോശമായി കേൾക്കുന്നത് ഒരച്ഛനും സഹിക്കാൻ കഴിയില്ല.... നെഞ്ച് തകർന്ന ആ മനുഷ്യൻ ഇവിടുന്നു ഇറങ്ങിപോയത്.... സങ്കടത്തോടെ ലളിതയും പറഞ്ഞു "" അമ്മേ അതിന് ഞാൻ ഇല്ലാത്തത് ഒന്നും പറഞ്ഞില്ല.... കണ്ട കാര്യം മാത്രമേ പറഞ്ഞുള്ളു....

ദേവൻ അവന്റെ ഭാഗം ക്ലിയർ ചെയ്യാൻ വേണ്ടി പറഞ്ഞു """ ചിലപ്പോൾ അതൊന്നും സത്യമാല്ലകിലോ... എന്തോ ആലോചിച്ച് കൊണ്ട് മാളു പറഞ്ഞു """ ആ എനിക്ക് അറിഞ്ഞുടാ... എന്തായാലും അവളെ പോലെ ഒര് പെണ്ണിനെ ഉൾകൊള്ളാൻ എനിക്ക് കഴിയില്ല.. എന്റെ കണ്ണിൽ അവൾ എപ്പോഴും ഒരു മോശം പെണ്ണാണ്.... എല്ലാവരോടുമായി പറഞ്ഞിട്ട് ദേവൻ അകത്തേക്ക് കയറി പോയി... " എന്നാലും പെൺകുട്ടികൾ ഇങ്ങനെ മോശമായി നടക്കുമോ... അടുക്കളയിൽ നിൽകുമ്പോൾ ശാരദ ലളിതയോട് ചോദിച്ചു """ പുറത്തൊക്കെ പോയി പഠിക്കുന്നതാല്ലേ ചിലപ്പോൾ അവിടുത്തെ കൂട്ട് കെട്ടിൽ പെട്ട് പോയതായിരിക്കും.... ദേവൂ പറഞ്ഞു """" വേണിയാണേൽ ഒന്നും മിണ്ടാതെ എന്തോ കാര്യമായി ആലോചിക്കുവായിരുന്നു... അവസാനം അവൾ ദേവന്റെ റൂമിലേക്ക് പോയി... റൂമിൽ ചെന്നപ്പോൾ തലക്ക് കൈയി കൊടുത്ത് എന്തോ കാര്യമായി ആലോചിക്കുവായിരുന്നു ദേവൻ...... ദേവേട്ടാ....

വേണിയുടെ വിളികേട്ടാണ് ദേവൻ തല ഉയർത്തി നോക്കിയത്.... ദേവേട്ടൻ എന്തിനാ അവരോട് ഇത്രക്ക് ദേഷ്യപെട്ടത്.... കല്യാണതിന് താല്പര്യമില്ലെങ്കി അത് പറഞ്ഞാൽ പോരായിരുന്നോ.... വെറുതെ അവരെ വിഷമിപ്പിക്കാനായിട്ട്.... വേണിയുടെ സംസാരം കേട്ട് മിണ്ടാതെ ഇരിക്കുവായിരുന്നു ദേവൻ..... ദേവേട്ടൻ ഇത്രക്ക് ദേഷ്യപ്പെടണമെങ്കിൽ ആ കുട്ടിയോട് എന്തേലും ഒര് ഇഷ്ട്ടം ഉണ്ടാകും.... വേണി...!!! നിനക്കെന്താ.... ദേവൻ വേഗം ചാടിയെണിച്ച് കൊണ്ട് ചോദിച്ചു "" ഞാൻ പറഞ്ഞത് എന്റെ മനസ്സിൽ തോന്നിയ കാര്യമാ... വേണി വേഗം പറഞ്ഞു """ ഇഷ്ട്ടമുള്ള ഒരാളെകുറിച്ച് ആരേലും ഇങ്ങനെ മോശമായി സംസാരിക്കുമോ... എനിക്ക് അവളോട് വെറുപ്പ് മാത്രമേയുള്ളു.... ദേവൻ തീർത്ത് പറഞ്ഞു """ ദേവേട്ടന്റെ സംസാരത്തിൽ മുഴുവൻ ആ കുട്ടിയോട് ഉണ്ടായിരുന്ന ദേഷ്യം മാത്രമാണ് ഞാൻ കണ്ടത് മതി...

അവളെ ആ സാഹചര്യത്തിൽ കണ്ടത് കൊണ്ടുള്ള വെറുപ്പ്... അതല്ലേ സത്യം..... വേണി ദേവനെ നോക്കി ചോദിച്ചു "" അതേയ് എനിക്ക് അവളെ ജീവന... അത് കൊണ്ടല്ലേ അവൾ ചെയ്യുന്നതൊന്നും സഹിക്കാൻ പറ്റാത്തത്.... അവൾ ചീത്തയാണെന്ന് ആയിരം വട്ടം ഉറക്കെ വിളിച്ച് പറയുമ്പോഴും അങ്ങനെയാകാല്ലെയെന്ന് മനസുകൊണ്ട് പ്രാർത്ഥിക്കാറുണ്ട്.... നെഞ്ചത്ത് കൈ വെച്ച് കൊണ്ട് ദേവൻ പറഞ്ഞു..... അപ്പോഴേക്കും വേണിയുടെ മുഖം വിർത്ത് വന്നിരുന്നു.... ദേവൻ ഒര് കള്ളച്ചിരിയോടെ വേണിയെ നോക്കി... മുഖം വീർപ്പിക്കണ്ട ഞാൻ വെറുതെ പറഞ്ഞതാ.... ഈ ദേവന്റെ മനസിലേ പെൺകുട്ടിക്ക് നിന്റെ മുഖമാ... ചിരിയോടെ ദേവൻ വേണിയെ നോക്കി പറയുമ്പോഴും ദേവന്റെ മനസ്സിൽ അലീനയുടെ മുഖം തെളിഞ്ഞു വന്നിരുന്നു....... """" ❤️❤️❤️❤️❤️❤️❤️❤️❤️

ചെമ്പകമംഗലത്ത് നിന്ന് പോന്ന കാറിൽ ഉരുകുന്ന ഹൃദയത്തോടെ മുന്ന് ജന്മങ്ങൾ ഉണ്ടായിരുന്നു..... " മുബൈ തെരുവുകളിൽ അലയുന്ന സാധാ പെണ്ണുങ്ങൾക്കുണ്ട് നിങ്ങളുടെ മകളേക്കാൾ അന്തസ്....എനിക്ക് സംശയം നിങ്ങൾ തന്നെയാണോ മകളെ ഈ പണിക്ക് വിടുന്നതെന്ന...!!!!" മാത്യൂസിന്റെ ചെവികളിൽ അത് തന്നെ മുഴങ്ങി കേട്ട് കൊണ്ടിരുന്നു... ആ പിതാവിന്റെ ഹൃദയം വല്ലാതെ വേദനിച്ചു..... തന്റെ മകൾ... ഇല്ല.... ഒരിക്കലും തന്റെ മകൾ വഴിതെറ്റി പോകില്ല.... നാല് ആണ്കുട്ടികൾക്ക് ശേഷം കുടുബത്തിലേക്ക് വന്ന മാലാഖയായിരുന്നു അവൾ... അവളുടെ കൊഞ്ചലുകൾ എന്നും വീട്ടിൽ ഒര് ഉത്സവം തന്നെയായിരുന്നു.... അവൾക്ക് ചെറിയ ഒരു വയ്യായ്മ വന്നാൽ പോലും വീട്ടിലാർക്കും സഹിക്കില്ല.... കുഞ്ഞിലേ ചെറിയ ഒര് പനിവന്നാൽ പോലും തന്റെ നെഞ്ചത്ത് കിടന്നേ അവൾ ഉറങ്ങർ ഉള്ളു... ഒരാൾപോലും ഇത് വരെ എന്റെ കുഞ്ഞിനെ കുറിച്ച് മോശമായി പറഞ്ഞിട്ടില്ല പക്ഷെ ഇന്ന് ഒരു പിതാവും കേൾക്കാൻ ആഗ്രഹിക്കാത്ത കാര്യമാ താൻ കേട്ടത്...

ഇത് വരെ ഒര് കാര്യം പോലും എന്നിൽ നിന്ന് അവൾ മറച്ച് വെച്ചിട്ടില്ല.... എപ്പോഴും എന്തിനും ആരുമോൾക്ക് ആങ്ങളമാർ വേണമായിരുന്നു.... കിടക്കുന്നത് പോലും അവരുടെ കൂടെയായിരുന്നു... അപ്പോഴൊക്കെ അവളെ താൻ കളിയാക്കുമായിരുന്നു കല്യാണം കഴിഞ്ഞാൽ ഇങ്ങനെ ആങ്ങളമാരുടെ കൂടെ നടക്കാൻ കെട്ടുന്നവൻ സമ്മതിക്കില്ലന്ന് പറഞ്ഞ്.. അപ്പോൾ ചിരിയോടെ അവൾ പറയുമായിരുന്നു ' ദാവീദ് രാജകുമാരനെ പോലെ ഒരാളെ ഞാൻ തന്നെ കണ്ട് പിടിക്കും.. അങ്ങനെ ഞാൻ കണ്ട് പിടിക്കുന്നയാൾ ഒരിക്കലും ഞങ്ങളെ തമ്മിൽ അകറ്റില്ലന്ന് ' അങ്ങനെ ആരേലും കണ്ട് പിടിച്ച് കൊണ്ട് വന്നാൽ അപ്പച്ചനും അച്ചായന്മാരും ഞങ്ങളുടെ കല്യാണം നടത്തി തന്നാൽ മതിയെന്ന്... അപ്പോഴൊക്കെ ഒന്നും മിണ്ടാതെ അവളെ നോക്കി ചിരിച്ചിട്ടേയുള്ളു....

+2 പഠിക്കുമ്പോൾ 3 ദിവസത്തെ ടൂർ പോയി തിരിച്ച് വന്നവൾക്ക് വലിയ സന്തോഷമായിരുന്നു.... റൂമിൽ കയറി അങ്ങളമാരോട് വിശേഷം പറയുമ്പോൾ രാജകുമാരൻ എന്ന് ഇടക്ക് ഇടക്ക് പറയുണ്ടായിരുന്നു... അത് കേട്ട് കൊണ്ട അകത്തേക്ക് കയറിയത്.... 'അപ്പച്ചാ ദേ ആരുമോൾ അവളുടെ രാജകുമാരനെ കണ്ടു പിടിച്ചെന്ന് ' ഇളയവൻ പറഞ്ഞു... പക്ഷെ എന്ത് ചെയാം ചെക്കൻ ഹിന്ദുവാ മൂത്തവൻ പറഞ്ഞു... മാത്യു ഒന്ന് ആരുമോളെ നോക്കി... അപ്പച്ചാ.. അവള് കൊഞ്ചിക്കൊണ്ട് തന്നെ വിളിച്ചു.... ദാവീദിനെ പോലെ ഒരാളെ കണ്ട് പിടിക്കുമെന്ന് പറഞ്ഞിട്ട് എന്റെ മോൾക്ക് രാമനെ പോലെ ഒരാളെയാണോ കിട്ടിയത്...??? രാമൻ അല്ല അപ്പച്ചാ രാവണൻ ശെരികും രാവണനാ... നിറഞ്ഞ സന്തോഷത്തോടെ ചിരിച്ചോണ്ട് പറയുന്ന ആരുമോളുടെ മുഖം മാത്യൂസിന്റെ ഓർമയിൽ തെളിഞ്ഞു.......

പെങ്ങളെ കുറിച്ച് കേട്ട കാര്യങ്ങളിൽ ഹൃദയം നൊന്ത് ഇരിക്കുവായിരുന്നു സണ്ണി.... താൻ നെഞ്ചത്ത് കിടത്തി വളർത്തിയ എന്റെ കുഞ്ഞിനെ ഞാൻ വിറ്റ് പൈസ്സയാകുവാണെന്ന അവൻ പറഞ്ഞത്.... തെറ്റായ ഒര് രീതിക്ക് ആരേലും അവളെ നോക്കിയാൽ പോലും തനിക്ക് സഹിക്കാൻ കഴിയില്ല.... അവൾ തനിക്ക് അനിയത്തിയാല്ല മകളാണ്... ആ എന്റെ കുഞ്ഞിനെയാ ഇന്ന് വാക്കുകൾ കൊണ്ട് ഒരാൾ അഭമാനിച്ചത്.... അറിയാതെ തന്നെ സണ്ണിയുടെ കണ്ണുകൾ നിറഞ്ഞ് വന്നു.... ജസ്റ്റിന്റെ അവസ്ഥയും അത് തന്നെയായിരുന്നു.... നാല് വയസ്സിനെ ഞങ്ങൾ തമ്മിൽ വ്യത്യാസം ഉള്ളു... എങ്കിലും അവൾ എനിക്ക് മകൾ തന്നെയാണ്... അവളോട് പറയാത്ത ഒര് കാര്യം പോലും എനിക്ക് ഇല്ല.. അവൾക്കും അങ്ങനെ തന്നെയാ... നിഴല് പോലെ ഞങ്ങൾ ആരേലും അവളുടെ കൂടെ എപ്പോഴും ഉണ്ടാകും....

ആരിൽ നിന്നും തെറ്റായ ഒര് നോട്ടം പോലും അവളിൽ വീഴാതെയാ കൊണ്ടിനടന്നേ... എന്നിട്ട് ഇപ്പോ അവൾ മറ്റുള്ളവരുടെ മുന്നിൽ മോശമായി മാറിയിരിക്കുന്നു... തനിക്ക് അറിയാമായിരുന്നു ദേവന്റെ മനസ്സിൽ അവൾക്കുള്ള സ്ഥാനം... പക്ഷെ എല്ലാവരുടെ മുന്നിൽ വെച്ച് ദേവൻ ഇങ്ങനെ പറയുമെന്ന് ഒരിക്കലും കരുതില്ല.... ഇനി വീട്ടിൽ ചെല്ലുമ്പോൾ ആരു ' അവൾ എല്ലം അറിയും... അവൾക്ക് ഇത് എങ്ങനെ സഹിക്കാൻ കഴിയും.... അപ്പച്ചിയെ എന്ത് പറഞ്ഞ് വിശ്വസിപ്പിക്കും.... ദേവൻ പറഞ്ഞത് ഒക്കെ സത്യമാണെന്ന് കരുതി ഇരിക്കുവാ അപ്പച്ചി....""" വീട്ടിൽ ചെല്ലുമ്പോഴുള്ള അവസ്ഥയോർത്ത് ജസ്റ്റിന്റെ കണ്ണ് നിറഞ്ഞ് വന്നു ...... അത് തന്നെയായിരുന്നു സണ്ണിയുടെ മനസിലും... പരസ്പരം ആശ്വസിപ്പിക്കാൻ എന്നവണ്ണം സണ്ണി ജസ്റ്റിന്റെ കൈയിൽ മുറുക്കി പിടിച്ചും.... വീട്ടിലേക്ക് കാർ അടുക്കും തോറും ജസ്റ്റിന്റെ സണ്ണിയുടെ ഹൃദയം കൂടുതൽ ശക്തമായി മിടിക്കാൻ തുടങ്ങി... ഭയം അവരിൽ വന്ന് നിറഞ്ഞു.... സ്വർണലിപിയിൽ പുത്തൻപുരക്കൽ എന്നെഴുതിയ വിശാലമായ മുറ്റത്തേക്ക് മാത്യൂസിന്റെ കാർ വന്ന് നിന്നു.....

പുത്തൻപുരയ്ക്കൽ കുടുംബത്തിലെ മൂത്ത കാരണവർ മത്തായിക്ക് രണ്ട് മക്കളായിരുന്നു മാത്യൂസും ആലീസും... ആലീസിന് അഞ്ചു വയസ്സുള്ളപ്പോൾ മത്തായിയും ഭാര്യയും ആത്മഹത്യ ചെയ്തു... കാരണം കടബാധ്യത തന്നെ... പിന്നെ മാത്യൂസിനെ ആലീസിനെ നോക്കിയത് മത്തായിയുടെ ചേച്ചി അന്നമ്മയും ഭർത്താവുമായിരുന്നു... അവർക്ക് കുട്ടികൾ ഉണ്ടായിരുന്നില്ല ഒരുപാട് കഷ്ടപ്പെട്ടണ് മാത്യൂസ് ആലീസിനെ നോക്കിയതും അപ്പനുണ്ടാക്കിയാ കടം തീർത്തതും.... മാത്യൂസിന്റെ കഷ്ടപ്പാടിൽ കൂടെ കൂടിയതാണ് നിർമ്മല എന്ന പെൺകുട്ടിയും സഹോദരൻ ജോയിയും... നിർമ്മലയുടെ സഹോദരൻ ജോയി അലിസിനെ കല്യാണം കഴിക്കുകയും ചെയ്തു... അച്ഛനും അമ്മയും ഇല്ലാതെ ഒരുപാട് കഷ്ടപ്പെട്ട് തന്നെയായിരുന്നു അവരും ജീവിച്ചത്...

അത് കൊണ്ട് തന്നെ മാത്യൂസിന്റെ കൂടെ എന്ത് ജോലിക്ക് പോകാനും ജോയിക്ക് ഒര് മടി ഇല്ലായിരുന്നു.... കഷ്ടപ്പാട് തന്നെയായിരുന്നു അവരുടെ ജീവിതത്തിലെ വിജയവും.... സ്വത്തും പണവും ആവശ്യത്തിൽ കൂടുതൽ ഇന്നവർക്കുണ്ട്... എന്നാൽ അതിന്റെ ഒരു അഹങ്കാരവും പുത്തൻപുരയ്ക്കൽ കുടുംബത്തിൽ ആർക്കും ഇല്ലായിരുന്നു..... മാത്യൂസിനും നിർമ്മലാകും നാല് മക്കളാണ് മൂത്തയാൾ സണ്ണി ബിസിനസ് കാര്യങ്ങൾ നോക്കി നടത്തുന്നു... ഭാര്യ അമല ഡോക്ടറണ്... അവർക്ക് ഒര് മകൻ... രണ്ടാമത്തെത് അലക്സി എല്ലാവരുടെ ഷിനിച്ചൻ പുള്ളിക്ക് താല്പര്യം കൃഷി പണിയാണ്... ഭാര്യ ആൻസി.... മൂന്നാമത്തെയാൾ അലൻ ലാലിച്ചൻ എന്ന് എല്ലാവരും വിളിക്കും... ജൂനിയർ വാക്കിലാണ്.... ഒര് പെൺകുട്ടിയെ കണ്ട് വച്ചിട്ടുണ്ട് സെയിം ഫീൽഡ് തന്നെ....

പിന്നെ നാലാമതായി ഉള്ളത് പുത്തൻപുരയ്ക്കൽ കുടുംബത്തിലെ ഒരേ ഒര് പെൺതരി അലീന.. എല്ലാവരുടെ ആരും മോൾ... ആരുവിന് എട്ട് വയസുള്ളപ്പോഴാണ് നിർമ്മല മരിച്ചത്... ആലീസിനും ജോയിക്കും ഒരുപാട് കാത്തിരുന്ന് ഉണ്ടായതാണ് ജസ്റ്റിൻ... അലിനയുടെ ബെസ്റ്റ് ഫ്രണ്ട് കൂടിയാണ് ജസ്റ്റി.. അച്ചായന്മാരുടെ പ്രിയപ്പെട്ടവളാണ് ആരും... അവൾക്ക് ചെറിയൊര് വേദന വന്നാൽ പോലും ആർക്കും സഹിക്കില്ല... സന്തോഷം മാത്രം നിറഞ്ഞുനിന്ന കുടുംബമായിരുന്നു പുത്തൻപുരയ്ക്കൽ.. മാത്യൂവിന്റെ കാർ മുറ്റത്തേക്ക് വന്ന് നിന്നും.... പുത്തൻപുരകൽ മുറ്റത്തിന്റെ ഒര് വശം പൂക്കളാൽ മനോഹരമായിരുന്നു.... മറ്റൊര് വശത്ത് തണൽ നൽകാനായി വലിയൊര് മാവ് നിൽക്കുന്നുണ്ട്.. അതിന്റെ ചോട്ടിൽ കൊച്ച് വാർത്തനം പറഞ്ഞ് കൊണ്ട് അലിസിനും അന്നമ്മയും ഇരിക്കുണ്ടായിരുന്നു...

മാത്യുന്റെ കാർ മുറ്റത്ത് നിർത്തിയപ്പോൾ ആലീസ് വേഗം എണീച്ച് കൂടെ തന്നെ അന്നമ്മയെ പിടിച്ച് എണീപ്പിച്ചു... പ്രായം ഒരുപാടായത് കൊണ്ട് അന്നമ്മക്ക് നടക്കാൻ കുറച്ച് പ്രയാസമുണ്ട്.. അല്ലാതെ വേറെ കുഴപ്പമൊന്നുല്ല.... ചേട്ടായി ഇതെവിടെ പോയതാ... ജോയിച്ചയാൻ വന്നിട്ട് കുറച്ച് നേരമായല്ലോ.... കാറിൽ നിന്നിറങ്ങിയ മാത്യൂസിനോട് അലിസ് ചോദിച്ചു "" മാത്യൂസ് മറുപടി ഒന്നും പറയാതെ പയ്യെ അകത്തേക്ക് നടന്നു.... ചേട്ടായിയെ ഇത് എന്നതാ പറ്റിയെ.. മിണ്ടാതെ പോകുന്നെ മാത്യൂസിനെ നോക്കികൊണ്ട് ആലീസ് ചോദിച്ചു... എങ്കിലും മാത്യൂസ് ഒന്നും പറഞ്ഞില്ല.... എന്ന പിള്ളേരെ പ്രശ്നം...

അയ്യോ നിങ്ങളുടെ മുഖമൊക്കെയെന്താ ഇങ്ങനെ ഇരിക്കുന്നത് എന്തേലും പ്രശനം ഉണ്ടോ... സണ്ണികുട്ടി എന്നതാടാ പറ്റിയെ.... ഒന്നുല്ല അപ്പച്ചി... സണ്ണി അകത്തേക്ക് നടന്ന് കൊണ്ട് പറഞ്ഞു... പുറകെ ജസ്റ്റിനും പോയി മോനു... നിന്നെ..... സണ്ണിക്ക് പുറകെ പോയ ജസ്റ്റിയെയും അലിസ് പുറകിൽ നിന്ന് വിളിച്ചു... പക്ഷെ അവനും മറുപടി പറയാൻ നിന്നില്ല..... എന്നതാ കുഞ്ഞോളെ പ്രശ്നം... അന്നമ്മ ആലീസിനോട് ചോദിച്ചു "" എനിക്ക് അറിയാന്മേല അമ്മച്ചി.. ചോദിച്ചാൽ ആരേലും എന്തേലും പറയേണ്ടേ... ചേട്ടായിയുടെ മുഖം കണ്ടിട്ട് നല്ല വിഷമമുള്ള പോലെയുണ്ട്.... വാ അമ്മച്ചി അകത്തേക്ക് പോകാം... ആലീസ് അന്നമ്മയെ ചേർത്ത് പിടിച്ച് അകത്തേക്ക് നടന്നു..............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story