പ്രണയ പ്രതികാരം: ഭാഗം 11

pranaya prathikaram

എഴുത്തുകാരി: PARVATHY ANOOP

ബാൽക്കണിയിൽ ഇരുന്ന് കാര്യമായി എന്തോ ആലോചിക്കുവായിരുന്നു ദേവൻ... അപ്പോഴാണ് അങ്ങോട്ടേക്ക് ഹരിയും വിഷ്ണുവും വന്നത്.... ദേവ നീ അവരോട് അത്രക്ക് ഒന്നും പറയണ്ടായിരുന്നു.... അത് ഹരിയേട്ടാ ഞാൻ അപ്പോഴെത്തെ ദേഷ്യത്തിന് പറഞ്ഞ് പോയതാ.... അല്ല ദേവ നീ ശെരികും വേണിയെ ഇഷ്ട്ടമായിട്ട് തന്നെയാണോ കല്യാണത്തിന് സമ്മതിച്ചത്....???? അത്.... അങ്ങനെ ചോദിച്ചാൽ അല്ല ഹരിയെട്ടാ... എനിക്ക് അവൾ മാളൂനെ പോലെ തന്നെയായിരുന്നു.. പിന്നെ ഞാൻ കരണം ആർക്കുമൊര് സങ്കടം വേണ്ടാന്ന് വെച്ച സമ്മതിച്ചത്... അത് നോക്കണ്ടായിരുന്നു.... ഇഷ്ട്ടം ഇല്ലാത്ത ഒരാളുടെ കൂടെ എങ്ങനെയാ ജീവിക്കുവാ.... വിഷ്ണു ദേവനോട് ചോദിച്ചു """ അറിയില്ല.... പയ്യെ എല്ലം നേരെയായിക്കോളും.... ദേവൻ പറഞ്ഞു """ എന്നാലും ആ കുട്ടിയുടെ അച്ഛനോട് അത്രക്ക് പറയണ്ടായിരുന്നു... നമ്മുക്ക് അവരെയൊന്ന് കാണാൻ പോകാം രണ്ട് ദിവസം കഴിഞ്ഞ്... ഇവിടെ വന്ന് ഒരുപാട് വേദനിച്ച് പോയതല്ലേ.... അതിന്റെ പാവം നമ്മുക്ക് കിട്ടണ്ട.... ഹരി പറഞ്ഞു """ അത് തന്നെയായിരുന്നു വിഷ്ണുവിന്റെ അഭിപ്രായം.... മ്മ്മ്മ് " ശെരി... ദേവനും ഒടുവിൽ അത് സമ്മതിച്ചു '" ❤️❤️❤️❤️❤️❤️❤️ തകർന്ന മനസുമായി അകത്തേക്ക് കയറിയാ മാത്യൂ ഹാളിൽ വച്ചിരിക്കുന്ന നിർമ്മലയുടെ ചിരിക്കുന്ന ഫോട്ടോയിലേക്ക് നോക്കി നിശബ്ദമായി തേങ്ങി.....

നിമ്മി ഞാനിന്ന് തോറ്റ് പോയിരിക്കുന്നു... അല്ല നമ്മുടെ മക്കൾ എന്നെ തോല്പിച്ചിരിക്കുന്നു.... ആ ഫോട്ടോയിലേക്ക് നോക്കി വിതുമ്പി കൊണ്ട് മാത്യു പറഞ്ഞു """ അപ്പച്ചാ നമ്മുടെ ആരുമോൾ ഒരു തെറ്റും ചെയ്തിട്ടില്ല... ഒക്കെ ദേവന്റെ തെറ്റിധാരണയാ പുറകിലൂടെ വന്ന സണ്ണി അപ്പച്ചന്റെ അവസ്ഥ കണ്ട് പറഞ്ഞു.... മുഖമടച്ച് ഒരാടിയായിരുന്നു സണ്ണിക്കുള്ള മാത്യൂസിന്റെ മറുപടി.... ഇശോയെ..... എന്നതാ ചേട്ടായി ഈ ചെയുന്നത്... എന്തിനാ കൊച്ചിനെ തല്ലിയത്.. അകത്തേക്ക് കയറിയ ആലീസ് വേഗം വന്ന് മാത്യൂവിൽ നിന്ന് സണ്ണിയെ പിടിച്ച് മാറ്റികൊണ്ട് ചോദിച്ചു.... കുഞ്ഞോളെ നീ മാറി നിൽക്ക്‌.. നമ്മൾ വിചാരിച്ചപോലെയാല്ല നമ്മുടെ മക്കളാരും.... അപ്പച്ചാ ഞാൻ പറയുന്നതോന്ന്... സണ്ണി.... ഞാൻ നിന്നെ അവിടെ വെച്ച് എന്താ തല്ലാത്തതെന്നറിയുമോ.. അത് മറ്റൊര് വീടായത് കൊണ്ട്... നമ്മൾ കരണം അവർക്ക് ഒര് ബുദ്ധിമുട്ട് ഉണ്ടാകരുതെന്ന് വിചാരിച്ചിട്ട് മാത്രം..... പക്ഷെ ഇന്ന് ഞാൻ ഒര് തീരുമാനം എടുക്കാൻ പോകുവാ... അപ്പനെ ചതിച്ച മക്കളുടെ കൂടെ ഇനി ഈ അപ്പൻ വേണ്ട.. ചങ്ക് പൊട്ടി തന്നെ ഞാനിന്ന് എന്റെ നിമ്മിയുടെ അരികിലേക്ക് പോകും...

നെഞ്ചത്ത് കൈ വെച്ച് വിങ്ങി കൊണ്ട് മാത്യു പറഞ്ഞു.... എന്നതാ ചേട്ടായി ഈ പറയുന്നത്... അതിന് മാത്രം എന്താ ഉണ്ടായത് കർത്താവെ എന്തൊക്കയാ ഇവിടെ നടക്കുന്നത്... ജോയിച്ചായ.... ജോയിച്ചായ ഒന്നിങ്ങോട് ഇറങ്ങി വന്നേ.... ആലീസ് മുകളിലേക്ക് നോക്കി ജോയിയെ വിളിച്ചു മാത്യു മോനെ നിനക്ക് എന്നതാ പറ്റിയെ... അന്നമ്മ വാത്സല്യത്തോടെ മാത്യൂനോട് ചോദിച്ചു "" ചായൻ ഒര് തോള് കിട്ടിയ പോലെ മാത്യു അന്നമ്മയുടെ തോളിലേക്ക് മുഖം ചേർത്ത് പൊട്ടിക്കരഞ്ഞു..... ഈശോയെ.. കൊച്ചേ നീ എന്തിനാ ഇങ്ങനെ കരയുന്നത്.... ഞാൻ തോറ്റ് പോയി അമ്മച്ചി... എന്റെ അഹങ്കാരമായിരുന്നു എന്റെ മക്കൾ പക്ഷെ അവരെന്നെ തോൽപ്പിച്ച് കളഞ്ഞു.. അകത്തെ ബഹളം കേട്ട് എല്ലാവരും ഇറങ്ങി വന്നിരുന്നു.... എന്നതാ അപ്പച്ചാ.... എന്നതാ പറ്റിയെ... മാത്യൂസിന്റെ കരച്ചിൽ കേട്ട് പേടിയോടെ മക്കൾ എല്ലാവരും ചോദിച്ചു.... മാത്യു എന്നാടാ പറ്റിയെ... ജോയ് മാത്യൂസിനെ ചേർത്ത് പിടിച്ചു ചോദിച്ചു "" അളിയാ.... ആരുമോളെ നമ്മുടെ കൈയിൽ കിട്ടിയപ്പോൾ നമ്മൾ എത്ര സന്തോഷിച്ചതാ... പക്ഷെ അതിന്റെ ഇരട്ടി വേദന അവൾ ഇപ്പോ നമ്മുക്ക് തരുവാ...

അപ്പൻ എന്ന നിലയിൽ ഞാൻ ഒരു പരാജയമായി പോയാടോ... എന്റെ കുഞ്ഞിനെ ഞാൻ വിറ്റ് ക്യാഷ് ആകുവാണെന്ന് ഒരാൾ എന്റെ മുഖത്ത് നോക്കി പറഞ്ഞു.... ഒന്നും പറയാതെ എല്ലാം കേട്ട് നിൽക്കണ്ടി വന്നു എനിക്ക്...പെങ്ങൾ ഒര് അഴിഞ്ഞാട്ടക്കാരിയാണെന്ന് ഒരാൾ പറഞ്ഞിട്ടും ഈ അങ്ങള്മാർക്ക് തിരിച്ച് ഒന്നും പറയാൻ ഇല്ലായിരുന്നു കരണം ഇവർ കൂട്ട് ഉണ്ടായിരുന്നു അവൾക്ക്... സണ്ണിയെ ജസ്റ്റിയെ നോക്കി ദേഷ്യത്തോടെ മാത്യു പറഞ്ഞു... അതിന് മാത്രം എന്താടാ ഇവിടെ നടന്നത്... ഒന്നും മനസിലാകാതെ ജോയ് മാത്യൂനോട് ചോദിച്ചു """ മാത്യു ദേവന്റെ വീട്ടിൽ പോയതും അവിടെ നടന്നതും എല്ലം എല്ലാവരോടും പറഞ്ഞു... എല്ലം കേട്ട് കഴിഞ്ഞപ്പോൾ മാത്യൂന്റെ അവസ്ഥ തന്നെയായിരുന്നു എല്ലാവർക്കും... മിണ്ടാതെ തലകുനിച്ച് നിൽക്കുന്ന ആൺമക്കളെ കണ്ടപ്പോൾ എല്ലാവർക്കും ഇതിൽ പകുണ്ടെന്ന് മാത്യൂസിനും ജോയ്കും അലിസിനും മനസിലായി...... നിങ്ങൾക്ക് ആർക്കും മനസിലാകില്ല എന്റെ വേദന... മകൾ പിഴച്ചു പോയെന്ന് ഒരാൾ മുഖത്ത് നോക്കി പറഞ്ഞാൽ ഒരപ്പനും സഹിക്കാൻ പറ്റുകെലാ...

അഴിഞ്ഞാടാൻ ഞാൻ എന്റെ കുഞ്ഞിനെ വിടുവാണെന്ന അവര് പറഞ്ഞത്.. എന്റെ ചങ്ക് പൊട്ടിപോകുവാ കുഞ്ഞോളെ... മാത്യൂ വിങ്ങിക്കൊണ്ട് അലിസിനോട് പറഞ്ഞു.... ചങ്ക് തകർന്നിരിക്കുന്ന ആങ്ങളയെ സമാധാനിപ്പിക്കാൻ കഴിയാതെ ആലീസും കൂടെ കരഞ്ഞു.... വഴിപിഴച്ച് പോയ മകളുടെ അപ്പനായി എനിക്ക് ഇനി ജീവിക്കാൻ പറ്റില്ല... അവളോട് തന്നെ എന്നെ കൊല്ലാൻ പറ... അറിയാതെയാണേലും സ്വന്തം അമ്മയുടെ നെഞ്ചിൽ കത്തി കുത്തിയിറക്കിയവൾ അല്ലേ... അതേ പോലെ എന്റെ നെഞ്ചത്തും ഒര് കത്തി കുത്തിയിറക്കട്ടെ അവൾ.... മാത്യു ദേഷ്യത്തോടെ സങ്കടത്തോടെ പറഞ്ഞു """ ആരു.. മോളെ..... ഷിനിയുടെ വിളികേട്ടാണ് എല്ലാവരും പുറകിലേക്ക് തിരിഞ്ഞ് നോക്കിയത്.... നിറകണ്ണുകളോടെ കേട്ടത് വിശ്വസിക്കാൻ കഴിയാതെ തറഞ്ഞ് നില്കുവായിരുന്നു അലീന..... ആരുമോളെ... ആൻസി ഓടിച്ചെന്ന് അലീനയെ ചേർത്ത് പിടിച്ചു.... ആരു അൻസിയുടെ കൈ വിടുവിച്ച് മാത്യൂസിന്റെ അടുത്തേക്ക് ചെന്നു.... അപ്പച്ചാ....അപ്പച്ചാ ഞാൻ അപ്പൊ.... അപ്പൊ... ഞാൻ ആണല്ലേ.. എന്റെ.. എന്റെ അമ്മച്ചിയെ കൊന്നത്....

എന്റെ ഈ കൈകൊണ്ട് ആണല്ലേ എന്റെ അമ്മച്ചിയെ കൊന്നത്.... അല്ലേ... പറ അപ്പച്ചാ അല്ലേന്ന്... ആരു അവിടെ കിടന്ന് അലറി...!!!!! എന്നിട്ട്... എന്നിട്ട് നിങ്ങൾ എല്ലാവരും എന്താ എന്നോട് പറഞ്ഞത്... ഞാൻ അല്ല ഒന്നും ചെയ്തതെന്ന്... പക്ഷെ... ഞാൻ ഞാനാണല്ലോ എല്ലാം ചെയ്തത്.... ഭ്രാന്ത് പിടിച്ച പോലെ ആരു ഓരോന്ന് പറയാൻ തുടങ്ങി..... അപ്പച്ചാ ഞാൻ... ഞാനാണോ അമ്മച്ചിയെ.... തേങ്ങിക്കൊണ്ട് അലീന ചോദിച്ചു """ അതേയ്.. സ്വന്തം മകളുടെ കൈ കൊണ്ട് മരിക്കാനായിരുന്നു എന്റെ നിമ്മിയുടെ വിധി.... അതേയ് വിധി തന്നെയാ എനിക്കും... അമ്മയെ ക്കൊന്ന ഈ കൈ കൊണ്ട് തന്നെ അപ്പനെ കൊന്നേക്ക് നീ... അഴിഞ്ഞകാരിയായ മകളുടെ അപ്പനായി എനിക്ക് ഇനി ജീവിക്കാൻ വയ്യ... മാത്യൂവിന്റെ വാക്ക് കേട്ട് ആരു തകർന്ന് പോയി..... അപ്പച്ചാ ഞാൻ... ഞാനങ്ങനെ പോകുമെന്ന് അപ്പച്ചന് തോന്നുന്നുണ്ടോ.... വിങ്ങിക്കൊണ്ട് ആരു അപ്പച്ചനോട് ചോദിച്ചു """ പിന്നെ നീ എന്തിനടി കുമ്പസാരിക്കാനാണോ ഇത്രനാൾ കളളം പറഞ്ഞ് മുബൈക്ക് പോയത്....??? എറണാകുളത്താണ്... കൊല്ലത്താണ്... ബാഗ്ലൂരാണ്....

എന്നൊക്കെ കളളം പറഞ്ഞ് ഇത്രയും നാൾ മുബൈ നിന്നത് എന്തിനാ...??? കണ്ടവരുടെ കൂടെ ഹോട്ടല് നിരാങ്ങിയത് എന്തിനാ...??? അങ്ങള്മാര്ക്ക് ബിസിനെസ്സിൽ ലാഭമുണ്ടാക്കാനാൻ വേണ്ടിയാണെന്നാ മറ്റുള്ളവർ പറയുന്നത്.... ആണോ...എന്റെ മക്കൾ ഇങ്ങനാണോ ലാഭം ഉണ്ടാകുന്നത്.... അപ്പച്ചാ... അപ്പച്ചന് തോന്നുന്നുണ്ടോ അപ്പച്ചന്റെ മോള് അങ്ങനെ ഒര് തെറ്റ് ചെയ്യുമെന്ന്... തേങ്ങി ക്കൊണ്ട് ആരു ചോദിച്ചു """" ദേവൻ പറഞ്ഞകാര്യങ്ങൾ ഒക്കെ സത്യമാണെന്ന് സണ്ണി സമ്മതിച്ചിട്ടുണ്ട്... എങ്കിലും എനിക്ക് എന്റെ മോളുടെ നാവിൽ നിന്ന് തന്നെയറിയണം... പറ ദേവൻ പറഞ്ഞതൊക്കെ സത്യമാണോ...??? ഒന്നും മിണ്ടാതെ തലകുനിച്ച് നിൽക്കുന്ന ആരുവിനെ കണ്ടപ്പോൾ മാത്യുവിന്റെ ചങ്ക് വിങ്ങി.... അത് ഒന്നും സത്യമാല്ല അപ്പച്ചായെന്ന് അവൾ ഒന്നും പറഞ്ഞിരുന്നെങ്കിലെന്ന് അയാൾ ആശിച്ചു..... റാം പറഞ്ഞതൊക്കെ നേര അപ്പച്ചാ.. ഞാൻ ഇത്രയും നാൾ മുബൈയായിരുന്നു...റാം എന്നെ കാണുന്ന സമയതൊക്കെ എന്റെ കൂടെ ആരേലും ഉണ്ടാകും.... പക്ഷെ റാം പറയുന്നപോലെ ഞാൻ... വേണ്ട.... മതി കൂടുതൽ ഇനി എനിക്ക് താങ്ങാൻ പറ്റില്ലാ....

കേട്ടല്ലോ കുഞ്ഞോളെ നമ്മുടെ മക്കൾ ഒക്കെ വല്ലാതെ വളർന്ന് പോയി... മക്കളും മരുമക്കളും നമ്മളെ ചതിക്കുവായിരുന്നു... കരഞ്ഞ് കൊണ്ട് പറഞ്ഞ് മാത്യു അകത്തേക്ക് കയറി പോയി.... ആരു എല്ലാവരെ നോക്കി... ആർക്കും ഒന്നും പറയാനില്ലായിരുന്നു.... കുടുബത്തിന്റെ സമാധാനം കളഞ്ഞപ്പോൾ സന്തോഷമായോ... അന്നമ്മ ആരുവിനോട് ചോദിച്ചു അവൾക്ക് ഒന്നും പറയാനില്ലായിരുന്നു.... പെൺ കുഞ്ഞ് ജനിച്ചപ്പോഴേ ഞാൻ പറഞ്ഞതാ ഒരുപാട് ലളികരുതെന്ന്... എന്നിട്ട് ആരേലും കേട്ടോ... ഇപ്പോ കുടുബത്തിന് ചീത്തപ്പേര് ഉണ്ടാക്കിയില്ലേ നാശം പിടിച്ച ജന്മം.. ആരുവിനെ പ്രാകി കൊണ്ട് അന്നമ്മ റൂമിലേക്ക് കയറിപ്പോയി..... ആരു എല്ലാവരുടെ മുഖത്തേക്ക് നോക്കി... എല്ലാവരും പറയാതെ പറയുന്നത് അത് തന്നെയാണെന്ന് അവൾക്ക് ഒര് നിമിഷം തോന്നി... ആരു ഒന്നും മിണ്ടാതെ റൂമിലേക്ക് കയറി പോയി വാതിലടച്ച് വെറും നിലത്തേക്ക് ഉർന്നിറങ്ങി.... തലക്ക് വല്ലാത്ത ഭാരം പോലെ തോന്നിയപ്പോൾ ആ വെറും നിലത്തേക്ക് തന്നെ അവൾ കിടന്നു.... ഇരുട്ടിലേക്ക് നോക്കി ഇരിക്കുവായിരുന്നു സണ്ണി.....

സാധാരണ ഈ സമയത്ത് എല്ലാവരും കൂടെഒരുമിച്ചിരുന്ന് എന്തേലും വർത്താനം പറയണ്ടതാ.. പക്ഷെ ഇന്ന് ഇതൊരു മരണവീട് പോലെയായിരിക്കുന്നു... എത്ര മറക്കാൻ ശ്രമിച്ചിടും ദേവൻ പറഞ്ഞതൊന്നും മനസ്സിൽ നിന്ന് മായുന്നില്ല... അത് ഓർകും തോറും സണ്ണിയുടെ മിഴികൾ നിറഞ്ഞ് വന്നു..... സണ്ണി... ജോയിയുടെ വിളി കേട്ടാണ് സണ്ണി തിരിഞ്ഞ് നോക്കിയത്.... സണ്ണി വേഗം ഇരുന്നിടത്ത് നിന്ന് എണീച്ചു... വേണ്ട എണിക്കണ്ട... അല്ലേലും ഞങ്ങളാർക്കും നിങ്ങൾ ഒര് വിലയും തരുന്നില്ലന്ന് ഇന്ന് മനസിലായി... എങ്ങനെ വളർത്തിയതാ മക്കളെ നിങ്ങളെ ഞങ്ങൾ.. എന്നിട്ടും എങ്ങനെ കഴിഞ്ഞു നിങ്ങൾക്ക്... അതിന് ഞങ്ങൾ ഒരു തെറ്റും ചെയ്തിട്ടില്ല ചാച്ചാ.. അങ്ങോട്ടേക്ക് വന്ന് കൊണ്ട് ഷിനിച്ചൻ പറഞ്ഞു... എന്താ ഉണ്ടായതെന്ന് ഞങ്ങൾ പറയാം... അപ്പച്ചന്റെ ദേഷ്യം ഒന്ന് കുറയട്ടെ.... മ്മ്മ് "" നിങ്ങൾ ഇപ്പോൾ വന്ന് എന്തേലും കഴിക്ക്... നാളെ സംസാരിക്കാം... സണ്ണിയോടും ഷിനിയോടും പറഞ്ഞിട്ട് ജോയ് പോയി.... ഷിനിച്ചാ നമ്മുക്ക് നാളെ ദേവനെ.... സണ്ണിച്ഛയാ... ദേ വെല്ല്യച്ചി റൂമിലിരുന്ന് ഒരേ കരച്ചിലാ..

ചോദിച്ചിട്ടാണേൽ ഒന്നും പറയുന്നില്ല.. സണ്ണി ഷിനിയോട് എന്തോ പറയാൻ തുടങ്ങിയപ്പോഴേക്കും അങ്ങോട്ടേക്ക് വന്ന് ആൻസി സണ്ണിയോട് പറഞ്ഞു..... ഇവൾക്ക് ഇത് എന്നതിന്റെ കേടാ... എല്ലാം കൂടെ ഒരുമിച്ച്... നീ വാ... സണ്ണി ഷിനിയെ കൂട്ടി റൂമിലേക്ക് നടന്നു..... അവരുടെ കൂടെ ആൻസിയും ഉണ്ടായിരുന്നു... അമലേ നീ എന്നതിനാ കരയുന്നത്.... ഞാൻ....ഞാൻ കരണമാല്ലേ ഇച്ഛയാ ഇതൊക്കെ.... എന്റെ അനിയത്തിക്ക് വേണ്ടിയല്ലേ നമ്മുടെ ആരുമോൾ ഇപ്പോ എല്ലാവരുടെ മുന്നിൽ മോശമായത്... കരഞ്ഞ് കൊണ്ട് അമല പറഞ്ഞു അങ്ങനെ ഒന്നും കരുതണ്ട വെല്ല്യച്ചി... നമ്മൾ അപ്പച്ചനോട് എല്ലാം മറച്ച് വെച്ചില്ലേ അതിന്റെ ദേഷ്യമാ അപ്പച്ചന്.. നമ്മുക്ക് എല്ലാം അപ്പച്ചനോട് പറയാം... അതോടെ ഇവിടുത്തെ പ്രശ്നം തീരും... ഷിനി പറഞ്ഞു എന്നാലും... അമല എന്തോ പറയാൻ തുടങ്ങി ഒര് എന്നാലും ഇല്ല.. നമ്മുക്ക് ഇപ്പോ തന്നെ എല്ലാം അപ്പച്ചനോട് പറയാം... ആൻസി മോളെ നീ പോയി അപ്പച്ചനെ കഴിക്കാൻ വിളിച്ചിട്ട് വാ... സണ്ണി അമലയോട് പറഞ്ഞു """ ശെരി സണ്ണിച്ചാ... ഞാൻ വിളിച്ചിട്ട് വരാം... ആൻസി റൂമിന് പുറത്തേക്ക് പോയി....

ചേട്ടായി എന്നാ ഉദ്ദേശികുന്നെ... ഷിനിച്ചൻ സണ്ണിയോട് ചോദിച്ചു "" ഒരുമിച്ചിരുന്ന് കഴിച്ചിട്ട് എല്ലം അപ്പച്ചനോട് പറയാം... അപ്പച്ചന് മനസിലാകും നമ്മളെ.... സണ്ണി പറഞ്ഞു മ്മ്മ്മ്മ് """ ഉറപ്പില്ലാത്ത ഷിനി ഒന്ന് മുളി.... അമലേ നീ എണീച്ച് പോയി മുഖം കഴുകി ഭക്ഷണമെടുത്ത് വെക്ക്... ഞങ്ങൾ ആരുവിനെ വിളിച്ചോണ്ട് വരാം.. വാടാ.... അമലയോട് പറഞ്ഞിട്ട് സണ്ണി ഷിനിയെ കൂട്ടി ആരുവിന്റെ റൂമിലേക്ക് പോകാൻ തുടങ്ങി... വെറും നിലത്ത് തളർന്ന് കിടക്കുവായിരുന്നു ആരു.... അപ്പച്ചൻ തന്നെ തെറ്റിദ്ധരിച്ചിരിക്കുന്നു എന്ന ചിന്ത അവളെ പാടെ തളർത്തി കളഞ്ഞു... ഒന്ന് ഏണിച്ച് അപ്പച്ചന്റെ അരികിൽ പോയി പറയണമെന്നുണ്ട് അപ്പച്ചന്റെ ആരുമോൾ വഴിതെറ്റിപോയിട്ടില്ലന്ന് പക്ഷേ ശരീരം തളർന്ന് പോയത് പോലെ തോന്നുന്നു.... അപ്പച്ചാ....!!!!!! പെട്ടന്ന് അൻസിയുടെ അപ്പച്ചാ എന്നുള്ള വിളിയും കരച്ചിലും കേട്ടാണ് ആരു ഞെട്ടിയെണിച്ചത്.... അടുക്കളയിൽ നിന്ന് ഭക്ഷണം എടുത്തോടിരുന്ന അമല അൻസിയുടെ കരച്ചിൽ കേട്ട് വിറച്ച് പോയി.... സണ്ണിയും ഷിനിയും ഓടി റൂമിലെത്തിയപ്പോൾ അനങ്ങനെ കിടക്കുന്ന അപ്പച്ചനെയാണ് കാണുന്നത്...

അൻസിയുടെ കരച്ചിൽ കേട്ട് അപ്പൊ തന്നെ എല്ലാവരും മാത്യുവിന്റെ റൂമിലെത്തിയിരുന്നു.... അപ്പച്ചാ.. അപ്പച്ചാ എണിച്ചേ... കണ്ണ് തുറന്നേ... സണ്ണിയും ഷിനിയും മാറി മാറി വിളിച്ചിട്ടും മാത്യൂ കണ്ണ് തുറന്നില്ല.... ഇച്ഛയാ ഹോസ്പിറ്റൽ കൊണ്ട് പോകാം... അമല വേഗം പറഞ്ഞു "" അപ്പോഴേക്കും ആലീസും, ആൻസി, വെല്യമ്മച്ചി, ഒക്കെ ഉറക്കെ കരഞ്ഞ് തുടങ്ങിയിരുന്നു... ആരു ആണേൽ കരയാൻ പോയിട്ട് ഒന്ന് നിൽകാൻ പോലും പറ്റാതെ തകർന്ന് വാതിലിനോട് ചേർന്ന് നിന്ന് പോയി... താൻ കാരണമാണ് തന്റെ അപ്പച്ചൻ ഇങ്ങനെയായത് എന്നോർത്തപ്പോൾ അവളുടെ നെഞ്ച് വിങ്ങുന്നുണ്ടായിരുന്നു.... അച്ചായന്മാർ അപ്പച്ചനെ താങ്ങിക്കൊണ്ട് പോകുന്നത് നിറകണ്ണാലെ നോക്കി നില്കാൻ മാത്രമേ അവൾക്ക് അപ്പോൾ കഴിഞ്ഞുള്ളു... സണ്ണി, ഷിനി,ജോയ് കൂടെ മാത്യൂവിനെ വണ്ടിയിൽ കയറ്റി ആശുപത്രിയിലേക്ക് കൊണ്ട് പോയി... അമല മോളെ ഞാനും വരുവാ ആശുപത്രിയിലേക്ക്.. എനിക്കും ചേട്ടയിയെ കാണണം... അവര് പോയ പുറകെ റെഡിയായി ഹോസ്പിറ്റലെക്ക് പോകാൻ തുടങ്ങിയ അമലയോട് കരച്ചിലോടെ അലിസ് പറഞ്ഞു..... അപ്പച്ചി ഇങ്ങനെ കരയാതെ... അപ്പച്ചന് ഒന്നും വരില്ല... പെട്ടന്നുള്ള ടെൻഷൻ കൊണ്ട ഇങ്ങനെയായത്... പിന്നേ ഇപ്പോ ചെന്നാൽ കാണിക്കാൻ സമ്മതിക്കില്ല...

ഞാൻ അവിടെ ചെന്നിട്ട് വിളിക്കാം... ഇപ്പൊ ഞാൻ ചെല്ലട്ടെ... ഹോസ്പിറ്റലേക്ക് പോകാൻ തുടങ്ങിക്കൊണ്ട് അമല പറഞ്ഞു "" തള്ളായെ മുന്നേ കൊന്നു... ഇപ്പോ തന്തയെ കൂടെ കൊന്ന് തിന്നാൽ സമാധാനമാക്കുമോ നിനക്ക്... വാതിൽ പടിയിൽ ചാരി എല്ലാം നഷ്ടപ്പെട്ടവളെ പോലെ നിൽക്കുന്ന ആരുവിനെ നോക്കി വെല്യമ്മച്ചി ദേഷ്യത്തോടെ ചോദിച്ചു... """ മറുപടിയൊന്നും പറയാതെ ആരു കണ്ണ് നിറച്ച് അവരെ നോക്കി.... നാശം പിടിച്ച ജന്മം... ഏത് നേരത്താണോ ആ ഭ്രാന്ത് ആശുപത്രിയിൽ നിന്ന് ഇതിനെ കൂട്ടി കൊണ്ട് വരാൻ എന്റെ കൊച്ചിന് തോന്നിയത്.... അവിടെ കിടന്ന് ചത്താൽ മതിയായിരുന്നു പിഴച്ച ജന്മം..... വെല്യമ്മച്ചി!!!!! ദേഷ്യത്തോടെയുള്ള അമലയുടെ വിളികേട്ടാണ് അന്നമ്മ പറഞ്ഞ് പൂർത്തിയാകാതെ ഞെട്ടി തിരിഞ്ഞ് നോക്കിയത്.... ദേഷ്യത്തോടെ നിൽക്കുന്ന അമലയെ കണ്ടപ്പോൾ അന്നമ്മയെ പോലെ തന്നെ ബാക്കിയുള്ളവരും ഞെട്ടി അമലയെ നോക്കി..... ഇനി ഒരക്ഷരം മിണ്ടിപോകരുത്... സത്യമെന്താണെന്നറിയാതെ ഇനി ആരുനെ കുറിച്ച് എന്തേലും പറഞ്ഞാൽ വെല്യമ്മച്ചിയാണെന്ന് ഒന്നും ഞാൻ നോക്കില്ല... പറഞ്ഞേക്കാം....

അതും പറഞ്ഞ് അമല അലിസിന് നേരെ തിരിഞ്ഞു.... അപ്പച്ചി... കുറച്ചു മണിക്കൂർ മുന്നേവരെ ആരു എല്ലാവർക്കും പ്രിയപ്പെട്ടവളായിരുന്നു... ഇപ്പോ കുറച്ചു സമയം കൊണ്ട് അപ്പച്ചികും വേണ്ടാതായോ ഇവളെ.... ഇത്രയേ ഉള്ളോ എല്ലാവരുടെ സ്‌നേഹം.... കഷ്ടം തന്നേ.. ഇനി ആരേലും ഇവൾക്ക് എതിരെ എന്തേലും പറഞ്ഞാൽ.... ഇത് വരെ കണ്ട അമല ആയിരിക്കില്ല ഇനിയങ്ങോട്ടേക്ക് ഞാൻ... പറഞ്ഞില്ലെന്ന് വേണ്ട.... ആൻസി ഞാൻ ഹോസ്പിറ്റൽ ചെന്നിട്ട് ആരേലും ഇങ്ങോട്ടേക്ക് പറഞ്ഞ് വിട്ടേക്കാം... നീ ഭക്ഷ്ണം എന്തേലും കഴിച്ചിട്ട് കയറി കിടന്നോ... പിന്നെ ആരുനോട് ഇപ്പോ ഒന്നും ചോദിക്കണ്ട മ്മ്മ് ശെരി വെല്ല്യച്ചി.... അവിടെ ചെന്നിട്ട് വിളിക്കണേ.... ആാാ വിളികാം മോളെ... അപ്പച്ചിയെ ഒന്ന് നോക്കിയിട്ട് അമല പുറത്തേക്ക് പോയി... ആരു ആണേൽ അപ്പോൾ തന്നെ ആരെ നോക്കാതെ പിന്നെയും റൂമിൽ കയറി കതകടച്ചു.... ഇപ്പോ അവളോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ലന്ന് അറിയാവുന്നത് കൊണ്ട് ആൻസി ഒന്നും മിണ്ടാൻ പോയില്ല.... ❤️❤️❤️❤️❤️❤️❤️❤️❤️❤️ ദേവ ഭക്ഷണം കഴിക്കാൻ വാ... അച്ചൻ വിളിക്കുണ്ട്.... ആ വരുവാ അമ്മേ....

ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോഴാണ് വിജയൻ കല്യാണ കാര്യം എടുത്തിട്ടത് അല്ല അളിയാ ഒരു ഡേറ്റ് തിരുമാനിക്കണ്ടേ...??? നമ്മുക്ക് അടുത്ത മാസത്തേക്ക് ഒരു ഡേറ്റ് തിരുമാനികാം... അങ്ങനെ പോരെ ശേഖരൻ ചോദിച്ചു "" മ്മ്മ് "" എന്നാൽ അങ്ങനെ ചെയാം... വിജയനും അത് തന്നെ പറഞ്ഞു ദേവ..... എന്താ അച്ഛാ.... നിനക്ക് എതിർ അഭിപ്രായം ഒന്നുമില്ലല്ലോ... ഇല്ല അച്ഛാ... പെട്ടന്ന് തന്നെ കല്യാണം നടത്തണം... ഇല്ലേൽ ശെരിയാകില്ല ദേവൻ പറഞ്ഞു """ അതെന്തിനാ...? സംശയത്തോടെ ഹരി ചോദിച്ചു """ അത് ഹരിയേട്ടാ 2 മാസം കഴിഞ്ഞാൽ ഞാൻ ജോയിൻ ചെയ്യില്ലേ... പിന്നെ ലീവ് എടുക്കാൻ ഒന്നും പെട്ടന്ന് പറ്റില്ല.. ദേവൻ പറഞ്ഞു മ്മ്മ് അതും ശരിയാ.... ഹരി പറഞ്ഞു മ്മ്മ് "" എന്നാൽ നാളെത്തന്നെ കല്യാണത്തിന്റെ ഡേറ്റ് കുറിക്കാം... ശേഖരൻ പറഞ്ഞു അങ്ങനെ 2 മാസത്തിനുളിൽ നിച്ഛയം കല്യാണവും നടത്താൻ തീരുമാനിച്ചു....... ❤️❤️❤️❤️❤️❤️❤️❤️❤️ റൂമിൽ കയറിയ അലീനക്ക് ഒരു സമാധാനം ഉണ്ടായിരുന്നില്ല... അപ്പച്ചനെ കാണാതെ പറ്റില്ലെന്ന് തോന്നിയത് കൊണ്ട് ആരോടും പറയാതെ കാറിന്റെ കീ എടുത്ത് അവൾ പുറത്തേക്ക് നടന്നു....

ഹോസ്പിറ്റലിന്റെ അകത്തേക്ക് കയറി കുറച്ച് മുന്നോട്ട് നടന്നപ്പോൾ കണ്ടു ICU ന്റെ മുന്നിൽ തളർന്നിരിക്കുന്ന അച്ചായന്മാരെ... ഒന്നും മിണ്ടാതെ ആരു അവരുടെ നടുക്ക് പോയിരുന്നു.... പെങ്ങളുടെ വേദന മനസിലാകിട്ടായിരിക്കാം ആ ആങ്ങളമാർ ഒന്നും ചോദിക്കാൻ പോയില്ല.... വെളുപ്പിന് 5 മണി ആയപ്പോൾ ഐ സി യൂ ന്റെ അകത്ത് നിന്ന് ഡോക്ടർസ് വേഷത്തിൽ അമല ഇറങ്ങി വന്ന് അപ്പച്ചന് കുഴപ്പമൊന്നുല്ലാന്ന് പറഞ്ഞപ്പോൾ എല്ലാവർക്കും സമാധാനമായി.... എനിക്ക് അപ്പച്ചനെ ഒന്ന് കാണൻ പറ്റുമോ വെല്യച്ചി... ആരു പയ്യെ ചോദിച്ചു മ്മ്മ് " പോയി കണ്ടിട്ട് വാ.. നിന്നെ കാണുമ്പോൾ അപ്പച്ചന്റെ ക്ഷീണം ഒക്കെ മാറിക്കോളും... അമല ആരുവിന്റെ മുടിയിൽ തലോടി കൊണ്ട് പറഞ്ഞു "" ആരു ഒന്നും മിണ്ടാതെ അകത്തേക്ക് കയറി പോയി.... മാത്യു കണ്ണ് തുറന്നപ്പോൾ അരികിൽ നിൽക്കുന്ന ആരുവിനെയാ കണ്ടത്... പെട്ടന്ന് മാത്യൂസിന്റെ മുഖം ദേഷ്യം കൊണ്ട് ചുമന്നു.... എന്തിനാ വന്നത്... കുറച്ച് ജീവൻ കൂടി ബാക്കിയുണ്ട് അത് കൂടി വേണോ നിനക്ക്.... മാത്യൂ ദേഷ്യത്തോടെ അവളോട്‌ ചോദിച്ചും....

അപ്പച്ചാ...ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല.... വേണ്ട കുമ്പസരിക്കാനുള്ള സമയം കഴിഞ്ഞ് പോയി... ഇവിടെയെങ്കിലും എനിക്ക് കുറച്ച് സമാധാനം വേണം... തളർച്ചയോടെ മാത്യൂ ആരുവിനോട് പറഞ്ഞു "" നിറഞ്ഞ് വന്ന കണ്ണുകൾ തുടച്ച് ആരു വേഗം റൂമിൽ നിന്നിറങ്ങി പോയി... ❤️❤️❤️❤️❤️❤️❤️ രാവിലെ തന്നെ വിജയനും കുടുബവും കൈപ്പമംഗലത്തേക്ക് പോകാൻ റെഡിയായി..... ദേവേട്ടാ ഞാൻ അവിടെയെത്തിയിട്ട് വിളിക്കാം.... മ്മ്മ് "" ശ്രദ്ധിച്ച് പോയിട്ട് വാ.... ദേവൻ വേണിയോട് സ്‌നേഹത്തോടെ പറഞ്ഞു രാവിലത്തെ ചായകുടി ഒക്കെ കഴിഞ്ഞ് വേണി അച്ഛനും അമ്മയും കൈപ്പമംഗലത്തേക്കും... ഹരി ഹോസ്പിറ്റലേക്കും.. വിഷ്ണു വരുണും ശേഖരനും ഓഫീസിലേക്ക് പോയി... ഹരിയുടെ അച്ഛനും അമ്മക്കും ദിയ മോളെ കാണണമെന്ന് പറഞ്ഞ് വിളിച്ചത് കൊണ്ട് ദേവൂ മോളെ കൊണ്ട് ഹരിയുടെ വീട്ടിലേക്ക് പോയി.... മാളു ഡാൻസ് ക്ലാസ്സ്‌ ഉള്ളത് കൊണ്ട് അങ്ങോട്ടേക്കും പോയി... എല്ലാവരും പോയി കഴിഞ്ഞ് വീട് ഉറങ്ങിയപോലെയായപ്പോൾ പുറത്ത് പോയിട്ടു വരാമെന്ന് പറഞ്ഞ് ദേവനും എങ്ങോട്ടെന്നില്ലാതെ ഇറങ്ങി...... ❤️❤️❤️❤️❤️❤️

ബെഡിൽ കണ്ണടച്ച് കിടക്കുവായിരുന്നു മാത്യു.... അപ്പച്ചാ ആരുമോൾ എവിടെ...? അപ്പച്ചന്റെ അടുത്ത് ആരുവിനെ കാണാത്തത് കൊണ്ട് അമല ചോദിച്ചു "" പോയി.... മതി മാത്യൂ പറഞ്ഞു അതെന്താ ഇത്രപെട്ടന്ന് പോയത്... അപ്പച്ചൻ എന്തേലും പറഞ്ഞോ.... മിണ്ടാതിരിക്കുന്ന അപ്പച്ചനെ കണ്ട് അടുത്തേക് ഇരുന്ന് കൊണ്ട് അമല ചോദിച്ചു """ അപ്പോഴും മാത്യൂ ഒന്നും മിണ്ടിയില്ല.... എനിക്ക് മനസിലാകും അപ്പച്ചന്റെ സങ്കടം കൊണ്ട ഇങ്ങനെയോക്കെ ചെയുന്നതെന്ന്... പക്ഷെ ആ സങ്കടം മാറാൻ വേണ്ടി ആരുനെ സങ്കടപെടുത്തുന്നത് എന്തിനാ...? അവൾ കളളം പറഞ്ഞത് എനിക്ക് വേണ്ടിയാ അപ്പച്ചാ... എന്റെ അനിയത്തിക്ക് വേണ്ടി... ഞങ്ങളുടെ കുടുംബം തകരാതിരിക്കാൻ വേണ്ടി... ആരുമോൾ ഇല്ലായിരുന്നേൽ ഇന്ന് എന്റെ പപ്പായും മമ്മിയും അനിയത്തി ജീവനോടെ ഉണ്ടാകില്ലായിരുന്നു.... ഞങ്ങൾ മാത്രം അല്ല ഒരുപാട് കുടുംബങ്ങൾ ഇന്ന് സമാധാനത്തോടെ കഴിയുന്നുവെങ്കിൽ അതിന് കരണം നമ്മുടെ രാജകുമാരിയാ... അമല അഭിമാനത്തോടെ പറഞ്ഞു """ ഒന്നും മനസിലാകാതെ മാത്യു അമലയെ തന്നെ നോക്കി....

അപ്പച്ചന് അറിയണ്ടേ എന്തിനാ ഞങ്ങൾ മുബൈ പോയതെന്ന്..... ❤️❤️❤️❤️❤️❤️ ഹോസ്പിറ്റൽ നിന്നും ഇറങ്ങിയ അലീന ഒര് ലക്ഷ്യമില്ലാതെ കുറേനേരം ഡ്രൈവ് ചെയ്തു... അവസാനം റോഡിന്റെ ഒര് വശത്തേക്ക് കാർ സൈഡ്ക്കി കണ്ണുകളടച്ച് എന്തക്കയോ ചിന്തിച്ച് കിടന്നു.... ചുറ്റിനും ഒരുപാടാളുകൾ ഉണ്ടായിട്ടും പെട്ടന്ന് തനിച്ചായപോലെ... കുഞ്ഞ് നാൾ മുതൽ അപ്പച്ചന്റെ അമ്മച്ചിയുടെ അച്ചായന്മാരുടെ രാജകുമാരിയായിരുന്നു താൻ... എന്നാൽ ആ നിറമുള്ള ഓർമകൾ എപ്പോഴോ പകുതിക്ക് വെച്ച് മുറിഞ്ഞ് പോയിരിക്കുന്നു.... ചോരയിൽ പിടയുന്ന അമ്മച്ചിയെ... അമ്മച്ചിയെ ചേർത്ത് പിടിച്ച് കരയുന്ന അപ്പച്ചനെ.. അരികിൽ ഭയത്തോടെ ഇരിക്കുന്ന തന്നെ നോക്കി അട്ടഹസിച്ച് ചിരിക്കുന്ന ഒര് രൂപം ചെറുതായി ഓർമയിൽ തെളിയുന്നുണ്ട്.... അതിന് ശേഷമുള്ള ഓർമകളിൽ അമ്മച്ചിയില്ല പകരം ഇടുട്ട് മുറിയിൽ പേടിച്ച് കരയുന്ന തന്റെ ചിത്രം മാത്രം.... പെട്ടന്നാണ് കാറിന്റെ ഡോറിൽ വെച്ചിരുന്ന തന്റെ കൈക്ക് മുകളിൽ മറ്റൊരു കൈ വന്ന് മുറുകെ പിടിച്ച പോലെ ആരുവിന് തോന്നിയത്..... ആരു വേഗം തന്നെ ഞെട്ടി കൊണ്ട് കൈ മാറ്റി മുന്നിൽ നിൽക്കുന്ന രൂപത്തെ നോക്കി.... മുന്നിൽ ചിരിയോടെ നിൽക്കുന്നയാളെ കണ്ടതും അലീനക്ക് വെറുപ്പും ദേഷ്യം ഒരേ പോലെ തോന്നി................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story