പ്രണയ പ്രതികാരം: ഭാഗം 12

pranaya prathikaram

എഴുത്തുകാരി: PARVATHY ANOOP

നിയോ....??? പുച്ഛത്തോടെ ആരു ആ രൂപത്തെ നോക്കി ചോദിച്ചു """ അതേടി ചാർളി തന്നെ... അപ്പൊ നിനക്കെന്നെ ഓർമ്മയുടല്ലേ....ഞാൻ കരുതി ഉര്തെണ്ടൽ കഴിഞ്ഞ് വന്നപ്പോൾ നിയെന്നെ മറന്ന് പോയെന്ന്.... അങ്ങനെ മറക്കാൻ പറ്റുന്ന മുഖമല്ലല്ലോ കളപറമ്പിൽ ചാർളിയുടേത്... പുച്ഛത്തോടെ പറഞ്ഞിട്ട് ആരു കാറിൽ നിന്ന് പുറത്തേക്കിറങ്ങി.... നിന്റെ ഈ കരഞ്ഞ് വീർത്ത കണ്ണുകൾ കണ്ടാലറിയാം നിനക്ക് എല്ലാം നഷ്ടപെട്ടെന്ന് എന്നിട്ടും നിന്റെ ഈ അഹങ്കാരത്തിന് ഒര് കുറവുമില്ലല്ലോ... വൈകാതെ തന്നെ നിന്റെ അഹങ്കാരവും മാറും... അന്ന് നിന്റെ മനസ്സിൽ എന്നോട് പേടിയും ഭയവും മാത്രമേ ഉണ്ടാക്കും.... അത് നിന്റെ വെറും തോന്നൽ മാത്രമാണ് ചാർളി... ഏത് രാത്രി കണ്ടാലു എനിക്ക് നിന്നോട് വെറുപ് മാത്രമേ ഉണ്ടാകു..... അതൊക്കെ മാറ്റിയെടുക്കാൻ എനിക്കറിയാം... എന്റെ അപ്പൻ കണ്ണ് വെച്ചത് നിന്റെ അമ്മച്ചിയെയാണെങ്കിൽ ഞാൻ കണ്ണ് വെച്ചത് നിന്നെയാണ്... അപ്പൻ ആഗ്രഹിച്ചത് നേടാൻ പറ്റിയില്ല പക്ഷെ ഈ മകൻ ആഗ്രഹിച്ചത് നേടിയിരിക്കും.... അത്രക്ക് ധൈര്യം കളപുരക്കൽ ചാർളിക്കുണ്ടോ...???

ഉണ്ട്.... ഞാൻ ആഗ്രഹിച്ചിട്ട് ഉണ്ടേൽ നിന്നെ എന്റെ വഴിക്ക് കൊണ്ട് വരാനും എനിക്കറിയാം... ആരു... നിനക്കറിയാലോ ഓർമ്മ വെച്ച നാൾ മുതൽ നീ എന്റെ മനസിലുണ്ട്.... അതേപോലെ എന്റെ അപ്പന്റെ മനസിലും ഉണ്ടായിരുന്നു നിന്റെ അമ്മച്ചി... എന്നിട്ട് നിന്റെ അമ്മച്ചി ചതിച്ചു... അവസാനം എന്റെ അപ്പൻന്റെ മുന്നിൽ പെട്ട നിന്റെ അമ്മച്ചിയുടെ അവസ്ഥയാറിയാലോ... എന്നിട്ട് നിന്റെ അപ്പനെവിടെ ചാർളി.... കാറിന്റെ പുറത്ത് ചാരി ഒര് കാൽ ടയറിൽ ചവിട്ടി നിന്ന് കൊണ്ട് പുച്ഛത്തോടെ ആരു ചാർളിയുടെ മുഖത്ത് നോക്കി ചോദിച്ചു "" ചാർളിയുടെ മുഖത്തു ദേഷ്യം ഇരച്ച് കയറി... കൊന്ന് കളഞ്ഞില്ലെടി നീയും നിന്റെ അപ്പനും കൂടി എന്റെ അപ്പനെ... എന്നെ അപ്പനില്ലാതാകിയില്ലേ.... ദേഷ്യത്തോടെ പറഞ്ഞെങ്കിലും അവസാന വാചകം പറഞ്ഞപ്പോൾ അവന്റെ സൗണ്ട് ഒന്നിടറിയിരുന്നു..... അതേയ് കൊന്ന് കളഞ്ഞു... ഒര് കുസാലുമില്ലാതെ ആരു പറഞ്ഞു... അത് തന്നെയായിരിക്കും നിന്റെ അവസ്ഥയും.. വയസാം കാലത്ത് നിന്റെ അമ്മച്ചിക്ക് ആരും ഇല്ലാതെയാകണോ...? അത് നിന്റെ തോന്നലാ ആരു... അപ്പന് പറ്റിയ അബദ്ധം ഞാൻ കാണിക്കില്ല... ചാർളി ഉറപ്പോടെ പറഞ്ഞു "" അവന്റെ സംസാരം കേൾക്കാൻ താല്പര്യമില്ലാത്ത പോലെ ആരു തിരിഞ്ഞ് നിന്നും....

കുറച്ച് നാൾ നിന്നെ കാണാതായപ്പോൾ ഞാൻ ഒരുപാട് അന്വേഷിച്ചിരുന്നു... അച്ചായന്മാർ എല്ലാ വഴികളും അടച്ചിട്ടല്ലേ നിന്നെ ഇവിടുന്ന് മാറ്റിയെ.... സത്യം പറയാലോ ആരു... ഞാൻ ശെരികും പേടിച്ചിരുന്നു നിന്നെ നഷ്ടപ്പെടുമോയെന്ന് ഓർത്ത്... പക്ഷെ ഇപ്പൊ അതില്ല കാരണം നിന്നെ സംരക്ഷികൻ ഇന്ന് ആരുമില്ലല്ലോ.... നി ഇത്രയും കാലം മനസ്സിൽ കൊണ്ട് നടന്നവൻ വരെ പറഞ്ഞില്ലേ നീ വഴിപിഴച്ചവൾ ആണെന്ന്...അത് തന്നെയല്ലേ നിന്റെ അപ്പച്ചനും വിശ്വസിക്കുന്നത്... പക്ഷെ നീ ഒര് തെറ്റും ചെയ്യില്ലെന്ന് എനിക്ക് ഉറപ്പാ... എന്നിട്ടും നിന്റെ കൂടെയുള്ളവർക്ക് നിന്നെ മനസിലാക്കാൻ പറ്റുന്നില്ലല്ലോ... ഇപ്പോ ആരുമില്ലാതെ നടുറോഡിൽ കിടക്കുന്നു പുത്തൻപുരകൽ കുടുബത്തിലെ രാജകുമാരി.... ഇനിയും കിടന്നഹകരിക്കാൻ നിന്റെ കൈയിൽ എന്തുണ്ട് ആരു.... പുച്ഛത്തോടെ ചാർളി ആരുവിനോട് ചോദിച്ചു "" ദേഷ്യം കൊണ്ട് ആരുവിന്റെ മുഖം ചുമന്നു തുടങ്ങിരുന്നു... നി വിചാരിക്കുന്നുണ്ടാകും ഇതൊക്കെ ഞാനെങ്ങനെ അറിഞ്ഞെന്ന്... വെല്യമ്മച്ചി.... വെല്യമ്മച്ചി പറഞ്ഞല്ലേ നി എല്ലാമറിഞ്ഞത്.. എനിക്കറിയാം ചാർളി...

എനിക്ക് മാത്രമല്ല വീട്ടിലുള്ള എല്ലാവർക്കുമറിയാം നീയും നിന്റെ പുന്നാര അമ്മയും ചേർന്ന് ഓതിക്കൊടുക്കുന്ന വിഷം വെല്ല്യമ്മച്ചിയിൽ ഉണ്ടെന്ന്... "മക്കൾ ഇല്ലാത്ത ഞങളുടെ വെല്ല്യമ്മച്ചിക്ക് അയൽക്കാരിയായ മറിയമ്മയുടെ മകൾ അതായത് നിന്റെ അമ്മയോട് തോന്നിയ അമിതാ സ്‌നേഹവും വാത്സല്യവും അവർ നന്നായി ഇപ്പോഴും മുതലെടുക്കുന്നുണ്ട്... അത് മനസിലാകാത്തത് വെല്ല്യമച്ചിക്ക് മാത്രമാ... മകളായി കണ്ടവൾ എന്നും കൂടെ വേണമെന്ന് തോന്നിയപോഴാ സഹോദരന്റെ മകനെ കൊണ്ട് കെട്ടിക്കാൻ നോക്കിയത്... എന്നാൽ പണത്തോട് ആർത്തിയുള്ള നിന്റെ അമ്മയെ എൻറെ അപ്പച്ചൻ ഇഷ്ടപ്പെട്ടില്ല.. അന്ന് തുടങ്ങിയതാ നിന്റെ അമ്മച്ചിക്ക് ഞങ്ങളോടുള്ള പക... കല്യാണം കഴിഞ്ഞപ്പോൾ അത് അവർ ഭർത്താവിലേക്കും കുത്തി വെച്ചു... അതിൻറെ അവസാനമാ നിനക്ക് നിന്റെ അപ്പനെ നഷ്ടമായത്... ഇപ്പോ വെല്യമ്മച്ചിയെ കൂട്ട് പിടിച്ച് വീട്ടിലെ കാര്യങ്ങൾ നി അറിയുണ്ടെന്ന് ഞങ്ങൾക്കറിയാം.... അത് കൊണ്ട് ഒന്നും ഒര് കാര്യമില്ല ചാർളി... നിർത്തിക്കോ എൻറെ പുറകെയുള്ള ഈ നടത്തം അതായിരിക്കും നിനക്ക് നല്ലത്...

എല്ലാം നഷ്ടപ്പെട്ടിട്ടും നിന്റെ അഹങ്കാരത്തിന് ഒരു കുറവുമില്ലല്ലോ.... എനിക്കൊന്നും നഷ്ടമായിട്ടില്ല... ഒന്നും... എന്റെ അപ്പച്ചനും അച്ചായന്മാരും എന്റെ പ്രണയവും എന്റെ കൂടെ തെന്നെ ഉണ്ടാകും എന്നും.... കാണാം നമ്മുക്ക്.... ഇനി നീ സമാധാനത്തോടെ ഉറങ്ങില്ല.. നിഴല് പോലെ ഞാൻ കാണും നിൻറെ പുറകിൽ... കൊല്ലില്ല കാരണം എനിക്ക് വേണം എന്റെ റൂമിനുള്ളിലേക്ക്.. വെല്ല് വിളിയോടെ ചാർളി പറഞ്ഞു '"" നിന്നെ ക്കൊണ്ട് പറ്റുന്നതൊക്കെ നി ചെയ്തോ... ഞാനെന്റെ വീട്ടിൽ തന്നെയുണ്ടാകും എന്റെ അച്ചായന്മാരുടെ അരികിൽ..... അലീനയും ചാർളിയും പരസ്പരം വാക്കുകൾ കൊണ്ട് പോരാടുമ്പോൾ അവരറിയാതെ അവരെ ശ്രദ്ധിച്ച് കൊണ്ട് കുറച്ചു മാറി ദേഷ്യത്തോടെ രണ്ട് കണ്ണുകൾ ഉണ്ടായിരുന്നു... ദേവന്റെ.... ഇവൾക്ക് വേറൊര് പണിയുമില്ലേ... എവിടെപ്പോയാലും ആരെങ്കിലുമൊക്കെ കൂടെ കാണും.... തന്നെ നടക്കാനാറിഞ്ഞുടങ്കിൽ വീട്ടിൽ അടങ്ങിയൊതുങ്ങി ഇരുന്നൂടെ.... അതെങ്ങനെയാ ഉര് തെണ്ടിയില്ലാകിൽ പിശാശിന് ഉറക്കം വരിലായിരിക്കും... ദേവൻ കാറിൽ ഇരുന്ന് കൊണ്ട് പറഞ്ഞു

"" അപ്പോഴേക്കും ആരുവിനോടുള്ള വെല്ല് വിളിയോക്കെ കഴിഞ്ഞ് ചാർലി പോയിരുന്നു.... ചാർളി പോയ വഴിയെ നോക്കി തിരിച്ച് കാറിലേക്ക് കയറാൻ നോക്കിയപ്പോഴാണ് തൊട്ട് പുറകിൽ നിൽക്കുന്ന ദേവനെ ആരു കണ്ടത്.... "" ദേവൻ ആരുവിനെ ഒന്ന് സൂഷിച്ച് നോക്കി... അവളുടെ കരഞ്ഞ് വീർത്ത കണ്ണുകൾ കണ്ടപ്പോൾ ഇന്നലെ രാത്രി അവൾ ഉറങ്ങിട്ടില്ലന്ന് ദേവന് മനസിലായി "" ദേവനെ പെട്ടന്ന് കണ്ടപ്പോൾ സന്തോഷവും അതെ പോലെ ദേഷ്യവും ഒരുമിച്ച് തോന്നി ആരുവിന്.... "ഓ ഇനി ഇങ്ങേരുടെ വായിലിരിക്കുന്നത് കൂടെ കേൾക്കണമാല്ലോ... ദേവൻ കേൾക്കാതെ ആരു പയ്യെ പറഞ്ഞു... എന്താടി പിറുപിറുക്കുന്നത്...കുറച്ച് ഉച്ചത്തിൽ പറ... എന്നലെ ബാക്കിയുള്ളവർക്ക് കേൾകു... ദേവൻ ആരുവിനെ നോക്കി പറഞ്ഞു "" ഞാൻ ഒന്നും പറഞ്ഞില്ല.... ദേവനോട് പറഞ്ഞ് കൊണ്ട് ആരു തിരിഞ്ഞ് നിന്നും.... അല്ല എനിക്ക് അറിയാത്തത് കൊണ്ട് ചോദിക്കുവാ... നിനക്ക് തന്നെ നടക്കാൻ അറിഞ്ഞുടെ..? എപ്പോ നോക്കിയാലും കാണുമല്ലോ കൂടെ ആരേലും... ദേവൻ കുറച്ച് ദേഷ്യത്തോടെ ചോദിച്ചു ഞാൻ അഴിഞ്ഞാട്ടക്കാരിയാല്ലേ ആരെങ്കിലും കുറച്ച് പൈസ തന്നാൽ അവരുടെ കൂടെ പോകുന്നവൾ... എൻറെ കൂടെ ആരേലുമൊക്കെ എപ്പോഴും കാണും അതിന് തനിക്കെന്താ... ദേഷ്യത്തോടെ ആരു ദേവന്റെ മുഖത്ത് നോക്കി ചോദിച്ചു ""

ആരുവിന്റെ സംസാരം കേട്ടപ്പോൾ ദേവന് ദേഷ്യം വന്നു... എങ്കിലും അവൻ അത് അടക്കി നിർത്തി അവളോട്‌ സംസാരിച്ചു... എനിക്കൊന്നുമില്ല...നീ ആരുടെ കൂടെ വേണമെങ്കിലും പോയിക്കോ.. പക്ഷേ എൻറെ വീട്ടിലേക്ക് നിന്റെ പേരും പറഞ്ഞ് ഇനിയാരും വരരുത്... വന്നാൽ... തലകുനിച്ച് ഇറങ്ങിപ്പോയ നിന്റെ അപ്പച്ചൻ ഇനി കരഞ്ഞോടായിരിക്കും പോകുവാ... ദേവൻ അവന്റെ ദേഷ്യം വാക്കുകൾ കൊണ്ട് അവളോട് തീർത്തു... ആരുവിന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞ് മുറുകി.... റാമിന്റെ സ്ഥാനത്ത് വേറെ വല്ലവരുമായിരുന്നേൽ ഇനി ഒരക്ഷരം പറയാൻ അവരുടെ നാവ് പൊങ്ങില്ലായിരുന്നു.... ആരു മനസ്സിൽ ചിന്തിച്ചു.... ഇനിയാരും വരില്ല റാം എനിക്കായ് നിന്റെ മുന്നിൽ... എന്തിന് ഈ ഞാൻ പോലും ഇനി തന്റെ മുന്നിലേക്ക് വരില്ല... എല്ലാ പ്രണയങ്ങളും കവിതയാവില്ല ചിലതൊക്കെ പാതി മുറിഞ്ഞ കഥകളവറാണ് പതിവ്.... പക്ഷെ അങ്ങനെ ഒര് വിധിക്കും വിട്ട് കൊടുക്കില്ല ഞാനെന്റെ പ്രണയത്തെ... എന്റെ പ്രണയം ഞാൻ നേടിയിരിക്കും റാം... നേടാം കഴിയുമെന്ന് എനിക്ക് വിശ്വാസമുണ്ട്...ദേവന്റെ മുഖത്ത് നോക്കി ഉറപ്പോടെ ആരു പറഞ്ഞു.... അത് നിന്റെ മോഹം മാത്രമാണ് അലീന എനിക്ക് നിന്നോട് വെറുപ്പ് മാത്രമേയുള്ളു...

അതെനിക്കറിയാം റം... എൻറെ അപ്പച്ചനും അച്ചായന്മാരും നാണം കേട്ട് നിൻറെ വീട്ടിൽ നിന്നിറങ്ങിയെന്നറിഞ്ഞപ്പോൾ എനിക്ക് മനസിലായി ഞാൻ പ്രാണനായി കണ്ടയാളുടെ മനസ്സിൽ എനിക്കുള്ള വില... മകളെക്കുറിച്ച് മോശമായി മറ്റൊരാൾ പറയുന്നത് കേട്ട് ചങ്ക് പൊട്ടി ഹോസ്പിറ്റലിൽ കിടക്കുന്നുണ്ട് എന്റെ അപ്പച്ചൻ... എന്ത് ചെയ്യുമെന്നറിയാതെ ഈ നടുറോട്ടിൽ തനിച്ച് നിൽകുവാ ഞാൻ... ഇതിനൊക്കെ കാരണം ഞാൻ ഈ ദേവനെ ഒരുപാട് സ്നേഹിച്ചത് കൊണ്ടാണ്... അപ്പൊ പിന്നെ ആ സ്‌നേഹം എനിക്ക് തിരിച്ച് കിട്ടണ്ടേ...? കിട്ടണം.... കുട്ടിയെ പറ്റു... പക്ഷെ ഞാൻ വരില്ല പുറകെ... പകരം റാം വരും... ഇല്ലേൽ വരുത്തിക്കാൻ എനിക്ക് അറിയാം.... "വെല്ലുവിളിയാണോ"...? പുച്ഛത്തോടെ ദേവൻ ആരുവിനോട് ചോദിച്ചു... അങ്ങനെ കരുതണമെങ്കിൽ അങ്ങനെ കരുതിക്കോ... ഇരുട്ടത്ത് കിടന്ന് വെളിച്ചത്ത് ഉള്ള എന്നെ കുറ്റപ്പെടുത്തിയിട്ട് നിനക്ക് ഒന്നും കിട്ടില്ല റം.... ഞാൻ പറയുന്നതിനാണോ കുറ്റം.. നിനക്ക് തോന്നിയപോലെ നടക്കാം... നിന്നോട് ഞാൻ ഒരിക്കൽ പറഞ്ഞതാണ് എന്റെ ജീവിതത്തിലേക്ക് വരാൻ നോക്കണ്ടന്ന്... കേട്ടോ നി...

അവൾ കല്യാണലോചനയുമായി വിട്ടിരിക്കുന്നു അപ്പനെ ആങ്ങളമാരെ... നിന്റെ എല്ലാം തോന്നിയവാസമാറിയുന്ന അവർക്ക് എങ്ങനെ ദൈര്യം വന്നു എന്റെ വീട്ടിൽ കയറാൻ... അഴിഞ്ഞാടി നടക്കുന്നവർക്കും അതിന് കൂട്ട് നില്കുന്നവർക്കും കയറി നിരങ്ങാനുള്ള സ്ഥലമല്ല ചെമ്പകമംഗലം.... ശേ... എന്നാലും പെങ്ങളെ അഴിഞ്ഞാടാൻ വിടുന്ന ആങ്ങളമാർ... ആരുവിനെ ചൊടിപ്പിക്കാൻ വേണ്ടി ദേവൻ പിന്നെയും അവളോട്‌ ഓരോന്ന് പറഞ്ഞു """ മതി... നിർത്തിക്കോ റാം.. ഇനി എന്റെ അച്ചായന്മാരെ എന്തേലും പറഞ്ഞാൽ ക്ഷമിക്കില്ല ഞാൻ... ആരുവിന്റെ കണ്ണുകൾ ചുമന്ന് വന്നു... നിനക്കും ഇല്ലേ രണ്ടുപെങ്ങന്മാർ.... എന്റെ പെങ്ങന്മാരെ ഞങ്ങൾ നല്ല പോലെയാ വളർത്തിയത്... അല്ലാതെ നിന്നെപ്പോലെ കയറൂരിയാല്ല അവരെ വിട്ടിരിക്കുന്നത്.... നിന്റെ മനസ്സ് മുഴുവൻ അഹങ്കാരമണ്‌ റാം.. നീ കേൾക്കുന്നത് കാണുന്നതും മാത്രമാണ് സത്യമെന്നാ നിന്റെ വിചാരം.. അത് അങ്ങനെയാല്ലന്ന് നിനക്ക് മനസിലാകുന്നത് ഒര് പക്ഷെ എല്ലം നഷ്ടപ്പെട്ട് കഴിഞ്ഞിട്ടായിരിക്കും..... നിന്റെ കുടുബം, ബിസിനസ്‌, കുട്ടുകാർ, സഹോദരങ്ങൾ, അങ്ങനെ എല്ലം നിനക്ക് നഷ്ടപെടുമ്പോൾ നി ആകാശത്ത് നിന്ന് ഭൂമിയിലേക്ക് ഇറങ്ങും... അപ്പോൾ നിനക്ക് മനസിലാകും ഇത് വരെ കണ്ടതും അറിഞ്ഞതും ഒന്നും സത്യമല്ലെന്ന്....

സ്വർഗമായിരുന്നു ഞങളുടെ കുടുംബം ഒര് നിമിഷം കൊണ്ട റാം നീ ഇല്ലാതാക്കിയത്.... അത് പോലെ എനിക്കും ഒരുനിമിഷം മതി.. പക്ഷെ പ്രാണനായി കണ്ടവന് നേരെ ഒര് വിരലനക്കാൻ പോലും എനിക്ക് കഴിയില്ല... അത്രക്ക് സ്‌നേഹിച്ച് പോയി എന്റേതാണെന്ന് കരുതി പോയി.... എന്റെ കണ്ണുകളിൽ നിന്നോടുള്ള സ്‌നേഹം നിനക്ക് കാണാൻ പറ്റാത്തത് എന്ത് കൊണ്ടാണ് റാം... ഇടർച്ചയോടെ ആരു ദേവനോട് ചോദിച്ചു "" ദേവനാണേൽ ഒന്നും മിണ്ടാതെ ആരുവിനെ തന്നെ നോക്കി നിൽകുവായിരുന്നു... കണ്ണുകൾ പരസ്പരം കോർത്തപ്പോൾ ആരു പെട്ടന്ന് നോട്ടം മാറ്റി.. കുറച്ച് സമയം കഴിഞ്ഞിട്ടും ദേവൻ ഒന്നും പറയുന്നില്ലന്ന് കണ്ട് ആരു വേഗം കാറിൽ കയറി പോയി.... അലീന പോയി കഴിഞ്ഞാണ് താൻ ഇത്രനേരം അവളെ നോക്കി നില്കുവായിരുന്നുവെന്ന് ദേവന് മനസ്സിലായത്.... ഇന്നലെ അവളുടെ അച്ഛനോട് പറഞ്ഞത് കുറച്ച് കൂടിപോയെന്ന് തോന്നിയത് കൊണ്ട് നേരിട്ട് കണ്ട് ഒര് സോറി പറയാമെന്ന് വിചാരിച്ചിരിക്കുകയായിരുന്നു... എവിടേലും വെച്ച് അവളെ ഒന്ന് കാണാണെയെന്ന് പ്രാർത്ഥിച്ച വീട്ടിൽ നിന്നിറങ്ങിയത്....

അപ്പൊ ദേ മറ്റൊരാളുടെ അടുത്ത് നിന്ന് സംസാരിക്കുന്ന അവളെയെയാണ് കാണുന്നത്....അതും അവന്റെ നോട്ടം മുഴുവൻ അവളുടെ ദേഹത്തണ്... അവന്റെ നോട്ടം കണ്ട് ഒന്ന് കൊടുക്കാൻ വേണ്ടിയാ വേഗം കാറിൽ നിന്നിറങ്ങിയത് പക്ഷെ അപ്പോഴേക്കും അവൻ പോയി കളഞ്ഞു... അവൻ പോയവഴിയെ നോക്കി ചിരിക്കുന്ന അവളെ കണ്ടപ്പോൾ കൂടുതൽ ദേഷ്യം വന്നു... അത് കൊണ്ട കണ്ടയുടനെ അവളോട് ദേഷ്യപെട്ടത്... അപ്പൊ ദേ പെണ്ണ് വാശിക്ക് ഓരോന്ന് വിളിച്ച് കൂവുന്നു.... ഇതിനെ സ്നേഹിക്കാനും പറ്റില്ല വെറുക്കാനും പറ്റില്ല... സ്വയം മനസ്സിൽ എന്തക്കയോ വിചാരിച്ച് കൊണ്ട് ദേവനും അവിടുന്ന് പോയി..... ❤️❤️❤️❤️❤️❤️❤️ അമല ആരുവിനെ അലീനയെ പറ്റി പറഞ്ഞ കാര്യങ്ങളൊക്കെ കേട്ട് കഴിഞ്ഞ് കുറ്റബോധത്തോടെ ഇരിക്കുവായിരുന്നു മാത്യു.... എന്താ അപ്പച്ചാ ഇപ്പോ ഒന്നും പറയാനില്ലേ..? ആരുമോൾ പുറത്തുണ്ടോ... ഒന്ന് വിളിച്ചേ എന്റെ കൊച്ചിനെ.... ഇപ്പൊ എന്തിനാ കാണുന്നത്.... ഞങ്ങൾ പറഞ്ഞതൊന്നും കേൾക്കാൻ കൂട്ടാക്കാതെ അവളെ പറയേണ്ടത് ഒക്കെ പറഞ്ഞ് ഇറക്കി വിട്ടതല്ലേ.... അമല അവളുടെ ദേഷ്യം തീർത്തു....

മോളെ എനിക്കറിയാം എന്റെ കുഞ്ഞ് തെറ്റൊന്നും ചെയ്യില്ലെന്ന്... പക്ഷേ അവളെ അത്രയും മോശക്കാരാക്കി പറഞ്ഞപ്പോൾ സഹിച്ചില്ല... എന്റെ കുഞ്ഞ് എന്നോട് ക്ഷമിക്കുമായിരിക്കും അല്ലേ... കണ്ണ് നിറച്ച് കൊണ്ട് മാത്യൂ അമലയോട് ചോദിച്ചു... അവൾക്ക് ആരെ വെറുക്കാൻ അറിഞ്ഞുട അപ്പച്ചാ.. അപ്പച്ചന് ഇപ്പോൾ കുഴപ്പമൊന്നുമില്ലല്ലോ... നമുക്ക് വൈകുന്നേരം വീട്ടിലേക്ക് പോകാം... വീട്ടിലുണ്ടാകും അവൾ... സ്നേഹത്തോടെ അപ്പച്ചൻ ഒന്ന് വിളിച്ചാൽ മതി അവളുടെ പിണക്കമൊക്കെ മാറും... അമല സന്തോഷത്തോടെ പറഞ്ഞു """ വൈകുന്നേരമായപ്പോൾ മാത്യുനെ ഡിസ്ചാർജ് ചെയ്തു.... വീട്ടിലേക്ക് പോകുന്ന വഴി മകളെ ഒന്ന് കാണാനും നെഞ്ചോട് ചേർക്കാനും ആ അപ്പന്റെ ഹൃദയം ഒരുപാടാഗ്രഹിച്ചു.... വീട്ടിലെത്തിയ മാത്യു കാറിൽ നിന്ന് വേഗമിറങ്ങി ആരുവിനെ കാണാൻ അകത്തേക്ക് ഓടി.... അപ്പച്ചാ പയ്യെ..... പുറകിൽ നിന്ന് സണ്ണി വിളിച്ച് പറയുന്നുടായിരുന്നു... പക്ഷെ അതൊന്നും മാത്യു ചെവികൊണ്ടില്ല... ആൻസി മോളെ ആരു എവിടെ...?

ആരുവിനെ എല്ലായിടത്തും നോക്കിയിട്ട് കാണാത്തത് കൊണ്ട് മാത്യൂസ് ആൻസിയോട് ചോദിച്ചു "" അപ്പച്ചാ അപ്പച്ചന് ഇപ്പൊ കുഴപ്പമെന്നുമില്ലല്ലോ.. ആൻസി അപ്പച്ചനെ കണ്ട സന്തോഷത്തിൽ ഓടി വന്ന് കൊണ്ട് ചോദിച്ചു.... ഇല്ല മോളെ.... ആരുമോൾ എവിടെ.... ആരു ഇങ്ങോട്ടേക്ക് വന്നില്ലല്ലോ അപ്പച്ചാ... ഹോസ്പിറ്റലെക്ക് വന്നു എന്നാണല്ലോ ചേട്ടായി പറഞ്ഞത്.... ഹോസ്പിറ്റൽ നിന്ന് അവൾ കുറെ നേരത്തെ ഇറങ്ങിയാതാണല്ലോ.. എന്നിട്ട് ഇത് വരെ ഇവിടെയെത്തിയില്ല... അകത്തേക്ക് കയറിയ സണ്ണി റൂമിൽ നിന്നിറങ്ങി വന്ന ഷിനിയോട് ചോദിച്ചു... ഇല്ല ചേട്ടായി... ഞാൻ കരുതി കൊച്ച് ചേട്ടായിയുടെ കൂടെ ഉണ്ടെന്ന്... ഷിനി സണ്ണിയോട് പറഞ്ഞു.... നി ഒന്നും ആരുനെ വിളിച്ചേ.... ഞാൻ വിളിച്ചതാ ചേട്ടായി നേരെത്തെ പക്ഷെ കൊച്ച് ഫോൺ എടുക്കുന്നില്ല... ഷിനി പറഞ്ഞു ആരുന്റെ ഫോൺ റൂമിൽ ഇരിക്കുവാ.. പെട്ടന്ന് ആൻസി പറഞ്ഞു.... കർത്താവേ എന്റെ കൊച്ച് ഇതെവിടെ പോയി.... സത്യമാറിയാൻ നില്കാതെ ഞാൻ എന്റെ കൊച്ചിനെ ഒരുപാട് വേദനിപ്പിച്ചു..

സങ്കടം സഹിക്കാതെ എന്റെ കുഞ്ഞ് ഇനി വല്ല അബദ്ധവും കാണിക്കുമോ.... മാത്യു നെഞ്ചത്ത് കൈ വെച്ച് കൊണ്ട് പറഞ്ഞു.... എല്ലാവരുടെ മനസിലും അത് തന്നെയായിരുന്നു..... ടാ മക്കളെ നിങ്ങൾ ഒന്ന് പോയി തിരക്ക്... പേടിയോടെ മാത്യൂ പറഞ്ഞു അപ്പച്ചൻ പേടിക്കാതെ... കുറച്ച് നേരം ഒന്ന് തന്നെയിരിക്കാൻ എങ്ങോട്ടേലും മാറിയതായിരിക്കും അവൾ... ഞങ്ങൾ പോയി നോക്കിട്ട് വരാം... ഷിനിച്ചാ നീ ജസ്റ്റിയെ വിളിച്ച് ഓഫീസിൽ നിന്നിറങ്ങാൻ പറ... കാറിലേക്ക് കയറും മുൻപ് സണ്ണി ഷിനിയോട് പറഞ്ഞു.... """ അപ്പച്ചൻ വിഷമിക്കണ്ട... നമ്മളെയൊന്നും കാണാതെ അവൾക്ക് ഒരുപാട് നേരം ഇരിക്കാൻ പറ്റുകേല... അവൾ ഇങ്ങ് വന്നോളും... അപ്പച്ചൻ കുറച്ച് നേരം കിടക്ക്... ഒന്നുറങ്ങി എണിക്കുമ്പോഴേക്കും ആരു വന്നോളും... മാത്യൂനെ സമാധാനിപ്പിച്ച് കൊണ്ട് ആൻസി പറഞ്ഞു.................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story