പ്രണയ പ്രതികാരം: ഭാഗം 13

pranaya prathikaram

എഴുത്തുകാരി: PARVATHY ANOOP

അലീനയുടെ കാർ നേരെ ചെന്ന് നിന്നത് ' സ്വർഗം ' എന്നെഴുതിയ ഒരു വലിയ വീടിന് മുന്നിലായിരുന്നു... കാറിൽ നിന്നിറങ്ങിയ ആരുവിനെ കണ്ട് ഒരു പാട് കുഞ്ഞുങ്ങൾ അവളുടെ അരികിലേക്ക് ഓടി വന്നു.... കൈയിൽ കരുതിയ മിഠായി പാക്കറ്റ് അവരെ ഏല്പിച്ചശേഷം ആരു അകത്തേക്ക് പോയി..... കാറിന്റെ സൗണ്ട് കെട്ടു അകത്ത് നിന്ന് കുറച്ച് പ്രായമുള്ള ഒര് സ്ത്രീ ഇറങ്ങി വന്നു... ഇവരുടെ സ്ഥാപനമാണിത്... ആരും നോക്കാനില്ലാത്ത കുഞ്ഞുങ്ങൾക് ഇവർ അമ്മയാണ്... ആരാ ഇത്...അലീനമോളോ.... സിസ്റ്റർമ്മേ.... ആരു അവരെ പോയി കെട്ടിപിടിച്ചു.. മോളെ കാണാൻ കൊതിച്ചിരിക്കുവായിരുന്നു..... അത് അറിഞ്ഞോടല്ലേ ഞാൻ ഇങ്ങ് വന്നത്.... ഇനി ഞാൻ കുറച്ച് ദിവസം ഇവിടെ ഉണ്ടാകും... ഇപ്പോ എനിക്ക് നല്ല തലവേദനയുണ്ട്... ഞാനൊന്ന് പോയി കിടക്കട്ടെ..... ഈ തലവേദന പതിവില്ലാത്തതാണല്ലോ.... ചിരിയോടെ സിസ്റ്ററാമ്മ ചോദിച്ചു... അതിന് മറുപടിയോന്നും പറയാതെ അലീന അവരെ നോക്കി ചിരിച്ചിട്ട് അകത്തേക്ക് പോയി.... ആരു അകത്തേക്ക് കയറുന്നത് കണ്ട് സിസ്റ്ററമ്മ ഫോൺ എടുത്ത് ആരെയോ വിളിച്ചു....

ഹലോ സിസ്റ്ററമ്മേ..... ആ സണ്ണി കൊച്ച് ഇവിടെ വന്നൂട്ടോ.... ആണോ ഞങ്ങൾ ഇപ്പോ അവിടെയെത്തും..... തലവേദനയാണെന്ന് പറഞ്ഞ് കിടകാൻ പോയേക്കുവാ... ഒന്ന് ഉറങ്ങിയെണിക്കുമ്പോൾ എല്ലാം ശെരിയയ്ക്കോളും... നിങ്ങൾ പയ്യെ വന്നാൽ മതി... ശെരി സിസ്റ്ററമ്മേ... ഞങ്ങൾ അപ്പച്ചനെ വിളിച്ചു പറയട്ടെ...."" ഞാൻ പറഞ്ഞില്ലേ ചേട്ടായി ആരു അവിടെ തന്നെ ഉണ്ടാകുമെന്ന്... ഷിനി വേഗം സണ്ണിയോട് പറഞ്ഞു """ മ്മ്മ്മ് """ നീ ജസ്റ്റിയെ വിളിച്ച് പറഞ്ഞേക്ക് അവൾക്ക് കുഴപ്പമൊന്നുമില്ലെന്ന്‌... ആ പിന്നെ അവനോട് ആ ലാലിയെ കൂടെ ഒന്ന് അന്വേഷികാൻ പറ.... ഇന്നലെ രാവിലെ ഫ്രഡ്ന്റെ കല്യാണമെന്ന് പറഞ്ഞ് ഇറങ്ങിയതാ... ഇത്ര നേരമായിട്ടും വല്ല വിവരം ഉണ്ടെന്ന് നോക്കിയെ..... ഡ്രൈവ് ചെയ്ത് കൊണ്ട് സണ്ണി ഷിനിയോട് പറഞ്ഞു """" ഞാൻ വിളിച്ചാരുന്നു..ഫോൺ സ്വിച്ഓഫാ.. അഞ്ചുനേ വിളിച്ച് പറഞ്ഞിട്ടുണ്ട് കാര്യങ്ങളൊക്കെ.... മ്മ്മ്മ് """"" സിസ്റ്റർമ്മേ..... ആ മക്കളെ നിങ്ങൾ എത്തിയോ.... എവിടെ ഞങ്ങളുടെ രാജകുമാരി... അകത്തേക്ക് കയറിക്കൊണ്ട് ഷിനി ചോദിച്ചു """ നല്ല ഉറക്കത്തിലാണ്... ഉറങ്ങട്ടെ എണിക്കുമ്പോൾ സംസാരികം.... മ്മ്മ് """

എന്നാൽ ഞങ്ങൾ പിള്ളേരെയോക്കെ ഒന്ന് കണ്ടേച്ചു വരാം... മുറ്റത്തേക്ക് ഇറങ്ങിക്കൊണ്ട് സണ്ണി അലോഷ്യ പറഞ്ഞു... ❤️❤️❤️❤️❤️❤️❤️❤️❤️ അലീനയെ കണ്ട് വന്ന ദേവന്റെ മനസ് അസ്വസ്ഥമായിരുന്നു.... കരഞ്ഞ് വീർത്ത അവളുടെ കണ്ണുകൾ മനസിലേക്ക് വരുന്നു..... " എനിക്ക് അറിയില്ല പെണ്ണെ നിയെനിക്ക് ആരാണെന്ന്.... സ്നേഹിക്കാൻ നിന്നിൽ എനിക്ക് ഒരു കാരണവും കാണുന്നില്ല... വെറുക്കാൻ ആണേൽ ഒരുപാട് കാരണങ്ങൾ ഉണ്ട്... നീയൊന്ന് വേദനിച്ചാൽ എന്റെ ഹൃദയതിന് അത് സഹിക്കാൻ പറ്റാത്ത പോലെ... എന്തക്കയോ ചിന്തിച്ച് കൊണ്ട് ദേവൻ ബാൽകാണിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു..... ❤️❤️❤️❤️❤️❤️❤️❤️ സണ്ണി ദേ കൊച്ച് ഉണർന്ന് കിടക്കുവാ.... ആണോ എന്നാൽ ഞങ്ങൾ ചെന്ന് സംസാരിച്ചിട്ട് വരാം... വാടാ കാന്താരിയെ കണ്ടിട്ട് വരാം... സണ്ണി ഷിനിയെ കൂട്ടി ആരുവിന്റെ റൂമിലേക്ക് ചെന്നു..... കമഴ്ന്ന് കിടക്കുവായിരുന്നു ആരു... ഇടക്ക് മുഖത്തേക്ക് പാറിവീഴുന്ന മുടിയിഴകൾ കൈ കൊണ്ട് അവൾ ഒതുക്കുന്നുണ്ട് .... തന്റെ അച്ചായന്മാർ അരികിലെത്തിയെന്നറിഞ്ഞിട്ടാകണം ആരു ഒന്നുടെ കണ്ണടച്ച് ചുരുണ്ട് കിടന്നു....

പുത്തൻപുരകിലെ രാജകുമാരി ഉറക്കത്തിലാണോ..? ആരുവിന്റെ അടുത്തിരുന്ന് കൊണ്ട് സണ്ണി ചോദിച്ചു... അപ്പോഴും ഒന്നും മിണ്ടാതെ ആരു കണ്ണടച്ച് തന്നെ കിടന്നു.... ചേട്ടയിയെ വീട്ടിൽ നമ്മുക്ക് ഒരു റൂം കൂടി പണിയണം കേട്ടോ... ഷിനി സണ്ണിയോട് പറഞ്ഞു """ എന്നതിനാട... സണ്ണി ചോദിച്ചു... അത് തന്നെയായിരുന്നു ആരുവിന്റെ മനസിലും... ഇങ്ങനെ അഭിനയിച്ചാൽ ഓഫ്‌കാർ അവാർഡ് വരെ കിട്ടും... നമ്മുക്ക് അത് ഒക്കെ സൂക്ഷിച്ച് വെക്കണ്ടേ... അല്ലേ ആരുവേ... ഷിനി ചിരിയോടെ ആരുവിന്റെ മുടിയിൽ തലോടി കൊണ്ട് പറഞ്ഞു """ ചിരി വന്നെങ്കിലും ആരു ചിരിക്കാതെ കണ്ണടച്ച് തന്നെ കിടന്നു.... ആരു... എണിക്ക് മോളെ... മതി കിടന്നത് ഇനി വന്ന് വല്ലതും കഴിക്ക്... എന്നിട്ട് നമ്മുക്ക് വീട്ടിലേക്ക് പോകാം... സണ്ണി ആരുവിന്റെ മുടിയിൽ തലോടികൊണ്ട് പറഞ്ഞു.... അപ്പോഴും അനങ്ങതെ കിടക്കുവായിരുന്നു ആരു.... ദേ മോളെ നീയൊന്നും കഴിക്കാത്തത് കൊണ്ട് ഞങ്ങളും ഒന്നും കഴിച്ചിട്ടില്ല... എനിക്കണേ വിശന്നിട്ട് വയ്യ... ഷിനി വേഗം പറഞ്ഞു..... കുറച്ചു വെള്ളം കുടി കുടിക്ക് അല്ലേൽ നേരെത്തെ കഴിച്ച ചോറ് തൊണ്ടേൽ നിന്ന് ഇറങ്ങാതില്ല....

കണ്ണ് തുറക്കാതെ ആരു ഷിനിയോട് പറഞ്ഞു """ ഷിനി ഒര് ചമ്മിയ ചിരി ചിരിച്ചു.... ഇതിന്റെ വല്ല ആവിശ്യം ഉണ്ടായിരുന്നോ എന്ന രീതിക്ക് സണ്ണി ഷിനിയെ ഒന്ന് നോക്കി..... എന്നതാ സണ്ണിച്ചാ നിങ്ങളുടെ രാജകുമാരിയുടെ പിണക്കം ഇതുവരെ മാറില്ലേ....???? ഓ ഇതാര്... ഞങ്ങൾ ഇവിടെയുണ്ടെന്ന് എങ്ങനെ അറിഞ്ഞു.... അതൊക്കെ അറിഞ്ഞു... ഒന്നുല്ലേലും ഞാനൊര് വക്കിലല്ലേ ഇച്ഛയാ... അതേയ് കേസില്ല വാക്കിൽ... അഞ്ചുനേ കളിയാക്കി കൊണ്ട് ഷിനി പറഞ്ഞു "" പ്ഫാ... നിങ്ങളുടെ അനിയന്റെ കൂടെ കൂടിയേ പിന്നെയാ ഞാൻ കേസില്ല വക്കിലായത്... നിന്നോട് ഞാൻ പറഞ്ഞോടി നിനക്ക് വരുന്ന കേസൊക്കെ എനിക്ക് തരാൻ... കൈയിൽ ഒരു പ്ലേറ്റ് കഞ്ഞിയുമായി ലാലിച്ചൻ അങ്ങോട്ടേക്ക് വന്ന് കൊണ്ട് ചോദിച്ചു """ ജീവിച്ച് പൊയ്ക്കോട്ടേയെന്ന് കരുതി തന്നതാ.... ഞാൻ കരുതിയോ തന്ന കേസ് ഒക്കെ ഒത്തുതീർപ്പാക്കി വിട്ടിട്ട് ഇളിച്ചോണ്ട് എന്റെ മുന്നിൽ വന്ന് നിൽക്കുമെന്ന്... ഓ നി പലിശക്കാരൻ മത്തിയുടെ മോള് തന്നെ... മുന്നിൽ വന്ന് പെടുന്നവരെ അറക്കും.... ചേട്ടയിയെ എനിക്ക് വേറെ കല്യാണം നോക്കിക്കോ കേട്ടോ....

ഞാൻ ഇവളെ ഡിവോഴ്സ് ചെയ്യാൻ പോകുവാ... അഞ്ജുവിനെ നോക്കികൊണ്ട് ലാലിച്ചൻ പറഞ്ഞു """ ഇപ്പോ തന്നെ നോക്കണോ... അതോ ഒര് അഞ്ചുമിനിറ്റ് കഴിഞ്ഞ് നോക്കിയാൽ മതിയോ... സണ്ണി താഴ്മയായി ലളിച്ചനോട് ചോദിച്ചു "" ചേട്ടയിയുടെ ഇഷ്ടം പോലെ... ചെറിയ നാണത്തോടെ ലാലിച്ചൻ പറഞ്ഞു"" ഓ ആയിക്കോട്ടെ ഉടനെ നോക്കാം... ഞാൻ വീട്ടിൽ ഒന്ന് ഏത്തട്ടെ... അല്ലേലും നിങ്ങളെയൊക്കെ ഒന്ന് കാര്യമായി നോക്കണമെന്ന് ഇന്നലെ മുതലേ ഞാൻ വിചാരിക്കുവാ... എല്ലാവരെ സൂഷിച്ച് നോക്കികൊണ്ട് സണ്ണി പറഞ്ഞു... ഞാൻ പോയി കുറച്ച് കഞ്ഞി കൂടി മേടിച്ചിട്ട് വരാം... നല്ല വിശപ്പ്... അവിടുന്ന് വലിയൻ വേണ്ടി ലാലിച്ചൻ പറഞ്ഞു """ പറച്ചില് കേട്ടാൽ തോന്നും കഷ്ടപ്പെട്ട് പണിയെടുത്തിട്ട് വരുവാന്ന്... ചുമ്മാ കറങ്ങാൻ പോയ്കൂവായിരുന്നില്ലേ... ഷിനിച്ചൻ കുറച്ച് പുച്ഛത്തോടെ പറഞ്ഞു അതും ഒരു പണിയല്ലേ ഷിനിച്ചാ... ലാലിച്ചൻ ചിരിയോടെ പറഞ്ഞു.... മ്മ്മ്മ് അതേയ് അതേയ്..... സണ്ണി പറഞ്ഞു ആ ടാ... നീയെപ്പം വന്നു.... റൂമിലേക്ക് കയറി വരുന്ന ജസ്റ്റിയെ കണ്ട് കൊണ്ട് ഷിനിച്ചൻ ചോദിച്ചു.... വന്നേയുള്ളു.... ചിരിയോടെ ജസ്റ്റി പറഞ്ഞു...

കൂടെ തന്നെ ആരുന്റെ പിണക്കം മാറിയോയെന്ന് കണ്ണ് കൊണ്ട് സണ്ണിയോട് ചോദിക്കുകയും ചെയ്തു.... സണ്ണി ഇല്ലന്ന് കണ്ണ് തന്നെ മറുപടി കൊടുത്തു..... സണ്ണിച്ചാ ഞാൻ ഇനി കുറച്ച് ദിവസം അവിടെയാ നില്കുന്നത്...... ആണോ....എന്നിട്ട് നീയെന്താ എന്നോട് പറയാത്തത് ലാലിച്ചൻ സന്തോഷത്തോടെ അഞ്ജുവിനോട് ചോദിച്ചു.. "" അപ്പച്ചൻ കുറച്ച് നേരെത്തെ വിളിച്ചാരുന്നു അപ്പച്ചനും അമ്മച്ചിയും തറവാട്ടിൽ പോകുവാ കുറച്ച് ദിവസം കഴിഞ്ഞേ വരും... അത് വരെ ഞാൻ അവിടെ നിന്നോളം.... അതെന്തായാലും നന്നായി ഇല്ലേൽ എന്റെ ഷിനിച്ചന്റെ ഉറക്കം പോയേനെ... ലാലിച്ചനെ നോക്കി കൊണ്ട് ജസ്റ്റി പറഞ്ഞു അതെന്താടാ.. ഒന്നും അറിയാത്തപോലെ ലാലിച്ചൻ ജസ്റ്റിയോട് ചോദിച്ചു """ അല്ലേൽ നി മതില് ചാടുന്നുടോയെന്ന് നോക്കി ഞങ്ങളുടെ ഉറക്കം പോയേനെ... അല്ലേ ഷിനിച്ചാ... ചിരിയോടെ ജസ്റ്റി ഷിനിയോട് പറഞ്ഞു "" അത് നേരെ... ഇനി ഇപ്പോ പേടിക്കണ്ട ഇവൾ വീട്ടിൽ തന്നെയുടല്ലോ.. രാത്രി ഇവന്റെ റൂം ലോക്ക് ചെയ്താൽ മതി... ചിരിയോടെ സണ്ണി പറഞ്ഞു....

എല്ലാവരും കൂടെ വർത്താനം ഒക്കെ പറഞ്ഞിട്ടു ഒന്നിനും കൂടാതെ ആരു കണ്ണടച്ച് തന്നെ കിടക്കുവായിരുന്നു..... ഇനി അവളോട് ഒന്നും പറഞ്ഞിട്ടു കാര്യയമില്ലന്ന് മനസിലായ സണ്ണി എണീച്ച് ഷിനിയോടും ജസ്റ്റിയോടും കണ്ണ് കൊണ്ട് എന്തോ കാണിച്ചു.... അവരും ചിരിയോടെ അത് സമ്മതിച്ചു.... പെട്ടാന്നണ് മുന്ന് സഹോദരങ്ങളും കൂടി അവരുടെ രാജകുമാരിയെ പൊക്കിയെടുത്തത്.... ആ വിടാൻ....സണ്ണിച്ചാ എന്നെ വിട്ടേ... ഞാൻ നടന്നോളാ.... വേണ്ട... ഇത്ര നേരം പറഞ്ഞപ്പോൾ എണിച്ചിലല്ലോ... അപ്പൊ ഇനി മിണ്ടണ്ട... സണ്ണി പറഞ്ഞു.... ഷിനിച്ച... ജസ്റ്റിച്ചാ എന്നെ വിട്ടേ.... ദേ മിണ്ടാതെ കിടന്നോ... ഇല്ലേൽ ഞങ്ങൾ താഴെ ഇടും... ജസ്റ്റി പറഞ്ഞു സിസ്റ്റർമ്മേ എന്നെ താഴെയിറക്കാൻ പറ... അങ്ങോട്ടേക്ക് വന്ന സിസ്റ്ററാമ്മയെ കണ്ട് കൊണ്ട് ആരു പറഞ്ഞു.... താഴെ ഇറക്കം പക്ഷെ മിണ്ടാതെ ഞങളുടെ കൂടെ വരുമോ... സണ്ണി ചോദിച്ചു """ ആം വരാം.... ആരു സമ്മതിച്ചപ്പോൾ ആങ്ങളമാർ അവളെ താഴെയിറക്കി... പിന്നെ സിസ്റ്റർമ്മേയോട് യാത്ര പറഞ്ഞ് എല്ലാവരും പുത്തൻപുരയിലേക്ക് പോയി.... വീട്ടിലെത്തിയ ആരു കുറച്ച് നേരം മസ്സില് പിടിച്ച് നിന്നെങ്കിലും പിന്നെ പഴേ പോലെ തന്നെ അപ്പന്റെ അച്ചായന്മാരുടെ കുറുമ്പിയായി മാറി.... രാത്രി ഭക്ഷണമൊക്കെ കഴിച്ച് കഴിഞ്ഞ് എല്ലാവരും കൂടെ സംസാരിച്ചോണ്ട് ഇരിക്കുവായിരുന്നു.....

മക്കളെ... എല്ലാവരോടും എനിക്ക് കുറച്ചു കാര്യങ്ങൾ പറയാനുണ്ട് എന്താ അപ്പച്ചാ... എന്റെ കല്യാണ കാര്യം വല്ലതുമാണോ ലാലിച്ചൻ അമലക്ക് അരികിലിരിക്കുന്ന അഞ്ചുനേ നോക്കി ചോദിച്ചു..... എന്തേയ് നിനക്കിപ്പം കല്യാണം വേണോ... സംശയത്തോടെ മാത്യൂസ് ലാലിച്ചാനോട്‌ ചോദിച്ചു """ ശോ...എനിക്ക് ഇപ്പോ കല്യാണമൊന്നും വേണ്ടായിരുന്നു.... പിന്നെ അപ്പച്ചന് നിർബന്ധമാണേൽ നടത്തം... അല്ലോയോടി... അഞ്ചുനേ നോക്കി കൊണ്ട് ലാലിച്ചൻ പറഞ്ഞു "" എനിക്ക് ഒര് നിർബന്ധം ഇല്ല.... പിന്നെ നിന്നെ ഇപ്പോ കെട്ടിക്കാൻ ഉദേശികുന്നില്ല.... മാത്യു പറഞ്ഞു """" അതേയ്.... ആരുന്റെ ജസ്റ്റിയുടെ കല്യാണം കഴിഞ്ഞ് ഷിനിച്ചാന് ഒര് കുഞ്ഞും ഉണ്ടായിട്ടെ നിന്നെ കെട്ടിക്കുന്നുള്ളു.... ജോയ് കൂടെ ലാലിയോട് പറഞ്ഞു... അപ്പോഴേക്കും എനിക്ക് മുക്കിൽ പല്ല് വരും... ആരോട് എന്നിലത്തെ ലാലിച്ചൻപറഞ്ഞു..... എന്നതാ അപ്പച്ചാ കാര്യം... സണ്ണി വേഗം മാത്യൂവിനോട് ചോദിച്ചു നമ്മുക്ക് എല്ലാവർക്കുമാറിയുന്ന കാര്യമാ... ദേവന്റെ.... റാമിന്റെ പേര് കേട്ടപ്പോൾ ആരുവിന്റെ മുഖം മാറി..... മോളെ.... മാത്യു സ്നേഹത്തോടെ ആരുവിനെ വിളിച്ചു.... നമ്മുക്ക് ഇനി അത് വേണ്ട... ദേവന്റെ മനസിൽ ഇപ്പോ മോൾക്കുള്ള സ്ഥാനം വളരെ ചെറുതാ.... അത് മറിയാലും അവിടെ സ്നേഹം കാണണമെന്നില്ല...

ഇനി നിന്നെ അങ്ങോട്ടേക്ക് വിട്ടാലും ഞങ്ങൾക്കാർക്കും ഒര് സമാധാനം ഉണ്ടാകില്ല.. അതുകൊണ്ട് മോള് മനസ്സിൽ നിന്ന് ദേവനെ മായിച്ച് കളഞ്ഞേക്ക്... മാത്യൂ ആരുവിനെ നോക്കി പറഞ്ഞു """ ആരു എല്ലാവരുടെ മുഖത്തേകും നോക്കി... എല്ലാവർക്കും തന്നോട് അത് തന്നെയാ പറയാനുള്ളതെന്ന് അവൾക്ക് തോന്നി..... ഞാനിനി റാമിന്റെ പുറകെ പോകില്ല അപ്പച്ചാ പക്ഷെ.... മറക്കാൻ എന്നെ കൊണ്ട് പെട്ടന്ന് പറ്റുകേല... ഓർമവെച്ച നാളിൽ മനസിലേക്ക് കയറിയത... കുറച്ച് സമയം വേണം... ആരു പറഞ്ഞു """ മ്മ്മ് """ പയ്യെ മതി... ഞങ്ങൾക്ക് വലുത് മോളുടെ സന്തോഷമാ...ദേവന്റെ കൂടെ മോൾക്ക് അത് കിട്ടില്ലെന്ന്‌ ഞങ്ങൾക്ക് മനസിലായി.... സണ്ണി ആരുനെ ചേർത്ത് പിടിച്ച് കൊണ്ട് പറഞ്ഞു..... പിന്നെ എനിക്ക് ഇനി പറയാനുള്ളത് എന്റെ നാല് ആണ്മക്കളോടാ... സണ്ണി, ഷിനി, ലാലി, ജസ്റ്റി കാര്യം എന്താണെന്നറിയാതെ മുഖത്തോട് മുഖം നോക്കി..... ടാ മക്കളെ.... ആരുനെ ആരേലും എന്തേലും പറഞ്ഞ് വേദനിപ്പിച്ചാൽ നിങ്ങൾ അവർകിട്ട് പണിയുമെന്ന് ഞങ്ങൾക്ക് എല്ലാവർക്കുമാറിയാം.... അത് കൊണ്ട് പറയുവാ.. ദേവനിട്ട് പണിയാൻ ആരും നോക്കണ്ട.. കേട്ടല്ലോ.... അതിന് ഞങ്ങൾ പണിതില്ലല്ലോ.... ചെറുതായി ഒന്ന് പ്ലാൻ ചെയ്യാൻ തുടങ്ങുന്നേയുള്ളു... അല്ലേ ചേട്ടായി... ലാലിച്ചൻ സണ്ണിയെ നോക്കി കൊണ്ട് പറഞ്ഞു..

"" സണ്ണിയാകട്ടെ ലാലിച്ചനെ നോക്കി പേടിപ്പിക്കുണ്ട്...... സണ്ണി...... എന്താ അപ്പച്ചാ..... വിട്ടേക്ക്.... ഇനി അതിന്റെ പേരിൽ ഒര് പ്രശ്നമുണ്ടാക്കണ്ട.... അത് ആരുനെ ബാധിക്കും..... അതേയ് വഴിപിഴച്ചവാൾ എന്ന പേര് വീണാൽ അത് മാറില്ല.... അന്നമ്മ ആരുനെ നോക്കി കൊണ്ട് പറഞ്ഞു "" അങ്ങനെ ഒരു പേര് ഞങ്ങളുടെ കൊച്ചിന് നേരെ വീഴ്ത്തിയൽ... അത് ആരായാലും അവരെ വെറുതെ വിടില്ല ഞങ്ങൾ...സണ്ണി ദേഷ്യത്തോടെ പറഞ്ഞു """ അതേയ്... അതിപ്പം ദേവൻ ആണേലും വെല്യമ്മച്ചിയാണേലും കൊന്ന് കളഞ്ഞിരിക്കും ഞങ്ങൾ.... ജസ്റ്റി പറഞ്ഞു"" കുടുബത്തിൽ തന്നെ രണ്ടു വക്കിലന്മാർ ഉള്ളത് കൊണ്ട് ജയിലിൽ കിടക്കും എന്ന പേടി വേണ്ട.... ഷിനി അന്നമ്മയെ നോക്കി കൊണ്ട് പറഞ്ഞു """ വെല്ല്യമ്മച്ചിക്ക് ഇവരെ അറിയാലോ... ചെയ്യുമെന്ന് പറഞ്ഞാൽ ഇവർ ചെയ്തിരിക്കും.... അത് കൊണ്ട് ഇന്നലെ ഇവിടെ നടന്നത് ഒന്നും വെല്ല്യമ്മച്ചി ആരോടും പറയാൻ നിൽക്കണ്ട കേട്ടോ.... ജോയ് ചിരിയോടെ അന്നമ്മയോട് പറഞ്ഞു..... ആാാ അപ്പച്ചാ ഇന്ന് എന്നെ ഒരാൾ കാണാൻ വന്നിരുന്നു... എന്തോ ഓർത്ത പോലെ ആരു വേഗം പറഞ്ഞു

""" ആര്.... സംശയത്തോടെ മാത്യൂ ചോദിച്ചു "" കളപ്പുരക്കൽ ചാർളി..... ഇവിടെ നടന്ന കാര്യങ്ങളോക്കെ അറിഞ്ഞിട്ട് വന്ന പോലെയാ എനിക്ക് തോന്നിയത്.. എന്നാലും എങ്ങനെയാറിഞ്ഞ് എന്ന് എനിക്ക് മനസിലാകുന്നില്ല... ഇനി വെല്യമ്മച്ചി എങ്ങാനും പറഞ്ഞോ... കുറച്ച് സംശയമുള്ളപോലെ ആരു അന്നമ്മയോട് ചോദിച്ചു..... ഏയ്യ് ഞാൻ ഒന്നും അല്ല... അന്നമ്മ വേഗം എണീച്ച് അകത്തേക്ക് പോയി.... അവര് പോകുന്നത് കണ്ട് എല്ലാവരും പതിയെ ചിരിച്ചു.... ആ മതി എല്ലാവരും സംസാരിച്ചിരുന്നത്... ഇനി പോയി കിടന്നേ.... ആലീസ് എല്ലാവരെ ഓടിച്ച് വിടാൻ നോക്കി.... അപ്പച്ചി കിടന്നോ.... ഞങ്ങൾ കുറച്ച് കഴിഞ്ഞ് വന്നോളാം... സണ്ണി മുതിർന്നവരെ പറഞ്ഞ് വിട്ടു...... എന്നാ സണ്ണിച്ചാ... സണ്ണിച്ചന് ഇനി എന്തേലും പറയാനുണ്ടോ...??? സംശയത്തോടെ ജസ്റ്റി ചോദിച്ചു """ പിന്നെ... ഉണ്ട്.... എല്ലാത്തിനും കണക്കിന് താരനും..... സണ്ണി പറഞ്ഞു """ സംശയത്തോടെ എല്ലാവരും മുഖത്തോട് മുഖം നോക്കി..... മുബൈ പോയതും പ്ലാൻ തയാറാക്കിയതും ഒക്കെ.... എല്ലാം എനിക്കറിയാം... ബട്ട്‌ പ്ലാനിൽ ആരുവിന്റെ പങ്ക് ചെറുതായിരുന്നു... അതിൽ ദേവൻ ഇല്ലായിരുന്നു.... പിന്നെ എങ്ങനെ അവിടെ നടന്ന കാര്യങ്ങൾ ദേവൻ അറിഞ്ഞു... അവൻ എന്താ അത്ര മോശമായി അരുവിനെ പറഞ്ഞത്......

അത് സണ്ണിച്ചാ.... സണ്ണിച്ചാൻ അവിടുന്ന് വന്ന ശേഷം ഞങ്ങൾക്ക് പ്ലാൻ ചെറുതായൊന്ന് ചേഞ്ച് ചെയ്യേണ്ടി വന്നു.... അതിൽ ആരുവിന്റെ റോളായിരുന്നു കൂടുതൽ.... സണ്ണിച്ചനോട് പറഞ്ഞാൽ ഇച്ചായൻ സമ്മതിക്കില്ല അത് കൊണ്ടാ പറയാത്തത്.... ജസ്റ്റി സണ്ണിയുടെ അടുത്ത് നിന്ന് കുറച്ച് മാറിയിരുന്ന് കൊണ്ട് പറഞ്ഞു """ ആരുടെ പ്ലാന ഇത്... സണ്ണി ചോദിച്ചു ദേ ഇവളുടെ.... ലാലിച്ചാൻ വേഗം അഞ്ജുവിനെ ചുണ്ടി കൊണ്ട് പറഞ്ഞു ദേ ലാലിച്ചാ അനാവിശം പറയരുത്... സണ്ണിച്ചാ എല്ലാ പ്ലാനും ലാലിച്ചന്റെയാ... അഞ്ചു വേഗം പറഞ്ഞു """ ലാലിച്ചൻ പേടിയോടെ സണ്ണിയെ നോക്കി.... നിനക്ക് ഞാൻ വെച്ചിട്ടുണ്ട് എന്നാ രീതിക്ക് സണ്ണി ലാലിയെ ഒന്ന് നോക്കി.... അല്ല ഇതിന്റെ ഇടക്ക് ദേവൻ എങ്ങനെ വന്നു..... സംശയത്തോടെ ഷിനി ചോദിച്ചു """ അത് ആ ടൈം അവൻ മുംബൈ ഉണ്ടായിരുന്നു.... പ്ലാനിന്റെ ഭാഗമായി ആരു അവരോടും നമ്മളോട് സംസാരിക്കുന്നത് കണ്ട് ദേവൻ തെറ്റിദ്ധരിച്ചതാ.... അവന് നമ്മളെ അറിയില്ലല്ലോ.... ജസ്റ്റി പറഞ്ഞു എന്നാൽ പിന്നെ ഇതൊക്കെ നിങ്ങൾക്ക് നേരെത്തെ പറഞ്ഞൂടായിരുന്നോ.... ദേവന്റെ കാര്യം എന്തായെന്ന് ചോദിച്ചപ്പോൾ എല്ലാം ഒക്കെയായി എന്ന് നിങ്ങൾ പറഞ്ഞത് കൊണ്ടല്ലേ ഞാനും അപ്പച്ചനും അങ്ങോട്ടേക്ക് പോയത്...

ചെറിയ ദേഷ്യത്തോടെ സണ്ണി ആരുവിനോടും ജസ്റ്റിയോടും ചോദിച്ചു ഒക്കെയാകുമെന്ന കരുതിയെ പിന്നെയാ എല്ലാം കൈയിൽ നിന്ന് പോയത് മനസിലായത്.... കാറിൽ കയറിയ ശേഷമല്ലേ ദേവനെ കാണാൻ പോകുന്ന കാര്യം സണ്ണിച്ചാൻ എന്നോട് പറയുന്നത്.... കാറിൽ അപ്പച്ചി ഇരിക്കുമ്പോൾ ഞാൻ എങ്ങനെയാ ഇതൊക്കെ പറയുവാ.... ജസ്റ്റി സണ്ണിയോട് പറഞ്ഞു """" ഞാൻ നിനക്ക് സർപ്രൈസ് തരാൻ നോക്കിയതാ.... സണ്ണി ചിരിയോടെ പറഞ്ഞു.... ഓ ഞാൻ അപ്പോൾ ഇല്ലാത്തത് ഭാഗ്യം... ചിരിയോടെ ലാലിച്ചൻ പറഞ്ഞു..... ഉണ്ടായിരുന്നേൽ അപ്പോൾ തന്നെ നിന്നെ ഞാൻ കൊന്നേനെ... അവന്റെ ഒര് പ്ലാനിങ്.... ചെറിയ ദേഷ്യത്തോടെ സണ്ണി പറഞ്ഞു """ പോ സണ്ണിച്ചാ തമാശ പറയാതെ.... എനിക്ക് ഉറക്കം വരുവാ... വാ അഞ്ചു നമ്മുക്ക് പോകാം... ലാലിച്ചൻ അഞ്ജുവിനെ വിളിച്ച് കൊണ്ട് എണീച്ചു... നിനക്ക് ഉറക്കം വരുന്നതിന് അവളെ എന്തിനാ വിളിക്കുന്നത്... സംശയത്തോടെ ഷിനിച്ചൻ ലാലിയോട് ചോദിച്ചു.... അല്ല അവൾക്ക് കിടക്കാൻ റൂം കാണിച്ച് കൊടുക്കാൻ.... ഇള്ളിയോടെ ലാലി പറഞ്ഞു """ ആ അത് അമല കാണിച്ച് കൊടുത്തോളും.... നീ പോയി കിടന്നുറങ്ങിക്കോ... സണ്ണി ലാലിയെ നോക്കി കൊണ്ട് പറഞ്ഞു.... """ മ്മ്മ്മ് """ ശെരി.... അപ്പോൾ ഗുഡ് നൈറ്റ്‌...

എല്ലാവരെ നോക്കി പറഞ്ഞിട്ട് ലാലിച്ചൻ അവന്റെ റൂമിലേക്ക് പോയി.... ഉറങ്ങതെ ബെഡിൽ കിടക്കുവായിരുന്നു ലാലിച്ചൻ... അപ്പോഴാണ് ജസ്റ്റി റൂമിലേക്ക് കയറി വന്നത്..... നീ എന്താ എന്റെ റൂമിൽ...???? എനിക്ക് നല്ല ഉറക്കം വരുന്നു..... അതിന്.....???? വാ നമ്മുക്ക് ഉറങ്ങാം.... നമ്മുക്കോ.... ഇത്രനാൾ നീ നിന്റെ റൂമിലല്ലേ ഉറങ്ങിയത്... അതേപോലെ ഇനി അവിടെ കിടന്ന് ഉറങ്ങിയാൽ മതി.. പോയെ എണീച്ച്... ലാലിച്ചൻ ജസ്റ്റിയെ പറഞ്ഞ് വിടാൻ നോക്കി.... ഇത്രനാൾ പോലെയാല്ലല്ലോ ഇപ്പോൾ.... അങ്ങോട്ടേക്ക് വന്ന സണ്ണി ചിരിയോടെ പറഞ്ഞു.... അതെന്താ സണ്ണിച്ചാ.... ഇള്ളിയോടെ ലാലിച്ചൻ ചോദിച്ചു..... അതോ.... തോട്ട് അപ്പുറത്ത് ഒര് പെൺകൊച്ച് കിടക്കുന്നുണ്ട്.... നീ അതിന്റെ ഉറക്കം കളയരുത്... അതിന് വേണ്ടിയാ....ബെഡിലക്കിരുന്ന് കൊണ്ട് ഷിനിച്ചാൻ പറഞ്ഞു """ ഞാൻ അതിന് ഒന്നും ചെയ്യില്ല... ലാലിച്ചൻ പറഞ്ഞു "" ഞങ്ങൾക്ക് വിശ്വാസം പോരാം.. നീ ഇടക്ക് മതില് ചാടുന്ന കാര്യം ഞങ്ങൾക്കറിയാം... അത് കൊണ്ട് ഒര് മുന്നറിയിപ്പ് എടുകാമെന്ന് കരുതി... സണ്ണി ജസ്റ്റിൻ പറഞ്ഞു """ ചേട്ടായി... എന്താ ഇത്.... ഞാൻ തന്നെ കിടന്നോളാം.... ചിണുങ്ങി കൊണ്ട് ലാലിച്ചൻ പറഞ്ഞു.... വേണ്ട.... സണ്ണി തീർത്ത് പറഞ്ഞു.. ദേ സണ്ണിച്ചാ... സണ്ണിച്ചാൻ പത്തിൽ പഠിക്കുമ്പോൾ ഏതോ പെങ്കൊച്ചിനെ കാണാൻ വേണ്ടി മതില് ചാടിയിട്ടില്ലേ...

അന്ന് ഞാൻ ഒന്നും പറഞ്ഞില്ലല്ലോ..... ഏത് പെൺകൊച്ച്.... സംശയത്തോടെ സണ്ണി ചോദിച്ചു.... പത്തിൽ പഠിച്ചപ്പോൾ സണ്ണിചാന്റെ കൂടെ എപ്പോഴും ഒരു പെൺ കൊച്ച് ഉണ്ടാകില്ലായിരുന്നോ... ലാലിച്ചൻ പിന്നെ പറഞ്ഞു.... എന്നാലും അത് ഏതാടാ... ഓർത്തെടുക്കാൻ ശ്രമിച്ച് കൊണ്ട് സണ്ണി ചോദിച്ചു.... ചിലപ്പോൾ അവളെയായിരിക്കും ഇവൻ ഉദ്ദേശിക്കുന്നത്... ഷിനി പറഞ്ഞു "" ഓ ഡയാന.... സണ്ണി വേഗം ഓർത്ത് കൊണ്ട് പറഞ്ഞു അല്ല അന്ന... തിരുത്തി കൊണ്ട് ഷിനി പറഞ്ഞു..... ആ ശെരിയാ... പക്ഷെ അത് പകലല്ലേ ചാടിയത്.... സണ്ണി പറഞ്ഞു """ എന്നാലും സണ്ണിച്ചാൻ ചാടിയല്ലോ... ഞാൻ അതാരോടും ഇത് വരെ പറഞ്ഞിട്ടും ഇല്ല.... ലാലിച്ചൻ സ്നേഹത്തോടെ സണ്ണിയോട് പറഞ്ഞു.... """ നീ പറഞ്ഞാലും ആരും വിശ്വസിക്കില്ല.. നിന്നെപോലെയല്ല അപ്പച്ചന് എന്നെ വലിയ വിശ്വാസമാ... സണ്ണി ലാലിയെ കളിയാക്കികൊണ്ട് പറഞ്ഞു... ലാലിയാണേൽ സണ്ണിയെ നോക്കി ചിരി കടിച്ച് പിടിച്ച് ഇരിക്കുവാ.... ജസ്റ്റിയാണേൽ കണ്ണ് കൊണ്ട് എന്തൊക്കയോ ആംഗ്യഭാഷ ഷിനിയോട് കാണിക്കുന്നുണ്ട്...പെട്ടന്നാണ് ഷിനി പുറകിലേക്ക് നോക്കിയത്..... ഷിനിയുടെ നോട്ടം കണ്ട് കൊണ്ട് സണ്ണി പുറകിലേക്ക് നോക്കി.... ചുമന്ന കണ്ണുകളുമായി ദേഷ്യത്തോടെ നിൽക്കുന്ന അമല....

സണ്ണി പെട്ടു എന്നയാവസ്ഥയിൽ ഷിനിയെ നോക്കി പതിയെ ബെഡിൽ നിന്നെണിച്ചു....'"" ഓഹ് അപ്പൊ എന്നെ കെട്ടുന്നതിന് മുൻപ് നിങ്ങൾക്ക് മതില് ചട്ടമൊക്കെ ഉണ്ടയിരുന്നല്ലേ... ദേഷ്യത്തോടെ സണ്ണിയുടെ അടുത്തേക്ക് വന്ന് കൊണ്ട് അമല ചോദിച്ചു... """ ഡീ... അത്... പിന്നെ... ഞാൻ വെറുതെ... തമാശക്ക്... സണ്ണി നിന്ന് വിക്കി.... എനിക്ക് എല്ലം മനസിലായി... അന്ന, ഡയാന, നിങ്ങൾ റൂമിലേക്ക് വാ.. വെച്ചിട്ടുണ്ട് ഞാൻ.... അമല ദേഷ്യപെട്ട് റൂമിലേക്ക് പോയി.... ഡി നിൽക്ക്‌... ഞാൻ ഒന്ന് പറയട്ടെ... അന്നെ... ഒന്ന് നിൽക്ക്‌.... അന്നാ എന്ന് കേട്ടപ്പോൾ അമലേ ദേഷ്യത്തോടെ തിരിഞ്ഞ് നോക്കി.... ഓ ഇപ്പോ എന്റെ പേര് പോലും മറന്നു അല്ലേ.... ഞാൻ പോകുവാ എന്റെ വീട്ടിലേക്ക്... അമല ദേഷ്യപ്പെട്ട് റൂമിലേക്ക് പോയി..... ഡാ ദ്രാഹി കുടുംബം കലഹമുണ്ടാകുന്നോ... സണ്ണി ലലിച്ചന്റെ കൈ പിടിച്ച് തിരിച്ച് കൊണ്ട് ചോദിച്ചു.... അയ്യോ സണ്ണിച്ചാ ഞാൻ ഒര് തമാശക്ക് ചെയ്തതാ.... വെല്ല്യച്ചി ഇത്ര സീരിയസാക്കുമെന്ന് കരുതില്ല.... ലാലിച്ചൻ കൈ വേദനയോടെ പറഞ്ഞു """ അവൾ എങ്ങാനും എന്നോട് മിണ്ടിയില്ലാകിൽ നിന്നെ ഞാൻ കൊല്ലും...

എന്നിട്ട് അഞ്ചുനെ കൊണ്ട് വാദിച്ച് ഊരി പോരുകയും ചെയ്യും... നോക്കിക്കോ .. ലാലിച്ചന്റെ കൈ വിട്ട് കൊണ്ട് സണ്ണി പറഞ്ഞു """ ഇപ്പൊ പോയ കോലത്തിൽ നാളെ ചേട്ടയിയെ കണ്ടാൽ മതിയായിരുന്നു... ഷിനിചാൻ സണ്ണി പോയ വഴിയേ നോക്കി പറഞ്ഞു """" രാവിലെ നോക്കാം... ചിരിയോടെ ജസ്റ്റി പറഞ്ഞു..... വാ കിടക്ക് ഉറങ്ങാം... ലാലി ഷിനിയോട് പറഞ്ഞു..... പോടാ.... ഇനി എന്റെ കുടുംബം കൂടെ തകർക്കാൻ അല്ലേ.... നിങ്ങള് രണ്ടാളും കിടന്നാൽ മതി.... ദേ ഇവനെ ശെരിക്കും നോക്കിക്കോ... ജസ്റ്റിയോട് പറഞ്ഞിട്ട് ഷിനി അവന്റെ റൂമിലേക്ക് പോയി.... ജസ്റ്റിക്ക് പിന്നെ തകരാൻ കുടുബം ഒന്നുമില്ലാത്തത് കൊണ്ട് ജസ്റ്റി ലാലിയുടെ കൂടെ തന്നെ കിടന്നു... ❤️❤️❤️❤️❤️❤️❤️ അലീനയുടെ ഓർമകളിൽ ദേവൻ പയ്യെ ഉറക്കം പിടിച്ചപ്പോൾ... ദേവനെ ഓർത്ത് ഉറങ്ങാതെ കിടക്കുവായിരുന്നു ആരു.... കണ്ണടക്കുമ്പോൾ ദേവന്റെ ചിരിക്കുന്ന മുഖമാണ് ഓർമകളിൽ നിറയുന്നത്... തന്റെ ചുമര് മുഴുവൻ ഒട്ടിച്ചു വെച്ചിരിക്കുന്ന ദേവന്റെ ദേവനറിയാതെ എടുത്ത ഫോട്ടോസിലേക്ക് ആരുവിന്റെ മിഴികൾ നീണ്ടു.... അതേപോലെ പഴേ ഓർമകളിലേക്ക് അവളുടെ മനസും...............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story