പ്രണയ പ്രതികാരം: ഭാഗം 14

pranaya prathikaram

എഴുത്തുകാരി: PARVATHY ANOOP

തന്റെ ചുമര് മുഴുവൻ ഒട്ടിച്ച് വെച്ചിരിക്കുന്ന ദേവന്റെ ദേവൻ അറിയാതെയെടുത്ത ഫോട്ടോസിലേക്ക് ആരുവിന്റെ മിഴികൾ നീണ്ടു.... അതേപോലെ പഴേ ഓർമകളിലേക്ക് അവളുടെ മനസും.... അപ്പന്റെ അമ്മയുടെ മരണത്തോടെ തനിച്ചായ മാത്യൂസും ആലീസും വളർന്നത് അപ്പന്റെ ചേച്ചിയായ അന്നമ്മയുടെ വീട്ടിൽ നിന്നണ്... മക്കൾ ഇല്ലാത്ത അന്നമ്മക്ക് അയക്കാരിയായ മാറിയമ്മയുടെ മകൾ ലിസി സ്വന്തം മകളെ പോലെ തന്നെയായിരുന്നു.... അങ്ങോട്ടേക്കാണ് മാത്യൂവും അലിസും വന്നത്... മാത്യുസിന് കല്യാണ പ്രായമായപ്പോൾ അന്നമ്മ ലിസിയുടെ കാര്യം പറഞ്ഞെങ്കിലും മാത്യൂന് താല്പര്യമില്ലന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറി.... പണി സ്ഥലത്ത് വെച്ച് മാത്യൂന് കിട്ടിയ കുട്ടായിരുന്നു ജോയ്... മാത്യൂനെ പോലെ തന്നെ സഹോദരിയെ നോക്കാൻ കഷ്ടപെടുന്നാ ഒരാളായിരുന്നു ജോയിയും..

ആ ബന്ധം വളർന്ന് പരസ്പര വിവാഹം വരെയായി.... കല്യാണം കഴിഞ്ഞ് മാത്യു ജോയിയും ഒര് വീട് വാങ്ങി ഒരുമിച്ച് അങ്ങോട്ടേക്ക് താമസം മാറി....പിന്നെ സന്തോഷകരമായ കുടുബ ജീവിതമായിരുന്നു ഇരുവർകും... സണ്ണിയും ഷിനിയും ലാലിയും ഉണ്ടായിട്ടും ജോയിക്കും അലിസിനും ഒര് കുഞ്ഞ് ഉണ്ടാകാത്തത് സങ്കടം തന്നെയായിരുന്നു... എന്നാൽ അധികം വൈകാതെ ജോയിയുടെ ആലീസിന്റെ ജീവിതത്തിലേക്ക് ജസ്റ്റി വന്നു... അലിസ് അവനെ മോനു എന്ന് വിളിക്കാൻ തുടങ്ങി.... ആ സന്തോഷത്തിന് ഇരട്ടി മധുരം എന്നോളം അവരുടെ കുടുബത്തിലേക്ക് ഒരു രാജകുമാരി കുടിയുണ്ടായി... അലീന എല്ലാവരുടെ ആരുമോൾ... എല്ലാവരുടെ ജീവൻ തന്നെയായിരുന്നു അവൾ... കുടുബത്തിലെ ആദ്യത്തെ പെണ്തരി... അച്ചായന്മാരുടെ പൊന്നോമന... പാല് കുടിക്കാൻ മാത്രമേ നിർമ്മലയുടെ കൈയിൽ അവൾ ഉണ്ടാകു...അല്ലാത്ത സമയം ഫുൾ അച്ചായാൻമാരുടെ കൈയിലയിരിക്കും...

അലീനയുടെ വളർച്ചയോടെപ്പം തന്നെ മാത്യുവിന്റെ ജോയിയുടെ ബിസിനസ്‌ കൂടി വളരാൻ തുടങ്ങി ഇടക്ക് ഒരു ദിവസം പള്ളിയിൽ പോയ നിർമ്മല സങ്കടപെട്ട തിരിച്ച് വന്നത്.... കാരണം ചോദിച്ചപ്പോൾ വഴിയിൽ വെച്ച് ഒരാൾ മോശമായി സംസാരിച്ചു എന്ന് പറഞ്ഞു.... മാത്യു ജോയിയും കൂടി അത് ചോദിക്കാൻ പോയി... അവിടെ ചെന്നപ്പോഴാണ് അത് ലിസിയുടെ ഭർത്താവാണെന്ന് മനസിലായത്... ലിസിയെ വേണ്ടാന്ന് വെച്ച് നിർമ്മലയെ കല്യാണം കഴിച്ചതിന്റെ ദേഷ്യം പകയും അവളിൽ ഉണ്ടെന്നും അത് അവൾ ഭർത്താവിൽ കുത്തിവെച്ച് പക വീട്ടാൻ ഇറങ്ങിയേകുവാണെന്നും മാത്യൂന് ബോധ്യമായി.... ലിസിയുടെ ഭർത്താവ് കളപ്പുരക്കൽ വർഗീസനെ മാത്യു കാണുകയും നിമ്മിയോട്‌ തോന്നിയവാസം പറഞ്ഞതിന് രണ്ട് കൊടുക്കുകയും ചെയ്തു...

അവിടുന്ന് തുടങ്ങുവായിരുന്നു കളപ്പുരക്കലും പുത്തൻപുരക്കലും തമ്മിലുള്ള വഴക്ക്... ബിസിനെസ്സിൽ മാത്യുനെ തോൽപിക്കാൻ വർഗീസ് ശ്രമിച്ചെങ്കിലും അത് നടന്നില്ല.... വളരെ സന്തോഷത്തോടെ പോകുവായിരുന്നു പുത്തൻപുരക്കൽ കുടുബം... കുഞ്ഞ് ആരുവിന്റെ കളിചിരികൾ വീട്ടിൽ നിറഞ്ഞ് നിന്നും.... അച്ചായന്മാരുടെ കൈയിൽ തുങ്ങി സ്കൂളിൽ പോകുന്ന അവളെ മാത്യു നിമ്മി നിറഞ്ഞ ചിരിയലെ നോക്കി നില്കും... കുഞ്ഞ് ആരുനെ ആരേലും നോക്കി പേടിപ്പിച്ചാൽ പോലും അച്ചായന്മാർക്ക് സഹിക്കില്ലയിരുന്നു... ഉണ്ണുന്നതും ഉറങ്ങുന്നതും വരെ ഒരുമിച്ചായിരുന്നു.... സന്തോഷത്തോടെ പോകുന്ന അവരുടെ ഇടയിലേക്കാണ് കഴുകാൻ കണ്ണുകളുമായി ഒര് ദിവസം വർഗീസ് കയറി വന്നത്.... പതിവ് പോലെ വൈകുന്നേരത്തെ കുർബാന കൂടാൻ വേണ്ടി വീട്ടിൽ എല്ലാവരും പള്ളിയിൽ പോയേകുവായിരുന്നു... ആരുവിന് ചെറിയ പനി ഉള്ളത് കൊണ്ട് നിമ്മി പോയില്ല...

അനിയത്തിയെ തനിച്ചിരുത്തി താനും പോകില്ലെന്ന് വാശി പിടിച്ച് ജസ്റ്റി അവരുടെ കൂടെയിരുന്നു..... അകത്തെ വാതിലുകൾ ചാരി ഉറങ്ങുന്ന ആരുന്റെ അടുത്ത് ഇരിക്കുവായിരുന്നു നിമ്മി.... പനി പകരുമെന്ന് പറഞ്ഞിട്ടും വാശി പിടിച്ച് ജസ്റ്റി അവൾക്കരികിൽ തന്നെ കിടന്ന് ഉറങ്ങി... എങ്കിലും ആരുന്റെ പനി ജസ്റ്റിക്ക് വരണ്ടാന്ന് കരുതി നിമ്മി ജസ്റ്റിയെ മറ്റൊരു റൂമിൽ കൊണ്ട് പോയി കിടത്തി...ആ സമയത്ത് വീട്ടിലരും ഇല്ലന്ന് മനസിലാക്കിയ വർഗീസ് അങ്ങോട്ടേക്ക് വന്നു... അകത്തെ വാതിലുകൾ വെറുതെ ചാരിട്ടെ ഉണ്ടായിരുന്നുള്ളു അതവാന് കൂടുതൽ എളുപ്പമാക്കി.... ലൈറ്റ് കണ്ട റൂമിലേക്ക് വർഗീസ് പയ്യെ കയറി... കുളിച്ച് ഈറനോടെ നിന്ന് മുടിയൊതുക്കുന്ന നിമ്മിയെ കണ്ടപ്പോൾ വർഗീസിന്റെ രക്തം തിളച്ചു...

സൗണ്ട് ഉണ്ടാകാതെ റൂമിന്റെ ലോക്ക് പയ്യെ ഇട്ട് നിമ്മിക്ക് അരികിലേക്ക് അവൻ പതിയെ ചെന്നു.... പുറകിലാരോ വന്ന് നിൽക്കുന്ന പോലെ തോന്നി തിരിഞ്ഞ നിമ്മി വർഗീസിനെ കണ്ട് പേടിച്ച് വിറച്ച് പോയി... എങ്കിലും ധൈര്യം സംഭരിച്ച് വർഗീസിനോട് ഇറങ്ങിപ്പോകാൻ അവൾ പറഞ്ഞെങ്കിലും അയാൾ കേട്ടില്ല.... "നിമ്മി എനിക്ക് നിന്നെ എത്ര ഇഷ്ട്ടമാണെന്ന് അറിയുമോ..? നിന്നെ ആദ്യയം കണ്ടപ്പോൾ തന്നെ കടിച്ച് തിന്നാനാ തോന്നിയത്... നാല് പെറ്റതാണ് നീയെന്ന് കണ്ടാൽ പറയില്ല... മിണ്ടാതെ ഞാൻ പറയുന്നത് അനുസരിച്ചാൽ നിനക്ക് എന്ത് വേണേലും തരാം... എനിക്ക് നിന്നെ വേദനിപ്പിക്കണം എന്നില്ല സ്‌നേഹിച്ചാൽ മാത്രം മതി.."" നിമ്മിക്ക് അരികിലേക്ക് ചെന്ന് കൊണ്ട് വർഗീസ് പറഞ്ഞു..... അരികിലേക്ക് വരുന്ന വർഗീസിനെ പേടിയോടെ നിമ്മി നോക്കി....

നിമ്മി ഒന്നിനും സമ്മതിക്കില്ലന്ന് തോന്നിയപ്പോൾ വർഗീസ് ബലം പ്രയോഗിക്കാൻ തുടങ്ങി... എന്നിട്ടു നിമ്മിയെ കിഴ്പെടുത്താൻ പറ്റില്ലെന്ന് മനസിലാക്കിയ വർഗീസ് അരയിൽ കരുതിയിരുന്ന കത്തി വലിച്ചൂരി ഉറങ്ങികിടകുന്ന ആരുന്റെ അരികിലേക്ക് പോകാൻ നോക്കി... മോളുടെ അരികിലേക്ക് പോകുന്ന വർഗീസിനെ നിമ്മി തടയാൻ ശ്രമിച്ചെങ്കിലും നടന്നില്ല... അങ്ങോട്ടും ഇങ്ങോട്ടും നടന്ന പിടിവലിയിൽ വർഗീസിന്റെ കൈയിൽ ഇരുന്ന കത്തി നിമ്മിയുടെ നെഞ്ചിലേക്ക് കുത്തികയറി... ഒരലർച്ചയോടെ നിലത്തേക്ക് വീണ അമ്മച്ചിയെ കണ്ടാണ് ആരു ഞെട്ടിയെണിച്ചത്.... ചോരയിൽ കിടക്കുന്ന അമ്മച്ചിയെയും തൊട്ടപ്പുറത്ത് നിൽക്കുന്ന അപരിചിതനായ ആളെയും ആരു മാറി മാറി നോക്കി...

അവൾ ഉറക്കെ കരയാൻ തുടങ്ങിയപ്പോൾ വർഗീസ് പെട്ടന്നാവളുടെ വാ പൊത്തിപിടിച്ച് പറഞ്ഞു 'അമ്മച്ചിയുടെ നെഞ്ചിൽ കുത്തിയ കത്തി വലിച്ചുരിയാൽ അമ്മച്ചി എണിക്കുമെന്ന് ' കുഞ്ഞായ അവൾക്ക് അയാൾ പറയുന്നത് വിശ്വസിക്കാനേ കഴിഞ്ഞുള്ളു... അയാൾ തന്നെ ആരുവിന്റെ കൈ പിടിച്ച് ആ കത്തി വലിച്ചുരി പിന്നെയും നിമ്മിയുടെ നെഞ്ചിലേക്ക് കുത്തിയിറക്കി.... ഒര് പിടച്ചിലോടെ നിമ്മിയുടെ ചലനം നിന്നപ്പോൾ ആരു കരുതിയിരുന്നില്ല ഇനി നിറമുള്ള നിമിഷങ്ങൾ സമ്മാനിക്കാൻ തന്റെ അമ്മച്ചി കൂടെ ഉണ്ടാകില്ലെന്ന്.... അമ്മച്ചി എണീക്ക്.... നിമ്മി ഉണരാത്തത് കണ്ട് കരഞ്ഞുകൊണ്ട് ആരു നിമ്മിയെ വിളിച്ചു..... "ഇനി നിന്റെ അമ്മച്ചി എണീക്കില്ല കരണം നീ അവളെ കൊന്നില്ലേ.... നിയാണ് കൊന്നത്.... പെട്ടന്ന് തോന്നിയ ബുദ്ധിയിൽ അയാൾ അത് തന്നെ ആ കുഞ്ഞിനോട് അവർത്തിച്ചവർത്തിച്ച് പറഞ്ഞു....

പള്ളിയിൽ പോയി തിരികേ വന്ന മാത്യു കാണുന്നത് ആളുകൾ കൊണ്ട് നിറഞ്ഞ് നിൽക്കുന്ന തന്റെ കുടുംബമായിരുന്നു.... പേടിയോടെ ഭയത്തോടെ അകത്തേക്ക് ഓടി കയറിയ മാത്യു ഒര് നിമിഷം തറഞ്ഞ് നിന്നുപോയി..... ചോരയിൽ കുളിച്ച് അനാങ്ങാതെ കിടക്കുന്ന നിമ്മിയും, നിമ്മിക്ക് അരികിൽ പേടിച്ച് വിറച്ച് കൈയിൽ കത്തിയുമായി ഇരിക്കുന്ന ആരുവും.... തൊട്ട് പുറകിൽ വന്ന ആലീസിന്റെ ജോയിടെ അവസ്ഥ ഇത് തന്നെയായിരുന്നു.... മാത്യു വേഗം പോയി നിമ്മിയെ വാരിയെടുത്ത് നെഞ്ചോട് ചേർത്ത് പൊട്ടിക്കരഞ്ഞു... അധികം വൈകാതെ തന്നെ പുത്തൻപുരകൽ പോലീസ് എത്തി... നിമ്മിയെ മാത്രം ശ്രദ്ധിച്ചിരുന്ന മാത്യു അപ്പോഴാണ് തന്റെ മകളെ കുറിച്ച് ഓർത്തത്‌... മാത്യു വേഗം പോയി മകളെ നെഞ്ചോട് ചേർത്തു....

അപ്പോഴും അവൾ ഒന്നും മിണ്ടാതെ പേടിച്ച് വിറച്ചിരിക്കുവായിരുന്നു.... മാത്യു ജോയ് എത്ര ശ്രമിച്ചിട്ടും പോലീസ്കാരെ തടയാൻ കഴിഞ്ഞില്ല... അവർ ആരുവിനെ കൊണ്ട് പോയി.... " അമ്മയും മകളും തമ്മിലുള്ള വഴക്കിൽ മകൾ അമ്മയെ കുത്തി എന്നായി കേസ്"" കുറച്ച് നിമിഷം കൊണ്ട് വീട്ടിലുള്ളവർ എല്ലാരും തളർന്നിരുന്നു... അമ്മച്ചിയുടെ വേർപാടും കുഞ്ഞ് പെങ്ങളുടെ അവസ്ഥയും എല്ലം കണ്ട് തളർന്നിരിക്കുന്ന മക്കളെ വേദനയോടെ ആലീസ് നോക്കി.... പെട്ടന്നാണ് ആ കുട്ടത്തിൽ ജസ്റ്റി ഇല്ലന്ന് ആലീസിന് മനസിലായത്.... ആലീസ് പേടിയോടെ ജസ്റ്റിയെ വിളിച്ച് കരയാൻ തുടങ്ങി... അപ്പോഴാണ് എല്ലാവർക്കും ജസ്റ്റിയുടെ കാര്യം ഓർമ വന്നത്... ആ വീട് മുഴുവൻ ജസ്റ്റിയെ അന്വേഷിച്ച് എല്ലാവരും നടന്നു.... അവസാനം വീടിന്റെ ഒര് ഭാഗത്ത്‌ പേടിച്ച് വിറച്ചിരിക്കുന്ന ജസ്റ്റിയെ കണ്ടു....

പേടിയോടെ തന്നെ അവൻ എന്തക്കയോ പറയുന്നുണ്ട്.. അവസാനം ജസ്റ്റിൻ പറയുന്ന കാര്യങ്ങൾ കേട്ട് മാത്യുവിന്റെ ഞരമ്പ് വലിഞ്ഞ് മുറുകി.... നിർമ്മലയുടെ എല്ലാ കാര്യവും കഴിഞ്ഞാണ് മാത്യു പോലീസ് സ്റ്റേഷൻലേക്ക് പോയത്.... അവിടെ ചെന്നപ്പോൾ തന്റെ കുഞ്ഞിന് നേരെ ഒരേന്ന് പറയുന്ന പോലീസുകാരെയാണ് മാത്യൂ കണ്ടത്.... "ഇത്രയും ചെറുപ്പത്തിൽ തന്നെ ഒര് കൊല ചെയ്തില്ലേ... കൊച്ച് കൊള്ളാല്ലോ.... എട്ട് വയാസ് അല്ലേ ആയുള്ളൂ... ഇപ്പോഴേ ഇങ്ങനെയാണേൽ വളരുമ്പോൾ എങ്ങനെയായിരിക്കും... " ഒന്നും മിണ്ടാതെ തലകുനിച്ചിരിക്കുന്ന അരുനെ കണ്ടപ്പോൾ മാത്യുന്റെ നെഞ്ച് ഒന്ന് വിങ്ങി.... മാത്യു ജോയ്, ആരുനെ പുറത്തിറക്കാൻ ഒര് പാട് ശ്രമിച്ചു പക്ഷെ കഴിഞ്ഞില്ല... മാത്യുവിനു ഉറപ്പായിരുന്നു ഇതിന്റെയൊക്കെ പിന്നിൽ വർഗീസ് ആണെന്ന്....

പക്ഷെ ഇപ്പോ അവനെ ഒന്നും ചെയ്യാൻ പറ്റില്ല ചെയ്താൽ അത് ആരുനെ ബാധിക്കും.....അത് കൊണ്ട് തന്നെ അവർ കുറച്ച് ദിവസത്തേക്ക് മിണ്ടാതെ ഇരുന്നു..... നിമ്മി ആരുമോളും ഇല്ലാത്ത പുത്തൻപുരക്കൽ എന്നും സങ്കടത്തിൽ തന്നെയായിരുന്നു.... കുട്ടികളുടെ ജയിലിലേക്ക് ആരുനെ വിട്ട രണ്ടാം ദിവസം മാത്യു അവിടെയെത്തിയപ്പോൾ അവിടുന്ന് കിട്ടിയ വാർത്ത മകൾ ഒര് ഭ്രാന്തിയായി എന്നാണ്..... ഭ്രാന്താശുപത്രിയുടെ മുന്നിൽ വണ്ടി നിർത്തി അകത്തേക്ക് കയറിയപോഴേ ആരുവിന്റെ കരച്ചിൽ മാത്യൂ കേട്ടിരുന്നു.... ഇരുട്ട് മുടിയ മുറിയിൽ നിന്ന് അലറിക്കരയുന്ന മകളെ കണ്ട മാത്യൂന്റെ കണ്ണിൽ പകയെരിഞ്ഞു... വീട്ടിലെത്തിയ മാത്യു ആലീസിനെ പിള്ളേരെ അന്നമ്മയുടെ അരികിൽ ഏല്പിച്ച് ജോയിയെ കൂട്ടി കുറച്ച് ദിവസം അവിടുന്ന് മാറി നിന്നും.....

തിരികെ വന്നപ്പോൾ അവരെ കാത്തിരുന്ന വാർത്ത വർഗീസിനെ കാണ്മാനില്ല എന്നായിരുന്നു... അത് ഒര് ചിരിയോടെ മാത്യു കേട്ട് നിന്നും... വർഗീസ് ഇല്ലാതായതോടെ ആരുനെ പുറത്തിറക്കാൻ പറ്റി... പക്ഷെ അവൾ ആ പഴേ എട്ട് വയസുകാരിയായിരുന്നില്ല... ഒരു മാസം ഇരുട്ടുമുറിയിൽ കിടന്ന് ആ 8 വയസുകാരി ഒരുപാട് അനുഭവിച്ചു.. വർഗീസ് ഏർപ്പാടാക്കിയ പോലീസ്കാരണ് ആരുനെ മെന്റൽ ഹോസ്പിറ്റലാക്കിയത്... അവിടെ കിടക്കുമ്പോഴും ആരുവിന്റെ അരികിലേക്ക് വർഗീസ് ഏർപ്പാടാക്കിയ ആളുകൾ വന്ന് അവൾ തന്നെയാണ് സ്വന്തം അമ്മയെ കൊന്നതെന്ന് എപ്പോഴും പറഞ്ഞോട് ഇരുന്നു.... അവർത്തിച്ചാർത്തിച്ച് അത് തന്നെ കേട്ടപ്പോൾ ആ കുഞ്ഞ് ഹൃദയം അത് വിശ്വസിച്ചു.... പിന്നീട് അവൾ സ്വയം അത് തന്നെ പറയാൻ തുടങ്ങി.... ആ ഇരുട്ട് മുറിയിൽ കിടന്ന് അവളും ഇരുട്ടിലേക്ക് പോയി ക്കൊണ്ടിരുന്നു... പഴേ ഓർമകൾ അവളുടെ മനസ്സിൽ നിന്ന് മാഞ്ഞുകൊണ്ടിരുന്നു....

പുറത്തിറങ്ങിടും ആരുവിൽ ഒര് മാറ്റവും വന്നില്ല... എല്ലാവർക്കും അത് സങ്കടമായിരുന്നു... അവസാനം നശിച്ചാ ഓർമകൾ സമ്മാനിച്ച ആ നാട് വിട്ട് അവർ പോകാൻ തീരുമാനിച്ചു.... പാലക്കാടിന്റെ പച്ചപ്പിൽ നിന്നും എറണാകുളത്തേക്ക് അവർ സ്ഥലം മാറിട്ടും ആരുവിൽ ഒര് മാറ്റവും വന്നില്ല... ആരോടും മിണ്ടാതെ തനിച്ചിരിക്കുന്ന ആരുവിനെ എപ്പോഴോ പള്ളിയിലെ സിസ്റ്റർ അൽഫോൻസാ ശ്രദ്ധിച്ച് തുടങ്ങി... മാത്യുവിൽ നിന്ന് കാര്യങ്ങൾ അറിഞ്ഞ അവർ ആരുവിനെ പയ്യെ മാറ്റിയെടുക്കാൻ ശ്രമിച്ചു.... പതിയെ പതിയെ ആ സിസ്റ്റർ അവൾക്ക് സിസ്റ്റർമ്മായായി... സിസ്റ്ററമ്മായുടെ കുട്ട് പയ്യെ ആരുവിൽ മാറ്റം വരുത്തി... താനല്ല തന്റെ അമ്മയുടെ മരണത്തിന് കരണമെന്ന് പയ്യെ അവൾ മനസിലാക്കി.... മുന്ന് മാസം ഇരുട്ട് മുറിയിൽ അനുഭവിച്ച നിറം മങ്ങിയ ഓർമകൾ അവളുടെ മനസ്സിൽ നിന്ന് മായൻ തുടങ്ങി....

അല്ലകിൽ അത് ഓർക്കാൻ അവളുടെ അച്ചായന്മാർ അവളെ അനുവദിച്ചില്ലന്ന് പറയുന്നതാകും സത്യം... ഉണ്ണുന്നതും ഉറങ്ങുന്നതും വരെ ഓർമിച്ചായിരുന്നു പെങ്ങൾ ഇടുന്ന ഡ്രസ്സ്‌ വരെ ഇച്ചായന്മാരുടെ സെലെക്ഷനിലായി... മക്കളുടെ പരസ്പര സ്നേഹം കാണുമ്പോൾ മാത്യുസിനും അലിസിനും ജോയിക്കും സന്തോഷമാകുമായിരുന്നു...... പതിവ് പോലെ ഒരു ദിവസം..... ഇല്ല ആരു നീ എന്ത് പറഞ്ഞാലും പോകാൻ ഞാൻ സമ്മതിക്കില്ല.... ഇനി നിനക്ക് പോകണമെങ്കിൽ പോയിക്കോ... പക്ഷെ എന്റെ സമ്മതത്തോടെ പോകണ്ട.... സണ്ണിച്ചാ പ്ലീസ് ഞാൻ പൊയ്ക്കോട്ടേ..? ഇനി എങ്ങോട്ടേകും പോകില്ല... മുന്ന് ദിവസത്തെ ട്രിപ്പ്‌ അല്ലേ അത് കഴിഞ്ഞാൽ ഞാൻ ഇങ്ങ് വരുമല്ലോ.... ക്ലാസ്സിലെ എല്ലാം കുട്ടികളും പോകുന്നുണ്ട് പ്ലസ്‌ടു ക്ലാസ്സ്‌ കഴിയാൻ ഇനി 2 മാസം കൂടിയെയുള്ളു അത് കഴിഞ്ഞാൽ ഇനി ആരെയും കാണാൻ പറ്റില്ല അത് കൊണ്ടാല്ലേ ഞാൻ പോകണമെന്ന് പറയുന്നത്....

കുറച്ച് സങ്കടത്തോടെ ആരു പറഞ്ഞു... """ അതാണോ പ്രശ്നം... അങ്ങനെയെങ്കിൽ എന്റെ മോൾക്ക് കുട്ടുകാരെ കാണാൻ ആഗ്രഹം തോന്നുമ്പോൾ പറഞ്ഞാൽ മതി ഈ അച്ചായൻ കൊണ്ട് പോയി കാണിക്കാം.... ചിരിയോടെ സണ്ണി പറഞ്ഞു സണ്ണിയുടെ ചിരി കണ്ട് ആരുവിന് പെട്ടന്ന് ദേഷ്യം വന്നു.... നോക്കിക്കോ അച്ചായനോട് ഞാനിനി മിണ്ടാതില്ല.... വാശിയോടെ അവൾ പറഞ്ഞു ഓ സന്തോഷം... ചിരിയോടെ പറഞ്ഞിട്ട് സണ്ണി എണീച്ച് പുറത്തേക്ക് പോയി..... രാത്രി എല്ലാരും കൂടെ ഒരുമിച്ചിരുന്നപ്പോൾ ആരുനെ മാത്രം കണ്ടില്ല.... കുഞ്ഞോളെ ആരു എവിടെ...??? മാത്യു അലിസിനോട് ചോദിച്ചു "" അവൾ റൂമിലുണ്ട് ചേട്ടായി... സ്കൂളിൽ നിന്ന് ട്രിപ്പ്‌ പോകാൻ അപ്പച്ചൻ സമ്മതിച്ചു സണ്ണിച്ചാൻ സമ്മതിച്ചില്ലന്ന് പറഞ്ഞ് പിണങ്ങി ഇരിക്കുവാ.... ആണോ എന്നാ രീതിക്ക് മാത്യു സണ്ണിയെ ഒന്ന് നോക്കി....

അപ്പച്ചാ അവളെ തനിച്ച് വിടാൻ ഞങ്ങൾക്കാർക്കും ഇഷ്ട്ടമല്ല... ഒരിക്കൽ അവളെ അമ്മച്ചിയെ തനിച്ചാക്കിയത് കൊണ്ട ഇപ്പോ അമ്മച്ചി നമ്മുടെ കൂടെയില്ലാത്തത്.... സങ്കടത്തോടെ സണ്ണി പറഞ്ഞു """ എന്ന് കരുതി അവളെ എപ്പോഴും വീട്ടിൽ തന്നെയിരുത്താൻ പറ്റുമോ... എല്ലാവരോടുമായി ജോയ് ചോദിച്ചു "" സണ്ണി എടാ അവൾ പോയിട്ട് വരട്ടെ... അവളുടെ സന്തോഷമാല്ലേ നമ്മുക്ക് വലുത്... അത്..അപ്പച്ചാ..... ചെല്ല്... ചെന്ന് നീ തന്നെ പറ അവളോട് പോയിക്കോളാൻ... സണ്ണിയെ പറയാൻ സമ്മതിക്കാതെ മാത്യൂ പറഞ്ഞു മ്മ്മ്മ് "" ശെരി അപ്പച്ചാ.... ആങ്ങളമാർ റൂമിലേക്ക് ചെല്ലുമ്പോൾ ആരു കിടക്കുവായിരുന്നു.... ആരു..... സണ്ണി പുറകിലൂടെ ചെന്ന് അവളെ വിളിച്ചു..... പയ്യെ എണിച്ച ആരുവിനെ കണ്ട് അങ്ങളമാർ ഒന്ന് ഞെട്ടി...!!!!! അയ്യോ മോളെ നിനക്ക് എന്ന പറ്റിയെ....

കലങ്ങിയ കണ്ണുമായ് ഇരിക്കുന്ന ആരുവിനെ കണ്ട് സണ്ണി വെപ്രാളത്തോടെ ചോദിച്ചു...... മിണ്ടാതിരിക്കുന്ന ആരുവിനെ കണ്ടപ്പോൾ എല്ലാവർക്കും സങ്കടമായി..... എന്നെ നിങ്ങൾക്ക് ഇഷ്ട്ടമാല്ലല്ലോ... അത് കൊണ്ടാല്ലേ എന്നെ എവിടെ വിടാത്തത്.... അത് കൊണ്ടല്ല ഒരുപാട് ഇഷ്ടമുള്ളത് കൊണ്ടാ ഞങ്ങൾ മോളോട് പോകണ്ടന്ന് പറഞ്ഞത്... ആരുവിന്റെ സംസാരം കേട്ട് ഷിനി വേഗം പറഞ്ഞു """ എന്നാലും ഞാൻ ആദ്യമായി ചോദിച്ച കാര്യമാല്ലേ.... സങ്കടത്തോടെ ആരു പിന്നെയും പറഞ്ഞു... പറയുന്നതിന്റെ ഇടക്ക് കണ്ണ് നിറുന്നത് പോലെ ഇടക്ക് ഇടക്ക് കണ്ണ് ചിമ്മുന്നുണ്ടായിരുന്നു അവൾ.... ആരു നിന്നെ കാണാത്ത ഞങ്ങൾക്ക് പറ്റാത്തത് കൊണ്ടാ അല്ലാതെ ഇഷ്ട്ടം ഇല്ലാത്തത് കൊണ്ടല്ല.... ഇനി ഇതിന്റെ പേരിൽ കരഞ്ഞ് അസുഖം വരുത്തണ്ട.... പോയിട്ട് പോരെ...

സണ്ണി ആരുവിന്റെ മുടിയിൽ തലോടി കൊണ്ട് പറഞ്ഞു """ ശെരിക്കും ഞാൻ പൊയ്ക്കോട്ടേ... സന്തോഷത്തോടെ ആരു ചോദിച്ചു... മ്മ്മ്മ് "" പോകുന്നതൊക്കെ കൊള്ളാം പക്ഷെ ആരുമായും വഴക്ക് ഒന്നും ഉണ്ടാകരുത്.... ഷിനി പറഞ്ഞു ഇല്ല.... ചിരിയോടെ ആരു അത് സമ്മതിച്ചു എന്നാൽ പോയി മുഖം കഴുകിയിട്ട് വാ ഭക്ഷണം കഴിക്കാം... ഉള്ളി കണ്ണിൽ തേച്ച് കുറെ കഷ്ടപെട്ടതല്ലേ... ചിരിയോടെ സണ്ണി പറഞ്ഞു അത്... സണ്ണിച്ചാ ഞാൻ... മറുപടി പറയാതെ ആരു കിടന്ന് വിക്കി ഞാൻ... ബാക്കി പറ കേൾക്കട്ടെ... ഷിനി ആരുന്റെ ചെവിയിൽ പിടിച്ചു... അത് കണ്ടപ്പോൾ ലാലിയും ജസ്റ്റിയും പയ്യെ മുങ്ങൻ തുടങ്ങി..... സണ്ണി വേഗം തന്നെ അവരെ പിടിച്ച് വെച്ചു... അപ്പോൾ എന്റെ ഉഹം ശെരിയാ മുന്നും കൂടിയുള്ള പ്ലാനായിരുന്നല്ലേ... സണ്ണി മുന്ന് പേരോടുമായി ചോദിച്ചു "" അയ്യോ സണ്ണിച്ചാ ഞാൻ ഇതിൽ ഇല്ല... ലാലി വേഗം പറഞ്ഞു അയ്യോ ഉണ്ട് സണ്ണിച്ചാ ഇത് മുഴുവൻ ലളിച്ചാന്റെ മാത്രം ഐഡിയ.... ആരു വേഗം പറഞ്ഞു

"" നിനക്ക് ഞാൻ വെച്ചിട്ടുണ്ട് എന്ന രീതിക്ക് ലാലി അവളെയൊന്ന് നോക്കി.... ഇനി ഇത് പോലെയുള്ള കള്ളത്തരങ്ങൾ എന്തേലും ചെയ്താൽ... അപ്പൊ ഞാൻ ബാക്കി പറയാം മൂന്നിനോടും പറഞ്ഞിട്ട് സണ്ണി എണിച്ച് പോയി..... നിയണ് ഇവരെ കുടി ചീത്തയാകുന്നത്... ഷിനി ലാലിയോട് പറഞ്ഞു ആ ഇനി അങ്ങനെ പറ... ഞാൻ ഒരേ ബുദ്ധി പറഞ്ഞ് കൊടുക്കുന്നതാല്ലേ.... എന്റെ ബുദ്ധി എല്ലാവർക്കും വേണം എന്നെയാർക്കും വേണ്ട... കുറച്ച് സങ്കടത്തോടെ ലാലിച്ചൻ പറഞ്ഞു.... """ ഇനി ഇതേപോലെയുള്ള ബുദ്ധി കാണിച്ചാൽ അപ്പച്ചന്റെ മുന്നിൽ ചെന്ന് നില്കേണ്ടി വരും പറഞ്ഞേക്കാം... ആഹാ അങ്ങനെയെങ്കിൽ ഞാൻ മാത്രമല്ല കൂടെ ഷിനിച്ചാനും ഉണ്ടാകും... ഞാൻ എന്ത്‌ ചെയ്തിട്ടാ... ഒന്നും മനസിലാകാതെ ഷിനിച്ചാൻ ലാലിച്ചനോട് ചോദിച്ചു.... """ അതോ സിസ്റ്ററമ്മയെ കാണാനെന്ന് പറഞ്ഞ് ഇടക്ക് ഇടക്ക് സ്വർഗ്ഗത്തിലേക്ക് പോകുന്നത് എന്തിനാണെന്ന് ഞാൻ അപ്പച്ചനോടും സണ്ണിച്ചാനോടും പറയും...

ഭീഷണി രൂപത്തിൽ ലാലിച്ചൻ ഷിനിയോട് പറഞ്ഞു... """ ലാലിച്ചന്റെ സംസാരം കേട്ട് ഷിനിച്ചൻ വേഗം ചുറ്റും നോക്കി.... അവിടെത്തെ ആൻസി കൊച്ചിനെ കാണാനാണെന്ന് എനിക്കാറിയാം ഞാൻ അത് എല്ലാവരോടും പറയട്ടെ... ലാലിച്ചൻ ഷിനിച്ചനോട് ചോദിച്ചു......"" ഓഹ് അപ്പൊ ഇതിനാണല്ലേ ഇടക്ക് ഇടക്ക് ആരുമോളെ സ്വർഗത്തിൽ പോകാം... ആരുമോളെ സ്വർഗത്തിൽ പോകാം.. എന്ന് പറഞ്ഞ് എന്റെ പുറകെ നടക്കുന്നത്... ഷിനിയെ സൂഷിച്ച് നോക്കികൊണ്ട് ആരു ചോദിച്ചു "" ഷിനിച്ചൻ ആണേൽ ഒരു വളിച്ച ചിരിയോടെ എല്ലാവരെ നോക്കി.... അയ്യടാ ചിരി കണ്ടില്ലേ.... ഇപ്പോ ഞാൻ കാണിച്ചു തരാം... സണ്ണിച്ചാ..... സണ്ണിച്ചാ ഇങ്ങോട്ടേക്ക് ഒന്ന്.... അപ്പോഴേക്കും ഷിനിച്ചൻ ആരുന്റെ വാ പൊത്തി പിടിച്ചിരുന്നു .... നീ എന്താടി ചെയ്യാൻ പോകുന്നത്... പേടിയോടെ ഷിനിച്ചാൻ ആരുവിനോട് ചോദിച്ചു.....

" ഞാൻ സണ്ണിച്ചാനോട്‌ പറയാൻ പോകുവാ..... നിസാരമായി ആരു പറഞ്ഞു അയ്യോ മോളെ ചതിക്കല്ലേ... ചേട്ടായി അറിഞ്ഞാൽ ഇനി എനിക്ക് സ്വർഗം കാണാൻ പറ്റില്ല പകരം നരകത്തിന്റെ വാതിൽ ചേട്ടായി എനിക്ക് തുറന്ന് തരും.... തന്നില്ലാകിൽ ഞങ്ങൾ തരിപ്പിക്കും.. ലളിച്ചനും ജസ്റ്റി കൂടെ ഒരുമിച്ച് പറഞ്ഞു ഞങ്ങൾ അറിയാതെ എന്തേലും ചെയ്ത് പോയാൽ അപ്പൊ സണ്ണിച്ചാനോട്‌ പറഞ്ഞു കൊടുക്കുമല്ലോ ഷിനിച്ചാൻ... അത് കൊണ്ട് ഈ കാര്യം ഞങ്ങളും പറഞ്ഞ് കൊടുക്കും.... പേടിച്ചിരിക്കുന്ന ഷിനിച്ചാനെ ഒന്നുടെ പേടിപ്പിക്കാനായി ആരു പറഞ്ഞു ഇനി ഞാൻ ഒന്നും പറയില്ല സത്യം.... നിഷ്കളങ്കമായി ഷിനി പറഞ്ഞു "" ശെരി ഞങ്ങൾ സണ്ണിച്ചാനോട്‌ പറയില്ല പകരം ഞങ്ങൾ പറയുന്നത് ഒക്കെ കേൾക്കണം.... സമ്മതം ആണോ...? ആരു ചോദിച്ചു അത്..... പിന്നെ സമ്മതം അല്ലേൽ വേണ്ട... സണ്ണിച്ചാ....!!!

ആരു കിടന്നലറി വിളിച്ചു.... എന്താടാ അവിടെ.... താഴെ നിന്ന് സണ്ണി വിളിച്ച് ചോദിച്ചു """ സമ്മതമാണ്.... പെട്ടന്ന് ഷിനിച്ചൻ പറഞ്ഞു മ്മ്മ് "" അങ്ങനെയെങ്കിൽ എനിക്ക് ഇപ്പോ ന്യൂഡിൽസ് കഴിക്കാൻ തോന്നുന്നു... ഉണ്ടാക്കി തരണം... അവസരം യൂസ് ചെയ്ത് കൊണ്ട് ലാലിച്ചൻ പറഞ്ഞു അലൻ പറഞ്ഞു "" എനിക്കും വേണം.... ജസ്റ്റിയും പറഞ്ഞു ഷിനിക്കാണേൽ ദേഷ്യം വരുന്നുണ്ടായിരുന്നു പക്ഷെ എന്ത് ചെയാം പെട്ട് പോയില്ലേ... ആാാ ഉണ്ടാക്കി തരാം.... അല്ല നിനക്ക് ഒന്നും വേണ്ടേ ഷിനി ആരുനോട്‌ കുറച്ച് പുച്ഛത്തിൽ ചോദിച്ചു """ എനിക്ക് വേണം പക്ഷെ ന്യൂഡിൽസ് വേണ്ട.... പിന്നെ എന്താ വേണ്ടത്..... ക്യാമറ...... ക്യാമയോ....???? യാ ക്യാമറ തന്നെ.... കഴിഞ്ഞ തവണ സണ്ണിച്ചാൻ എനിക്ക് ക്യാമറ മേടിച്ച് തരാൻ നോക്കിയപ്പോൾ ഷിനിച്ചാൻ സമ്മതിച്ചില്ലല്ലോ...

പകരം നാളെയെനിക്ക് ഷിനിച്ചാൻ ക്യാമറ മേടിച്ച് തരണം..... എന്റൽ ക്യാഷ് ഇല്ല .... ഇല്ലേൽ വേണ്ട.... ഞാൻ സണ്ണിച്ചാന്റെ കൈയിൽ നിന്നും മേടിച്ചോളാം വേണ്ടാ....ഞാൻ മേടിച്ച് തരാം... അങ്ങനെ വഴിക്ക് വാ.... എന്നാൽ ശെരി ഇപ്പോ പോയിക്കോ എന്നിട്ട് ന്യൂഡിൽസ് ഉണ്ടാക്കി വാ..... മ്മ്മ്മ് """" ഷിനി എല്ലാവരെ ഒന്ന് നോക്കി പേടിപ്പിച്ചിട്ട് പോയി.... കുറച്ച് ദിവസം കഴിഞ്ഞപ്പോൾ ആരുവിന് ട്രിപ്പ്‌ പോകാനുള്ള ദിവസമായി.... അതിനിടക്ക് ഷിനിയെ പേടിപ്പിച്ച് ആരു ഒരു ക്യാമറ ഒപ്പിച്ചു...... ആരു പറഞ്ഞത് ഒക്കെ ഓർമയുണ്ടല്ലോ ശ്രദ്ധിച്ച് പോകണം.... അറിയാത്ത ആരോടും മിണ്ടാൻ നിൽക്കരുത്.... എവിടെ പോയാലും ടീച്ചർമാരുടെ കൂടെ നടക്കാവു..... ഞാൻ ശ്രദ്ധിച്ചോളാം സണ്ണിച്ചാ.... മ്മ്മ്മ് "" എന്നാൽ പോയിട്ടു വാ... സണ്ണി ആരുവിനെ യാത്രയാക്കി...

ബസിൽ ആരു കയറി ആങ്ങളമാർക്ക്‌ കൈവീശി കാണിച്ചു..... ❤️❤️❤️❤️❤️❤️❤️❤️❤️❤️ ഊട്ടിയിലെ തണുപ്പിൽ മരങ്ങൾക്കിടയിലൂടെ അലസമായി നടക്കുവായിരുന്നു ആരു.... അവളുടെ ഓർമ്മയിൽ ആദ്യമായിട്ടായിരുന്നു വീട്ടിൽ നിന്ന് മാറി നിൽകുന്നത്.... കുറച്ച് നേരമൊക്കെ കൂട്ടുകാരോട് സംസാരിച്ചിരുനെങ്കിലും അച്ചായന്മാർ കൂടെയില്ലാത്തത് വലിയ ഒര് കുറവായി അവൾക്ക് തോന്നി.... അച്ചായന്മാരുടെ കൂടെയുള്ള നിമിഷങ്ങൾ ഓർമ്മ വന്നപ്പോൾ അവൾക്ക് വല്ലാത്ത സങ്കടം തോന്നി..... എന്തക്കയോ ആലോചിച്ച് ആരു ഒരുപാട് മുന്നോട്ട് പോയി.... ആരുടേയോകയോ സംസാരം കേട്ടപ്പോഴാണ് അവൾക്ക് ബോധം വന്നത്... നടത്തം നിർത്തി ചുറ്റും നോക്കിയപ്പോൾ അവൾ കാണുന്നത് കൈയിൽ മദ്യയാകുപ്പിയുമായി നിൽക്കുന്ന മുന്ന് പേരെയാണ്....

ആരുവിന് പേടി കൊണ്ട് ശരീരം വിറക്കാൻ തുടങ്ങി എങ്കിലും ഭയം പുറത്ത് കാണിക്കാതെ രക്ഷപെടാൻ വേണ്ടി അവൾ ചുറ്റും നോക്കി... താൻ ഒരുപാട് ദൂരം മുന്നോട്ട് പോയെന്ന് അവൾക്ക് അപ്പോഴാണ് മനസിലായത്..... "അവിടുത്തെ തണുപ്പ് കൊണ്ട് ആരു കഴുത്തിൽ ഒര് ഷാൾ ചുറ്റി മഫ്ത പോലെ തലയും മുഖവും കഴുത്തും കവർ ചെയ്തിരുന്നു.... കണ്ണും നെറ്റിയിയും മാത്രമായിരുന്നു പുറത്തു കണ്ടിരുന്നത് " നോക്കണ്ട മോളെ ഇവിടെ ഞങ്ങൾ അല്ലാതെ വേറെയാരുമില്ല.... ആരും ഇങ്ങോട്ടേക്ക് വരുകയുമില്ല ഇനി വന്നാൽ തന്നെ തിരിച്ച് പോകണമെങ്കിൽ ഞങ്ങളുടെ അനുവാദം വേണം.... ആരുവിന്റെ നോട്ടം കണ്ട് കുട്ടത്തിൽ ഒരുത്തൻ പറഞ്ഞു '""" പിടക്കുന്ന മിഴികളോടെ ആരു ചുറ്റും നോക്കി.... ഈ തട്ടം ഒന്ന് മറ്റ് മോളെ... ഈ മുഖം ഞങ്ങൾ ഒന്ന് കാണട്ടെ കുട്ടത്തിൽ വേറെ ഒരുത്തൻ പറഞ്ഞ് കൊണ്ട് ആരുവിന്റെ ഷാൾ മുഖത്ത് നിന്ന് മാറ്റാൻ നോക്കി..... പെട്ടന്ന് കിട്ടിയാ ധൈര്യത്തിന് ആരു അവനെ പിടിച്ച് തള്ളിയിട്ട് തിരിഞ്ഞോടി.... ആരുവിന്റെ പുറകിൽ തന്നെ അവരും ഉണ്ടായിരുന്നു... ഒരുപാട് ദൂരം ഓടിയ ശേഷം ആരു പെട്ടന്ന് ആരുടേയോ നെഞ്ചിൽ തട്ടി നിന്നും...............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story