പ്രണയ പ്രതികാരം: ഭാഗം 15

pranaya prathikaram

എഴുത്തുകാരി: PARVATHY ANOOP

പെട്ടന്ന് ആരുടേയോ നെഞ്ചിൽ തട്ടി ആരു നിന്നും... ഷർട്ട്‌ന്റെ വിടവിൽ കൂടി കാണുന്ന ആ വിരിഞ്ഞ നെഞ്ചും നെഞ്ചോട് ചേർന്ന് കിടക്കുന്ന രുദ്രക്ഷ മാലയുമാണ് ആരു ആദ്യയം കണ്ടത്..... കിതപ്പ് ഒന്ന് മാറിയ ശേഷം ആരു പയ്യെ മുഖമുയർത്തി നോക്കി...തന്റെ പുറകിൽ ഓടിവരുന്നവരെ ദേഷ്യത്തോടെ നോക്കുന്ന ആ കുറുക്കിയ കണ്ണുകൾ കണ്ടപ്പോൾ ആരുവിന് ചെറിയ പേടി തോന്നി.... ടാ മോനെ അവളെ ഞങ്ങൾക്ക് വേണം അത് കൊണ്ട് മോൻ പോകാൻ നോക്ക്... ആാാ പിന്നെ പോകുന്നതൊക്കെ കൊള്ളാം ഇവളെ കണ്ടതൊന്നും ആരോടും പറയാൻ നിൽക്കണ്ട.... ആരുവിന് പുറകിൽ വന്നതിൽ ഒരുത്തൻ പറഞ്ഞു... """ ആരു പേടിച്ച് ഒന്നുടെ അവന്റെ നെഞ്ചോട് ചേർന്ന് നിന്നും.... അപ്പോഴാണ് അത് വരെ മുന്നിൽ നിൽക്കുന്ന ആളുകളെ നോക്കിയിരുന്ന അവൻ തന്റെ നെഞ്ചോട്‌ ചേർന്ന് നിൽക്കുന്ന പെൺകുട്ടിയെ നോക്കിയത്...

പിടക്കുന്ന അവളുടെ കണ്ണുകൾ മാത്രമാണ് അവൻ കണ്ടത്... എന്നെ ഇവിടെ വിട്ടിട്ട് പോകല്ലേയെന്ന് ആ കണ്ണുകൾ തന്നോട് അപേക്ഷിക്കും പോലെ അവന് തോന്നി.. ടാ ചെക്കാ നിന്നോട് പറഞ്ഞില്ലേ അവളെ ഇവിടെ വിട്ടിട്ട് പോകാൻ.... മുന്നിൽ നിൽക്കുന്നതിൽ ഒരുത്തൻ അവർക്ക് നേരെ അലറി..... എന്നതാ ചേട്ടമ്മാരെ പ്രശ്നം..... ആരുവിനെ സൈഡിലേക്ക് മാറ്റി നിർത്തി മുന്നിൽ നില്കുന്നവരോട് അവൻ ചോദിച്ചു "" മോൻ പ്രശ്നം അറിഞ്ഞ് പരിഹരിച്ചിട്ടേ പോകുന്നുള്ളോ..... പരിഹാസം ചിരിയോടെ അതിൽ ഒരുത്തൻ ചോദിച്ചു... """" അത് അത്രയേയുള്ളു..... അവനും അതെ രീതിക്ക് തന്നെ മറുപടി കൊടുത്തു... """ നിങ്ങൾ രണ്ട് പേരും ഇങ്ങോട്ടേക്ക് വഴിതെറ്റി വന്നവരാണ്....അതിൽ നിനക്ക് തിരികെ പോകാം.... നിനക്ക് മാത്രം.. അതിൽ ഒരുത്തൻ അവന് നേരെ വിരൽ ചുണ്ടി കൊണ്ട് പറഞ്ഞു...

""" ഞാൻ പോകാൻ തന്നെയാ ഇങ്ങോട്ടേക്ക് വന്നത് പോകുമ്പോൾ എന്റെ കൂടെ ഇവളും ഉണ്ടാകും.... അരികിൽ നിൽക്കുന്ന ആരുവിന്റെ കൈ പിടിച്ച് കൊണ്ട് അവൻ പറഞ്ഞു """ തന്റെ കൈ ചേർത്ത് പിടിച്ച് നിൽക്കുന്നവന്റെ മുഖത്തേക്ക് ആരു നോക്കി... ആരാണാനറിയില്ല പക്ഷെ അവൻ കൈയിൽ പിടിച്ചപ്പോൾ ഇത് വരെയില്ലാത്തൊരു സുരക്ഷിതത്വം ഫീൽ ചെയുന്നു... നീ ഇവളെ കൊണ്ടേ പോകു അല്ലേടാ.... അതിൽ ഒരുത്തൻ അവനെ അടിക്കാൻ വേണ്ടി കൈ ഓങ്ങി കൊണ്ട് പറഞ്ഞു... അവൻ ആ കൈ പിടിച്ച് അടിക്കാൻ വന്നവന് രണ്ടണ്ണം കൊടുത്തു.... പിന്നെ അവിടെ പെരിഞ്ഞനം പേരാട്ടമായിരുന്നു അവന്റെ തല്ലു കിട്ടിയ ആ മുന്ന് പേരും തിരിഞ്ഞ് നോക്കാതെ ഓടി..... ആരു നന്ദിപൂർവ്വം അവനെ ഒന്ന് നോക്കി പക്ഷെ ആ കണ്ണുകളിലെ ദേഷ്യം കണ്ടപ്പോൾ അവൾക് പേടിയായി....

പ്രകൃതി ഭാഗ്യ ആസ്വദിക്കാൻ വേണ്ടിയാണോടി തന്നെ ഇങ്ങോട്ടേക്ക് കെട്ടിയെടുതത്... കുറച്ച് ദേഷ്യത്തോടെ അവൻ ചോദിച്ചു """ അത്... ഞാൻ.... അറിയാതെ നടന്നപ്പോൾ ഇവിടെയെത്തി പോയതാ.... ചെറിയ സൗണ്ടിൽ ആരു പറഞ്ഞു... """ മ്മ്മ്മ് """ മുന്നോട്ട് നടന്ന് കൊണ്ട് അവൻ ഒന്ന് മുളി..... ആരു ആണേൽ ഇനി എന്ത് ചെയ്യുമെന്നറിയാതെ അവിടെ തന്നെ നില്കുവായിരുന്നു.... ഡീ... നീ വരുന്നില്ലേ.... മുന്നിൽ നിന്നവൻ വിളിച്ച് ചോദിച്ചു ആരു വേഗം അവന്റെ അടുത്തേക്ക് ഓടി... രണ്ട് പേരും ഒരുമിച്ച് നടക്കാൻ തുടങ്ങി... അവന്റെ കൂടെ നടക്കുമ്പോൾ ആരുവിന് എന്തന്നില്ലാത്ത സന്തോഷമായിരുന്നു... തന്റെ ഹൃദയമിടിപ്പ് വല്ലാതെ ഉയരുന്നത് പോലെ... അതിന്റെ കാരണം അവൾക്ക് മനസിലായില്ല.... തന്റെ അച്ചായൻമാരുടെ കൂടെയല്ലാതെ വേറെ ആരുടെ കൂടെ താനിങ്ങനെ ചേർന്ന് നടന്നട്ടില്ലെന്ന് അവൾ ചിന്തിച്ചു.. """ ടാ....!!!!! പുറകിൽ നിന്നുള്ള വിളികേട്ടണ് അവർ തിരിഞ്ഞ്നോക്കിയത്....

ഈ തവണ ആരുവിനെ പോലെ തന്നെ അവനും ഭയന്നിരുന്നു... കാരണം നേരത്തെ അവൻ തല്ലി പറഞ്ഞ് വിട്ടവർ കുറെ ആളുകളെ കൂട്ടിയാണ് വന്നിരിക്കുന്നത്.... തനിച്ചവരെ നേരിടാൻ പറ്റിലന്ന് അവന് അറിയാവുന്നത് കൊണ്ട് ആരുവിന്റെ കൈ പിടിച്ച് പറഞ്ഞു "എന്ത് വന്നാലും എന്റെ കൈ വിടരുത് " എന്താ എന്ന് അവൾ ചോദിക്കാൻ തുടങ്ങിയപ്പോഴേകും ആരുവിന്റെ കൈ വലിച്ചോണ്ട് അവൻ ഓടിയിരുന്നു.... കുറച്ച് ദൂരം തല്ലാൻ വന്നവർ പുറകിലുണ്ടയിരുന്നു.... ആരു മടുത്തു എന്ന് തോന്നിയപ്പോൾ വലിയൊര് മരത്തിന്റെ കിഴിലേക്ക് അവൻ അവളെ കൊണ്ട് മാറി നിന്നും.... പതിയെ പതിയെ അവരുടെ കണ്ണ് വെട്ടിച്ച് മരങ്ങൾക്കിടയിലൂടെ അവർ അപ്പുറത്ത് എത്തിയിരുന്നു.... അവിടെ ഇരിക്കുന്ന തന്റെ കുട്ടുകാരെ കണ്ടപ്പോൾ ആരുവിന് സമാധാനമായി...

അത്രനേരം ഓടിയത് കൊണ്ട് അവൾ നന്നായി കിതച്ചിരുന്നു... തൊട്ടടുത്ത് കണ്ട മരച്ചുവട്ടിലേക്ക് പോയി അവൾ കണ്ണടച്ചിരുന്നു... ആരുവിന്റെ കൂടെ തന്നെ കുറച്ച് മാറി അവനും ഇരുന്നു... കുറച്ച് കഴിഞ്ഞ് കണ്ണ് തുറന്ന ആരു കാണുന്നത് തന്നെ തന്നെ നോക്കിയിരിക്കുന്ന അവന്റെ ചെറിയ കണ്ണുകളെയാണ്.... അവന്റെ നോട്ടം കണ്ട ആരു വേഗം നേരെയിരുന്ന് കണ്ണ് കൊണ്ട് അവനോട് എന്താണെന്ന് ചോദിച്ചു..... ഇത്രയും പേടിയുള്ള താനാണോ അതെപോലെയുള്ള ഒര് സ്ഥലത്തേക്ക് തനിച്ച് പോയത്.... എന്റെ നോട്ടം കണ്ട് കൊണ്ട് അവൻ ചോദിച്ചു """ അത് ഞാനറിയാതെ പോയതാ..... ഞാൻ വേഗം മറുപടി പറഞ്ഞു """ ഇനി ഇതേപോലെ സ്വപനംകണ്ട് നടക്കണ്ട അവന്മാർ ഇവിടെ ഒക്കെ തന്നെ ഉണ്ടാകും.... ഇനി അവര് വന്നാലും കുഴപ്പം ഒന്നുമില്ലല്ലോ... ആരു വേഗം പറഞ്ഞു

""" അതെന്താ കുഴപ്പം ഇല്ലാത്തത്.... സംശയത്തോടെ അവൻ ചോദിച്ചു "" നമ്മൾ ഇവിടെ ഇപ്പോ തനിച്ചല്ലല്ലോ.... ഒരുപാടാളുകൾ വേറെയും ഇല്ലേ.... വലിയ എന്തോ കാര്യം പറയുന്ന പോലെ ആരു പറഞ്ഞു """ ആഹാ ആണോ എന്നിട്ട് എവിടെ.... ഞാൻ ആരെ കാണുന്നില്ലല്ലോ.... ചിരിയോടെ അവൻ ചുറ്റും നോക്കി കൊണ്ട് പറഞ്ഞു """ ഇയാൾക്ക് കണ്ണ് കാണില്ലേ... നോക്ക് അവിടെ എന്റെ ഫ്രഡ്സ്... പറഞ്ഞ് പൂർത്തിയാകാതെ ആരു ചുറ്റും നോക്കി..... അയ്യോ അവരവിടെ പോയി.... ചുറ്റും നോക്കികൊണ്ട് വെപ്രാളത്തോടെ ആരു സ്വയം ചോദിച്ചു """ ആാാ ഇതാ ഞാൻ പറഞ്ഞത് സ്വപനം കണ്ടോട് ഇരിക്കരുതെന്ന്.. അവരൊക്കെ മുന്നോട്ടേക്ക് നടന്നു.... ചിരിയോടെ അവൻ പറഞ്ഞു """" ഇനി എന്ത്‌ ചെയ്യും... എനിക്ക് തന്നെ പോകാൻ പേടിയാ.... പേടിയോടെ ആരു പറഞ്ഞു """"

പേടിയുള്ള ആളാണോ തന്നെ അത്രയും ദൂരം നടന്നത്.... പിന്നെയും സംശയത്തോടെ അവൻ എന്നോട് ചോദിച്ചു "'''' അത് പിന്നെ ഞാൻ... വാ ഞാൻ കൊണ്ടാക്കി തരാം... എങ്ങോട്ടക പോകേണ്ടതെന്ന് പറഞ്ഞാൽ മതി.... മുന്നോട്ട് നടന്ന് കൊണ്ട് അവൻ പറഞ്ഞു """ കുറച്ച് അപ്പുറത്ത് ഞങ്ങളുടെ ബസ് പാർക്ക്‌ ചെയ്തിട്ടുണ്ട്.... അങ്ങോട്ടേക് പോയാൽ മതി.... അവന്റെ കൂടെ നടന്ന് കൊണ്ട് ആരു പറഞ്ഞു """ ഒരുമിച്ച് നടക്കുമ്പോഴും രണ്ട് പേരും ഒന്നും മിണ്ടിയില്ല..... അല്ല ഊട്ടി കാണാൻ എവിടുന്ന് കുറ്റി പറിച്ച് വന്നതാ താൻ.... കുറച്ച് കഴിഞ്ഞപ്പോൾ അവൻ ചോദിച്ചു """ എറണാകുളം... ചിരിയോടെ ആരു പറഞ്ഞു ആഹാ പേരെന്താ...... ആരു...... എന്താന്ന്..? മനസിലാകാതെ അവൻ ചോദിച്ചു ആരു.... ഒരിക്കൽ കൂടെ അവൾ പറഞ്ഞു ആഹാ കൊള്ളാലോ...

ഞാൻ കരുതി വല്ല ഫാത്തിമ എന്നോ അല്ലങ്കിൽ ആയിഷ എന്നോ ആയിരിക്കുമെന്ന്... ചിരിയോടെ അവൻ പറഞ്ഞു """ ഷാൾ ചുറ്റിയത് കൊണ്ടാണ് അവൻ അങ്ങനെ പറഞ്ഞതെന്ന് ആരുവിന് മനസിലായി... എങ്കിലും അവൾ അത് തിരുത്താൻ പോയില്ല..... കുറച്ച് കൂടി കഴിഞ്ഞപ്പോൾ ആരുവിന്റെ ബസ് പാർക്ക്‌ ചെയ്തിരിക്കുന്ന സ്ഥലത്ത് എത്തി..... ദേ അതാ എന്റെ ബസ് ആരു പറഞ്ഞു മ്മ്മ് """ എന്നാൽ പോയിക്കോ അവൻ പറഞ്ഞു ശെരി ഞാൻ പോട്ടെ... ചിരിയോടെ അവനോട് പറഞ്ഞിട്ട് ആരു മുന്നോട്ട് നടന്നു.... "" ഡോ... പിന്നിൽ നിന്ന് അവന്റെ വിളി കേട്ടപ്പോൾ ആരു വേഗം തിരിഞ്ഞ് നോക്കി..... താൻ എന്റെ പേര് പോലും ചോദിച്ചില്ലല്ലോ.... അയ്യോ ഞാൻ മറന്ന് പോയി... പേര് എന്താ...? കണ്ണ് വിടർത്തി കൊണ്ട് ആരു ചോദിച്ചു """ പറയില്ല... ഇനി നമ്മൾ ഒരിക്കൽ കൂടെ കണ്ടാൽ അന്ന് പറയാം....

ചിരിയോടെ പറഞ്ഞിട്ട് അവൻ പിന്തിരിഞ്ഞ് നടന്നു.... അവൻ നടന്ന് പോകുന്നത് കണ്ടപ്പോൾ ആരുവിന് ചെറിയ വിഷമം തോന്നി.... കുറച്ച് മുന്നോട്ട് നടന്ന ശേഷം അവൾ തിരിഞ്ഞ് നോക്കി... കുറച്ച് മാറി നിന്ന് ആരോടോ സംസാരികുന്ന അവനെ കണ്ടപ്പോൾ അവൾക്ക് സന്തോഷം തോന്നി... ചുണ്ടിൽ വന്ന ചിരിയോടെ അവൾ ബസിൽ കയറിയിരുന്നു... ബസിൽ കുറച്ച് കുട്ടികൾ ഉണ്ട്.... ബാക്കി എല്ലാവരും ഇപ്പോഴും പുറത്താണ്... ബസിൽ കയറിയപ്പോൾ തന്നെ ആരു മുഖത്ത് ചുറ്റിയിരുന്ന ഷാൾ അഴിച്ച് മാറ്റി വിൻഡോ പതിയെ തുറന്ന് പുറത്തേക്ക് നോക്കി.... അപ്പോഴും ആരോടോ കാര്യമായി സംസാരിച്ചോണ്ട് നിൽകുവായിരുന്നു അവൻ..... എന്തോ ഓർത്തപോലെ ആരു വേഗം എണീച്ച് ക്യാമറ എടുത്ത് വേഗം തന്നെ അവൻ അറിയാതെ അവനെ മാത്രം സും ചെയ്ത് ഫോട്ടോ എടുത്തു...

എന്തിനാണ് അവന്റെ ഫോട്ടോ എടുത്തതെന്ന് ആരുവിന് അറിയില്ലായിരുന്നു... അവന്റെ പേരോ നാടോ ഒന്നും അറിയില്ല കുറച്ച് നേരത്തെ വെറും പരിജയം മാത്രം പക്ഷെ എന്തോ അവനോട് ഒര് ഇഷ്ട്ടം തോന്നുന്നു... ചിലപ്പോൾ വെറുതെ തോന്നുന്നതായിരിക്കും.... എന്തൊക്കയോ ചിന്തിച്ച് ആരു കണ്ണടച്ച് കിടന്നു..... പിറ്റേ ദിവസവും ക്യാമറയും പിടിച്ച് പാർക്കിലൂടെ നടക്കുമ്പോൾ ആരുവിന്റെ മനസ് അസ്വസ്ഥമായിരുന്നു.... അപ്പച്ചനെ അച്ചായന്മാരെ കാണാതെ ഇനി ഇരിക്കാൻ പറ്റില്ലെന്ന് അവൾക്ക് തോന്നി.... തണുത്തകാറ്റ് മുഖത്തടിച്ച് പോകുമ്പോൾ ചെറുതായി മുഖം നോവുന്നത് പോലെ അവൾക്ക് തോന്നിയത് കൊണ്ട് കഴുത്തിൽ ചുറ്റിയിരുന്ന ഷാൾ അഴിച്ച് ഇന്നലെ മുഖത്തൂടെ ചുറ്റിയ പോലെ ചുറ്റി അവൾ മുന്നോട്ട് നടന്നു..... പെട്ടന്നാണ് എന്തോ ഓർത്ത പോലെ അവൾ നിന്നത്....

ഇനി മുന്നോട്ട് നടന്ന് ഇന്നലെ പോലെ അറിയാത്ത സ്ഥലത്ത് ചെന്ന് ചാടണ്ട.... ചിരിയോടെ സ്വയം ചിന്തിച്ചിട്ട് അവൾ തിരിച്ച് നടക്കാൻ തുടങ്ങി.... അപ്പോഴാണ് കുറച്ച് മാറി നിന്ന് ആരോടോ സംസാരിക്കുന്ന അവനെ കണ്ടത്.... കാത്തിരുന്ന ആരെയോ കണ്ടത് പോലെ ആരുവിന്റെ കണ്ണുകൾ തിളങ്ങി... അവൾ പോലും അറിയാതെ അവന്റെ ഒര് പാട് ഫോട്ടോസ് അവൾ എടുത്തു.... കുറച്ച് നേരം കൂടെ അവനെ നോക്കിയിരുന്ന ശേഷം ആരു പതിയെ വേറെ കാഴ്ചകളിലേക്ക് പോയി... എങ്കിലും ഇടക്ക് ഇടക്ക് കണ്ണുകൾ കുസൃതി കട്ടി അവൻ നിൽക്കുന്നിടത്തേക്ക് പോയിരുന്നു..... ഇടക്ക് അവനെ നോക്കിയപ്പോൾ തന്നെ നോക്കിയിരിക്കുന്ന അവന്റെ കണ്ണുകളാണ് ആരു കണ്ടത്... ആരു കണ്ടു എന്ന് അവന് തോന്നിയപ്പോൾ അവൻ വേഗം ഓടി അവൾക്ക് അരികിലേക്ക് വന്നു.....

ഇതാര് സ്വപ്‍നസഞ്ചാരിയോ..? അരികിലേക്ക് വന്നായവൻ ചെറിയ ഒര് കുസൃതിയോടെ ചോദിച്ചു """ അല്ല താൻ ഒന്നും സംസാരിക്കില്ല...? ഒന്നും മിണ്ടാതെ നിൽക്കുന്ന ആരുവിനെ അവൻ ചോദിച്ചു""" ഞാൻ അങ്ങനെ സംസാരികറില്ലാ ആരോടും.... അറിയാത്ത ആളുകളോട് സംസാരിക്കരുതെന്ന് എന്റെ ചേട്ടന്മാർ പറഞ്ഞിട്ടുണ്ട്..... ക്യാമറ നെഞ്ചോട് ചേർത്ത് കൊണ്ട് ആരു പറഞ്ഞു """ ആഹാ അപ്പൊ അറിയാത്ത സ്ഥലത്ത് പൊയ്ക്കോളാൻ പറഞ്ഞിട്ടുണ്ടോ തന്റെ ചേട്ടന്മാർ... ചിരിയോടെ അവൻ ചോദിച്ചു "" ഇല്ല..... പോകരുതെന്ന് പറഞ്ഞ എന്നെ വിട്ടത്.. പക്ഷെ ഞാൻ ശ്രദ്ധച്ചില്ല... കുറച്ച് സങ്കടത്തോടെ ആരു പറഞ്ഞു """ ഒന്നും മിണ്ടാതെ അവൻ ആരുവിന്റെ മണ്ണിലേക്ക് തന്നെ നോക്കി... ഒരേ കാര്യം പറയുമ്പോഴും അവളുടെ കണ്ണിൽ വിരിയുന്ന ഭാവങ്ങൾ നോക്കി കാണുവായിരുന്നു അവൻ....

പക്ഷെ ഇന്നലെ നടന്നത് എന്തേലും എന്റെ ചേട്ടന്മാർ അറിഞ്ഞാൽ ഇപ്പോ ഇങ്ങു വരും..... ആരു സങ്കടം മാറ്റി നല്ല ധൈര്യത്തിൽ പറഞ്ഞു """ അപ്പൊ തന്റെ ചേട്ടന്മാർ വലിയ പുള്ളികൾ ആണല്ലോ.... അത്ഭുതത്തോടെ അവൻ ചോദിച്ചു "''' ആണോ എന്നോ.... എന്നെ ആരേലും വേദനിപ്പിച്ചാൽ പിന്നെ അവരെ എന്റെ ചേട്ടന്മാർ വെറുതെ വിടില്ല..... ചേട്ടന്മാരെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന അവളെ അവൻ കൗതുകത്തോടെ നോക്കി നിന്നും """ പെട്ടന്ന് എന്തോ ഓർത്ത പോലെ ആരു അവനെ തന്നെ നോക്കി..... എന്തേയ്.... ആരുവിന്റെ നോട്ടം കണ്ട് അവൻ ചോദിച്ചു """ അല്ല ഇനി നമ്മൾ കാണുമ്പോൾ പേര് പറയാമെന്ന് പറഞ്ഞില്ലേ.... പറ എന്താ പേര്.... പെട്ടന്ന് ഓർത്തെടുത്ത് കൊണ്ട് ആരു ചോദിച്ചു """" പറയണോ..? മ്മ്മ്മ് "" പറ "റാം... റം ദേവനാരായണൻ " ഹമ്മോ വല്യയാ പേരാണല്ലോ.....

"റാംദേവ് " എന്ന പേര്... അമ്മയുടെ അച്ഛന്റെ പേരും കൂടെ കൂട്ടി റാം ദേവനാരായൻ എന്നാക്കി..... മ്മ്മ് "" കൊള്ളാം റാം ' രാമൻ " അല്ലേ.... ആഹാ ഞങ്ങളുടെ രാമനെയോക്കെ അറിയുമോ....??? സംശയത്തോടെ അവൻ ചോദിച്ചു """ പിന്നെ അറിയാതെ.... ചിരിയോടെ ആരു പറഞ്ഞു """ ഞാൻ കരുതി ഈ താത്ത കുട്ടിക്ക് ഒന്നും അറിഞ്ഞുടന്ന്.... ചിരിയോടെ ദേവൻ പറഞ്ഞു """ താത്ത കുട്ടിയോ...? ആരു മനസ്സിൽ ചിന്തിച്ചു """ ഈ മുഖം ആരെയും കാണിക്കാൻ പാടില്ലെന്ന് ഉണ്ടോ...? ഷാൾ കൊണ്ട് കവർ ചെയ്ത ആരുവിന്റെ മുഖത്ത് നോക്കി ദേവൻ ചോദിച്ചു..... അപ്പോഴാണ് റാം തന്റെ മുഖം കണ്ടിട്ട് ഇല്ലന്ന് ആരു ഓർത്തത്‌.... മുഖം കവർ ചെയ്തു വെച്ചത് കൊണ്ട് താൻ മുസ്ലിം കൂട്ടി ആണെന്ന് റാം കരുതി കാണുമോ... ആരു ചിന്തിച്ചു""" അത്...... ഇവിടുത്തെ കാറ്റ് കൊണ്ട് ഞാൻ കവർ ചെയ്ത് വെച്ചതാ....

പിന്നൊരിക്കൽ കാണിച്ച് തരാം... ആരു പറഞ്ഞു പുറത്ത് എവിടേലും വെച്ച് കണ്ടാൽ തിരിച്ചറിയില്ല... അതാ ചോദിച്ചത് ദേവൻ പറഞ്ഞു """ ഇനി റാമിനെ എവിടെ വെച്ച് കണ്ടാലും ഞാൻ മിണ്ടാൻ വന്നോളാം.... താൻ എന്താ എന്നെ വിളിച്ചത്.... ആരുവിന്റെ വിളി കേട്ട് ദേവൻ വേഗം ചോദിച്ചു അത്...റാം..... പേടിയോടെ ആരു പറഞ്ഞു '" ഞാൻ എല്ലാവർക്കും ദേവനാണ്... ആദ്യമായ ഒരാൾ എന്നെ റാം ' ആക്കിയത് ദേവൻ പറഞ്ഞു.... അതിന് മറുപടിയോന്നും പറയാതെ ആരു ദേവനെ നോക്കി... കുറച്ച് നേരം കൂടെ അവർ സംസാരിച്ച് നിന്നും.... ആ റം... നമ്മുക്ക് ഫോട്ടോ എടുക്കാം.... ദേവൻ എന്ത് കരുതും എന്നാ തോന്നലിൽ തന്നെ മടിച്ച് മടിച്ച് ആരു ദേവനോട് ചോദിച്ചു """" പിന്നെന്താ എടുക്കലോ.... ആരുവിന്റെ കൈയിലെ ക്യാമറയിലേക്ക് നോക്കികൊണ്ട് ദേവൻ പറഞ്ഞു """

അവിടെ ഫോട്ടോ എടുക്കുന്ന സെക്യൂരിറ്റിയെ കൊണ്ട് ആരു ദേവനും ആരും കൂടെ ഒരുമിച്ച് നിൽക്കുന്ന ഒര് ഫോട്ടോ എടുപ്പിച്ചു.... അപ്പോഴേക്കും ആരുവിന് പോകാൻ നേരമായി.... പിന്നെ ആരു ദേവനോട് യാത്ര പറഞ്ഞ് പോയി..... ആരുവിന്റെ ബസ് കണ്ണിൽ നിന്ന് അകന്നപ്പോൾ ദേവന് എന്തോ ഉള്ള് നോവുന്നത് പോലെ തോന്നി... അതേയ് നോവോടെ തന്നെ ബസിൽ കണ്ണടച്ച് ഇരിക്കുവായിരുന്നു ആരുവും.... പിറ്റേ ദിവസം കുറച്ച് സ്ഥലമൊക്കെ കണ്ട് കഴിഞ്ഞ് ഉച്ചയോടെ ആരുവിന് തിരിച്ച് പോകാനായി... ദേവനെ ഒരുപാട് തിരഞ്ഞെങ്കിലും കാണാൻ പറ്റിയില്ല... ഇനി ഒരിക്കലും റാമിനെ കാണാൻ പറ്റില്ലല്ലോ എന്നോർത്ത് സങ്കടപ്പെട്ട് ആരു തിരികേ പോയി.... കുറച്ച് നേരം അതോർത്തിരുന്ന് സങ്കടപ്പെട്ടെങ്കിലും പിന്നെ അച്ചായന്മാരുടെ അരികിലേക്ക് വേഗം എത്തുമല്ലോയെന്ന് ഓർത്തപ്പോൾ അവളുടെ സങ്കടം ഒക്കെ മാറി..... സ്കൂൾ മുറ്റത്ത് ബസ് നിർത്തിയപ്പോൾ ആരു കണ്ടു തന്നെ നോക്കി നിൽക്കുന്ന തന്റെ അച്ചായന്മാരെ..... ബസിൽ നിന്ന് ഓടിയിറങ്ങി അവരുടെ അരികിലേക്ക് ഓടുമ്പോഴേ റാമിനെ കുറിച്ച് പറയാൻ ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു ആരുവിന്റെ മനസ്സിൽ .........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story