പ്രണയ പ്രതികാരം: ഭാഗം 16

pranaya prathikaram

എഴുത്തുകാരി: PARVATHY ANOOP

ബസിൽ നിന്നിറങ്ങി അവരുടെ അരികിലേക്ക് ഓടുമ്പോഴേ റാമിനെ കുറിച്ച് പറയാൻ ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു ആരുവിന്റെ മനസ്സിൽ.... സണ്ണിച്ചാാ.... ആരു ഓടി പോയി സണ്ണിയെ കെട്ടിപിടിച്ചു..... ഷിനിച്ചാ... തൊട്ടടുത്തു നിന്ന ഷിനിയെ കൂടി അവൾ കൈ കൊണ്ട് പിടിച്ചിരുന്നു.... കണ്ടോ രണ്ട് ദിവസം കൊണ്ട് കൊച്ച് ഒരുപാട് ക്ഷിണിച്ച് പോയി.... ഒന്നും കഴിക്കാറില്ലായിരുന്നോ ആരുവേ നീ.... സണ്ണി ആരുവിന്റെ മുടിയിൽ തലോടി കൊണ്ട് ചോദിച്ചു """ എന്റെ സണ്ണിച്ചാ ഞാൻ കഴിക്കാറുണ്ടായിരുന്നു... ക്ഷിണിച്ചു എന്ന് അച്ചായന്മാർക്ക് വെറുതെ തോന്നുന്നതാ.... എല്ലാവരോടുമായി ആരു പറഞ്ഞു """ വെറുതെ ഒന്നുല്ല നന്നായി മെലിഞ്ഞു... ഇനി എവിടേലും പോകണമെന്ന് പറഞ്ഞ് വാ കേട്ടോ... കുറച്ച് ദേഷ്യത്തിൽ സണ്ണി പറഞ്ഞു """ ഇല്ല ഇനി എങ്ങോട്ടേകും പോകില്ല... അല്ല അവരെവിടെ.....? ജസ്റ്റിയെ ലാലിയെ കാണാത്തത് കൊണ്ട് ആരു ഷിനീയോട് ചോദിച്ചു "" അവര് വീട്ടിൽ ഉണ്ട്... എല്ലാവരും കൂടെ പോകണ്ടാന്ന് അപ്പച്ചി പറഞ്ഞു.... ഷിനി പറഞ്ഞു "" എന്നാൽ വാ വേഗം പോകാം എനിക്ക് വിശക്കുവാ അപ്പച്ചി എന്തേലും സ്പെഷ്യൽ എനിക്കായ് ഉണ്ടാകുന്നുണ്ടാകും... ബാഗ് ഷിനിയെ ഏൽപിച്ച് കൊണ്ട് ആരു പറഞ്ഞു """ മ്മ്മ് "" കയറ്.... കാറിന്റെ ഡോർ തുറന്ന് കൊടുത്ത് കൊണ്ട് സണ്ണി പറഞ്ഞു

''' വീട്ടിൽ എത്തിയ ഉടനെ ആരു അപ്പച്ചി എന്ന് വിളിച്ച് കൊണ്ട് അടുക്കളയിലേക്ക് ഓടി... കുറച്ച് സമയം ആലീസിനോടും അപ്പച്ചനോടും ഓക്കേ വിശേഷം പറഞ്ഞ് അടുക്കളയിൽ തന്നെയിരുന്ന് ഫുഡ് കഴിക്കാൻ തുടങ്ങി..... സണ്ണിച്ചാ... ഇവൾ 3 ദിവസം പട്ടിണിയായിരുന്നു എന്ന് തോന്നുന്നു... ആരുവിന്റെ കഴിപ്പ് കണ്ട് ലാലിച്ചാൻ പറഞ്ഞു.... """ എന്റെ ആരു നീ ഒന്ന് പയ്യെ കഴിക്ക്... ഇത് മുഴുവൻ നിനക്ക് ഉള്ളതാ വേറെയാരും കൊണ്ട് പോകില്ലാ... ആരുവിന്റെ അടുത്തിരുന്ന് കൊണ്ട് ജസ്റ്റിയും പറഞ്ഞു """ ആരു അവരെയൊന്ന് ഇള്ളിച്ച് കാണിച്ചിട്ട് പിന്നെയും കഴിക്കാൻ തുടങ്ങി.... ആ ഷിനിച്ച എന്റെ ക്യാമറയിൽ കുറച്ച് ഫോട്ടോസ് ഉണ്ട്.... അത് ഒക്കെ എനിക്ക് ഫ്രെയിം ചെയ്തു തരണം കേട്ടോ.... ഫുഡ് കഴിച്ചോണ്ട് തന്നെ ആരു പറഞ്ഞു """ എന്റെ കൈയിൽ പൈസ്സ ഒന്നുല്ല.... ഷിനിച്ചൻ വേഗം പറഞ്ഞു '"" ഓഹ്.... സണ്ണിച്ചാ എനിക്ക് നാളെ ഒന്ന് സ്വാർഗത്തിൽ പോകണം.... ആരു ഷിനിയെ നോക്കി കൊണ്ട് സണ്ണിയോട് പറഞ്ഞു """ നിനക്ക് എപ്പോഴാ ഫോട്ടോസ് ഒക്കെ ഫ്രെയിം ചെയ്ത് തരേണ്ടത്... ഷിനി വേഗം ആരുവിനോട് ചോദിച്ചു """ ഒരാഴ്ച്ചാ... അതിനുള്ളിൽ മതി.... ആരു ചിരിച്ചോണ്ട് പറഞ്ഞു """ മ്മ്മ്മ്""" ഷിനിച്ചാൻ ഒന്നമർത്തി മൂളി ഫുഡ് അടി ഒക്കെ കഴിഞ്ഞ് ആരു റാമിനെ കുറിച്ച് അച്ചായന്മാരോട് പറഞ്ഞു....

അഞ്ച് മിനിറ്റിനുള്ളിൽ ഇരുപത് തവണയെ കൂടുതൽ അവൾ റാം ' റാം എന്ന് പറയുന്നത് കേട്ട ആങ്ങളമാർ അവളെ അത്ഭുതത്തോടെ നോക്കി.... കാരണം സഹോദരങ്ങളായ തങ്ങളെ അല്ലാതെ വേറെ ഒര് ആണിന്റെ അരികിൽ പോലും പോകാൻ അവൾ പലപ്പോഴും പേടിച്ചിരുന്നു.... ഇന്നാദ്യമായി പേടിയില്ലാതെ അവൾ ഒരാളെ പറ്റി പറയുന്നു.... സണ്ണിച്ചാ.... എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ട്ടായി റാമിനെ... സണ്ണിയുടെ കൈ പിടിച്ച് കൊണ്ട് ആരു പറഞ്ഞു """ മക്കളുടെ സംസാരം കേട്ടാണ് മാത്യു അകത്തേക്ക് വന്നത്..... അപ്പച്ചാ.... ആരു അവളുടെ രാജകുമാരനെ കണ്ട് പിടിച്ചെന്ന തോന്നുന്നത്... അകത്തേക്ക് വന്ന മാത്യൂവിനെ കണ്ട് കൊണ്ട് ലാലിച്ചാൻ പറഞ്ഞു..... എന്തും അപ്പച്ചനോട് പറയാനുള്ള സ്വാതന്ത്ര്യം അവിടെ എല്ലാവർക്കും ഉണ്ടായിരുന്നു.... കണ്ട് പിടിച്ചു... പക്ഷെ എന്ത്‌ ചെയാം ചെക്കൻ ഹിന്ദുവാ.. ഷിനിച്ചാൻ ആരുവിനെ നോക്കി കൊണ്ട് പറഞ്ഞു """ മാത്യു അലീനയെ ഒന്ന് കൂർപ്പിച്ച് നോക്കി ദാവീദ് രാജകുമാരനെ പോലെ ഒരാളെ കണ്ട് പിടിക്കുമെന്ന് പറഞ്ഞിട്ട് രാമനെ പോലെ ഒരാളായാണോ എന്റെ മോള് കണ്ട് പിടിച്ചത്.....

രാമനാല്ല അപ്പച്ചാ രാവണനാ ആരു ദേവന്റെ ഫൈറ്റ് ഓർത്ത് കണ്ണുകൾ വിടർത്തി കൊണ്ട് പറഞ്ഞു... """ അല്ല ദേവന്റെ കാര്യം അവിടെ നിൽക്കട്ടെ.... നീന്നോട് ശ്രദ്ധിക്കണമെന്ന് പറഞ്ഞല്ലേ ഇവിടുന്ന് വിട്ടത് പിന്നെന്തിനാ ആരുമില്ലാതെ അതെ പോലെയുള്ള ഒര് സ്ഥലത്തേക്ക് തന്നെ പോയത്.... ആ ചെക്കൻ അപ്പൊ വന്നില്ലായിരുന്നകിൽ..? പേടിയോടെ അതിലുപരി ദേഷ്യത്തോടെ സണ്ണി ആരുനോട് ചോദിച്ചു.. """ എന്താടാ കാര്യം..... കാര്യമാറിയാതെ മാത്യു സണ്ണിയോട് ചോദിച്ചു """ അപ്പച്ചാ ഇവള് അവിടെ ചെന്നപ്പോൾ ശ്രദ്ധിക്കാതെ നടന്നിട്ട് കുറെ ചെക്കന്മാർ എന്തോ പറഞ്ഞെന്ന്..... എന്നിട്ടോ..? പേടിയോടെ മാത്യു ചോദിച്ചു അപ്പൊഴാണ് രാജകുമാരൻ വന്നത്.... ചിരിയോടെ ആരു പറഞ്ഞു ഒന്നും മനസിലാകാത്തത് പോലെ മാത്യു ആരുവിനെ നോക്കി.... ദേവൻ വന്ന് രക്ഷിച്ച കാര്യം ആരു മാത്യുനോടും പറഞ്ഞു.... എല്ലം കേട്ട് കഴിഞ്ഞ് മാത്യു ഒന്ന് മൂളി.... അപ്പച്ചാ എനിക്ക് റാമിനെ ഇഷ്ട്ടായി... ശെരികും ഇഷ്ട്ടായി... നിറഞ്ഞ ചിരിയോടെ ആരു പറഞ്ഞു ഇഷ്ട്ടമായെങ്കിൽ നമ്മുക്ക് സമയമാക്കുമ്പോൾ ആലോചിക്കാം.... ഇപ്പോ കിടന്ന് ഉറങ്ങിക്കോ... യാത്ര ചെയ്തതല്ലേ ക്ഷീണമുണ്ടാകും.... മ്മ്മ്മ് """ നന്നായി ഉറക്കം വരുവാ... ബെഡിലേക്ക് കിടന്ന് കൊണ്ട് ആരു പറഞ്ഞു....

മാത്യൂ ആരുവിന്റെ മുടിയിൽ പതിയെ തലോടി കൊടുത്തു.... അപ്പോഴേക്കും ക്ഷീണം കൊണ്ട് അവൾ പാതിയെ ഉറങ്ങി തുടങ്ങിയിരുന്നു.. ആരു ഉറങ്ങിയെന്ന് കണ്ടപ്പോൾ എല്ലാവരും പുറത്തേക്കിറങ്ങി.... """"" സണ്ണി...... എന്താ അപ്പച്ചാ...... ആരുമോൾ ഇപ്പോ പറയുന്നതൊന്നും നിങ്ങളാരും കാര്യമാക്കണ്ട... അവളെ രക്ഷിച്ച ആളോടുള്ള ആരാധനയോ അല്ലകിൽ പ്രായത്തിന്റെയോ ആയിരിക്കും അവൾ ഇപ്പൊ പറയുന്ന കാര്യം.... കുറച്ച് ദിവസം കഴിയുമ്പോൾ അവൾ ഇതൊക്കെ മറന്നോളും.... പെങ്ങൾ എന്ത്‌ പറഞ്ഞാലും അത് സാധിച്ച് കൊടുക്കുന്ന ആങ്ങളമാർ ആയത് കൊണ്ട നിങ്ങളോട് ഇതൊക്കെ പറഞ്ഞത്... ഞാൻ പറഞ്ഞത് എന്താന്ന് മനസിലായല്ലോ...... മ്മ്മ് "" ആയി അപ്പച്ചാ... എന്നാൽ പോയി കിടന്നോ... തഴക്കിറങ്ങി കൊണ്ട് മാത്യു പറഞ്ഞു "" ഷിനിച്ചാ എനിക്ക് തോന്നുന്നില്ല ആരു വെറുതെ പറയുന്നതാണെന്ന്... മാത്യൂ പോയി കഴിഞ്ഞ് ജസ്റ്റി ഷിനിയോട് പറഞ്ഞു "" എനിക്കും..... ഷിനി തിരിച്ചും പറഞ്ഞു "" എനിക്കും അവളുടെ സംസാരം കേട്ടിട്ട് അങ്ങനെയാ തോന്നുന്നെ.... ലാലിയും പറഞ്ഞു """ അല്ല സണ്ണിച്ചാന് ഒന്നും തോന്നുന്നില്ലേ... മിണ്ടാതെ നിൽക്കുന്ന സണ്ണിയെ കണ്ട് കൊണ്ട് ലാലി ചോദിച്ചു '"" എനിക്കിപ്പം ഒന്നും തോന്നുന്നില്ല... കുറച്ച് ദിവസം കഴിയട്ടെ എന്നിട്ട് പറയാം...

എല്ലാവരോടുമായി സണ്ണി പറഞ്ഞു """ അല്ല ചേട്ടായി അവള് പറഞ്ഞ പോലെ ഫോട്ടോസ് ഒക്കെ ഫ്രെയിം ചെയ്ത് കൊടുക്കണോ...? സംശയത്തോടെ ഷിനി സണ്ണിയോട് ചോദിച്ചു """ ഫ്രെയിം ചെയ്യാൻ കൊടുക്കാം.... അല്ലങ്കിൽ അവള് നിനക്ക് പണിയും.... ഷിനിയെ നോക്കി ചെറുതായി ആക്കികൊണ്ട് സണ്ണി പറഞ്ഞു.. """ അതെന്ന ചേട്ടായി അങ്ങനെ പറഞ്ഞെ... ചെറിയ സംശയത്തോടെ ഷിനി സണ്ണിയോട് ചോദിച്ചു.. """" അതൊക്കെ പറയണ്ട സാഹചര്യം വരുമ്പോൾ പറയാം.... പിന്നെ ഫ്രെയിം ചെയ്യാൻ കൊടുക്കുന്ന ഫോട്ടോസ് മേടിക്കാണോ വേണ്ടയോയെന്ന് പിന്നീട് ആലോചിക്കാം.... സണ്ണി പറഞ്ഞു """ മ്മ്മ്മ് """ ഷിനി ഒന്ന് മുളി..... വാ... ഉറങ്ങാം... ശെരിയെട പോയി ഉറങ് രാവിലെ കാണാം.... സണ്ണി ഷിനിയും ജസ്റ്റിയോടും ലാലിയോടും യാത്ര പറഞ്ഞ് ഉറങ്ങൻ പോയി.... """ രണ്ട് ദിവസം കൊണ്ട് ആരു ക്ഷീണിച്ചുന്ന് പറഞ്ഞ് അവൾക്ക് ഇഷ്ടപെട്ടതൊക്കെ ഉണ്ടാക്കി കഴിപ്പിക്കലായിരുന്നു പിന്നെ വീട്ടിലെല്ലാവരുടെ പണി..... അത്രക്ക് സ്പെഷ്യൽ ആയിരുന്നു അവൾ എല്ലാവർക്കും.... """ അങ്ങനെ ഒരാഴ്ച കടന്ന് പോയി...... ഷിനിച്ചാ ഞാൻ പറഞ്ഞ ഫോട്ടോസ് എവിടെ....???? ഷിനീയുടെ റൂമിലേക്ക് കയറി കൊണ്ട് ആരു ചോദിച്ചു """ എന്ത്‌ ഫോട്ടോസ്...? ഒന്നുമാറിയാത്ത പോലെ ഷിനി തിരിച്ച് ചോദിച്ചു...

""" ദേ ഷിനിച്ച കളിക്കല്ലേ.... ഞാൻ പറഞ്ഞതല്ലേ എന്റെ ക്യാമറയിലുള്ള എല്ലാം ഫോട്ടോസും ഫ്രെയിം ചെയ്ത് തരണമെന്ന് എന്നിട്ട് എവിടെ....???? ഓ അതാണോ... അത് ഞാൻ മറന്ന് പോയി.... നിസാരമായി ഷിനി ആരുന്റെ മുഖത്ത് നോക്കി പറഞ്ഞു... """ അത് കേട്ടപ്പോൾ ആരുവിന്റെ മുഖം ദേഷ്യം കൊണ്ട് ചുമന്നു....അടുത്ത് കിടന്ന പിൽലോ എടുത്ത് ആരു ഷിനിയെ നല്ല പോലെ തല്ലി.... ഷിനി ഒഴിഞ്ഞ് മാറാൻ നോക്കിട്ടു പറ്റിയില്ല അവള് തലങ്ങും വിലങ്ങും തല്ലി... അവസാനം രക്ഷപെടാൻ വേണ്ടി ഷിനി ആരുന്റെ കൈയിൽ കയറി പിടിച്ചു.... ആ തക്കത്തിൽ ആരു ഷിനീയുടെ ഷോൾഡറിൽ അമർത്തി കടിച്ചു....''' ആാാാാ...... അയ്യോ ചേട്ടായിയെ ഓടി വായോ....... ഇവൾ എന്നെ കൊല്ലുവെ.... ഷിനിയുടെ അലർച്ച കേട്ട് സണ്ണി ഓടി വന്നു... കൂടെ ലാലി ജസ്റ്റിനും ഉണ്ടായിരുന്നു.... """" അപ്പോഴും ആരു ഷിനിയെ കടിച്ച് കൊണ്ട് തന്നെ നില്കുവായിരുന്നു... സണ്ണി വേഗം ആരുനെ പിടിച്ച് മാറ്റി.... വിട് സണ്ണിച്ചാ... ഇതിനെ ഞാൻ ഇന്ന് കൊല്ലും....!!! ഷിനിയെ നോക്കി ദേഷ്യത്തോടെ ആരു പറഞ്ഞു... """ എന്താടാ പ്രശ്നം....?? ഒന്നും മനസിലാകാതെ സണ്ണി ചോദിച്ചു... """ എനിക്കാറിഞ്ഞുട ചേട്ടായി.... ചുമ്മാ വന്ന് എന്നെ തല്ലി പിന്നെ കടിച്ചു.... ദേ കണ്ടോ... കടിച്ച് മുറിച്ച് വെച്ചിരിക്കുന്നു.... മുറിവ് കാണിച്ച് കൊണ്ട് സങ്കടത്തോടെ നിഷ്കളങ്കമായി ഷിനി പറഞ്ഞു...

""" ശോ... ഷിനിച്ചാ വേഗം പോയി റ്റിറ്റി എടുത്തോ ഇല്ലേൽ പേ' ഇളകും... ആരുവിനെ നോക്കികൊണ്ട് ലാലി പറഞ്ഞു... """" ആരു ക്രൂരമായി ലാലിയെ ഒന്ന് നോക്കി.... നീയും പോയി ഒരണ്ണം എടുത്തോ... ആവിശം വരും..... ആരുവിന്റെ നോട്ടം കണ്ട് ജസ്റ്റി ലാലിയുടെ ചെവിയിൽ പറഞ്ഞു.... """ അതെന്തിനാടാ...? മനസിലാകാതെ ലാലി ചോദിച്ചു """ ദേ അങ്ങോട്ടേക്ക് ഒന്ന് നോക്ക്.... ജസ്റ്റി ആരുവിന്റെ മുഖം കാണിച്ച് കൊണ്ട് പറഞ്ഞു.. """" ദേഷ്യം വന്ന് ചുമന്ന മുഖവുമായി നിൽക്കുന്ന ആരുനെ കണ്ടപ്പോൾ ലാലികും ചെറുതായി പേടിയായി.... ദേഷ്യത്തോടെ നിൽക്കുന്ന ആരുവിന്റെ മുഖം കണ്ടപ്പോൾ വഴക്ക് തമാശയാല്ലെന്ന് സണ്ണിക്ക് മനസിലായി.... എന്താ പ്രശ്നം... ഷിനി എന്താ കാര്യം.... സണ്ണി ആരുനെ ചേർത്ത് പിടിച്ച് കൊണ്ട് ഷിനിയോട് ചോദിച്ചു... """ എനിക്ക് അറിഞ്ഞുടാ ചേട്ടായി എന്നെ പിടിച്ച് ചുമ്മാ തല്ലിയാത.... ഷിനി പറഞ്ഞു ചുമ്മാതൊന്നൂല്ലാ സണ്ണിച്ചാ... എന്റെ ക്യാമറയിലുള്ള ഫോട്ടോസൊക്കെ ഫ്രെയിം ചെയ്തു തരണമെന്ന് ഞാൻ ഷിനിച്ചനോട് പറഞ്ഞതാ... ചെയ്ത് തരാന്ന് ഷിനിച്ചൻ സമ്മതിച്ചതുമാ.. എന്നിട്ട് ഇപ്പോ ചോദിച്ചപ്പോൾ അറിഞ്ഞുടന്ന്... 😡 ആരു ദേഷ്യത്തോടെ പറഞ്ഞു.... """ അത് ചേട്ടായിയാ പറഞ്ഞത് ഇപ്പോ വേണ്ടെന്ന്... അത് കൊണ്ട ഞാൻ പോയി വാങ്ങാത്തത്.... ഷിനി സണ്ണിയെ നോക്കി കൊണ്ട് പറഞ്ഞു...

""" സണ്ണിച്ചാ... ആരു സങ്കടത്തോടെ സണ്ണിയെ വിളിച്ചു.... അയ്യോ മോളെ ഞാൻ അങ്ങനെയാല്ല പറഞ്ഞത്... മോളെ കൂടെ കൊണ്ട് പോയി ഫ്രയിം ചെയ്ത് മേടിക്കാമെന്ന... സണ്ണി വേഗം ആരുനെ ചേർത്ത് പിടിച്ച് കൊണ്ട് പറഞ്ഞു.... """ എന്നാൽ ഇപ്പോ പോകാം.... ആരു വേഗം പറഞ്ഞു.. """ ഓ അതിനെന്താ പോകാലോ... മോള് പോയി റെഡിയായിട്ട് വാ... സണ്ണി പറഞ്ഞു.. """ ആരു ഷിനിയെ ഒന്ന് നോക്കി പേടിപ്പിച്ചിട്ട് റെഡിയാക്കാനായി പോയി... """ സണ്ണിച്ചാ ആരു കൈവിട്ട് പോയെന്ന തോന്നുന്നത്... ആരു പോയ വഴിയെ നോക്കി കൊണ്ട് ഷിനി പറഞ്ഞു.. """ എങ്ങനെ പോകാതിരിക്കും നിങ്ങളെ കണ്ടാല്ലേ പഠിക്കുന്നത്.... കുറച്ച് ദേഷ്യത്തോടെ സണ്ണി ഷിനിയെ നോക്കി പറഞ്ഞു... """" അതിന് ഞാൻ എന്ത്‌ ചെയ്തു...? ഒന്നും അറിയാത്ത പോലെ ഷിനി ചോദിച്ചു... """ പിന്നെ നീ സ്വർഗത്തിൽ പോകുന്നത് കച്ചേരി നടത്താൻ ആണല്ലോ... സണ്ണി ഷിനിയെ നോക്കി കുറച്ച് പുച്ഛത്തോടെ പറഞ്ഞു... """ ഷിനി വേഗം ലാലിയെ നോക്കി.... അയ്യോ ഞാനൊന്നും പറഞ്ഞിട്ടില്ല ലാലി ഷിനിയുടെ നോട്ടം കണ്ട് വേഗം പറഞ്ഞു... """ സണ്ണിച്ചാ....!!! ഞാൻ റെഡിയായി വേഗം വാ... ആരു അപ്പുറത്ത് നിന്ന് വിളിച്ച് പറഞ്ഞു.... """" ആ വരുവാ..... ഞാൻ പോയിട്ട് വരട്ടെ എന്നിട്ട് ബാക്കി..... ഷിനിയെ ഒന്ന് നോക്കി പേടിപ്പിച്ചിട്ട് സണ്ണി പുറത്തേക്ക് പോയി..

. """ തിരികെ വന്ന ആരുവിന്റെ സണ്ണിയുടെ കൈയിൽ കുറെ കവർ ഉണ്ടായിരുന്നു... റൂമിൽ കൊണ്ട് പോയി എല്ലം ഓപ്പൺ ചെയ്‌ത്‌ റാമിനെ അലീന എല്ലാവർക്കും കാണിച്ച് കൊടുത്തു.... മുഖം കവർ ചെയ്ത ആരുവിന്റെ അരികിൽ ചിരിയോടെ നിൽക്കുന്ന ദേവന്റെ ഫോട്ടോസിലേക്ക് എല്ലാവരും നോക്കി.... രാത്രി ആ ഫോട്ടോസ് ഒക്കെ ആരു സ്വന്തം റൂമിൽ തുക്കുകയും ചെയ്തു.... """ ഇനി ദേവനെ കാണാൻ പറ്റുമെന്ന് നിനക്ക് ഉറപ്പുണ്ടോ...??? രാത്രി ആരുവിന്റെ ബെഡിൽ ഇരുന്ന് കൊണ്ട് ജസ്റ്റി അവളോട്‌ ചോദിച്ചു....."" ഉറപ്പൊന്നുല്ല... ബട്ട്‌ ചിലപ്പോൾ കണ്ടാലോ.... പ്രേതിക്ഷയോടെ ആരു പറഞ്ഞു.. """ കണ്ടാൽ... സണ്ണി ചോദിച്ചു """ കണ്ടാൽ സംസാരിക്കും അല്ലാതെ വേറെ ഒന്നുല്ല.... മ്മ്മ്മ് """ വേറെ ഒന്നും വേണ്ട.... ഷിനി പറഞ്ഞു """ അതെന്താ...? സങ്കടത്തോടെ ആരു ചോദിച്ചു മോളെ നിനക്ക് ഇപ്പോ ദേവനോട് തോന്നുന്നത് വെറും പ്രായത്തിന്റെയാ... അത് അങ്ങനെയല്ല ശെരികും മുന്നോട്ടുള്ള ജീവിതമാണെന്ന് തോന്നുന്നത് ഒര് 18 വയസ് ഒക്കെ കഴിഞ്ഞിട്ടാണ്.... അന്ന് നിനക്ക് ദേവനെ മതിയെന്നാണെങ്കിൽ നമ്മുക്ക് അപ്പൊ പോയി ആലോചിക്കാം.... ആരുനെ നോക്കി കൊണ്ട് സണ്ണി പറഞ്ഞു... """ മ്മ്മ് """ പക്ഷെ സണ്ണിച്ചാ റാം എന്റെ മുഖം കണ്ടിട്ടില്ലല്ലോ അത് കൊണ്ട് എന്നെ എങ്ങനെ തിരിച്ചറിയും....

സങ്കടത്തോടെ സംശയത്തോടെ ആരു ചോദിച്ചു.. """ അത് സാരല്ല.. ഈ ഫോട്ടോസൊക്കെ കാണിച്ചാൽ മതി അവന്‌ മനസ്സിലായിക്കോളും.... ആരുവിന്റെ ചോദ്യത്തിനുള്ള ഉത്തരമായി ലാലി പറഞ്ഞു... '""" ഇപ്പോ മനസ്സിൽ ആവിശമില്ലാത്ത ചിന്ത ഒന്നും വേണ്ട... സമയമാകുമ്പോൾ എല്ലാത്തിനും ഞങ്ങൾ അനുവാദം തരാം.... അരുനെ നോക്കി കൊണ്ട് സണ്ണി പറഞ്ഞു.... """" അതേയ് സമയമാകുമ്പോൾ അപ്പച്ചൻ നടത്തി തരും... അല്ലേ ചേട്ടായി.. സണ്ണിയെ നോക്കി കൊണ്ട് ഷിനി പറഞ്ഞു... """" ഇത് തന്നെയാ എനിക്ക് നിന്നോടും പറയാനുള്ളത്.... ഷിനിയെ നോക്കി പറഞ്ഞിട്ട് സണ്ണി എണീച്ച് പോയി... """" പിന്നെ ദിവസങ്ങൾ കടന്ന് പോയി റാമിന്റെ ഫോട്ടോസിലേക്ക് നോക്കി വിശേഷങ്ങൾ പറയുന്നത് ആരുവിന് പതിവായിരുന്നു..... പതിവ് പോലെ ഒരു ദിവസം രാവിലെ സണ്ണിച്ചാ ഞാൻ അപ്പച്ചന്റെ കൂടെ സ്വർഗത്തിൽ പോകുവാ... സണ്ണിച്ചാൻ വൈകുനേരം വരുമോ എന്നെ കൊണ്ട് പോരാൻ..... എനിക്ക് വൈകുനേരം കുറച്ച് പരുപാടിയുണ്ട് വരാൻ പറ്റില്ലാ... നീ അവരോട് പറ... സണ്ണി പറഞ്ഞു """ ഷിനിച്ചാന് കോളേജിൽ എന്തോ പ്രാഗ്രാം ഉണ്ടെന്ന്...ലാലിച്ചൻ ആണേൽ ഫ്രണ്ട്‌സ്ന്റെ കൂടെ പുറത്ത് പോകുവാ.... അപ്പോ ജസ്റ്റിയോ...? ജസ്റ്റിച്ചാന് ഫുട്ബോൾ പ്രാക്ടിസ് ഉള്ളതല്ലേ....

അപ്പോ എന്നെ എങ്ങനെ കൂട്ടാൻ വരും....???? എന്നാൽ ഒര് കാര്യം ചെയ്യ് വൈകുനേരം ജസ്റ്റി പ്രാക്റ്റിസ് ചെയുന്ന ക്ലബ്ബ്ബിലേക്ക് പോയാൽ മതി... സ്വർഗ്ഗത്തിന്റെ അടുത്ത് അല്ലേ... എന്നിട്ട് അവന്റെ കൂടെ പോരെ... ശ്രദ്ധിച്ച് പോകണം കേട്ടോ... സണ്ണി കരുതലോടെ ആരുവിനോട് പറഞ്ഞു... """ വൈകുനേരം സ്വർഗ്ഗത്തിൽ നിന്നിറങ്ങിയ ആരു പയ്യെ ക്ലബ്ബിലേക്ക് നടന്നു.. ക്ലബ്ബിന്റെ അടുത്ത് എത്താനയാപ്പോഴേക്കും ആരുവിന്റെ ഹൃദയം ശക്തമായി മിടിക്കാൻ തുടങ്ങി.. കാണാൻ ആഗ്രഹിച്ച ആരെയോ കാണാൻ പോകുന്നത് പോലെ അവൾക്ക് തോന്നി... ക്ലബ്ബിന്റെ അകത്ത് കയറിയ ആരു അവിടെ കണ്ട ചെയറിൽ ഇരുന്നു... ജസ്റ്റിച്ചാൻ വരാൻ ഇനിയും 15 മിനിറ്റ് ഉണ്ട്... അത് വരെ ഇനി എന്ത്‌ ചെയ്യുമെന്നാലോചിച്ച് ആരു പയ്യെ എണീച്ച് അകത്തേക്ക് നടക്കാൻ തുടങ്ങി..... മുന്നോട്ട് നടകും തോറും വലിയ ഒര് സന്തോഷം തന്നിൽ നിറയുന്നത് പോലെ അവൾക്ക് തോന്നി... ദേവ ഇങ്ങോട്ടേക്ക് വാ... ആരോ വിളിച്ച് പറയുന്ന സൗണ്ട് കേട്ടാണ് ആരു അപ്പുറത്തേക്ക് നോക്കിയത്..... സന്തോഷം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞ് പോയി..... താൻ കാണാൻ ആഗ്രഹിച്ച തന്റെ പ്രിയപ്പെട്ടവന്റെ മുഖം അതാ മുന്നിൽ.... ചെറിയ ഷോർട്സ് മാത്രം ധരിച്ച് ഷട്ടിൽ കളിക്കുന്ന ദേവന്റെ മുഖത്തേക്ക് ആരു ആദ്യമായി പ്രണയത്തോടെ നോക്കി.. ഓടി പോയി അവന്റെ നെഞ്ചോട് ചേരാൻ ഒരു വേള അവൾ ആഗ്രഹിച്ചു.... """ ആരു..... പെട്ടന്നാണ് പുറകിലൂടെ വന്ന ജസ്റ്റി അവളെ വിളിച്ചത്...

""" ജസ്റ്റിച്ചാ ദേ നോക്ക് എന്റെ റാം... അവൾ ദേവന് നേരെ കൈ ചൂണ്ടി കൊണ്ട് സന്തോഷത്തോടെ പറഞ്ഞു... """ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ് നിൽക്കുന്ന ആരുവിനെ കണ്ടപ്പോൾ ജസ്റ്റിക്ക്‌ മനസിലായി സണ്ണിച്ചാൻ പറഞ്ഞ പോലെ പ്രായത്തിന്റെയാല്ല ആരുന് ദേവനൊടുള്ള ഇഷ്ട്ടമെന്ന്.... """ ഞാൻ..... ഞാൻ ഒന്ന് പോയ്‌ സംസാരിച്ചോട്ടെ.... ആരു ജസ്റ്റിയോട് അനുവാദം ചോദിച്ചു.... """" സംസാരിക്കാണോ...? മ്മ്മ്മ് """ വേണം.... പക്ഷെ നിന്നെ കണ്ടാൽ അവന്‌ മനസ്സിലാകുമോ...???? അത് ശെരിയാ.... ഞാൻ മുഖം കവർ ചെയ്തിട്ട് പോകാം... അപ്പൊ മനസിലായിക്കോളും.... ആരു ഷാൾ കൊണ്ട് മുഖം മറക്കാൻ തുടങ്ങി... """ മ്മ്മ് """ എന്നാൽ പോയ്‌ സംസാരിച്ചിട്ട് വാ... ഞാൻ ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തിട്ട് പുറത്ത് നിൽകാം.... വേഗം വരണം.. ആരുവിനോട് പറഞ്ഞിട്ട് ജസ്റ്റി പുറത്തേക്ക് പോയ്‌.... """ ആരു വേഗം മുഖം കവർ ചെയ്തിട്ട് ദേവന്റെ അരികിലേക്ക് പോയി... അപ്പോഴേക്കും ദേവൻ കളി നിർത്തി ചെയറിൽ പോയി ഇരുന്നിരുന്നു.... കൈയിലെ ടവൽ കൊണ്ട് മുഖം തുടച്ച് നേരെ നോക്കിയ ദേവൻ കാണുന്നത് തന്റെ മുന്നിൽ നിൽക്കുന്ന ആരുനെയാണ്.... പെട്ടന്ന് കണ്മുന്നിൽ അവളെ കണ്ടപ്പോൾ ദേവൻ ഒന്ന് ഞെട്ടി.... സന്തോഷം കൊണ്ട് ദേവൻ വേഗം ചാടിയെണിച്ച് ആരുവിനെ നെഞ്ചോട് ചേർത്തു...... പെട്ടന്ന് ഉള്ള ദേവന്റെ പ്രവർത്തിയിൽ ഞെട്ടി നില്കുവായിരുന്നു ആരു... എങ്കിലും റാം തന്നെ തിരിച്ചറിഞ്ഞല്ലോയെന്നോർത്തപ്പോൾ അവൾക്ക് ഒര് പാട് സന്തോഷം തോന്നി...

""" പെട്ടന്നാണ് താൻ എന്താ ചെയ്തതെന്ന് ദേവന് ബോധം ഉണ്ടായത്... വേഗം തന്നെ അവൻ അവളെ അകറ്റി നിർത്തി... ഏയ്യ് സർപ്രൈസ് ആയല്ലോ താൻ എന്താ ഇവിടെ.... ചമ്മൽ മാറ്റി കൊണ്ട് ദേവൻ ആരുവിനോട് ചോദിച്ചു.. """" ഞാൻ... എന്റെ ബ്രദർ ഇവിടെ ഉണ്ട് ബ്രദർന്റെ കൂടെ വന്നതാ... ആരു പറഞ്ഞു "" ആണോ എന്നിട് ബ്രദർ എവിടെ..? പുറത്ത് ഉണ്ട്.... അല്ല റാം എന്താ ഇവിടെ....? ഇവിടെ ആണോ വീട്...??? ഇവിടെയാല്ല കുറച്ച് പോകാനുണ്ട്.... ചിരിയോടെ ദേവൻ പറഞ്ഞു... """" എവിടെയാണെന്ന് എന്നോട് നേരെത്തെ എന്തേയ് പറയാത്തത്....???? പറയാൻ ഇയാൾ എന്നോട് ചോദിച്ചോ വീട് എവിടെയാണെന്ന്.... അത് ഇല്ല.... ചോദിക്കാൻ മറന്ന് പോയി.... കുറ്റം ചെയ്ത കുട്ടിയെ പോലെ ആരു പറഞ്ഞു... """ ദേവ നിന്നെ ഓഫീസിൽ അന്വേഷികുന്നുണ്ട്.... പെട്ടന്ന് അങ്ങോട്ടേക്ക് വന്ന് കൊണ്ട് ദേവന്റെ ഫ്രണ്ട്‌ പറഞ്ഞു.... """" ടാ ഓരഞ്ച് മിനിറ്റ് ഇപ്പോ വരാം.... ദേവൻ പറഞ്ഞു ടാ കുറെ നേരമായി നിന്നെ അന്വേഷികുന്നു.... പോയിട്ടു വാ.... മ്മ്മ് """ ശെരിയെട.... ആരു പോകല്ലേ ഞാൻ ദേ വരുന്നു... ആരുവിനോട് പറഞ്ഞിട്ട് ദേവൻ ഓഫീസിലേക്ക് ഓടി പോയി.... """" നീ ഇതുവരെ സംസാരിക്കാൻ പോയില്ലേ... അങ്ങോട്ടേക്ക് വന്ന കൊണ്ട് ജസ്റ്റി തന്നെ നിൽക്കുന്ന ആരുവിനോട് ചോദിച്ചു...

""" സംസാരിച്ചു ജസ്റ്റിച്ചാ... പക്ഷെ ഓഫീസിൽ നിന്ന് വിളിച്ചപ്പോൾ ഇപ്പോ വരാന്ന് പറഞ്ഞ് റാം പോയി.... """" ആ ഓഫീസിൽ നിന്ന് വിളിച്ചിട്ട് പോയതാണേൽ ഇപ്പോ ഒന്നും വരുല്ലാ... വാ നമ്മുക്ക് പോകാം... ജസ്റ്റി ആരുനെ പോകാൻ വേണ്ടി വിളിച്ചു... """ ജസ്റ്റിച്ചാ പ്ലീസ്.... ഇപ്പോ പോകാം റാം ഒന്ന് വന്നോട്ടെ.... കൊഞ്ചലോടെ അവൾ പറഞ്ഞു... """" ദേ ആരു കളിക്കല്ലേ.... സണ്ണിച്ചാൻ വിളിച്ച് ഇത് വരെ വരാനായില്ലേയെന്ന് ഇപ്പൊ ചോദിച്ചേയുള്ളു.... ഇനിയും ലേറ്റയാൽ ചീത്ത പറയും... പിന്നെ വിടുകയും ഇല്ല.... വാ നമ്മുക്ക് പോകാം... ആരുവിന്റെ കൈയി പിടിച്ച് കൊണ്ട് ജസ്റ്റി പറഞ്ഞു... """" മ്മ്മ്മ്മ് """ ഒന്നും മിണ്ടാതെ ആരു ജസ്റ്റിയുടെ കൂടെ മുന്നോട്ട് നടന്നു.... ആരുന്റെ നിറഞ്ഞ കണ്ണുകൾ കണ്ടപ്പോൾ ജസ്റ്റിക്ക്‌ സങ്കടമായി.... സാരല്ല നമ്മുക്ക് നാളെ വരാം... അവളെ സമാധാനിപ്പിക്കാൻ വേണ്ടി ജസ്റ്റി പറഞ്ഞു.. """" സത്യം.... വിടർന്ന കണ്ണുകളുമായി ആരു ചോദിച്ചു... """ മ്മ്മ് """ സത്യം... ഇപ്പോ നമ്മുക്ക് പോകാം... മ്മ്മ് """ ആരു ഒന്നുടെ പുറകിലേക്ക് നോക്കി കൊണ്ട് ജസ്റ്റിയുടെ കൂടെ ബൈക്കിലേക്ക് കയറി..... """"" ഓഫിസിൽ പോയി തിരിച്ചു വന്ന ദേവൻ ആരുനെ കാണാഞ്ഞിട് പുറത്തേക്ക് ഓടി... അപ്പോഴേക്കും ജസ്റ്റിന്റെ ബൈക്ക് പോയിരുന്നു... അവളെ മുന്നിൽ കണ്ടിട്ടു ഒന്നും സംസാരിക്കാൻ പറ്റിയില്ലല്ലോയെന്നോർത്തപ്പോൾ ദേവന് സങ്കടമായി.... അവളുടെ ബ്രദർന്റെ പേര് പോലും ചോദിക്കാൻ പറ്റിയില്ല....

ബ്രദർന്റെ നെയിം അറിഞ്ഞിരുന്നെങ്കിൽ ആ രീതിക്ക് അവളിൽ എത്താമായിരുന്നു.... സാരമില്ല എങ്ങനേലും കണ്ടുപിടിക്കാം.... സ്വയം ഓരോന്ന് പറഞ്ഞ് സമാധാനിച്ച് കൊണ്ട് ദേവൻ അകത്തേക്ക് പോയി...... ❤️❤️❤️❤️❤️❤️❤️❤️❤️ വീട്ടിൽ എത്തിയപ്പോഴേ ആരു ഓടി റൂമിൽ കയറി ദേവന്റെ ഫോട്ടോസിലേക്ക് നോക്കി.... റാം... റാം എനിക്കിന്ന് എത്ര സന്തോഷമായെന്ന് അറിയുമോ...??? ഇന്ന് നിന്നെ കണ്ട നിമിഷം എനിക്ക് തോന്നിയ സന്തോഷം... അതിൽ നിന്ന് ഞാൻ മനസിലാക്കി റാം എനിക്ക് നീ എത്ര വലുതാണെന്ന്.... ഇനി റാം ഇല്ലാതെ ഞാൻ ഇല്ല....ഇനി എന്റെ ഒരേ നിമിഷവും റാമിനായുള്ള കാത്തിരിപ്പാണ്... എനിക്ക് കുറച്ചൂടെ പ്രായമാക്കുമ്പോൾ ഞാൻ വന്ന് ഇഷ്ട്ടം പറഞ്ഞോളാം... ദേവന്റെ ഫോട്ടോ നെഞ്ചോട് ചേർത്ത് പറഞ്ഞ് കൊണ്ട് ആരു കിടന്നു..... ദേവനെ ക്ലബ്ബിൽ വെച്ച് കണ്ട കാര്യവും ആരുവിൽ ഉണ്ടായ മാറ്റവും എല്ലം ജസ്റ്റി സഹോദരങ്ങളോട് വിവരിച്ചു പറയുവായിരുന്നു..... ഞാൻ അന്നേ പറഞ്ഞില്ലേ ചേട്ടായി ആരു കൈവിട്ട് പോയെന്ന്... ഷിനി സണ്ണിയോട് പറഞ്ഞു..... """ അതിനുള്ള മറുപടി ഞാൻ അപ്പൊ തന്നെ തന്നായിരുന്നു....സണ്ണി തിരിച്ചു പറഞ്ഞു.. "" അത്.....പിന്നെ ഞാൻ... മ്മ്മ്മ് "" സണ്ണി ഒന്നമർത്തി മൂളി.... എന്തായാലും ഇപ്പോ ഇങ്ങനെ പോട്ടെ എവിടം വരെയെത്തുമെന്ന് നമ്മുക്ക് നോക്കാ... എന്നിട്ട് ഇത് മുന്നോട്ട് പോകുവാണേൽ അവൾക്ക് പ്രായമാകുമ്പോൾ നമ്മുക്ക് പോയിയാലോചിക്കാം....

സണ്ണി എല്ലാവരോടുമായി പറഞ്ഞു... """" നമ്മുക്ക് അറിയാലോ ആരുനെ.. പഴേ കാര്യങ്ങൾ ഒന്നും അവൾ അറിയരുത്... അറിഞ്ഞാൽ പിന്നെയും നമ്മുക്ക് അവളെ നഷ്ടപ്പെടും.... അത് കൊണ്ട് അവളുടെ സന്തോഷമാ നമ്മുക്ക് വലുത്.... ഷിനി പറഞ്ഞു... """ എന്ന് കരുതി ദേവൻ മോശമായ ഒരാളാണെൽ അവനെ നേടികൊടുക്കാൻ നമ്മുക്ക് പറ്റില്ല.... സണ്ണി പറഞ്ഞു... """" എല്ലാവരും അത് ശെരി വെച്ചു..... അല്ല നാളെ അവളെ ക്ലബ്ബിലെക്ക്‌ കൊണ്ട് പോകുന്നതിൽ കുഴപ്പമൊന്നുമില്ലല്ലോ സണ്ണിച്ചാ.... ജസ്റ്റി സണ്ണിയോട് ചോദിച്ചു.. """ കൊണ്ട് പോകുന്നതിൽ കുഴപ്പമുണ്ട്.... പക്ഷെ കൊണ്ട് പോയില്ലകിൽ ഇതേ പോലെ ഒരുപാട് പാടുകൾ നിന്റെ കൈയിലും തൊളിലും ഉണ്ടാകും.... ഷിനിയുടെ കൈയിൽ ആരു കടിച്ച പാട് ചുണ്ടി കണിച്ച് കൊണ്ട് ചിരിയോടെ സണ്ണി പറഞ്ഞു.... """" സണ്ണിച്ചാ പേടിപ്പിക്കാതെ... ചെറിയ പേടിയോടെ ജസ്റ്റി പറഞ്ഞു... """ ഏയ്യ് ഇല്ല... പക്ഷെ അവൾ എന്തേലും ചെയ്താൽ ഇവനെ പോലെ ഇവിടെ കിടന്ന് കരയരുത്.... അത്രയേയുള്ളു... ഷിനിയെ നോക്കി ജസ്റ്റിയോട് പറഞ്ഞിട്ട് സണ്ണി എണിച്ച് പോയി... """ ❤️❤️❤️❤️❤️❤️

പിറ്റേ ദിവസം നേരത്തെ എണീച്ച് വൈകുനേരമാകുന്നത് നോക്കിയിരിക്കുവായിരുന്നു ആരു തന്റെ പ്രിയപെട്ടവനെ കാണാൻ.... ഉച്ച കഴിഞ്ഞ് ജസ്റ്റി ആരുവിനെ കൊണ്ട് സ്വർഗത്തിലേക്ക് പോയി.... അവളെ അവിടെ നിർത്തി ഇന്നലെ വന്ന സമയമാക്കുമ്പോൾ ക്ലബ്ബിലേക്ക് വരാൻ പറഞ്ഞിട്ട് ജസ്റ്റി കളിക്കാൻ വേണ്ടി പോയി.... """" ജസ്റ്റി പോയി കഴിഞ്ഞ് ആരു അകത്തേക്ക് കയറി സിസ്റ്റർമ്മേയെ കണ്ട് ദേവനെ കുറിച്ച് പറഞ്ഞു.... റാം " എന്ന് ആവർത്തിച്ച് പറയുമ്പോൾ ആരുവിന്റെ മുഖത്തുണ്ടാകുന്ന സന്തോഷം സിസ്റ്റർമ്മ ശ്രദ്ധിച്ചു.... വൈകുനേരമായാതെ അവൾ ഇന്നലെത്തെക്കാൾ കുറച്ച് നേരെത്തെ ക്ലബ്ബിലേക്ക് പോയി.... " കർത്താവെ റാം ഇവിടെ ഉണ്ടാകണേ " മുഖം മറിച്ച് പ്രാർത്ഥനയോടെ ആരു അകത്തേക്ക് കയറിയതും കണ്ടു തന്നെ പ്രതീക്ഷിച്ച പോലെ കാത്തിരിക്കുന്ന ദേവനെ............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story