പ്രണയ പ്രതികാരം: ഭാഗം 17

pranaya prathikaram

എഴുത്തുകാരി: PARVATHY ANOOP

ഷാൾ കൊണ്ട് മുഖം കവർ ചെയ്ത് അകത്തേക്ക് കയറിയ ആരു കണ്ടു തന്നെ പ്രതീക്ഷിച്ച പോലെ കാത്തിരിക്കുന്ന ദേവനെ.... തന്നെ കണ്ടപ്പോൾ വിടർന്ന അവന്റെ കണ്ണുകളോട് അവൾക്ക് അടങ്ങാത്ത പ്രണയം തോന്നി.... ഓടിപോയി നെഞ്ചോട് ചേരാൻ ആഗ്രഹിച്ചുവെങ്കിലും ഒരുവേള വേണ്ടാന്ന് തോന്നി.... പയ്യെ അവന്റെ അരികിലേക്ക് നടക്കാൻ തുടങ്ങിയപ്പോൾ കൈ കൊണ്ട് അവൻ നില്കാൻ പറഞ്ഞിട്ട് അവൾക്ക് അരികിലേക്ക് ഓടി വന്നു..... റാം സോറി... ഇന്നലെ ബ്രദർ വന്നപ്പോൾ എനിക്ക് വേഗം പോകേണ്ടിവന്നു... കുറ്റസമ്മതം പോലെ ആരു ദേവൻ അരികിൽ വന്നയുടനെ പറഞ്ഞു.. """ അത് സാരമില്ലടോ ഞാൻ ഇത്തിരി ലേറ്റയിട്ടാണ് വന്നത്.... പിന്നെ ചെറിയോര് പ്രേതിക്ഷയുണ്ടായിരുന്നു ഇന്ന് വരുമെന്ന് അത് കൊണ്ട് കാത്തിരിക്കുവായിരുന്നു.... ആരുവിന്റെ മണ്ണിലേക്ക് നോക്കികൊണ്ട് ദേവൻ പറഞ്ഞു.... """" ആഹ അപ്പൊ ഞാൻ ഇന്ന് വരാതെ പോയിരുന്നകിലോ... കുസൃതിയോടെ ആരു ദേവനോട് ചോദിച്ചു... """" വരാതെ പോയാൽ.... ഒന്നുമില്ലായിരുന്നു... ഒന്നാലോചിച്ച ശേഷം വളരെ നിസരമായി ദേവൻ പറഞ്ഞു...

"""" ഒന്നുമില്ലേ...? ചെറിയ സങ്കടത്തോടെ ആരു ചോദിച്ചു... """" അതേടോ ഒന്നുമില്ല... നമ്മൾ ഊട്ടിയിൽ വെച്ച് കണ്ടതല്ലേ പിന്നെ തന്നെ കാണാൻ പറ്റുമെന്ന് ഒരിക്കൽ പോലും ഞാൻ വിചാരിച്ചിരുന്നില്ല... ഇന്നലെ പെട്ടന്ന് കണ്ടപ്പോൾ സർപ്രൈസ് ആയി എന്നത് നേരാ.... പിന്നെ ഇന്നലെ കണ്ടിട്ട് ഒന്നും സംസാരിക്കാൻ പറ്റില്ലല്ലോ അത് കൊണ്ടാ ഞാൻ ഇന്ന് തന്നെ കാത്തിരുന്നത്... അല്ലാതെ തന്നെ കാണണമെന്ന് ഒന്നുല്ലായിരുന്നു....ഇനി അതാവ താൻ ഇന്ന് വന്നില്ലാകിൽ ഞാനാ കാര്യമങ്ങ് മറന്നേനെ... ഊട്ടിയിൽ നിന്ന് വന്നപ്പോൾ ഞാൻ തന്നെ മറന്നതാ അത് പോലെ...... ചിരിയോടെ ദേവൻ ആരുവിന്റെ കണ്ണിൽ നോക്കി പറഞ്ഞു... """ ആ കണ്ണുകളിൽ വിരിയുന്ന സങ്കടവും ദേഷ്യവും വേദനയും കുസൃതി ചിരിയോടെ നോക്കി കാണുവായിരുന്നു ദേവൻ.... കണ്ണുകൾ നിറയാതിരിക്കാൻ പാട് പെടുവായിരുന്നു ആരു... നിറഞ്ഞ മിഴിയാലെ അവൾ ദേവന്റെ കണ്ണിലേക്ക് നോക്കി... നേരത്തെ തന്നെ കണ്ടപ്പോൾ റാമിന്റെ കണ്ണുകളുടെ തിളക്കം താൻ ശ്രദ്ധിച്ചതാണ്.... കളഞ്ഞ് പോയതെന്തോ തിരിച്ച് കിട്ടിയ സന്തോഷമായിരുന്നു ആ മുഖത്ത്...

ഇന്നലെ തന്നെ നെഞ്ചോട് ചേർത്ത് പിടിച്ചപ്പോൾ റാമിന്റെ ഹൃദയമിടിപ്പ് പോലും എനിക്കായ് ഉള്ളതായിരുന്നു.... അല്ല അങ്ങനെ എനിക്ക് തോന്നിയിരുന്നു.... എല്ലം വെറും തോന്നൽ.... നിറകണ്ണുകളോടെ അവൾ ചിന്തിച്ചു.... """" ഏയ്യ് ആരു താൻ എന്താ ആലോചിക്കുന്നത്.... ആരുവിനെ തട്ടി വിളിച്ച് കൊണ്ട് ദേവൻ ചോദിച്ചു... """ ഏയ്യ് ഒന്നുല്ല റാം..... ആരു പറഞ്ഞു... """ എങ്ങനേലും റാമിന്റെ മുന്നിൽ നിന്ന് ഒന്ന് പോയാൽ മതിയെന്നായിരുന്നു അവൾക്ക്.... ഇനിയും ഇവിടെ നിന്നാൽ താൻ ചിലപ്പോൾ കരഞ്ഞ് പോകുമെന്ന് തോന്നിയത് കൊണ്ട് അവൾ ഒര് കള്ളത്തരം കാണിച്ചു..... റാം ദേ അവിടെ ആരോ വിളിക്കുന്നു... ദേവന്റെ പുറകിലേക്ക് വിരൽ ചൂണ്ടി കൊണ്ട് ആരു പറഞ്ഞു... """ എവിടെ... ഇവിടെയാരും ഇല്ലല്ലോ.... പുറകിലാരെ കാണാഞ്ഞിട് എവിടെയെന്ന് ചോദിച്ച് കൊണ്ട് ദേവൻ തിരിഞ്ഞ് നോക്കി... അപ്പോഴേക്കും ആരു നിന്ന സ്ഥലം ശൂന്യമയിരുന്നു...... ദേവൻ വേഗം പുറത്തേക്ക് ഓടി അപ്പോഴേക്കും ഒരു ബൈക്ക് ഗേറ്റ് കടന്ന് പോയിരുന്നു..... ആരു പോയിക്കഴിഞ്ഞ താൻ പറഞ്ഞത് അവൾക്ക് ഒരുപാട് വിഷമമായെന്ന് ദേവന് മനസിലായത്... അവളെ ഒന്ന് ദേഷ്യം പിടിപ്പിക്കാൻ വെറുതെ പറഞ്ഞതാ.... വേണ്ടിയിരുന്നില്ല ദേവൻ ചിന്തിച്ചു.... """" സാരല്ല നാളെ വരുമ്പോൾ ഒര് സോറി പറയം...

അപ്പൊ പെണ്ണിന്റെ പിണക്കമൊക്കെ മാറിക്കോളും.. എന്നോട് പിണങ്ങിയിരിക്കാൻ നിന്നെക്കൊണ്ട് ആവില്ല ആരു... കരണം നിന്റെ കണ്ണുകൾ എന്നോട് വിളിച്ച് പറഞ്ഞ് കഴിഞ്ഞു നിന്റെ മനസിൽ എന്താണെന്ന്..... ചെറു ചിരിയോടെ ദേവൻ സ്വയം പറഞ്ഞു... """"" ❤️❤️❤️❤️❤️❤️❤️❤️❤️❤️ വീട്ടിലെത്തിയ ആരു പരാതിയും സങ്കടവും തീർത്തത് ദേവന്റെ ഫോട്ടോസിന് മുന്നിലായിരുന്നു.... അവളുടെ സങ്കടം മാറ്റാൻ വേണ്ടി കോമഡിയുമായി വന്ന ലാലിയോടും അവൾ തന്റെ ദേഷ്യം തീർത്തു..... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ രാത്രി കണ്ണടച്ച് കിടന്നിട്ടും ദേവന് ഉറക്കം വരുന്നില്ലയിരുന്നു.... തമാശക്ക് പറഞ്ഞതാണ് അത് ആരുവിന് ഇത്ര സങ്കടമാകുമെന്ന് കരുതിയില്ല... പേടിച്ച് ഓടിവന്നവളെ നെഞ്ചോട് ചേർക്കുമ്പോൾ ഒന്നും തോന്നിയിരുന്നില്ല... പക്ഷെ ആരുവിന്റെ കണ്ണുകൾ കണ്ടപ്പോൾ വല്ലാത്ത ഒരിഷ്ടം തോന്നി.... ആദ്യമായി കാണുന്ന ഒരാളോട് ഇത്രക്ക് ഇഷ്ടം തോന്നുമോ.. എന്ത് കൊണ്ടാണ് അങ്ങനെയെന്ന് എത്രയാലോചിച്ചിട്ടും മനസിലാകുന്നില്ല.... അവളെ മോശമായി നോക്കിയവരെ തല്ലി വീഴ്ത്തിയപ്പോൾ മനസിൽ അവൾ എന്റെ ആണെന്ന് ഉറപ്പിച്ചിരുന്നു.... കിട്ടുമെന്ന് ഒരുറപ്പുമില്ല എങ്കിലും പെണ്ണെ ഞാൻ നിന്നെ ഒര്പാട് സ്നേഹിക്കുന്നു... ദേവൻ ആരുവിന്റെ കണ്ണുകൾ മനസ്സിൽ ഓർത്ത് കൊണ്ട് പയ്യെ ഉറങ്ങി..... ❤️❤️❤️❤️❤️❤️❤️❤️❤️

ആരുവിനാണേൽ കിടന്നിട്ട് ഉറക്കം വരുന്നില്ലാ കാരണം ദേവന്റെ സംസാരം അവളെ അത്രയേറെ വേദനിപ്പിച്ചിരുന്നു... അല്ലങ്കിലും തന്നെ ഓർക്കണ്ട കാര്യം റാമിന് ഇല്ലല്ലോ.... റാമിന്റെ ആരുമാല്ലല്ലോ ഞാൻ... വെറുതെ ഞാൻ എന്തക്കയോ ചിന്തിച്ചു.... ഇനി ഞാൻ റാമിന്റെ മുന്നിലേക്ക് വരില്ല.. നോക്കിക്കോ റം... ദേവന്റെ ഫോട്ടോസിലേക്ക് നോക്കി കൊണ്ട് ആര് ഒരേന്ന് പറഞ്ഞു.... സങ്കടം പറഞ്ഞ് പറഞ്ഞ് അവൾ പയ്യെ ഉറക്കത്തിലേക്ക് പോയി.... """" പിറ്റേ ദിവസം ജസ്റ്റി ക്ലബ്ബിലെക്ക്‌ പോകാൻ ആരുനെ വിളിച്ചപ്പോൾ തലവേദനയാണെന്ന് പറഞ്ഞ് അവൾ ഒഴിഞ്ഞ് മാറി.... ഇന്നലത്തെ കാര്യങ്ങൾ ആരു ജസ്റ്റിയോനോട്‌ പറഞ്ഞത് കൊണ്ട് അവൻ നിർബന്ധിക്കാനും പോയില്ല..... ദേവനണേൽ ആരു വരുന്നതും കാത്തിരിക്കുവായിരുന്നു... അവസാനം അവൾ വരുന്ന സമയം കഴിഞ്ഞിട്ടും കണത്തപ്പോൾ വലിയ സങ്കടമയി അവന്... ചെറുതായി ഒന്ന് ദേഷ്യം പിടിപ്പിക്കണമെന്നെ ഉണ്ടായിരുന്നുള്ളു.. രണ്ട് ദിവസം കൂടി നോക്കാം എന്നിട്ടും കണ്ടില്ലെകിൽ എങ്ങനേലും തിരഞ്ഞ് കണ്ടുപിടിക്കാം.... ദേവൻ മനസ്സിൽ ചിന്തിച്ചു... """"" പിറ്റേ ദിവസവും ആരുവിനെ കാണാത്തത് കൊണ്ട് ദേവന്റെ മനസ്സ് അസ്വസ്ഥമായിരുന്നു... എന്ത് കൊണ്ടാണ് അറിയാത്ത.... മുഖം കാണാത്ത ഒര് പെണ്ണിനോട് ഇത്രക്ക് ഇഷ്ട്ടം തോന്നുന്നതെന്ന് എത്ര ചിന്തിച്ചിട്ടു ദേവന് മനസിലാകുന്നെ ഇല്ലായിരുന്നു....

ദേവന്റെ മനസിനേക്കാൾ അസ്വസ്ഥമായിരുന്നു ആരുവിന്റെ മനസ്... ദേവനെ കാണാതെ ഇനിയും പറ്റില്ലെന്ന് തോന്നിയപ്പോൾ ജസ്റ്റിന്റെ കൂടെ പിറ്റേ ദിവസം ക്ലബ്ബിൽ പോകാൻ ആരു തീരുമാനിച്ചു...... പിറ്റേ ദിവസം പതിവ് പോലെ സ്വർഗത്തിൽ ആരുവിനെ ഇറക്കിയിട്ട് ജസ്റ്റി ക്ലബ്ബിലേക്ക് പോയി... വൈകുനേരം സ്വർഗത്തിൽ നിന്ന് ക്ലബ്ബിലേക്ക് നടക്കുമ്പോൾ ആരുവിന്റെ മനസ് ശൂന്യമയിരുന്നു.... ദൂരെ നിന്ന് ദേവനെ ഒന്ന് കണ്ടാൽ മാത്രം മതി അരികിലേക്ക് ഇനി പോകില്ലെന്ന് നേരെത്തെ അവൾ തീരുമാനിച്ചിരുന്നു.... """" അവിടെയെത്തിയപ്പോൾ മുഖം കവർ ചെയ്ത് ആരു അകത്തേക്ക് കയറാൻ തുടങ്ങി.... പക്ഷെ എന്തോ അകത്തേക്ക് പോകാൻ മനസ്സ് അനുവദിക്കുന്നില്ല... പിന്നെ അകത്തേക്ക് കയറാതെ എന്തക്കയോ ആലോചിച്ച് പുറത്തൂടെ തന്നെ അവൾ നടന്നു..... പെട്ടന്നാണ് ആരോ പുറകിലൂടെ വന്ന് ആരുവിന്റെ കൈയിൽ പിടിച്ച് അവളെ ഭിത്തിയോട് ചേർത്ത് നിർത്തിയത്.... പേടിച്ചു വിറച്ച ആരു കണ്ണുകൾ ഇറുക്കി അടച്ച് പിടിച്ചിരുന്നു.... കണ്ണ് തുറന്ന് നോകാടി ഉണ്ടക്കണ്ണി...." ദേവന്റെ സൗണ്ട് കേട്ടാണ് ആരു പതിയെ മിഴി തുറന്ന് നോക്കിയത്... ചിരിയോടെ മുന്നിൽ നിൽക്കുന്ന ദേവനെ കണ്ടപ്പോൾ ആരുവിന് പെട്ടന്ന് സങ്കടം ദേഷ്യം ഒരുമിച്ച് വന്നു....

ഒന്നും മിണ്ടാതെ അവൾ ദേവനെ മാറി കടന്ന് പോകാൻ തുടങ്ങി.... ഏയ്യ് ആരു... താൻ എന്താടോ മിണ്ടാതെ പോകുന്നത് ഞാൻ അന്ന് അങ്ങനെ പറഞ്ഞത് കൊണ്ടാണോ...? ഒന്നും മിണ്ടാതെ പോകുന്ന ആരുവിനെ നോക്കി കൊണ്ട് സങ്കടത്തോടെ ദേവൻ ചോദിച്ചു.... """" ഓ റാമിന് എന്നെ ഓർമയുണ്ടായിരുന്നോ...? ഞാൻ കരുതി മറന്ന് പോയെന്ന്... അന്ന് ഡ്യൂട്ടിയിൽ നിന്ന് വന്നപ്പോൾ പോലെ.. കുറച്ച് പുച്ഛത്തോടെ ആരു ദേവനെ നോക്കി കൊണ്ട് പറഞ്ഞു... """ ഓഹ് ഞാൻ അന്ന് അങ്ങനെ പറഞ്ഞത് കൊണ്ടാണല്ലേ..... ആണെന്ന് കൂട്ടിക്കോ.... ഞാൻ എന്തായാലും ഇനി സംസാരിക്കാൻ വരില്ല... അന്ന് എന്നെ രക്ഷിച്ചതിന് താങ്ക്സ്.... ദേവനെ നോക്കി പറഞ്ഞിട്ട് ആരു മുന്നോട്ട് നടന്നു..... """ അങ്ങനെ അങ്ങ് പോകാതെ... ദേവൻ ആരുവിന്റെ കൈയിൽ പിടിച്ച് കോൺ പറഞ്ഞു.... """" തന്റെ കൈയിൽ പിടിച്ചിരിക്കുന്ന ദേവന്റെ കൈയിലേക്ക് സുക്ഷിച്ച് നോക്കി...""" ഞാൻ അന്ന് വെറുതെ പറഞ്ഞതാടോ... ഊട്ടിയിൽ നിന്ന് വരുമ്പോഴേ ഈ ഉണ്ടക്കണ്ണുകൾ എന്റെ മനസ്സിൽ ഉണ്ടായിരുന്നു.... തന്നെ ഇവിടെ വെച്ച് കണ്ടില്ലെകിലും എന്റെ ഓർമയിൽ താൻ എന്നും ഉണ്ടാകുമായിരുന്നു.... ഒന്നുടെ ആരുവിന്റെ കൈയിൽ അമർത്തി പിടിച്ച് കൊണ്ട് ദേവൻ പറഞ്ഞു... """"

വിശ്വാസം വരാതെ കണ്ണ് വിടർത്തി കൊണ്ട് ആരു ദേവനെ നോക്കി..... സത്യമായിട്ടും.... ഇനിയും പിണക്കം വേണ്ടട്ടോ... ദയനീയമയി ദേവൻ ആരുനെ നോക്കി പറഞ്ഞു.... """" ആരു അപ്പോഴും കേട്ടതൊന്നും വിശ്വസിക്കാതെ കണ്ണ് മിഴിച്ച് ദേവനെ നോക്കി നില്കുവായിരുന്നു..... """" ആകെ കാണുന്നത് ഈ രണ്ട് ഉണ്ട കണ്ണാ അതും ഇങ്ങനെ വീർപ്പിക്കാതെ പെണ്ണെ പേടിയാകുന്നു.... ചിരിയോടെ ദേവൻ ആരുനെ നോക്കി പറഞ്ഞു... """ അത് കേട്ടപ്പോൾ ആരുവിന് ചിരി വന്നു..... മുഖം കണ്ടില്ലെകിലും ദേവന് മനസിലായി ആരു ചിരികുവാന്ന്... ദേവനും പയ്യെ അവളെ നോക്കി ചിരിച്ചു... ആ ചിരി അവിടെ പുതിയ ഒര് കൂട്ടിന് തുടക്കമായി.... ജസ്റ്റിന്റെ കൂടെ ആരു എന്നും ക്ലബ്ബിലേക്ക് പോകുമായിരുന്നു.... അവളുടെ വരവും കാത്ത് ദേവൻ അവിടെ നില്പുണ്ടാകും.... കുറച്ച് നേരം മാത്രമേ സംസാരിക്കുവെങ്കിലും ഒരു പാട് കാര്യങ്ങൾ പരസ്പരം പറയാനുണ്ടാകും രണ്ട് പേർക്കും.... എങ്കിലും ദേവനെ കുറിച്ച് ആരുവോ, ആരുവിനെ കുറിച്ച് ദേവനോ പരസ്പരം ഒന്നും ചോദിച്ചില്ല.... ഒന്നും അറിയാതെയും പറയാതെയും അലീനയുടെ പ്രണയായ് മാറിയിരുന്നു ദേവൻ.... ദേവന്റെ മനസിലും അതെ ചിന്ത തന്നെയായിരുന്നു... പക്ഷെ ഒരിക്കൽ പോലും അവൻ അത് പ്രകടിപ്പിച്ചില്ലാ...

എന്തോ അവളെ നേടാൻ പറ്റുമെന്ന വിശ്വാസം ദേവന് തീരെ ഇല്ലായിരുന്നു... കരണം ദേവന്റെ മനസ്സിൽ ആങ്ങളമാരെ അനുസരിച്ച് ജീവിക്കുന്നാ ഒര് മുസ്ലിം കുട്ടിയായിരുന്നു ആരു... അവരെയോക്കേ ഉപേക്ഷിച്ച് തന്റെ കൂടെ അവൾ വരുമെന്ന് ദേവൻ കരുതിയിരുന്നില്ല.... """" പിന്നെയും ദിവസങ്ങളും മാസങ്ങളും കടന്ന് പോയി... പരസ്പരം വെളിപ്പെടുത്താതെ അലീനയും ദേവനും മുന്നോട്ട് പോയി...... പതിവ് പോലെ ഒര് ദിവസം ആരു... എന്താ റാം.. നിനക്ക് ചൂടെടുക്കുന്നില്ല ഇങ്ങനെ മുഖം മൂടിക്കെട്ടി വെച്ചിട്ട്.... ഇല്ലല്ലോ... കാരണം ഞാൻ ഇവിടെന്ന് ഇറങ്ങുമ്പോൾ ഇത് അഴിച്ച് മറ്റുമല്ലോ... നിഷ്കളങ്കമായി ആരു പറഞ്ഞു.... ഓഹ് അപ്പൊ എന്റെ മുന്നിൽ മാത്രമേയുള്ളു ഈ മുഖം മുടിയാല്ലേ.... ആരുവിന്റെ കണ്ണിൽ നോക്കി ദേവൻ ചോദിച്ചു.....""" അതേയ്.... സത്യം പറഞ്ഞാൽ റാം മാത്രമാ എന്റെ മുഖം കാണാതത് റാമിന്... എന്നെ കാണണമെന്നില്ലേ.... സംശയത്തോടെ ദേവനെ നോക്കി ആരു ചോദിച്ചു... """"" ഉണ്ടകിൽ....? ഉണ്ടകിൽ കാണിച്ച് തരും... ഷാൾ മാറ്റാൻ തുടങ്ങി ക്കൊണ്ട് ആരു പറഞ്ഞു.... """" ഞാൻ പറഞ്ഞത് കൊണ്ട് കാണിച്ച് തരണ്ട.... നിനക്ക് എപ്പോഴേലും സ്വയം തോന്നുമ്പോൾ കാണിച്ച് തന്നാൽ മതി... മുഖം തിരിച്ചിരുന്ന് കൊണ്ട് ദേവൻ പറഞ്ഞു...

'""" എന്നാലേ റാം... കുറച്ച് നാള് കൂടി കഴിഞ്ഞാൽ എനിക്കെ പതിനെട്ട് വയസാകും.... അതായത് ഞാൻ വലിയ കുട്ടിയാകും... കണ്ണൊക്കെ വിടർത്തി വലിയ കാര്യം പറയും പോലെ ആരു ദേവനോട് പറഞ്ഞു... """ ആഹാ... അപ്പൊ ചെലവ് എന്താ.. ചിരിയോടെ ദേവൻ ചോദിച്ചു... """ ചെലവ് ഒന്നുല്ലാ പക്ഷെ അന്ന് എനിക്ക് റാമിനോട് ഒര് കാര്യം പറയാനുണ്ട്.. അത് കഴിഞ്ഞ് ഞാൻ മുഖം കാണിച്ച് തരാട്ടോ... അതെന്താ അന്ന് പറയുന്നത്... ഇപ്പോ പറയാൻ പറ്റില്ലേ... എത്രയും പെട്ടന്ന് അവൾ തന്നെ ഇഷ്ട്ടാണെന്ന് പറയുന്നത് കേൾക്കാനുള്ള ആഗ്രഹത്തോടെ ദേവൻ ചോദിച്ചു... """ ഇപ്പോ പറ്റില്ല... അതെന്താന്ന് വച്ചാൽ ഞാൻ ഇപ്പോ ചെറിയ കൊച്ചന്ന് എന്റെ അച്ചാ.. അല്ല എന്റെ ചേട്ടന്മാർ പറഞ്ഞു.... അതിന്...??? ദേവൻ വേഗം ചോദിച്ചു """ ഈ പ്രായത്തിൽ ഞാൻ പറയുന്ന കാര്യങ്ങൾ കുട്ടിക്കളിയായിട്ടേ എല്ലാവരും കാണു പോലും.... ചിലപ്പോൾ ഞാൻ പറയുന്ന കാര്യങ്ങൾ റംമും അങ്ങനെയേ കാണു..... 18 വയസാക്കുമ്പോൾ ഞാൻ വലിയ കൂട്ടിയാകില്ലേ..... എനിക്ക് പക്വത വരും... അപ്പോൾ ഞാൻ പറയുന്നത് ശെരിയായ കാര്യങ്ങളായി എല്ലാവർക്കും തോന്നും... റാമിനും തോന്നും.... അത് കൊണ്ട് അന്നേ ഞാൻ എനിക്ക് പറയാനുള്ളത് റാമിനോട് പറയൂ.... ആരു തീർത്ത് പറഞ്ഞു...

"""" മ്മ്മ്മ് """ ദേവൻ ഒന്ന് ഇരുത്തി മൂളി... ആരുവിന്റെ സംസാരത്തിൽ നിന്ന് തന്നെ ദേവന് മനസ്സിലായിരുന്നു അവൾക്ക് എന്താ പറയാനുള്ളതെന്ന്.... """" അല്ല എന്ന 18 ആക്കുന്നത് ദേവൻ ചോദിച്ചു.... """" സെപ്റ്റംബർ 6...... ചിരിയോടെ ആരു പറഞ്ഞു... """" അന്ന് നിന്റെ മനസ്സിലുള്ളത് എന്നോട് തുറന്ന് പറഞ്ഞാൽ ഒരിക്കലും നിന്നെ ഞാൻ നഷ്ടപ്പെടുത്തി കളയില്ലാ പെണ്ണെ... ദേവൻ ആരുവിന്റെ കണ്ണിൽ നോക്കി പറയാതെ പറഞ്ഞു... """" പിന്നെയും ദിവസങ്ങൾ പോയി..... ഇനി അഞ്ച് ദിവസം കൂടിയേയുള്ളു ദേവനോട് തന്റെ ഇഷ്ട്ടം തുറന്ന് പറയാൻ... ആ സന്തോഷത്തിലാ ആരു ക്ലബ്ബിലേക്ക് പോയത്... എന്നാൽ പതിവ് തെറ്റിച്ച് അവളെ കാത്തിരിക്കാൻ അവിടെ ദേവൻ ഉണ്ടായിരുന്നില്ല.... ദേവനെ കാണതാ സങ്കടത്തോടെയാ ആരു തിരികെ വീട്ടിലേക്ക് വന്നത്.... പിറ്റേ ദിവസവും അങ്ങനെ തന്നെയായിരുന്നു.... റാമിനെ കാണാൻ പറ്റാത്ത സങ്കടവും വേദനയും കൊണ്ട് ആരു വല്ലാതെ തളർന്ന് പോയിരുന്നു.... അവളുടെ വേദന എല്ലാവർക്കും മനസിലായി.... ചെറിയ സങ്കടം വന്നാൽ പോലും തളർന്ന് പോകുന്നവളായി കുഞ്ഞിലേ മുതൽ അവൾ മാറിയിരുന്നല്ലോ..... പിറ്റേ ദിവസം ജസ്റ്റിനും ലാലി കൂടി രാവിലെ കുട്ടുകാരെ കാണാൻ പോകുവാണെന്ന് പറഞ്ഞ് പോയിട്ട് വൈകുന്നേരമാ തിരിച്ച് വന്നത്...

വന്നപ്പോൾ അവരുടെ കൈയിൽ ആരുവിന്റെ ക്യാമറയും വേറെ കുറച്ച് കവറും ഉണ്ടായിരുന്നു.... ദേ ഇതൊന്ന് തുറന്ന് നോക്കിക്കേ.... ജസ്റ്റി ആ കവർ ആരുവിനെ ഏല്പിച്ച് കൊണ്ട് പറഞ്ഞു.... """" മനസില്ല മനസോടെ ആരു ആ കവർ ഓപ്പൺ ചെയ്ത് നോക്കി.... പെട്ടന്ന് വിടർന്ന കണ്ണുകളോടെ ആരു ജസ്റ്റിയെ ലാലിയെ മാറി മാറി നോക്കി.... ഇത് തന്നെയല്ലേ മിസ്റ്റർ ദേവ നാരായണൻ... ചിരിയോടെ ലാലി ആരുനോട് ചോദിച്ചു... """" അതെ പക്ഷെ ഇത് എങ്ങനെ.... വിശ്വാസം വരാതെ കൈയിലിരിക്കുന്ന ഫോട്ടോസിലേക്ക് നോക്കികൊണ്ട് ആരു ചോദിച്ചു.....""" അതൊക്കെ കിട്ടി.... ആരുവിന്റെ അടുത്തിരുന്ന് കൊണ്ട് ജസ്റ്റി പറഞ്ഞു... """ പറ ജസ്റ്റിച്ചാ... റാമിന്റെ ഫോട്ടോയെങ്ങനെ കിട്ടി... അച്ചായന്മാർ കണ്ടിരുന്നോ റാമിനെ... ലാലിയെ ജസ്റ്റിയെ നോക്കി കൊണ്ട് ആകാംഷയോടെ ആരു ചോദിച്ചു... """"" നീ എന്താ ആരു ഞങ്ങളെ കുറിച്ച് ചിന്തിച്ചത്... പെങ്ങൾ ഏതേലും ഒരുത്തനെ കണ്ട് ഇഷ്ട്ടായി എന്ന് പറഞ്ഞാൽ മിണ്ടാതെ അത് സമ്മതിച്ച് തരുമെന്നോ.... ആരുനെ നോക്കി കൊണ്ട് ലാലി ചോദിച്ചു...""" ആരു ഒന്നും മിണ്ടാതെ ലാലിയെ നോക്കി.... അന്ന് നീ ദേവനെ കുറിച്ച് പറഞ്ഞപ്പോൾ ഞങ്ങൾ കരുതിയത് വെറുതെയാണെന്നാ പക്ഷേ അങ്ങനെയല്ലന്ന് പിന്നീട് നീ ദേവനെ കണ്ടയാന്ന് എനിക്ക് മനസ്സിലായി... അത് കൊണ്ടാ ക്ലബ്ബിൽ അന്വേഷിച്ച് ദേവന്റെ അഡ്രെസ്സ് ഞാൻ കണ്ട് പിടിച്ചത്... അത് വെച്ച് സണ്ണിച്ചനും ഷിനിച്ചാനും ദേവനെ കുറിച്ച് അന്വേഷിച്ചാരുന്നു..

."""" അച്ചായന്മാർ പറയുന്നത് മിണ്ടാതിരുന്ന് കേൾക്കുകയായിരുന്നു ആരു... കുറച്ചു ദിവസമായില്ലേ നീ ദേവനോട് സംസാരിക്കുന്നു.... എന്നിട്ട് നിനക്ക് അവനെ കുറിച്ച് എന്തേലുമാറിയുമോ...??? ലാലി ആരുനോട് ചോദിച്ചു... """ പേരല്ലാതെ എനിക്ക് വേറെന്നും അറിഞ്ഞുടാ.... ചുമൽ കുലിക്കി കൊണ്ട് ആരു പറഞ്ഞു... """ ബെസ്റ്റ്.... ലാലി പറഞ്ഞു... """ പക്ഷെ ഞങ്ങൾക്ക് എല്ലമാറിയാം... ജസ്റ്റി വേഗം പറഞ്ഞു... """" എന്തൊക്കെയാറിയാം.... ആകാംക്ഷയോടെ ആരു ചോദിച്ചു.... """" ചെമ്പകമംഗലം തറവാട്ടിലെ ഒരേയൊര് ആൺതരിയാണ് ദേവൻ... ലാലി പറഞ്ഞു """" അച്ഛൻ ശേഖരൻ ഒരു ബിസിനസ്മനാണ് അമ്മ ലളിത ഒര് പാവം സ്കൂൾ ടീച്ചർ... ചേച്ചി ദേവിക ഡിഗ്രി ചെയ്യുന്നു.... അനിയത്തി മാളവിക +2 കഴിഞ്ഞ് നില്കുന്നു.... ജസ്റ്റി പറഞ്ഞു """" ദേവൻ ആണേൽ മെഡിസിൻ ഒന്നാം വർഷമാണിത്... ലാലി പറഞ്ഞു """ ഞാൻ പോകുന്ന ക്ലബ്ബിൽ നിന്ന് ഫ്രണ്ട്സിന്റെ കൂടെ ഊട്ടിക്ക് ചെറിയൊര് ട്രിപ്പ് പോയപ്പോഴാണ് അവന്റെ കഷ്ട കാലത്തിന് നിന്നെ കാണുന്നത്.... ചിരിയോടെ ലാലി ബാക്കി പറഞ്ഞു ... """" ദേഷ്യത്തോടെആരു ലാലിയെ ഒന്ന് നോക്കി.....!!! ചുമ്മാ.... ആരുവിന്റെ നോട്ടം കണ്ട് കൊണ്ട് ലാലി അവളുടെ അടുത്ത് നിന്ന് കുറച്ച് മാറിയിരുന്നു...

. """ എന്നിട്ട് റാം ഇപ്പോ എവിടെയാ ജസ്റ്റിച്ചാ.... സങ്കടത്തോടെ ആരു ജസ്റ്റിയോട് ചോദിച്ചു... """" കലിക്കറ്റ്... ദേവന്റെ അമ്മയുടെ വീട് അവിടെയാണ്‌... ഞങ്ങൾ ഇന്ന് പോയത് അങ്ങോട്ടേക്ക...ദേവനറിയാതെ ദേവനെ കണ്ടു ഫോട്ടോയും എടുത്തു... ചിരിയോടെ ജസ്റ്റി പറഞ്ഞു....""" എന്തോ ആരുവിന്റെ കണ്ണുകൾ നിറഞ്ഞ് വന്നു... തന്റെ ഭാഗ്യമാണ് തന്റെ സഹോദരങ്ങളെന്ന് അവൾ ഓർത്തു.... ദേവനെ കുറിച്ച് അന്വേഷിച്ചപ്പോൾ എല്ലാവരും നല്ല അഭിപ്രായമാ പറഞ്ഞത് അത് കൊണ്ടാ ഞങ്ങൾ എതിര് നില്കാത്തത്.... പക്ഷെ ഇത് നല്ലതല്ലെന്ന് ഞങ്ങൾ ആരേലും പറഞ്ഞാൽ.... ആരു അന്ന് നീ മറന്നേക്കണം റാം എന്ന പേര് പോലും... ചെറിയ ശ്വസനയോടെ ജസ്റ്റി ആരുനെ നോക്കി പറഞ്ഞിട്ട് എണീച്ച് പോയി..... അവൻ പറഞ്ഞത് തന്നെയാ എനിക്കും പറയാനുള്ളത്.... ആരുനോട് പറഞ്ഞ് ദേവന്റെ ഫോട്ടോസ് ഒക്കെ ബെഡിൽ വെച്ചിട്ട് ലാലി എണീച്ച് പോയി..... ആരു റാമിന്റെ ഫോട്ടോ നെഞ്ചോട് ചേർത്ത് പിടിച്ച് പയ്യെ കണ്ണുകൾ അടച്ച് കിടന്നു... പിന്നെയും ആരു ജസ്റ്റിയുടെ കൂടെ ക്ലബ്ബിൽ പോയെങ്കിലും ദേവനെ കാണാൻ പറ്റിയില്ല....

പിന്നെ ആരു ക്ലബ്ബിലേക്ക് പോയില്ല... സെപ്റ്റംബർ 6 ആയിട്ടേ ഇനി പോകുന്നുള്ളുവെന്ന് ആരു തീരുമാനിച്ചു... അതിനായി കാത്തിരുന്നു... അങ്ങനെ ആ ദിവസം വന്നെത്തി... തലേ ദിവസം റാമിന്റെ ഫോട്ടോ നെഞ്ചോട് ചേർത്ത് ആലോചനയോടെ കിടക്കുവായിരുന്നു ആരു... എവിടെയാണേലും റാം നാളെ ക്ലബ്ബിൽ വരുമെന്ന് ആരുവിന് ഉറപ്പായിരുന്നു.... അത് കൊണ്ട് വൈകുനേരം ക്ലബ്ബിൽ കൊണ്ട് പോകണമെന്ന് ജസ്റ്റിയോട് ആരു നേരത്തെ പറഞ്ഞ് വെച്ചിരുന്നു.... ഇനി തന്റെ ജീവിതത്തിൽ സന്തോഷം മാത്രമേയുണ്ടാകുവെന്ന് ആ പൊട്ടി പെണ്ണ് വിശ്വസിച്ചു... എന്നാൽ തനിക്ക് ഇനി വരാൻ പോകുന്നത് സീതയെ പോലെ വനവാസമായിരിക്കുമെന്ന് അവൾ സ്വപ്‍നത്തിൽ പോലും ചിന്തിച്ചിരുന്നില്ല... ആരുവിന്റെ 18 പിറന്നാൾ വലിയ ആഘോഷമാക്കാൻ വേണ്ടി ഓടിനടക്കുവായിരുന്നു അവളുടെ അച്ചായന്മാർ.... പക്ഷെ അവർ അറിഞ്ഞിരുന്നില്ല തങ്ങളുടെ രാജകുമാരി ഒര് ഭ്രാന്തിയായി ആരോരുമില്ലാതെ ഏതോ തെരുവിലൂടെ അലയുകയാണെന്ന്.........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story