പ്രണയ പ്രതികാരം: ഭാഗം 18

pranaya prathikaram

എഴുത്തുകാരി: PARVATHY ANOOP

ആരുവിന്റെ പിറന്നാളഘോഷം ഗംഭീരമാക്കാൻ വേണ്ടി തിരക്കിട്ട് ഓടി നടക്കുകയായിരുന്നു വീട്ടിൽ എല്ലാവരും.... ആരു ആണെങ്കിൽ റൂമിലെ കണ്ണാടിയോട് വൈകുനേരം റാമിനോട് പറയാനുള്ളത് പറഞ്ഞ് കേൾപ്പിക്കുന്നാ തിരക്കിലായിരുന്നു... അപ്പോഴാണ് കയ്യിൽ വലിയൊര് കവറുമായി ഷിനി അകത്തേക്ക് കയറി വന്നത്.... ഇത് എന്താ ഷിനിച്ചാ... ഷിനിയുടെ കൈയിലിരിക്കുന്ന കവറിലേക്ക് നോക്കി കൊണ്ട് ആരു ചോദിച്ചു... "" ദേ ഇതിൽ ഒര് പിങ്ക് കളർ ഫ്രോക്ക്ണ്ട് അത് രാത്രി പരിപാടി സമയത്ത് ഇടാനുള്ളതാ... പിന്നെ ഈ കവറിൽ ഉള്ളത് വൈകുനേരം കുളിച്ചിട്ട് ഇടാനുള്ളത്.... ആ പിന്നെ... ഷിനിച്ചാ.... ഒന്നിങ്ങ് വന്നേ.... താഴെ നിന്ന് ലാലിച്ചൻ വിളിച്ച് പറഞ്ഞു... """"" ആ വരുവാ..... ഇതൊക്കെ ഒന്ന് ഇട്ട് നോക്ക്... ആ പിന്നെ ആരു നീ ഉറങ്ങില്ലെങ്കിൽ കുറച്ച് നേരം കിടന്നുറങ്ങിക്കോ രാത്രി ഉറങ്ങാൻ താമസിക്കും... ആ ഒര് കാര്യം കൂടി എന്തേലും കഴിച്ചിട്ട് കിടക്കണേ... കേട്ടല്ലോ... ഞാൻ താഴേക്ക് പോകുവാ.... സ്പീഡിൽ താഴേക്ക് ഇറങ്ങി ക്കൊണ്ട് ഷിനി വിളിച്ച് പറഞ്ഞു.... """" ഷിനി പോയി കഴിഞ്ഞ് ആ കവറിൽ ഉണ്ടായിരുന്ന ഡ്രസ്സ് മുഴുവനും ആരു തുറന്ന് നോക്കി... കാണാൻ നല്ല ഭാഗ്യ ഉണ്ടായിരുന്നു എല്ലാ ഡ്രസ്സും.... തന്റെ അച്ചായന്മാർക്ക് പറയാതെ തന്നെ തന്റെ ഇഷ്ട്ടങ്ങൾ ഒക്കെ അറിയാല്ലോയെന്ന് ആരു മനസ്സിൽ ചിന്തിച്ചു...

"""" അതിൽ നിന്ന് ഒരണ്ണം എടുത്ത് ദേവനെ കാണാൻ പോകുമ്പോൾ ഇടാൻ മാറ്റി വെച്ച് കുറച്ച് നേരം ഉറങ്ങാമെന്ന് കരുതി കിടന്നപ്പോഴാണ് താഴെ നിന്ന് ആലീസ് ആരുവിനെ വിളിച്ചത്..... ആരു...... ദേ നിനക്ക് ഒരു ഫോൺ ഉണ്ട് കുട്ടുകാർ ആരോ ആണെന്ന് തോന്നുന്നു വന്ന് എടുക്കണേ.... ഞാൻ അടുക്കളയിലേക്ക് പോകുവാ.... ആലീസ് താഴെ നിന്ന് വിളിച്ച് പറഞ്ഞു... """" ആ വരുവാ അപ്പച്ചി...... എന്നാലും ഇതാരാ ഇപ്പൊ എന്നെ വിളിക്കാൻ..... മനസ്സിൽ ചിന്തിച്ച് കൊണ്ട് ആരു താഴേക്കിറങ്ങി...... ഹലോ,,,,,,, ഹലോ,,,,,,, ആരു വേഗം വന്ന് ഫോൺ എടുത്തു.... പക്ഷെ അപ്പുറത്ത് അനക്കമൊന്നുമില്ലായിരുന്നു അത് കൊണ്ട് ഫോൺ കട്ട്‌ ചെയ്ത് ആരു തിരിഞ്ഞ് നടന്നു.... അപ്പോൾ തന്നെ പിന്നെയും ഫോൺ റിങ് ചെയ്തു.... ഒന്നാലോചിച്ച ശേഷം ആരു വേഗം ഫോൺ എടുത്തു..... ❤️❤️❤️❤️❤️❤️❤️❤️❤️❤️ സണ്ണിച്ചാ കുറെ നേരമായല്ലോ ആരുവിനെ കണ്ടിട്ട്... പുറത്തേക്കെങ്ങാനും വന്നായിരുന്നോ..... ചെയർ നേരെ ഇട്ട് കൊണ്ടിരുന്ന സണ്ണിയുടെ അരികിലേക്ക് വന്ന് കൊണ്ട് ജസ്റ്റി ചോദിച്ചു...

""" അവള് ഉറക്കമാണെന്ന് തോന്നുന്നു... ഡ്രസ്സ്‌ കൊടുക്കാൻ റൂമിൽ പോയപ്പോൾ കുറച്ച് നേരം ഉറങ്ങിക്കോളാൻ ഞാൻ പറഞ്ഞാരുന്നു... അവരുടെ അടുത്തേക്ക് വന്ന് കൊണ്ട് ഷിനി പറഞ്ഞു... "" ❤️❤️❤️❤️❤️❤️❤️❤️❤️ വീടിനോട് ചേർന്ന വളവിൽ ആരെയോ പ്രേതിഷിച്ച് നില്കുവായിരുന്നു ആരു... കുറച്ച് നേരം മുൻപ് വന്ന ഫോൺ കോൾ കാരണമാണ് താൻ ഇവിടെ നില്കാൻ കരണമെന്നോർത്തപ്പോൾ ആരുവിന് ചെറിയ പേടി തോന്നി.... തന്നെ കുറിച്ച് താൻ പോലുമാറിയാത്ത എന്തോ കാര്യങ്ങൾ അയാൾക്ക് അറിയാമെന്ന് പറഞ്ഞത് കൊണ്ട ഒന്നുമാലോചിക്കാതെ ഇറങ്ങി പുറപ്പെട്ടത്.... ശേ... ഒന്നുമാലോചിക്കാതെ ഇറങ്ങി പോരണ്ടായിരുന്നു ജസ്റ്റിച്ചാനോട്‌ എങ്കിലും പറയാമായിരുന്നു.... ആരു മനസ്സിൽ ചിന്തിച്ചെങ്കിലും കുറച്ച് നേരം കൂടെ അയാളെ വെയിറ്റ് ചെയ്തു.... എന്നിട്ടും അയാളെ കാണാതായപ്പോൾ ഇനിയും ഇവിടെ നിന്നാൽ ശെരിയാകില്ലന്ന് തോന്നി പോകാൻ തിരിഞ്ഞപ്പോഴാണ് ആരുവിന്റെ അരികിലേക്ക് ഒരു കാർ വന്ന് നിന്നത്... ആരു ആ കാറിലേക്ക് തന്നെ സൂക്ഷിച്ച് നോക്കി... 23 വയസ് മാത്രം പ്രായം തോന്നിക്കുന്ന ഒര് ചെറുപ്പക്കാരൻ അതിൽ നിന്ന് ഇറങ്ങി വന്നു.. ആരുവിനെ നോക്കുന്ന അവന്റെ കണ്ണുകൾക്ക് വല്ലാത്ത തിളക്കമുണ്ടായിരുന്നു.... ആഹ ഇതാര് പുത്തൻപുരകലെ രാജകുമാരിയോ..?

ആരുവിനെ നോക്കി കൊണ്ട് അവൻ ചോദിച്ചു... "" ആരു ഒന്നും മിണ്ടുന്നില്ലന്ന് കണ്ടപ്പോൾ അവൻ സംസാരിച്ച് തുടങ്ങി.... ഞാൻ തീരെ പ്രതീക്ഷിച്ചില്ലാ അറിയാത്ത ഒര് കോൾ വരുമ്പോൾ പുത്തൻപുരകലെ അച്ചായന്മാരുടെ രാജകുമാരി ചാടി പുറപ്പെട്ട് വരുമെന്ന്... ശെരിക്കും സർപ്രൈസായി എനിക്ക്... കാരണം ഞാൻ നിന്റെ കൂടെ പുത്തൻപുരകലെ ആൺതരികളെ പ്രേതിഷിച്ചിരുന്നു... ഇതിപ്പം എനിക്ക് സൗകര്യമായി... ചിരിയോടെ അവൻ പറഞ്ഞു... """"" അതിന് ഒര്പാട് അകലേക്ക്‌ ഒന്നുമാല്ലല്ലോ ഞാൻ വന്നത്... പിന്നെ ഞാൻ ആരോടും പറയാതെയോന്നുമല്ല ഇറങ്ങി പോന്നത് എന്റെ അപ്പച്ചിയോട് പറഞ്ഞിട്ടാ വന്നത്... എന്നെ കണ്ടില്ലെകിൽ അവർ അന്വേഷിച്ച് വന്നോളും.... ധൈര്യത്തോടെ ആരു ഒര് കള്ളം പറഞ്ഞു.... """ ആഹാ ഞാൻ കേട്ടപോലെയല്ല ധൈര്യശാലി ആണല്ലോ നീ.... പുച്ഛത്തോടെ പറഞ്ഞു """" അതേയ് എന്നെ എന്റെ അച്ചായന്മാർ അങ്ങനെയാ വളർത്തിയത്.... നിങ്ങൾ എന്തിനാ എന്നെ കാണണമെന്ന് പറഞ്ഞത്...... ഒന്നും മിണ്ടാതെ അവൻ ആരുവിന്റെ മുഖത്തേക്ക് തന്നെ നോക്കി..... എന്നെ എന്തിനാ ഇങ്ങോട്ടേക്ക് വിളിച്ചത്.... ഒരിക്കൽ കൂടെ ആരു ചോദിച്ചു... """ ഞാനിവിടെ വന്നത് നിന്നോട് പ്രതികാരം ചെയ്യാനാ... പക്ഷെ എനിക്കതിന് കഴിയില്ല ആരു...

കാരണം കുഞ്ഞിനാൾ മുതൽ ഞാൻ നിന്നെ.... അവൻ എന്തോ പറയാൻ തുടങ്ങിയെപ്പോഴേക്കും കൈയിലിരുന്ന അവന്റെ ഫോൺ റിങ് ചെയ്തു.... ആരുനെ ഒന്ന് നോക്കി അവൻ വേഗം കോൾ എടുത്തു... """ ഹലോ മമ്മ... ഇല്ല ഇപ്പോ പറയാം.... ആ മമ്മ ഞാൻ പറഞ്ഞോളാം.... ആ കേട്ടു... കുഞ്ഞിനാൾ മുതൽ കേൾക്കാൻ തുടങ്ങിയതാണല്ലോ.... ആ ഞാൻ ഇപ്പൊ പറഞ്ഞോളാം.... മമ്മ ആഗ്രഹിക്കുന്നതെ നടക്കു.... അല്ലങ്കിലും മമ്മ പറയുന്നതല്ലേ ഞാൻ കെട്ടിട്ടുള്ളു.... ആരുനെ നോക്കി പറഞ്ഞിട്ട് അവൻ കോൾ കട്ടാക്കി.. """ എന്നെ എന്തിനാ കാണാണമെന്ന് പറഞ്ഞത്... എന്നെ ആരു എന്ന് വിളിച്ചത് എന്തിനാ.... എന്റെ വീട്ടിലുള്ളവർ മാത്രമേ എന്നെ അങ്ങനെ വിളിക്കു... നിനക്കെന്നെ അറിയുമോ...???? അവൻ കോൾ കട്ടാക്കിയയുടനെ ആരു അവളുടെ സംശയമൊക്കെ ഒറ്റശ്വാസത്തിൽ അവനോട് ചോദിച്ചു.. """ വളച്ച് കെട്ടി കാര്യം പറയാൻ എനിക്ക് അറിഞ്ഞുട അത് കൊണ്ട് ഓപ്പണായി പറഞ്ഞേക്കാം... ഞാൻ വന്നത് നിങ്ങളുടെ കുടുംബത്തെ നശിപ്പിക്കാൻ വേണ്ടിയാണ് അലീനാ.... കാരണം ഞാൻ എന്റെ മമ്മക്ക് വാക്ക് കൊടുത്തിട്ട വന്നത് പുത്തൻപുരകൽ കുടുംബത്തിലെ എല്ലാവരും ഇന്ന് ഹൃദയം പൊട്ടി കരയുമെന്ന്.... അതിന് എനിക്ക് നിന്നെ വേണം....

നിങ്ങളുടെ കുടുംബത്തിലെ വേറെയാരെ തൊട്ടാലും ആർക്കും നോവില്ല എന്നാൽ നിനക്ക് ചെറിയൊര് നോവ് സമ്മാനിച്ചാൽ പുത്തൻപുരകൽ കുടുംബത്തിലെ എല്ലാവരും ഹൃദയം നൊന്ത്‌ കരയും.... എനിക്കും എന്റെ മമ്മകും വേണ്ടത് അതാണ്..... അവന്റെ സംസാരം കേട്ട് ഒന്നും മനസിലാകാതെ നില്കുവായിരുന്നു ആരു.... അവന്റെ കണ്ണുകളിൽ നിറഞ്ഞ് നിൽക്കുന്ന പക കണ്ടപ്പോൾ ആരുവിന് പേടി തോന്നി.. വീട്ടിൽ ഇത് വരെ ആരും പറഞ്ഞിട്ടില്ല ഇങ്ങനെയോര് ശത്രു ഉള്ള കാര്യം... തങ്ങളുടെ കുടുബതോട്‌ എന്താ ഇവന് ഇത്രയും പക ആരു ചിന്തിച്ചു... """ ഒന്നും മനസ്സിലാകാതെ നിൽക്കുന്ന ആരുവിനെ കണ്ടപ്പോൾ അവൻ അരികിലേക്ക് ചെന്നു.... നീയെന്നെ കണ്ടിട്ടുണ്ടോ അലീന..... ഇല്ല എന്ന രീതിക്ക് ആരു തലയനാക്കി എനിക്കറിയാം നിന്നെ... കുഞ്ഞുനാൾ മുതൽ ഞാനുണ്ടായിരുന്നു നിന്റെ പുറകിൽ.... നിന്റെ ചിരി, നിന്റെ കണ്ണുകൾ, ഇതൊക്കെ എത്രയോ നാളുകൾക്ക് മുന്നേ എന്റെ മനസ്സിൽ പതിഞ്ഞതാണെന്ന് അറിയുമോ നിനക്ക്.... നിയാണ് എന്റെ മുന്നോട്ടുള്ള ജീവിതത്തിന്റെ സന്തോഷമെന്ന് കുഞ്ഞിനെ ഞാൻ തീരുമാനിച്ചതാ..... നിഴല് പോലെ എപ്പോഴും നിന്റെ പുറകെ ഞാനുണ്ടായിരുന്നു.... എനിക്കറിയാം നിനക്ക് എന്നെ അറിയില്ലന്ന് കാരണം ഒരിക്കൽ പോലും ഞാൻ നിന്റെ മുന്നിലേക്ക് വന്നിട്ടില്ല...

ഒരിക്കൽ... ഒരിക്കൽ ഞാൻ വരാനിരുന്നതാ നിന്റെ അരികിലേക്ക് എന്റെ ഇഷ്ട്ടം പറയാൻ... അപ്പോഴാ എന്റെ അപ്പന്റെ നഷ്ടം.... നിനക്ക് എന്നെ അറിയില്ലായിരിക്കും അലീനാ പക്ഷേ എന്റെ അപ്പനെ അറിയാം...... ഒരിക്കലും മറക്കില്ല നീയാമുഖം... നിനക്കറിയുമോ എന്റെ അപ്പന് എന്ത് പറ്റിയെന്ന് പോലും ഇന്നും എനിക്ക് അറിയില്ല... പക്ഷെ ഒന്നറിയാം എന്റെ അപ്പൻ ഇന്ന് ജീവിച്ചിരിക്കുന്നില്ലന്ന്... നിറഞ്ഞ മിഴികൾ തുടച്ച് കൊണ്ട് അവൻ ആരുവിനെ നോക്കി പറഞ്ഞു..... അവന്റെ അപ്പോഴെത്തെ ഭാവം കണ്ടപ്പോൾ ആരുവിന് പാവം തോന്നി.... അപ്പന്റെ ജീവന് പകരം ചോദികാന മകനായ ഈ ഞാൻ വന്നത്... ഇനി ഞാൻ ആരാന്ന് പറയാം.... ചാർലി... ചാർലി വർഗീസ് കളപ്പുരയ്ക്കൽ " നിൻറെ അപ്പനും അപ്പൻറെ അളിയനും കൂടി ഇല്ലാതാക്കിയ കളപ്പുരക്കൽ വർഗീസിന്റെ മകൻ....!!!! എന്റെ അപ്പനെ കൊന്നവനെ ഇല്ലാതാകാൻ മകനായ എനിക്ക് കഴിയാഞ്ഞിട്ടല്ല.... പക്ഷേ എനിക്ക് കാണണ്ടത് എല്ലാവരുടെ വേദനിക്കുന്ന മുഖമാണ്.... അതിനെനിക്ക് നിന്നെ വേണം.... അതിനാ ഞാൻ വന്നത്..... നിങ്ങൾ എന്തൊക്കയാ ഈ പറയുന്നത്....!!!!! എന്റെ അപ്പച്ചന് ആരെയും കൊല്ലാൻ കഴിയില്ല... എന്റെ അപ്പച്ചൻ പാവമാ.... കേട്ടത് വിശ്വസിക്കാൻ തയ്യാറാകാതെ ആരു പറഞ്ഞു... """" ആഹാ ഇതാരാ ഈ പറയുന്നത്...

പുച്ഛത്തോടെ അവൻ ആരുവിനെ നോക്കി കൊണ്ട് പറഞ്ഞു...''''' ഇല്ല നീ പറയുന്നതൊന്നും ഞാൻ വിശ്വസിക്കില്ല.... എന്റെ അപ്പച്ചന് ആരെ കൊല്ലാൻ കഴിയില്ല.....ആരു തറപ്പിച്ച് പറഞ്ഞു... """" ശെരിയായിരിക്കും നിന്റെ അപ്പച്ചന് ആരെയും കൊല്ലാൻ കഴിയില്ല... പക്ഷേ നിനക്കതിന് കഴിയും അലീന.... അത് കൊണ്ടല്ലേ നീ സ്വന്തം അമ്മയുടെ നെഞ്ചിലേക്ക് ഒര് ദയയുമില്ലാതെ കത്തി കുത്തിയിറക്കിയത്.....!!!! കേട്ടത് വിശ്വസിക്കാൻ കഴിയാതെ തറഞ്ഞ് നില്കുവായിരുന്നു ആരു.... ചെവിയിലേക് എന്തോ ഇരച്ച് കയറിയത് പോലെ അവൾക്ക് തോന്നി.....""""" വെറുതെ കള്ളം പറയരുത്....!!!!!! ഇനി നീ എന്തേലും പറഞ്ഞാൽ ഞാൻ എന്റെ അച്ചായന്മാരെ വിളിക്കും....!!!! ദേഷ്യത്തോടെ ആരു ചാർളിയുടെ ഷർട്ടിൽ പിടിച്ച് കൊണ്ട് പറഞ്ഞു... """" നീ ആരെ വേണേലും വിളിച്ചോ അപ്പോൾ അവർ തന്നെ സത്യം പറയും... വിളിക്കടി.... വിളിക്ക്.... അവര് തന്നെ എല്ലാം നിന്നോട് പറയട്ടെ..... അവൻ ദേഷ്യത്തോടെ പറഞ്ഞു.... """" ആരുവിന് അവൻ പറയുന്നതൊന്നും ഉൾകൊള്ളാൻ കഴിഞ്ഞില്ല.... എത്രയും പെട്ടന്ന് അവിടുന്ന് പോയാൽ മതിയെന്നായിരുന്നു അവൾക്ക്.... ആരു വേഗം തിരിഞ്ഞ് നടക്കാൻ തുടങ്ങി... """" അങ്ങനെയാങ്ങ് പോകാതെ നീയൊന്ന് ചിന്തിച്ച് നോക്ക് അലീനാ.... ഓർക്കാൻ ശ്രമിക്ക്...

നിന്റെ അമ്മയുടെ മരണത്തെ കുറിച്ച് ആരേലും എന്തേലും നിന്നോട് പറഞ്ഞിട്ടുണ്ടോ....???? ഓർത്ത് നോക്ക് നീ.... ആരു പാതിയെ എന്തോ ഓർക്കാൻ ശ്രമിച്ചു.... ഒടുവിൽ എന്തക്കയോ അവളുടെ ഓർമയിലേക്ക് വരാൻ തുടങ്ങി... ഞാ....ൻ ഞാ....ൻ .... ഞാനല്ല ഞാനാല്ല ഇടറിയ സൗണ്ടിൽ പറഞ്ഞ് കൊണ്ട് ആരു പാതിയെ പുറകിലേക്ക് നടന്നു... അതേയ് നീ തന്നെ..... നീ തന്നെയാ അത് ചെയ്തത്.... സ്വന്തം അമ്മയെ ഒര് ദയയുമില്ലാതെ ഇല്ലാതാകാൻ നിനക്ക് എങ്ങനെ കഴിഞ്ഞു അലീനാ.... ഓർക്കുമ്പോൾ തന്നെ പേടിയാകുന്നു.... ചാർളി പറയുന്നത് കേട്ട് ആരുവിന് എന്തൊക്കയോ തോന്നാൻ തുടങ്ങി... """ ഒര് മടി ഇല്ലാതെ നീ ഈ കൈകൊണ്ടാല്ലേ സ്വന്തം അമ്മയുടെ നെഞ്ചിലേക്ക് കത്തി കുത്തിയിറക്കിയത്... ആരുവിന്റെ കൈ എടുത്ത് ഉയർത്തി കൊണ്ട് ചാർളി പറഞ്ഞു... """" കേട്ടത് വിശ്വസിക്കാൻ കഴിയാതെ വേറെയെതോ ലോകത്തയിരുന്നു ആരുവെങ്കിലും തലക്കുള്ളിലേക്ക് തരിപ്പ് ഇരച്ച് കയറുന്നത് അവൾ അറിയുന്നുടായിരുന്നു....... ആരുവിന്റെ മാറ്റം മനസിലാക്കിയ ചാർളി ചിരിയോടെ അവൾക്കരിലേക്ക് ചേർന്ന് നിന്നും..... ഞാൻ പറഞ്ഞത് സത്യമാ അലീനാ... സ്വന്തം അമ്മയെ കൊന്ന നിന്നെ മറ്റുള്ളവരിൽ നിന്ന് രക്ഷിക്കനാ ജനിച്ച് വളർന്ന നാടുപേഷിച്ച് എല്ലാവരും ഇങ്ങോട്ടേക്ക് വന്നത്...

പക്ഷേ പക എരിയൂന്നാ മനസുമായി ഞാൻ ജീവിക്കുന്ന കാര്യം നിന്റെ അപ്പൻ മറന്ന് പോയി... അല്ലകിൽ തന്നെ നീ ഒന്നാലാലോചിച്ച് നോക്ക് നിന്റെ ഓർമയിൽ ഇല്ലാത്ത ഒര് പാട് കാര്യങ്ങൾ നിന്നെ ചുറ്റി പറ്റിയില്ലേയെന്ന്..... ശെരിയാണ് ആരു ഓർത്തു... ഒര് ഉറക്കത്തിൽ നിന്ന് ഞെട്ടിയെണിച്ചപ്പോൾ പലതും തനിക്ക് പുതിയ കാഴ്ചകളായിരുന്നു... പലപ്പോഴും അപ്പച്ചനോടും അച്ചയന്മാരോടും ചോദിച്ചിച്ച് പുറകെ നടന്നിട്ടുണ്ട് അമ്മച്ചിയെ എങ്ങനെ നഷ്ടമായി നമ്മൾ ഇത് വരെ താമസിച്ചിരുന്ന വീടിന് എന്ത് പറ്റി എന്നൊക്കെ.. എന്നാൽ ഒരിക്കൽ പോലും ആരും ഒര് ഉത്തരവും തന്നില്ല.. അപ്പൊ അതിന്റെ കാരണം ഇതായിരുന്നോ..... ഞാൻ.... ഞാനാണോ അമ്മച്ചിയെ..... ഓർകും തോറും ആരുവിന് തല പൊട്ടി പോകുന്ന പോലെ തോന്നി... """ ഞാൻ പറയുന്നതൊന്നും നിനക്ക് വിശ്വാസമാവില്ലന്ന് എനിക്കറിയാം അലീനാ.... അത് കൊണ്ടാണ് നിനക്കായ് ഞാൻ ഇത് കൊണ്ട് വന്നത്... ചിരിയോടെ പറഞ്ഞിട്ട് ചാർളി കുറെ പേപ്പർ ആരുവിന്റെ മുന്നിലേക്ക് നീട്ടി... വിറക്കുന്ന കൈയികളോടെ ആരു ആ പേപ്പറുകൾ വാങ്ങി.... അതിലേക്ക് നോക്കിയ ആരുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി... ചോരയിൽ കുളിച്ച് കിടക്കുന്നു അമ്മച്ചിക്ക് അരികിൽ ചോര പുരണ്ട കത്തിയുമായി തല കുനിച്ചിരിക്കുന്ന തന്റെ ചിത്രം...

കൂടെ തന്നെ അമ്മച്ചിയെ കെട്ടിപിടിച്ച് കരയുന്ന അപ്പച്ചന്റെ മറ്റൊരു ചിത്രം.... അതിലെ തന്റെ ചിത്രത്തിലേക്ക് നോക്കും തോറും ആരുവിന്റെ ഉള്ളിൽ ഭയം നിറഞ്ഞ് വന്നു... ഇനിയുമുണ്ട് അലീനാ നിന്റെ ഭ്രാന്തൻ പ്രവർത്തികൾ... കാണണോ നിനക്ക്.... ചാർളി ഒര് വീഡിയോ ക്ലിപ്പ് കൂടെ അവൾക്ക് മുന്നിലേക്ക് നിട്ടി.... ആരു നിറഞ്ഞ കണ്ണുകളുമായി അതിലേക്ക് നോക്കി... ഒര് ഇരുട്ട് മുറിയിൽ പേടിച്ച് വിറച്ചിരിക്കുന്ന താൻ.... ഇടക്ക് ഇടക്ക് എന്തിനോ വേണ്ടി അലറി കരയുന്നുണ്ട്... സ്വയം കൊലപാതിയാണെന്ന് വിളിച്ച് പറയുന്നുണ്ട്..... തന്നെ കാണാൻ വേണ്ടി ഇടക്ക് അരിക്കലേക്ക് വരുന്നവർ കൊലപാതകിയെന്ന് ഉറക്കെ പറഞ്ഞ് തന്നെ തല്ലുന്നുണ്ട്.... കാണാൻ പാടില്ലാത്ത എന്തോ കണ്ടത് പോലെ ആരു കണ്ണുകൾ ഇറുക്കിയാടച്ചു.... ഞാൻ പറഞ്ഞത് സത്യമാണെന്ന് നിനക്ക് മനസിലായില്ലേ അലീനാ.... ഭ്രാന്തിയായ കൊലപാതകിയാണ് നീ.... നീ കാരണം നിന്റെ അപ്പച്ചന് ഭാര്യയെ നഷ്ടമായി... നിന്റെ അച്ചായന്മാർക്ക് അമ്മച്ചിയെ നഷ്ടമായി... കൂടെ ജനിച്ച് വളർന്ന നാടും കൂട്ട്കാരും ഒക്കെ അവർക്ക് നഷ്ടമായി..... ഇതിലൊക്കെ ഉപരിയായി എനിക്ക് എന്റെ അപ്പനെ നഷ്ടമായി അലീനാ..... സ്വന്തം അമ്മയെ ഇല്ലാതാക്കിയ ഭ്രാന്തിയായ നിന്നെ രക്ഷിക്കാനാ നിന്റെ അപ്പച്ചൻ എന്റെ അപ്പനെ ഇല്ലാതാകിയെ....

നിന്റെ അച്ചായന്മാർക്ക് അമ്മയുടെ സ്‌നേഹവും, എനിക്ക് അപ്പന്റെ സ്നേഹവും, ഇല്ലതാവൻ കാരണം നിയാണ്...... സ്വന്തം അമ്മയെ കൊന്ന കൊലപാതകി....!!!!! ആരുവിന്റെ മുഖത്ത് നോക്കി ചാർളി ഉറക്കെ വിളിച്ചു...... കൊലപാതകി എന്നാ വിളി കേൾക്കാൻ കഴിയാതെ ചെവി പൊത്തി പിടിച്ച് ആരു ആ വെറും നിലത്തേക്ക് തളർന്നിരുന്നു... തന്റെ ജോലി കഴിഞ്ഞുവെന്ന് മനസിലാക്കിയ ചാർളി ആ പേപ്പർ എല്ലാം ആരുവിന്റെ മുന്നിലേക്ക് ഇട്ട് കൊടുത്തിട്ട് അവിടെ നിന്ന് പോയി... പോകുന്നതിന് മുന്നെ അവനൊന്ന് തിരിഞ്ഞ് നോക്കി.... സർവ്വതും നഷ്ടപ്പെട്ട് തളർന്നിരിക്കുന്ന ആരുവിന്റെ ആ ഇരിപ്പ് തന്നെ വേദനിപ്പിക്കുന്ന പോലെ ചാർളിക്ക് തോന്നി.... അവളുടെ അരികിലേക്ക് ഓടി ചെല്ലാൻ ചാർളിക്ക് തോന്നിയിരുന്നു പക്ഷേ ആരുവിനെകൾ തന്നെ വളർത്തിയ അമ്മയോടുള്ള കടമ നിറവേറ്റാൻ മനസ്സ് കലക്കി അവൻ അവിടുന്ന് പോയി..... """" തനിക്ക് ചുറ്റും വെളിച്ചമുണ്ടായിട്ടും താൻ ഇപ്പോ നില്കുന്നത് ഇരുട്ടിലാണെന്ന് ആരുവിന് തോന്നി.... കുറച്ച് നേരം മതിയായിരുന്നു അവൾക്ക് പഴേ ആരുവായി മാറാൻ.... തന്റെ അമ്മയെ കൊന്ന സ്വന്തം കൈകളോട് അവൾക്ക് വല്ലാത്ത വെറുപ്പ് തോന്നി... അലറി കരയാൻ തോന്നുന്നുണ്ട് എങ്കിലും സൗണ്ട് പുറത്തേക്ക് വരുന്നില്ല.... കണ്ണിലേക്ക് തെളിഞ്ഞ് വരുന്നത് ചോരയിൽ കുളിച്ച് കിടക്കുന്ന അമ്മച്ചിയുടെ മുഖമാണ്.... കൂടെ അപരിചിതനായ ഒരാളുടെ പൊട്ടിച്ചിരിയും.... നിയാണ് അമ്മയെ കൊന്നതെന്ന് ചെവിക്കരികിൽ ഇരുന്ന് ആരോ വിളിച്ച് കൂവുന്നത് പോലെ ആരുവിന് തോന്നി.... മുന്നോട്ട് കണ്ട വഴിയിലൂടെ ദിശയറിയാതെ അവൾ നടന്ന് നീങ്ങി.... തനിക്കായി തന്റെ കുടുബവും റാമും കാത്തിരിക്കുന്നു എന്നറിയാതെ.........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story